
കൂടുമ്പോള്‍ ഇമ്പം നല്‍കുന്നത് എന്നാണ് കുടുംബത്തിന്റെ ഒരു നിര്‍വചനം.കൂട്ട് കുടുംബമാണെങ്കിലോ, ഇമ്പമിത്തിരി കൂടും അല്ലെ?
കൂട്ടുകുടുംബ വ്യവസ്ഥയൊക്കെ മാഞ്ഞുപോയ നന്മകളില് ഒന്നായി മാറിയിരിക്കുന്നു.ഇന്നത്തെ ചുറ്റുപാടില്‍ അതൊന്നും പ്രായോഗികവുമല്ല.
എങ്കിലും ചില സ്ഥല ങ്ങളില്‍ അതിനു പകരം ഒരു തറവാട് പൊളിച്ചിടത്ത് അവിടെയുള്ളവരൊക്കെ അടുത്തടുത്ത് വീടുകള്‍ വെച്ച് താമസിക്കുന്നത് കണ്ടിട്ടുണ്ട്.
എനിക്കെന്നും അസൂയ തോന്നിയിട്ടുള്ള ഒരു കാഴ്ചയാണത് .ഒറ്റയ്ക്ക് വളര്‍ന്നതിനാല്‍ ഇപ്പോഴും കൂട്ടായ്മകള്‍ കാണുമ്പോള്‍ എന്റെ മനസ്സ് ചാടും..
കല്യാണം കഴിഞ്ഞ സമയത്ത് എന്റെ ഭര്‍ത്താവിന്റെ വീട് വലിയൊരു കൂട്ട് കുടുംബമായിരുന്നു.അവിടുത്തെ ഓരോ നേരങ്ങളും ഞാന്‍ ഇപ്പോഴും മനസ്സിലിട്ടു നുണയാറുണ്ട്..
അഞ്ചെട്ട് യുണിഫോമുകളില്‍ വിവിധ സ്കൂളുകളിലേക്ക് പോകുന്ന കുട്ടികളുടെ ബഹളം കൊണ്ട് ശബ്ദമുഖരിതമായ പ്രഭാതങ്ങള്‍..
ഉച്ചനേരങ്ങളില്‍ പ്രവാസികളായ ഭര്ത്താക്കന്മാരുടെ കത്തിന് വേണ്ടി പോസ്റ്റ്മാനെയും കാത്തു നില്ക്കുന്ന പെണ്ണുങ്ങളുടെ വലിയൊരു ടീം ഉണ്ടാവും കോലായില്‍..
ഞങ്ങള്‍ ടീനേജേഴ്സ് ചറപറ കൂടി വേറൊരു ഭാഗത്ത്..
സായാഹ്നങ്ങളായിരുന്നു ഏറ്റവും മനോഹരം..
ഇന്നതൊക്കെ കാണാക്കാഴ്ചകളാണ്
കൂട്ടുകൂടി ജീവിക്കുന്നിടത്ത് വാര്‍ധക്യം ഒരു ശാപമാകില്ല,ഒറ്റപ്പെടല്‍ ഒരു വേദനയാകില്ല.
കുടുംബത്തിന്റെ സ്നേഹത്തണലില്‍ നമ്മുടെ ഉള്ളിലെ എല്ലാചൂടും തണുത്തു പോകും..ഒരുപാട് നൊമ്പരങ്ങള്‍ പരസ്പരം പങ്ക് വെച്ച് ഇല്ലാതാകും.
എന്റെയൊരു നാട്ടുകാരി,ധനികയാണ്.കൂട്ടിന് ധനികരുടെ അസുഖങ്ങള്‍ മാത്രം.മക്കളൊക്കെ ചിറകു വിരിച്ചു പറന്ന് പോയതിന് ശേഷം കടുത്ത ഏകാന്തത സഹിക്ക വയ്യാഞ്ഞ് പ്രാരാബ്ധക്കാരിയായ സഹോദരിയുടെ അടുത്തേക്ക് വിരുന്നു പോയി. "എനിക്ക് അവളുടെ കൂടെയിരുന്നു കുറച്ചു ചിരിക്കുകയെങ്കിലും ചെയ്യാലോ"എന്നായിരുന്നു അവരുടെ ആത്മഗതം..
സാമ്പത്തിക സുസ്ഥിതി കൊണ്ട് മാത്രം മാനസിക സ്വാസ്ഥ്യം കൈവരിക്കാന്‍ കഴിയില്ലല്ലോ..
നമ്മുടെ പൂര്‍വ്വികര്‍ ആകാശത്തോളം വിശാലമായ മനസ്സുള്ളവരായിരുന്നു.
വറ്റാത്ത ഉറവയുള്ള ഒരു സ്നേഹക്കിണര്‍ അവരുടെ ഉള്ളിലുണ്ടായിരുന്നു.
ആ കണ്ണുകളിലെ കാരുണ്യക്കടലില്‍ കഴുകിയാല്‍ തീരാത്ത സങ്കടങ്ങള്‍ അന്നുണ്ടായിരുന്നില്ല..
ഇന്ന് നമ്മള് "എന്നെ തൊടല്ലേ,ഞാന്‍ തോടൂല്ലേ..."എന്ന മട്ടിലങ്ങനെ പോകുന്നു.നമുക്ക് കൂടാന്‍ സോഷ്യല്‍ നെറ്റ്വര്‍ക്ക്കളുണ്ട്,സംവദിക്കാന്‍ ബ്ലോഗ്ഗറുണ്ട്..
ഇവിടെ നമ്മള് സംതൃപ്തര്‍!
ആണോ?
ശ്രദ്ധേയമായ ലേഖനം.
ReplyDeleteകൂട്ടുകുടുംബങ്ങളിലെ ആവേശവും ആഹ്ലാദവും ഞാനും ആസ്വദിച്ചിട്ടുണ്ട്. പതുക്കെ അതില്‍ നിന്നും മാറേണ്ടി വന്നപ്പോള്‍ ശരിക്കും ശൂന്യത തന്നെയാണ് അനുഭവപ്പെട്ടത്. പക്ഷെ നിറമുള്ള ഓര്‍മ്മകളില്‍ അന്നത്തെ ആഘോഷങ്ങളുടെ ആരവം ഇപ്പോഴും ഉണ്ട്.
