Wednesday, October 20, 2010

ആറ് നാട്ടില്‍ നൂറു ഭാഷ!

"ബേം ബേം കീ കീ ബൂം ബൂം.."
ഇത് വായിച്ചിട്ടെന്ത് തോന്നുന്നു?
പേടിക്കേണ്ട,തലശ്ശേരി-മാഹി ഭാഗങ്ങളില്‍ സാധാരണയായി കേട്ട് വരാറുള്ള ഒരു സംഭാഷണ ശകലമാണിത്.
വേഗം വേഗം ഇറങ്ങ് അല്ലെങ്കില്‍ വീഴും എന്നാണു ഇതിന്റെ വിവക്ഷ.

ഇങ്ങിനെ കാസര്‍കോട്‌ മുതല്‍ കന്യാകുമാരി വരെയുള്ള ഭാഗങ്ങളിലെ നാടന്‍ ഭാഷ എടുത്തു നോക്കിയാല്‍ ചിരിക്കാനും ചിന്തിക്കാനുമുള്ള വകുപ്പുകള്‍ ഏറെ കാണാം.

'എണേ' എന്ന വിളി തലശ്ശേരി മാഹി പ്രദേശത്ത് മാത്രമുള്ളതാണെങ്കിലും എം.മുകുന്ദന്റെ നോവലുകളില്‍ കൂടി അത് കേരളമാകെ കേട്ടിരിക്കുന്നു.
ഞങ്ങള്‍ ആരെയെങ്കിലും എണേ എന്ന് വിളിക്കുന്നുണ്ടെങ്കില്‍ അതിനര്‍ത്ഥം അവരോടു ഒരിത്തിരി സ്നേഹം ഒരിത്തിരി സ്വാതന്ത്ര്യം ഒക്കെ കൂടുതലുണ്ട് എന്നാണ്.

തിരുവനന്തപുരത്തുകാര്‍ പെണ്‍കുട്ടിയെ മോനെ എന്നും,ഒറ്റക്കിരിക്കുന്ന കുട്ടിയെ നോക്കി 'വാടാ മക്കളെ' എന്നുമൊക്കെ വിളിക്കുന്നത്‌ കേള്‍ക്കുമ്പോള്‍ ഞങ്ങള്‍ കണ്ണൂര്‍ ജില്ലക്കാര്‍ പൊട്ടിച്ചിരിക്കും..
സുരാജ് വെഞ്ഞാറമൂടിന്റെ രസികന്‍ വര്‍ത്താനം തന്നെ അതിനൊരുദാഹരണം ആണല്ലോ.

എന്‍റെ ഇക്കാക്ക കുട്ടിയായിരുന്ന സമയത്ത്,വീട്ടില്‍ വന്ന കൊയിലാണ്ടിക്കാരനായ ഒരു ബന്ധു "അന്റെ ബാപ്പാന്റെ പെരെന്താന്നു"(നിന്റെ ബാപ്പാന്റെ) ചോദിച്ചപ്പോള്‍ " "ഇങ്ങളെ ബാപ്പാന്റെ പേര് അനക്കറീല"(നിങ്ങളെ ബാപ്പാന്റെ പേര് എനിക്കറിയില്ല) എന്ന് നിഷ്കളങ്കമായി മറുപടി കൊടുത്തു!
ദേശം മാറുമ്പോള്‍ ഉള്ള ഭാഷയുടെ ഒരു കളി..

ഞങ്ങള്‍ വടക്കരുടെ "കച്ചറ ചാടല്‍" കേള്‍ക്കുമ്പോള്‍ തെക്കര്‍ പരിഹസിക്കും.കാരണം അവര്‍ക്ക് ചാട്ടം jumping മാത്രമാണ്..
ഇങ്ങനെ എന്തെല്ലാം രസകരമായ കാര്യങ്ങള്‍..

മുസ്ലിംകള്‍ക്കിടയില്‍ ഉപ്പാന്റെ പെങ്ങള്‍ കോഴിക്കോട്ടുകാര്‍ക്ക് 'അമ്മായിയും',ഞങ്ങള്‍ക്ക് 'ഉപ്പീത്തയും',കണ്ണൂര്‍ക്കാര്‍ക്ക് 'പെറ്റാച്ചയും' ആണ്‌.ഇപ്പോള്‍ ചില പരിഷ്ക്കാരിപ്പെങ്കുട്ടികള്‍ "ഭാഭി' 'ദീദി'
bua ഇങ്ങനെയുള്ള ഹിന്ദി വാക്കുകള്‍ കൊണ്ട് വന്നിട്ടുണ്ട്.
എന്‍റെ ആങ്ങളയുടെ മകള്‍ 'ഹലോ ബുആജീ' എന്ന് സ്ക്രാപ്പ് അയച്ചത് കണ്ടപ്പോള്‍ സ്വകാര്യമായി ഞാനും അതാസ്വദിക്കുകയാണ്!!

ഞാന്‍ കാണാത്ത നാട്ടുകാരുടെ കേള്‍ക്കാത്ത പ്രയോഗങ്ങള്‍ ബൂലോകത്ത് നിന്നും കേള്‍ക്കാനാഗ്രഹമുണ്ട്.

സര്‍വോപരി എല്ലാ ഭാഷാപ്രയോഗങ്ങളുടെയും ഒരു ജുഗല്‍ബന്ധിയല്ലേ നമ്മുടെ ഈ ബൂലോകം?

44 comments:

  1. അങ്ങിനെ എത്ര എത്ര പ്രയോഗങ്ങള്‍ ഒരോ നാട്ടിലും. മലപ്പുറത്തും ഉണ്ട് കുറെ അടൂത്തവരവിന് പറയാം

    ReplyDelete
  2. ആറു നാട്ടിലെ നൂറു ഭാഷക്ക് ഇതാ ഒരു ബ്ലോഗ് ചർച്ച...
    വായിച്ച് നോക്ക്.....
    http://mykasaragod.com/forum/topics/4559161:Topic:2103

    ReplyDelete
  3. "ബേം ബേം കീ കീ ബൂം ബൂം.." കൊള്ളാം!

