
"ലബ്ബൈക്കല്ലാഹുമ്മ ലബ്ബൈക്ക്
ലബ്ബൈക്ക ലാ ശരീക്ക ലക്ക ലബ്ബൈക്ക്
ഇന്നല് ഹംദ,വന്നിഅമത്ത ലക വല്‍ മുല്‍ക്ക്
ലാ ശരീക്ക ലക്ക..."
(അല്ലാഹുവേ,ഞാനിതാ നിന്റെ വിളിക്ക് ഉത്തരം ഉത്തരം ചെയ്തിരിക്കുന്നു.
ഞാനിതാ ഉത്തരം ചെയ്തിരിക്കുന്നു.
നിനക്ക് ഒരു പങ്കുകാരനുമില്ല.
ഞാനിതാ ഉത്തരം ചെയ്തിരിക്കുന്നു.
സര്‍വ സ്തുതിയും നിനക്ക് അവകാശപ്പെട്ടതാണ്.
എല്ലാ അനുഗ്രഹവും നിന്റെതാണ്.
എല്ലാ അധികാരവും നിനക്ക് മാത്രമാണ്.
നിനക്ക് ഒരു പങ്കുകാരനുമില്ല.)
ഒരു സ്വപ്ന സാക്ഷാല്‍ക്കാരമായ ഹജ്ജ് യാത്രയുടെ സ്പന്ദിക്കുന്ന സ്മരണകള്‍ ഇന്നും എന്റെ മനസ്സ് നിറയെ പച്ചപിടിച്ച് കിടപ്പുണ്ട്.ഒരിക്കലും കരിഞ്ഞു പോകാത്ത വിധം..
ഇപ്പോള്‍ ഹജ്ജ് അടുത്തപ്പോള്‍ എനിക്കതാരോടെങ്കിലും പറയാതെ വയ്യ..
കഅബ നേരില്‍ കണ്ടപ്പോള്‍ സന്തോഷം കൊണ്ടെന്റെ കണ്ണ് നിറഞ്ഞു പോയി..
ഏതൊരു ബിന്ദുവിലേക്ക് നേരെ തിരിഞ്ഞാണോ ഞാന്‍ അഞ്ചു നേരം നമസ്കരിക്കുന്നത്,അത് ഇതാ എന്റെ കണ്മുന്നില്!
ഞാനടക്കമുള്ള ജനലക്ഷങ്ങള്‍ അതിനെ തവാഫ് (പ്രദക്ഷിണം)ചെയ്യുകയാണ്.സൂര്യന് ചുറ്റും ഭൂമി എന്നപോലെ,ആന്റിക്ലോക്ക് വൈസ് ആയി..
ആ പ്രവാഹത്തില്‍ ഈ ഞാനും സ്വയം അലിഞ്ഞില്ലാതാകുന്നത് പോലെ തോന്നി..
നമ്മുടെ എല്ലാ അഹംഭാവങ്ങളും അവിടെ ഉരുകിപ്പോകും..സൂര്യകിരണമേറ്റ മഞ്ഞുകട്ട ഉരുകും പോലെ..
മരുഭൂമിയിലെ നിലയ്ക്കാത്ത ഉറവയായ സംസം കൊണ്ട് ഇന്നും ലക്ഷോപലക്ഷം ജനങ്ങള്‍ ദാഹം ശമിപ്പിക്കുന്നു.
സഫാ മര്‍വാ കുന്നുകള്‍ക്കിടയില്‍ കൂടി നടക്കുമ്പോള്‍ നമ്മളാഗ്രഹിച്ച് പോകും..ഇസ്മായീലിനെ പ്പോലൊരു സന്തതിയാകാന്‍..ഹാജറയെപ്പോലൊരു മഹതിയാകാന്‍..
പിന്നീട് അറഫയിലും മുസ്ദലിഫയിലുമെല്ലാം സ്വയം നഷ്ടപ്പെട്ട നാളുകളായിരുന്നു.പ്രാര്‍ത്ഥനകളില്‍ മുഴുകി,പാപങ്ങള്‍ കഴുകി,പശ്ചാത്താപത്തിന്റെ രാപ്പകലുകള്‍..
വിശാലമായ മുസ്ദലിഫാ മൈതാനത്ത് വെറും കിടക്കവിരി മാത്രം വിരിച്ച് നക്ഷത്രങ്ങള്‍ നോക്കി കിടന്നത് ഒരപൂര്‍വ അനുഭവമായിരുന്നു.ജീവിതത്തിലെ ഏറ്റവും സുഖദായകമായ ഒരുറക്കമായിരുന്നു അന്നെനിക്ക് കിട്ടിയത്.