സോഷ്യല്‍ നെറ്റ്വര്‍ക്ക് സൈറ്റുകള്‍ എത്ര സജീവമായാലും പരിമിതികള്‍ക്കുള്ളിലാണ്. പലപ്പോഴും ദുരുപയോഗം ചെയ്യപ്പെടുകയും ചെയ്യുന്നു. പക്ഷെ പ്രവാസം നല്കുന്ന വിരസതക്ക് അവ ആശ്വാസം നല്കുന്നു എന്ന കാര്യം നിഷേധിക്കാനും വയ്യ.
കൂട്ടുകൂടലും, സംവാദിക്കലുമെല്ലാം സോഷ്യല്‍നെറ്റ് വര്‍ക്ക് ഏറ്റടുത്തതോട് കൂടി ഒരു തരം യാന്ത്രിക ബന്ധങ്ങള്‍ ഉണ്ടാവുന്നുണ്ട് എങ്കിലും കൂട്ടുകുടുംബത്തില്‍ ജീവിക്കുന്ന സുഖവും സന്തോഷവും അത് ആസ്വദിച്ചവര്‍ക്ക് മാത്രമേ അറിയൂ... ഇന്നത്തെ ഈ ഫ്ലാറ്റ് സംസ്കാരം ബന്ധങ്ങളില്‍ നിന്നുമുള്ള ഒരു ഒളിച്ചോട്ടമാണ് സത്യത്തില്‍ ..
ReplyDeleteനല്ല എഴുത്ത് .. ചിന്തിക്കേണ്ട ലേഖനം ...
കാലത്തിനൊത്ത് കോലം മാറിയിരിക്കുന്നു നമ്മളെല്ലാം.
ReplyDeleteമുൻപ് ഭൂരിഭാഗം സ്ത്രീകളും ജോലിക്കു പോകാതെ വീട്ടുപണിയുമായി ഒതുങ്ങ്ക്കൂടിയിരുന്നു. ഇന്ന് അങ്ങനാണോ?
പഠിക്കാൻ കഴിവും, താല്പര്യവും ഉള്ളിടത്തോളം നമ്മൾ മക്കളെ പഠിപ്പിക്കുന്നു - ആണായാലും പെണ്ണായാലും.
അതിന്റെ മെച്ചം എത്രയോ ഉണ്ട്.
അപ്പോ കോട്ടവും സ്വീകരിക്കാൻ നമ്മൾ തയ്യാറാവണം.
എങ്കിലും ആ പഴയകാലം, ഗൃഹാതുരം!
"കൂടുമ്പോള്‍ ഇമ്പം നല്‍കുന്നത് എന്നാണ് കുടുംബത്തിന്റെ ഒരു നിര്‍വചനം"
ReplyDeleteഇത് എത്രത്തോളം ശരിയാണ്??
കുടുംബകം എന്നാ സംസ്കൃത വാക്കില്‍ നിന്നല്ലേ കുടുംബം എന്ന വാക്ക് ഉണ്ടായത്??
നല്ല post... ; ചിന്തനീയം തന്നെ ഓരോ വരികളും..
ആശംസകള്‍
പണ്ട് ദൈവത്തിനെ ആയിരുന്നു നാം എല്ലാത്തിനും ആശ്രയിച്ചിരുന്നത്.ഇന്ന് നാം ശാസ്ത്രത്തെയാണ് ആശ്രയിക്കുന്നത്!
ReplyDeleteശാസ്ത്രം എന്തെല്ലാം കണ്ടുപിടിച്ചു! പക്ഷെ മനസമാധാനം ഉണ്ടാക്കുന്ന യന്ത്രമോ മരുന്നോ മാത്രം കണ്ടുപിടിച്ചില്ല.നമുക്ക് കാത്തിരിക്കാം......
'കൂട്ടുകൂടി ജീവിക്കുന്നിടത്ത് വാര്‍ധക്യം ഒരു ശാപമാകില്ല,ഒറ്റപ്പെടല്‍ ഒരു വേദനയാകില്ല.'
ReplyDeleteസത്യമാണ്.
നമ്മള് ഇന്ന് കാണുന്ന പല വേദനകള്‍ക്കും പരിഹാരം കൂട്ടുകുടുംമ്പങ്ങളില് പുറമേക്ക് കാണാതെ നിലനിന്നിരുന്നു എന്ന് ഇന്നത്തെ സാഹചര്യത്തില്‍ മനസ്സിലാക്കാന്‍ കഴിയുന്നുണ്ട്. പണ്ടതിന്റെ വേദന തിരിച്ചറിയാന്‍ കഴിഞ്ഞിരുന്നില്ല, അല്ലെങ്കില്‍ അത്തരം സാഹചര്യത്തെ കൂട്ടായ പരിചരണത്തിലൂടെ പരിഹരിക്കുമ്പോള്‍ അറിഞ്ഞിരുന്നില്ല. ഇന്നത് ഒറ്റപ്പെട്ട കുടുമ്പങ്ങളിലെ സമയമില്ലായ്മയില്‍ മുഴച്ച് നില്ക്കുന്നു.
ReplyDeleteആകെ ചെയ്യാവുന്ന പോംവഴി
ReplyDeleteവളരുന്ന തലമുറയെ എങ്കിലും പങ്കുവയ്ക്കലിന്റെ മഹിമ മനസിലാക്കി കൊടുക്കുക .അണു
കുടുംബം മതി എന്നതു മിക്കവാറും വിവാഹിതകളായ സ്ത്രീകളുടെ ശാട്യമാണ് , അത് ഉപേക്ഷിക്കുക .നമ്മളെ കണ്ടാണ് കുട്ടികളും പഠിക്കുന്നത് എന്നോര്മിക്കുക .