    ഇത്തരം ഭാഷാപ്രയോഗങ്ങൾ, ഞാനും ചിലത് എഴുതിയിട്ടുണ്ട്.

    ഒന്നു നോക്കൂ

    1. ഒരു ബസ് എന്നെ കുത്താന്‍ വന്നു!!!
    http://jayandamodaran.blogspot.com/2009/01/blog-post.html

    2.ഡോ. ആനമങ്ങാടന്റെ ‘തിരോന്തരം’ അനുഭവങ്ങള്‍...!
    http://jayandamodaran.blogspot.com/2009/01/blog-post_27.html

    ReplyDelete
  4. ശരിക്കും മറ്റുള്ളവര്‍ കേള്‍ക്കുമ്പോള്‍ ചിരി വരുന്ന പ്രയോഗങ്ങള്‍. ഓരോ പ്രദേശത്തും ഓരോരു വര്‍ത്താനം അല്ലെ?
    ഈ വര്‍ത്താനം ഇല്ലേ ഒരു വര്‍ത്തമാനം.

    ReplyDelete
  5. പ്രിയപ്പെട്ട മേയ്മാസപൂവേ, നല്ലവിഷയം ആണല്ലോ ഇത്തവണയും...
    എന്‍റെ ഒരു അനുഭവം പറയട്ടെ.. ഒരിക്കല്‍ ഞാനൊരു ബുച്ചറിയില്‍ പോയി ഒരുകിലോ ബീഫ് വേണംന്ന് പറഞ്ഞു.കൊട്ട് അടക്കം വേണം എന്നും പറഞ്ഞു.(with bone ).അവിടെ ഉണ്ടായിരുന്ന ആള്‍ ത്രിശൂര്‍ക്കാരന്‍ ആയിരുന്നു.എടുത്തപടി അയാള്‍ പറഞ്ഞു:'ഇവിടെ കിട്ടില്ല ഞങ്ങളുടെ നാട്ടില്‍ കിട്ടും "എന്ന്..അയാള്‍ പറയുന്നത് മനസ്സിലാകാതെ ഞാനയാളെ തന്നെ നോക്കുമ്പോള്‍ അയാള്‍ പറയുന്നു
    'കൊട്ടേ..അത് തൃശൂര്‍ പൂരത്തിന് ചെന്നാല്‍ കാണാം എന്ന്" അപ്പോളാണ് തലയില്‍ ബള്‍ബ് മിന്നിയത്..അതിനു ശേഷം ഞാന്‍ എല്ല് എന്നെ ഉപയോഗിക്കാറുള്ളു..

    ReplyDelete
  6. കണ്ണൂരില്‍ പരിചയപ്പെട്ട ഒരു വാക്കാണ്‌ എമ്മാപ്പ എന്നുവച്ചാ അറിയില്ല എന്നര്‍ഥം.

    ഒരിക്കല്‍ ഒരു തെക്ക് ദേശാക്കാരന്‍ (ഞാനല്ല ട്ടോ ) P S C Test എഴുതാനായി കണ്ണൂര് ട്രയിനിറങ്ങി
    ഒരാളോടു ഹാള്‍ ടിക്കറ്റ് കാട്ടി ഈ സ്ഥലമെവിടയാ ?
    അയാള്‍ :എമ്മാപ്പ.

    നമ്മുടെ ഉദ്യോഗാര്‍ഥി ഒരു ഓട്ടോയില്‍ കയറി
    ഡ്രൈവര്‍: എങ്ങോട്ടാ
    ഉദ്യോഗാര്‍ഥി:എമ്മാപ്പ
    ഡ്രൈവര്‍ :@*#^%
    രാവിലെ ഓരോരുത്തന്‍മാര്‍ വരും ....... ശേഷം ഊഹിച്ചു പൂരിപ്പിക്കുക

    ReplyDelete
  7. "ബേം ബേം കീ കീ ബൂം ബൂം.." -കാസറഗോഡ് താമസമാക്കിയ ഒരു തെക്കൻ സുഹൃത്ത് ഇതു തന്നെ എന്നോട് പറഞ്ഞിട്ടുണ്ട്. രസകരമായി പോസ്റ്റ്, അമ്മായിയുടെ പര്യായങ്ങൾ ഞാൻ ആദ്യായി കേൾക്കുകയാണ്. പ്രയോഗവൈജാത്യങ്ങളെക്കുറിച്ച് ഇനിയും എഴുതൂ! അല്ല, നിങ്ങളെഴുതീൻ എന്ന് പാലക്കാട്ടുകാർ.

    ReplyDelete
  8. തെക്കും വടക്കുമല്ല,മധ്യകേരളത്തിലെ തന്നെ രണ്ടു ഭാഷാപ്രയോഗക്കാര്‍ക്കിടയില്‍ കിടന്നു നട്ടം തിരിഞ്ഞ ആദ്യനാളുകള്‍ ഓര്‍ത്തു പോകുന്നു ഇപ്പോള്‍!

    ReplyDelete
  9. എല്ലാവരും പറയുന്നത് മലയാളമാണെങ്കിലും ചിരിക്കാതിരിക്കാ ആവില്ല.

    പണ്ട്,തൃശ്ശൂരിനടുത്തുള്ള ഒരു കോളേജിൽ താമസിച്ചു പഠിക്കുന്ന കാലം. കാലത്ത് ചോറു വക്കാനായി അരി മേടിക്കാൻ തൊട്ടടുത്തുള്ള ഒരു കടയിൽ ചെന്നു. അവിടെ ഒരു ചേച്ചിയായിരുന്നു ഉണ്ടായിരുന്നത്.

