
ബൂലോകത്ത് വന്നതുമുതലുള്ള ആശയാണ് ബ്ലോഗ് മീറ്റ് എന്നത്.സമയവും സന്ദര്‍ഭവും ഒത്തു വരാത്തതിനാല്‍ ഇത് വരെ ആ ആഗ്രഹം നിറവേറിയില്ല.
ബ്ലോഗ്മീറ്റ്കളെപ്പറ്റിയുള്ള പോസ്റ്റുകളൊക്കെ ആവേശത്തോടെയും ആര്ത്തിയോടെയുമായിരുന്നു വായിച്ചിരുന്നത്.
ആ വായനയില്‍ തൃപ്തിയടഞ്ഞും,എന്നെങ്കിലുമൊരിക്കല്‍ പങ്കെടുത്തേക്കാവുന്ന മീറ്റ് സ്വപ്നത്തില്‍ കണ്ടുമായിരുന്നു ഞാന്‍ സായൂജ്യമടഞ്ഞിരുന്നത്.
അങ്ങിനെയിരിക്കുമ്പോഴതാ ബ്ലോഗ് വഴി പരിചയപ്പെട്ട,ഞാന്‍ അനിയത്തിയായും ,മകളായും ഒക്കെ കരുതുന്ന ജാസ്മിക്കുട്ടി നാട്ടില്‍ വരുന്നു..
നാട്ടിലെത്തി അടുത്ത ദിവസങ്ങളില്‍ത്തന്നെ ഫോണില്ക്കൂടെ സംസാരിക്കുകയും തീര്‍ച്ചയായും നേരില്‍ കാണാമെന്ന് ഉറപ്പ് തരികയും ചെയ്തു.
ഞാന്‍ ആദ്യബ്ലോഗ് മീറ്റിനു വേണ്ടി പ്രതീക്ഷയോടെ കാത്തിരുന്നു..
അങ്ങിനെ ആ സുദിനം വന്നെത്തി....
മഴക്കാലമായിരുന്നെങ്കിലും മാനം തെളിഞ്ഞു നിന്ന ആ പകലില്‍ പ്രകാശം പൊഴിച്ച് കൊണ്ട് ജാസ്മിക്കുട്ടിയും കുടുംബവും ഞങ്ങളുടെ പടി കടന്ന് വന്നു!
ജാസ്മിക്കുട്ടിയെപ്പറ്റി ഞാന്‍ എന്താണോ വിചാരിച്ചിരുന്നത്,അതേ പോലെയായിരുന്നു ആ കുട്ടി..
സന്തോഷവും,സൌഹൃദവും തിരതല്ലിയ ആ നിമിഷങ്ങള്‍ എനിക്കൊരിക്കലും മറക്കാന്‍ കഴിയില്ല.
നിറഞ്ഞ ചിരിയുമായി ഇത്ത എന്ന് വിളിച്ചു കൊണ്ട് എന്റെ പിന്നാലെ നടക്കുമ്പോള്‍ എനിക്ക് തോന്നി ഈ 'ഇത്ത' വിളിയേക്കാള്‍ ഹൃദ്യമായി ഈ ലോകത്ത് വേറൊന്നും തന്നെയില്ലെന്ന് !
അത്രയ്ക്കും ശ്രവ്യ സുന്ദരമായിരുന്നത്..
ജാസ്മിക്കുട്ടി എന്നത് ബ്ലോഗ്ഗറുടെ മകളുടെ പേരാണ്.ആ മിടുക്കിക്കുട്ടിയെ ഓമനിക്കുമ്പോള്‍ ഇത് സ്വപ്നമോ സത്യമോ എന്ന് സംശയിച്ചു!
എവിടെയോ കിടക്കുന്ന ആള്ക്കാര് തമ്മില്‍ ഇങ്ങിനെയൊരു കെമിസ്ട്രി രൂപപ്പെടുന്നതില്‍ ബൂലോകത്തിന്റെ പങ്ക് അപാരം..
ബൂലോകമെന്ന സ്നേഹലോകത്തെപ്പറ്റി ഞാന്‍ നന്ദിയോടെ,അത്ഭുതത്തോടെ ഓര്‍ത്തു.
ഞാനിവിടെ എത്താനിടയാക്കിയ നിമിത്തങ്ങള്‍ എന്നില്‍ സന്തോഷകരമായ സ്മരണയായി.ആ സ്മരണകള്‍ പുറത്ത് കാണുന്ന പുഞ്ചിരിയായി...
ജാസ്മിക്കുട്ടി എനിക്ക് സമ്മാനിച്ച ഉപഹാരമാണ് മുകളില്‍ കാണുന്ന ചിത്രത്തിലുള്ളത്.
സ്പൈസി ഫുഡ് ഇഷ്ട്ടപ്പെടുന്ന എന്റെ രുചിക്കൂട്ടുകളിലേക്ക് ഉപ്പും കുരുമുളകും വിതറിയൊരു സ്നേഹപൂര്‍ണമായ കയ്യൊപ്പ്..