ജംറയിലെ കല്ലേറില്‍ ഉള്ളിലെ പിശാചുക്കളെ എറിഞ്ഞ് ഓടിക്കുകയായിരുന്നു.
തമ്പുകളുടെ നഗരിയായ മിനയില്‍ താമസിക്കുമ്പോള്‍ ഒരു നിമിഷം ഞാന്‍ ലോകത്തിന്റെ നാനാ ഭാഗങ്ങളിലുമുള്ള അഭയാര്‍ഥികളെപ്പറ്റി ചിന്തിച്ചു പോയി..
എത്ര കോടീശ്വരനാണെങ്കിലും ഹജ്ജിനു പോയാല്‍ ടെന്റില്‍ താമസിച്ചേ പറ്റൂ.
സൗദി രാജാവും,നാട്ടിന്‍പുറത്തെ ഏറ്റവും സാധാരണക്കാരനും ഹജ്ജ് വേളയില്‍ ധരിക്കുന്നത് ഒരേ പോലത്തെ വസ്ത്രങ്ങള്‍ ,ചെയ്യേണ്ടത് ഒരേ കര്‍മങ്ങള്‍.അവിടെ രാജാവോ , പ്രജയോ ഇല്ല.എല്ലാവരും ദൈവത്തിന്റെ അതിഥികള്‍ മാത്രം..
ഇസ്ലാം വിഭാവനം ചെയ്യുന്ന സമത്വത്തിന്റെയും സമഭാവനയുടെയും ഒരു പ്രായോഗിക ചിത്രമാണ് ഹജ്ജ്.
പ്രിയപ്പെട്ടവരേ,
ReplyDeleteഇതൊരു ഹജ്ജ് വിവരണമല്ല,
എന്റെ അനുഭവങ്ങളുടെ വളരെ ചെറിയ ഒരംശം ആറ്റിക്കുറുക്കി എഴുതിയെന്നു മാത്രം.
നല്ല വിവരണം.
ReplyDeleteഅനുഭവങ്ങളെ ഭംഗിയായി പകര്‍ത്തിയിട്ടുണ്ട്.
ഇന്ഷാ അല്ലാഹ്. പോകണം. പ്രാര്‍ഥിക്കുക
പ്രിയമെയ്മാസപൂവേ,എന്താണെന്നറിയില്ല വായിച്ചപ്പോള്‍ കണ്ണ് നനഞ്ഞു..
ReplyDeleteആദ്യമായി കഅബ കാണുമ്പോളുള്ള അനുഭവം അത് വിവരണതീതം തന്നെ!
ഉജ്വല പ്രഭാവത്തോടെയും തലയെടുപ്പോടെയും,കൂടെ വിശുദ്ധ കഅബ നില്‍ക്കുന്നത് കാണുമ്പോള്‍ ജീവന് തുടിക്കുന്നതായി തോന്നിയിട്ടുണ്ട്.പതിവ് പോലെ നല്ല പോസ്റ്റ്...
ചെറുവടിയെ പോലെ മനസ്സില്‍ ഒരുപാട് മോഹമുണ്ട് അവിടെ പോകാന്‍ പ്രാര്‍ത്ഥിക്കുക
ReplyDeletemanassu kondu njanum makkayil ethi....... vivaranam assalayittundu...... aashamsakal...........
ReplyDeleteഇന്ഷാ അല്ലാഹ്.... പോകണം.പ്രാര്‍ത്ഥിക്കുക...
ReplyDeleteLABBAIKALLAHUMMA LABBAIK...makkayilethiya pratheethi...kanneeraniyichu..inshah allah..pokanam prarthikkuka...
ReplyDeleteഎത്ര കോടീശ്വരനാണെങ്കിലും ഹജ്ജിനു പോയാല്‍ ടെന്റില്‍ താമസിച്ചേ പറ്റൂ.
ReplyDeleteമായാത്ത സ്മരണകള്‍..
മായാത്ത ഓർമ്മയുടെ ഒഴുക്ക് നിർമ്മലമായ് ഒഴുകിടുന്നു..
ReplyDeleteഖുർആന്റെ കുളിരിടും വാക്യങ്ങളെന്നുടെ
കരളിലെ കറകൾ കഴുകിടുന്ന പോലെ,
ആ പഴയ യേശുദാസ് പാടിയ ആ പഴയ ഗാനമോർമ്മ വരുന്നു
മക്ക... അതൊരു മറക്കാനാകാത്ത അനുഭവം ആവും .
