Monday, October 24, 2011

മായാലോകത്തേക്കൊരെത്തി നോട്ടം..

പരസ്യങ്ങളില്ലാത്തൊരു ലോകം നമുക്ക് സങ്കല്‍പ്പിക്കാന്‍ കഴിയില്ല.
വര്‍ണമനോഹരമായ ചിത്രങ്ങളും, വാചാലമായ വാക്കുകളും കൊണ്ട് സമ്പന്നമാണത്.
ക്യാച്ചി words ഉരുത്തിരിയുന്ന തലച്ചോറുകളുടെ ഉടമകളെ നമ്മള്‍ കൈകൂപ്പിയെ പറ്റൂ..

ആ ലോകത്തിലെ രസങ്ങളിലൂടെ,രസക്കേടുകളിലൂടെ ഒരു ഒരു കാഴ്ച്ചക്കാരിയുടെ
യാത്രയാണിത്‌.

ചില പത്രങ്ങള്‍ കണ്ടാല്‍ ശരിക്കും അത് പരസ്യത്തിനു വേണ്ടി മാത്രമുള്ളതാണെന്നേ കരുതൂ.
മുന്‍പേജില്‍ വെണ്ടയ്ക്ക അക്ഷരത്തിലുള്ള ബഹുവര്‍ണ തലക്കെട്ടുകള്‍ ചിലപ്പോള്‍ സോപ്പിന്റെതോ കാറിന്റെതോ ആയിരിക്കും..
ടിവിയില്‍ വരുന്ന പരസ്യങ്ങള്‍ കൊണ്ട് പല പ്രയോജനങ്ങളുമുണ്ട്.
ഒന്ന് മൂത്രമൊഴിക്കാനോ,അല്ലറ ചില്ലറ പണികള്‍ തീര്‍ക്കാനോ നേരമുപകരിക്കും.
BHAJSA(Babar,Humayun,Akbar,Jahangir,Shajahan,Aurangazeeb) എന്ന acronym പഠിക്കാത്തവര്‍ക്കിതാ പിയേര്‍സ് ഒരുക്കിയ സ്റ്റൈലന്‍ പരസ്യം."ബാബര്‍ കാ ബേട്ട ഹുമയൂണ്‍.."

വീട്ടില്‍ വന്നൊരു ബന്ധു വനിതാ മാഗസിന്‍ നോക്കുകയായിരുന്നു.പുള്ളിക്കാരന്റെ പിന്നില്‍ നിന്നും എന്റെ എളാമ അസഹ്യതയോടെ ചോദിച്ചു,"ഇതെന്താ മോനെ,ഇതിലിത്രപ്പെരുത്ത് നോക്കാന്‍..?"
ഇത് കേട്ട ബന്ധു ചീറിക്കൊണ്ട് പറഞ്ഞു,"*പോട് കോയാ ഞാനീ ബേസിന്‍ നോക്കിയതാ.."
പണിതു കൊണ്ടിരിക്കുന്ന വീട്ടിലേക്കു സാനിട്ടറി വാങ്ങുന്ന തിരക്കിലായിരുന്നു മൂപ്പര്‍.പുതിയൊരു മോഡല്‍ കണ്ടപ്പോള്‍ ഒന്ന് ശ്രദ്ധിച്ചു അത്ര തന്നെ..
എളാമയെ
ചൊടിപ്പിച്ചത് അതും ചാരി നില്‍ക്കുന്ന അല്‍പ വസ്ത്രധാരിണിയായ മങ്ക!
ഈ ബേസിനെന്താ സ്ത്രീകളേ ഉപയോഗിക്കുള്ളൂ?

സോപ്പ് എന്ന സാധനം പിന്നെ ദൈവം പെണ്ണുങ്ങള്‍ക്കായി മാത്രം സൃഷ്ട്ടിച്ച വസ്തുവാണ്..!
പരസ്യലോകം
നമ്മോട് പറയുന്നതതല്ലേ?
അടി വസ്ത്രങ്ങളുടെ പരസ്യങ്ങളുടെ കാര്യത്തില്‍ എല്ലാ കെട്ടും പൊട്ടിച്ചു കഴിഞ്ഞിരിക്കുന്നു.ഞാന്‍ ഒരു വനിതാ മാസിക ഈയൊരു കാര്യം കൊണ്ട് തന്നെ നിര്‍ത്തിക്കളഞ്ഞു.സത്യം പറഞ്ഞാല്‍ കുടുംബത്തീക്കയറ്റാന്‍ കൊള്ളില്ല.
പുട്ടില്‍ തേങ്ങ തിരുകിയപോലെ ബ്രായുടെയും പാന്റീസിന്റെയും പടങ്ങളുടെ ചാകരയാണ്..
സാരിയുടെ പരസ്യങ്ങളാകട്ടെ,ഇപ്പോള്‍ ബ്ലൌസിന്റെ പ്രദര്‍ശനങ്ങളാണ്.അങ്കവും കാണാം,താളിയും ഒടിക്കാം..

പഴഞ്ചൊല്ലിന് പകരം നമ്മുടെയൊക്കെ നാക്കിന്‍ തുമ്പത്തിന്ന് പരസ്യവാചകങ്ങളല്ലേ?