പ്രിയപ്പെട്ടവരേ..
ReplyDeleteഎന്നെ സംബന്ധിച്ചിടത്തോളം രണ്ട് മാസം നീണ്ട ഒരിടവേളയായിരുന്നു.
ബ്ലോഗേഴ്സ് ബ്ലോക്ക് എന്നാണാവോ ഇതിന് പറയുക??
വീണ്ടുമിതാ ബ്ലോഗ്ഗിലേക്ക്..നിങ്ങളെ ബോറടിപ്പിക്കില്ലെന്നു കരുതുന്നു.
വായിക്കാനും കമന്റിടാനും ഒരുപാട് പോസ്റ്റുകളുണ്ട്.
എന്നാല്‍പ്പിന്നെ ഞാനങ്ങോട്ട്..
ജാസ്മികുട്ടിയുടെ ബ്ലോഗില്‍ വായിച്ചിരുന്നു ഈ മീറ്റിനെ കുറിച്ച് നല്ലകാര്യം തന്നെ
ReplyDeleteമേയ് ഫ്ലവര്‍ പറഞ്ഞ പോലെ സൌഹൃദത്തിന്റെ ഒരു കെമിസ്ട്രി രൂപപ്പെടുന്നുണ്ട് ബ്ലോഗ്ഗിങ്ങിലൂടെ. നേരിട്ട് കണ്ടാലും ഇല്ലെങ്കിലും. തീര്‍ച്ചയായും ഈ പുതിയ ബന്ധങ്ങള്‍ തന്നെയാണ് ബ്ലോഗ്ഗിങ്ങിന്റെ ഞാന്‍ കാണുന്ന ഒരു ഗുണവും.
ReplyDeleteചെറിയൊരു കുറിപ്പില്‍ കൂടിച്ചേരലിന്റെ എല്ലാ സന്തോഷവും വരികലായിട്ട് ഉണ്ട്.
ആശംസകള്‍
ബ്ലോഗ് മീറ്റൂകള് ഇനിയ്യും ഉണ്ടാവട്ടെ ആശംസകള്‍....
ReplyDeleteതൃശ്ശൂരില്‍ ഞങ്ങള്‍ പ്രതിമാസ മീറ്റ് സംഘടിപ്പിക്കുന്നു. ആദ്യ മീറ്റ് ഒക്ടോബാര്‍ 1ന് ശനിയാഴ്ച.സ്വാഗതം
ReplyDeleteജാസ്മികുട്ടീടെ ബ്ലോഗില്‍ വായിച്ചിരുന്നു.
ReplyDeleteഎല്ലാ ആശംസകളും നല്ല സൌഹൃദങ്ങള്‍ക്ക്...
പ്രിയപ്പെട്ടവരേ..
ReplyDeleteഎന്നെ സംബന്ധിച്ചിടത്തോളം രണ്ട് മാസം നീണ്ട ഒരിടവേളയായിരുന്നു.
-------------------------------------------
തെറ്റി !!ക്രത്യമായിപറഞ്ഞാല് മൂന്ന് മാസം !! ഇതെന്തുപറ്റി എന്നാലോചിച്ചിരിക്കുമ്പോഴാണ് ഈ പോസ്റ്റ് കണ്ടത്
--അങ്ങിനെയങ്ങ് പോയാലോ ആ നീണ്ട ഇടവേളയില്‍ ഞങ്ങള്ക് നഷ്ടപെട്ട പോസ്റ്റുകള്‍ പലിശസഹിതം തിരിച്ചു തന്നാട്ടെ !!
വീണ്ടും കണ്ടതില്‍ സന്തോഷം ട്ടോ !!
തിരിച്ചു വരവ് അടിപൊളി... സൌഹൃദത്തിന്റെ വാടാമലരുകള്‍ വിരിയട്ടെ...
ReplyDeleteജാസ്മിക്കുട്ടിയുടെ പോസ്റ്റിലൂടെ അറിഞ്ഞിരുന്നു.വളരെ സന്തോഷം .
ReplyDelete>>വായിക്കാനും കമന്റിടാനും ഒരുപാട് പോസ്റ്റുകളുണ്ട് <<....വായനക്കൊപ്പം പുതിയ പോസ്റ്റുകള്‍ കൂടി പോരട്ടെ !!!
സൌഹൃദങ്ങള്‍ പൂത്തുലയട്ടെ....കാര്യങ്ങള്‍ വിശദമായി ജാസ്മിക്കുട്ടി പോസ്റ്റ് ചെയ്തിരുന്നു.
ReplyDeleteചുരിദാര്‍ വാങ്ങിക്കൊടുത്തതൊക്കെ അറിഞ്ഞു ..:)
ReplyDeleteനേരത്തെ ജാസ്മിക്കുട്ടി എഴുതിയിരുന്നു. ഒരു ചുരിദാര്‍ മേടിച്ചെടുത്ത കഥ.
