
ആമുഖമായി ഒരു കാര്യം പറയട്ടെ,ബ്ലോഗിങ്ങ് തുടങ്ങിയ ആദ്യനാളുകളില്‍ എഴുതിയ ഒരു പോസ്റ്റ് ആണിത്.എനിക്കേറ്റവും ഇഷ്ടപ്പെട്ടതും.പക്ഷെ, followers ഇല്ലായിരുന്നതിനാല്‍ ശ്രദ്ധിക്കപ്പെട്ടില്ല.അതിനാല്‍ repost ചെയ്യുകയാണ്.വായനക്കാര്‍ പരിഭവിക്കില്ലെന്ന് കരുതട്ടെ..
***************************************************
ഇന്ന് സ്കൂള്‍ തുറന്നു..രണ്ടു മാസത്തെ അലസമായ ലൈഫ് സ്റ്റയിലിനു വിട.ഇനി തിര തിരക്കിട്ട പ്രഭാത പരിപാടികള്‍ വീണ്ടും തുടങ്ങുകയായി..
കുട്ടികള്‍ സ്കൂളിലേക്ക് പോകുന്നത് കാണുമ്പോള്‍ എന്റെ ചെറുപ്പ കാലവും സ്കൂള്‍ ജീവിതവുമൊക്കെ മനസ്സിലേക്ക് ഓടിയെത്തുകയാണ്.എന്ത് രസമായിരുന്നു..പുതിയ ബുക്കിന്റെ മണം ഇപ്പോഴും എന്നെ ആ സുന്ദരമായ കാലത്തിലേക്ക് കൊണ്ട് പോകാറുണ്ട്..
വീട്ടില്‍ ഒറ്റക്കായതിനാല്‍ അവധി ദിവസങ്ങളോട് എനിക്ക് വെറുപ്പായിരുന്നു.അത് പോലെ മഴക്കാലത്തെയും..
ഇടവഴിയും,തോടും ഒക്കെ നിറഞ്ഞാല്‍ പിന്നെ ഉമ്മ അവധി പ്രഖ്യാപിക്കുകയായി.അതിനാല്‍ രാവിലെ എണീറ്റ ഉടനെ ആകാശം നോക്കലായിരുന്നു ഒന്നാമത്തെ പണി..
സ്കൂളില്‍ പോയാലോ..,രസത്തോട് രസം.എപ്പോഴും കഥ പറഞ്ഞു തരുന്ന ഖാദര്‍ മാഷ്,ദേഷ്യം എന്താണെന്ന് അറിഞ്ഞു കൂടാത്ത ജോയ് മാഷ്,സ്നേഹത്തിന്റെ മൂര്‍ത്തീഭാവമായിരുന്ന കുഞ്ഞിരാമന് മാഷ്,എല്ലാ കുട്ടികളെയും സ്വന്തം മക്കളായി കരുതിയ നാരായണി ടീച്ചര്‍..ഇവരെയൊക്കെപ്പറ്റിയുള്ള സ്മരണകള്‍ മായ്ച്ചാലും മായാത്തവിധം മനസ്സിന്റെ അടിത്തട്ടില്‍ പതിഞ്ഞു കിടപ്പാണ് ഇപ്പോഴും..
എന്നെ കഥ മാഷ് എന്ന് വിളിച്ചോ എന്നായിരുന്നു സ്നേഹമയനായിരുന്ന ഖാദര്‍ മാഷ് പറയാറ്.
തീര്‍ത്താല്‍ തീരാത്ത ഹോം വര്‍ക്കോ,ഭാരമേറിയ സിലബസ്സോ ഇല്ലാതിരുന്ന ഒരു കാലം.പരസ്പരം സ്നേഹിച്ചും,ബഹുമാനിച്ചും കഴിഞ്ഞിരുന്ന അധ്യാപകരും വിദ്യാര്‍ത്ഥികളും.
ഇപ്പോഴത്തെ കുട്ടികളും അധ്യാപകരും തമ്മില്‍ അങ്ങിനെയൊരു നല്ല ബന്ധം ഉണ്ടോ എന്ന് സംശയമാണ്.
അക്ബര്‍ കക്കട്ടില്‍ എഴുതിയത് ഓര്‍ക്കുന്നു .തനിച്ചിരുന്ന് പുകവലിക്കുന്നത് കണ്ട വിദ്യാര്‍ഥിയെ യുവതിയായ ടീച്ചര്‍ ഉപദേശിച്ചപ്പോള്‍ ആ കുട്ടി പറഞ്ഞത്രേ..''ടീച്ചറെ,നിങ്ങളെയും എന്നെയും ഇവിടെ ഒന്നിച്ചു കണ്ടാല്‍ ആരെങ്കിലും സംശയിക്കും..!''