കൂട്ടു കുടുംബ സംവിധാനം നാമവശേഷമായിക്കൊണ്ടിരിക്കുന്ന ഈ കാലഘട്ടത്തില്‍ ഈ ലേഖനം ശ്രദ്ധേയമാകുന്നു..സമൂഹത്തില്‍ ഇന്നു നടന്ന് കൊണ്ടിരിക്കുന്ന ഒട്ടു മിക്ക വിവാഹ മോചനങ്ങളുടേയും പിന്നില്‍ ഈ കൂട്ടു കുടുംബ വ്യവസ്തിഥിയില്ലായ്മ വലിയൊരു പങ്കു വഹിക്കുന്നുണ്ട്..അണുകുടുംബങ്ങള്‍ പ്രശ്നങ്ങള്‍ അവര്‍ക്കു തോന്നുന്ന
ReplyDeleteരീതിയില്‍ കൂടിയാലോചനകളില്ലാതെ കൈകാര്യം ചെയ്യുന്നതു കൊണ്ട് പിന്നീട് ദുഖിക്കേണ്ടി വരുന്ന അവസ്ഥയിലേക്ക് മാറുകയാണ്.മറ്റുള്ളവര്‍ക്ക് ഒരു പടി മുന്പില് എത്താം എന്ന ചിന്താഗതി വള്ര്ത്തുന്നതും അനാവശ്യമായ ആഡംഭരങ്ങളും ദുര്‍വ്യയങ്ങളും നിമിത്തം
ആത്മാഹുതിയിലേക്കു തന്നെ ആണുകുടുംബങ്ങളെ എത്തിക്കുന്നതും കണ്ടു വരുന്നു.. മാതാപിതാക്കളോടോ പ്രായമായവരോടോ ബഹുമാന്യമില്ലായ്മ,ചിട്ടകളില്ലാത്ത ജീവിത രീതികള്‍,
സമൂഹപതിബദ്ധതയില്ലാത്ത തലമുറകളുടെ വളറ്ച്ച എല്ലാം കൂട്ടു കുടുംബ വ്യവസ്തിഥിയുടെ തകര്‍ച്ചയുടെ ബാക്കിപത്രമാണ്..
സൈബറ്ലോകത്തെ കൂട്ടായ്മ കൂട്ടു കുടുംബവുമായി താരതമ്യം ചെയ്യാന്‍ കഴിയില്ല.. കാരണം എഴുതുന്നതൊന്നും ചെയ്യുന്നതൊന്നും കാണുന്നതു മറ്റൊന്നും അങ്ങിനെ പല വകഭേദങ്ങളിലുള്ള കൂട്ടങ്ങളാണിവിടെയുള്ളത്..
കൂട്ടുകൂടി ജീവിക്കുന്നിടത്ത് വാര്‍ധക്യം ഒരു ശാപമാകില്ല,ഒറ്റപ്പെടല്‍ ഒരു വേദനയാകില്ല..
ReplyDelete:)
തിരക്കുകള്‍
സമ്മര്‍ദ്ദം
ഒറ്റപ്പെടല്‍..
ഇവയൊക്കെ അനുഭവിക്കുന്ന ഒരാള്‍ക്ക്,
അത് വേറൊരാളുമായ് പങ്ക് വെക്കാന്‍ കഴിയാതെ വരികയെങ്കില്‍-
അപ്പോള്‍ അക്ഷരങ്ങളില്‍ കൂട്ട് കണ്ടെത്തുന്നൊരാള്‍ക്ക് കുറച്ചൊക്കെ ആശ്വാസം തന്നെ വായന. ഇന്നത് കുറച്ചേറെ കുറഞ്ഞെന്ന് പരിതപിക്കുന്നുവെങ്കിലും, ഇന്റെര്‍നെറ്റ് വായന കൂറ്റിയിട്ടേ ഉള്ളൂ.
ബ്ലോഗ് എന്ന വേദി തന്നിലെ ആശയും ആശയവും നഷ്ടങ്ങളും പങ്ക് വെക്കാനൊരിടമായ് കണ്ടെത്തുന്നവര്‍ക്ക് ആശ്വാസമല്ല, ഒരു തുണ തന്നെ. അതിന് ലഭിക്കുന്ന അഭിപ്രായം, അനുകൂലമെന്നോ പ്രതികൂലമെന്നോ ഭേദമില്ലാതെ അയാളെ ഉത്തേജിപ്പിക്കുന്നുവെങ്കില്
“ഇവിടെ നമ്മള് സംതൃപ്തര്‍!
അല്ലേ? ”
മതത്തിന്റെയും സൃഷ്ടിപരതയുടെയും അതിര്‍വരമ്പുകള്‍ ഇവിടെയില്ല.
പരിപൂര്‍ണ്ണമായ സംതൃപ്തി ഒരിടത്തും കിട്ടില്ലെങ്കിലും ഇവിടെ ഒരാശ്വാസത്തിന്റെ തീരം കണ്ടെത്തുന്നവര്‍ കുറച്ചേറെ ആള്ക്കാര് ഉണ്ടെന്ന് തന്നെ കരുതുന്നു.
ലേഖനം നന്നായിട്ടുണ്ട്. ആശംസകള്‍.
വളരെ നന്നായി ലേഖനം, സൈബർ ലോക ബന്ധങ്ങൾ പുതിയ ആകാശങ്ങൾ തരുന്നുണ്ട്, എങ്കിലും ഈ ഭൂമിയിലെ തൊട്ടടുത്തവരോടുള്ള സ്നേഹ ങ്ങൾക്ക് പകരമാവില്ലത്, പകരമാവുകയുമരുത്!
ReplyDeleteകൂട്ടുകൂടി ജീവിക്കുന്നിടത്ത് വാര്‍ദ്ധക്യം ഒരു ശാപമാകില്ല, ഒറ്റപ്പെടല്‍ ഒരു വേദനയാകില്ല..എന്ന് പറഞ്ഞത് നൂറു ശതമാനം സത്യം . പ്രായമായവരെ ശ്രദ്ധിക്കാനും അവര്‍ക്ക് പറയുവാനുള്ളത് കേള്‍ക്കുവാനും ഇന്ന് ആര്‍ക്കും സമയമില്ലാതായിരിക്കുന്നു. അവരോട് ബഹുമാനവും ഇല്ലാതായിരിക്കുന്നു. അതു മാറണം. ഓള്‍ഡ് ഈസ് ഗോള്‍ഡ് എന്ന സത്യം നമ്മള് മറക്കുന്നു. ഇന്നത്തെ തലമുറയുടെ ശാപമാണ് സ്വാര്‍ത്ഥത. അവിടെ ഞാന്‍, എന്റേത് എന്ന ചിന്ത മാത്രമേയുള്ളൂ.
