Saturday, September 20, 2014

ശ്..ശ്..ശ്ശ്...ഡോക്ടർ തിരക്കിലാണ് !

നമ്മൾ ഓരോരുത്തരും സ്വകാര്യമായും ചിലപ്പോൾ  പരസ്യമായും മോഹിച്ചു പോകുന്ന  കാര്യമാണ് ഒരു ഡോക്ടർ സുഹൃത്ത്‌ ഉണ്ടായിരുന്നെങ്കിൽ  എന്ന്..
അസുഖം വന്ന് ശാരീരികമായും മാനസികമായും തളർന്ന് ഡോക്ടറുടെ അടുത്ത് പോയി വരുമ്പോഴേക്കും പലപ്പോഴും പോയതിനേക്കാൾ പരിതാപകരമായ അവസ്ഥയിലായിരിക്കും നമ്മൾ തിരിച്ചു വരിക.അങ്ങോട്ട്‌ പറയുന്നത് എന്താണെന്ന് വ്യക്തമായി കേൾക്കാതെ എങ്ങിനെയാണ് ഡോക്ടർ നമ്മെ ചികിത്സിക്കുക?
പലപ്പോഴും ഒരടിയും കേറിപ്പിടുത്തവും എന്ന മട്ടിൽ നോക്കലും മരുന്നെഴുതലും നടക്കും.അതിൽ മാറിയാൽ രക്ഷപ്പെട്ടു.അല്ലെങ്കിൽ അധോഗതി!

കഴിഞ്ഞ ഒരു വർഷമായി പല ഡോക്ടർമാരുടെയും  പലവിധ സ്വഭാവങ്ങളും അനുഭവിച്ച ഒരു വ്യക്തി എന്ന നിലയിൽ എനിക്കവരെക്കുറിച്ചു ഇതെഴുതിയേ പറ്റൂ..
അവരുടെ തിര തിരക്ക് കാണുമ്പോൾ പലപ്പോഴും സായ്പ്പിനെ കാണുമ്പോൾ കവാത് മറന്നു പോകുന്ന അവസ്ഥയിലായിപ്പോകും നമ്മൾ.അങ്ങോട്ട്‌ പറയാനുള്ളത് കേൾക്കാനുള്ള  സന്മനസ്സോ,ഇങ്ങോട്ട് എന്തെങ്കിലും പറയാനുള്ള മര്യാദയോ നമ്മൾ പ്രതീക്ഷിക്കാൻ പാടില്ല.ഡോക്ടർ ഒരു കുരയാണെങ്കിൽ നേഴ്സ് രണ്ടു തവണ നമ്മുടെ നേരെ കുരക്കും!!
ചിരി ആരോഗ്യത്തിന് നല്ലത് എന്ന് നമ്മളിൽ പലരും പല പുസ്തകങ്ങളിലും വായിച്ചിട്ടുണ്ട്,അനുഭവിച്ചറിഞ്ഞിട്ടുമുണ്ടാകാം,പക്ഷെ,അങ്ങിനെ ചിരിച്ചിട്ടുള്ള ആരോഗ്യം വേണ്ട എന്നാണ് ആരോഗ്യത്തിന്റെ മൊത്തക്കച്ചവടക്കാരായ ഭൂരിപക്ഷം ഡോക്ടർമാരുടെയും മനോഭാവം..