ഹജ്ജിന് പോയ അമ്മായിയുടെ സുഖ വിവരം അന്യേഷിച്ച വൃദ്ധയായ ബന്ധു അമ്മായിയുടെ സരസയായ മകളുമായി നടത്തിയ ഫോണ്‍ സംഭാഷണം..(ആ വര്‍ഷം പോകുമോ ഇല്ലയോ എന്നറിയാതെ ഒരു പാട് പേര്‍ ഹജ്ജ് യാത്രക്കൊരുങ്ങി നില്‍പ്പായിരുന്നു.)
ബന്ധു : "ഓളെത്തി വിവരം വന്നോ മോളെ..?ഓളെ വിശ്വാസം ഓളെ കാത്തു."
മകള്‍: "ങാ..വിശ്വാസം അതല്ലേ എല്ലാം.."
ബന്ധു :"അതന്നെ മോളെ..അത് മാത്രാ..."

കെട്ടിയോന്റെ ഷര്‍ട്ടിലെ കറ പോക്കാന്‍ പെടാപ്പാട് പെടുമ്പോള്‍ മൂപ്പരുടെ വക കമന്റ്:
"കറ നല്ലതാ..!"

ഒരു ക്രിക്കറ്റ് വേള്‍ഡ് കപ്പ് കാലത്ത് മോട്ടോറോളയുടെ ഉഗ്രനൊരു പരസ്യമുണ്ടായിരുന്നു.'വണ്‍ ബ്ലാക്ക്‌ കോഫി പ്ലീസ്..'
ആരെങ്കിലും ഓര്‍ക്കുന്നുണ്ടോ അത്?

ഇന്ന് നമ്മള്‍ ഉറക്കില്‍പ്പോലും പറഞ്ഞുപോകുന്നൊരു വാക്കാണല്ലോ 'ഗോഡ്സ് ഓണ്‍ കണ്‍ട്രി.'അതും ഒരു പരസ്യക്കമ്പനിയുടെ സംഭാവനയാണത്രെ..ആ അനുഗ്രഹീതന് എന്നെന്നും ഓര്‍ത്തോര്‍ത്ത് അഭിമാനിക്കാന്‍ ഇനിയെന്ത് വേണം?
അതിന്റെ കൂടെപ്പറയുന്ന ഡെവിള്‍സ് ഓണ്‍ പീപ്പിള്‍ ആരുടെ വികടസരസ്വതിയാണാവോ?

അതേപോലെ വനമാല എത്ര പെട്ടെന്നാണ് നമ്മുടെ കഴുത്തിലെ മാല പോലെ സ്വന്തമായത്?
ജനിച്ചാലും മരിച്ചാലും ഇപ്പോള്‍ ലഡ്ഡു പൊട്ടലാണ്.
ഇടി വെട്ടേണ്ടിടത്തും,വെടി പൊട്ടേണ്ടിടത്തും ഒക്കെ ഇപ്പോള്‍ ലഡ്ഡുവാണ് താരം.ഇനിയൊരു പരസ്യ വെടി പൊട്ടും വരെ ലഡ്ഡു പൊട്ടിക്കൊണ്ടേയിരിക്കും..

ചെറിയമോള്‍ എന്തൊക്കെയോ കൊസറാക്കൊള്ളി ഒപ്പിച്ചിട്ട് ചോദിക്കുകയാ "വാട്ട് ആന്‍ ഐഡിയ സര്‍ജി..?"
ഇനിയുമെന്തെല്ലാം മായക്കാഴ്ചകള്‍..

*കോയ എന്നത് ഇവിടങ്ങളില്‍ ആണ്‍പെണ്‍ ഭേദമെന്യേ വിളിക്കുന്ന പേരാണ്.

48 comments:

 1. മൈഫ്ലവേസ് ഇത്തവണ ചിന്തയോടൊപ്പം അല്പം ചിരിപ്പിക്കേം ചെയ്തു..
  ഈയിടെ കണ്ട ഒരു ബന്ധു അഭിമാനത്തോടെ പറയുന്നത് കേട്ടു എന്‍റെ മകള്‍ പരസ്യം കണ്ടാ ഓരോ സാധനങ്ങള്‍ ആവശ്യപ്പെടുന്നത് എന്ന്.. പരസ്യങ്ങള്‍ കാണുമ്പോള്‍ കുട്ടികള്‍ കണ്ണെടുക്കാതെ നോക്കുന്നത് ശ്രദ്ധിച്ചിട്ടുണ്ട്.പരസ്യങ്ങള്‍ ഇല്ലെങ്കില്‍ ദൃശ്യ,ശ്രവ്യ,മാധ്യമങ്ങളും ഇല്ലെന്നായിട്ടുണ്ട് ഇപ്പോള്‍.. നല്ല പോസ്റ്റ് ആയിരുന്നു.വാട്ട്‌ ആന്‍ ഐഡിയ സാര്‍ജി!!

  ReplyDelete
 2. കോയ...നിങ്ങള്‍ പറഞ്ഞത് ശരിയാ... മാസിക മാത്രമല്ല.. കുടുംബത്തില്‍ ഇരുന്നു ടിവി പോലും കാണാന്‍ പറ്റാത്ത അവസ്തയാണ്‌ു....
  ""മുത്തശിയുടെ ലവ് മാരേജ്‌ ആണോ അതോ അരെഞ്ഞിട് ആണോ...""
  നണക്കേട്‌ മറക്കാന്‍ ചാനല്‍ മാറ്റും...അപ്പൊ..
  ""അടി പൊളി പീസാ മോനെ...""(ചോക്ലെറ്റ്‌ പരസ്യം..)
  അടുത്ത ചാനല്‍ വച്ചാല്‍...
  പാന്റി& ബ്രാ യുടെ പരസ്യത്തില്‍.. ""എന്താ മാഷേ ഒന്ന് ട്രൈ ചെയ്യുന്നോ..""

