Sunday, May 29, 2011

സൌ സാല്‍ പെഹലെ മുത്സെ തുംസെ പ്യാര്‍ ഥാ..

ദൂരദര്‍ശനില്‍ മലയാളം സംപ്രേഷണം ആരംഭിക്കുന്നതിനു മുമ്പ് ഞാന്‍ ടി വി കണ്ടിരുന്നത്‌ ശബ്ദമില്ലാതെയായിരുന്നു!
കാരണം എനിക്ക് ഹിന്ദി അറിയില്ല എന്നത് തന്നെ.
കേട്ടിട്ട് ഒന്നും മനസ്സിലാകുന്നില്ല.എന്നാല്‍ പിന്നെ ശബ്ദ മലിനീകരണമെങ്കിലും ഒഴിവാക്കാമല്ലോ.

എല്ലാ പരിപാടികളും എനിക്ക് 'പുഷ്പക്' സിനിമ പോലെയായിരുന്നു.സ്കൂളില്‍ പഠിച്ച ഹിന്ദിയൊന്നും ഒരു പ്രയോജനവും ചെയ്യുന്നില്ലല്ലോ എന്ന് വേദനയോടെ ഓര്‍ക്കും.
ഞാന്‍ കേട്ടാസ്വദിക്കുന്ന പാട്ടുകളുടെ ഒരു വരിയുടെ പോലും അര്‍ത്ഥമെന്തെന്ന് മനസ്സിലാകാത്തതില്‍ സ്വയം നിന്ദിക്കും..
ഇക്കാക്കമാരും,ഭര്‍ത്താവും ഒക്കെ ഹിന്ദി സിനിമ കാണുമ്പോള്‍ പുട്ടില്‍ തേങ്ങ ചേര്‍ക്കും പോലെയുള്ള എന്റെ വിവര്‍ത്തനാഭ്യര്‍ത്ഥന അവര്‍ക്കലോസരമായിരുന്നു.
ഒന്നോ രണ്ടോ തവണ പറഞ്ഞു തരും,ആവേശം മൂത്ത് ഞാന്‍ പിന്നെയും പിന്നെയും ചോദിച്ചു കൊണ്ടേയിരിക്കും..
ഇനി ഞാന്‍ ഹിന്ദി കാസറ്റ് എടുക്കുകയേയില്ല എന്ന് ഹബ്ബി പ്രഖ്യാപിച്ചു.കാരണം ആ ഇടപെടല്‍ മൂപ്പര്‍ക്ക് അത്രയ്ക്കസഹനീയമായിരുന്നു.ഞാനെന്ന ബെറ്റര്‍ ഹാഫ് ചിലപ്പോഴൊക്കെ ഈ കാരണത്താല്‍ ബിറ്റര്‍ ഹാഫ് ആയി മാറി.
ഏക്‌ ദൂജെ കേലിയെ എന്ന ഫിലിം കാണാന്‍ ആശിച്ച് നിന്നതായിരുന്നു.കാസറ്റും കിട്ടി.പക്ഷെ എന്ത് ഫലം?നാടന്‍ ഭാഷയില്‍ പറഞ്ഞാല്‍ "നായിക്ക് മുയ്യന്‍ തേങ്ങ കിട്ടിയ പോലെ.."(പട്ടിക്ക് പൊതിക്കാത്ത തേങ്ങ കിട്ടിയ പോലെ എന്ന് പരിഭാഷ്യം)
ടി വിയിലെ ഓരോ പരിപാടികള്‍ കാണുമ്പോഴും എന്റെ ഉള്ളില്‍ സങ്കടം വന്നു നിറയും..
ദുഖഭരിതമായ സീനുകള്‍ കണ്ടത് കൊണ്ടായിരുന്നില്ല ആ സങ്കടം..
ഇപ്പറയുന്നതൊന്നും എനിക്ക് മനസ്സിലാകുന്നില്ലല്ലോ എന്റെ റബ്ബേ..
അവര്‍ ചിരിക്കുന്നതിന്റെയും,കരയുന്നതിന്റെയും പൊരുള്‍ ഞാന്‍ സ്വയം നിര്‍ണയിച്ചു.
ഇങ്ങിനെ ഹിന്ദിയുമായി മല്‍പ്പിടുത്തം നടത്തിക്കൊണ്ടിരിക്കുന്ന അവസരത്തിലാണ് ഞാന്‍ ഒമാനിലേക്ക് പറക്കുന്നത്.
മലയാളികളെയൊഴിച്ച് വേറെ ആരെയും കണ്ടുമുട്ടാനിടവരല്ലേ എന്ന പ്രാര്‍ത്ഥനയുമായി കഴിഞ്ഞു.
മൂപ്പരുടെ ഓഫീസിലെ സ്റ്റാഫും മറ്റും പുറത്തു നിന്ന് കണ്ടാല്‍ 'കേസീ ഹോ ഭാഭീ..?' എന്ന് ചോദിക്കുമ്പോള്‍ മനോഹരമായൊരു പുഞ്ചിരിയില്‍ ഉത്തരമൊതുക്കും.
ഈ ഭാഷയെ എങ്ങിനെ മെരുക്കുമെന്ന ആധി ഉള്ളില്‍ കടലായി പെരുകിക്കൊണ്ടിരുന്നു..
അങ്ങിനെ ഒന്ന് രണ്ട് വര്‍ഷങ്ങള്‍ കഴിഞ്ഞു.അപ്പോഴേക്കും നാട്ടില്‍ മലയാളം സംപ്രേഷണം ആരംഭിച്ചിരുന്നു.ഞങ്ങള്‍ക്കവിടെ ഡിഷ്‌ വെച്ച് zee tv,star plus ഒക്കെയും കിട്ടിക്കൊണ്ടിരുന്നു.
പക്ഷെ,അന്താക്ഷരി ഒഴിച്ച് വേറൊന്നും എനിക്കാസ്വദിക്കാന്‍ പറ്റിയിരുന്നില്ല.എങ്കിലും ഹിന്ദിയോടുള്ള ഇഷ്ടം കൊണ്ട് വെറുതെ കാണും.

ഇനിയാണ് സംഭവം.
ഞങ്ങള്‍ താമസിച്ചിരുന്ന ഏരിയയില്‍ മലയാളികള്‍ മാത്രമായിരുന്നു ഉണ്ടായിരുന്നത്.
അവിടെക്കതാ ഒരു ഡല്‍ഹിക്കാരന്‍ ആര്‍ക്കിട്ടെക്ട്ടും കുടുംബവും പുതുതായി താമസത്തിന് വരുന്നു..
എന്റെയൊക്കെ പ്രായമുള്ള ഭാര്യ,പേര് നീലിമ.അവരുടെ മകള്‍ക്ക് എന്റെ മകളുടെ പ്രായം,അവള്‍ക്കൊരു കുഞ്ഞനിയന്‍..
ഇത്രയും പേരടങ്ങിയ ഒരു കൊച്ചു കുടുംബം.
ഞങ്ങള്‍ മലയാളി പെണ്ണുങ്ങള്‍ എല്ലാ സായാഹ്നങ്ങളിലും ആ കോമ്പൌണ്ടില്‍ ഒത്തു കൂടുമായിരുന്നു,ചിലപ്പോള്‍ ഷട്ടില്‍ കളിക്കും..അല്ലെങ്കില്‍ സംസാരിച്ചിരിക്കും..
ഞങ്ങളുടെ മക്കള്‍ പലേ കളികളിലും ഏര്‍പ്പെടും.
ആ കൂട്ടായ്മയിലേക്ക് ഈ ഡല്‍ഹിക്കാരി മടിച്ചു മടിച്ചു കടന്നു വന്നു.
ഞങ്ങളുടെ കൂട്ടത്തിലെ ഒരു ടീച്ചര്‍ പൂനയിലൊക്കെ ജീവിച്ചതായിരുന്നതിനാല്‍ നന്നായി ഹിന്ദി സംസാരിക്കുമായിരുന്നു.
അതിനാല്‍ത്തന്നെ അവര്‍ മടിക്കാതെ നീലിമയുടെ അടുത്ത് പോയി വിവരങ്ങളൊക്കെ അന്യേഷിച്ചു.
മറ്റെല്ലാവരും പിരിഞ്ഞുപോയെങ്കിലും ടീച്ചറുടെ അരികു പറ്റി സുന്ദരന്‍ ഒരു ചിരിയുമായി ഞാനും അവരുടെയടുത്ത്‌ നിലകൊണ്ടു.എന്റെ മോള്‍ അവരുടെ മോള്‍ടെ പ്രായമാണെന്നും മറ്റുമുള്ള കാര്യങ്ങള്‍ ടീച്ചര്‍ അവര്‍ക്ക് കൈമാറി.

