
OCD അഥവാ Obsessive compulsive disorder എന്ന അവസ്ഥയെപ്പറ്റി പലരും കേട്ടിട്ടുണ്ടാവും.
ചെയ്ത കാര്യം ശരിയായിട്ടില്ല എന്ന തോന്നലില്‍ പിന്നെയും പിന്നെയും ചെയത് കൊണ്ടേയിരിക്കും ഇക്കൂട്ടര്‍.
വീട് എത്ര തുടച്ചു വൃത്തിയാക്കിയാലും പൊടിയുടെ ഒരു കണിക മതി ഇവരെ പ്രകോപിതരാക്കാന്‍.വീട്ടിലുള്ള മറ്റു അംഗങ്ങളാണ് ഇവരുടെ ഇരകള്‍.അവര്‍ക്ക് യഥേഷ്ടം നടക്കാനോ കിടക്കാനോ പറ്റില്ല.
എന്റെയൊരു ബന്ധു ഉണര്‍ന്നയുടന്‍ കിടക്ക വിരിച്ചു പുതപ്പു മടക്കി അലമാരിയില്‍ ഭദ്രമായി വെക്കും.പ്രവാസിയായ ഭര്‍ത്താവ് നാട്ടില്‍ വന്നപ്പോള്‍ അയാള്‍ കുറച്ചുനേരം കൂടി പുതപ്പിനുള്ളില്‍ കിടക്കാന്‍ നോക്കി . ഇവളുണ്ടോ സമ്മതിക്കുന്നു..?മൂപ്പരും നേരത്തെ എണീറ്റ് തേരാ പാരാ നടക്കാന്‍ തുടങ്ങി..
പുതപ്പ് അലമാരിയില്‍ നിന്നെടുക്കണമെങ്കില്‍ രാത്രിയാകണമല്ലോ..
ഒരാളെപ്പറ്റി കേട്ടിട്ടുണ്ട്,അയാള്‍ക്ക് സ്വയം തന്നെ കിടക്ക വിരിക്കണം.ഒരു ചെറിയ ചുളിവു പോലും പാടില്ല.നന്നായി വിരിച്ച ആ കിടക്ക നോക്കി ആസ്വദിച്ചു അതിനരികില്‍ ഒരു ചാരുകസേരയിട്ടു അയാള്‍ അതിലുറങ്ങുമായിരുന്നത്രേ..
മൊബൈല്‍ പോലും കഴുകുന്ന ചിലരുണ്ട് എന്ന് കേള്‍ക്കുമ്പോള്‍ നമ്മള് അതിശയം കൂറുമെങ്കിലും സംഗതി വാസ്തവമാണ്.
അമിതമായ വൃത്തിബോധം അവരെക്കൊണ്ടു അങ്ങിനെ ചെയ്യിക്കുന്നു.
ലളിതാംബിക അന്തര്‍ജനത്തിന്റെ "അഗ്നിസാക്ഷി"യിലെ ജലപിശാചു മുത്തശ്ശിയെ ഓര്‍മിപ്പിക്കുന്ന ചില സ്ത്രീകളെ എനിക്കറിയാമായിരുന്നു...അവര്‍ കുളിക്കാന്‍ ആറും ഏഴും മണിക്കൂറുകള്‍ എടുക്കുമായിരുന്നു..
എല്ലാ നേരവും ചൂലും കൊണ്ട് നടക്കുന്ന എന്റെയൊരടുത്ത ബന്ധുവിന്റെ വിവാഹ വാര്‍ഷികത്തിന് സമ്മാനമായി ഞാന്‍ ഒരു ചൂല് തന്നെ നന്നായി പായ്ക്ക് ചെയത് കൊണ്ട് പോയി..നിര്‍ഭാഗ്യമെന്നു പറയട്ടെ,അത് ഓട്ടോയില്‍ വെച്ച് മറന്നു..മനോഹരമായി പായ്ക്ക് ചെയ്ത ചൂല് കിട്ടിയ ഓട്ടോ ഡ്രൈവറുടെ പ്രതികരണമെന്തായിരുന്നോ ആവോ..?