  വളത്തിന്റെ പരസ്യതിനു പോലും പെണ്ണ് വേണമെന്ന അവസ്ഥ...


  ഒരു സംശയം... പെണ്ണിന്റെ മേനി കണ്ടാലെ നമ്മള്‍ മലയാളികള്‍ പരസ്യത്തില്‍ വീഴുകയുള്ളൂ ..എന്നായിരിക്കില്ലേ അവര്‍ കരുതുന്നത്..


  എഴുതിയ ആള്‍ക്ക് എല്ലാ നന്മകളും ആശംസിക്കുന്നു...

  ReplyDelete
 3. പെണ്ണിന്റെ പടം വെച്ച് ശവപ്പെട്ടി പോലും മാര്‍ക്കറ്റ്‌ ചെയ്യപ്പെടുന്ന കാലം വരാതിരുന്നാല്‍ മതിയായിരുന്നു!!!!

  ReplyDelete
 4. ചിരിയും ചിന്തയും.
  നല്ല പോസ്റ്റ്‌.
  പക്ഷെ പരസ്യങ്ങളുടെ ക്യാപ്ഷന്‍ ശേഖരിക്കുന്നത് എന്റെയൊരു ഹോബിയാണ് .

  ReplyDelete
 5. എവിടെ സിറ്റിയിലൂടെ വണ്ടി ഓടിച്ചുപോകാന്‍ നല്ല ബുദ്ധിമുട്ടാ.. കാരണം രണ്ടു സൈഡിലും വലിയ ഫ്ലെക്സ് ബോര്‍ഡ് നിറയെ സുന്ദരിമാരാ... എങ്ങനെ നോക്കാണ്ടിരിക്കും?

  ReplyDelete
 6. പോസ്റ്റ് വായിച്ചപ്പോള്‍ മോനെ മനസ്സില്‍ ഒരു ലഡു പൊട്ടി.. സംഭവം എത്രമാത്രം സത്യമാണെന്ന്..
  =============
  കുറെ കാലത്തിനു ശേഷം എന്‍റെ കമന്‍റ് പോസ്റ്റില്‍ കണ്ടപ്പോള്‍ അറിയാതെ പറഞ്ഞില്ലെ ..” വന്നല്ലോ വനമാല” എന്ന് ..


  നന്നായി എഴുതിയിട്ടുണ്ട്. അഭിനന്ദനങ്ങള്‍ :)

  ReplyDelete
 7. ഒരു പരസ്യവാചകം എഴുതുക എന്നത് ഒരുപാട് ബുദ്ദിമുട്ടുള്ള കാര്യമാണ്. ഇന്ത്യയില്‍ ഏറ്റവും പ്രശസ്ഥമായ അഡ്വര്‍ടൈസിംഗ് കമ്പനികളില്‍ ഒന്നാണ് പ്രിയദര്‍ശന്റേത്. അദ്ദേഹത്തിന്റെ നര്‍മബോധം തന്നെയാകാം വിജയത്തിന് കാരണം. സച്ചിന്‍ ബാറ്റ് ചെയ്യാന്‍ വരുംബോള്‍ 'ഓ.. സച്ചിന്‍ വന്ദാരയ്യാ..' എന്ന് അറിയാതെ പാടിപ്പോകും. 'ദില്‍ മാംഗെ മോര്‍' ഇത്ത പറഞ്ഞതുപോലെ 'ലഡ്ഡു പൊട്ടി' ഒക്കെ ഇടയ്ക്കിടയ്ക്ക് പ്രയോഗിക്കുന്നതും മനസ്സില്‍ തങ്ങി നില്‍ക്കുന്നതുമാണ്.

  പരസ്യങ്ങളില്‍ എന്തുകൊണ്ട് സ്ത്രീകളെ വെക്കുന്നു എന്നത് കേവലം അവരുടെ സൗര്യവും, ആകാര വടിവും മാര്‍ക്കറ്റ് ചെയ്യപ്പെടാന്‍ വേണ്ടിമാത്രമല്ല. കടുത്ത നിറങ്ങള്‍ ഏറ്റവും കൂടുതല്‍ ഇണങ്ങുക സ്ത്രീകള്‍ക്കാണ്. നിറങ്ങളാണ് ഒരു പരസ്യത്തെ മനോഹരമാക്കുക. ഒരു പുരുഷന്‍ കടും നിറങ്ങള്‍ ഇട്ടാല്‍ അത് കോമഡി പരസ്യങ്ങളായിരിക്കും. അല്പ്പം അഡ്വര്‍ടൈസിംഗ് ഞമ്മളും പഠിച്ചിട്ടുണ്ട് കോയാ...

  ReplyDelete
 8. പരസ്യം ഒരു കല തന്നെയാണ്. മനസ്സില്‍ ലഡ്ഡു പൊട്ടിക്കുന്ന എത്ര എത്ര പരസ്യങ്ങള്‍.

