Tuesday, February 14, 2012

പഴകാത്ത ചൊല്ലുകള്‍

"ഇതെന്താ മോനേ..,തേങ്ങയരച്ചത് കൂട്ടൂലാന്ന് പറഞ്ഞാ തെങ്ങിട്ട പാലോം കടക്കൂലാ.."
വര്‍ഷങ്ങള്‍ക്ക് മുമ്പ് മര്‍ക്കടമുഷ്ട്ടിക്കാരനായ ഒരു ബന്ധുവിനോട് ഉമ്മ ചോദിച്ച ചോദ്യം ഇന്നുമെന്നെ ചിരിപ്പിക്കുന്നു..

ജീവിതത്തില്‍ ഒരിക്കലെങ്കിലും പഴഞ്ചൊല്ലുകള്‍ ഉപയോഗിക്കാത്തവരായി നമ്മളില്‍ ആരും ഉണ്ടാവുകയില്ല.എന്നാല്‍ ചിലര്‍ എന്തിനും ഏതിനും അത് പ്രയോഗിക്കുകയും ചെയ്യും.അതിലൊരാളായിരുന്നു എന്റെ ഉമ്മയും.അവരോളം പഴഞ്ചൊല്ലുകള്‍ ഉപയോഗിച്ച ആരെയും ഞാന്‍ കണ്ടിട്ടില്ല.
എന്റെ മൂഡുകള്‍ മാറിമാറി വരുമ്പോള്‍ അവര്‍ പറയുമായിരുന്നു 'ഒരു നേരം കടച്ചിയാണെങ്കില്‍ ഒരു നേരം കുട്ടന്‍.'
ഇങ്ങിനെ സാധാരണ സംസാരത്തിന്റെ ഒരു ഭാഗം തന്നെയായിരുന്നു പഴഞ്ചൊല്ലുകളും.
കുഞ്ഞുന്നാള്‍ മുതലേ അത് കേട്ട് വളര്‍ന്നത്‌ കൊണ്ടാവാം ഞാനുമിപ്പോള്‍ തൊട്ടതിനും പിടിച്ചതിനുമൊക്കെ പഴഞ്ചൊല്ലുകള്‍ ഉപയോഗിച്ച് പോകുന്നു.

പല ചൊല്ലുകള്‍ക്കും അതിന്റെ ലോക്കല്‍ വെര്‍ഷനുകളുമുണ്ട്
'തമ്മില്‍ ഭേദം തൊമ്മന്റെ' നാടന്‍ ഭാഷ്യമല്ലേ 'ആരുമില്ലെങ്കില്‍ ചീരു?'
അതേ പോലെ,'ആശാനൊന്നു പിഴച്ചാല്‍ അമ്പത്തൊന്ന് പിഴയ്ക്കും ശിഷ്യന് ' എന്നതിന് ഞങ്ങള്‍ എന്താണ് പറയുക എന്നറിയ്വോ?
'കുരിക്കള്‍ നിന്ന് പാത്തിയാല്‍ കുട്ടികള്‍ നടന്ന്‌ പാത്തും..!' (സഭ്യേതരമായിപ്പോയെങ്കില്‍ ക്ഷമിക്കണേ..)
'ആനക്കാര്യത്തിനിടയ്ക്ക് ചേനക്കാര്യമാണ് ' ഞങ്ങളുടെ 'പടയിലെന്ത് കുട'.
നമ്മള്‍ 'Like father like son' പറയുന്നിടത്ത് ഉമ്മ പണ്ട് പറഞ്ഞിരുന്നത് 'അച്ഛന് മക്കള് പിറക്കാറുണ്ട്,ഇത്ര ചിക്കയിലാകാറില്ല.'
സത്യം പറയട്ടെ, ചിക്കയുടെ ഭാഷാര്‍ത്ഥം എന്താണെന്ന് എനിക്കിതേവരെ പിടികിട്ടിയിട്ടില്ല!
'പോക്കറടിച്ചതിന് മായന്‍ പാടി' യാണ് ,'അരിയെത്ര പയറഞ്ഞാഴി'.
'ഈത്തപ്പഴം പഴുക്കുമ്പോള്‍ കാക്കയുടെ വായില്‍ പുണ്ണ് ' കേള്‍ക്കുമ്പോള്‍ ഞാന്‍ വിചാരിക്കാറുണ്ട്,മരുഭൂമിയില്‍ എവിടെയാണ് കാക്ക എന്ന്.. ഒമാനില്‍ പത്ത് പന്ത്രണ്ട് വര്‍ഷങ്ങള്‍ ഉണ്ടായിരുന്നിട്ടും ഒരു കാക്കയെപ്പോലും ഞാന്‍ കണ്ടിട്ടില്ല.
അനാവശ്യ കാര്യങ്ങള്‍ ചിക്കിക്കുത്തിപ്പറയുന്നവരോട് ഉമ്മ ചോദിക്കുന്നത് കേട്ടിട്ടുണ്ട്,എന്തിനാണേ,'പണ്ട് കഴിഞ്ഞോം പടേ(പടയില്‍) ചത്തതൂം 'പറേന്നെ?