പ്രിയപ്പെട്ട ഡോക്ടര്മാരെ,നിങ്ങളുടെ ഒരു കൊച്ചു പുഞ്ചിരിക്ക് പോലും ഒരു പാട് രോഗങ്ങൾ ഉരുക്കിക്കളയാനുള്ള ശക്തിയുണ്ടെന്ന് ദയവായി മനസ്സിലാക്കുക.
ആശുപത്രികളിൽ നിന്നും ആശുപത്രികളിലേക്കുള്ള അവരുടെ യാത്രക്കിടയിൽ രോഗികൾക്ക് അവർ കൽപ്പിക്കുന്ന വില അവർക്കേ  അറിയൂ..
ഒരു രോഗിക്ക് ആദ്യം നൽകേണ്ടത് മാനസികമായ സാന്ത്വനമാണെന്ന് ഒരു വിദഗ്ദ്ധനും മനസ്സിലാക്കുന്നില്ല. മനസ്സ് പരിഭ്രമിക്കുമ്പോൾ ദോഷകരമായ ഹോർമോണുകൾ ശരീരത്തിൽ സജീവമാകുമെന്ന് ആദ്യം തിരിച്ചറിയേണ്ടത് ആരാണ്?ഡോക്ടറോ  രോഗിയോ?
മനുഷ്യപ്പറ്റുള്ള,കാരുണ്യം നിറഞ്ഞ മനസ്സുള്ള ഡോക്ടർമാർ ഇല്ലെന്നു ഞാൻ പറയുന്നില്ല.പക്ഷെ,അതൊക്കെ ഭാഗ്യ യോഗം പോലെ. നല്ല സ്വഭാവമുള്ള ഒരു ഡോക്ടറെ കിട്ടിയാൽ പകുതി രോഗം ആ ക്ളിനിക്കിൽ നിന്ന് ഇറങ്ങുമ്പോഴേക്കും മാറും!!
ഒരിക്കൽ ഒരു ഓർത്തോക്ക്  x ray കാണിക്കാൻ വേണ്ടി പിന്നാലെ ഓടേണ്ടി വന്നിട്ടുണ്ട്.
പണ്ട് ഞങ്ങളുടെ ഫാമിലി ഡോക്ടർ ആയിരുന്ന ഡോക്ടർ മേനോനെ ഈയവസരത്തിൽ ഓർത്തു പോകുന്നു..അദ്ദേഹം ഒരു ഡോക്ടർ ആയിരുന്നില്ല ഞങ്ങൾക്ക് ;മറിച്ച് സ്നേഹനിധിയായ ഒരു കാരണവരെപ്പോലെയായിരുന്നു...
അതൊന്നും ഇപ്പോൾ വ്യാമോഹിക്കാൻ പോലും പറ്റൂല..
ഒരു യന്ത്രത്തിന്റെയും സഹായമില്ലാതെ അന്നത്തെ ഭിഷഗ്വരന്മാർ രോഗത്തെയും രോഗിയെയും തിരിച്ചറിഞ്ഞ് ചികിത്സിച്ചിരുന്നു.യന്ത്രങ്ങളുടെ വില കുറച്ചു കാണുകയല്ല.പക്ഷെ,ഇന്ന് യന്ത്രങ്ങൾ ഉപയോഗത്തെക്കാളുപരി ദുരുപയോഗം ചെയ്യുകയാണെന്ന് ആർക്കാണറിഞ്ഞൂടാത്തത് ?
വേറൊരു ഡോക്ടർ സാറിനെ ഞങ്ങൾ സ്വകാര്യമായി അഡ്മിഷൻ ഡോക്ടർ എന്നാണു വിളിക്കാറ് ! തൊട്ടതിനും പിടിച്ചതിനും മൂപ്പർ അഡ്മിറ്റ്‌ ചെയ്തേ അടങ്ങൂ !
ഡോക്ടറുടെ വിവരത്തെ വെല്ലു വിളിക്കുകയല്ല,പക്ഷെ,അദ്ദേഹം അഡ്മിറ്റ്‌ ചെയ്യാൻ പറയുകയും ഞങ്ങൾ വേണ്ടെന്ന് വെക്കുകയും ചെയ്ത  കേസുകളിൽ ഒന്നുറങ്ങി എണീറ്റപ്പോഴേക്കും ഓടിച്ചാടി നടന്നിട്ടുണ്ട് കുട്ടികൾ..
ഇപ്പോഴത്തെ ഡോക്ടർമാർ ഒന്നാന്തരം ബിസിനസ്‌ മെൻ ആണെന്നാണ്‌ ഇതിൽ നിന്നെല്ലാം മനസ്സിലാക്കാൻ കഴിയുന്നത്‌.ബിസിനസ്‌ ആയ്ക്കോളൂ,ഒപ്പം ഒരൽപം മനുഷ്യത്വവും കൂടെ വേണമെന്ന അപേക്ഷ മാത്രം..
ഡോക്ടർമാർ കൂട്ടത്തോടെ വന്ന് ആക്രമിക്കുന്ന ഒരു ദുസ്വപ്നവും പ്രതീക്ഷിച്ച് ഞാനിതാ പോകുന്നു !