ReplyDeleteപിന്നെ ഇപ്പോഴുള്ള സോഷ്യല്‍ നെറ്റ്വര്ക്കുകള് ഒരു പരിധിവരെ ഏകാന്തത മാറ്റാന്‍ സഹായിക്കും എന്നാണ് എനിക്ക് തോന്നുന്നത്.
ചിന്തനീയമായ പോസ്റ്റ്. അഭിനന്ദനങ്ങള്‍.
ഇവിടെയൊക്കെ കുട്ടികള്‍ അവരുടെ അമ്മൂമ്മമാരുടെ കൂടെ ഷോപ്പിങ്ങും അല്ലെങ്കില്‍ എവിടെ എങ്കിലും പുറത്തൊക്കെ പോകുന്നത് കാണുമ്പോള്‍ എനിക്ക് ശരിക്കും, എന്റെ കുഞ്ഞുങ്ങള്‍ക്ക് ആ ഭാഗ്യം ഇല്ലാലോ എന്ന് സങ്കടം വരും...എന്നാല്‍ പിന്നെ നാട്ടില്‍ പോയ്കൂടെ എന്ന് മറ്റുള്ളവര്‍ക്ക് തോന്നുന്നുണ്ടാകും... പക്ഷെ പ്രായോഗിക വശങ്ങള്,ജോലി,അങ്ങനെ പല പല കാര്യങ്ങള്‍ അതിനു സമ്മതിക്കില്ലലോ.അതൊക്കെ ഒരു ന്യായം പറച്ചില് ആകാം... എന്നാലും...ഈയിടെ ആയിട്ട് വല്ലാത്ത നൊസ്റ്റാള്‍ജിയ ആണ്... തിരിച്ചു പോകാന്‍ സമയമായോ എന്നൊരു തോന്നല്‍...എത്രയോ കാലങ്ങള്‍ ആയി ഒരു ഒത്തുകൂടല്‍ നടന്നിട്ട്... എത്രയോ കാലങ്ങള്‍ ആയി ഒരു കല്യാണം കൂടിയിട്ട്....ഒരു സദ്യ ഉണ്ടിട്ട് ..... പക്ഷെ ഒന്ന് പറയാതെ വയ്യ... ബ്ലോഗുകള്‍ ഒരു പരിധി വരെ നൊസ്റ്റാള്‍ജിയ ഇല്ലാതാക്കാന്‍ സഹായിക്കുന്നുണ്ട്.നല്ല പോസ്റ്റ്..
ReplyDeleteനല്ല ലേഖനം ......ഇതിനൊക്കെ കാരണക്കാര്‍ നിങ്ങള്‍ പെണ്ണുങ്ങള് തന്നെ അല്ലെ ????
ReplyDeleteഈയിടെ വായിച്ചതിൽ വെച്ച് ഏറ്റവും ഇഷ്ടപ്പെട്ട ലേഖനം എന്നു തന്നെപറയാം.അഭിനന്ദനങ്ങൾ.
ReplyDelete@ചെറുവാടി,
ReplyDeleteതുടക്കക്കാരന് സ്വാഗതം.
ഈ ശൂന്യതയില്‍ ഞാനും ആ ഓര്‍മ്മകള്‍ പൊടി തട്ടിയെടുത്തു ഓമനിക്കുകയാണ്..നന്ദി.
@ഹംസ,
ലതാജിയുടെ ഒരു പാട്ട് കേട്ടിട്ടില്ലേ?
"guzraa hua zamaanaa aataa nahee dubaaraa ..."
വിലയേറിയ കമന്റിനു നന്ദി..
@ജയന്.
ഈ നൊസ്റ്റാള്‍ജിയ.. അതൊരു സുഖകരമായ അനുഭവമല്ലേ?
വന്നതിലും,അഭിപ്രായം പറഞ്ഞതിലും സന്തോഷം..
@പദസ്വനം,
സംസ്കൃത വാക്കില്‍ നിന്നായിരിക്കാം.
പക്ഷെ കേള്‍ക്കുമ്പോള്‍ ഇതിലിത്തിരി ഇമ്പമില്ലേ?
വന്നതില്‍ സന്തോഷമുണ്ടേ..
@ഇസ്മായീല്‍,
ശാസ്ത്രം തോല്‍ക്കുന്നിടത്ത് ദൈവം ജയിക്കുന്നത് നമ്മള് കാണാറില്ലേ?
പ്രതീക്ഷ നഷ്ടപ്പെട്ട രോഗികളെപ്പറ്റി ഡോക്ടര്‍മാര്‍ പറയുന്നത് കേട്ടിട്ടില്ലേ,ഇനി പ്രാര്‍ത്ഥന കൊണ്ടേ രക്ഷയുള്ളൂ എന്ന്..അപ്പോള്‍ പ്രാര്‍ത്ഥന ഒരു പ്രതീക്ഷയാണ്..
നന്ദി ഇസ്മായീല്‍.
@ശ്രീ,
സ്നേഹപ്പൂര്വ്വം നന്ദി പറയുന്നു.
@patteppaadam raamji ,
അതെ, വേദനിക്കുന്ന മനസ്സുകള്‍ക്ക് സാന്ത്വനമേകാന്‍ പണ്ടുള്ളവരുടെ നന്മ നിറഞ്ഞ വാക്കുകള്‍ക്കു കഴിഞ്ഞിരുന്നു..
നന്ദി സര്..
@രമേശ്,
സ്ത്രീകളുടെ വേണ്ടാത്ത പിടിവാശി അംഗീകരിച്ചു കൊടുക്കാതിരുന്നാല്‍ പോരെ?
ബി പി യുണ്ടോ?
:) നന്ദി നന്ദി..
@മുനീര്‍,
സ്വാഗതം.
പെരുകി വരുന്ന വിവാഹമോചനങ്ങള്‍ തീര്‍ച്ചയായും ഇന്നത്തെ സംവിധാനത്തിന്റെ ബൈ പ്രോഡക്റ്റ് ആണെന്ന കാര്യത്തില്‍ സംശയമില്ല.