  ReplyDelete
 9. പരസ്യങ്ങള്‍ക്ക് പെട്ടെന്ന് ജന്‍ശ്രദ്ധയാകര്‍ഷിക്കാന്‍ കഴിയും.അടുത്ത കാലത്ത് ഏറ്റവും ക്ലിക്കായ കാപ്ക്ഷന്‍ ആയിരുന്നു.’വിശ്വാസം അതല്ലേ എല്ലാം... ‘മേയ്ലവേഴ്സ്’ പറഞ്ഞതില്‍ കാര്യമുണ്ട്.വസ്ത്രങ്ങളുടെയും മറ്റ് ആലങ്കാരിക സൌന്ദര്യ വര്‍ദ്ധക വസ്തുക്കളുടെയും പരസ്യ മോഡലുകള്‍ സ്ത്രീകളാണ്. പണ്ടൊക്കെ അടിവസ്ത്രങ്ങളുടെ പരസ്യങ്ങള്‍ കുറവായിരുന്നു..ഇന്നേറ്റവും കൂടുതല്‍ അതൊക്കെ തന്നെയാണ്. ഇതിനൊക്കെ പ്രത്യേകം ഷോപ്പുകള്‍ തന്നെ നാട്ടില്‍ തുടങ്ങിയിട്ടുണ്ട്.പാശ്ച്ചാത്യ് സംസ്കാരം അതിവേഗത്തില്‍ പടര്‍ന്നു പിടിക്കുകയാണ് നമ്മുടെ സമൂഹത്തില്‍,അതിനു പിന്നില്‍ പരസ്യ തന്ത്രങ്ങളുമാണ്.ഈ പറയപ്പെടുന്ന വനിത മാസിക ഒരു വിധമുള്ള വീട്ടിലൊക്കെ കാണാം..ഒന്നെടുക്കുമ്പോള്‍ മൂന്നെണ്ണം വരെ കിട്ടുന്ന ഈ പുസ്തകത്തില്‍ പരസ്യങ്ങളുടെ ഒരു ഘോഷയാത്രതന്നെയാണല്ലോ..ഒറ്റനോട്ടത്തില്‍ ആര്‍ക്കും ഇഷ്ടപ്പെടുന്ന കള്ര്ഫുള്‍ ലേഔട്ടും ആയതുകൊണ്ട് ആരും പെട്ടെന്ന് ആകൃഷ്ടരായിപ്പോകും. മായാലോകത്തേക്ക് മാലോകരെ കയ്പിടിച്ചുയര്‍ത്തുന്ന തന്ത്രങ്ങള്‍!

  ReplyDelete
 10. ഹ..ഹ.. ചിരിപ്പിച്ചു..!

  ReplyDelete
 11. "ഓളെത്തി വിവരം വന്നോ മോളെ..?ഓളെ വിശ്വാസം ഓളെ കാത്തു."
  മകള്‍: "ങാ..വിശ്വാസം അതല്ലേ എല്ലാം.."

  ഒരു ചെയിഞ്ച് ആര്‍ക്കാ ഇഷ്ട്ടപ്പെടാത്തത്!!

  ReplyDelete
 12. പരസ്യം കൊണ്ടൊരു മാലപ്പടക്കമായിട്ടുണ്ട്, രസകരം. പരസ്യങ്ങളിലെ അനാവശ്യ നഗ്നതാപ്രദർശനങ്ങൾക്ക് ഒരു സെൻസർഷിപ്പ് ആവശ്യമാണെന്നു തോന്നിയിട്ടുണ്ട്.

  ReplyDelete
 13. പോസ്റ്റ്‌ രസ്സായിട്ടോ.. നല്ല പരസ്യങ്ങള്‍ ചെയ്യുക എന്നത് ഒരു കഴിവല്ലേ... നമ്മളൊക്കെ ഒരിക്കല്‍ പോലും വാങ്ങാത്ത പലതും പരസ്യം കാരണം സുപരിചിതമല്ലേ... പിന്നെ പരസ്യം ചെയ്യുന്നത് നാലാള്‍ കാണാനും ശ്രദ്ധിക്കാനും വേണ്ടിയാണല്ലോ... അപ്പൊ പിന്നെ കോലില്‍ തുണി ചുറ്റി വച്ചാല്‍ പോലും നോക്കുന്ന മനുഷ്യര്‍ ഉള്ളിടത്തോളം കാലം സ്ത്രീകളെ തന്നെയേ പരസ്യത്തിനു വയ്ക്കൂ... :)

  ReplyDelete
 14. പരസ്യപലകയിലെ ചായംതേച്ച ശരീരവടിവ്
  അറവുശാലകളിലെ മാംസക്കളത്തിലുംകാണാം
  ഭോഗസംസ്കാരം, രതിസുഖമനിര്‍വ്വചനീയം..!
  അനുകരണം, ഭ്രമിപ്പിക്കും കച്ചവടക്കണ്ണാണത്
  നിന്നെ വലയം ചെയ്യും കഴുകക്കണ്ണാണത്.

  ReplyDelete
 15. മുടി വളരാനുള്ള ഒരു എണ്ണയുടെ പരസ്യം വനിതയില്‍ വായിച്ചത്..“സൂക്ഷിക്കുക!അധികനേരം കയ്യില്‍ പറ്റിയാല്‍ കഴുകിക്കളയുക, അല്ലെങ്കില്‍ കൈവെള്ളയിലും മുടി വളരും” ഏത് എണ്ണയുടെ എന്ന് ഓര്‍മ്മയില്ല. പക്ഷെ പരസ്യം മറക്കില്ല.

  ReplyDelete
 16. മനുഷ്യന് ജീവവായു എന്നപോലെയാണ് വ്യാപാരത്തിന് പരസ്യം. ഒരു സ്ഥാപനത്തിന്റെയോ ഉല്പന്നത്തിന്റെയോ നിലനില്പിന് അനിവാര്യമായ ഘടകം. പക്ഷെ ഇന്ന് പരസ്യങ്ങള്‍ പരിധികള്‍ ലംഘിച്ച് അരോചകമാം വിധം ജീവിത്തില്‍ സ്വാധീനം ചെലുത്തുന്നു. നിലവാരം പോലും നോക്കാതെ പരസ്യത്തിന്റെ അഴകില്‍ ആലസ്യപ്പെട്ട് ഉത്പന്നങ്ങള്‍ക്ക് നാം അടിമകളാകുന്നു.

  ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്യുന്ന ഒരു ലേഖനം.

  ReplyDelete
 17. പരസ്യം നിയമാനുസൃതമായ നുണയാണ് --- ബഞ്ചമിന്‍ ഫ്രാങ്ക്ലിന്‍
  .. എന്നാല്‍ ആ നുണ തന്നെയാണ് ഇന്ന് ജീവിതം...
  പണ്ട് "ബുള്ളെറ്റ് " വണ്ടിക്കു പരസ്യം ഇല്ലായിരുന്നു... ഇന്ന് അതിനും ആയി പരസ്യം
  നല്ല പരസ്യങ്ങള്‍ കലാവിരുതുകള്‍ തന്നെയാണ്.. പക്ഷെ ഈ "സാനിടറി നാപ്കിനുകളുടെ "
  പരസ്യം .. ഹോ..

  ആശംസകള്‍ നല്ല പോസ്റ്റ്‌

  ReplyDelete
 18. എല്ലാവരും പറഞ്ഞപോലെ ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത രചന.
  പരസ്യങ്ങള്‍ കാരണം കണ്ണ്തുറക്കാന്‍ പറ്റാത്ത അവസ്ഥയാണ്.ഇക്കാരണം കൊണ്ട് ഒരു പാട് കാലംമായിട്ട് വായിച്ചു പോന്നിരുന്ന ഒരു വനിതാ മാസിക ഞാനും വായന നിര്‍ത്തി.

  ReplyDelete
 19. അതെ, ചില പരസ്യങ്ങൽ രസകരമാണ്. ക്രിക്കറ്റിന്റെയൊക്കെ ഇടയിൽ വരുന്ന ചില പരസ്യങ്ങൾ ഒരു പ്രാവശ്യം കണ്ടാലൊന്നും ചിലപ്പോൾ മനസ്സിലാവാറുമില്ല..

  ReplyDelete
 20. രസമായ ചൊല്ലിയാട്ടങ്ങൾ...
  പെരുമ വേണമെങ്കിൽ പരസ്യം വേണം കേട്ടൊ മോളെ

  ReplyDelete
 21. madyamattile 'olinotta'thinu thanna choodulla abhinandanagalkku nandi.
  rasamundu blog eluppam karayunna,chirikkunna veettamme...

  ReplyDelete
 22. എന്റെ മനസ്സില്‍ ഇപ്പോള്‍ ഒരു ലഡ്ഡു പൊട്ടി

  ReplyDelete
 23. agreeing vth ol ur points, and ur writting is really so impressive...
  still...We are buying most of the commodities just coz of their catchy advt captions.......if no advt, will we know a product? will we buy it?
  if we see a product in the rack of shop which we hadn't heard anytime, will we buy?no na......

  ReplyDelete
 24. പരസ്യം എന്ത് പണ്ടാരമായാലും അതിനു പിന്നിലെ ക്രിയേറ്റിവിറ്റി അന്ഗീകരിക്കാതെ വയ്യ.ഫെവിക്കോള്‍ പരസ്യങ്ങള്‍ നോക്കൂ
  അതാസ്വദിക്കുക.എല്ലാം മായമായതിനാല്‍ വാങ്ങുന്നവന്റെ തലയിലെഴുത്ത് പോലിരിക്കും ബാക്കി.

  ReplyDelete
 25. പണ്ടൊക്കെ എല്ലാ പരസ്യപ്പാട്ടുകളും പീസുകളും ഞാന്‍ കാണാ പാഠം പഠിച്ചു അത് പോലെ വള്ളിപുള്ളി വിടാതെ ഇടയ്ക്കിടയ്ക്ക് അവതരിപ്പിക്കുമായിരുന്നു. ഇപ്പോഴും ആ ഭ്രാന്തു കുറച്ചുണ്ട്. പണ്ടത്തെ ചില ആകാശവാണി പരസ്യപ്പാട്ടുകള്‍ ഇപ്പോഴും ഓര്‍മ്മിക്കുന്നു. ഈ പോസ്റ്റ്‌ നല്ല രസം തോന്നി വായിക്കാന്‍. ഇഷ്ടപ്പെട്ടു.
  ചെറിയ ബൈക്കുകള്‍ ഇറങ്ങിയ കാലത്ത് എന്ഫീല്ട് ബുള്ളെറ്റ് ബൈക്കിന്റെ വില്പന പെട്ടെന്ന് ഇടിഞ്ഞു. രണ്ടേ രണ്ടു വാക്യങ്ങളിലാണ് അവര്‍ പിടിച്ചു നിന്നത്.
  "കുട്ടികള്‍ കളിപ്പാട്ടം കൊണ്ട് കളിക്കട്ടെ. കരുത്തര്‍ക്ക് വേണ്ടത്..............."

  ReplyDelete
 26. ഹ.. ഹ.. ഹ... പോസ്റ്റിന്റെ ആശയം കൊള്ളാം . ഉല്പന്നം വിറ്റഴിക്കാന്‍ നിര്‍മാതാവിന്റെ തത്ര പാടുകള്‍ . അത് സാധാരണ മനുഷ്യന്‍ മൂളി നടക്കുന്നത് . ഏതായാലും പോസ്റ്റിനെ ആശയം കൈകൊണ്ട രീതി ..... വാട്ട്‌ ആന്‍ ഐഡിയ സര്‍ ജി .......