ReplyDeleteനല്ല ഓര്‍മ്മ. നന്നായി...
ReplyDeleteആദ്യമായി കഅബ കണ്ട അനുഭൂതി പിന്നീടൊരിക്കലും കിട്ടിയിട്ടില്ല... പറഞ്ഞറിയിക്കാനാവാത്ത നിമിഷം..
ReplyDeleteഹജിന്റെ നാളുകള്‍ ചുരുങ്ങിയ വാക്കുകളില്‍ നന്നായി കോറിയിട്ടു!
ചുരുങ്ങിയ വാക്കുകളിലൂടെ കോറിയിട്ട ഹജ്ജ് അനുഭവം വളരെ ഹൃദ്യമായി.... അവിടം സന്ദര്‍ശിച്ച പ്രതീതി ഉളവാക്കുന്നു,ഈ രചന!
ReplyDelete@ചെറുവാടി,
ReplyDeleteഹജ്ജിനു പോകാനുള്ള ആഗ്രഹം പടച്ചവന് സഫലമാക്കിത്തരട്ടെ.(ആമീന്‍)
നന്ദി.
@എന്റെ കുഞ്ഞനിയത്തി ജാസ്മിക്കുട്ടീ,
എന്നത്തേയും പോലെ നല്ല കമന്റിന് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു.
@അനസ്,
തീവ്രമായ ആഗ്രഹമാണ് എന്നെയും അവിടെ കൊണ്ടെത്തിച്ചത്.അല്ലാഹു അനസിന്റെ അഭിലാഷം പൂര്‍ത്തീകരിച്ചു തരുമാറാകട്ടെ.(ആമീന്‍).അഭിപ്രായത്തിനു നന്ദി.
@ജയരാജ്,
സഹോദരാ,ഈ അഭിപ്രായത്തിനു പ്രത്യേകം നന്ദി.
@ജിഷാദ്,
ഉത്സാഹിച്ചാല്‍ എത്തിക്കും എന്നാണല്ലോ,അല്ലാഹു അനുഗ്രഹിക്കട്ടെ.(ആമീന്‍)
തീര്‍ച്ചയായും എന്റെയും പ്രാര്‍ത്ഥനയുണ്ടാവും.
നന്ദിയോടെ..
@സിതാര,
ആദ്യത്തെ വരവിനു സ്നേഹത്തോടെ സ്വാഗതമോതീടട്ടെ.
മോള്‍ക്ക് അവിടെ പോകാനും,എല്ലാം കാണാനും പടച്ചവന് തുണക്കട്ടെ.(ആമീന്‍)
@പട്ടേപ്പാടം,
സാറിന്റെ നല്ല അഭിപ്രായത്തിനു ആദരവോടെ നന്ദി പറയുന്നു.
@നിശാസുരഭി,
അതെ യേശുദാസിന്റെ ആ ഗാനം മനോഹരമാണ്. നന്ദിയുണ്ടേ..
@ഒഴാക്കാന്,
വന്നതില്‍ വളരെ സന്തോഷം..
നന്ദി..നന്ദി..
ശ്രീ,
എപ്പോഴും കമന്റുകള്‍ തന്നു പ്രോത്സാഹിപ്പിക്കുന്ന സുഹൃത്തിനു സ്നേഹപൂര്‍വ്വം നന്ദി.
@സലിം,
എന്റെ ആ അനുഭൂതി പങ്കു വെക്കാനും അത് മറ്റുള്ളവര്‍ക്ക് മനസ്സിലാക്കാനും കഴിഞ്ഞതില്‍ അനല്പമായ ആഹ്ലാദമുണ്ട്.
നന്ദി.
@പ്രിയപ്പെട്ട കുഞ്ഞൂസ്,
ഈ കൊച്ചു രചന ഇഷ്ടപ്പെട്ടതില്‍ സന്തോഷം.
സ്നേഹത്തോടെ,നന്ദിയോടെ...
നല്ല വിവരണം.
ReplyDelete"എത്ര കോടീശ്വരനാണെങ്കിലും ഹജ്ജിനു പോയാല്‍ ടെന്റില്‍ താമസിച്ചേ പറ്റൂ."
"എത്ര കോടീശ്വരനാണെങ്കിലും ഹജ്ജിനു പോയാല്‍ ടെന്റില്‍ താമസിച്ചേ പറ്റൂ.