നന്ദി.
@നിശാസുരഭി,
വിഷമങ്ങള്‍ പങ്കു വെയ്ക്കാന്‍ ആരുമില്ലാതെ വരികയെന്നത് മരണം പോലെ തീവ്രമായൊരു വേദനയാണ്..
സൈബര്‍ സ്പേസ് അതിനൊരു പരിഹാരമായി തോന്നിയിട്ടില്ല.
വിശദമായ അഭിപ്രായത്തിനു നന്ദി..
@ശ്രീനാഥന്‍,
നൂറുശതമാനം യോജിക്കുന്നു..
സഹജീവിയോടു തോന്നാത്ത അടുപ്പം virtual
ലോകത്ത് കാണിക്കുന്നത് കാപട്യമല്ലേ?
നന്ദി.
@വായാടി,
ശരിയാ..ഓള്‍ഡ് ഈസ് ഗോള്‍ഡ് നമുക്ക് പഴയ പാട്ടുകളുടെ കാര്യത്തില്‍ മാത്രം..
വിശദമായ കമന്റിനു നന്ദിയുണ്ടേ കൂട്ടുകാരീ..
@karnor
വന്നതില്‍ സന്തോഷം..
@manju
പുറത്ത് താമസിക്കുമ്പോഴാണ് നമുക്ക് അതെല്ലാം വല്ലാതെ മിസ്സ് ചെയ്യുക..എന്ത് ചെയ്യാന്‍?ചേരയുടെ നാട്ടില്‍ പോയാല്‍ നടുക്കണ്ടം തിന്നുക.
നീണ്ട കമന്റിനു സ്നേഹപൂര്‍വ്വം നന്ദി പറയുന്നു.
@faisu
അയ്യോ ..അവസാനം വാദി പ്രതിയായോ?
നന്ദി മോനെ.
@moideen ,
ReplyDeleteആദ്യത്തെ വരവില്‍ സന്തോഷത്തോടെ സ്വാഗതമോതീടുന്നു.
നന്ദി.
mayflowers
ReplyDeleteനല്ല ലേഖനം.പഴയ കൂട്ടു കുടുംബം ഇനി ഒരിയ്ക്കലും തിരികെ കിട്ടുകയില്ല. ഗ്രാമ പ്രദേശങ്ങളിലാണേല് മനുഷ്യരുടെ സഹവാസം
കുറച്ചെങ്കുലും കാണും.പട്ടണത്തിലാണേല് അതും ഇല്ലാ.
പിന്നെ virtual ലോകത്തെ ബന്ധം ഒക്കെ ശാശ്വതമാണോ?
എത്ര നാളു കാണും...
ഒരു പരിധിവരെ അല്‍പ്പം ആശ്വാസം.കണ്ണും കാതും ഒന്നും പറ്റാത്ത ഒരവസ്ഥയും നമുക്കുണ്ടാകില്ലേ..അപ്പോഴോ..
പകല്‍ വീടു പോലുള്ള സ്ഥാപനങ്ങള്‍ ഒരു പരിധിവരെ ഇവിടൊക്കെ പ്രയോജനം കാണുന്നുണ്ട്.
പഴയ തലമുറയ്ക്ക് കിട്ടിയത്, പുതിയവര്‍ക്ക് കിട്ടാക്കനി.. നഷ്ടബോധത്തോടെ എല്ലാം ഓര്‍മയില്‍, എല്ലാം നമ്മുടെ സെല്‍ഫിഷ് മൂലം...
ReplyDeleteനല്ല ലേഖനം. കൂട്ടിന്റെ സുഖവും സമാധാനവും എല്ലാവര്ക്കും നേടിയെടുക്കാന്‍ കഴിഞ്ഞിരുന്നെങ്കില്‍..
ReplyDeleteസമയമില്ലൊന്നൊരു പരാതിയും,
ReplyDeleteതീര്‍ന്നല്ലോ.
സമയമില്ല, വീണ്ടും വരാം.
നന്ദി
മെയ് ഫ്ലവേസ്,ഇപ്പോഴാണ് ഈ പോസ്റ്റ് കാണുന്നത്..കാലിക പ്രസക്തമായ ലേഖനം..
ReplyDeleteഒരു കവിത എഴുതുമ്പോലെ 'ഇമ്പത്തോടെ' എഴുതി..കൂട്ടുകുടുംബത്തില്‍ ജീവിക്കുക ഒരു വലിയ ഭാഗ്യം തന്നെയാണ്..ഇപ്പോഴത്തെ തലമുറയ്ക്ക് നഷ്ട്ടമാകുന്ന (പഴഞ്ചന്‍?) കാര്യങ്ങളില്‍ ഒന്നായി ഇതും മാറും..
'കൂട്ടുകൂടി ജീവിക്കുന്നിടത്ത് വാര്‍ധക്യം ഒരു ശാപമാകില്ല,ഒറ്റപ്പെടല്‍ ഒരു വേദനയാകില്ല.
കുടുംബത്തിന്റെ സ്നേഹത്തണലില്‍ നമ്മുടെ ഉള്ളിലെ എല്ലാചൂടും തണുത്തു പോകും..ഒരുപാട് നൊമ്പരങ്ങള്‍ പരസ്പരം പങ്ക് വെച്ച് ഇല്ലാതാകും'
ഈ വരികള്‍ എനിക്കേറെ ഇഷ്ട്ടപ്പെട്ടു..
@നിശാസുരഭി,
ReplyDeleteവിഷമങ്ങള്‍ പങ്കു വെയ്ക്കാന്‍ ആരുമില്ലാതെ വരികയെന്നത് മരണം പോലെ തീവ്രമായൊരു വേദനയാണ്..
ആ വേദന സുഖദമായ അനുഭൂതിയാവുന്ന സന്ദര്‍ഭങ്ങളുണ്ട്. അപ്പോഴാണ് അക്ഷരങ്ങള്‍ക്കിടയിലെ അകലങ്ങള്‍ കുറയുന്നത്, അപ്പോഴാണ് സൈബര്‍ സ്പേസ് ഒരു സ്പേസ് മാത്രമായ് ഒതുങ്ങാതാകുന്നത്.