പ്രിയപ്പെട്ടവരേ..,എനിക്കന്ന് 'തുമാരാ നാം ക്യാ ഹെ ?' ' മേരാ നാം --- ഹൈ' എന്ന മട്ടിലുള്ള ഒന്ന് രണ്ട് വാക്കുകള്‍ മാത്രമേ അറിയുമായിരുന്നുള്ളൂ..എന്നിട്ടും, ഹിന്ദി പ്രേമത്താല്‍ ആ ചെറിയ വിജ്ഞാനം വെച്ച് കുറച്ചു ഇംഗ്ലീഷും ചേര്‍ത്ത് ആരും സമീപത്തില്ല എന്നുറപ്പ് വരുത്തി ഞാന്‍ എന്തൊക്കെയോ അവരോട് ചോദിക്കുകയും പറയുകയും ചെയ്തു.
അവരുടെ മറുപടികള്‍ എനിക്കവ്യക്തമാണെന്ന് മനസ്സിലായപ്പോള്‍ ഒരു നല്ല അധ്യാപികയെപ്പോലെ അവര്‍ എനിക്ക് വിശദീകരിച്ചുതരാന്‍ തുടങ്ങി..
അങ്ങിനെയങ്ങിനെ ഞങ്ങളുടെ സമാഗമങ്ങള്‍ തുടര്‍ന്നു..
എന്റെ പൊട്ട ഹിന്ദിയും,ഇംഗ്ലീഷും,ഞങ്ങളുടെ സ്നേഹവും ഇടമുറിയാതെ സംവദിച്ചു..
ഞങ്ങളുടെ മക്കള്‍ അടുത്ത കൂട്ടുകാരായി..
അവര്‍ ഞങ്ങളുടെ വീട്ടിലും ഞങ്ങള്‍ അവരുടെ വീട്ടിലും പോക്ക് വരവുകള്‍ തുടങ്ങി..

അങ്ങിനെയിരിക്കുമ്പോള്‍..,ഒരു ദിവസം ഞാനത് മനസ്സിലാക്കി!!
എന്റെ നാക്കിന്റെ കെട്ടഴിഞ്ഞിരിക്കുന്നു..
എനിക്കുമിപ്പോള്‍ ഹിന്ദി സംസാരിക്കാം..അതും പച്ച വെള്ളം പോലെ..
റഫി സാബിന്റെ "तुजे में चाँद केहता धा मगर उसमें भी धाग है..
तुजे सूरज में केहता धा मगर उसमें भी आग है..." എന്ന വരികള്‍ എനിക്ക് കൂടുതല്‍ മധുരിതമായി..
Hurrray......

അന്ന് ലജ്ജ വിചാരിച്ചു ഞാന്‍ മാറി നിന്നിരുന്നുവെങ്കില്‍ ഹിന്ദി എനിക്ക് എത്താത്ത കൊമ്പത്താകുമായിരുന്നു..
വര്‍ഷങ്ങള്‍ ഒരുപാട് കഴിഞ്ഞു ഞാന്‍ ഒമാന്‍ വിട്ടു..അവരും പോയിരിക്കാം..വെക്കേഷനില്‍ പോയപ്പോഴൊരിക്കല്‍ അവരുടെ നമ്പറില്‍ ശ്രമിച്ചെങ്കിലും കിട്ടിയില്ല.ഇന്നും സോഷ്യല്‍ നെറ്റ്വര്‍ക്കുകള്‍ വഴി ഞാന്‍ അവരെ അന്യേഷിച്ചു കൊണ്ടിരിക്കുന്നു...
എനിക്കറിയാവുന്ന ഓരോ ഹിന്ദി വാക്കിലും നീലിമയോടുള്ള കടപ്പാടുണ്ട്.

ഇപ്പോള്‍ ഹിന്ദി സീരിയല്‍ വഴി ഹിന്ദി സ്നേഹം നില നിര്‍ത്തുന്നു.
മാസങ്ങള്‍ക്ക് മുമ്പൊരിക്കല്‍ ഞങ്ങളുടെ ഏരിയയിലേക്ക് പഞ്ചായത്ത് ഒക്കെ ഇടപെട്ടു ഒരു ഗൂര്‍ഖയെ നിയമിച്ചു.
ഒരു ഗോപാല്‍.എനിക്ക് സന്തോഷമായി.ഇവനോടെങ്കിലും എനിക്കിത്തിരി ഹിന്ദി പ്രയോഗിക്കാമല്ലോ.അങ്ങിനെ സംസാരിച്ചു കൊണ്ടിരിക്കുമ്പോഴതാ വരുന്നു ചേച്ചി എന്ന വിളി..!
മണി മണി പോലെ മലയാളം പറയുകയും ചെയ്യുന്നു...
അമ്പരന്നു നില്‍ക്കുന്ന എന്നോട് അവന്റെ രണ്ടാമത്തെ വെടിയും വന്നു.."ഹം പന്ത്രഹ് സാല്‍ പെഹലെ കേരള്‍ മേ ആയാ ഥാ.."
ഇത്..ഇത്..??ഗാന്ധി നഗര്‍ സെക്കന്റ്‌ സ്ട്രീറ്റില്‍ മോഹന്‍ലാല്‍ പറഞ്ഞ അതേ ഡയലോഗ് അല്ലെ??
"സച്ച് ?"
"ഹാ ജി.."

(സത്യമായും ഇത് ഗോപാല്‍ പറഞ്ഞതാണ്..)

70 comments:

 1. എന്റെ follower gadget പോയ്പ്പോയതിനെപ്പറ്റി ഇട്ട പോസ്റ്റില്‍ വായനക്കാരില്‍ നിന്നുണ്ടായ സഹകരണത്തിന് പ്രത്യേകം നന്ദി.
  ഹാഷിക് പറഞ്ഞു തന്ന ലിങ്കില്‍ പോയി പ്രശ്നം പരിഹരിച്ചു.ആദ്യം അത് കൊണ്ടു ശരിയാവുകയില്ലെന്നു കരുതിയെങ്കിലും രമേശ്‌ പറഞ്ഞതിനാല്‍ ഒന്നും കൂടെ ശ്രമിച്ചു.ഫലം കണ്ടു.
  ഹാഷിക്കിനും,രമേഷിനും ഒരിക്കല്‍ക്കൂടി നന്ദി.

  ReplyDelete
 2. ശ്ശോ! ഇതിന്‍‍റെ ആദ്യത്തെ കമന്‍‍റ് ഹിന്ദീല്‍ ഇടണം എന്നൊക്ക് കരുതി വന്നതാ
  യെവ്ടെ.....!! അതോണ്ട് പറ്റണ ഹിന്ദി ചോയ്ക്കാം, തുമാരാനാം ക്യാഹെ ഭാഭി ? ;)

  ഹ്ഹ് ഇത് വായിച്ചുകൊണ്ടിരിക്കുമ്പൊ ഹിന്ദി അറിയാതെ പറ്റിയ പൊല്ലാപ്പുകളൊക്കെ മനസ്സിലോര്‍ത്ത് ചിരിച്ചുപോയി. അവസാനം വന്നപ്പൊ ഗാന്ധിനഗറിലെ ഗൂര്‍ക്കയുടെ സംസാരോം

  ചിരിക്കാനുള്ള വകുപ്പുണ്ട് :) അപ്പൊ വീണ്ടും കാണാം

  ReplyDelete
 3. എന്റെ കാര്യവും ഏതാണ്ട് ഇതുപോലെ തന്നെയാ..."മുജെ ഹിന്ദി തോടാ തോടാ മാലും ഹെ.." മുജെ വെക്കുമ്പോള്‍ 'ഹെ' യാണോ അതോ 'ഹോ' യാണോ ..എന്ത് കുന്തമെങ്കിലും ആവട്ടെ അല്ലെ! പ്ലസ് ടു കഴിഞ്ഞ ശേഷം തമിഴ് നാട്ടിലേക്കു വണ്ടി കയറിയിട്ട്, UG യും PG യും കഴിഞ്ഞു 3 വര്ഷം ചെന്നൈയില്‍ ജോലിയും ചെയ്തു 9 കൊല്ലം കഴിഞ്ഞിട്ടാണ് തിരിച്ചു വന്നത്..തമിഴന്മാരുടെ ഹിന്ദി സ്നേഹം പറയേണ്ടതില്ലല്ലോ? അത്കൊണ്ട് തന്നെ അവരോടു ഐക്യ ധാര്‍ഡ്യം പ്രകടിപ്പിച്ചു ഞാനും അവരുടെ കൂടെ ചേര്‍ന്നു. ഇപ്പോള്‍ പച്ചവെള്ളം പോലെ തമിഴ് പറയാന്‍ പഠിച്ചു..ഹിന്ദി ഇന്നും കീറാമുട്ടി തന്നെ !

  ReplyDelete
 4. ha...ha..njaan enganeyo
  ippo chumma vannu pettathaanu..
  oru chirikku vaka kitty....