ReplyDeleteസൗദി രാജാവും,നാട്ടിന്‍പുറത്തെ ഏറ്റവും സാധാരണക്കാരനും ഹജ്ജ് വേളയില്‍ ധരിക്കുന്നത് ഒരേ പോലത്തെ വസ്ത്രം,ചെയ്യേണ്ടത് ഒരേ കര്‍മങ്ങള്‍.അവിടെ രാജാവോ , പ്രജയോ ഇല്ല.എല്ലാവരും ദൈവത്തിന്റെ അതിഥികള്‍ മാത്രം.."
നല്ല നിരീക്ഷണം. അത് പോലെ കോടിക്കണക്കിനു മുസ്ലിംകള് തന്നെ പട്ടിണി കിടക്കുമ്പോള്‍ കിസ്വ തുടങ്ങിയ കാര്യങ്ങളിലുള്ള ആഡംബരം കൂടി പുനപരിശോധിക്കപ്പെടെണ്ടതാണെന്ന എളിയ ഒരു അഭിപ്രായം കൂടിയുണ്ട്.
ഹജ്ജിന്റെ അന്തഃസത്തയെപ്പറ്റി ഇത്രയും ക്യാപ്സ്യൂൾ രീതിയിൽ ഒരിടത്തും വായിചിട്ടില്ല. നന്നായി എഴുതി.
ReplyDeleteആദ്യമായി കഅബ കാണുമ്പോള്‍ ഉള്ള ആ അനുഭൂതി അത് പിന്നെ ഒരിക്കലും കിട്ടില്ല..കുറെ നേരം സൊന്തം കണ്ണുകളെ വിശ്വസിക്കാന്‍ തന്നെ പ്രയാസമായിരിക്കും അല്ലെ???...ഞാന്‍ ആദ്യമായി കഅബ കാണുന്നത് നാലാമത്തെ വയസ്സില്‍ ആണ് ...അന്ന് കൂടെയുണ്ടായിരുന്ന ഉമ്മ ആദ്യമായി കരയുന്നതും ഞാന്‍ കാണുന്നത് അന്നാണ്..കഅബ കണ്ട സന്തോഷത്തില്‍ കരഞ്ഞതാ...
ReplyDeleteക'അബ കാണാന്‍ കൊതിയേറേ....
ReplyDeleteഖല്ബിലുണ്ടന് തമ്പുരാനേ...
മക്കയില്‍ ചെന്നണയുവാന്‍...
മസ്ജിദുല്‍ ഹറം പോകുവാന്‍...
ഹജ്റുല്‍ അസ്വദ് മുത്തുവാന്‍...
സംസം ഉറവ കാണുവാന്‍...
തല്ബിയത്തിന് വചനമോതി...
പോകുവാന്‍ തുണ റബ്ബനാ...
പലനാളും തേടി ഞാന്‍ കനിവെന്നില്‍ ചൊരിയണേ....
സഫാ മര്‍വ കാണുവാന്‍ വിധിയേകണേ...
മഹ്മൂദിന് തിരുപാദം പതിഞ്ഞൊരാ മണ്തരി....
ഒരു നോക്കു കാണാന്‍ കഴിവേകണേ....
ജനകോടി ഖിബ്ലയായ് തിരിയുന്ന ക'അബയില്‍...
ത്വവാഫിനു കൂട്ടമായ് വരുവാനും തുണക്കള്ളാ...
ബദറിന്റെ വീര്യവും തുടിച്ചതല്ലേ...
അറഫയില്‍ നില്ക്കുവാന് അഹദേ നീ കനിയണേ...
മീനായില്‍ എത്തുവാന്‍ തുണ ചെയ്യണേ...
സ്മരണയില്‍ നിറയുമാ മരുഭൂമി കാട്ടണേ...
മനസ്സിന് മുറാദുകള്‍ നിറവേറ്റണേ...
അറിവിന്റെ പൊന്‍പിറ തെളിഞ്ഞൊരാ നാട്ടില്‍...
ഈമാനിന് പൊലിവുമായ് ദുആ ഓതാന്‍ തുണക്കള്ളാ
ഉഹ്ദിന്റെ ഓര്‍മ്മയും നിറഞ്ഞതല്ലേ...
**************************
ഈ പോസ്റ്റ് വായിച്ചപ്പോ മനസ്സില്‍ ആദ്യം ഓടിയെത്തിയത് ഈ പാട്ടാണു
അതു കൊണ്ട് ഈ പാട്ടു തന്നെ ഞാനിവിടെ കമന്റായി കുറിക്കുന്നു....
ആദ്യ സന്ദര്‍ശനത്തില്‍ കഅബയില്‍ സ്പര്ശിച്ചപ്പോള് ലഭിച്ച വിവരിക്കാന്‍ കഴിയാത്ത ആ അനുഭൂതി ജീവിതത്തില്‍ മറ്റൊരിക്കലും ഉണ്ടായിട്ടില്ല.