നേരത്തെ പറഞ്ഞ അഭിപ്രായത്തിലൂടെ ഞാനുദ്ദേശിച്ചത് അക്ഷരങ്ങളുമായുള്ള കൂട്ടാണ്. അത് എഴുത്ത് തന്നെയാവണമെന്നില്ല. എങ്കിലും എഴുത്തിനു തന്നെ ഞാന്‍ പ്രാധാന്യം കൊടുക്കുന്നു, എഴുത്തിലൂടെയുള്ള ബഹിര്‍സ്ഫുരണം ഒരാളെപ്പോലും ആശ്വസിപ്പിച്ചിട്ടില്ലെന്ന് പറയാന്‍ കഴിയുമെന്ന് എനിക്കും തോന്നുന്നില്ല.
cyber-social network chat relations and read & write - ഒരുപാട് വ്യത്യാസമുണ്ടെന്ന്. സഹജീവികളോട് സംവദിച്ചാലേ മാനസിക വികാരങ്ങള്‍ പങ്ക് വെക്കാന്‍ കഴിയൂ എന്നില്ല തന്നെ.
@കുസുമം,
ReplyDeleteശരിയാണ്,പട്ടണം എല്ലാ നന്മകളെയും വിഴുങ്ങിക്കളയുന്നു.
നല്ല കമന്റിന് നന്ദി.
@elayodan ,
കിട്ടാക്കനികള്‍ക്ക് എപ്പോഴും മാധുര്യമേറും..
നന്ദി..
@സ്മിത,
ഒരുമയുണ്ടെങ്കില്‍ ഉലക്കമേലും കിടക്കാം എന്ന് കേട്ടിട്ടില്ലേ?
ഉലക്ക പോയിട്ട് ഇന്ന് കിടക്കയില്‍ പോലും ഒത്തു പോകുന്നില്ല..
നന്ദി സ്മിതാ..
@salah ,
വീണ്ടും വരണം..
നന്ദിയോടെ..
@jazmikkutty ,
കൂടുമ്പോള്‍ കിട്ടുന്ന എല്ലാം പുതിയ തലമുറയ്ക്ക് അന്യമാണ് മോളെ..
നന്ദി.
@നിശാസുരഭി,
എഴുത്തിലൂടെ ഒരു പരിധി വരെ നമുക്ക് വേദനകള്‍ തീര്‍ക്കാം..
പക്ഷെ,നമ്മുടെ ഉള്ളം വിങ്ങുമ്പോള്‍ സ്നേഹമുള്ള ഒരു കടാക്ഷം,ഒരു തലോടല്‍ ഒക്കെ നമ്മളാഗ്രാഹിച്ചുപോകില്ലേ?
വീണ്ടും വന്നതില്‍ സ്നേഹം..സന്തോഷം..
സോഷ്യല്‍ സൈറ്റുകള്‍ തരുന്നതിലും ഉപരി നല്ല ബന്ധം ബ്ലോഗര്‍ തരുന്നു എന്നത് സത്യം.എങ്കിലും കുടുംബ ബന്ധങ്ങള്‍ തന്നെ പരമപ്രധാനം.
ReplyDeletekoottaymakal eppozhum nallathu tanne...nammal ivide othu koodiyathu pole
ReplyDeleteലേഖനം നന്നായിട്ടുണ്ട്... കൂട്ടുകുടുംബം ഇനി നൊസ്റ്റാള്‍ജിയ മാത്രമായിരിക്കും
ReplyDeletevalare shradheyamaya lekhanam........ aashamskal....
ReplyDeleteഇത് ചെറിയ കാര്യമല്ല
ReplyDeleteഇന്നത്തെ അണുകുടുംബങ്ങള്‍,
പുതു തലമുറയ്ക്ക് നഷ്ടമാകുന്നത്
എന്തൊക്കെയാണ്, കുടുംബം വിശാലമാകണം എന്ന് തന്നെ പറയാനുള്ളത്.
Namukku nalla paaddangale kurichu kelkkaanum, charcha cheyyaanum ishtamaanu. Nalla post. Aashamsakal.
ReplyDeleteശരിക്കും ചിന്തനീയമായ എഴുത്ത്.ഒരു സംശയം നമ്മള് ചെന്ന ശേഷം കൂട്ട് കുടുംബം anu കുടുംബം ആയെന്നു പറഞ്ഞോ? അതോ എനിക്ക് തോന്നിയതോ?
ReplyDeleteവളരേ നല്ല ലേഖനം . ചിന്തോദ്ദീപകം . അണുകുടുംബത്തിലെ ജീവിതത്തില്‍ സ്വാതന്ത്ര്യമുണ്ടാകാം . സന്തോഷം താല്‍ക്കാലികം മാത്രം . കൂട്ടുകുടുംബ വ്യവസ്ഥ തിരിച്ചു വരണം എന്നാണു എന്റെ അഭിപ്രായം . നാന്നായി എഴുതി
ReplyDeleteമെയ്ഫ്ലവെര്,,വരാന്‍ വൈകിയതില്‍ ക്ഷമ ചോദിക്കുന്നു.
ReplyDeleteഇന്നത്തെ കാലത്തിനു ചേര്‍ന്ന പോസ്റ്റ്.
തറവാടിന്റെ അടുത്തടുത്താണ് ഞങ്ങളും,ഭര്‍ത്താവിന്റെ അനിയന്മാരും ഒക്കെ വീടുവെച്ചിരിക്കുന്നത്.പെരുന്നാളുകള്‍ ഏതെങ്കിലുംഒരു വീട്ടില്‍ ഒന്നിച്ചു കൊണ്ടാടും.അന്ന് കുട്ടികളുടെ കലാപരിപാടികളും നടത്തും,
പുറത്ത് നിന്ന് ആരെയും പങ്കെടുപ്പിക്കില്ല,
കുടുമ്പത്തിലെ മുതിര്‍ന്ന പെണ്‍കുട്ടികള്‍ക്ക് കൂടി കലാ പ്രകടനങ്ങള്‍ നടത്താനാണ് ഇങ്ങനെയൊരു നയം സ്വീകരിക്കുന്നത്.