22 comments:

  1. അല്പം കാത്തിരിക്കൂ
    ഡോക്ടര്‍ തിരക്കിലാണ്!

    (തങ്കപ്പെട്ട ഡോക്ടേര്‍സും ഉണ്ട്. അവര്‍ക്ക് നമ്മുടെ ആശംസകള്‍ പറയാം. അല്ലേ)

    ReplyDelete
  2. ഉള്ള സമയംകൊണ്ട് പത്ത് പുത്തനുണ്ടാക്കട്ടെ.

    ReplyDelete
  3. കലികാലമല്ലേ...? മറ്റുള്ളവർക്കൊപ്പം ഡോക്ടർമാരും പുരോഗമിച്ചു!! :D :D

    ReplyDelete
  4. റാം ജി സാർ ,അജിത്‌ സർ ,
    രണ്ടു പേർക്കും നല്ല അനുഭവങ്ങൾ മാത്രമേ ഉള്ളൂ എന്ന് തോന്നുണൂ..
    സന്തോഷം!!

    ഡോക്ടർ മനോജ്‌ ,
    ഒരു ഡോക്ടർ തന്നെ ചിരിച്ചും കൊണ്ട് വന്നല്ലോ..സുസ്വാഗതം!

    കേരള സദനുണ്ണി,
    ഉണ്ടാക്കിക്കോട്ടേ,പക്ഷെ,അപ്പോഴും അല്പം മയം ആവാമല്ലോ..
    നന്ദി.

    ജയൻ ഏവൂർ ,
    താങ്കളെപ്പോലുള്ള ചിലർ അപവാദമായുണ്ടെന്നുള്ളത് ഒരിക്കലും വിസ്മരിക്കുന്നില്ല. തിരക്കിനിടയിലും ക്ഷമയോടെ തന്ന മറുപടികൾ നന്ദിയോടെ ഓർക്കുന്നു...

    ReplyDelete
  5. "പ്രിയപ്പെട്ട ഡോക്ടര്മാരെ,നിങ്ങളുടെ ഒരു കൊച്ചു പുഞ്ചിരിക്ക് പോലും ഒരു പാട് രോഗങ്ങൾ ഉരുക്കിക്കളയാനുള്ള ശക്തിയുണ്ടെന്ന് ദയവായി മനസ്സിലാക്കുക."

    വളരെ ശരിയാണ്.

    ReplyDelete
  6. ഡോക്ടെറ്സ് ഇപ്പൊ കുറച്ചൊക്കെ മാറീട്ടുണ്ടെന്ന എനിക്ക് തോന്നീട്ടുള്ളത്. മാത്രമല്ല, മൂശെട്ട ഡോക്ടറ് ആണെന്ന് ആദ്യം തോന്നിയാ അടുത്ത തവണ അവിടെ പോവുകയേ ഇല്ല ഞാന്‍...ഇപ്പൊ പണ്ടത്തെ പോലാണോ? കൂണു പോലെ ഡോക്ടര്‍മാരല്ലെ?
    എഴുത്തിന്റെ കാര്യത്തില്‍ ഞാനും മെയ്ഫ്ളവേഴ്സും ഒരുപോലാല്ലെ? രണ്ടാള്‍ക്കും മടി പിടിച്ചു...പോരാത്തതിനു എല്ലരും ഫേസ്ബുക്കിലൊക്കെയായി...ഓര്‍ക്കൂട്ട് പോലെ ആകുമോ നമ്മുടെ ബ്ലോഗുകളും...??