  ReplyDelete
 5. ഡിയര്‍ മെയ്‌ ഫ്ലവേസ്, 'ഹിന്ദി പുരാണം' കലക്കി കേട്ടോ...ദുബായിക്കാരന്‍ പറഞ്ഞ പോലെ ഹിന്ദി ഭാഷ എനിക്കും കീറാമുട്ടി തന്നെ..എന്റെ അയല്‍വാസി ഹൈദ്രാബാദി ഫാമിലി ആയിരുന്നു,മുന്പ്.ഇപ്പോഴും..എന്നിട്ടും ഹിന്ദിയില്‍ അവരോടു സംവദിക്കാന്‍ എനിക്ക് പറ്റിയിട്ടില്ല..ഇനിയിപ്പം ഹിന്ദി സീരിയലില്‍ കയറി പിടിക്കുകയെ രക്ഷയുള്ളൂന്നു തോന്നുന്നു...പിന്നെ ഒരു അഫ്ഗാന്‍ യുവതി സ്നേഹിതയായി ഉണ്ടായിരുന്നു.അവരുടെ ഭാഷ 'പഷ്തു' ആണ്.അതല്ലാതെ വേറൊരു ഭാഷയും അവര്‍ക്കരിവില്ല..എന്നിട്ടും ഞങ്ങള്‍ ലോകത്തെ പലകാര്യങ്ങളെ കുറിച്ചും ചര്‍ച്ച ചെയ്തു..ഏത് ഭാഷയില്‍ എന്ന് ചോദിച്ചാല്‍ ഉത്തരമില്ല..കേട്ടോ...:)

  ReplyDelete
 6. क्या पोस्ट है जी... !! സംഭവം ഹിന്ദി എനിക്ക് വഴങ്ങുമെങ്കിലും ഞാനും का की യില്‍ കുടുങ്ങും
  നല്ല പോസ്റ്റ്‌ .. നന്ദി :)

  ReplyDelete
 7. 'തും മേരാ ദുശ്മന്‍ നഹീ 'എന്നും ഹിന്ദിയില്‍ പഠിച്ചിരിക്കണം.
  ഹിന്ദി സംസാരിക്കാന്‍ പഠിച്ചില്ലെങ്കില്‍ ഉണ്ടാകാവുന്ന ബുദ്ധിമുട്ടുകള്‍ അല്ലെങ്കില്‍ നമുക്കും പഠിക്കാവുന്നതാണ് !
  നന്നായി എഴുതി .
  അഭിനന്ദനങ്ങള്‍ ...

  ReplyDelete
 8. മുജെ ഹിന്ദി മാലൂം....ഊഹും ഊഹും
  യ്യോ... എനിക്ക് ഹിന്ദി അറിയത്തില്ലാന്ന് ഈ മറുതായെടങ്ങനാ പറയോ...
  ഞാനും ജോജീം ദുശ്മന്‍ ദുശ്മന്‍; ജകഡാ ജകഡാ......

  ((((( ഹ്ഹ്ഹ് ഇതൂടി ഇവ്ടെ പറഞ്ഞില്ലേല്‍ ചെറുതിനൊരു സമാധാനോം ണ്ടാവില്ല ;) )))

  ReplyDelete
 9. നല്ല രസകരമായ ഒരു കുറിപ്പായി ഇത്.
  സ്കൂളില്‍ നിന്നും കുരിശ് കണ്ട ചെകുത്താനെ പോലെ ആയിരുന്നു എനിക്ക് ഹിന്ദിയും മാത്സും. (ആര് കുരിശ് ആര് ചെകുത്താന്‍ എന്ന് ചോദിക്കരുത് )
  പിന്നെ ഇവിടെ വന്നപ്പോള്‍ ഇതിനായിരുന്നോ ഓമന ടീച്ചറെ കയ്യീന്ന് അടി വാങ്ങിച്ചു കൂട്ടിയത് എന്നൊരു ചോദ്യവും ഉണ്ടായി.
  പക്ഷെ പാട്ട് കേള്‍ക്കുമ്പോള്‍ ഇപ്പോഴും ഒന്നുമേ പുരിയാത് .

  ReplyDelete
 10. ഹാം ജീ.. മാന്‍ ഗയാ... ആപ് സച് ഹി ബോല്‍ രഹേ ഹോ...

  യേ ജോ ആസ്മാന്‍ കൊ ചൂംത്തേഹുവേ ലാല്‍ ഫൂല്‍ കി കലം സേ ബടിയാ കഹാനിയാം ആ രഹി ഹേ. ഉസ്കേലിയേ ബദായി ഹൊ... ദേഘ്തീരഹോ ഹിന്ദി സീരിയല്‍ ... സുന്‍തീ രഹോ റഫീ സാബ് കീ മധുര്‍ ഗീത്...

  ജീത്തീ രഹോ... അല്ലാഫിസ്..

  ReplyDelete
 11. മൂന്നു വര്‍ഷമായി പുനെയിലാണെങ്കിലും, "മുച്ചേ ഹിന്ദി അത്രയ്ക്കങ്ങോട്ട്...ഞു...ഹൂം..."
  ഭയ്യ വോ..ഭയ്യ ലോ...എന്റെ ഒരു കാര്യം !! :-)

  ReplyDelete
 12. ഞാനും ഹിന്ദിയുമായി പണ്ടേ മുന്നാളാ ..എന്റെ സൈനിക പരീക്ഷണങ്ങള്‍ എന്ന് പറഞ്ഞ പോസ്റ്റില്‍ അതിനെ പറ്റി എഴുതിയിട്ടുമുണ്ട്.

  പിന്നെ ഗള്‍ഫില്‍ എത്തിയതില്‍ പിന്നെ ആണ് കുറെ എങ്കിലും മനസ്സിലാക്കാന്‍ തുടങ്ങിയത്..
  ഇവിടെ പിന്നെ വന്നു കഴിഞ്ഞാല്‍..നമ്മള്‍ എന്തും പഠിച്ചു പോകുമല്ലോ...ജീവിക്കണ്ടേ..ഹി ഹി

  നല്ല രസകരമായ പോസ്റ്റ്‌ കേട്ടോ.

  ReplyDelete
 13. ഹിന്ദി പഠനം അസ്സലായീ ട്ടോ, ഞാന്‍ എങ്ങിനെയോ എന്തോ...? ഏതു നാട്ടില്‍ പോയാലും ആദ്യം അവിടുത്തെ ഭാഷ പഠിക്കാന്‍ ശ്രമിക്കും.കുറെയൊക്കെ വിജയിക്കുകയും ചെയ്യും. ആ നാട്ടുകാരോട് അവരുടെ ഭാഷയില്‍ സംസാരിക്കാന്‍ ശ്രമിക്കുമ്പോള്‍ അവര്‍ നല്ല പ്രോത്സാഹനവും നല്‍കും. എല്ലാ നാട്ടുകാര്‍ക്കും അവരുടെ മാതൃഭാഷയോടുള്ള സ്നേഹം കാണുമ്പോള്‍ ആദരവും തോന്നിപ്പോകും. മാതൃഭാഷാസ്നേഹം ഇല്ലാത്ത ഒരേ ഒരു ജനതയെയേ കണ്ടിട്ടുള്ളൂ, നമ്മള്‍ മലയാളികളെ...!

  പോസ്റ്റ്‌ രസകരമായീ ട്ടോ...

  ReplyDelete
 14. ഞാന്‍ അറബി യും പഠിച്ചു ..ഒന്നര മണിക്കൂര്‍ നേരമൊക്കെ അറബികളുമായി ഇരുന്നു സംസാരിച്ചു കളയും..ഹ ഹ ..അവര്‍ എന്ത് പറഞ്ഞാലും ഞാന്‍ മാഫി മുസ്കില്‍ ,,ഐവ ..എന്നൊക്കെ പറഞ്ഞു കൊണ്ടിരിക്കും ...

  ReplyDelete
 15. നാളിത്രയായിട്ടും എനിക്കൊന് പഠിച്ചെടുക്കനാവുന്നില്ലല്ലോ എന്ന സങ്കടം ബാക്കി നില്‍ക്കുമ്പോഴാണ് കൂട്ടുകാരിയുടെ ഈയൊരെഴുത്ത്...!! അപ്പോള്‍, സംഗതി ഇങ്ങനെയും ഒപ്പിച്ചെടുക്കാം. പക്ഷേ, എന്നെ കേള്‍ക്കാന്‍ ക്ഷമയുള്ളൊരു ഹിന്ദിക്കാരന്‍ ഇവിടില്ലല്ലോ..? ശരി, അതൊക്കെയും അങ്ങനെ കിടക്കും.

  വളരെ രസകരമായി അവതരിപ്പിച്ചിരിക്കുന്നു. ഈ ഭാഷാ പരിചയം.
  ഒരു നീണ്ട അകാലത്തെ ഉത്ക്കടമായ ആഗ്രഹവും അതിനൊത്ത പ്രയത്നവും ലക്‌ഷ്യം എളുപ്പമാക്കിയല്ലേ..? ഇനി എന്തായാലും കന്നഡയും തെലുങ്കും തമിഴും ഒക്കെ പഠിക്കാന്‍ ശ്രമിക്കരുതോ..?
  {ഇപ്പറഞ്ഞതൊക്കെ എനികുമല്പം അറിയാം ട്ടോ....!!}

  ReplyDelete
 16. കഴിയില്ലെന്ന് ആദ്യമേ നമ്മള്‍ ഒരു തീരുമാനം എടുക്കും. പിന്നെ എവടെ ശരി ആവാന്‍. ചില ഇടങ്ങങ്ങളില്‍ ചെന്ന് പെട്ടാല്‍ താനേ പഠിച്ചോളും.
  നന്നായി.