നിരന്തരം പരിശ്രമിക്കേണ്ടതിന്റെ ആവശ്യകതയെ ഓര്‍മിപ്പിക്കുന്നതാണ് 'ഏത് ചിപ്പിയിലാ മുത്ത്‌ എന്നറീല'.
ഇപ്പോഴത്തെ പിള്ളേരോടിതെങ്ങാന്‍ പറഞ്ഞാല്‍ എല്ലാ ചിപ്പീം സ്കാന്‍ ചെയ്താപ്പോരെന്ന് തിരിച്ചടിക്കും.

അനവസരത്തില്‍ പഴഞ്ചൊല്ല് പ്രയോഗിച്ച് ചമ്മിപ്പോയ അവസരങ്ങളുമുണ്ടായിട്ടുണ്ട്.ഒരിക്കല്‍ മോള്‍ടെ സ്കൂളില്‍ മീറ്റിംഗിന് തെറ്റായ ദിവസം പോവുകയുണ്ടായി.അവിടെയെത്തിയപ്പോള്‍ ആരെയും കാണുന്നില്ല.ക്രിസ്മസ് അവധിയായിരുന്നു അപ്പോള്‍.ഞാന്‍ കാള പെറ്റെന്ന് കേട്ടപ്പോഴേ കയറെടുത്ത്‌ ഓടിയതാണ് കാരണം.അങ്ങിനെ ഉടനെ ടീച്ചറെ അവിടെ വെച്ച് തന്നെ വിളിച്ച് സംഗതി ക്ലിയര്‍ ചെയ്തു.ഒടുക്കം പറഞ്ഞു,'എന്ത് പറയാനാ ടീച്ചറേ..,ഞാനിവിടെ എത്തിയപ്പോള്‍ അക്കാട്ടീ തീയൂല്ല്യ,ഇക്കാട്ടീ പുകയൂല്ല്യ..'
ഒരു രണ്ടു മൂന്നു നിമിഷം ഞങ്ങള്‍ക്കിടയില്‍ തികഞ്ഞ നിശബ്ദതയായിരുന്നു..!!

പ്രിയപ്പെട്ടവരേ,
ബ്ലോഗാസക്തിയും,ബ്ലോഗാര്‍ത്തിയുമായി നടന്നിരുന്ന എന്നെ ബ്ലോഗ്‌ വിരക്തി പിടികൂടിയപ്പോള്‍ 'വായില്‍ തോന്നിയത് കോതക്ക് പാട്ട് 'എന്ന മട്ടിലെഴുതിയ ഒരു പോസ്റ്റാണിത്‌.

53 comments:

 1. ചക്കിക്കൊത്ത ചങ്കരന്‍ തന്നെ.

  ReplyDelete
 2. പഴഞ്ചൊല്ലിൽ പതിരില്ലല്ലോ...

  ReplyDelete
 3. ഇടവേളയ്ക്കു ശേഷം വീണ്ടും വന്നുവല്ലേ..

  'കുരിക്കള് നിന്ന് പാത്തിയാല് കുട്ടികള് നടന്ന് പാത്തും..!