    ധൃതിയിൽ തന്നെ ചോദിച്ചു.
    “ചേച്ചി ഒരു കിലൊ അരി,വേഗം വേണം ഞങ്ങൾക്ക് ക്ലാസ്സിൽ പോകാനുള്ളതാ...ഒന്നു വേഗം തൂക്കിത്തരൊ.....?”
    അതു കേട്ടതും ചേച്ചി വെട്ടിത്തിരിഞ്ഞ് അടുത്തിരുന്ന വെട്ടു കത്തിയെടുത്ത് പുറത്തേക്കൊരു വരവ്...!!
    “എന്താൺണ്ടാ ക്ടാവെ നീ പറഞ്ഞെ...?” എന്നും പറഞ്ഞായിരുന്നു ചാട്ടം........!!

    എന്തോ പന്തികേടു മണത്ത ഞങ്ങൾ നിന്ന നിൽ‌പ്പിൽ ഒരു ചാട്ടവും പിന്നെ ഒരു ഓട്ടവും...! ലോഡ്ജിൽ ചെന്നിട്ടേ നിന്നുള്ളു.പുറത്തു നിന്നുള്ളവരായതു കൊണ്ട് കൂടെയുള്ളവർക്കും ഒരു സമാധാനം പറയാൻ കഴിഞ്ഞില്ല.

    പിന്നെ ക്ലാസ്സിൽ ചെന്ന് അവിടത്തുകാരനായ ഒരു സുഹൃത്തിനോട് പറഞ്ഞപ്പോഴാണ് സംഗതി പിടി കിട്ടിയത്.
    പെണ്ണുങ്ങളോട് തൂക്കിത്തരാൻ പറയാൻ പാടില്ലാത്രെ...! അതൊരു മുട്ടൻ തെറിയാണത്രെ അവിടങ്ങളിൽ..!!?
    പിന്നെ ആ കടയുടെ മുന്നിൽ കൂടി ഞങ്ങൾ വഴി നടന്നിട്ടില്ല...

    ReplyDelete
  10. @ജുവൈരിയ,
    പ്രിയപ്പെട്ട എഴുത്തുകാരീ..മലപ്പുറത്തെ നാടന്‍ വര്‍ത്തമാനങ്ങള്‍ ചേര്‍ത്ത് ഒരു പോസ്റ്റ്‌ തയ്യാറാക്കൂ..നന്ദി.

    @മുജീബ്,ഈ ലിങ്ക് കിട്ടുന്നില്ലല്ലോ..വരവില്‍ സന്തോഷം.

    @ജയന്‍,
    സുസ്വാഗതം..
    ഡോക്ടറുടെ പോസ്റ്റുകള്‍ എന്നെ ഒരുപാട് ചിരിപ്പിച്ചു കേട്ടോ..പ്രത്യേകിച്ച് ആ നമങ്ങാടനോടുള്ള പ്രോഫെസ്സരുടെ മറുപടി.
    നന്ദി.

    @പട്ടേപ്പാടം,
    കമന്റിനു നന്ദിയുണ്ടേ..

    @jazmikkutty ,
    'കൊട്ട്' വിശേഷം ഉഗ്രനായി..
    ഞങ്ങളും അങ്ങിനെത്തന്നെയാ പറയാറ്..
    thank U

    @സോണി,എമ്മാപ്പയോ?എന്നാലതൊന്നു കണ്ടുപിടിക്കണമല്ലോ..
    പ്രതികരണത്തിനു നന്ദി.

    @ശ്രീനാഥന്‍,
    മുടക്കം കൂടാതെ വിലയേറിയ കമന്റിടുന്ന മാന്യ സുഹൃത്തിന് സ്നേഹം..

    @പ്രിയപ്പെട്ട കുഞ്ഞൂസ്,
    നീണ്ട നാളത്തെ വിടവിന് ശേഷം വീണ്ടും വന്നതില്‍ ഒത്തിരി ഒത്തിരി സന്തോഷം..

    @വീ കെ ,.
    കയ്പേറിയ അനുഭവമായിപ്പോയല്ലേ..
    വരവില്‍ സന്തോഷം..

    @ജയരാജ്‌,
    ഈ വാക്കുകള്‍ക്കു സ്നേഹപൂര്‍വ്വം നന്ദിപറയുന്നു..

    ReplyDelete
  11. ഈയടുത്തകാലത്ത് കണ്ണൂര്‍, മലപ്പുറം ഭാഗത്തുനിന്നു ചില കൂട്ടുകാരെ കിട്ടിയപ്പോള്‍ ഈ ഭാഷാവ്യതിയാനങ്ങള്‍ കേള്‍ക്കാനിടയായി, എന്നെയൊരു ഓട്ടൊ കുത്തി എന്നൊരു കൂട്ടുകാരി ഫോണില്‍ പറഞ്ഞപ്പോള്‍ തീരെ പിടികിട്ടിയില്ല ആദ്യം.
    ഞങ്ങള്‍ കോട്ടയംകാര്‍ക്കു ഇമ്മാതിരി ഭാഷ തീരെ വശമില്ല.നന്നായി എഴുതി, നന്ദി.