  ReplyDelete
 17. Dear Friend,
  ''Mein bheemsing ka beta ramsingh....hoon...hai....''
  the famous dialogue of Mohanlal in GandhiNagar 2nd Street!
  Hindi is so beautiful.....I love all the three languages...
  An interesting read...
  hindi mein boloji....
  sasneham,
  Anu

  ReplyDelete
 18. വെറുതെ പറയുകയാ നമുക്ക് പറ്റാത്തതായി ഒന്നുമില്ല അത് ഞാന്‍ തെളിയിച്ചതാ ... ഞാന്‍ ഒരു രഹസ്യം പറയട്ടെ ഇത് പോലൊക്കെ തന്നെയായിരുന്നു ഞാനും ഞങ്ങളുടെ തൊട്ടടുത്ത്‌ ഫ്ലാറ്റില്‍ താമസിക്കുന്ന പാകിസ്ഥാനി കുടുംബവും .. അങ്ങിനെ മലയാളം മാത്രം അറിയുന്ന ഞാന്‍ അവരുടെ അടുത്ത ആദ്യം പോയി തിരിച്ചു വന്നപ്പോള്‍ എന്‍റെ കേട്ടിയോനോട് ഞാന്‍ പറഞ്ഞു അവര്‍ ഉറുദു വാ സംസാരിക്കുന്നെ എനിക്കൊന്നുമറിയില്ല ഹിന്ദിയും അറിയാം അവര്‍ക്കു ഇനി ഞാന്‍ അങ്ങോട്ടില്ലെന്നു .എന്‍റെ പാവം ഭര്‍ത്താവ് എനിക്ക് രണ്ടക്ഷരം പടിക്കാലോ എന്നു കരുതി പിന്നേം പോകാന്‍ പറഞ്ഞു ഞാന്‍ പോയി ഇടക്കൊക്കെ .. ഇപ്പൊ അവര്‍ പച്ച വെള്ളം പോലെ മലയാളം പറയും .. ഇപ്പൊ കണ്ടോ നമുക്ക് പറ്റാത്തതായി ഒന്നുമില്ലെന്ന്.. ഏതായാലും ഈ പോസ്റ്റ്‌ അടിപൊളി ആയിട്ടുണ്ട് .. एनिक्कू हिंदी नन्नाई अरियुम निन्गाल्क्कू अरियिल्ले आयए मोषम .. निन्गालोक्के इन्दिईल तन्नेयाल्ले जीविक्कुननाथ ഇനി ഇതും മനസിലായില്ലേ അര്‍ഥം ഇതാ ഒവിടെ ഉണ്ട്
  -- (എനിക്ക് ഹിന്ദി നന്നായി അറിയാം .നിങ്ങള്ക്ക് അറിയില്ലേ അയ്യേ മോശം .നിങ്ങളൊക്കെ ഇന്ത്യയില്‍ തന്നെയല്ലേ ജീവിക്കുന്നത് )

  ReplyDelete
 19. ഹിന്ദീ മാലും...
  ലേകിന്‍ ബോല്‍ത്താ നഹീ.

  (ഇത്രേം മതി. ഏതമേരിക്കക്കാരനോടും ഹിന്ദി പറഞ്ഞ് പിടിച്ച് നില്‍ക്കാം)

  ReplyDelete
 20. ഏ പോസ്റ്റ്‌ ഭാഹുത് ഹച്ചാ ഹോഗയി ഭാഭീ ...
  >>(സത്യമായും ഇത് ഗോപാല്‍ പറഞ്ഞതാണ്..)>>>
  ലേകിന്‍ ഇത് ഞാന്‍ വിശ്വസിക്കില്ല..ഹേ..

  ReplyDelete
 21. ആശയവിനിമയത്തിന് ഭാഷയൊന്നും വേണ്ടെന്നേയ്.. എന്റെ സുഹൃത്ത് കൊടുങ്ങല്ലൂര്‍ക്കാരന്‍ അനീഷേട്ടന്‍ എത്യോപ്യാക്കാരന്‍ സെക്യുരിറ്റിയോട് "പുശ്ശു.. പുശ്ശു" എന്ന് പറഞ്ഞ് കൊതുകുശല്യത്തെപ്പറ്റി പറഞ്ഞത് എത്ര കൃത്യമായിട്ടാണെന്നോ അയാള്‍ക്ക് മനസ്സിലായത്..!!

  പണ്ട് ദൂരദര്‍ശനിലെ ഹിന്ദി സീരിയല്‍ കണ്ടിരുന്നതിന്റെ ഗുണം എനിക്ക് തീര്‍ച്ചയായും കിട്ടിയിട്ടുണ്ട്.

  ReplyDelete
 22. ഗള്‍ഫില്‍, പ്രത്യേകിച്ച് ദുബായില്‍ ഹിന്ദി പ്രധാന ഭാഷ തന്നെയാണ്. പണ്ട് സുഡാന്‍ പ്രസിഡണ്ട് ദുബായ് സന്ദര്‍ശിച്ചു മടങ്ങവേ പത്രക്കാര്‍ ചോദിച്ചുവത്രെ, എങ്ങിനെയുണ്ടായിരുന്നു ദുബായ് യാത്രയെന്ന്...?
  അതിനു അദ്ദേഹം പറഞ്ഞ മറുപടി,
  ഞാന്‍ പോയത് ദുബായിലെക്കാനെന്നു തോന്നിയതേയില്ല, മുംബയിലോ ഡല്‍ഹിയിലോ ചെന്നപോലെയാണ് എനിക്ക് അനുഭവപ്പെട്ടത് എന്ന്.

  ReplyDelete
 23. രസകരമായ ഈ കുറിപ്പ് ആത്മബന്ധത്തോടെയാണ് ഞാൻ വായിച്ചത്. ഇവിടെ എന്റെ ഭാര്യയും മകനും ഹിന്ദി വിശാരദരാകുന്നു (മകൻ പരുക്കൻ ബീഹാറി ഹിന്ദിയുടെ വരെ ഉസ്താദ്). ഞാനോ, എനിക്കാ ഭാഷ തീരെ മനസ്സിലാകാത്തതു കൊണ്ട്, മെയ് ഫ്ലവർ അനുഭവം തന്നെ. ഹിന്ദി സിനിമയെന്നു കേട്ടാലേ ഉറക്കം വരുന്നു. മെയ് ഫ്ലവറിനെപ്പോലെ എനിക്കും ഹിന്ദി പഠിക്കണം.

  ReplyDelete
 24. :) മനോഹരമായി എഴുതി. ഉത്തരേന്ത്യയിലെ ആദ്യനാളുകളിൽ ഞാനും ഇത്തരം ബുദ്ധിമുട്ടുകൾ അനുഭവിച്ചിരുന്നു. പറയുന്നത് തെറിയാണോ അല്ലയോ എന്നുപോലും അറിയാതെകേട്ട് ചിരിച്ചു നിന്നിട്ടുണ്ട്.

  എല്ലാ ആശംസകളും.
  satheeshharipad.blogspot.com

  ReplyDelete
 25. മുജെ ഹിന്ദി നഹീം മാലൂം....
  :)

  ReplyDelete
 26. ഹിന്ദി പുരാണം കലക്കി... ഞാനും കല്യാണം കഴിഞ്ഞു പൂനയ്ക്ക് പോയപ്പോ ഒന്നും അറിയില്ലായിരുന്നു...പക്ഷെ ഒന്നുണ്ടായിരുന്നു... പറയുന്നത് മനസ്സിലാകുമായിരുന്നു...അങ്ങോട്ട്‌ പറയാന്‍ അറിഞ്ഞൂടാ... പതുക്കെ പഠിച്ചു വന്നപ്പോഴേക്കും അവിടം വിട്ടു....ഇപ്പൊ വീണ്ടും പഴയ പോലെ...കേട്ടാല്‍ മനസ്സിലാകും...പറയാന്‍ അറിയില്ല...

  ReplyDelete
 27. ഹിന്ദി സംസാരിക്കാന്‍ ശ്രമിച്ച് മഹാരാഷ്ട്രയില്‍ ഉണ്ടായിരുന്ന ഞാന്‍ ഹിന്ദി ഭാഷ പഠിച്ച് കൂടെ മറാത്തിയും പഠിച്ചാണ് തിരിച്ച് വന്നത്. ഇത് വായിക്കുമ്പോള്‍ ആദ്യമായി ഞാന്‍ നടത്തിയ ഹിന്ദി സാഹസങ്ങളാണ് ഓര്‍മ്മ വരുന്നത്. ഗള്‍ഫ്‌ രാജ്യങ്ങളില്‍ അറബികളെപ്പോലും ഹിന്ദി പഠിപ്പിച്ച പാരമ്പര്യമാണ് നമ്മുടെ നാട്ടുകാര്‍ക്കുള്ളത്. നന്നായി മലയാളം സംസാരിക്കുന്ന അറബികളും കൂട്ടത്തില്‍ ഉണ്ട്. നന്നായിട്ടുണ്ട് അയല്‍ക്കാരിക്ക് എല്ലാവിധ ഭാവുകങ്ങളും . പിന്നെ ഗോപാല്‍ജി ഗാന്ധി നഗര്‍ സെക്കണ്ട് സ്ട്രീറ്റ് കണ്ടിരുന്നോ എന്നൊരു സംശയം

  ReplyDelete
 28. parama jyothee jaga dena /// ezham classile ee varikal ippol orkkunnu... nannayi,,, hindi hamara rashtra bhasha (hum/hai/ho ?? )
  jai hindi

  ReplyDelete
 29. കമ്പ്യൂട്ടര്‍ സംബന്ധമായ അറിവുകള്‍ക്ക് സന്ദര്‍ശിക്കുക...http://www.computric.co.cc/

  ReplyDelete
 30. ആപ് കാ നാം ക്യാഹെ ദീദി ? സത്യായിട്ടും അറിയാന്‍ വേണ്ടി ചോദിച്ചതാ... mayflower എന്ന് വിളിക്കാന്‍ ഒരു സുഖം ഇല്ലാതോണ്ടാ... :)
  ഞാനും ഒരു ഹിന്ദി പ്രേമി ആണുട്ടോ.. നാട്ടില്‍ ആയിരുന്നപ്പോ കേട്ടാല്‍ മനസിലാവും പക്ഷെ പറയാന്‍ 'ജബ ജബ' ആയിരുന്നു... പിന്നെ ബാംഗ്ലൂര്‍ വച്ച് കിട്ടിയ റൂം മേറ്റ്‌ ഒരു ഹിന്ദിക്കാരി ആയിരുന്നതുകൊണ്ട് രക്ഷപ്പെട്ടു. ആദ്യമൊക്കെ ചിരിച്ചു കാണിച്ചും, തലയാട്ടിയും ഒക്കെ അഡ്ജസ്റ്റ് ചെയ്തു. അവസാനം മിണ്ടാതിരുന്നു ശ്വാസം മുട്ടും എന്നായപ്പോള്‍ രണ്ടും കല്‍പ്പിച്ചു പറഞ്ഞു തുടങ്ങി.
  പോസ്റ്റ്‌ ഒത്തിരി ഇഷ്ടായിട്ടോ....