ReplyDeleteആട്ടെ, അവധിക്കാലത്തെ വിശേഷങ്ങളുമായി ഒരു വിശേഷാല്‍ കുറിപ്പ് പ്രതീക്ഷിക്കാം അല്ലെ..?
ജാസ്മിക്കുട്ടി പോസ്റ്റ് ഞാന്‍ മാത്രം കണ്ടില്ലാലോ... പോയി നോക്കട്ടെട്ടോ :)
ReplyDeleteജാസ്മിക്കുട്ടിയുടെ പോസ്റ്റില്‍ വായിച്ചിരുന്നു ഈ മീറ്റ്...
ReplyDeleteസൌഹൃദങ്ങള്‍ പൂത്തുലയട്ടെ, ആ തണലില്‍ കിന്നാരം പറയാം നമുക്ക്...
കിട്ടിയ ഉപഹാരം കൊള്ളാം..
ReplyDeleteപക്ഷെ സ്നേഹാധിക്യത്താല്‍ എരിവ് കൂടുതല്‍ കഴിച്ചു വയറെരിയണ്ട.
ഉപ്പ് കൂടുതല്‍ കഴിച്ചു പ്രഷര്‍ കൂട്ടണ്ട.
(ദൈവമേ...ഞാന്‍ ലീവിന് പോയിട്ട് പല 'പുലി'കളെയും മീറ്റിയിട്ടുണ്ട്. ഒരാള്‍ക്കുപോലും ഒരു തൂവാല എങ്കിലും എനിക്ക് അയച്ചുതരാന്‍ തോന്നിയില്ലല്ലോ!!)
പ്രിയപ്പെട്ട മെയ് ഫ്ലവര്‍,
ReplyDeleteചില സൌഹ്ര്ദങ്ങള് അങ്ങനെയാണ്. നാം അറിയാതെ തന്നെ വളരെ അടുത്ത് പോകും. അതിനു ദൂരമോ ദേശമോ ഒന്നും ഒരു പ്രശ്നം ആകാറില്ല. നല്ല സൌഹ്ര്ദങ്ങള് കൈമോശം വരാതെ സൂക്ഷിക്കുക എന്നതാണ് ഏറ്റവും മഹത്തായ കാര്യം. അതിനു എപ്പോഴും സാധിക്കട്ടെ എന്നാശംസിക്കുന്നു...
സസ്നേഹം..
www.ettavattam.blogspot.com
പ്രിയപ്പെട്ട മെയ് ഫ്ലവര്‍,
ReplyDeleteചില സൌഹ്ര്ദങ്ങള് അങ്ങനെയാണ്. നാം അറിയാതെ തന്നെ വളരെ അടുത്ത് പോകും. അതിനു ദൂരമോ ദേശമോ ഒന്നും ഒരു പ്രശ്നം ആകാറില്ല. നല്ല സൌഹ്ര്ദങ്ങള് കൈമോശം വരാതെ സൂക്ഷിക്കുക എന്നതാണ് ഏറ്റവും മഹത്തായ കാര്യം. അതിനു എപ്പോഴും സാധിക്കട്ടെ എന്നാശംസിക്കുന്നു...
സസ്നേഹം..
www.ettavattam.blogspot.com
അതീവ ഹൃദ്യമായ, രണ്ടു എഴുത്തുകാരുടെ
ReplyDeleteകണ്ടുമുട്ടലും അതുണര്‍ത്തിയ സ്നേഹാന്തരീക്ഷവും
വായിക്കുന്നവരേയും അവുഭവിപ്പിക്കുന്നു ഈ എഴുത്ത്.
നിങ്ങടെ കൊച്ചു ബ്ലോഗ് മീറ്റ് ജസ്മിക്കുട്ടിയുടെ പോസ്റ്റില്‍ വായിച്ചിരുന്നു..നിങ്ങടെ വീട്ടിലെ കസേരയില്‍ 'ജസ്മിക്കുട്ടി' ഇരിക്കുന്ന ഫോട്ടോയും കണ്ടിരുന്നു..ഈ സൌഹൃദം എന്നും ഇതുപോലെ നിലനില്ക്കട്ടെ എന്നാശംസിക്കുന്നു.
ReplyDeleteനല്ലൊരു കൂടിക്കാഴ്ച്ച!
ReplyDeleteനല്ല സൌഹൃദം എനിക്കും സമ്മാനിച്ചിട്ടുണ്ട്. “ഈ ബ്ലോഗ്;നിറഞ്ഞ സ്നേഹം.“
ReplyDeleteഒരു രണ്ടു പോസ്റ്റെങ്കിലും ഇടാമെന്ന് ഉറപ്പുതന്നാല്‍ ഞങ്ങളും വരാം.
ReplyDeleteപഞ്ചസാരയും ചായപ്പൊടിയും ഇടാവുന്ന രണ്ടു പ്ലാസ്റ്റിക് ഡബ്ബകളും കൊണ്ടുവരാം. എന്താ!
ജാസ്മിത്താന്റെ വശം കണ്ണൂരാന്‍ കൊടുത്തുവിട്ട ഉപഹാരത്തെക്കുറിച്ച് പറഞ്ഞില്ലല്ലോ. സങ്കടായി കേട്ടോ.