  "മോല്യാര് നിന്ന് പാത്തിയാല്‍ കുട്ടികള്‍ മരത്തില്‍ കയറി പാത്തും"
  എന്നാ നങ്ങളുടെ നാട്ടിലെ ചൊല്ല്.

  പഴംചൊല്ലുകള്‍ നന്നായി, ആശംസകളോടെ..

  ReplyDelete
 4. പഴഞ്ചൊല്ലിൽ പതിരില്ലല്ലോ...

  ഈ ബ്ലോഗ്‌ വിരക്തി എല്ലാവര്‍ക്കുമുണ്ടല്ലേ.... :)

  ReplyDelete
 5. അക്കാട്ടീ തീയൂല്ല്യ,ഇക്കാട്ടീ പുകയൂല്ല്യ..'Super Duper

  ReplyDelete
 6. "ഒള്ളതു പറയുമ്പം തുള്ളലു വരരുത്..!"

  'തമ്മില്‍ ഭേദം തൊമ്മന്റെ' നാടന്‍ ഭാഷ്യമാണോ 'ആരുമില്ലെങ്കില്‍ ചീരു?'-ആണോ..?
  'ഈത്തപ്പഴം പഴുക്കുമ്പോള്‍....എന്നുള്ളത് ,അത്തിപ്പഴം എന്നാക്യാ വിഷയം തീരൂല്ലേ..?

  ആശംസകളോടെ...പുലരി

  ReplyDelete
 7. അതെ , ഈത്തപ്പഴം പഴുക്കുമ്പോള്‍ എന്നല്ല...
  അത്തിപ്പഴം പഴുക്കുമ്പോള്‍ കാക്കയ്ക്ക് വായില്‍ പുണ്ണ്ണ്ണ് എന്നാണു ..
  ആശംസകള്‍ .

  ReplyDelete
 8. ഒരു ചേഞ്ചായി, നന്നായി.

  ReplyDelete
 9. ഈ മടിപിടിച്ച് ഇരിക്കുന്നവരെ കുറിച്ച് എന്തെങ്കിലും പഴഞ്ചൊല്ല് ഉണ്ടോ ആ നാട്ടില് ? :-)

  ReplyDelete
 10. എന്തോ മന്ദത ബാധിച്ചിരിക്കുകയായിരുന്നു എനിക്കും.. മേയ് ഫ്ലവേസിന്റെ ''ലൊട്ടു ലോടുക്കും ,ഗുല്‍ഗുല്‍മാലും'' പോലത്തെ ഈ പോസ്റ്റ്‌ (തമാശയാണേ..) വായിച്ചപ്പോള്‍ ഒന്ന് റീഫ്രെഷായ പോലെ....... :)

  ReplyDelete
 11. കാന്താരി എന്തിനാ തോനെ...ഏതായാലും കുറെ നാളുകള്‍ക്ക് ശേഷം
  എഴുതിയല്ലോ... നന്നായി

  ReplyDelete
 12. 'ഒരു നേരം കടച്ചിയാണെങ്കില്‍ ഒരു നേരം കുട്ടന്‍.'

  ഇങ്ങള് കണ്ണൂരെനു? ങെ...ഹ്ഹ്ഹ്ഹി!
  ..
  അപ്പൊ അതായിരുന്നു കാര്യം, വിരക്തി!! :) ഹ് മം!
  പഴഞ്ചൊല്ലുകള്‍ ഇന്ന് കോമഡിഷോകളിലൂടെ ദ്വയാര്‍ത്ഥപ്രയോഗങ്ങളായ് വരുമ്പോള്‍ ദയനീയതയാണ് തോന്നാറുള്ളത്, ആസ്വാദനം അടിച്ചേല്‍പ്പിക്കുന്നതിന്റെ നിലവാരം :-/

  ReplyDelete
 13. ആഹാ! വിരക്തി ബാധിച്ചിരിയ്ക്കയായിരുന്നു.......
  എന്തേലും ആവട്ടെ.....പഴഞ്ചൊല്ലും കൊണ്ട് വന്നല്ലോ. പഴഞ്ചൊല്ലുകളുടെ പ്രാദേശിക ഭേദങ്ങൾ രൊമ്പ പിടിച്ച്ത്.