  ReplyDelete
 31. @ ലിപി:
  തെറ്റ്; ആപ് വക്കുമ്പോള്‍ ശ്രദ്ധിക്കണം (പണ്ട് കുരങ്ങന് പറ്റിയപോലാവരുത്)
  ആപ് വരുമ്പോള്‍ ഹൊ ചേര്‍ക്കുക,
  കട: ഡേവീസ് മാഷ് (ന്തോരം പിച്ച് കിട്ടീതാ) :(

  ReplyDelete
 32. അമ്പടാ... ചെറുതേ... ഞാന്‍ സമ്മതിക്കൂല്ലാ... കമന്റ്റില്‍ ഗ്രാമര്‍ നോക്കൂല്ലാ.. :D
  ഡേവീസ് മാഷിന്‍റെ ആ പിച്ചിനു ഗുണം ഉണ്ടായല്ലോ ... :) ഇപ്പൊ എനിക്കിട്ടു കൊട്ടാന്‍ പറ്റിയില്ലേ :))

  ReplyDelete
 33. ഹ്ഹ്ഹ്ഹ് ഹെനിക്ക് മേല
  എന്‍‍റെ ഗ്രാമറും തെറ്റാ. അത് കണ്ട് പിടിക്കും ന്ന് കരുതി ചമ്മി ഇരിക്കുവാരുന്നു. പാവം ചെറുത്.

  ആ....എന്തായാലും ഒരു കാര്യം അറിഞ്ഞാ മതി....... നാം നാം.... ഉസ്കി നാം ;)
  മേം ഭി പൂച്ചാ ദാ. ( മറ്റേ പൂച്ച്യല്ല, സത്യം)

  ReplyDelete
 34. "May-Flower" Deedi,

  Yeh tho achi baath hey, aap abhi Hindi "paani" jaise baath karthi hey...:)
  'Bengaluru' mem theen saal rahkar, mejhe bhi haalath aise hua..!

  ReplyDelete
 35. അവസാനത്തെ ഘൂര്ഖയുടെ വരവ് ശരിക്കും ചിരിപ്പിച്ചു ട്ടോ. എന്തായാലും ഹിന്ദി ഈ നാക്കിനു വഴങ്ങിയല്ലോ. അപ്പൊ ബാക്കി ഹിന്ദീ മേം ബതായെഗാ.

  ReplyDelete
 36. @ചെറുത്‌,
  മേരാ നാം---ഹൈ!
  @ദുബായിക്കാരന്‍,
  ഗജകേസരിയോഗം എന്ന സിനിമ കണ്ടാല്‍ ഈ ഹൈ..ഹൂം കണ്‍ഫ്യൂഷന്‍ കുറച്ചു കൂടും.
  ഈ തമിഴന്മാരെക്കൊണ്ട് ഹിന്ദിയുടെ കാര്യം കഷ്ട്ടമായി അല്ലെ?
  @എന്റെ ലോകം,
  കണ്ടതില്‍ നന്ദി..
  @ജാസ്മിക്കുട്ടി,
  ആള് കൊള്ളാമല്ലോ,അറിയാത്ത ഭാഷയില്‍ ലോകകാര്യങ്ങള്‍ സംസാരിക്കുക എന്ന് വെച്ചാല്‍ സംഭവം ചില്ലറയല്ല..
  ഹൈദരബാദിയുമായി കഴിയുന്നത്ര അടുക്കുക.ഹിന്ദി താനേ നാക്കിനു വഴങ്ങും.
  @പദസ്വനം,
  आपका कमेन्ट केलिए बहुत धन्यवाद जी..
  @pushpamgad,
  പിന്നേ,കിലുക്കം കണ്ട ആരും ആദ്യം പഠിക്കുക അതായിരിക്കും..
  @ചെറുത്‌,
  അബ് ഹം ദുശ്മന്‍ നഹീ..സംജാ..
  @ചെറുവാടി,
  ക്രമേണ പാട്ടും കയ്യിലെടുക്കാം ചെറുവാടീ..എന്റെ അഭിപ്രായത്തില്‍ ഹിന്ദിയിലുള്ളത്ര നല്ല പ്രണയഗാനങ്ങള്‍ മലയാളത്തിലില്ല എന്നാണ്.
  @ഷബീര്‍,
  छोट्टा भाई को मेरा सलाम..
  आपका कमेन्ट पढकर बहुत खशी हुई..
  रफ़ी साब की गीत...वह ला जवाब है..मुझे वह बहुत पसंद है..
  @സിബു,
  കേള്‍ക്കൂ..കേള്‍ക്കൂ..കേട്ടുകൊണ്ടിരിക്കൂ..എന്നാല്‍ പഠിച്ചുകൊള്ളും..
  @വില്ലേജ്മാന്‍,
  ശരിയാ,ഗള്‍ഫില്‍ എത്തിയാല്‍ ആരും ഏത് ഭാഷയും പഠിച്ചു കൊള്ളും.
  ഒമാന്‍ എനിക്ക് നല്‍കിയ സൌഭാഗ്യമാണ് ഹിന്ദി ഭാഷ.
  @കുഞ്ഞൂസ്,
  അതെ കുഞ്ഞൂ,നമ്മള്‍ ഒരു ഭാഷ പഠിക്കുന്നതിനൊപ്പം അവരുടെ സംസ്കാരവും പഠിക്കുന്നു.
  @രമേശ്‌,
  കൊള്ളാം കൊള്ളാം..zain ..zain ..
  @നാമൂസ്,
  എന്ത് ചെയ്യാം സഹോദരാ,ഇപ്പോള്‍ ഇവിടെ പച്ച മലയാളമല്ലാതെന്ത് പറയാന്‍?
  @റാംജി,
  അതെ,അങ്ങിനെയുള്ളിടത്ത് ചെന്ന് പെട്ടാല്‍ താനേ എല്ലാ ഭാഷയും നമുക്ക് വഴങ്ങും.
  @അനുപമ,
  बहुत बहुत धन्यवाद जी..
  @ഉമ്മു അമ്മാര്‍,
  പാക്കിസ്ഥാനി കുടുംബത്തെ മലയാളം പഠിപ്പിച്ച എന്റെ കൂട്ടുകാരി സംഗതി ഇമ്മിണി വലുതാ..
  മംഗ്ലീഷ് പോലെ ഇതെന്താ 'മന്ദി'യോ?
  @അജിത്‌,
  ങ്ങാഹാ..പിടിച്ച് നില്‍ക്കാനത്രേം മതിയല്ലോ..
  @e -smile ,
  എന്നാപ്പിന്നെ ഒരു ദിവസം ഞാന്‍ ഗോപാലിനെ ഹാജരാക്കാം..പോരെ?
  :)
  @ഷാ,
  അപ്പൊ,എത്യോപ്പിയയിലും കൊത് ശല്യമുണ്ടെന്ന് തീര്‍ച്ചയാക്കാം..അല്ലെ?
  @ഷമീര്‍ തളിക്കുളം,
  ഇന്ത്യക്കാര്‍ക്ക് ഇതിലും വലിയൊരു സര്‍ട്ടിഫിക്കറ്റ് കിട്ടാനുണ്ടോ?
  @ശ്രീനാഥന്‍,
  ശ്രീനാഥന്‍ ഇനി ഹിന്ദിയും കൂടി പഠിച്ചാല്‍..ഒരു കലക്ക് കലക്കും!
  ഏതായാലും ഉസ്താദ് കസ്റ്റഡിയില്‍ ഉള്ള സ്ഥിതിക്ക് എപ്പോ വേണെങ്കിലും ആവാലോ.
  @സതീഷ്‌ ഹരിപ്പാട്,
  അതേയതേ...ഞാനും ആദ്യനാളുകളില്‍ എന്തൊക്കെയാ പറഞ്ഞതെന്ന് എനിക്ക് പോലും നിശ്ചയമില്ല.പാവം നീലിമ.
  @ജിയാസു,
  അച്ഛാ..സീക്ക്നാ ചാഹ്തെ ഹോ?
  @മഞ്ജു,
  അതെ ടച്ച്‌ വിട്ടാല്‍ പ്രശ്നമാ..അതാ ഞാന്‍ ഈ ഗോപാലിന്റെ അടുത്തൊക്കെ പ്രയോഗിക്കുന്നത്.
  @മുനീര്‍ മാഹി,
  നാട്ടുകാരന്‍ എനിക്കിട്ടൊന്ന് വെച്ചതാണല്ലോ..
  ഏതായാലും അടുത്ത തവണ ഞാനിത് ഗോപാലിനോട് ചോദിക്കാം കേട്ടോ.. :)
  @veejeyot ,
  jai bharath ..
  @ഹാക്കര്‍,
  thank you .
  @ലിപി,
  എന്റെ പേരറിയണോ ഒരു ക്ലൂ തരാം.
  ആദ്യത്തെ അക്ഷരം മയിലിലുണ്ട്,കുയിലില്ല.
  രണ്ടാമത്തെ അക്ഷരം കറിയിലുണ്ട് ,ചാപ്പാത്തിയിലില്ല.
  അവസാന അക്ഷരം കായത്തിലുണ്ട്,മായത്തിലില്ല...
  ഇപ്പൊ ജബ ജബ മാറിയില്ലേ?
  @rashid malik ,
  acha..aapse milkar bahuth khushee huyee..
  ab halath kaisa hai?
  @അക്ബര്‍,
  അവന്റെ ആ സംസാരം ഇപ്പോഴും എന്നെ ചിരിപ്പിക്കുന്നു..