  ReplyDelete
 27. എല്ലാവരും പറഞ്ഞപോലെ ഒരേ സമയം ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത രചന...എന്ടെ മകന് രണ്ടു വയസുള്ളപ്പോള്‍ അവന്‍ പറയും ആന വലിച്ചാല്‍ അയ്യത്തോ ...ചീന ബിലിച്ചാല്‍ ഇമ്ബിലിഎന്ന് ഇതെന്ട് സാധനമ ഇവന്‍ പറയുന്നതെന്ന് ഒരു പിടിയും കിട്ടീല്ല ചോദിക്കും തോറും അവന്‍ അതന്നെ പറയും ..കുറച്ചു ദിവസം കഴിഞ്ഞു എന്ടെ കൂടെ TV കാണാന്‍ ഇരുന്നപ്പോള്‍ ഫെവികോള്‍ന്‍റെ പരസ്യം വന്നു അപ്പോള്‍ അവന്‍ കൈ കൊട്ടി ചിരിച്ചും കൊണ്ട് അങ്ങനെ പറഞ്ഞപ്പോള്‍ ഞാന്‍ അതിശയിച്ചു പോയി അവനു നാക്ക് പോലും തിരിയാറായിട്ടില്ല ആ പ്രായത്തില്‍ തന്നെ പരസ്യം ശ്രധിച്ചിരിക്കുന്നു അതാണ്‌ പരസ്യത്തിന്റെ കഴിവ് ....

  ReplyDelete
 28. ചിരിപ്പിച്ചുകൊണ്ട് ചിന്തിപ്പിച്ചു.. നല്ല പോസ്റ്റ്.. ആദ്യമാണീ വഴി..

  ReplyDelete
 29. >> ടിവിയില്‍ വരുന്ന പരസ്യങ്ങള്‍ കൊണ്ട് പല പ്രയോജനങ്ങളുമുണ്ട്.
  ഒന്ന് മൂത്രമൊഴിക്കാനോ,അല്ലറ ചില്ലറ പണികള്‍ തീര്‍ക്കാനോ ആ നേരമുപകരിക്കും. <<

  ഹാവൂ. സമാധാനായി. ടീവീല് പരസ്യം ഇല്ലെങ്കില് ഇത്താന്റെ മൂത്രത്തില് കരിങ്കല്ല് പിടിച്ചേനെ.

  (ഇത്രേം എമണ്ടന്‍ പോസ്ട്ടുകളിട്ട് എന്നെപ്പോലുള്ളവന്റെ പള്ളക്കടിക്കല്ലേ ഇത്താ. പ്ലീസ്!)

  ReplyDelete
 30. ചിരിയില്‍ കൂടെ ചിന്തിപ്പിച്ചു .....നല്ല ആശയങ്ങള്‍ തിരഞ്ഞെടുക്കാന്‍ ശ്രദ്ധിക്കുക ..എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി

  ReplyDelete
 31. അടിപൊളി പോസ്റ്റ്

  ReplyDelete

 32. നീ എവിടെയോ അവിടെ ഞാനുണ്ട്
  പാടിപ്പാടി കുമാരൻമാർ പെൺകുട്ടികളുടെ പുറകെയായിരുന്നു കുറെ നാൾ..!! ചിന്തനീയം...!!

  ReplyDelete
 33. വിശ്വാസം അതല്ലേ എല്ലാം.നല്ല പോസ്റ്റ്‌

  ReplyDelete
 34. ഇപ്പോഴെല്ലാം പരസ്യമല്ലേ. പക്ഷേ പെണ്ണുങ്ങളുടെ മാത്രമല്ല കേട്ടോ ആണുങ്ങളുടെ ഒരു ജട്ടിയുടെ പരസ്യവും വലിയ വലുപ്പത്തില്‍ രോഡിന്‍റ ഓരത്ത് വെച്ചേക്കുന്ന കണ്ടു കേട്ടോ. വേറെയൊന്നും expose ചെയ്യാനില്ലാല്ലൊ.

  ReplyDelete
 35. നന്നായി കോയ.. പരസ്യങ്ങളുടെ മായാലോകത്തേക്കുള്ള ഈ എത്തിനോട്ടം. അഭിനന്ദനങ്ങള്‍. പരസ്യ വാചകങ്ങള്‍ വഴിതെറ്റിക്കുന്നതില്‍ അതിശയിക്കേണ്ട. കാരണം അത് ബിസ്സിനെസ്സിന്റെ ഒരു ഭാഗം ആണ്

  ReplyDelete
 36. ക്രിയേറ്റിവിറ്റിയുള്ള പരസ്യങ്ങൾആരും കണ്ടിരിക്കും.
  എന്നാൽ ചിലത്, ജനകോടികളുടെ... :D

  ReplyDelete
 37. പരസ്യം ഉണ്ടാക്കുന്നത്‌ സ്ത്രീയുടെ മേനിപ്രദര്‍ശിപ്പിക്കാന്‍ അല്ലെന്നു പറഞ്ഞാലും ആരും വിശ്വസിക്കില്ല. ഏതു പ്രോടക്റ്റ്‌ന്റെ പരസ്യത്തിലും സ്ത്രീ ഉപയഗിക്കപ്പെടുന്നു. നല്ലൊരു പോസ്റ്റ്‌. ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്തു.