അവളുടെ കുട്ടികള്‍ പറയാറുണ്ട് ഉമ്മ കുളിപ്പിച്ചാല്‍ ജലദോഷം പിടിക്കും,ഉമ്മാമ കുളിപ്പിച്ചാല്‍ കുഴപ്പമില്ല എന്ന്.
ഇനി പറയൂ.. അതിഥികള്‍ വന്നാല്‍ വീട് വൃത്തികേടാകും എന്ന് ടെന്‍ഷന്‍ അടിക്കുന്നവരാണോ നിങ്ങള്‍??
എല്ലാം വേണ്ടതു തന്നെ. പക്ഷേ, അമിതമായാല്‍...
ReplyDeleteഅതിഥികള്‍ വന്നു വേണെങ്കില്‍ വൃത്തി ആക്കട്ടെ അല്ല പിന്നെ :)
ReplyDeleteInteresting.. “ ഏയ് വീട് വൃത്തിയായി കിടക്കുമ്പോഴാണ് ടെന്‍ഷന്‍ :)“
ReplyDeleteഞാന്‍ സാമാന്യം വൃത്തിയുള്ള കൂട്ടത്തിലാണ്. എന്നു വെച്ച് വൃത്തി ഭ്രാന്തൊന്നും ഇല്ല. ഈ രോഗമുള്ള ഒരു കൂട്ടുകാരി എനിക്കുണ്ട്. അവളുടെ വീട്ടില്‍ ചെന്നാല്‍ എനിക്ക് ശ്വാസം മുട്ടും. നമ്മളോട് വര്‍ത്തമാനം പറഞ്ഞിരിക്കാന്‍ സമയമില്ല. സദാസമയവും ഈ അടിച്ചു വാരലും തുടക്കലും. ഇതൊരു രോഗമാണ് എന്ന് അവര്‍ അറിയുന്നുമില്ല. അതുകൊണ്ട് കഴിയുന്നതും ഞാന്‍ ആ കൂട്ടുകാരിയുടെ വീട്ടില്‍ പോകാറേയില്ല.
ReplyDeleteഇത്തരക്കാരെ യഥേഷ്ഠം കാണാം നമുക്ക് ചുറ്റും..
ReplyDeleteസൂക്ഷ്മനിരീക്ഷണത്തില്‍ എന്നിലുമുണ്ടാവും ഇങ്ങിനെ ഒരുപാട്
വൈകല്യങ്ങള്‍..! ഇതൊരു രോഗമാണെന്ന് പറയാമോ..?
കവിഞ്ഞാല്‍ ഒരുശീലമെന്നോ,ശൈലിയെന്നോരീതിയെന്നോഒക്കെ പറയാമെന്നല്ലാതെ..!പുകവലിയോ,വെറ്റിലമുറുക്കോപോലെ
സഹിക്കാവുന്നതേ ഉള്ളൂ.ഇത്തരം ദുശ്ശീലങ്ങള്‍ യുക്തിഭദ്രമായ
ഇടപെടലുകളിലൂടെ,സദുപദേശപരമായ ഗുണദോഷിക്കലുകൊണ്ടും
ഇല്ലാതാക്കാനാവും.പരസ്പരസഹകരണം വേണം എന്ന് മാത്രം.
കണ്ടിട്ടുണ്ട് ജലപ്പിശാചുമുത്തശ്ശിമാരെ, ചികിൽസിച്ചാൽ ഭേദമാകുമോ ഈ വൈകല്യം? കാർണിഗി പറഞ്ഞിട്ടുണ്ട്, you should allow some dust to remain. a useful post!
ReplyDeleteഎനിക്ക് വീട് പൊടിതട്ടുക എന്നതിനേക്കാള്‍ മടിയുള്ള കാര്യം ഇല്ല.