(ഇത്താത്ത എന്നെ കൊല്ലണ്ട. ഞാന്‍ ദുബായിലേ ഇല്ല)
**
കൊള്ളാം. നല്ല സമാഗമം.
ReplyDeleteഒന്നരമാസത്തിനു ശേഷം ഞാനും തിരുമ്പി വന്താൻ!
അപ്പോൾ ഇനി ഉഷാറാകുകയല്ലേ!?
ബൂലോകത്തെ ഇതുവരെ നേരിൽ കാണാത്ത സുഹ്രുത്തുക്കളെ കാണാൻ കഴിയുന്നതു സന്തോഷം തന്നെ.
ReplyDeleteഇത്താ നേരില്‍ കണ്ടില്ലെങ്കിലും പല തവണ സംസാരിച്ചതില്‍ കൂടി തന്നെ ഒരു നല്ല സൌഹ്രദം എനിക്കും കിട്ടിയിട്ടുണ്ട് ..ഇന്ഷഅല്ലാഹ് ദൈവം തുണച്ചാല്‍ അടുത്ത നാട്ടില്‍ വരവില്‍ എനിക്കും കാണണം എന്നുണ്ട് ദൈവം അനുഗ്രഹിക്കട്ടെ .. എഴുത്തിലൂടെ ജസ്മികുട്ടിയുമായുള്ള കണ്ടു മുട്ടലിന്റെ സന്തോഷം അതിന്റെ ആഴം ശരിക്കും മനസ്സിലാകുന്നു ... ആശംസകള്‍
ReplyDeleteആഹാ! എനിയ്ക്കും ആശയുണ്ട് എല്ലാരേം കാണാൻ, എന്നു നടക്കും എന്നറിയില്ല..
ReplyDeleteഅപ്പോ രണ്ട് ഭാഗ്യവതികൾ കണ്ടുമുട്ടി
സാൾട്ട് ആന്റ് പെപ്പർ കൈമാറി അല്ലേ?
thirichu varavinu ella bhavukangalum......
ReplyDeleteഎനിക്ക് ഒരു അസുഖം ഉണ്ട്...ഏതെന്കിലും ഒരു ബ്ലോഗ്ഗ് കിട്ടിയാല്‍ ആദ്യം മുതല്‍ അവസാനം വരെ വായിക്കണം... ഇന്നത്തെ എന്റെ ഡ്യൂട്ടി ഒരു തരത്തില്‍ പറഞ്ഞാല്‍ പുട്ട് ചുടുന്നത് പോലെ ഒരു ഏര്പാട് ആയിരുന്നു.... പത്തു മിനിറ്റ് ജോലി പിന്നെ രണ്ടു ബ്ലോഗ് വായിക്കും..... അങ്ങനെ അങ്ങനെ രാവിലെ മുതല്‍ ഉച്ച വരെ ഇരുന്നു മുഴുവന്‍ ബ്ലോഗ്ഗും വായിച്ചു.... ഓരോന്നിനും അഭിപ്രായം പറയുന്നത് എത്ര മാത്രം ബുദ്ധിമുട്ടാണെന്ന് അറിയാമല്ലോ... എല്ലാം കൂടി ഇവിടെ കംമെന്റിയാല്‍ അത് അവിയല്‍ പരുവത്തില്‍ ആകും....
ReplyDeleteഇത് മൊത്തത്തില്‍ വായിച്ചപ്പോള്‍ എനിക്ക് തോന്നിയത്.... ഒരു സര്‍വ വിറ്റ്നാന കോശം.... അതാണ് ഏറ്റവും നല്ല അഭിപ്രയമെന്നാണ്... കാരണം ഇതില്‍ പറയാത്ത വിഷയം ഒന്നും തന്നെ ഇല്ലെന്നു തോന്നി.... എല്ലാ വിഷയത്തെ കുറിച്ചും ഭങ്ങിയായി, വായിക്കുന്നവനെ ബോറടിപ്പിക്കാതെ.. കുഞ്ഞു കുഞ്ഞു പോസ്റ്റ് ആക്കി എഴുതി....
കുറച്ചു എതിര്‍പ്പ് തോന്നിയത് പുതിയാപ്ല സംബ്രതായം മാത്രമാണ്... അത് പോട്ടെ....(( നാളെ ഞാനും ചിലപ്പോള്‍... ആ...))
അപ്പൊ...ഇനിയെന്ത പറയാ..... ഓക്കേ ഇനിയും എഴുതുക... അഭിനന്ദനങ്ങള്‍...
അഭിവാദ്യങ്ങള്‍...
ആശംസകള്‍...
ഇനിയെന്തൊക്കെ വാക്കുകള്‍ ഉണ്ടോ ..അതൊക്കെ....
അപ്പൊ വീണ്ടും കാണുന്നത് വരെ വേറൊരു കൂടി കാഴ്ച ഇല്ല...
എല്ലാ നന്മകളും..... സലാം...