  വിരക്തി കളഞ്ഞ് വേഗം അടുത്ത പോസ്റ്റുമായി വരൂ

  ReplyDelete
  Replies
  1. പഴംചൊല്ലുകള്‍ നന്നായി, ആശംസകളോടെ..

   Delete
 14. ആഹ.. പഴഞ്ചൊല്ല് കൊണ്ടൊരു പോസ്റ്റ് വന്നല്ലോ. ഇപ്പൊ ‍ "വേണമെങ്കില്‍ ചക്ക വേരിലും കായ്ക്കും" എന്നു മനസ്സിലായില്ലേ . ഇല്ലെങ്കില്‍ "അറിയാത്ത പിള്ള ചൊറിയുമ്പോ അറിയും"

  "വെറുതെ ഇരിക്കുമ്പോഴും വിറച്ചു കൊണ്ടിരിക്കണം" എന്നു പറയാറുണ്ട്‌. അതായത് വല്ലതും എഴുതി പോസ്റ്റ് ചെയ്യണം. എന്നാല്‍ "അരി എറിഞ്ഞാല്‍ ആയിരം കാക്ക" എന്ന പോലെ വായനക്കാര്‍ പറന്നെത്തും. "നെല്ല് പത്തായത്തിലുന്ടെങ്കില്‍ എലി വയനാട്ടില്‍‍ നിന്നും വരും" എന്നു പറഞ്ഞ പോലെ.

  അപ്പോള്‍ വിരക്തി വേണ്ടാ. മുരടിച്ച മനസ്സും ചൊടിച്ച പഞ്ചെന്ദ്രിയങ്ങളുമായി ജീവിത ദിനങ്ങള്‍ വിരക്തിയിലേക്ക് കൂപ്പുകുത്താതിരിക്കാന്‍ മനസ്സിന്റെ വ്യായാമം തുടരുക. മാനസികാരോഗ്യത്തിനു വേണ്ടി ചിന്തിക്കുക, എഴുതുക. അത് വായനക്കാരുമായി പങ്കു വെക്കുക.

  സസ്നേഹം

  ReplyDelete
 15. ഈ ബ്ലോഗ്‌ വിരക്തിയൊക്കെ എനിക്കെന്നും തോന്നും. പിറ്റേന്ന് മാറും. വീണ്ടും വരും , വീണ്ടും പോകും. ഒരു തീരുമാനം ആയില്ല ഇതുവരെ. ആരുടെ നിര്‍ഭാഗ്യം ആണാവോ..?

  ഏതായാലും പോസ്റ്റ്‌ നന്നായി. ഇനി പോന്നോട്ടെ ഓരോന്നോരാന്നായി.
  ആശംസകള്‍

  ReplyDelete
 16. നിങ്ങള്‍ ഇങ്ങനെ ബ്ലോഗാസക്തിയും,ബ്ലോഗാര്‍ത്തിയുമായി നടന്നു സ്വന്തം ബ്ലോഗിന്റെ കാര്യം മറക്കേണ്ട...അണ്ണാന്‍ കുഞ്ഞും തന്നാലായത് എന്നല്ലേ...അതെന്തിനാ ഇവിടെ പറഞ്ഞത് എന്നാകും .ചുമ്മാ ഇരിക്കട്ടെ ഒരു വഴിക്ക് പോകുന്നതല്ലേ :-0

  ReplyDelete
 17. നഞ്ചെന്തിനു നാനാഴി !
  ചുമ്മാ ഒരു പഴമൊഴി പറഞ്ഞെന്നെ ഉള്ളു കേട്ടോ !