ReplyDeleteസലീം ഇ.പി. പറഞ്ഞത് പോലെ പിന്നീട് ഒരിക്കലും ആ സുഖം , അനുഭൂതി കിട്ടിയിട്ടില്ല എന്നതാണ് സത്യം .
ഇസ്ലാം വിഭാവനം ചെയ്യുന്ന സമത്വത്തിന്റെയും സമഭാവനയുടെയും ഒരു പ്രായോഗിക ചിത്രമാണ് ഹജ്ജ്.
ഈ ഒരു വാക്കില്‍ തന്നെ ഹജ്ജ് എന്ത് എന്നത് ഒതുങ്ങിക്കഴിഞ്ഞു.
നന്നായി ഈ പോസ്റ്റ് ...
( ഇപ്പോള്‍ ഇവിടെ ഹജ്ജിന്റെ തിരക്ക് അനുഭവിക്കുന്ന ഈ സമയത്ത് ഈ പോസ്റ്റ് കൂടുതല്‍ ഇഷ്ടമായി. )
ആദ്യമായി കഅബ കാണുമ്പോലുള്ള അനുഭവം അതൊന്നു വേറെ തന്നെ യാകുന്നു. കൊല്ലം തോറും മക്കയിലേക്ക് ജനകോടികള്‍
ReplyDeleteഒരേ മനസ്സുമായി ഒഴുകി എത്തുന്നു.
ഒരു നല്ല അനുഭവ കുറിപ്പ്.. ആശംസകള്‍
ഇന്ഷാ അള്ളാ
ReplyDeleteഎനിയ്ക്ക് ഒരു സുഹൃത്ത് ഉണ്ടായിരുന്നു.അവളെന്തു പറഞ്ഞാലും ഈ വാക്കു പറയും അങ്ങിനെ ഞാന്‍ ഈ വാക്കും അതിനര്‍ത്ഥവും പഠിച്ചു.
അള്ളാഹുവിന്റെ മുമ്പിലെല്ലാവരും തുല്യരാണെന്ന മഹത്തായ സന്ദേശമാണ് ഇത് നമുക്കു പകര്‍ന്നു തരുന്നത്.നല്ല ലേഖനം
ഇബ്രാഹീം നബിയുടെയും ഇസ്മായീല്‍ നബിയുടെയും ഹാജറാ ബീവിയുടെയും പാവന സ്മരണ ഉണര്‍ത്തുന്ന മക്ക സന്ദര്‍ശിക്കുക എന്നത് ഏതൊരു മുസ്ലിമിനേയും പോലെ എന്റെയും ഉള്ളിന്റെ ഉള്ളിലുള്ള ഒരു മോഹം തന്നെ, ആ ആഗ്രഹം അല്ലാഹു ഖബൂലാക്കി തരുമാറകട്ടെ.. ഈ പോസ്റ്റ് വായിച്ചപ്പോള്‍ ആ ആഗ്രഹം ഒന്നു കൂടി കൂടി... നല്ല പോസ്റ്റ്...
ReplyDeleteആ പ്രവാഹത്തില്‍ ഈ ഞാനും സ്വയം അലിഞ്ഞില്ലാതാകുന്നത് പോലെ തോന്നി..മക്കയുടെ അനുഭവം പങ്കു വെച്ചതിനു നന്ദി
ReplyDeleteഎളുപ്പത്തിൽ ചിരിക്കുന്ന, എളുപ്പത്തിൽ കരയുന്ന ലോകസമാധാനം കാംക്ഷിക്കുന്ന വീട്ടമ്മ, ഹഹ നല്ല വിവരണം. നമസ്ക്കാരം ഇത്താ, ആദ്യമായാണ് ഇവിടെ. അനുഭവം പങ്കുവെച്ചതിനു നന്ദി. ഇനിയും വരാട്ടൊ.
ReplyDeleteഈയൊരു അനുഭവം ഞങ്ങളുമായി പങ്കുവെച്ചതിന് ഞാനും നന്ദി പറയുന്നു.
ReplyDeleteമെയ്ഫ്ലവേഴ്സിനും കുടുംബത്തിനും എന്റെ ഹൃദയം നിറഞ്ഞ പെരുന്നാള്‍ ആശംസകള്‍.
@സിബു,
ReplyDeleteവായിച്ചു കമന്റിട്ടതില്‍ സന്തോഷവും നന്ദിയുമുണ്ട്.