ഇതാണ് ഇന്നത്തെ ടീച്ചറും കുട്ടികളും തമ്മിലുള്ള ബന്ധം.
ശരിയാണ്. കലാലയങ്ങളും അവിടത്തെ അന്തരീക്ഷവും ഒരുപാട് മാറി.
ReplyDeleteഅന്നത്തെ ഒരു ആത്മബന്ധം ഇന്നില്ല എന്നുതന്നെ പറയാം.
ഓര്‍മ്മകള്‍ താലോലിക്കുന്ന ഈ പോസ്റ്റ് നന്നായി
ചെറുതാണെങ്കിലും,മനസ്സില്‍ പച്ച പിടിച്ചു
ReplyDeleteകിടക്കുന്ന ഓര്‍മകളെ അയവിറക്കി
വായനക്കാരുമായി പങ്കുവെച്ച ഈ
ലേഖനം നന്നായി.
അഭിനന്ദനങ്ങള്‍
നല്ല ഒർമ്മകളും നല്ല പോസ്റ്റും!!!
ReplyDeleteസ്കൂള്‍ ജീവിതത്തിലെ ഈ ഓര്‍മ്മകള്‍ വളരെ നന്നായി എഴുതി ആ ഓര്‍മകള്‍ എന്റെ ആ കാലഘട്ടത്തിലേക്കും പടര്‍ന്നു. ആശംസകള്‍
ReplyDeleteനല്ല ഓര്‍മ്മകള്‍..
ReplyDeleteനല്ല ലേഖനം.
ReplyDeleteമധുര മനോഹരമായ ആ കാലഘട്ടം അയവിറക്കുവാനല്ലാതെ ഇന്നത്തെ തലമുറയില്‍ അത് കണ്ട് സായൂജ്യമടയുവാന്‍ നമൂക്കു കഴിയില്ലല്ലോ .ചെറുതെങ്കിലും മനോഹരമായിരിക്കുന്നു എഴുത്ത് .
ReplyDelete''ടീച്ചറെ,നിങ്ങളെയും എന്നെയും ഇവിടെ ഒന്നിച്ചു കണ്ടാല്‍ ആരെങ്കിലും സംശയിക്കും..!''
ReplyDeleteസത്യം തന്നെയല്ലെ കാലത്തിന്റെ മാറ്റം അത്രോളമായില്ലെ.
പഴയ ലേഖനം റീ പോസ്റ്റിയത് നന്നായി ആദ്യം വായിച്ചിരുന്നില്ല.
athe! paramamaaya sathyam..kuttikalum,adhyaapakarum thammilulla bantham kaimosham vannirikkunnu..nalla post!
ReplyDeleteഗൃഹാതുരത്വമുണര്‍ത്തുന്ന ബാല്യകാലം. എല്ലാവര്‍ക്കുമുണ്ടാകും ത്രസിപ്പിക്കുന്ന ഇത്തരം ഓര്‍മ്മകള്‍. പണ്ടത്തെ ബാല്യം ഇപ്പോഴത്തെതുമായി താരതമ്യപ്പെടുത്തിയത് അനുയോജ്യമായി. നല്ല രചന
ReplyDeleteപരസ്പരം സ്നേഹിച്ചും,ബഹുമാനിച്ചും കഴിഞ്ഞിരുന്ന അധ്യാപകരും വിദ്യാര്‍ത്ഥികളും.
ReplyDelete''ടീച്ചറെ,നിങ്ങളെയും എന്നെയും ഇവിടെ ഒന്നിച്ചു കണ്ടാല്‍ ആരെങ്കിലും സംശയിക്കും..!''
ഇന്നത്തെ എല്ലാ കാര്യങ്ങളിലും സംഭവിച്ചിരിക്കുന്ന ഒരു കൃത്യമായ വ്യത്യാസത്തിന്റെ ഉള്ളറയാണ് ഈ രണ്ടു വരികളിലൂടെ പറഞ്ഞത്.
ആ വിദ്യാര്‍ത്ഥി ടീച്ചറോട് അങ്ങിനെ പറഞ്ഞില്ലെങ്കിലും കാണുന്ന സമൂഹത്തിന്റെ ചിന്തകളും വിദ്യാര്‍ത്ഥിയുടേത് പോലുള്ള ചിന്തകളിലെക്കാന് തിരിയുന്നതെന്ന സത്യവും ഇപ്പോള്‍ നിലനില്ക്കുന്നു.
എന്തിനാണ് അധികം വലിയ പോസ്റ്റ്?
സൌന്ദര്യമുള്ള സത്യങ്ങള്‍ നിരത്തുന്ന ഇത്തരം പോസ്റ്റുകള്‍ക്ക് അഭിനന്ദനങ്ങള്‍.