ഈ സൌഹൃദത്തിന്റെ ആഴം,കണ്ടു മുട്ടലിന്റെ സന്തോഷം...എല്ലാം വരികളിലൂടെ അനുഭവിച്ചറിഞ്ഞു.
ReplyDeleteവായിക്കാന്‍ ഇത്തിരി വയ്കി.
ഇത് മാത്രമല്ല..ഒന്നും വായിച്ചില്ല.
തിരക്കിനിടയില്‍ ഒരൊന്നാം പിറന്നാള്‍ ആഘോഷിച്ചു പോയതാണ്.അതാരെങ്കിലും വായിച്ചോ കണ്ടോ എന്നൊന്നും അറിയാന്‍ പറ്റിയില്ല.
താമസിയാതെ തിരിച്ചു വരണമെന്നുണ്ട്.
എഴുതിലെക്കും വായനയിലെക്കും.
ഒരിക്കല്‍ കൂടി നന്മകള് നേര്‍ന്നു കൊണ്ട്..
ബൂലോകത്തു നിന്നും ഫേസ്ബുക്ക് ലോകത്തു നിന്നും എനിക്ക് ഒരുപാട് നല്ല സൌഹ്യദം ലഭിച്ചു.. :)
ReplyDeleteപ്രിയപ്പെട്ട മേയ്ഫ്ലവേസ്, എന്റെ ബ്ലോഗ്ജീവിതത്തിലെ ഒരു വലിയ നേട്ടമാണ് ഈ സൌഹൃദം. എന്റെ മനസ്സില്‍ എനിക്ക് പിറക്കാതെ പോയ ഒരു ജ്യേഷ്ട്ടത്തിയുടെ സ്ഥാനം തന്നെയാണ് മറിയുത്താക്ക്.ഞാന്‍ നാട്ടിലുള്ള ദിവസങ്ങള്‍ എനിക്കേറെ സന്തോഷവും,സമാധാനവും നല്കാന് ഉതകുന്നവയായിരുന്നു ഇത്താന്റെ ഓരോ കോളും.. ലോക നാഥന് സര്‍വ്വസ്തുതിയും...ഇങ്ങനെ ഒരു പോസ്റ്റ് സമ്മാനിച്ചതിന് ഒത്തിരി നന്ദി ഡിയര്‍...
ReplyDeleteവായനയിലൂടെ അടുത്തറിഞ്ഞവര്‍ കാണുംമ്പോള്‍ അനുഭവിക്കുന്ന സുഖം പറഞ്ഞറിയിക്കാന്‍ കഴിയാത്തതാണ്. ഈ കുഞ്ഞു ബ്ലോഗ് മീറ്റിന് എന്റെ ആശംസകള്‍.
ReplyDeleteആദ്യ മായിട്ടാണ് ഇവിടെ ഇനിയും എഴുതുക ..ആഗ്രഹ ങ്ങളൊക്കെ പൂവണിയട്ടെ...എല്ലാ നന്മകളും നേരുന്നു ഈ കുഞ്ഞു മയില്‍പീലി
ReplyDeleteആഹാ...
ReplyDeleteആദ്യമായാണീ ബ്ലോഗിൽ എന്നു തോന്നുന്നു
ബ്ലോഗറെ കമന്റിലൂടെ പലപ്പോഴും കണ്ടിട്ടുണ്ട് ഇന്നാണ് ബ്ലോഗിൽ എത്തിപ്പെട്ടത്... :)
കൂട്ടുചേരൽ തരുന്ന ആത്മബന്ധം ഒന്നു വേറെ തന്നെ..!
കൂടിച്ചേർക്കലുകൾക്കുള കണ്ണിയായി ബ്ലോഗിനെ കാണാം
ആശയ സംവദങ്ങളുടെ പടക്കളമായി കമന്റുകളെ മാറ്റാം..!!
nice work!
ReplyDeletewelcome to my blog
nilaambari.blogspot.com
if u like it join and support me
ബ്ലോഗുലകത്തിന്റെ സ്നേഹസമ്മാനമായ് കിട്ടിയ സൌഹൃദം..
ReplyDeleteവായിച്ചിരുന്നു ജാസ്മിത്തയുടെ ബോഗില്...
ഗിഫ്റ്റ് പോലെ സൌഹൃദത്തിന്റെ പുതിയൊരു
“സോള്‍ട്ട് ആന്‍ പെപ്പര്‍“ രചിക്കാന്‍ നിങ്ങള്‍ ഏട്ടത്തിക്കും അനുജത്തിക്കും കഴിയട്ടെ എന്ന പ്രാര്‍ഥനയോടെ....
:)
പ്രിയപ്പെട്ട കൂട്ടുകാരി,
ReplyDeleteഈ മനോഹര സുപ്രഭാതത്തില്‍ ,സൌഹൃദത്തിന്റെ സുന്ദരമായ ഒരു പോസ്റ്റ് വായിച്ചു സന്തോഷിക്കുന്നു.ഇത്തവണ എന്റെ പോസ്റ്റും സൌഹൃദ തിളക്കം നിറഞ്ഞതാണ്.ഈ ബ്ലോഗ് സൌഹൃദം നീണാള്‍ വാഴട്ടെ!