  ReplyDelete
 38. @ജാസ്മിക്കുട്ടി,
  എന്റെ മക്കള്‍ പരസ്യം കണ്ടാലേ വല്ലതും കഴിക്കൂ എന്ന് അഭിമാനത്തോടെ പറയുന്ന മാതാപിതാക്കളെ കണ്ടിട്ടുണ്ട്.
  മോള്‍ക്ക്‌ ഗള്‍ഫില്‍ തീര്‍ച്ചയായും അത്തരക്കാരെ കാണാന്‍ പറ്റും.

  @khaadu ,
  അതെ, പെണ്ണിനെ വെച്ച് മാര്‍ക്കെറ്റ് ചെയ്യുകയാണ്.പക്ഷെ,പെണ്ണുങ്ങള്‍ക്ക്‌ ഉളുപ്പില്ലെങ്കില്‍പ്പിന്നെന്ത് പറയാന്‍?

  @വില്ലേജ്മാന്‍,
  ഇതെന്താ ചിരിച്ചു കാണിച്ചു പോവ്വാണോ?

  @ഹാഷിക്,
  അത്തരമൊരു കാലത്തിന്റെ സാധ്യത വിദൂരമല്ല..
  :)

  @ചെറുവാടി,
  ശേഖരം തീര്‍ച്ചയായും വിപുലമായിരിക്കുമല്ലോ..

  @shikhandi ,
  റോഡപകടങ്ങളില്‍ ഇതുപോലുള്ള പരസ്യത്തിന്റെ പങ്ക് ചെറുതല്ലെന്ന് ഈ കമന്റ് തെളിയിക്കുന്നു...

  @ഹംസ,
  ങ്ങാഹാ..വനമാലി വന്നോ..?
  ഒരു പരസ്യം കൊടുക്കണമെന്ന് വിചാരിച്ചതാ..!

  @തിരിച്ചിലാന്‍,
  അത് ശരി.. ഇയ്യാള് ഒരു പരസ്യക്കാരനാ?
  പക്ഷെ മോനെ,പെണ്ണുങ്ങളുടെ പരസ്യത്തിന്റെ കാര്യത്തില്‍ എനിക്ക് നിന്നോട് യോജിക്കാന്‍ വയ്യ കേട്ടോ..

  @അക്ബര്‍,
  തീര്‍ച്ചയായും.ആ കല ഒരു കൊലയാകുമ്പോഴാണ്‌ പ്രശ്നം..

  @മുല്ല,
  ആശംസകള്‍ക്ക് സ്നേഹം..

  @മുനീര്‍,
  ഇത്തരം പരസ്യങ്ങളിലൂടെ സര്‍ക്കുലേഷനും കൂട്ടാന്‍ പറ്റുമല്ലോ.

  @ഷാ,
  സന്തോഷം..

  @ദുബായിക്കാരന്‍,
  അപ്പറഞ്ഞതില്‍ ഒരു തുള്ളി വെള്ളം ചേര്‍ത്തീട്ടില്ലാട്ടോ..

  @ശ്രീനാഥന്‍,
  അതെ,സെന്‍സര്‍ഷിപ്പിനെപ്പറ്റി സര്‍ക്കാര്‍ ഗൌരവമായി ആലോചിക്കേണ്ടിയിരിക്കുന്നു.

  @ലിപി,
  അത് പിന്നെ പറയാനുണ്ടോ?
  നമ്മുടെയൊക്കെ ചുണ്ടില്‍ തത്തിക്കളിക്കുന്ന പരസ്യങ്ങള്‍ക്ക് പിന്നിലെ പ്രതിഭകളെ അഭിനന്ദിച്ചേ പറ്റൂ..
  അതിര്‍ വരമ്പ് ലംഘിക്കുമ്പോള്‍ മാത്രമാണ് അതൊരു പ്രശ്നമാകുന്നത്.

  @നാമൂസ്,
  ആഹാ..കമന്റിലുമൊരു കവിതയോ?കൊള്ളാം..

  @അജിത്‌,
  ശരിയാ സര്‍,ഞാനും ആ പരസ്യമോര്‍ക്കുന്നു.

  @വേനല്‍പ്പക്ഷി,
  അതെ,പരസ്യമില്ലാതെ ഒരു സാധനവും മാര്‍ക്കറ്റ് ചെയ്യാന്‍ പറ്റില്ലല്ലോ.പക്ഷെ,അതിന്‌ വേണ്ടി എന്തും ആകാമെന്നായിട്ടുണ്ട് ഇന്ന്.
  ഇവിടേയ്ക്ക് സ്വാഗതം കേട്ടോ.

  @കലി,
  ക്ളോസറ്റ് കഴുകുന്ന ഉല്‍പ്പന്നത്തിന്റെ പരസ്യത്തിന് വേണ്ടി ഒരുത്തന്‍ എന്തെല്ലാം കളികളാ കളിക്കുന്നത്.അസഹനീയം..!

  @എക്സ് പ്രവാസിനി,
  അപ്പൊ,കൂട്ടുകാരിയും എന്നെപ്പോലെ ചിന്തിക്കുകയും പ്രവര്‍ത്തിക്കുകയും ചെയ്തു അല്ലേ?നല്ലത്.

  @ടൈപ്പിസ്റ്റ്,
  പിന്നേ,ചില ജിങ്കിള്‍സ് ഒക്കെ കേട്ടാല്‍ കൊതി മാറില്ല.

  @മുരളി മുകുന്ദന്‍,
  മുരളിയേട്ടന് സുസ്വാഗതം..
  പരസ്യം വേണം..പക്ഷെ,'എല്ലാം' പരസ്യമാക്കണോ?