വലിയ ക്ലാസ്സിലെ ആണ്‍കുട്ടികളോട്
ReplyDeleteമിണ്ടാന്‍ പേടിയാണെന്ന്
പല ടീച്ചര്‍മാരും പറയുന്നത് കേട്ടിട്ടുണ്ട്.
പിന്നെ പുസ്തകത്തിന്റെ പുത്തന്‍
മണം എന്നെയും ഓര്‍മകളുടെ
ലോകത്തേക്ക് കൊണ്ട് പോകാറുണ്ട്,
നന്നായിരിക്കുന്നു.
ഓര്‍ത്തിരിക്കാം,
ReplyDeleteഓര്‍മിച്ചിരിക്കാം.
ഓര്‍ത്തു കരയാം,
ഓര്‍മയുടെ,
നിഷ്കളങ്ക സൗഹൃദത്തിന്റെ
നുറുങ്ങുകളെ..
നന്നായിരിക്കുന്നു...
പഴയ വിദ്യാഭ്യാസ സമ്പ്രദായങ്ങളും,സംസ്കാരവും മാഞ്ഞു പോയിരിക്കുന്നു,,
ReplyDeleteമനോഹരമായ പഴയ കാല ഓര്‍മ്മകളിലേക്ക് കൊണ്ട് പോയതിനു നന്ദി..
@ചെറുവാടി,പി.എം.കോയ,കൃഷ്ണകുമാര്‍,
ReplyDeleteഅന്നത്തെ ആ സ്നേഹം തുളുമ്പി നിന്ന സ്കൂള്‍ അന്തരീക്ഷം തീര്‍ച്ചയായും ഒരു മധുരക്കിനാവ് മാത്രമാണിന്ന്.എല്ലാവര്ക്കും നന്ദി..
@പാലക്കുഴി,റിയാസ്,ജിഷാദ്,
വന്നതിലും വായിച്ചു അഭിപ്രായം എഴുതിയതിലും വളരെ സന്തോഷം..
@ഖാദര്‍ക്ക,ഹംസ,
എന്റെ ഈ കൊച്ചു കൊച്ചു പൊസ്റ്റുകള്‍ വായിച്ചു പ്രോത്സാഹിപ്പിക്കുന്ന നിങ്ങള്‍ക്ക് ഹൃദയത്തില്‍ തട്ടി നന്ദി പറയട്ടെ..
@ജാസ്മിക്കുട്ടി,എക്സ് പ്രവാസിനി,
കമന്റിന് സന്തോഷം..സ്നേഹം..
@പട്ടേപ്പാടം റാംജി,ശുകൂര്‍ ചെറുവാടി,
ആദ്യമായി സുസ്വാഗതം..
ഇവിടെ വന്നതിലും അഭിപ്രായം
പറഞ്ഞതിലും വളരെ നന്ദി..
@നൗഷാദ്,ജുനൈദ്,ജുവൈരിയ സലാം,എല്ലാ മൂല്യങ്ങളും നഷ്ടപ്പെട്ട ഒരു കാലത്തിലൂടെ നമ്മള് സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോള്‍ ഇതൊക്കെയല്ലേ ഉള്ളൂ നമുക്ക് ഓര്ത്തോമനിക്കാന് ...എല്ലാവര്ക്കും നന്ദി..
nalla ormakal thirichu nalkiya manoharamaya post ..... aashamsakal..................................
ReplyDeleteസ്നേഹമുള്ള ഒരുപാട് അധ്യാപകര്‍ മനസ്സില്‍ വന്നു.
ReplyDeleteConclusion'നും സംഭവ്യമാണ്.
ഓര്‍മ്മകള്‍ ഉണര്‍ത്തിയ ചിന്തോദ്ദീപകമായ് വാക്കുകള്‍
ReplyDeleteശരിയാണ് മേയ് ഫ്ലവേര്‍സ്
ReplyDeleteഒരുവട്ടം കൂടിയാ സ്ക്കൂള് മുറ്റത്തെത്തുവാന്‍
ഒരുമോഹം മൊട്ടിട്ടു നിന്നു.
ഒരുമിച്ചു നിന്നൊന്നു പ്രാര്‍ത്ഥന ചൊല്ലുവാന്‍
ഒരുമിച്ചു നിന്നൊന്നു കണ്ണാരം പൊത്തുവാന്‍
ഒരുമിച്ചു നിന്നൊന്നു സാറ്റു കളിയ്ക്കുവാന്‍
ഒരു മോഹം മൊട്ടിട്ടു നിന്നു.