ReplyDeleteനല്ല പോസ്റ്റ്.
കേട്ടിട്ടുണ്ട് ഇതിനെ പറ്റി..ശരിയാണു എന്തും അമിതമായാല്‍ അപകടമാണു..
ReplyDeleteATHIKAMAYAAL..
ReplyDeleteവൃത്തിക്കേടാതാകരുത്. പക്ഷെ വൃത്തിയാകാന്‍ പറ്റില്ല. എന്തിന് മറ്റു വകുപ്പുകളില്‍ ഇടപ്പെടുന്നു എന്ന പേര് ദോഷം കേള്‍പ്പിക്കുന്നു.
ReplyDelete@ശ്രീ,അതെ,അധികമാകുന്നതാണ് കുഴപ്പം.നന്ദി.
ReplyDelete@ഒഴാക്കന്,പ്രഥമ സന്ദര്‍ശനത്തില്‍ സന്തോഷമുണ്ടേ..
@ഗോപീകൃഷ്ണന്, :)...താങ്ക് യു..
@വായാടീ,വളരെ ശരിയാണ്.ഞാനും അങ്ങിനെത്തന്നെ.
വൃത്തിയുണ്ട്,വൃത്തിഭ്രമം ഇല്ല.
@ഹാരൂണ്‍ക്ക,ഉപദേശം കൊണ്ടൊന്നും ഒരു രക്ഷയും ഇല്ല.വന്നു വന്ന് ഇത്തരക്കാരി ഒരുത്തി അതെപോലത്തെ മറ്റൊരാളുടെ വീട്ടില്‍ പോയപ്പോള്‍ ചോദിക്കുകയാണ് "നിങ്ങള്‍ ഒരു ദിവസം എത്ര പ്രാവശ്യം വീട് തുടക്കും..?"പോരെ പൂരം!!
@ശ്രീനാഥന്‍,well said ..thank you ..
@ജ്യോ,വന്നതിലും,കമന്റിട്ടതിലും വളരെ സന്തോഷം..
@rare rose ,എന്റെ പോസ്റ്റിന്റെ ആശയം മനസ്സിലാക്കിയതില്‍ നന്ദിയുണ്ട്..
@noonoos ,thanks ...
@ചെറുവാടി,വന്നതില്‍ സന്തോഷമുണ്ട്,പക്ഷെ ,താങ്കള്‍ എഴുതിയത് മനസ്സിലായില്ല.സോറി..
വൃത്തി ഒരു നല്ല ലക്ഷണമാണ്. പക്ഷെ അതിനായി മാത്രം ജീവിക്കുക എന്ന് പറഞ്ഞാലിത്തിരിർ കടന്ന കയ്യാ.
ReplyDeleteകുഞ്ഞുണ്ണി മാഷിന്റെ രണ്ടു വരിയുണ്ട്.
പരിസരം നന്നാവാനെന്തു നല്ലൂ
മനസ്സിന്നുള്ളിലൊരു ചൂലു നല്ലൂ.
അവ്യവസ്ഥ ക്രിയാത്മകതയുടെ ഭാഷ ആണ്. അടുക്കും ചിട്ടയും അയാളുടെ ചിന്തയിലും. നമ്മുടെ ആഡംബരങ്ങൾ തൂത്തും തുടച്ചും വച്ചിട്ട് നമ്മൾ വളരെ വിരസരും വരണ്ടവരും ആയിട്ടെന്തു കാര്യം.
ഒന്നു മനസ്സിലാക്കുക. പ്രകൃതിയെ പരമാവധി മലീമസമാക്കി വച്ചിട്ട് നാം നമ്മുടെ അകത്തളങ്ങൾ മനോഹരമാക്കിയിട്ടെന്തു കാര്യം.
തീവ്രവും കുറിക്കു കൊള്ളുന്നതുമായ എഴുത്ത്.