  ഇവിടെ വന്ന് ഇത് വായിച്ച് സഹിച്ച എല്ലാ ബ്ലോഗ്ഗര്‍മാര്‍ക്കും ഹൃദയത്തിന്റെ ഭാഷയില്‍ സ്നേഹപൂര്‍വ്വം നന്ദി പറയട്ടെ..

  ReplyDelete
 37. ഹിന്ദി പുരാണം കൊള്ളാം.....നാല് വര്ഷം ബീഹാരികളുടെ കൂടെ പഠിച്ചു ഞാനും ഹിന്ദി പഠിച്ചു....പിന്നെ ആരാ പറഞ്ഞത് ദൂരദര്‍ശന്‍ കണ്ടാല്‍ നന്നായി ഹിന്ദി പഠിക്കാം... ദൂരദര്‍ശന്‍ കണ്ടാണ് ഞാന്‍ ഹിന്ദിയുടെ ആദ്യക്ഷരങ്ങള്‍ പഠിച്ചത് കേട്ടോ...
  മയ്ഫ്ലോവേര്സിന്റെ പേര് എനിക്ക് പിടികിട്ടി...പറയട്ടെ...?അല്ലെ വേണ്ട രഹസ്യമായി ഇരിക്കട്ടെ..

  ReplyDelete
 38. എഴുത്ത് കൊള്ളാം.ലളിതമായ ഭാഷ.
  ആദ്യം എഴുതിയത് എനിക്ക് മനസ്സിലാക്കാനാവും.അത്തരം ഒരു കഥയില്‍ ഞാനുമൊരു കഥാപാത്രമായിരുന്നു.ഞാന്‍ ഹിന്ദി പഠിച്ചത് കൂട്ടുകാരനോട് സംസാരിച്ചു.ഇപ്പോള്‍ ഹിന്ദി കേട്ടാല്‍ മനസ്സിലാകും സംസാരിക്കാന്‍ ശ്രമിക്കാറില്ല.
  പിന്നെ എന്ത് പഠിക്കാന്‍ തുടങ്ങിയാലും ഈ ജന്മത്തില്‍ നമ്മെക്കൊണ്ടിത് സാധിക്കില്ലെന്ന് തോന്നുക സ്വാഭാവികം പഠിച്ചു കഴിയുമ്പോള്‍ തോന്നും ഇതിനെയാണോ ഞാന്‍ ഇത്രേം വലിയ കാര്യമെന്ന് കരുതിയതെന്നും.....
  എഴുത്തിലെ നന്മയ്ക്ക് ആശംസകള്‍ .....

  ReplyDelete
 39. ആന്റീ, ഇത് ബഡാപോസ്റ്റ്‌ ആയി കേട്ടോ.
  i laughed a lot

  ReplyDelete
 40. നീലിമ ടീച്ചര്‍ ഇനി മലയാളമാണോ പഠിച്ചത്? ആ ആര്‍ക്കറിയാം ....അതോ രണ്ടാളും കൂടി ഇനി പുതിയ വല്ല ഭാഷക്കും രൂപം നല്‍കിയോ? അതറിയാന്‍ നീലിമ ടീച്ചര്‍ തന്നെ വരേണ്ടി വരും സാക്ക്ഷി പറയാന്‍...പ്രവാസലോകത്തില്‍ ഒന്ന് കൊടുത്തു നോക്കിയാലോ?
  ...അവരെ കണ്ടത്താന്‍ കഴിയട്ടെ

  ReplyDelete
 41. എന്റെ ബ്ലോഗിലെ കമന്റ് വഴിയാ ഇവിടെയെത്തിയത്.. നല്ല രസികൻ എഴുത്ത്.. :)

  ReplyDelete
 42. ഇവിടെ എല്ലാരും ഹിന്ദിക്കാരായത് കൊണ്ട് ഞാൻ അതിനായി ശ്രമിക്കാതിരിക്കുന്നില്ല..
  നല്ല രസമുള്ള പോസ്റ്റ്..

  ReplyDelete
 43. @@
  >> @ലിപി,
  എന്റെ പേരറിയണോ ഒരു ക്ലൂ തരാം.
  ആദ്യത്തെ അക്ഷരം മയിലിലുണ്ട്,കുയിലില്ല.
  രണ്ടാമത്തെ അക്ഷരം കറിയിലുണ്ട് ,ചാപ്പാത്തിയിലില്ല.
  അവസാന അക്ഷരം കായത്തിലുണ്ട്,മായത്തിലില്ല...
  ഇപ്പൊ ജബ ജബ മാറിയില്ലേ? <<

  മാറീന്നു മാത്രമല്ല ഇത്താന്റെ പേരും കിട്ടി.

  A) മയിലമ്മ. B) ചപ്പാത്തിക്കറി. C) കായപ്പൊടി.

  ജബജബാ..!

  (മറീത്താന്നുവിളിച്ചാ തല്ലാന്‍ വര്വോ?)

  **

  ReplyDelete
 44. സംഭവം ഒരു ഒഴുക്കില്‍ അങ്ങട്റ്റ് വായിച്ചു പക്ഷെ ഇടക്ക് കൊല്ലം ഷാഫിയുടെ പാട്ടില്‍ കാണുന്ന ആഹിന്ധി വരി എനിക്കും പിടി കിട്ടിയില്ല ചുരുക്കി പറയാലോ ആ മുകളില്‍ പറഞ്ഞ നന്നിയുള്ളവനായി സഫരോമ്കി സിന്ദകീ ഹോ കബി കഥം ജാതീ ഹേ ( അടിപൊളി പോസ്റ്റ് )

  ReplyDelete
 45. e house wifendea rajanakalil padachavan anugrahagak choriyatea.........aameen

  ReplyDelete
 46. മനോഹരമായൊരു പുഞ്ചിരിയില്‍ ഉത്തരമൊതുക്കും ഫയങ്കര അഹങ്കാരമാണല്ലേ? ആരു പറഞ്ഞു മനം മയക്കും പുഞ്ചിരിയാണെന്ന്?? :)))))

  ഹഹഹ. ശരിക്കും ഇഷ്ടപ്പെട്ടു പോസ്റ്റ്. ഹിന്ദി ഹമേൻ ഭി ബഹുത്ത് പസന്ദ് ഹൈ. ഹിന്ദിയോടുള്ള സ്നേഹം ഇന്നും കാത്ത് സൂക്ഷിക്കുന്നു എന്നറിഞ്ഞതിൽ വളരെ സന്തോഷം. അതിനു കാരണക്കാരിയായ സുഹൃത്തിനെ കണ്ടുമുട്ടുവാൻ എത്രയും പെട്ടന്നിട വരട്ടെ. നല്ല രസകരമായ ഭാഷയിൽ എഴുതിയ ഈ പോസ്റ്റ് വളരെ വളരെ ഇഷ്ടപ്പെട്ടു.

  ReplyDelete
 47. നല്ല പോസ്റ്റ്, ഹിന്ദി ഭാഷ എനിക്കും വല്യ ഇഷ്ടാണ്.

  ReplyDelete
 48. ഹിന്ദി പഠിക്കാന്‍,ഹിന്ദിക്കാരിയായ ഒരു ഗേള്‍ ഫ്രണ്ടിനെ കിട്ടിയിരുന്നെങ്കില്‍ എന്ന് ഞാന്‍ ആലോചിട്ടുണ്ട് .അതാകുമ്പോ സംസാരിക്കാന്‍ ആവേശം കാണും സൂര്യന് താഴെയുള്ള സകല വിഷയവും ഹിന്ദിയില്‍ സംസാരിക്കാന്‍ പഠിക്കാം.പടച്ചോന്‍ സഹായിച്ച് ഇന്ന് വരെ അങ്ങനെ ഒരു അവസരം കിട്ടിയില്ല.......ഒരിക്കല്‍ ഞാനും .......................................