    ReplyDelete
  12. അന്യ നാട്ടില്‍ ജീവിക്കുമ്പോഴാണ് നമ്മുടെ കൊച്ചു കേരളത്തിലെ വിവിധ പ്രാദേശിക ഭാഷകളിലെ മാറ്റം കൂടുതല്‍ ശ്രദ്ധിക്കപെടുക.
    ഒരു ചെറിയ അനുഭവം കുറച്ച് വര്‍ഷം മുന്‍പ് ഞാന്‍ ഇവിടെ ഒരു ഹോസ്പിറ്റലില്‍ ഡോകടറെ കാണാന്‍ പോയി . ശ്രീലങ്കക്കാരി ആയിരുന്നു എങ്കിലും നന്നായി മലയാളം പറയുന്ന ഡോക്ടര്‍ . മരുന്നിന്‍റെ കൂടെ ഭക്ഷണം നിയന്ത്രിക്കണം എന്ന് പറഞ്ഞപ്പോള്‍ ഞാന്‍ ചോദിച്ചു . മത്സ്യവും ,മാംസവും കഴിക്കാന്‍ പറ്റുമോ എന്ന്.. ( ഇറച്ചി. മീന്‍ എന്നു പറഞ്ഞാല്‍ അവര്‍ക്ക് മനസ്സിലായില്ലാ എങ്കിലോ എന്ന് കരുതിയാണ് ഞാന്‍ അങ്ങനെ പറഞ്ഞത് ) അവര്‍ ഉടന്‍ സിസ്റ്ററുടെ മുഖത്ത് നോക്കി എന്ത് എന്ന ഭാവത്തില്‍ സിസ്റ്റര്‍ അവര്‍ക്ക് മനസ്സിലാവുന്ന വിധത്തില്‍ അത് പറഞ്ഞു കൊടുത്ത് “ ഇറച്ചിയും, മീനുമാ പറയുന്നത്” എന്ന് .. ഡോകടര്‍ ഉടന്‍ എന്നോട് പറഞ്ഞു പ്രാദേശിക ഭാഷയാ നിങ്ങള്‍ പറഞ്ഞത് അതാ എനിക്ക് മനസ്സിലാവതിരുന്നത് എന്ന്..
    ശരി സമ്മതിച്ചു ഞാന്‍ തന്നെ തെറ്റുകാരന്‍ “കഴിക്കാന്‍ പറ്റുമോ ?”എന്ന് മറുചോദ്യം ചോദിച്ച് ഞാന്‍ തടിയൂരി.
    അവര്‍ പഠിച്ചത് അങ്ങനെയാണ് സിസ്റ്റര്‍മാരില്‍ നിന്നും .

    ---------------------------------------------------------------
    ബ്ലോഗ് മൊത്തത്തില്‍ ഒരു നീല കളര്‍ ബാക്ക്ഗ്രൌണ്ടും. ഫോണ്ടും , എല്ലാം . നീല എന്‍റെ ഇഷ്ട നിറമാണ് എന്നാലും ഇത്ര കൂടുതല്‍ കാണുമ്പോള്‍ എന്തോ ഒരു ബുദ്ധിമുട്ട്.. ( എന്‍റെ മാത്രം അഭിപ്രായം )

    ReplyDelete
  13. ഈ തലശ്ശേരി കാസര്‍ഗോട് ഭാഷ മലപ്പുറം ജില്ലക്കാരനായ എനിക്ക് ചിലപ്പോള്‍ പിടി കിട്ടാറില്ല. ആ ഭാകത്തുള്ളവര്‍ക്ക് തിരിച്ചും അതായിരിക്കും അനുഭവം. ആറു നാട്ടില്‍ നൂറു ഭാഷ. എത്ര അര്‍ത്ഥവത്തായ പ്രയോഗം.

    ചെറിയ ഈ പോസ്റ്റ് ഒരു ചെറു ചിരി സമ്മാനിച്ചു കേട്ടോ.

    ReplyDelete
  14. സ്വന്തം പ്രാദേശിക ഭാഷ ഉപയോഗിക്കുമ്പോള്‍ കിട്ടുന്ന ഒരു സുഖമുണ്ട്. ജോലി സ്ഥലത്തൊക്കെ അല്പം തമാശയായി പരിഹസിക്കുമെങ്കിലും സ്വന്തം ശൈലി വിട്ടുള്ള കളിക്ക് ഞാന്‍ നില്‍ക്കാറില്ല. കാരണം അതില്‍ കൃത്രിമം കാണിക്കുമ്പോള്‍ നമ്മളല്ലാതാകുന്നത് പോലെ.

    ReplyDelete
  15. പ്രാദേശികമായി ഭാഷയില്‍ വരുന്ന വ്യത്യാസം പലപ്പോഴും കുഴപ്പങ്ങള്‍ക്ക് കാരണമാകും. പാലക്കാടന്‍ ഗ്രാമീണ ഭാഷ എന്‍റെ ' ഓര്‍മ്മതെറ്റ് പോലെ ' എന്ന നോവലില്‍ നന്നായി ഉപയോഗപ്പെടുത്തിയിട്ടുണ്ട്.

    ReplyDelete
  16. @സ്മിത,
    ഓട്ടോ കുത്തല്‍ ഒക്കെ ഞങ്ങള്‍ക്ക് പച്ച വെള്ളം പോലെയാ..
    കുറച്ചു കോട്ടയം വിശേഷങ്ങള്‍ കേള്‍പ്പിക്കൂ..
    നന്ദി.

    @ഹംസ,
    ശ്രീലങ്കക്കാരി ഡോക്ടര്‍ ഇത്രയും പച്ച മലയാളിയോ? :)
    പിന്നെ ബ്ലോഗിന്റെ കളര്‍,സത്യത്തില്‍ ഇതെനിക്ക് അത്ര ഇഷ്ട്ടപ്പെട്ട template ഒന്നുമല്ല.ഇല്ലാത്ത സമയമുണ്ടാക്കി ഇരുന്നു നോക്കിയിട്ടൊന്നും തൃപ്തി വരുന്നില്ല.അവസാനം തമ്മില്‍ ഭേദം തൊമ്മന്‍ എന്ന മട്ടില്‍ ഇത് സെലക്ട്‌ ചെയ്തെന്നു മാത്രം.ഏതായാലും അടുത്ത് തന്നെ പുതിയ രൂപവും ഭാവവും കാണാം.
    എന്ത് അഭിപ്രായവും ധൈര്യപൂര്‍വ്വം പറഞ്ഞോളൂ..എന്നാലല്ലേ എനിക്ക് ബ്ലോഗ്‌ നന്നാക്കാന്‍ പറ്റൂ.നന്ദി.

    @അക്ബര്‍,
    ഒമാനിലുണ്ടായിരുന്ന കാലത്ത് ഞാനും മലപ്പുറക്കാരികളും തമ്മില്‍ ഇത്തരം കാര്യങ്ങള്‍ പറഞ്ഞു ആരോഗ്യകരമായ തര്‍ക്കങ്ങളില്‍ ഏര്‍പ്പെടുമായിരുന്നു.
    അവരുടെ ആ slang സത്യത്തില്‍ എനിക്കിഷ്ടാ..
    കമന്റ് തന്ന്‌ പ്രോത്സാഹിപ്പിക്കുന്നതില്‍ സന്തോഷം..