ഒരു ബ്ലോഗ് പോലും വൃത്തിയായി എഴുതാന്‍ പറ്റുന്നില്ല.. പിന്നല്ലേ വീട്....
ReplyDeleteനല്ല പോസ്റ്റ് .. ചിന്തിപ്പിക്കാന്‍ ഉതകുന്ന വരികള്‍...നന്ദി
അഹോ അത് വല്ലാത്തെ ആളെ മെനക്കെടുത്തുന്ന രോഗം ആണ് കേട്ടോ ....ഇത്തരം ആളുകളുടെ വീട്ടില്‍ ചെന്നാല്‍ ആര് കണ്ടു വീട്ടില്‍ കേറുന്നതിനു മുന്‍പേ നമ്മളെ ചൂല് കൊണ്ട് തഴുകി അടിച്ചു വൃത്തിയാക്കില്ല എന്ന് :)എല്ലാം ഒരു പരിതിക്കുള്ളില്‍ മതി ..അല്ലെങ്കില്‍ എല്ലാം അപകടമാ ...
ReplyDeleteശ്ശെ... തീരെ ശരിയായില്ല!
ReplyDeleteഅതിവൃത്തിയും വൃത്തിയില്ലായ്മയും ഒരുപോലെ തന്നെ. എന്റെയൊരു ബന്ധുവുണ്ട്. അവര്‍ക്ക് വൃത്തിയാക്കുന്ന ചിന്ത കൂടി ഒരു രോഗമായെന്ന് തോന്നുന്നു. അതേക്കുറിച്ച് ഒരു പോസ്റ്റെഴുതുന്നു. അറിയിക്കാം.
നല്ല പോസ്റ്റ്
ഭാവുകങ്ങള്‍!
വ്യത്തിവേണം അമിതമായാൽ?
ReplyDeleteഅതിവൃത്തിക്കാരിക്ക് സമ്മാനിക്കാന്‍ കൊണ്ടുപോയ ചൂല് മറന്ന് പോയത് കഷ്ടമായി, അവര്‍ക്ക് ഈ പോസ്റ്റിന്റെ ലിങ്ക് അയക്കാന്‍ മറക്കണ്ടാ
ReplyDeleteവീട് വൃത്തിയാക്കുക എന്നത് ഏറ്റവും മടി ഉള്ള കാര്യമാണ് എനിക്ക്... പക്ഷെ ചെയ്തല്ലേ പറ്റു,...നല്ല പോസ്റ്റ് ....
ReplyDeleteനല്ല പോസ്റ്റ്. informative. വീണ്ടും വരാമേ.
ReplyDelete@സുരേഷ്,ഞാന്‍ പറയാന്‍ വിട്ടതും കൂടി താങ്കള്‍ പറഞ്ഞു.,വളരെ സന്തോഷമുണ്ട്.
ReplyDelete@പദസ്വനം,കമന്റിനും,വരവിനും നന്ദി.
@ആദില,ഈ വരവ് സസന്തോഷം,സസ്നേഹം സ്വാഗതം ചെയ്യുന്നു.ആദിലയുടെ പോസ്റ്റുകള്‍ക്ക് കമന്റ് ഓപ്ഷന് നല്‍കാത്തത് കഷ്ടമാണ് കേട്ടോ.
നന്ദി,നന്ദി.
@അലി,ശരിയാണ്,അങ്ങിനെയും ചിലരുണ്ടെന്നു കേള്‍ക്കാറുണ്ട്.വിഷയം സംബന്ധമായി പോസ്റ്റിടൂ.നന്ദി.
@ഹൈന,thank u മോളെ..
@ഒരുമയുടെ തെളിനീര്,അവര്‍ ഒരിക്കലും ഈ ബ്ലോഗ് വായിക്കില്ലെന്നുള്ള ധൈര്യത്തിലാണ് എഴുതിയത്.ചൂല് കൈയ്യില്‍ നിന്നും വെച്ചിട്ട് വേണ്ടേ മറ്റു കാര്യങ്ങള്‍ക്ക് സമയം കണ്ടെത്താന്‍?