  ReplyDelete
 18. പ്രിയപ്പെട്ട കൂട്ടുകാരി,
  മെല്ലെ തിന്നാല്‍ പനയും തിന്നാം....!
  മെല്ലെ മെല്ലെ വീണ്ടും, എഴുത്തിലേക്ക്‌ തിരിച്ചു വരണം.
  ചങ്ങാതി നന്നായാല്‍ കണ്ണാടി വേണ്ട...
  എഴുത്തിനു പ്രേരണയാകുന്ന,പ്രചോദനമാകുന്ന ഒരു സുഹൃത്ത്‌ ഇല്ലേ?
  ആശംസകള്‍ !
  സസ്നേഹം,
  അനു

  ReplyDelete
 19. ഇനി അടുത്ത പോസ്റ്റ്‌ എന്നാണാവോ ?(ഈ അടുത്തായി മൂന്ന് മാസത്തില്‍ ഒരു പോസ്റ്റ്‌ എന്നാണല്ലോ കണക്ക് )ഇതെന്തു പറ്റി എന്നാലോചിക്കുകയായിര്‍ന്നു ഞാന്‍ ..എന്തായാലും ഒരു കുഴപ്പവുമില്ലാതെ ഇവിടെയൊക്കെയുണ്ടല്ലോ സമാധാനം ..
  അപ്പോള്‍ ഇനി ആ പറഞ്ഞ "വിരക്തി "ക്ക് ഒരു നല്ല മരുന്ന് വാങ്ങി കഴിക്കൂട്ടോ ..

  ReplyDelete
 20. ഏത് ചിപ്പിയിലാ മുത്ത്‌ എന്നറീല'. ആരുമില്ലെങ്കില്‍ ചീരു തുടങ്ങിയവ വളരെ ഇഷ്ടമായി
  പോസ്റ്റ്‌ interesting reading ആയി.

  ReplyDelete
 21. ഇങ്ങനെ മടിപിടിച്ചിരിക്കാതെ...

  ReplyDelete
 22. വായില്‍ തോന്നിയ കോതയുടെ പാട്ട്‌ കുഴപ്പമില്ല, ആവര്‍ത്തന വിരസതയുണ്‌ടാക്കുന്ന ബ്ളോഗെഴുത്തില്‍ നിന്നും ഒരു വ്യത്യസ്ഥ പ്രമേയം ! എന്‌റെ ഉപ്പയും ഇതുപോലെ എന്തിനും ഏതിനും പഴഞ്ചൊല്ലുമായി വരും, അല്ലേല്‍ ആരുടെയെങ്കിലും ഉപമയുമായി വരും. ഇതൊക്കെ തന്നെയല്ലേ എഴുതേണ്‌ടതും വായിക്കേണ്‌ടതും . ആശംസകള്‍

  കുന്തം പോയാൽ ബ്ലൊഗിലും തപ്പണം -- വെറുതെ ;)

  ReplyDelete
 23. പതറാതെ മുന്നേറുക..
  എല്ലാ ആശംസകളും!!

  ReplyDelete
 24. "ആലിന് കാ പഴുക്കുമ്പോൾ കാക്കയ്ക്ക് വായ്പ്പുണ്ണ് " എന്നാണ് ഞങ്ങളുടെ ഭാഗത്ത്

  "അരി എത്ര പയറഞ്ഞാഴി" എന്നത് പോക്കറുടെ പഴഞ്ചൊല്ലുമായി സാമ്യം തോന്നുന്നില്ല.

  ReplyDelete
 25. pazhanchollil pathirilla thanne...... pinne blogil puthiya post..... PRITHVIRAJINE PRANAYIKKUNNA PENKUTTY...... vayikkane...........