    @ചെറുവാടി,
    നൂറുശതമാനം സത്യം!
    സ്വന്തം ഭാഷ പറയുമ്പോഴുള്ള ആ സുഖം ഒന്ന് വേറെത്തന്നെ..
    "ഇങ്ങക്കെങ്കിലും അത് തോന്ന്യല്ലോ.."
    നന്ദി..

    @keraladasanunni ,
    ആദ്യത്തെ സന്ദര്‍ശനത്തില്‍ വളരെ സന്തോഷം..
    താങ്കളുടെ ബ്ലോഗ്‌ കണ്ടു,കുറെ തുടരനുകള്‍ വായിക്കാനുണ്ടല്ലോ.കണ്ടപ്പോള്‍ വായിക്കാനുള്ള മോഹം ജനിച്ചു.തീര്‍ച്ചയായും വായിച്ചു അഭിപ്രായം അറിയിക്കാം.

    ReplyDelete
  17. ഓരോ സ്ഥലത്തെ ഭാഷയ്ക്കും അതാതിന്‍റെ സൌന്ദര്യം ഉണ്ട്.
    അത് ആസ്ഥലത്തുള്ളവര്‍ കൂടുതലിഷ്ടപ്പെടുന്നു.മറ്റുള്ളസ്ഥലത്ത് അത്
    ചിലപ്പോള്‍ മനസ്സിലാകുക കൂടിയില്ല.
    ഉദാഹരണത്തിന്
    മധ്യ തിരുവിതാം കൂറിലെ ഒരു വീട്ടമ്മ തേങ്ങയിടാന്‍ വന്ന വാസൂനോട്" വാസൂവേ...ആതേങ്ങ വെളഞ്ഞതാണേല് രണ്ടെണ്ണം
    ഇട്ടു തന്നിട്ടു പോടാ."
    വാസു വീട്ടമ്മയെ ഒന്നിരുത്താമെന്നു വിചാരിച്ചു.
    "ഓ....വെടലയാ..."
    അതിലും ഒരുപടി മുന്നിലായ വീട്ടമ്മ " ഓ സാരമില്ല, കൊട്ടിയിട്ടാമതി" എന്ന് തിരിച്ചടിച്ചു...
    ഇത് മനസ്സിലാകുന്നവര്‍ക്ക് അതിന്‍റെ നര്‍മ്മം പിടികിട്ടും.
    ശരിയ്ക്കും നടന്ന കാര്യം

    ReplyDelete
  18. @കുസുമം ആര്‍ പുന്നപ്ര : ടീച്ചറേ അതിന്‍റെ അര്‍ത്ഥം കൂടി പറഞ്ഞിട്ട് പോവൂ. പ്ലീസ് . ഒന്നും മനസ്സിലായില്ല. അതാ..

    ReplyDelete
  19. "ന്റെ ബെദേത്ത്‌ പുത്തനൊന്നും ഇല്ലേ"
    വര്‍ഷങ്ങള്‍ക്കു മുമ്പ് വല്യുമ്മ കുട്ടിയായിരുന്ന എന്നോട്
    മിക്കപ്പോഴും തിരക്കും.
    ഒന്ന് തലയാട്ടി ചിരിച്ചാല്‍ അരയില്‍ തൂങ്ങിക്കിടക്കുന്ന
    പല നിറങ്ങളിലുള്ള മണിമുത്തുകള്‍ കൊണ്ട് തുന്നിയ,മയില്‍പീലി പോലെയുള്ള "ചീല" തുറന്നു നാണയത്തുട്ടുകളോ ചെറുതായി മടക്കിയ ഒന്നോ രണ്ടോ ഉറുപ്പികയോ എടുത്തു തരും.
    എന്നിട്ട് മറ്റുള്ളവരെ നോക്കി പറയും, ഓനൊരു "തോയനാ" തൊള്ള തുറന്നു ഒന്നും ചോയ്ക്കൂല .കയ്യില്‍ പുത്തനൊന്നുമില്ലെന്കില്‍ ഒന്നിനും ഒരു പാങ്ങുണ്ടാവൂല.

    കാലം പോകപ്പോകെ നമ്മുടെ സംസാരഭാഷയില്‍ നിന്ന് ഇത് പോലെ ജീവഗന്ധിയായ പ്രയോഗങ്ങള്‍ (എല്ലാ പ്രദേശത്തുള്ളവയും) ഊര്‍ന്നു
    വീണു കൊണ്ടിരിക്കയാണ്.
    പകരം കയറി വരുന്നത് വരണ്ട അച്ചടിഭാഷയും ഇംഗ്ലീഷ് പദങ്ങളും.
    ബ്ലോഗില്‍ വ്യത്യസ്ത പ്രാദേശികസംസാരശൈലികള്‍ കൂടി വരുന്നത്
    ആശ്വാസകരം.

    mayflower കുറിപ്പ് രസകരമായി.അഭിനന്ദനങ്ങള്‍

    "ഞാളെ നാട്ടിലെ ഒരു തമാശ":
    ഓലെ വളപ്പില്‍ ഓല ബീണ്, ഓല് പറഞ്ഞ് ഓലതാന്നു. :)

    ഓല് = അവര്‍
    ഓല = തെങ്ങോല,അവരെ

    ReplyDelete
  20. ഭാഷയില്‍ ഉള്ള അന്തരമൊക്കെ മനസ്സിലാക്കാം. ചിരിച്ച് തള്ളാം.
    പക്ഷെ...മുസ്ലിംകള്‍ക്കിടയില്‍ ഉപ്പാന്റെ പെങ്ങള്‍ കോഴിക്കോട്ടുകാര്‍ക്ക് അമ്മായിയും എന്ന് പറഞ്ഞല്ലോ ?