@ശുകൂര്‍,
കിസ്വയുടെ കാര്യത്തില്‍ ഞാനും സമാന ചിന്താഗതിക്കാരിയാണ്.
നന്ദി.
@അപ്പു,
സുസ്വാഗതം.
അപ്പുവിന്റെ ആദ്യാക്ഷരിയോടു ഞാന്‍ കടപ്പെട്ടിരിക്കുന്നു.
നല്ല കമന്റില്‍ സന്തോഷം.
@ഫൈസു,
നാലാമത്തെ വയസ്സില്‍ കഅബ കാണുക!!
ബാല്യത്തിലും കൌമാരത്തിലും എല്ലാം ആ ഓര്മ നിറഞ്ഞു നില്‍പ്പുണ്ടാവുമല്ലോ..
ആദ്യവരവില്‍ വളരെ സന്തോഷം.
@റിയാസ്,
ഒരു നല്ല പാട്ട് എഴുതി അയച്ചതില്‍ നന്ദിയുണ്ടേ..
"ഹജ്ജിന്റെ രാവില്‍ ഞാന്‍ കഅബം കിനാവ് കണ്ടു..."
ഈ പാട്ട് കേട്ടിട്ടുണ്ടോ?
@ഹംസ,
എന്റെ അനുഭവങ്ങള്‍ പങ്കു വെച്ചപ്പോള്‍ അത് അതിന്റേതായ സ്പിരിറ്റിലെടുത്ത പ്രിയ സുഹൃത്തിന് നന്ദി..
@എലയോടന്‍,
നന്മ നിറഞ്ഞ വാക്കുകള്‍ക്കു നന്ദി പറയട്ടെ..
@കുസുമം,
സ്നേഹത്തോടെ അയച്ച ഈ അഭിപ്രായത്തിനു അതിലും സ്നേഹത്തോടെ സന്തോഷത്തോടെ നന്ദി..
@shaharas
ആഗ്രഹം പടച്ചവന് സഫലമാക്കിത്തരട്ടെ..
നന്ദി.
@ശ്രീനാഥന്‍,
എന്നത്തെയും പോലെ എന്റെ പോസ്റ്റ് വായിക്കാന്‍ കാണിച്ച സന്മനസ്സിന് നന്ദി..
@വായാടി,
ആദ്യത്തെ പെരുന്നാള്‍ ആശംസ അയച്ച കൂട്ടുകാരിക്ക് ഹൃദയത്തിന്റെ ഭാഷയില്‍ നന്ദി പറയുന്നു.
@ഹാപ്പി ബാച്ചിലേഴ്സ്,
ReplyDeleteപേരില്‍ തന്നെ ഹാപ്പിനെസ്സ് ഉള്ള ബ്ലോഗ്ഗെര്‍ക്ക് സന്തോഷപൂര്‍വ്വം സ്വാഗതമോതീടുന്നു.
"ഇസ്ലാം വിഭാവനം ചെയ്യുന്ന സമത്വത്തിന്റെയും സമഭാവനയുടെയും ഒരു പ്രായോഗിക ചിത്രമാണ് ഹജ്ജ്". മനോഹരമായ വിവരണം. അതിലേറെ മനോഹരമായ സമത്വ സമഭാവാനാ സ്വപ്നങ്ങളെ ലോകത്തോട് വിളിച്ചു പറയുന്ന ഹജ്ജ്.
ReplyDeleteമുംബൈയില്‍ തെരുവില്‍ പിടഞ്ഞു മരിച്ച നിരപരാധികളുടെ നെഞ്ചകം തകര്‍ക്കുമ്പോള്‍....അജ്മല്‍ കസബ് എന്ന പാവം ഇസ്ലാം ഹജ്ജിന്റെ സമത്വ പ്രഘോഷണം ഒരു വേള മറന്നു പോയി കാണണം.
വിവരണം നന്നേ ഇഷ്ടമായി. വീണ്ടും വരാം. എന്റെ ബ്ലോഗ് സന്ദര്‍ശിക്കുവാന്‍ മറക്കില്ലല്ലോ?
www.undisclosedliesaboutme.blogspot.com
watch my new short film "ALONE" in the cinema page
നല്ല വിവരണം.
ReplyDelete(ഇത്ത ബ്ലോഗില്‍ കത്തിക്കയറുകയാണല്ലോ. അല്ലേലും നല്ല ബ്ലോഗേഴ്സൊക്കെ കണ്ണൂര്ക്കാര് ആണല്ലൊ!)
ആശംസകള്‍.
@അശോക് സദന്,
ReplyDeleteസന്ദര്‍ശനത്തിനും കമന്റിനും നന്ദി..