  ReplyDelete
 26. മെയ് ഫ്ലവേര്‍സ് ..
  ആദ്യമായീ വായിക്കുന്നു
  അപ്പൊള്‍ തന്നെ വിരക്തിയാണ്
  പറഞ്ഞത് .. കേട്ടത് ! കണ്ടത്
  മനസ്സില്‍ തൊന്നുന്നത് ഒഴുകട്ടെ
  അതിനെ എന്തിന് തടയിടുന്നു , അതെന്തുമാകട്ടെ
  എഴുതാനുള്ള ത്വര വരികളില്‍ ഉണ്ട് ..
  പിന്നേ ഞങ്ങളുടെ നാട്ടിലും " ആലിന്‍ കായ് പഴുക്കുമ്പൊള്‍
  കാക്കക്ക് വായ് പുണ്ണെന്നാ കേട്ടിട്ടിട്ടുള്ളത് ..
  ഈന്തപഴം ആദ്യമായീ കേള്‍ക്കുവാണേട്ടൊ ..
  പഴം ചൊല്ലുകളില്‍ ഒരു കാലം ഉറങ്ങി കിടപ്പുണ്ട്
  ഒരു നേരിന്റെ വശം ,അതിലൂടെ പൊയാല്‍
  ശരിയുടെ കല്പടവുകളിലെത്താം
  പണ്ടുള്ളവരുടെ നാവിലേക്ക് വന്നിരുന്ന ഈ നേരുകള്‍ക്ക്
  ഇന്നിന്റെ ഉപമയുടെ നേര്‍ മുഖമുണ്ട് ..
  അറിയാതെ വന്നിരുന്നത് ,ഇന്ന് അറിഞ്ഞു കൊണ്ടു വരുന്നു
  "നിങ്ങള്‍ രണ്ടു പേര്‍ക്കുമിടയില്‍ ഇത്തിരി നേരം
  തളം കെട്ടി നിന്ന ആ നിശബ്ദ നിമിഷങ്ങളാണ്
  എനിക്കേറെ ഇഷ്ടമായത് , ഞാനത് കുറെ നേരം ആലോചിച്ചൂ :)
  എഴുത്ത് നിറുത്തരുത് , ഇനിയുമെഴുതുക ..

  ReplyDelete
 27. 'ആലിങ്കായ് പഴുത്തപ്പോള്‍....' എന്നാണ് ഞാന്‍ കേട്ടിരിയ്ക്കണേ.... 'ഈന്തപ്പഴത്തിന്റെ...' ചൊല്ല് കേട്ടപ്പോള്‍ ഞാനും ചിന്തിച്ചുപോയ്,'മരുഭൂമീലെവിടാ കാക്ക' എന്ന്.... "കാക്ക കൊല്ലത്തില്ല" എന്ന് കേട്ടിട്ടുണ്ട്.............. പുതിയ ചില പഴയ ചൊല്ലുകള്‍ പരിചയപെടുതിയത്തിനു നന്ദി.

  ReplyDelete
 28. ഇത് അടിപൊളി..!! ഞാനും ആലിന്‍ കാ പഴുത്തപ്പോള്‍ കാക്കയ്ക്ക് വായ്‌ പുണ്ണ്..എന്നാ കേട്ടിരിക്കുന്നത്. പത്താം ക്ലാസ്സില്‍ മലയാളം ഉപപാഠപുസ്തകത്തില്‍ പഠിച്ചിട്ടുന്ടെന്നും തോന്നുന്നു..തോന്നലല്ല..പഠിച്ചിട്ടുണ്ട്.

  ReplyDelete
 29. ഇത് അടിപൊളി..!! ഞാനും ആലിന്‍ കാ പഴുത്തപ്പോള്‍ കാക്കയ്ക്ക് വായ്‌ പുണ്ണ്..എന്നാ കേട്ടിരിക്കുന്നത്. പത്താം ക്ലാസ്സില്‍ മലയാളം ഉപപാഠപുസ്തകത്തില്‍ പഠിച്ചിട്ടുന്ടെന്നും തോന്നുന്നു..തോന്നലല്ല..പഠിച്ചിട്ടുണ്ട്.

  ReplyDelete
 30. ഞാന്‍ "കാട്ടുകോഴിക്കെന്തു സംക്രാന്തി " എന്ന് പറയുമ്പോള്‍ "ചാത്തനെന്തു മഹ്ശിറ" എന്നാണു കൂട്ടുകാരി പറയുക.
  "ആലിന് കാ പഴുക്കുമ്പോൾ കാക്കയ്ക്ക് വായ്പ്പുണ്ണ് " എന്നാണ് ഞാനും കേട്ടിരിക്കുന്നത്.

  ReplyDelete
 31. നല്ല പോസ്റ്റ്‌. . വളരെ ഇഷ്ടമായി. ബ്ലോഗ്‌ വിരക്തി തോന്നി എന്ന് പറഞ്ഞില്ലേ ...
  തുടര്‍ന്ന് എഴുതണം.
  ആയാലൊരാന.. പോയാലൊരു വാക്ക്.
  ഇരയിട്ട് മീന്‍ പിടിക്ക്..
  ഉറങ്ങും കുറുക്കന്‍ കോഴിയെ പിടിക്കില്ല .
  എല്ലാം അറിഞ്ഞവന്‍ എങ്ങുമില്ല.