@മഞ്ജു,മടിയെല്ലാവര്ക്കും കാണും,പക്ഷെ മഞ്ജു പറഞ്ഞത് പോലെ അത്യാവശ്യമായതിനാല്‍ ചെയ്യും.
@കൊലുസ്,you are always welcome ..thanks ..
ഇത് 'വസ്വാസ്' ആണ്. വൃത്തിയുടെ കാര്യത്തില്‍ മാത്രല്ല. ചെയ്ത കാര്യം തന്നെ വീണ്ടും വീണ്ടും ആവര്‍ത്തിക്കുക. പലപ്പോഴും ഇത്തരക്കാരെ കൊല്ലാന്‍ തോന്നിയിട്ടുണ്ട്. ജയിലില്‍ കിടക്കാന്‍ ഇഷ്ട്ടമല്ലാത്തതിനാല്‍ വെറുതെ വിടുകയായിരുന്നു.
ReplyDelete"എല്ലാ നേരവും ചൂലും കൊണ്ട് നടക്കുന്ന എന്റെയൊരടുത്ത ബന്ധുവിന്റെ വിവാഹ വാര്‍ഷികത്തിന് സമ്മാനമായി ഞാന്‍ ഒരു ചൂല് തന്നെ നന്നായി പായ്ക്ക് ചെയത് കൊണ്ട് പോയി. നിര്‍ഭാഗ്യമെന്നു പറയട്ടെ,അത് ഓട്ടോയില്‍ വെച്ച് മറന്നു.."
മറന്നത് നന്നായി. അല്ലേല്‍ ഇത്താനെ ആ ബന്ധു ക്ലീന്‍ ആക്കിയേനെ..
(പിന്നെ ഇത്താ, കണ്ണൂരാന്റെ ക്ഷമ നശിക്കുന്നു. പോസ്ടിടുമ്പോള്‍ മെയില്‍ വഴി kannooraan2010@gmail.com അറിയിക്കാന്‍ എത്ര പറഞ്ഞു! )
കണ്ണൂരന് പറഞ്ഞ പോലെ അത് “വസ്വാസ്” ആണ്. സത്യത്തില്‍ അത് ഒരു അസുഖമാണോ എന്നു ഞാനും സംശയിച്ചിട്ടുണ്ട്.
ReplyDeletevalare sathyamaya kaaryam.......
ReplyDeleteപുഴയില്‍ നിന്ന് കുളിച്ചു കയറി തല തോര്‍ത്തി വീണ്ടും ഇറങ്ങി മുങ്ങി പല തവണ ഇത് ആവര്‍ത്തിക്കുന്ന ഒരാളെ എനിക്കറിയാം. അധികമായാല്‍ അമൃതും 'പാല്' എന്നാണല്ലോ പാലാഴി പറയുന്നത്.
ReplyDeleteente oru cousin undu ee swabhavam ulllathu. vrithiyude karyathilum kanooraan paranja osvaas enikum kurachu undu pakshe athu mattoraal cheithathu thripthiyayilla veendum cheyyikuka ennathilalla vrithiyaayi enthum cheyyanamenna osvaas..
ReplyDeleteവീടും പരിസരവും വൃത്തിയായി സൂക്ഷിക്കുക എന്നുള്ളത് ഉന്നതമായ ഒരുസംസ്കാരത്തിന്റെ ഭാഗമാണ്.അതുപോലെ തന്നെ പ്രാധാന്യമേറിയതാണ് ശരീരവും മനസ്സും ശുദ്ധമായി സംരക്ഷിക്കുക എന്നുള്ളത് . എല്ലാം അമിതമായാല്‍ അപകടംതന്നെ .മറിച്ചാണെങ്കില്‍ ഒന്നാലോചിച്ചുനോക്കു..ഇതാ ..കുഞ്ചന്‍ നമ്പ്യാരുടെ നാല് വരികള്‍ :-
ReplyDeleteകാലത്തൊരു തുള്ളി കഞ്ഞി തരാന്‍ പോലും
ശീലാവതീ നിനക്കാസ്തിയില്ല .