    പയ്യന്നൂര്‍, രാമന്‍‌തളി ഭാഗത്തൊക്കെ മുസ്ലീം സമുദായത്തില്‍ ചേട്ടന്റെ ഭാര്യയെ അമ്മായീന്ന് വിളിക്കുന്നത് മാത്രം ഡയജസ്റ്റ് ചെയ്തിട്ടില്ല ഇതുവരെ. അമ്മ, അമ്മായീന്നൊക്കെ പറയുമ്പോള്‍ കഴിഞ്ഞ ജനറേഷനിലേക്കാണ് കൈചൂണ്ടപ്പെടുന്നത്. ചേട്ടന്റെ ഭാര്യ എങ്ങനെ കഴിഞ്ഞ ജനറേഷന്‍ ആകും ? :)

    സംഭവം ഉള്ളതാണ്. എന്റെ ഏറ്റവും അടുത്ത സുഹൃത്തിന്റെ അനിയന്‍ അവന്റെ ചേട്ടന്റെ ഭാര്യയെ വിളിക്കുന്നത് കേട്ടപ്പോള്‍ അവന്റെ ശീലം മാത്രമാണെന്ന് കരുതി. പക്ഷെ അങ്ങനല്ല. ആ ഭാഗത്തൊക്കെ ചേട്ടന്റെ ഭാര്യ അമ്മായി ആണ്. സുഹൃത്തുമായി ദിവസങ്ങളോളം തര്‍ക്കിച്ചു ഇതിനെപ്പറ്റി . ഒരു ഫലവും ഉണ്ടായില്ല. ചെറുപ്പം മുതല്‍ നമ്മള്‍ ശീലിക്കുന്ന കാര്യങ്ങളാണ് നമുക്ക് ശരി.

    ReplyDelete
  21. നാനാത്വത്തില്‍ ഏകത്വം എന്നൊക്കെ ഉപന്യാസമെഴുതുകയും പ്രസംഗിക്കുകയുമൊക്കെ ചെയ്യുമെങ്കിലും തൊട്ടയല്‍പ്പക്കത്തുകാരന്റെ ഭാഷയിലെ വ്യത്യാസം നമ്മുക്ക് പലപ്പോഴും പരിഹാസവിഷയമാണ്
    ഈ പരിഹാസ മനസിനെ ഊട്ടി ഉറപ്പിക്കുന്നതില്‍ സിനിമകളിലെ സംഭാഷണമെഴുത്തുകാരും വലിയ പങ്കു വഹിക്കുന്നു

    ഭാഷാ വൈവിധ്യത്തിന്റെ ജുഗല്‍ബന്ദിയല്ലേ ഭൂലോഗം എന്ന പ്രയോഗം വല്ലാതെ ഇഷ്ടപ്പെട്ടു
    പറയാതെ വയ്യ,മെയ്ഫ്‌ളവറിന്റെ പോസ്റ്റുകളുടെ വിഷയ വൈവിധ്യം അപാരമാണ്

    ReplyDelete
  22. "ബേം ബേം കീ കീ ബൂം ബൂം.."..

    ishtaayi post

    ReplyDelete
  23. ഇതെല്ലാം ഇങ്ങനെയൊക്കെ ആകുന്നതല്ലേ അതിന്റെയൊരു സുഖം?
    :)

    ReplyDelete
  24. @കുസുമം,
    വാസുവും വീട്ടമ്മയും തമ്മില്‍ നടന്ന സംഭാഷണം കൊള്ളാം..
    ശരിയാണ് ഓരോ സ്ഥലത്തെ ഭാഷയ്ക്കുമുണ്ട് അതിന്റെ തനതു സൌന്ദര്യം.
    പോസ്റ്റുകള്‍ വായിക്കുകയും വിലയേറിയ അഭിപ്രായങ്ങള്‍ ഇടുകയും ചെയ്യുന്നതില്‍ ഒത്തിരി നന്ദി..

    @ബിന്‍ ഷേഖ്,
    ഞമ്മളെ നാട്ടില്‍ എന്താ പറയാന്നറിയോ?
    "ഓല വളപ്പിലോലവീണാ ലോലതല്ലേ ഓല?"
    പിന്നെ ചീല എന്റെ ഉമ്മാക്കുമുണ്ടായിരുന്നു.അതുണ്ടാക്കുന്നതില്‍ അവരൊരു expertഉം ആയിരുന്നു.
    ഉമ്മയും ചീലയും കാലത്തിന്റെ ഇടനാഴിയില്‍ മറഞ്ഞു....
    നല്ല വാക്കുകള്‍ക്കു നന്ദി.

    @നിരക്ഷരന്‍,
    ഞങ്ങള്‍ക്ക് ഏട്ടത്തിയമ്മ അമ്മായി തന്നെയാണ്...ഒന്നിലധികം അമ്മായിമാരുണ്ടെങ്കില്‍ പേര് കൂട്ടി ഫാത്തിമ അമ്മായി,ഖദീജമ്മായി എന്നിങ്ങനെ വിളിക്കും.
    ഈ വരവിനും കമന്റിനും സ്നേഹപൂര്‍വ്വം നന്ദി പറയട്ടെ..

    @തെളിനീര്‍,
    നല്ല നല്ല കമന്റിട്ടു പ്രോത്സാഹിപ്പിക്കുന്ന കുടിവെള്ളത്തോട് എനിക്ക് കടപ്പാടുണ്ട്.
    ഒരുപാട് നന്ദി..

    @the man to walk with..,
    സുസ്വാഗതം.
    നന്ദി.

    @ശ്രീ,
    അതെ,ഇതെല്ലാം ഇങ്ങനെ തന്നെ പോകട്ടെ..
    വരവിനു നന്ദി..

    ReplyDelete
  25. തൃശ്ശൂര്‍ നിഘണ്ഡുവൂം റഫര്‍ ചെയ്യാവുന്നതാണ്.