ഇതൊക്കെ എന്നും നിലനില്ക്കണേ എന്നാണു പ്രാര്‍ത്ഥന,
തറവാട് പൊളിച്ചിടത്ത് അവിടെയുള്ളവരൊക്കെ അടുത്തടുത്ത് വീടുകള്‍ വെച്ച് താമസിക്കുന്നത് കാണുമ്പോള്‍ ഞാന്‍ ആലോചിക്കാറുണ്ട്, ഇവര്‍ക്ക് ഫ്ലാറ്റ് പോലെ വീടുകള്‍ എടുത്ത് താമസിച്ചുകൂടേ? ഒരു പത്തോ പന്ത്രണ്ടോ നില ഫ്ലാറ്റ് പണിയാനുള്ള ഫൌണ്ടേഷന് ഇട്ട് വെച്ചാല്‍ പിന്നെ വേണ്ടുന്നവര്‍ക്കും മേലെ മേലെ നിര്‍മ്മിക്കാമല്ലൊ. എന്നിട്ട് മിച്ചം വരുന്ന സ്ഥലത്ത് പച്ചക്കറികളൊക്കെ കൃഷി ചെയ്യാമല്ലൊ. എന്നാല്‍ ഇന്നത്തെ തലമുറയുടെ മനസ്സ് ചുരുങ്ങിച്ചുരുങ്ങി അതില്‍ സ്പെയിസ് തീരെ ഇല്ലാതായി. മുറ്റം പോലും തീരെയില്ലാതെ തൊട്ട് തൊട്ടാണ് ഇന്ന് വീടുകള്‍ പണിയുന്നത്. വേറെ വേറെ പാചകം ചെയ്യാം എന്നല്ലാതെ ഇത് കൊണ്ട് എന്ത് പ്രയോജനം? ഒന്നും പറഞ്ഞിട്ട് കാര്യമില്ല. ഇങ്ങനെ വാശിയോടെ സ്വന്തം കാര്യം മാത്രം നോക്കി ജീവിയ്ക്കുന്നവര്‍ക്ക് അതിന്റെ ബുദ്ധിമുട്ട് മനസ്സിലാവുക ഇതേ പാത പിന്തുടര്ന്ന് മക്കളും തങ്ങളുടെ പാട്ടിന് പോകുമ്പോഴാണ്.
ReplyDeleteവളരെ നന്നായി എഴുതി. ആശംസകളോടെ,
ഒരു കാര്യം ഇപ്പഴാ ഓര്‍ത്തത്,,
ReplyDelete****************************************
മെയ്ഫ്ലവറിനും നല്ലപാതിക്കും പിറന്നാള്‍ ആശംസകള്‍!!***********************
************************************
@അരീക്കോടന്‍,
ReplyDeleteഅതെ,ബ്ലോഗ്ഗര്‍ ഒരു പാട് സംതൃപ്തി തരുന്നുണ്ട്.നെഞ്ചിലെ കനം ഇറക്കി വെക്കാന്‍ ഇടമില്ലാത്തവര്‍ക്ക് ഒരിടം..
നന്ദി.
@anju nair ,
നന്ദിയുണ്ട് അഞ്ജൂ,ഇങ്ങനെയൊന്നു വന്നതിലും,മിണ്ടിയതിലും..
@അനസ് ഉസ്മാന്,
ഈ നൊസ്റ്റാള്‍ജിയ കൊണ്ട് നമുക്ക് തല്ക്കാലം തൃപ്തിപ്പെടാം..നന്ദി.
@ജയരാജ്,
സ്നേഹാശംസകള്‍ക്ക് സ്നേഹപൂര്‍വ്വം നന്ദി..
@abduljaleel ,
അതെ,അത്തരം കുടുംബങ്ങള്‍ ഇല്ലാത്തതുകൊണ്ടാണ് ഇന്ന് സങ്കുചിത മനസ്ഥിതിക്കാര് പെരുകുന്നത്.
നന്ദി.
@സുജിത് കയ്യൂര്‍,
നല്ല വാക്കുകള്‍ക്കു നന്ദി.
@സുലേഖ,
ഞാന്‍ പോയപ്പോള്‍ വലിയ കുടുംബമായിരുന്നു.ക്രമേണ ശോഷിച്ച് ശോഷിച്ച് ഇപ്പോള്‍ ഓരോരുത്തരും അവരവരുടെ മാളങ്ങളില്‍ ഏകാന്തതയും പേറി ജീവിക്കുന്നു.
വന്നതിലും കമന്റിട്ടതിലും സന്തോഷം.
@ഖാദര്‍ക്ക,
വീണ്ടും ഈ വഴി വന്നതില്‍ വളരെ സന്തോഷം.
അതെ താല്‍ക്കാലിക സന്തോഷങ്ങളുടെ ഒരു കൂടാരങ്ങളാണ് അണുകുടുംബങ്ങള്‍..
@expravasini ,
വൈകിയതില്‍ ഒരു പരിഭവവുമില്ല.
better late than never എന്നാണല്ലോ.
ഞാനാഗ്രഹിക്കുന്നതുപോലുള്ള ഒരു ചുറ്റുപാടിലാണല്ലോ പ്രവാസിനിയുടെ വാസം.
അറിഞ്ഞതില്‍ സന്തോഷമുണ്ട്.
അഡ്വാന്‍സ് ആയി കിട്ടിയ പിറന്നാളാശംസകള്‍ക്ക് കല്‍ക്കണ്ടത്തിന്റെ മാധുര്യമുണ്ട് കേട്ടോ..
പിന്നെ,ഒന്ന് പരിചയപ്പെടാന്‍ ഞാന്‍ രണ്ടു തവണ ശ്രമിച്ചു..ഒരു response ഉം കണ്ടില്ല..
@സുകുമാരന്‍ സാര്‍,
ആദ്യമായി താങ്കള്‍ക്ക് ഹാര്‍ദ്ദമായ സ്വാഗതം.കാരണം സാര്‍ ഇവിടെ ആദ്യമായാണ് വരുന്നത്.