കൈപ്പുണ്ണ്യം തെല്ലും നിനക്കില്ല വല്ലഭേ ..
കയ്പ്പും പുളിപ്പു മെരിപ്പുമില്ലാ.... ഇങ്ങിനെയായാലും കഷ്ടമല്ലേ .
പോസ്റ്റ് ചിന്തോദ്ദീപകം .
ഇത്തരം വൃത്തിരോഗക്കാരെ ഒരുപാടു കണ്ടിട്ടുണ്ട്. ജീവിതം തൂത്തും തുടച്ചും തീര്‍ക്കുന്നവര്‍.
ReplyDeleteനല്ല എഴുത്ത്.
കന്നൂരാനും ഹംസയും എഴുതിയ പോലെ,നമ്മടെ നാട്ടിലെ ഉമ്മയും ഉമ്മാമയും ഇതിനു 'വസ്വാസ്' എന്ന് തന്നെയാ പറയുക. OCD യെ ക്കാളും പറയാനും സുഖം അതാ...
ReplyDeleteഅള്ളോ ..ഇതെഴുതിയപ്പോ എനിക്കും വസ്വാസ് ആയി കേട്ടോ..
(ബ്ലോഗ് ഹെഡ്ഡര്‍ ന്റെ താഴെ ഉള്ള വാചകങ്ങള്‍ എല്ലാവരും പ്രാവര്‍ത്തികം ആക്കിയിരുന്നെങ്കില്‍ നമ്മുടെ നാട് എത്ര നന്നായേനെ!)
@കണ്ണൂരാന്‍,ഹംസ,
ReplyDeleteഅതെ ഇത് വസ്വാസ് തന്നെ ആണ്.വായനക്കാര്‍ക്ക് മനസ്സിലാകാതിരിക്കുമോ എന്ന് ഭയന്ന് ആ പദം മനപൂര്‍വം ഒഴിവാക്കിയതാണ്.വസ്വസ എന്ന അറബി പദത്തിന്റെ അര്‍ത്ഥം തന്നെ ദുര്‍ബോധനം എന്നാണ്.അപ്പോള്‍ പിന്നെ സംഗതി ഒരു നല്ല കാര്യമല്ലെന്ന് മനസ്സിലാക്കാമല്ലോ.
@ജയരാജ്,വായിച്ചു അഭിപ്രായം പറഞ്ഞതില്‍ വളരെ സന്തോഷമുണ്ട്.
@അക്ബര്‍,പ്രഥമ സന്ദര്‍ശനമാണല്ലോ.. അല്ലെ?
സമാനമായ അനുഭവം പങ്കിട്ടതില്‍ സന്തോഷം..നന്ദി..
@ജിഷാദ്,ഖാദര്‍ക്ക,
വൃത്തിയായി ജീവിക്കുകയും,മറ്റുള്ളവരെ അതിനു പ്രേരിപ്പിക്കുകയും ചെയ്യുക എന്നത് വളരെ നല്ല കാര്യം തന്നെ.പക്ഷെ എല്ലാത്തിനും ഒരു പരിധി വേണം.ഇതൊക്കെ എഴുതിയെന്നു വെച്ച് ഞാനൊരു വെടിപ്പില്ലാത്തവളാണെന്ന് തെറ്റിദ്ധരിച്ചേക്കല്ലേ..കുട്ടികളുടെ ടിഫിന്‍ ബോക്സ് നല്ല ചൂട് വെള്ളത്തില്‍ കഴുകുകയും ആ വെള്ളം പാത്രം കഴുകുന്ന സ്പോഞ്ചിന് മേല്‍ ഒഴിക്കുകയും ചെയ്യും.എല്ലാം economical ആയി ചെയ്യാനാണ് എനിക്കിഷ്ടം..