  @ഷാഹിന.ഇ.കെ,
  ഇതാരാ ഈ വന്നിരിക്കുന്നത്??
  ഒരുപാടൊരുപാട് നന്ദി..

  @ഇസ്മായീല്‍ ചെമ്മാട്,
  അദ്ദാ...വീണ്ടും പൊട്ടി ലഡ്ഡു!!

  @NIMJAS ,
  ശരിയാ മോളെ സമ്മതിക്കുന്നു.പക്ഷെ,അതിലെ അശ്ലീലത നമ്മള്‍ എതിര്‍ക്കേണ്ടതല്ലേ?

  @നാരദന്‍,
  തീര്‍ച്ചയായും.ഒരു പരസ്യം ക്ലിക്ക് ആകണമെങ്കില്‍ അസാമാന്യ ക്രിയേറ്റിവിറ്റി വേണം.

  @ശുകൂര്‍,
  ഡയറി മില്‍ക്കില്‍ പുഴുവിനെ കണ്ടെത്തിയതിനു ശേഷം ഉണ്ടായ അവരുടെ പരസ്യങ്ങളില്‍ അതി മനോഹരങ്ങളായ ജിങ്കിള്‍സ് ആയിരുന്നു!
  ഓര്‍ക്കുന്നോ?"ചുമ്മാ ഹാപ്പിയാണ് ഞാന്‍.."

  @വേണുഗോപാല്‍,
  മനുഷ്യരെക്കൊണ്ട്‌ അത് മൂളിക്കുന്നതാണല്ലോ അവരുടെ വിജയം..

  @കൊച്ചുമോള്‍(കുങ്കുമം),
  നമ്മെക്കാള്‍ എത്രയോ വേഗത്തില്‍ അവരത് ഗ്രഹിചെടുക്കും,അവസരത്തിലും,അനവസരത്തിലും പ്രയോഗിക്കുകയും ചെയ്യും!

  @ഇലഞ്ഞിപ്പൂക്കള്‍,
  സൗരഭ്യം പരത്തിക്കൊണ്ട്‌ വന്നതില്‍ സന്തോഷം..

  @കണ്ണൂരാന്‍,
  അയ്യോന്റെ മോനെ,എനിക്ക് നീ ഇല്ലാത്ത സൂക്കെടോന്നും വരുത്തല്ലേ..

  (ഇത്രേം എമണ്ടന്‍ പോസ്ട്ടുകളിട്ട് എന്നെപ്പോലുള്ളവന്റെ പള്ളക്കടിക്കല്ലേ ഇത്താ. പ്ലീസ്!)
  അണ്ണാന്‍ എത്ര വളര്‍ന്നാലും അത് ആനയോളം വരുമോ??

  @ഒരു കുഞ്ഞ് മയില്‍‌പ്പീലി,
  നല്ല ക്യൂട്ട് നെയിം.
  നന്മകള്‍ക്ക് നന്ദി..

  @അബ്ദുല്‍ ജബ്ബാര്‍,കൊമ്പന്‍,
  സന്തോഷം..

  @ആയിരങ്ങളില്‍ ഒരുവന്‍,
  ഇവിടേയ്ക്ക് സ്വാഗതം.
  "നീ എവിടെയോ.."അതേതാ പരസ്യം..?

  @ലീല.എം.ചന്ദ്രന്‍,
  ലീലേച്ചി...,എനിക്കെത്ര സന്തോഷായെന്നോ..?
  നന്ദി..നന്ദി..

  @കുസുമം,
  അതെ,അതെ..ഈയടുത്ത കാലത്തെ ഒരു കണ്ടു പിടുത്തമാണത്.

  @Arif Zain ,
  ഹാര്‍ദ്ദമായ സ്വാഗതം..

  @kanakkoor ,
  ഇവിടെ ആദ്യമല്ലേ?
  സന്തോഷം..
  ബിസിനസ്സില്‍ എല്ലാം നടക്കും അല്ലേ?

  @ബെഞ്ചാലി,
  ക്രിയേറ്റിവിറ്റി നമ്മള്‍ അംഗീകരിച്ചു കൊടുത്തേ പറ്റൂ..പക്ഷെ,വഷളത്തരം കാണുമ്പോള്‍ പറഞ്ഞ്‌ പോകും.

  @നെല്ലിക്ക,
  സ്ത്രീകളുമായി യാതൊരു ബന്ധവും ഇല്ലാത്ത സാധനത്തിന്റെ പരസ്യത്തില്‍ പോലും അവരല്ലേ താരം?
  നന്ദി കേട്ടോ..

  ReplyDelete
 39. ഈ പരസ്യങ്ങളുടെ ഇടയില്‍ കിടന്ന് ഞെരുങ്ങുന്ന നമ്മള്‍ ...
  പായലേ വിട.. പൂപ്പലേ വിട..എന്നെന്നേക്കും വിട....

  ReplyDelete
 40. ഇത്തവണ വന്നത് ചിരിയില്‍ അല്‍പ്പം കാര്യവുമായിട്ടാണല്ലോ വരവ് ...അപ്പോള്‍ ഞാനും പറയാം ഒരു പരസ്യം :: "കമന്റ്സും ബ്ലോഗും ,,അതെല്ലേ എല്ലാം ::

  ReplyDelete
 41. വളരെ നന്നായി... 'ഒരു ചെയ്ഞ്ച് ആരാണ് ആഗ്രഹിക്കാത്തത്' അല്ലെ?

  ReplyDelete
 42. This comment has been removed by the author.

  ReplyDelete