    ReplyDelete
  7. ഒരിക്കല്‍ അടുത്തുള്ള ഒരു ബന്ധുവിനെ കാണിക്കാന്‍ പോയി , ടെസ്റ്റിന്റെ നീണ്ട ലിസ്റ്റ് തന്നു വിട്ടു , പരിചയമുള്ള ലാബില്‍ അത് പരിശോധിച്ചു റിസള്‍ട്ട് കാണിച്ചപ്പോള്‍ അത് പറ്റില്ല ഡോക്ടര്‍ കുറിച്ച അതെ ലാബില്‍ തന്നെ വേണം ടെസ്റ്റ്‌ എന്നായി ,, കുറെ പണം മുടക്കി അതൊക്കെ പരിശോധിച്ച് റിസള്‍ട്ട് കാണിച്ചു ,, ഒന്ന് തുറന്നു പോലും നോക്കിയില്ല , കുഴപ്പമില്ല എന്നും പറഞ്ഞു മരുന്ന് എഴുതി തന്നു ,,, എല്ലാം കച്ചവടം എന്നാലും നന്മയുല്ലാവരും ഉണ്ട് എന്ന് പറയാതെ വയ്യ ,,,

    ReplyDelete
  8. പണ്ടൊക്കെ "ക്ലിനിക്കൽ ഡയഗ്നോസിസ്", ലക്ഷണങ്ങൾ കണ്ടും നോക്കിയും ഉള്ള രോഗ നിർണയം, ലാബുകളെ കൂടുതൽ ആശ്രയിക്കാതെയുള്ള രീതി, ആയിരുന്നു. കാലം മാറി ഇപ്പോൾ ഡോക്ടർ ലാബ്,സ്കാൻ റിപ്പോർട്ട് മാത്രം നോക്കിയാൽ മതി. അതോടെ രോഗികളോടുള്ള സമീപനവും മാറി. ലാബുകളിൽ നിന്നുമുള്ള കമ്മീഷൻ, പിന്നെ രോഗികളിൽ നിന്നും കൂടുതൽ പണം വാങ്ങാനുള്ള ആശുപത്രി അധികൃതരുടെ നിർബ്ബന്ധം, ചിലയിടങ്ങളിൽ ടാർഗറ്റ് നിശ്ചയിച്ചിട്ടുണ്ട്, പിന്നെ ഡോക്ടർ മാരുടെ പണത്തോടുള്ള ആർത്തി. . സമൂഹത്തിൽ എല്ലാവർക്കും പണം മാതമായി പ്രധാന വിഷയം. എല്ലാം കൂടി മാനുഷിക മൂല്യങ്ങൾ ഇല്ലാതായി. കാലത്തിനൊപ്പം ഡോക്ടർ മാരും മാറി.
    എടുത്തു പറയേണ്ട രണ്ടു ആശുപത്രികളാണ് തിരുവനന്തപുരം RCC യും ശ്രീ ചിത്രയും. രോഗികളോട് ദയയും സ്നേഹവും കാരുണ്യവും ഉള്ള ഡോക്ടർമാർ.

    ReplyDelete
  9. ഒന്ന് ഉറക്കെ തുമ്മിയാല്‍, അത് ഡോക്ടറെ കണ്ടു
    പരിശോധിപ്പിക്കാന്‍ തുനിയുന്ന ഇന്നത്തെ സമൂഹത്തിന്റെ
    മനോഗതി ആദ്യം മാറണം.

    ഹോമിയോ,ആയുര്‍വേദം,നാടന്‍ ചികിത്സ ഇന്ന് അപരിഷ്കൃതം.
    ലേഡി ഗൈനക്കോളജിസ്റ്റുകള്‍ ലഭ്യമെങ്കിലും, പുരുഷ ഡോക്ടര്‍മാരെ സമീപിച്ചാലെ തൃപ്തിയാകു പലര്‍ക്കും.
    വെച്ചുകാച്ചി തീറ്റി പോറ്റാന്‍ സമയമില്ല.ബ്രോസ്ടടും , ഷവര്‍മയും
    ചോക്ലറ്റും, മില്‍ക്കി ബാറും തീറ്റിച്ചു ഭാവിയിലെ നിത്യ രോഗികളാക്കുന്ന
    മാതാ പിതാക്കള്‍....
    ഇങ്ങിനെ സമൂഹത്തില്‍ രോഗികള്‍ നിറയുമ്പോള്‍
    അത് ഡോക്ടര്‍മാരുടെ സൌഭാഗ്യമായി അവര്‍ കാണുന്നു.
    അതില്‍ അവര്‍ അഹങ്കരിക്കുക സ്വാഭാവികം...കാലത്തിനോപ്പമല്ല,
    കാലത്തിനു മുമ്പേ ഡോക്ടര്‍മാര്‍ മാറി എന്നതാണ് സത്യം.!!