  ReplyDelete
 49. കൊള്ളാം..ഹിന്ദി പഠിച്ചെടുത്തല്ലൊ.നന്നായി..നമ്മള്‍ മനസ്സു വെച്ചാല്‍ എല്ലാം നടക്കും എന്നു മനസ്സിലായില്ലേ..എനിക്കും എന്‍റ അയല്‍ക്കാരിയായി ഒരു യുപി ക്കാരി ടീച്ചര്‍ ഉണ്ടായിരുന്നു.അന്നെന്‍റ
  ധോടാ..ധൊടാ..ഹിന്ദി കേട്ട് എന്നെ എന്റ ആള്‍ കളിയാക്കുമായിരുന്നു.അദ്ദേഹം ഹിന്ദിക്കാരെപ്പോലെ സംസാരിക്കുമായിരുന്നു.എന്താണേലും ആ ടീച്ചറുമായി കൂടി ഞാനങ്ങു ഹിന്ദിയില്‍ സംസാരിക്കാന്‍ പഠിച്ചു.അവര്‍ പിന്നീട് അവരുടെ നാട്ടില്‍ പോയി. ഇപ്പൊള്‍ അവര് ഈലോകത്തോടു വിട പറഞ്ഞു.

  ReplyDelete
 50. നന്നായിട്ടോ ഹിന്ദി പുരാണം. എല്ലാ ആശംസകളും

  ReplyDelete
 51. നല്ല പോസ്റ്റ്‌. എനിക്ക് ഇഷ്ടപ്പെട്ടു.
  ഇനിയും ഇതുപോലുള്ള പോസ്റ്റുകള്‍ പ്രതീക്ഷിക്കുന്നു.
  junctionkerala.com ഒന്ന് പോയി നോക്കൂ.
  ഈ ബ്ലോഗ്‌ അവിടെ ലിസ്റ്റ് ചെയ്തിട്ടില്ല എന്ന് തോന്നുന്നു.

  ReplyDelete
 52. ബഹുത് അച്ഛാ....പിന്നെ അവസാനം എഴുതിയത് സത്യം ആണോ? ലാലേട്ടന്‍ പറഞ്ഞ പോലെ തന്നെ തോന്നുന്നു..

  ReplyDelete
 53. ശരിക്കും ആസ്വദിച്ചു. Will Power ഉള്ളത് അനുകൂലമായി അല്ലെ.

  ReplyDelete
 54. വവ്വാലിനെ പോലെ ഉത്തരത്തില്‍ തൂങ്ങി കിടക്കുന്ന ഈ ഹിന്ദി പണ്ടെ എനിക്ക് ഇഷ്ടല്ലായിരുന്നു.പ്രത്യേകിച്ച് തും വെക്കുമ്പോ ഹെ വെക്കണം, ആപ്പ് വെച്ചാ തിരിച്ച് വെക്കണമെന്നൊക്കെ നിയമങ്ങളുള്ളത് കൊണ്ട്...ഇവിടെ വന്നപ്പോള്‍ ഹിന്ദി,അറബി എല്ലാം പഠിക്കേണ്ടി വന്നു.ഇപ്പോ മറ്റുള്ളവരുടെ മുന്നില്‍ പിടിച്ചു നിക്കാനുള്ള അത്യാവശ്യം സംഗതി കയ്യിലുണ്ട്....

  ----------------------
  ആദ്യത്തെ അക്ഷരം മയിലിലുണ്ട്,കുയിലില്ല.
  രണ്ടാമത്തെ അക്ഷരം കറിയിലുണ്ട് ,ചാപ്പാത്തിയിലില്ല.
  അവസാന അക്ഷരം കായത്തിലുണ്ട്,മായത്തിലില്ല...

  എനിക്ക് പേരു മനസിലായീട്ടോ...

  ReplyDelete
 55. സൂപ്പര്‍.. വായിക്കാന്‍ വൈകി.. (മുത്സേ ഹിന്ദി മാലൂം.. മുത്സേ ഹിന്ദി മാലൂം ... ഇയ്യോ എനിയ്ക്ക് ഹിന്ദി അറിയാമെന്ന് ഈ മേയ്പുഷ്പത്തോട് എങ്ങനാ പറഞ്ഞു മനസ്സിലാക്കുക)

  ReplyDelete
 56. @നജ്മത്ല്ലൈല്‍,
  അതെ,എന്റെ ചെറിയ മോള്‍ ദൂരദര്‍ശന്‍ വഴി ഹിന്ദി സംസാരിക്കാന്‍ പഠിച്ചു.വിഡ്ഢിയായ ഞാന്‍ എളുപ്പ വഴിയും വെച്ച് ഒമാനിലേക്ക് പറക്കേണ്ടി വന്നു ഹിന്ദി പഠിക്കാന്‍..
  @ഞാന്‍,
  നമ്മള്‍ സമീപിക്കുന്നത് പോലിരിക്കും എല്ലാം.impossible നെ നമ്മള്‍ വിചാരിച്ചാല്‍ I 'm possible ആക്കാമല്ലോ.
  @കൊലുസ്,
  ചോട്ടിയുടെ ഈ കമന്റ് बहुत खूब..
  @ഫൈസല്‍ ബാബു,
  നീലിമയെ എന്നെങ്കിലും ഞാന്‍ സൈബര്‍ ലോകത്ത് കണ്ടെത്തും..
  @സിജോ,
  വന്നതില്‍ അന്തോഷം.
  @അനശ്വര,
  നന്ദിയുണ്ട്.
  @കണ്ണൂരാന്‍,
  തല്ല് വേണോ?:)
  @കൊമ്പന്‍,
  പോസ്റ്റ്‌ ഇഷ്ട്ടമായതില്‍ സന്തോഷം.
  @ടിന്റുമോന്‍,
  പ്രാര്‍ത്ഥനകള്‍ക്ക് സസ്നേഹം നന്ദി.
  @ഹാപ്പി ബാച്ചി,
  ഞാനൊന്ന് ചിരിച്ചോട്ടപ്പാ...
  @അനസ് ഉസ്മാന്‍,
  ങ്ങാഹാ..നല്ലത്.
  @RK ,
  ഐഡിയ അച്ഛാ ഹൈ..
  @കുസുമം,
  സെയിം പിഞ്ച് !
  നമ്മള്‍ ഒരു ഭാഷ പഠിക്കുമ്പോള്‍ ആ സംസ്കാരം കൂടിയാണ് പഠിക്കുന്നത്.
  @മുല്ല,
  ആശംസകള്‍ക്ക് നന്ദി കേട്ടോ.
  @നീത,
  junction കേരളയെപ്പറ്റി ഞാനിപ്പോഴാണറിയുന്നത്.ലിസ്റ്റ് ചെയ്തു കേട്ടോ.
  @ഏപ്രില്‍ ലില്ലി,
  സത്യം,സത്യം,സത്യം.
  @V .P .ahmed ,
  നന്ദി സര്‍.
  @അണ്ണാറക്കണ്ണന്‍,
  വവ്വാലിന്റെ ഉപമയും,ആപ്പും മറ്റും കലക്കി..
  @കാര്‍ന്നോര്‍,
  മുത്സെ പതാ ഹൈ കി ആപ്കോ ഹിന്ദി അച്ചീ തരാ മാലൂം ഹൈ..
  ഖുശ് ?
  ഹിന്ദി പുരാണം വായിക്കാനെത്തിയ എല്ലാ സഹൃദയര്‍ക്കും ഒരിക്കല്‍ക്കൂടി നന്ദി പറയട്ടെ..

  ReplyDelete
 57. എനിക്കു ഹിന്ദി ഭയങ്കര ഇഷ്ടാ.. പക്ഷേ അതിന്റെ ഗ്രമര്‍ മാത്രം എനിക്കെന്തോ അങ്ങു പിടിക്കുന്നില്ല.. ഹം ഹും ഹൊ എല്ലാം ആകെ പ്രശ്നമാ.. ഹിന്ദി സിനിമ കാണും, പട്ടു കേള്‍ക്കും പിന്നെ ജീവിക്കാന്‍ ഇതൊരു ആവശ്യമായി വന്നതു കൊണ്ട് ഇടക്കൊക്കെ ഉപയോഗിക്കും എന്നെ ഒള്ളു. എന്നാലും, ഇപ്പഴും മേ ഔര്‍ ഹിന്ദി ദുശ്മന്‍ ദുശ്മന്‍. ജഗട ജഗട... :)

  നല്ല പോസ്റ്റ് കേട്ടൊ..!