വിലയേറിയ കമന്റുകള്‍ക്ക് നന്ദി.
@സ്മിത മീനാക്ഷി,
"ജീവിതം തൂത്തും തുടച്ചും തീര്‍ക്കുന്നവര്‍"എത്ര അര്‍ത്ഥവത്തായ വരികള്‍..പ്രത്യേകം നന്ദി.
@ഇസ്മായില്‍,
നീണ്ട നാളത്തെ അവധിക്കു ശേഷം വന്നതില്‍ സന്തോഷം..
വസ്വാസ് അധികം വേണ്ട കേട്ടോ..
This comment has been removed by the author.
ReplyDeleteഅത്ര വലുതായി ഒന്നും എഴുതിയില്ല എം എഫ് ,
ReplyDeleteസ്വന്തം വീട് വൃത്തിയായി കാണണം , അത് വൃത്തിയാക്കാന്‍ എന്നെകൊണ്ട് പറ്റില്ല എന്നേ പറഞ്ഞുള്ളൂ. അതായത് കെട്ട്യോള് ചെയ്യട്ടെ എന്ന്. അതവരുടെ വകുപ്പ്.
നല്ല പോസ്റ്റ്! വായിച്ചിട്ട് കുറെ നാളായി,
ReplyDeleteഇപ്പോഴാ കമെന്റാന്‍ പറ്റിയേ..
ഞാനും ഇശ്ശിരി വൃത്തികമ്പക്കാരി.. .
കെട്ടിയോന് ആദ്യമൊക്കെ വഴക്ക് പറയുമായിരുന്നു..
ഇപ്പം ദാ,ആള് എന്നെക്കാള്‍ വൃത്തി കമ്പക്കാരന്‍...
ചന്ദനം ചാരിയാല്‍....
വൃത്തിയോ അതെന്താ സാധനം
ReplyDeleteകേരളീയന്റെ വൃത്തി അകത്തളങ്ങളില്‍ മാത്രമാണല്ലോ.
ReplyDeleteഈ മാനസികരോഗം ചെറുപ്പത്തില്‍ നാലുതല്ലുകിട്ടാത്തതുകൊണ്ടാണെന്നും പറയാറുണ്ട്. മനസ്സുറപ്പില്ലായ്മയാണോ കാരണം. അറിയില്ല.
വൃത്തി വേണം തീര്‍ച്ചയായും,പ്രൌഡമായി
ReplyDeleteഅലങ്കരിച്ച ഒരു വീട്ടില്‍ ചെന്നപ്പോള്‍ സോഫയില്‍
കോഴി കാഷ്ടം കണ്ടതും,ഗള്‍ഫിലെ ഒരു
സുഹൃത്തിന്റെ ഫ്ലാറ്റില്‍ പോയപ്പോള്‍, മുടി
നിറഞ്ഞുകിടക്കുന്ന പേന്‍
ചീര്‍പ്പ് നിലത്ത് കാണാനിടവന്നതും
അറപ്പുളവാക്കിയ സംഭവമാണ്.
എന്നാല്‍ വൃത്തി ഒരു മാനസിക
രോഗാവസ്ഥയിലേക്ക് പോകരുത്.
നന്നായെഴുതി, അഭിനന്ദനങ്ങള്‍
@ചെറുവാടി,
ReplyDeleteഈ ചിന്ത കഷ്ടമാണ് കേട്ടോ..കെട്ട്യോള് എപ്പോഴെങ്കിലും വകുപ്പ് നോക്കി പണി എടുത്ത കാലമുണ്ടോ?
ഏതായാലും കമന്റിനു നന്ദി.