  ReplyDelete
 32. മിക്കവാറുമൊക്കെ ഞങ്ങളും പറയുന്നതു തന്നെ. ചിലതൊക്കെ പുതിയതാ.

  ReplyDelete
 33. ഹൊ! എനിക്ക് അറിയാവുന്ന കുറച്ച് പഴഞ്ചൊല്ലുകള്‍ കാച്ചാം എന്നൊക്കെ വിചാരിച്ച് കുറെ ആലോചിച്ച് നോക്കി. ഒരു രക്ഷയുമില്ലന്നെ. അറിയാവുന്നതൊക്കെ ഇവിടെ എല്ലാരും വിളമ്പിക്കഴിഞ്ഞിരിക്കുന്നു..സദ്യവിളമ്പുമ്പോഴേ വന്നാല്‍ വല്ലതും കിട്ടിയേനെ..ആറുമ്പൊ വന്നിട്ട് സങ്കടപ്പെട്ടിട്ട് കാര്യമില്ലാല്ലൊ ല്ലെ?ഹ്മ്മ്...

  ReplyDelete
 34. പുതിയ ചില പഴയ ചൊല്ലുകള്‍ പരിചയപെടുതിയത്തിനു നന്ദി.

  ReplyDelete
 35. പോസ്റ്റുകളുണ്ടാകുന്ന ഓരോ വഴികളേ.......

  ReplyDelete
 36. എത്താന്‍ വൈകി ..
  ഈ വായില്‍ തോന്നീത് കോതക്ക് പാട്ട് ...ഏറെ ഇഷ്ടായി...

  പതിവുകളില്‍ നിന്നും തികച്ചും വ്യത്യസ്തമായൊരു കൊച്ചു പോസ്റ്റ്‌ ഇവിടെ വായിച്ചു.

  ആശംസകള്‍

  ReplyDelete
 37. കുറച്ചു താമസിച്ചു എത്താന്‍ ഇവിടെ..കൊള്ളാല്ലോ ഈ എഴുത്ത്..ഇനിയും വരും!!!

  മനു

  ReplyDelete
 38. കുറേ കാലമായല്ലോ ബൂലോഗത്ത് കണ്ടിട്ട്..ബ്ലോഗ്ഗ് വിരക്തിയും തുടങ്ങിയോ..വീണ്ടും ട്രാക്കിലേക്കെത്താന്‍ ആശംസിക്കുന്നു

  ReplyDelete
 39. "ഈത്തപ്പഴം പഴുക്കുമ്പോള്‍ കാക്കയുടെ വായില്‍ പുണ്ണ് ' കേള്‍ക്കുമ്പോള്‍ ഞാന്‍ വിചാരിക്കാറുണ്ട്,മരുഭൂമിയില്‍ എവിടെയാണ് കാക്ക എന്ന്.. ഒമാനില്‍ പത്ത് പന്ത്രണ്ട് വര്‍ഷങ്ങള്‍ ഉണ്ടായിരുന്നിട്ടും ഒരു കാക്കയെപ്പോലും ഞാന്‍ കണ്ടിട്ടില്ല."

  ആലിപ്പഴം പഴുക്കുമ്പോള് കാക്കയ്ക്ക് വായില് പുണ്ണ്-- എന്നല്ലേ...

  ഒമാനില്‍ കാക്കയുണ്ട് ട്ടോ.. ഇന്നലെ കൂടി മത്ര കോര്‍ണിഷില്‍ കണ്ടു..

  ReplyDelete
 40. എന്നെപോലെ ഇരുപ്പ് തന്നെയാണോ.
  ഞാന്‍ പേരിനൊരു പോസട്ടുമിട്ടുള്ള വരവാണ്.
  പഴംചൊല്ലുകള്‍ വായിച്ചു.
  ആലിന്കാപഴുത്ത...
  ചെറുമനെന്ത് മഹ്ശറ...
  മോല്യാര് നിന്നു പാത്തുമ്പോ...
  തുടങ്ങി ഞങ്ങള്‍ കുറച്ചു വെത്യസ്തരാ...കേട്ടോ..
  നന്നായെഴുതിയിരിക്കുന്നു..ആശംസകള്‍..