അറിഞ്ഞിട്ടുണ്ട്, സൌഹൃദത്തിന്റെ, മധുരവും,ഉപ്പും,കയ്പ്പും എരിവും! :)
ഒരു മനോഹര ദിവസം ആശംസിച്ചു കൊണ്ട്,
സസ്നേഹം,
അനു
ella nanmakalum aashamsikkunnu...........
ReplyDeleteആശംസകള്‍.. പൂത്തുലഞ്ഞു നില്ക്കുന്ന സൗഹൃദം നില നില്ക്കട്ടെ..
ReplyDeleteഎഴുത്തിലൂടെ നല്ല സൌഹൃദങ്ങള്‍ രൂപപ്പെടുന്നു. ഈ സ്നേഹ സംഗമത്തിന് വഴിയൊരുക്കിയ ബൂലോകമെന്ന വിശാല ലോകത്ത് ഇനിയും സൌഹൃദങ്ങള്‍ പൂത്തുലയട്ടെ.
ReplyDelete@കൊമ്പന്,
ReplyDeleteസന്തോഷം.
@ചെറുവാടി,
തീര്‍ച്ചയായും.പറഞ്ഞറിയിക്കാന്‍ കഴിയാത്തൊരു സന്തോഷമാണ് ഈ സൌഹൃദങ്ങള്‍ സമ്മാനിക്കുന്നത്.
@സങ്കല്പങ്ങള്,
നന്ദിയുണ്ടേ..
@ഖാദര്‍,
തൃശ്ശൂരിലൊക്കെ എങ്ങിനെ വരാനാ?
നന്ദി സര്.
@മുല്ല,
എന്നെ ആരും മറന്നില്ല എന്നറിയുമ്പോഴുള്ള ആ ആഹ്ലാദം വല്ലാത്തതാണ്.
@ഫൈസല്‍,
അതേ ഫൈസല്‍.എന്നോട് തെറ്റിപ്പോയി.
ശരിക്ക് പറഞ്ഞാല്‍ ബ്ലോഗിങ്ങ് ഇല്ലാത്ത ദിനങ്ങള്‍ വണ്ടി മാറിക്കയറിയ യാത്രക്കാരിയെപ്പോലായിരുന്നു ഞാന്‍.
വൈകിപ്പോയെങ്കിലും നിങ്ങളുടെയൊക്കെ സ്നേഹം കാണുമ്പോള്‍ മനസ്സ് നിറഞ്ഞ സന്തോഷം തോന്നുന്നു.
@കലി,
ആണോ?
ഏതായാലും നന്ദി.
@ഹാഷിക്,
പുതിയ പോസ്റ്റുകള്‍ മനസ്സില്‍ക്കിടന്ന് ഉരുളുന്നുണ്ട്.പക്ഷെ,എപ്പോഴാണ് പുറത്ത് വരിക എന്നറിയില്ല.
ഈ പ്രോത്സാഹനത്തിനു അങ്ങേയറ്റം നന്ദിയുണ്ട്.
@അജിത്,
ജാസ്മിക്കുട്ടി ആദ്യമേ എഴുതിയതിനാല്‍ എനിക്ക് പണി കുറഞ്ഞു!!
നന്ദി സര്..
@രമേശ്,
ചുരിദാര്‍ മനസ്സിലുടക്കിയല്ലേ?
:)
@നാമൂസ്,
ഒരുപാട് വിശേഷങ്ങളിങ്ങിനെ മനസ്സിന്റെ അറകളില്‍ അവിടെയും ഇവിടെയുമായി അടിച്ച് വാരിയെടുത്ത് വെച്ചിട്ടുണ്ട്.കളയണോ വേണ്ടയോ എന്നറിയില്ല..
നന്ദി.
@ലിപി,
ഇപ്പൊ വായിച്ചിരിക്കുമല്ലോ അല്ലേ?
@കുഞ്ഞൂസ്,
സൌഹൃദത്തണലുകള് നല്കുന്ന കുളിര് വിശേഷിപ്പിക്കാന്‍ വാക്കുകളില്ല.
@തണല്‍,
അതൊക്കെ ഒത്ത അളവിലേ കഴിക്കൂ..
ആ പാകമാണ് ഈ സ്വാദ്!
@ഷൈജു,
വാസ്തവം..
നന്ദി കേട്ടോ..
@സലാം,
ഈ കോംപ്ലിമെന്റിന് ഒരു സ്പെഷ്യല്‍ നന്ദി.
@ദുബായിക്കാരന്,
ആശംസകള്‍ക്ക് സ്നേഹത്തോടെ..
@ശ്രീനാഥന്‍,
തീര്‍ച്ചയായുമതേ..
നന്ദി ശ്രീനാഥന്‍.