പിന്നെ,കസബ്:അങ്ങിനെ എത്രയോ മുസ്ലിം നാമധാരികള്‍.. അവരെപ്പോലുള്ളവരെ വെച്ച് ഒരു ദര്‍ശനത്തെയും അളക്കരുത്.
@കണ്ണൂരാന്‍,
ഇപ്പോഴല്ലേ ഇവിടെ ഒരു ഉണര്‍വ് വന്നത്..
സന്തോഷായി..
വേഗം അടുത്ത പോസ്റ്റിടാന്‍ നോക്ക്.
ഹൃദ്യമായ വിവരണം
ReplyDeleteകൈ പിടിച്ചു ആ പുണ്യ ഭൂമിയിലൂടെ കൊണ്ട് പോയ പോലെ
അവിടം വരെ പോയിട്ടുണ്ട്, ഇപ്പൊ ഇത് വായിച്ചപ്പോള്‍ അതോക്ക്കെ ഓര്‍മ്മ വന്നു. ശരിക്കും ആന്റി കരയിച്ചു കേട്ടോ.
ReplyDeleteകണ്ണൂര്‍ക്കാരാ നല്ല ബ്ലോഗേര്‍സ് എന്ന് കേട്ട് ഞെട്ടിയിരിക്കുവാ.!
നല്ല വിവരണം. യാത്രയില്‍ മനസ്സു കൊണ്ട് പങ്കെടുത്തു. ഹജ്ജ് യാത്ര എന്തിന്, കല്ലെറിയുന്നത് എന്തിന് എന്നതിന്റെയെല്ലാം ഉത്തരം കിട്ടി.'നമ്മുടെ എല്ലാ അഹംഭാവങ്ങളും അവിടെ ഉരുകി പോകും, സൂര്യകിരണമേറ്റ മഞ്ഞുകട്ട ഉരുകുമ്പോലെ ' സത്യം. ഇതാണ് ഓരോ തീര്‍ത്ഥാടനത്തിന്റേയും ആത്യന്തിക ലക്ഷ്യം, അത് ഹജ്ജിനോ, ശബരിമലയ്ക്കോ മലയാറ്റൂരിനോ ആകട്ടെ. ദൈവത്തിന്റെ മുമ്പില്‍ എല്ലാവരും ഒന്ന്. പക്ഷേ അവിടുന്നു വന്നു കഴിയുമ്പോള്‍, നമ്മള് അതെല്ലാം മറന്നു പോകുന്നു, അതാണ് കഷ്ടം.
ReplyDelete'അല്ലാഹുവേ, ഞാനിതാ നിന്റെ വിളി കേട്ട് അവിടുത്തെ സവിധമണഞ്ഞിരിക്കുന്നു, അവിടുത്തെ സവിധമണഞ്ഞിരിക്കുന്നു' എന്നാക്കിയാല്‍ പ്രാര്‍ത്ഥനക്ക് കവിതാ ഭംഗി കൂടി ആകുമായിരുന്നു, അപ്പോള്‍ അര്‍ത്ഥം മാറിപ്പോകുമോ ആവോ? സര്‍വ്വതും ദൈവത്തിങ്കള്‍ സമര്‍പ്പിക്കുന്നു എന്നര്‍ത്ഥം വരുന്ന പ്രാര്‍ത്ഥന ഇഷ്ടപ്പെട്ടു. കമന്റ് നീളം ശ്ശി കൂടിപ്പോയല്ലേ.
മനസ് നിറഞ്ഞ പെരുനാള് ആശംസകള്‍ ..
ReplyDeleteഇങ്ങു പ്രവാചകന്റെ നാട്ടില്‍ നിന്ന്
സ്നേഹ പൂര്‍വ്വം
ആദ്യമായാണിതുവഴി,അതു മക്കയിലൂടെയായതിനാല് വരവ് വെറുതെയായില്ല. മക്കയെക്കുറിച്ചും, ഹജ്ജിനെക്കുറിച്ചുമുളള പുതിയ അറിവു പകര്‍ന്നു കിട്ടി. ചുരുങ്ങിയ വരികളിലൂടെയുളള യാത്രാവിവരണം. ആശംസകള്‍ !
ReplyDeleteഹജ്ജിന്റെ രാവില്‍ ഞാന്‍ കഅബം കിനാവ് കണ്ടു...
ReplyDeleteശജറത്തു പൂത്ത സുവര്ഗതിന് വാതില്‍ കണ്ടു..
ജന്നാതുല് ഫിര്ദൌസില് ചേരാന്‍ എനിക്ക് മോഹം...