    അസുഖങ്ങള്‍ ഒരു കുറ്റമല്ല.ആര്‍ക്കും വരാം...ഇന്നവര്‍ക്കെ വരൂ
    എന്ന വിവേചനം അതിനില്ല. പക്ഷെ നാം കുറെ ശ്രദ്ധിച്ചാല്‍, നിയന്ത്രിക്കാനോ, ഒഴിവാക്കാനോ കഴിയുന്ന പലതും നമ്മുടെ ജീവിതത്തില്‍
    ഉള്ളതുപോലെ, അസുഖങ്ങളെയും കുറെയൊക്കെ നിയന്ത്രിക്കാനാകും
    എന്ന് കരുതുന്നു. ബാക്കി ദൈവത്തിനു വിടാം..

    ReplyDelete
  10. If you are a Science, Engineering or Technology professional of Indian origin, please join Indian Engineers ( www.indianengineers.com ) - a discussion and networking forum for engineers of Indian origin.
    There is a wealth of information out there among our Engineers, Technologists and Accademics. We believe this can be used for the benefit of young STEM (science, technology, engineering and maths) students and professionals alike.

    ReplyDelete
  11. സത്യം ധർമം നീതി വിശ്വാസം വിദ്യാഭ്യാസം ചികിത്സ എന്ന് വേണ്ട സ്നേഹവും പ്രണയവും വരെ കമ്പോള വൽക്കരിക്കപ്പെട്ട ഒരു കാലഘട്ടത്തിലാണ് നാം ജീവിക്കുന്നത്.

    ചില ഡോക്ടർമാർ രോഗികളെ കാണുന്നതിന്റെ മുൻപേ കുറിപ്പടി .എഴുതി വെക്കും. പിന്നെ ആരുടെ സമാധാനത്തിനു വേണ്ടിയാണോ ആവോ, ആ കുഴല് വച്ച് .നോക്കുന്നത്.

    നന്നായി.. ഈ കുറിപ്പടി. വൈദ്യന്മാര്ക്കുള്ള നല്ലൊരു മരുന്നാണ്. ദിനേനെ മൂനു നേരമെന്ന രീതിയിൽ സേവിച്ചാൽ ചിലപ്പോൾ വിവരം വെക്കാൻ സാധ്യതയുണ്ട്

    ReplyDelete
  12. Well said..പറഞ്ഞതത്രയും ശരി. ചില ഡോക്ടര്മാരെ കണ്ടു ഇറങ്ങുമ്പോൾ തന്നെ അസുഖം ഭേദം ആവാറുണ്ട്.മരുന്ന് വങ്ങേണ്ടി വരാരെ ഇല്ല

    ReplyDelete
  13. ഒരുപാട് നല്ല ഡോക്ടര്മാരുണ്ട് അവര്‍ക്കിടയിലെ വളരെ ചെറിയൊരു വിഭാഗമാണ് മൊത്തം ആളുകള്‍ക്കും ചീത്തപ്പേരുണ്ടാക്കുന്നത്.

    ReplyDelete
  14. @ശ്രീ,എപ്പോഴും നല്ല കമന്റുകൾ തന്നു പ്രോത്സാഹിപ്പിക്കുന്ന സുഹൃത്തിനു സ്നേഹത്തോടെ നന്ദി പറയട്ടെ..

    @അനശ്വര,
    പ്രിയപ്പെട്ട കൂട്ടുകാരീ..
    ഞാൻ വീണ്ടും ഈ വഴിയിൽ കൂടി നടക്കാൻ തുടങ്ങുകയാണ്..കൂട്ട് വരില്ലേ?