@എസ്.എം.സാദിക്ക്,
ഒരുപാട് നാളിനു ശേഷം കണ്ടതില്‍ ഒത്തിരി സന്തോഷമുണ്ട്.
സ്നേഹപൂര്‍വ്വം..
@കണ്ണൂരാന്‍,
കണ്ണൂരാന്‍ വന്നതാണെങ്കില്പ്പിന്നെ പോസ്റ്റ് ഒന്നുമല്ല,പുസ്തകമാണിറക്കുക!!
ബ്ലോഗ്ഗില്‍ കണ്ണൂരാനെത്തോല്പ്പിക്കാന് ഞമ്മക്കാവൂല,എന്നാല്‍ ആതിഥ്യം കൊണ്ടെങ്കിലും തോപ്പിക്കാന്‍ പറ്റുമോന്ന് നോക്കട്ടെ..
@ജയന്.
സമാഗമങ്ങള്‍ സന്തോഷകരമാകുമ്പോള്‍ അതിന്റെ ഒരു ത്രില്‍ വേറെത്തന്നെ..
നന്ദി ഡോക്ടര്‍.
@typist ,
അത് പിന്നെ പറയാനുണ്ടോ?
വന്നതില്‍ സന്തോഷമുണ്ട് കേട്ടോ.
@ഉമ്മു അമ്മാര്‍,
മോളെയും വേഗം തന്നെ കണ്ടുമുട്ടാനിട വരട്ടെ..
ആ സ്നേഹം ഫോണിലൂടെ എനിക്കും അനുഭവഭേദ്യമായിട്ടുണ്ട്.
@എച്ചുമുകുട്ടി,
എന്റെ ദൈവമേ..!!
ഇതാരാ ഈ വന്നിരിക്കുന്നത്?
ഒരു കുന്നോളം സ്നേഹവും സന്തോഷവുമുണ്ട് കേട്ടോ..
@ജയരാജ്,
ഒരു പാട് നന്ദി.
@khaadu ,
എന്നെ വല്ലാതെ പൊക്കിക്കളഞ്ഞു കേട്ടോ..അത്രയ്ക്കൊന്നുമില്ല.
ഈ വരവില്‍ സന്തോഷം.അഭിവാദ്യങ്ങള്‍ക്ക്,ആശംസകള്‍ക്ക് നന്ദി..നന്ദി..
@പ്രവാസിനി,
പിറന്നാള്പ്പോസ്റ്റ് ഞാന്‍ തിരക്കിനിടയിലൊന്ന് കണ്ണോടിച്ചു വായിച്ചതാണ്.
നന്മ നിറഞ്ഞ ആശംസകള്‍ക്ക് നന്ദി.
@ജിയാസു,
നല്ല സൌഹൃദങ്ങള്‍ രൂപപ്പെടുമ്പോള്‍ അവിടെ വെറുപ്പും,കുശുമ്പും ഇല്ലാതാകും.ഈ ലോകം മുഴുവന്‍ അങ്ങിനെയായെങ്കില്..
നന്ദി കേട്ടോ.
@ജാസ്മിക്കുട്ടീ,
"ഈ മനോഹര തീരത്ത് തരുമോ ഇനിയൊരു ജന്മം കൂടി..?"
ഈ സൗഹൃദം സ്നേഹം ഒക്കെ ദൈവം നിലനിര്‍ത്തിത്തരട്ടെ...
@ഷബീര്‍,
ആത്മാര്‍ഥമായ ആശംസകള്‍ക്ക് നന്ദി ഷബീര്‍.
@മയില്‍പ്പീലി,
ഒരു കുഞ്ഞ് മയില്‍പ്പീലിക്ക് ഇവിടേയ്ക്ക് സുസ്വാഗതം.
ഇനിയുമിനിയും വരൂ..
@ഹാഷിം,
ഞാന്‍ ബൂലോകത്ത് കടന്നത് മുതല്‍ കാണുന്നുണ്ട് ഈ പേര്.പലപ്പോഴും കമന്റും ഇട്ടിട്ടുണ്ടെന്ന് തോന്നുന്നു.
ബൂലോകത്തെ ഈ അതികായകന് ഹൃദ്യമായ സ്വാഗതം ആശംസിക്കട്ടെ..
@arun riyaas ,
നീലാംബരി കൊളളാം കേട്ടോ.
ഈ സന്ദര്‍ശനത്തിന് നന്ദി..
@മാട്ടൂക്കാരന്‍,
സ്നേഹം നിറഞ്ഞ പ്രാര്‍ഥനയ്ക്ക് അതിലേറെ സ്നേഹത്തോടെ..
@അനുപമ,
കൂട്ടുകാരിയുടെ മനോഹരമായ കമന്റ് എന്റെ ബ്ലോഗ്ഗിനൊരലങ്കാരമാണ്.
തിളക്കമുള്ള സൌഹൃദങ്ങളാല് നിറഞ്ഞതാകട്ടെ നമ്മുടെ ബൂലോകവും,ഭൂലോകവും..