  ReplyDelete
 58. ഹിന്ദി തെരിയാത് :) പ്യാവം ഞ്യാന്‍ :(

  ReplyDelete
 59. “ഏതൊരു ഭാഷയുടെയും തനിമയും സൗന്ദര്യവും കുടികൊള്ളുന്നത് ആ ഭാഷയില്‍ പ്രചാരത്തിലിരിക്കുന്ന ശൈലികളുടെയും നാട്ടുപ്രയോഗങ്ങളുടെയും സമ്പന്നതയിലാണ്.മലയാളത്തിന്റെ വാമൊഴിവഴക്കത്തിന്റെ ശക്തിയും സൗന്ദര്യവുംശാലീനതയും നഷ്ടപ്പെട്ടുകൂടാ.'ആറുമലയാളിക്ക് നൂറ് മലയാളം 'എന്നത് തെക്ക് വടക്ക് പ്രദേശങ്ങളിലും മലനാട് തൊട്ട് അലയാഴി വരെയുള്ള പ്രദേശങ്ങളിലും ഉള്ള മലയാളഭാഷയിലുള്ള വ്യത്യാസത്തെ സൂചിപ്പിക്കുന്നു.ഗ്രാമ്യപ്രയോഗങ്ങളും ശൈലികളും ഉച്ചാരണത്തിന്റെ നീട്ടികുറുക്കലുകളും താളബോധവും പ്രദേശങ്ങള്‍തോറും മാറുന്നു.വനവാസികള്‍ക്കിടയിലും വിവിധ ജനവിഭാഗങ്ങള്‍ക്കിടയിലും വിവിധങ്ങളായ ശൈലികള്‍ നിലനില്‍ക്കുന്നു.ഇതൊക്കെ മലയാളത്തിന്റെ ഈടുവെപ്പുകളത്രെ...” [ ഒരു ഗൂഗിള്‍ ബസ് കോപി പേസ്റ്റ്- https://profiles.google.com/100481191911039764754/posts/j7hSxDT4mcA#100481191911039764754/posts/j7hSxDT4mcA ]

  പറയാന്‍ കാരണമുണ്ട്. പോസ്റ്റിന്റെ തുടക്കത്തിലെ ഒരു വാക്ക്, നമ്മട കണ്ണൂര്‍ പ്രയോഗം തന്നെ!, അതിനെപ്പറ്റി ആരെങ്കിലും ചോദിച്ചോ എന്ന് അറിയില്ല, കമന്റ് എല്ലാം വായിച്ചില്ല ;)

  കണ്ടപ്പോള്‍ വാമൊഴിയായുള്ള എത്രയോ പദങ്ങള്‍ ലോപിച്ച് പോയിരിക്കുന്നു എന്നോര്‍ക്കുകയാണ്..

  ആശംസകള്‍.

  ReplyDelete
 60. അപ്പോൾ ഹിന്ദി പഠിച്ചു അല്ലേ?..വളരെ നന്നായിട്ടുണ്ട്‌.. പക്ഷെ... ഇനി ലേശം മലയാളം കൂടെ ഒന്നു പഠിക്ക്‌.. ചാനലുകളിലൊക്കെ കൊഞ്ചിക്കുഴയുന്ന അവതാരക ടീച്ചറമ്മമാർ പറഞ്ഞു തരും..

  നിങ്ങൾ പറയുന്ന മലയാളത്തിൽ താളമില്ല, ടെമ്പൊ ഇല്ല.... സംഗതി ഇല്ല...ബാക്കി ഏതാണ്ടൊക്കെയോ എംജി യും അണ്ണാച്ചിയും പറയുന്ന സാധനങ്ങൾ ഇല്ല...

  ഉദാഹരണത്തിന്‌ മലയാലം കുരച്ച്‌, കുരച്ച്‌ തിരിയും ന്നൊക്കെ ആദ്യം പറയാൻ പഠിക്കുക.. അപ്പോൾ ശരിയാകും...

  വെറുതെ പറഞ്ഞതാണ്‌ കേട്ടോ.. നന്നായിട്ടുണ്ട്‌..ഭാവുകങ്ങൾ നേരുന്നു...

  ReplyDelete
 61. ഞാനും ഹിന്ദി പഠിക്കാന്‍ ശ്രമിച്ചുകൊണ്ടിരിക്കുന്നു
  എന്‍റെ റൂമിലെ സഹമുറിയന്‍ ഷബീര്‍ പറയുന്നത്
  ഞാന്‍ ഹിന്ദി പറയാന്‍ തുടങ്ങിയപ്പോള്‍ എന്‍റെ കമ്പിനിയിലെ
  പലരും എക്സിറ്റില്‍ പോയെന്നാണ്.

  പുതിയ പോസ്റ്റ്‌ ഇടുമ്പോള്‍ ഒരു മെയില്‍ അയക്കുമല്ലോ

  ReplyDelete
 62. ഹഹഹഹ..ഇതു വായിക്കുമ്പോള്‍ തന്നെ ആദ്യം എനിക്ക് ഓര്‍മയില്‍ വന്നത് ഗാന്ധി നഗര്‍ സെക്കന്റ്‌ സ്ട്രീറ്റ് ലെ ഭീം സിംഗ് ക ബേട്ട രാം സിംഗ് നെയാണ്... ഇപ്പോള്‍ ഇയ്യാള്‍ വലിയ ഹിന്ദി വിദ്വാന്‍ ആയി കാണും എന്ന്‌ വിശ്വസിക്കുന്നു.... നല്ല രസം ഉണ്ടായിരുന്നു വായിക്കാന്‍ കേട്ടോ..ആശംസകള്‍ നേരുന്നു..സസ്നേഹം..

  www.ettavattam.blogspot.com

  ReplyDelete
 63. ഹിന്ദി പുരാണവും അനുബന്ധപുരാണങ്ങള്ളും വായിച്ചു .പാവം ഞാന്‍ എനിക്കൊരു ഹിന്ദി അയല്‍ക്കാരനെ കിട്ടിയില്ല..ഞാന്‍ അന്വേഷിക്കുന്നുണ്ട്.രസകരവും വായനാസുഖമുള്ളതും .ആശംസകളോടെ ഒരു ഹൈറേഞ്ച് നിവാസി...

  ReplyDelete
 64. ഹിന്ദി പഠനം നന്നായി....വളരെ സരസമായി അവതരിപ്പിച്ചു....
  എനിക്കും ഹിന്ദി അറിയില്ല.......അതുകൊണ്ട് തന്നെ എന്‍റെ കൂടിരുന്നു ഹിന്ദി സിനിമകള്‍ വീടുകാര്‍ കാണില്ല എന്നാ അവസ്ഥ....... പഠിക്കുന്ന കാലം മുതല്കെ ഹിന്ദി എനിക്ക് ഒരു ബാലികേറ മലതന്നെ ആയിരുന്നു....ഇപ്പോഴും അങ്ങനെ തന്നെ.... ഞാനും ഹിന്ദി 'ഹായ്', 'ഹൈ ' എന്നൊക്കെ പറയുന്ന ഒരു കാലം വരുവാരിക്കുമല്ലേ.....

  ReplyDelete
 65. क्या पोस्ट है जी... !! അച്ഛാ ഹൈ..സൂപ്പര്‍..

  ReplyDelete
 66. സൌ സാല്‍ പെഹലെ മുത്സെ തുംസെ പ്യാര്‍ ഥാ..
  ആജ് ഭീ ഹേ, ഔര്‍ കല്‍ ഭീ രഹേഗാ.......

  മുജെ ഹിന്ദി സെ ഭീ ബഹുത് പ്യാര്‍ ഥാ, പ്യാര്‍ ഹേ, ഔര്‍ പ്യാര്‍ ഹോയെഗാ.

  ഹാ ഹാ ഞാന്‍ എന്റെ കാര്യമാണേ പറഞ്ഞത്. സുഹൃത്തേ, നന്നായി എഴുതിയിരിക്കുന്നു. ഭാവുകങ്ങള്‍.

  ReplyDelete
 67. @phayas ,
  ഒന്ന് മനസ്സിരുത്തി അടുക്കാന്‍ നോക്കൂ..ജഗടയോക്കെ ഓടിയൊളിക്കും..!

  @നിശാസുരഭി,
  എന്റെയും ഒരു പോസ്റ്റ്‌ ഉണ്ട്,'ആറ് നാട്ടില്‍ നൂറ് ഭാഷ.'
  ആശംസകള്‍ക്ക് നന്ദി.

  @മാനവധ്വനി,
  കുരച്ച് കുരച്ച് പറയാന്‍ ഞമ്മളെ കിട്ടില്ലാട്ടോ..
  പറയുന്നെങ്കില്‍ ഫുള്‍..അതാ ഞമ്മളെ ഒരു സ്റ്റൈല്‍!
  നന്ദിയുണ്ടേ..

  @കെ.എം.റഷീദ്,
  ഹ..ഹ..ഹ..
  അപ്പൊ ആളെ ഓടിക്കാനും ഹിന്ദി പ്രയോഗിക്കാല്ലേ?

  @ഷൈജു,
  ആ പാവത്തിനെ ആര്‍ക്കെങ്കിലും മറക്കാന്‍ പറ്റുമോ?

  @സങ്കല്‍പ്പങ്ങള്‍,
  അന്വേഷിപ്പിന്‍ കണ്ടെത്തും..!

  @മീര പ്രസന്നന്‍,
  അപ്പോള്‍ എന്റെ വീട്ടുകാരെ കുറ്റം പറഞ്ഞത് വെറുതെ അല്ലേ?
  തീര്‍ച്ചയായും ഹാ..ഹൂം..എന്ന് മീരയെക്കൊണ്ട് കാലം പറയിക്കും.ഞാന്‍ തന്നെ മികച്ച ഉദാഹരണം.

  @നസീര്‍ പാങ്ങോട്,
  നന്ദി.

  @ഋതു സഞ്ജന,
  बहुत खुश!!

  @Dr .P .Malankot ,
  ഈ പ്യാര്‍ നില നില്‍ക്കട്ടെ..

  ReplyDelete
 68. സ്‌കൂളില്‍ നിന്ന് ടീച്ചര്‍ കര്‍ത്താവ് വരുംബൊ ഹെ, ഭര്‍ത്താവ് വരുംബൊ ഹും എന്നൊക്കെ പഠിപ്പിച്ച് ആകെ ടെന്‍‌ഷനാക്കുവല്ലേ പിന്നെങ്ങനാ ഹിന്ദി പഠിക്കുവാ..? പോസ്‌റ്റ് നന്നായിരിക്കുന്നു. അഭിനന്ദനങ്ങള്‍..

  ReplyDelete