    ReplyDelete
  26. ദേ..നുമ്മട നാട്ടിലേക്ക് വാ നിങ്ങക്ക് എങ്ങനത്തേക്ക പാഷ കേക്കണം ? ഞങ്ങ നല്ല നാക്ക് വടിച്ചാണ് കെട്ടാ..വര്‍ത്താനം പറേണ ....
    പൊറിഞ്ചു പുതിയ വെസനസു തൊടങ്ങി ..ചായ കുടിക്കാം അങ്ങാട്ട് വന്നാ ...

    ReplyDelete
  27. ചിരിക്കും,ചിന്തക്കും വക നല്‍കിയ ഈ പോസ്റ്റ് രസകരമായിരുന്നു,കേട്ടോ.ഈ വിഷയം അവതരിപ്പിച്ചതിനു അഭിനന്ദനങ്ങള്‍..

    ReplyDelete
  28. തൃശ്ശൂര്‍ക്കാരിയാണെങ്കിലും എല്ലാ ഭാഷയും ഇഷ്ടമാണ് :)

    ReplyDelete
  29. ഇത്തരം പുതിയ അറിവുകള്‍ ഇനിയും പകരുക . നന്നായിരിക്കുന്നു .എഴുത്തിന്റെ ശൈലി അഭിനന്ദനീയം

    ReplyDelete
  30. "ബേം ബേം കീ കീ ബൂം ബൂം.." പണ്ടെങ്ങോ മനോരമയിലോ മറ്റോ വായിച്ചപോലെ ഈ "ബേം ബേം കീ കീ ബൂം ബൂം.."

    ReplyDelete
  31. സത്യം പറഞ്ഞാല്‍ ഞാന്‍ ചിരിച്ചു പോയി എന്റെ മെയ്ഫ്ലോവേറെ.... ഒരു പിടിം കിട്ടണില്ല എനിക്ക് കണ്ണൂര്‍ ഭാഷ.പണ്ട് പൂനെയില്‍ താമസിച്ചിരുന്നപ്പോള്‍ ഒരു കണ്ണൂര്‍ക്കാരി അയല്‍ക്കാരി ഉണ്ടായിരുന്നു.... അവരുടെ ഭാഷ മനസ്സിലാക്കാന്‍ ഞാന്‍ പെട്ട പാട്... ഇന്ന് ഓര്‍ക്കുമ്പോള്‍ ചിരി വരുന്നു...നല്ല പോസ്റ്റ്‌.....

    ReplyDelete
  32. ഞങ്ങളുടേ അടുത്ത ഫ്ലാറ്റില്‍ താമസിക്കുന്നവര്‍ തൃശുര്‍ ഉള്ളവരാണ്.. അവരുടെ സംസാരം കേള്‍ക്കുന്നത് എനിക്ക് നല്ല ഇഷ്ട്ടമാണ്... ചിലതൊന്നും മനസ്സിലാവാറില്ലെ അപ്പോല്‍ “ഏ?” എന്ന എന്‍റെ ചോദ്യം കേള്‍ക്കുമ്പോള്‍ അവര്‍ ചിരിക്കും .

    ReplyDelete
  33. "ബേം ബേം കീ കീ ബൂം ബൂം.." എന്ന് പറഞ്ഞാല്‍ എന്താണെന്നു തിരിയാന്‍ ഞങ്ങള്‍ മലപ്പുറത്തുകാര്‍ അത് ഇന്ഗ്ലിഷിലേക്ക് മൊഴിമാറ്റം നടത്താന്‍ പറയേണ്ടി വരും. ഏതായാലും ഇത്രയും നല്ലൊരു പോസ്റ്റ്‌ ഇട്ട
    mayflowers അഭിനന്ദനമര്‍ഹിക്കുന്നു. "ഇന്‍ക്ക്‌ നല്ലോണം ഇഷ്ട്ടായി.."
    ആദ്യമായാണ്‌ ഇവിടെ വരുന്നത്, അതുകൊണ്ട് കണ്ണൂര്‍ ഭാഷ പറഞ്ഞു ഞമ്മളെ പേടിപ്പിക്കരുത്..!

    ReplyDelete
  34. @ഷാ,
    തൃശൂര്‍ നിഘണ്ടു ശരിക്കും ഞെട്ടിച്ചു.കടുകടുപ്പം.
    നന്ദി.

    @രമേശ്‌അരൂര്‍,
    'വെസനസും,പാഷയും.."
    അള്ളോ...ഞങ്ങളുടെതൊന്നും ഇതിനിടയില്‍ ഒന്നുമല്ല.
    പൊറിഞ്ചു മുന്നേറുന്നുണ്ട് കേട്ടോ..

    @കൃഷ്ണകുമാര്‍,
    നല്ല വാക്കുകള്‍ക്കു മുമ്പില്‍ നന്ദിയോടെ..

    @വല്യമ്മായി,
    ഇവിടെ ആദ്യമാണല്ലേ?
    വളരെ സന്തോഷം.

    @ഖാദര്‍ക്ക,
    നിങ്ങളെപ്പോലുള്ളവരുടെ കമന്റാണ് എന്നെപ്പോലുള്ളവര്‍ക്ക് പ്രചോദനം..
    നന്ദി.

    @karnor ,
    ഇവിടെയ്ക്ക് സ്വാഗതം.
    ശരിയാണ് വായിച്ചിരിക്കാം. ഞങ്ങള്‍ക്കിത്‌ സാധാരണ ഭാഷയും കേള്‍ക്കാത്തവര്‍ക്ക് പക്ഷികളുടെ സംസാരവും ആണ്..

    @മഞ്ജു,
    ഞങ്ങളുടെ ഭാഷ പെട്ടെന്ന് പിടികിട്ടിയില്ലെങ്കിലും ഞങ്ങള്‍ ആര്‍ക്കും പെട്ടെന്ന് പിടിതരുന്നവരാണ് കേട്ടോ..
    നന്ദി.