  ReplyDelete
 41. പഴഞ്ചൊല്ല് കൊണ്ടും പോസ്റ്റിടാം എന്ന് മനസ്സിലായി...
  അറിയാവുന്ന കൂടുതല്‍ പഴഞ്ചൊല്ലുകള്‍ ഉള്‍ക്കൊള്ളിക്കാമായിരുന്നു...
  സലാം കൊടിയത്തൂരിന്റെ ഒരു ഫില്മില്‍ അസ്ഥാനത് പഴഞ്ചൊല്ല് പറയുന്ന ഹാസ്യ കഥാപാത്രമുണ്ട്...ആ സ്കൂള്‍ കഥ കേട്ടപ്പോള്‍ മൂപ്പരെ ഓര്മ വന്നു...:)

  ReplyDelete
  Replies
  1. എന്റുമ്മ പറയുമായിരുന്നു 'ഈ ചെറുക്കനെവിടെ പോയി കിടക്കുന്നു'
   "വിട്ടാ ചൂട്ടി പയറ്റില്‍" (പയര്‍)

   Delete
 42. ഇങ്ങനേയും പോസ്റ്റുകളുണ്ടാക്കാമെന്ന് മനസിലായി...
  പഴന്ചൊല്ലില്‍ പതിരില്ലല്ലോ....അതോണ്ട് നുമ്മളു പോണ്...

  ReplyDelete
 43. പഴഞ്ചൊല്ലില്‍ പതിരുണ്ടായാല്‍,
  പശുവിന്‍പാലും കൈക്കും.

  ReplyDelete
 44. ക്ഷമ നശിക്കുന്നു!
  ഇത്ത എവിടേന്ന് ഇനിയും എന്നെക്കൊണ്ട് ചോദിപ്പിക്കരുത്.
  പ്ലീസ്.

  (എന്ത് ഹലാക്ക് ആയാലും വേണ്ടില്ല. കൊണ്ടുവന്നു പോസ്ട്ടായിട്ടു ഇട്)

  ReplyDelete
  Replies
  1. ഒരു പഴഞ്ചൊല്ലുമിട്ട് പോയ പോക്കാണല്ലോ ഞാന്‍..
   കിണറ്റില്‍ കല്ലിട്ട പോലെ..
   കേള്‍ക്കാത്ത പല ചൊല്ലുകളും കമന്റില്‍ കൂടി കേള്‍ക്കുകയും കേട്ട ചൊല്ലിലെ തെറ്റുകള്‍ അറിയാന്‍ കഴിഞ്ഞതിലും സന്തോഷമുണ്ട്.
   അത്തിപ്പഴമാണല്ലോ ഞാനിത്രേം കാലം ഈത്തപ്പഴമായി തെറ്റിദ്ധരിച്ചത്..
   ഉപ്പും മുളകും കൂട്ടുന്ന വായല്ലേ..?
   ഇവിടെ കമന്റിട്ട എല്ലാ പ്രിയപ്പെട്ട ബ്ലോഗ്ഗര്‍മാര്‍ക്കും നന്ദി..നന്ദി..നന്ദി..

   Delete
 45. എഴുത്ത് വീണ്ടും നിര്‍ത്തിയോ?

  ReplyDelete
 46. ''വായില്‍ തോന്നിയത് കോതക്ക് പാട്ട്'' എന്ന
  മട്ടില്‍ അല്ലാ - നന്നായിരിക്കുന്നു.
  ''ആശാനക്ഷരമൊന്നു പിഴച്ചാല്‍
  ശിഷ്യര്‍ക്കെല്ലാം അന്‍പത്തൊന്നും'' എന്നാ കേട്ടിട്ടുള്ളത്. ഞാന്‍ എഴുത്തിലും സംസാരത്തിലുമെല്ലാം പഴഞ്ചൊല്ലുകള്‍ ഉപയോഗിക്കുന്ന ആള്‍ ആണ്!
  http://drpmalankot0.blogspot.com
  http://drpmalankot2000.blogspot.com

  ReplyDelete