ഒരു നാളും കിട്ടാത്ത മോഹവും പേറി ഞാന്‍
ഒരു നഷ്ട ബോധവും പേറി നടക്കുന്നു.
ഞങ്ങളുടെ സ്കൂളിലേക്ക് പോകുന്ന വഴിയില്‍ ഒരിടത്ത് അഞ്ചെട്ടു കൂറ്റന്‍ പൂമരങ്ങള്‍ ഉണ്ടായിരുന്നു.അത് പൂത്തു നില്‍ക്കുന്നത്,ചുവന്ന പന്തല്‍ പോലെ തണലിട്ടു നില്‍ക്കുന്നത്, അതിന്റെ ചുവട്ടില്‍ പരവതാനി വിരിച്ചത് പോലെ പൂക്കള്‍ വീണു കിടക്കുന്നത്....ഓര്‍ക്കുമ്പോള്‍ ഒന്നുകൂടി ഒരു സ്കൂള്‍ കുട്ടിയായി അവിടെയെല്ലാം ഓടിനടക്കാന്‍ തോന്നിപ്പോവുന്നു.പെണ്‍കുട്ടികള്‍ ഈ പൂവിന്റെ ഒരു പ്രത്യേക ഭാഗമെടുത്ത് ചെറുതായി ഊതി വീര്‍പ്പിച്ചു നെറ്റിയില്‍ കുത്തിപ്പൊട്ടിക്കും.
ReplyDeleteഒക്കെയും ഇപ്പോള്‍ ഓര്‍ക്കാന്‍ കാരണം മേയ്ഫ്ലെവറിന്റെ പ്രൊഫൈല്‍ ഫോട്ടോയും ഈ കുറിപ്പും. നന്നായി.അഭിനന്ദനങ്ങള്‍.
ഞാന്‍ ഒരു തുടക്കക്കാരനാണ്.മെയ്ഫ്ളവര്‍ എന്റെ ബ്ലോഗില്‍ ഇറ്റിച്ച കണ്ണീര് തുള്ളിക്ക് നന്ദി പറയാന്‍ വന്നതായിരുന്നു.
സമയം കിട്ടുമ്പോള്‍ അതുവഴി ഇനിയും വരണം.
നന്ദി.
സ്നേഹപൂര്‍വ്വം
സഹോദരന്
ബിന്ഷേഖ്
ഓര്മകളോടിക്കളിക്കുന്നു,
ReplyDeleteആ വിദ്യാലയമുറ്റത്തുതന്നെ.
നന്ദി
@malayalam songs ലിസ്റ്റ് ചെയ്യാന്‍ കഴിയുന്നില്ലല്ലോ..
ReplyDelete@ജയരാജ്,ഇതോരോര്മപ്പെടുത്തലായെങ്കില് സന്തോഷം..
@സിബു,രമേശ്,
ആദ്യമായി രണ്ടു പേര്‍ക്കും സ്വാഗതം.
ആ അധ്യാപകര്‍ നല്കിയ നന്മയാണ് നമ്മിലൂടെ വല്ലപ്പോഴും വല്ലവര്‍ക്കും കിട്ടുന്നത്.
നന്ദി.
@കുസുമം,
പ്രഥമ സന്ദര്‍ശനത്തില്‍ തന്നെ നല്ലൊരു കമന്റിട്ടതില്‍ സന്തോഷമായി.നന്ദി.
@ബിന്ഷേഖ്,
പ്രിയപ്പെട്ട അനിയാ ഇവിടെയ്ക്ക് സ്വാഗതം. mayflower എന്റെയൊരു വീക്നെസ് ആണ്.ഞങ്ങളുടെ തറവാട് വിറ്റപ്പോള്‍ അത് വാങ്ങിയവര്‍ ഞങ്ങളുടെ ആ പ്രിയപ്പെട്ട മരം വെട്ടിക്കളഞ്ഞു.അനിയന് പറഞ്ഞത് പോലെ ചുവപ്പ് പരവതാനി വിരിച്ച ആ മുറ്റം എനിക്ക് മറക്കാന്‍ കഴിയില്ല.ആ ഓര്‍മയ്ക്കായാണ് ബ്ലോഗിന് mayflower എന്ന് പേരിട്ടത്.
നന്ദി.
@സലാഹ്,
മരിക്കാത്ത ഓര്‍മകളല്ലേ അതെല്ലാം..നന്ദിയുണ്ടേ..
കാലം മാറുകയല്ലെ, ഒത്തിരി വേഗത്തിൽ, മാറ്റം മാറ്റമെന്ന വാക്കിനു മാത്രമില്ല.
ReplyDeleteഓർമ്മകൾ നന്നായിരിക്കണു,
Nannayitund
ReplyDelete