    @മിന്നാരം,
    സുസ്വാഗതം..
    ഏതു നാട്ടുകാരിയാ?
    വന്നതില്‍ സന്തോഷം.

    @സലീം,
    മലപ്പുറക്കാര്‍ ഞങ്ങളെയും വെള്ളം കുടിപ്പിക്കാറുണ്ട്‌ കേട്ടോ..
    നല്ല കമന്റിനു നന്ദി.

    ReplyDelete
  35. എണേ' എന്ന വിളി തലശ്ശേരി മാഹി പ്രദേശത്ത് മാത്രമുള്ളതാണെങ്കിലും ..

    ആരു പറഞ്ഞു?? കണ്ണൂർ എന്ന് പറഞ്ഞാലും കുഴപ്പല്ല്യാട്ടൊ!


    ഒരു ഗവേഷണത്തിനുള്ള വകയുണ്ട് ഈ വിഷയത്തിൽ എന്നാണെന്റെ അഭിപ്രായം :)

    ReplyDelete
  36. പക്ഷെ പല പ്രയോഗങ്ങളും സാക്ഷരത കൊണ്ടും മറ്റും ലോപിച്ച് പോയിരിക്കണു.
    ഉദാഹരണത്തിന് മോന്തിക്ക് നീ ഏട്യ്യാണെ പോയിന്? മയ്യാലക്ക് ഏട പോകാനാടാ, പക്കേങ്കില്, അങ്ങനെ ഒത്തിരി ഉണ്ട്

    ഓർമ്മപ്പെടുത്തലുകൾക്ക് ആശംസകൾ

    ReplyDelete
  37. ഈ പോസ്റ്റ് വായിച്ചപ്പോള്‍ പണ്ടത്തെ ചില കഥകളാണ് ഓര്‍മ്മ വന്നത്:
    ഒരിക്കല്‍ ബസ്സില്‍ നിന്നും ഒരു കുട്ടി കരയുന്നത് കണ്ട ഡ്രൈവര്‍ എന്താണ് കാര്യമെന്നന്ന്വേശിച്ചു.
    അപ്പോള്‍ കുഞ്ഞിന്റെ അമ്മ പറഞ്ഞു: അതു കുഞ്ഞന്‍ 'കീച്ചേനാണ്' കരയുന്നത് എന്ന്.
    അപ്പോള്‍ ഡ്രൈവര്‍ തന്റെ കയ്യിലുള്ള കീച്ചെയിന്‍ എടുത്തു കുഞ്ഞിനു കൊടുത്തു.
    അപ്പോള്‍ അമ്മ: കീച്ചെയിനു വേണ്ടിയല്ല, കീച്ചേനാ എന്ന്.
    ഡ്രൈവര്‍ കാര്യം മനസ്സിലായില്ല എന്നു കണ്ട ലോകവിവരം ഉള്ള അടുത്തിരുന്ന ഒരാള്‍ കാര്യം വിവരിച്ചു കൊടുത്തു. കുഞ്ഞു കരയുന്നത് കീച്ചെയിനു വേണ്ടിയല്ല, സീറ്റില്‍ നിന്നും ഇറക്കി താഴെവെച്ചതിനാണ് എന്ന്.

    അതുപോലെ കണ്ണൂര്‍ ഭാഗത്തുകൂടെ ബസ്സില്‍ പോയാല്‍ ഈ പ്രയോഗം നിങ്ങള്‍ക്ക് സ്ഥിരമായി കേള്‍ക്കാന്‍ പറ്റും.
    ബസ്സിലെ കിളി യാത്രക്കാരനോട്: ബേങ്കീ, ബേങ്കീ..
    യാത്രകാരന്‍: കീയാം, കീയാം...

    ReplyDelete
  38. @പി.എ .അനിഷ്,
    thank you .

    @നിശാസുരഭി,
    ഓ....കണ്ണൂര്‍ക്കാരിയാണല്ലേ..?
    സന്തോഷം..
    കമന്റിനു നന്ദി.

    @shaharas ,
    എന്റെ പോസ്റ്റിനെ കടത്തിവിട്ട കമന്റ് ആണല്ലോ..
    ചിരിച്ചുപോയി കേട്ടോ..
    വന്നതില്‍ വളരെ സന്തോഷം.

    ReplyDelete
  39. സ്മിത പറഞ്ഞതു പോലെ ഞങ്ങള് കോട്ടയംകാര്‍ക്ക് ഇത്തരം ഭാഷാ വൈജാത്യങ്ങള്‍ അത്ര വശമില്ല. പക്ഷേ ഇപ്പോള്‍ കുറെ അറിയാം. ഒരു പാടു പേര്‍ അനുഭവം പങ്കു വച്ച സ്ഥിതിക്ക് ഇനി ഞാനും കൂടി ഇടുന്നില്ല.

    ReplyDelete
  40. ഹ ഹ ഹ...വളരെ ഇഷ്ടായി ട്ടോ....
    ഞാനും, “ബായ കുയീ കോയി കീഞ്ഞീ” എന്ന് പറയുന്ന നാട്ടീന്നാ..എന്നുവെച്ചാ തനി തലശ്ശേരി.

    ReplyDelete
  41. @മൈത്രേയി,
    കുറച്ച് കോട്ടയം ഭാഷ കേള്‍പ്പിക്കാമായിരുന്നു....:)
    നന്ദി.

    @സ്വപ്നസഖി,
    ആഹാ..തലശ്ശേരിക്കാരിയാല്ലേ..
    ബാ കേരി ഇരിക്ക്..
    നന്ദി.

    ReplyDelete
  42. ബൂം ബൂം .....വേം കീ വേം കീ ....കീയാപ്പ കീയാപ്പ .........
    ഹി ഹി....ഞാനും ഒരു തലശ്ശേരിക്കാരിയാ .....
    കോയിക്കോട് മയ പെയത് റോഡ്‌ എല്ലും കൊയ കൊയാന്നായി .......
    //http://ranipriyaa.blogspot.com

    ReplyDelete