@ജെഫു,
അനിയന്റെ ആശംസകള്‍ക്ക് നന്ദി.
@അക്ബര്‍,
എന്താണ് ഇയ്യിടെയായി കാണാത്തത്?
ആ തൂലികയിലൂടെ വരുന്ന സുന്ദരമായ വരികള്‍ക്ക് വേണ്ടി കാത്തിരിക്കുന്നു.
സത്യം പറഞ്ഞാല്‍ ഈ ആഴച്ചയാണ് ഈ ബ്ലോഗിലെ പോസ്റ്റുകള്‍ എല്ലാം വായിച്ചത്
ReplyDeleteഎല്ലാം ഇഷ്ടപ്പെട്ടു ...
ഈ ബ്ലോഗ് മീറ്റിനെ പറ്റി ജാസിം കുട്ടിയുടെ പോസ്റ്റില്‍ വായിച്ചിരുന്നു ..
ബ്ലോഗ് ലോകം സ്നേഹം കൊണ്ട് നിറയട്ടെ
may flower..എന്റെ ബന്ധുവിന്റെ ബ്ലോഗില്‍ എത്തിപ്പെടാന്‍ വളരെ വൈകിയതില്‍ ഖേദമുണ്ട്. പ്രൊഫയിലില്‍ പൂര്‍ണ്ണ വിവരം ഇല്ലാത്തത് കൊണ്ട് ഊഹിക്കാനും ആവുന്നില്ല, ആരാണീ ബന്ധുവെന്ന്... എന്റെ മെയില്‍ id യില്‍ iqbal.cottykolon@gmail.com ബന്ധപ്പെട്ടെങ്കില്‍ നന്നായിരുന്നു...
ReplyDeleteജാസ്മിന്റെ സൗരഭ്യം നിറയുന്ന പോസ്റ്റ്
ReplyDeleteസൌഹ്രദം എന്നും നിലനില്ക്കട്ടെ :)
ReplyDeleteഎവിടെയോ കിടക്കുന്ന ആള്ക്കാര് തമ്മില്‍ ഇങ്ങിനെയൊരു കെമിസ്ട്രി രൂപപ്പെടുന്നതില്‍ ബൂലോകത്തിന്റെ പങ്ക് അപാരം..
ReplyDeleteഎന്റെ ബ്ലോഗ്ഗില്‍ വരുന്നവരുടെ പിറകെ പോകുക . അതെന്റെ സ്വഭാവം ആണ് . അങ്ങിനെ ഇവിടെയെത്തി . വളരെ നല്ല പോസ്റ്റുകള്‍ . മുഴുവന്‍ വായിക്കാന്‍ വീണ്ടും വരാം . ബ്ലോഗേഴ്സ് തമ്മിലുള്ള സൌഹൃദം ഒരു പ്രത്യേക തലത്തിലാണ് . അതാണ് ഇവിടുത്തെ എടുത്തു പറയേണ്ട കാര്യവും . തമ്മില്‍ കാണാതെ എത്ര സൌഹൃദ്രങ്ങള് ...
ReplyDeleteവായിച്ചു സന്തോഷം തോന്നി. സൌഹൃദങ്ങള്‍ എക്കാലവും തെളിഞ്ഞു നില്ക്കട്ടെ .. ആശംസകള്‍
ഇപ്പം മനസ്സിലായി salt&pepper chemistry. സൌഹൃദം പഹങ്കിടുക. അതൊരു ഭാഗ്യം തന്നെയാണ്.
ReplyDelete@അബ്ദുല്‍ ജബ്ബാര്‍,
ReplyDeleteപോസ്റ്റുകള്‍ ഇഷ്ട്ടപ്പെട്ടെന്നറിഞ്ഞതില് അതിയായ സന്തോഷം.
വീണ്ടും വരിക.
@ഇക്ബാല്‍ മയ്യഴി,
ഇപ്പൊ പിടികിട്ടിയല്ലോ.
ഇവിടേയ്ക്ക് സ്വാഗതം.
@ജെയിംസ്,
അതെ,ലോകത്തേറ്റവും നല്ല സുഗന്ധം മുല്ലപ്പൂവിന്റെതാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
@റഷീദ് പുന്നശ്ശേരി,
friendship is the best ship...
ഓട്ടോഗ്രാഫില്‍ പണ്ടെന്നോ വായിച്ചത് ഓര്മ വരുന്നുണ്ടാകുമല്ലേ?
@ബിലാത്തിപ്പട്ടണം,
ആഹാ..മുരളിയേട്ടന് ഇതാദ്യമല്ലേ ഇവിടെ?
ഒരു നീണ്ടൊരു വെല്‍ക്കം...
@വേണുഗോപാല്‍,
വന്നതില്‍ വളരെ സന്തോഷം.
തെളിമയാര്‍ന്ന സൌഹൃദങ്ങള്‍ക്ക് മരണമില്ല.
@കുസുമം,
സാള്‍ട്ടും പെപ്പറും ചേരാതെന്ത് രുചി അല്ലേ?
നന്ദി കുസുമം.