    @ഫൈസൽ,
    അതെ,അത് ഡോക്ടര്മാരുടെ സ്ഥിരം നമ്പരാണ്.ഒന്നുമറിയാത്ത പാവങ്ങൾ അതെ പോലനുസരിക്കും,നന്ദി ഫൈസൽ.

    @ബിപിൻ,
    ആദ്യത്തെ വരവല്ലേ?സന്തോഷം.
    താങ്കൾ പറഞ്ഞതത്രയും വാസ്തവം.
    മാതാപിതാക്കളുടെ താല്പ്പര്യത്തിനു വേണ്ടി ലക്ഷങ്ങൾ കൊടുത്തു പഠിപ്പിക്കുമ്പോൾ,അത് തിരിച്ചു പിടിക്കാൻ അവർ എല്ലാ കച്ചവട തന്ത്രവും ഉപയോഗിക്കും.

    @പി.എം.കോയ,
    കോയാക്ക പറഞ്ഞത് ശരിയാ..വേണ്ടതിനും വേണ്ടാത്തതിനും ഡോക്ടറെ സമീപിക്കുന്ന നമ്മുടെ സമീപനമാണ് ആദ്യം മാറേണ്ടത്.
    കമന്റിനു നന്ദിയുണ്ടേ..

    @Manoj ,
    Thanks for visit the blog .

    @അബൂതി,
    ഇവിടെ വന്നതിലും അഭിപ്രായം പറഞ്ഞതിലും വളരെ സന്തോഷം.
    ഈ കുറിപ്പടി കൊണ്ടൊന്നും അവർ നന്നാകുമെന്ന് തോന്നുന്നില്ല..

    @സ്മിത,
    സന്തോഷമുണ്ട് സ്മിത..
    അതെ..എനിക്കനുഭവമാണ്..

    @മിനി,
    നല്ലവരില്ലെന്നല്ല..പക്ഷെ,ചീത്തയായവർ ചെറിയ വിഭാഗമായാലും,അവർ പരീക്ഷണ വിധേയമാക്കുന്നത് ജീവനുള്ള മനുഷ്യനെയല്ലേ?
    നന്ദി മിനി.

    ReplyDelete
  15. സമകാലിക സാഹചര്യത്തിൽ ഗൌരവമുള്ള കാര്യം നല്ല രീതിയിൽ തന്നെ പറഞ്ഞു.രോഗികൾ കൂടിയതോടെ ആശുപത്രികളധികവും ബിസിനസ്സ് മാത്രമായി കാണുന്നത് കൊണ്ടാണ് ഈ സാഹചര്യമുണ്ടായതും. ഒരു രോഗിയുടെ അവസാന അത്താണിയാണ് ഡോക്ടർ. രോഗം ഏതായാലും രോഗിയെ മാനസികമായി തളർത്താതെ ആശ്വസിപ്പിക്കേണ്ടത് ഡോക്ടറുടെ കടമയാണ്.രോഗങ്ങളോ കൂടി വരുന്നു.രോഗിയെ ചൂഷണം ചെയ്യുന്ന ഡോക്ടറും കൂടിയായാലോ..കഷ്ടം തന്നെ !

    ReplyDelete
  16. May flowers ...nannaayi ezhuthi.

    ReplyDelete
  17. 'ആരും ഡോക്ടർമാരായി ജനിക്കുന്നില്ല , ഈ സമൂഹമാണ് അവരെ ഡോക്ടർമാരാക്കി മാറ്റുന്നത് " :) .. എന്തായാലും നല്ല ഡോക്ടർ മാരുണ്ടാകാൻ നമുക്ക് ഒന്നിച്ചു പ്രാർത്ഥിക്കാം...

    ReplyDelete
  18. Smiles are sold out
    2. Not medical college but me....edikkal college (kaikkooli)

    ReplyDelete
  19. Smiles are sold out
    2. Not medical college but me....edikkal college (kaikkooli)

    ReplyDelete