@ജാസ്മിക്കുട്ടി,
ചാണകം ചാരല്ലേ മോളെ...
വന്നതില്‍ സന്തോഷം.
@ഉമേഷ്,ആവശ്യത്തിനു വേണ്ടതും ,അമിതമാകുമ്പോള്‍ ബുദ്ധിമുട്ടും ഉണ്ടാക്കുന്ന ഒന്ന്..right ?
@സലാഹ്,പി.എം.കോയ,
നിങ്ങളുടെയെല്ലാം വിലയേറിയ അഭിപ്രായങ്ങള്‍ക്ക് സ്നേഹപൂര്‍വ്വം നന്ദി പറയട്ടെ..
mayflowers ,
ReplyDeleteഞാന്‍ രണ്ടു പോസ്റ്റു നോക്കി. എല്ലാം വായിയ്ക്കണം. എനിയ്ക്ക് ഈ പോസ്റ്റുകള്‍ രണ്ടും ഇഷ്ടമായി. വൃത്തി എനിയ്ക്കും ഉണ്ട്. ഇതുപോലെ ഇല്ല.
അതിഥികള്‍ വീട്ടില്‍ വരുന്ന സമയത്ത് വീട് വൃത്തികേടായി കിടക്കരുതെന്ന് എനിക്കുണ്ട്. അവര്‍ വന്നതിനുശേഷം പിള്ളാരൊക്കെ ഓട്ടവും ചാട്ടവും കളിയുമൊക്കെയായി വീടല്‍പ്പം വൃത്തികേടായാലും കുഴപ്പമൊന്നും ഇല്ല. അവര്‍ പോയതിനുശേഷം വീണ്ടും വൃത്തിയാക്കാമല്ലോ ? പൊടിയൊന്നും ഭയങ്കരമായി തട്ടി തുടച്ച് മിനുക്കി വെച്ചില്ലെങ്കിലും എല്ലാം അടക്കിയൊതുക്കെ വെച്ചിരിക്കണം എന്ന് ആഗ്രഹിക്കുന്ന ആളാണ് ഞാന്‍.
ReplyDeleteഇതിനുള്ള കമന്റ് ഒറ്റ വാക്കില്‍ ഒതുക്കട്ടെ...?
ReplyDeleteസത്യം....
അങ്ങനെയുള്ള കുറച്ചാള്‍ക്കാരെ അറിയാം, അതു കൊണ്ട് പറഞ്ഞതാ...
ഗൂഗിള്‍ സെര്‍ച്ചില്‍ കണ്ണൂരാന്‍ അടിച്ചപോള്‍ വന്നതാണ് ഇത് വഴി.എന്തായാലും കൊള്ളാം.
ReplyDeleteവൃത്തി വേണം. ഓവര്‍ ആക്കരുത്.
ടിവിയും മൊബൈലും എന്തിനു വീടിന്റെ എയര്‍ ഹോള്‍ പോലും കഴുകുന്ന ഒരാളെ എനിക്കറിയാം........വൃത്തി കൂടിക്കൂടി നമ്മള് ആരെങ്കിലും അവരുടെ വീട്ടില്‍ പോയാല്‍ എപ്പോഴും കഴുകിക്കൊണ്ടിരിക്കുന്നതിനാല് വീടിനുള്ളില്‍ മുഴുവന്‍ വെള്ളവും ചെളിയുമായിരിക്കും..........പിന്നെ എന്റെ വേറെ ഒരു കൂട്ടുകാരനുണ്ട്, ആര്‍ക്കെങ്കിലും ഷേക്ക് ഹാന്‍ഡ് കൊടുത്താല്‍ അവന് ആദ്യം നോക്കുന്നത് അടുത്തെവിടെയെങ്കിലും വെള്ളമുണ്ടോ എന്നായിരിക്കും......കൈ കഴുകാന്‍. എന്തായാലും വിഷയം നന്നായി.
ReplyDelete