ഹൌളുല്‍ കൌസര്‍ കുടിക്കുവാന്‍ എനിക്ക് ദാഹം...
മെയ് ഫ്ലവേസ്,റിയാസിന് ഇതറിയില്ലെന്നു തോന്നുന്നു
@ മെയ്ഫ്ലവേസ് & ജാസ്മിക്കുട്ടി
ReplyDeleteഇല്ല..ഞാന്‍ ആദ്യായിട്ടാ ഈ പാട്ട് കേള്‍ക്കണത്..
ഈ പാട്ട് കയ്യിലുണ്ടോ...?ഉണ്ടങ്കില്‍ അയച്ച് തരൂ...
പിന്നെ യേശുദാസ് പാടിയതാണ്...
വര്‍ഷം ഓര്‍മ്മയില്ല...മൈലാഞ്ചിപ്പാട്ടുകള്‍
എന്ന് ഓഡിയോ കാസെറ്റിലുള്ളതാണ്
"മറക്കാന്‍ കഴിയില്ല കഴിഞ്ഞ കാലം
മനസില്‍ കളിപ്പെണ്ണിന്‍ മെലിഞ്ഞ കോലം"
എന്നാണു പാട്ടിന്റെ വരികള്‍
ആരുടെയെങ്കിലും കയ്യിലുണ്ടങ്കില്‍
ദേ mizhineerthully@gmail.com ഈ അഡ്രസ്സിലേക്കൊന്ന് അയച്ചു തരണം
@ismail chemmad ,
ReplyDeleteപോസ്റ്റ് ഇഷ്ടപ്പെട്ടെന്നറിയുന്നതില്‍ ആഹ്ലാദമുണ്ട്..നന്ദി.
@കൊലുസ്,
ഒരിക്കല്‍ അവിടെ പോയവരാരും ആ കാഴ്ചയും അനുഭവങ്ങളും മറക്കില്ല.അതാണ് മക്ക!
നന്ദി മോളെ.
@മൈത്രേയി,
എന്റെ മനസ്സ് നിറഞ്ഞു പോയ കമന്റ് കേട്ടോ..
സവിധമണഞ്ഞിരിക്കുന്നു എന്ന് പറഞ്ഞാലും ഒരു കുഴപ്പവുമില്ല.അര്‍ത്ഥവത്തായ അഭിപ്രായത്തിനു നന്ദി നന്ദി.
@രമേശ്,
ആ നാട്ടില്‍ നിന്നെത്തിയ കമന്റിന് പോലുമുണ്ട് ഒരു സവിശേഷത..
നന്ദി രമേഷ്.
@സ്വപ്നസഖി,
ആദ്യത്തെ വരവില്‍ കൈപിടിച്ചാനയിക്കട്ടെ..
നന്ദിയുണ്ട് കമന്റിട്ടതില്‍.
@ജാസ്മിക്കുട്ടി,
മോള്‍ക്കും അറിയാം അല്ലെ?എനിക്ക് മുഴുവനായി അറിയില്ല.മനസ്സില്‍ ഹജ്ജ് സ്വപ്നങ്ങള്‍ നിറഞ്ഞപ്പോള്‍ ഈ പാട്ടും ഉള്ളിലുണ്ടായിരുന്നു.
@റിയാസ്,
ഫസീല മുഹമ്മദലിയുടെ(വിളയില്‍ വത്സലയുടെ)
പ്രശസ്തമായ പാട്ടാണത്. .
ജാസ്മിക്കുട്ടി അയച്ചുതരുമായിരിക്കും.
കഅബ ആദ്യമായി കണ്ടപ്പോള്‍ മേയ്ഫ്ലാവേര്സിനു ഉണ്ടായ
ReplyDeleteഅനുഭൂദി എനിക്കും ഉണ്ടായിട്ടുണ്ട്. ആനന്ദം കൊണ്ടോ എന്തോ ശരിക്കും കരഞ്ഞു. രണ്ടാം തവണ അത്രത്തോളം തോന്നിയില്ല.
വിവരണം ഹൃസ്വവും ആശയഗംഭീരവും ആക്കിയതിന് അഭിനന്ദനം
അര്‍ഹിക്കുന്നു.
മറ്റൊരു ഹജ്ജിന്റെ സമയം അടുക്കുന്നു. പുണ്ണ്യ നഗരങ്ങള്‍ മനുഷ്യ ലക്ഷങ്ങള്‍ കൊണ്ട് വീര്‍പ്പു മുട്ടുന്ന നാളുകള്‍.
ReplyDelete