വളരെ വാസ്തവം..വിശാലമായ വീട് പണിയും എന്നല്ലാതെ അതില്‍ ജീവിക്കുന്നവരുടെ മനസ്സുകള്‍ക്ക് പലപ്പോഴും ആ വിശാലതയില്ലാതെ പോകുന്നു. ഒന്ന് മനസ്സ് വെച്ചാല്‍ സാര്‍ എഴുതിയപോലത്തെ ഐഡിയ ഒക്കെ പ്രാവര്‍ത്തികമാക്കാന്‍ പറ്റും.
വിലയേറിയ അഭിപ്രായത്തിനു ആദരപൂര്‍വ്വം നന്ദി പറയട്ടെ.
ഇനിയുള്ള തലമുറകള്‍ക്ക് ഇതൊക്കെയേ വിതിചിട്ടുള്ളൂ...
ReplyDeleteസ്വന്തം അയല്‍ക്കാരനോട് സുഖാന്വേഷണം നടത്താതെ എവിടെയോയിരിക്കുന്ന ഫേസ്ബുക്ക് സുഹൃത്തിനോട് മാത്രം കുശലാന്വേഷണം നടത്തുന്നതില്‍ എന്തര്‍ത്ഥമാണുള്ളത്?
ReplyDeleteഗൂഗിളില്‍ കണ്ണും കീ ബോഡില്‍ വിരലുകളും
ReplyDeleteപണയപ്പെടുത്തിയപ്പോള്‍ നമ്മുടെ തലച്ചോറ്
തകിടം മറിഞ്ഞു. ഇനി നേരെയാക്കാന്‍
വല്ല അന്യഗ്രഹ ജീവിയും വന്നാല്‍ ആയി
ആണെന്നും അല്ലെന്നും പറയാം
ReplyDeletenuclear family യായതില്‍ പിന്നെ എല്ലാവരും സ്വാര്‍ത്ഥരായി.അച്ഛ്നമ്മമാരെ പോലും ആരു സംരക്ഷിക്കും എന്ന തര്‍ക്കത്തിലായി.
ReplyDeleteനല്ല പോസ്റ്റ്
ശ്രദ്ധേയമായ ലേഖനം.വളരെ നന്നായി എഴുതി.
ReplyDeleteപഴയ കൂട്ട് കുടുംബ വ്യവസ്ഥിതി ഇനി വെറും സ്വപ്നമായിരിക്കും
എത്താന്‍ വൈകി അല്ലെ, അങ്ങോട്ടും കാണാറില്ലല്ലോ....
ReplyDeleteഅണ് കുടുംബം അമീബ പോലെ പെറ്റു പെരുകുമ്പോള്‍ കൂട്ടു കുടുംബം ബ്ലോഗില്‍ മാത്രം ജീവിക്കുന്ന ഒരു പഴം പുരാണം ആയി മാറുന്നു. ഇത്ത വളരെ നന്നായി എഴുതി..പഴമയുടെ പുനരാവിഷ്ക്കാരം .. !
ഇത്ത, വെറുതെ ഒന്ന്കൂടി വന്നു നോക്കിയതാ.. പുതിയ പോസ്റ്റ് ആയോ എന്നറിയാന്‍.
ReplyDeleteആശംസകള്‍, ഇനിയും വരാം
നല്ല ലേഖനം ....ഈ ഭൂലോകത്ത് 'ബൂലോകം' ഒന്നിനും പകരമാകില്ല....
ReplyDeleteമേയ് ഫ്ലവേര്സേ,
ReplyDeleteഈ കൊച്ചു ലേഖനത്തില്‍ പറഞ്ഞ "കൂട്ടുകൂടി ജീവിക്കുന്നിടത്ത് വാര്‍ധക്യം ഒരു ശാപമാകില്ല,ഒറ്റപ്പെടല്‍ ഒരു വേദനയാകില്ല." ഈ വാചകം നൂറു ശതമാനവും ശരിയാണ്. ആ വാചകം വളരെ ഇഷ്ടപെടുകയും ചെയ്തു. ലേഖനവും. വരാന്‍ ഇത്തിരി വൈകിപ്പോയി. അപ്ഡേറ്റ് കിട്ടിയില്ലല്ലോ എന്നോര്‍ത്തു. ഫോളോ ചെയ്തില്ല എന്ന് പിന്നീടാണ് മനസ്സിലായത്. അപ്പൊ ഇനി ഒരുമിച്ചു കൂടാം. ഇനിയും കാണാം
@ജിഷാദ്,
ReplyDeleteനമ്മള് വിധിയെ പഴിക്കുന്നതിനു പകരം,അതിനെ അതിജീവിക്കാനുള്ള വഴികള്‍ തേടുകയാണ് വേണ്ടത്.
നന്ദി.
@റഷീദ് പുന്നശ്ശേരി ,
കുറിക്കു കൊള്ളുന്ന പോയിന്റ് ആണ് താങ്കള്‍ പറഞ്ഞത്.
സോഷ്യല്‍ നെറ്റ് വര്‍ക്കുകളിലെ കൃത്രിമമായ സൌഹൃദങ്ങളിലേക്ക് വിരല്‍ ചൂണ്ടുന്ന അഭിപ്രായം.
ആദ്യമാണ് ഇവിടെ അല്ലെ?നന്ദി.
@മനാഫ്,
അതെ,ഇപ്പോള്‍ നമ്മുടെ കണ്ണും കരളും കമ്പ്യൂട്ടര്‍ കവര്‍ന്നിരിക്കയാണ്.
അഭിപ്രായത്തിനും വരവിനും നന്ദി.
@ഒഴാക്കാന്,
ഒരു ഒഴുക്കന്‍ മട്ടിലുള്ള കമന്റു ആണല്ലോ...
anyway thank U .:)
@ജ്യോ,
അതെ,കുടുംബങ്ങളില്‍ ഇന്ന് നടക്കുന്ന ഏറ്റവും വലിയ തര്‍ക്കം അച്ഛനമ്മമാരുടെ സംരക്ഷണമാണ്.ഇതൊക്കെ പറയാന്‍ മാത്രം വളര്‍ന്നത് ഇപ്പറഞ്ഞവര്‍ ഊണും ഉറക്കവും ഒഴിഞ്ഞ് തങ്ങളെ സംരക്ഷിച്ചത് കൊണ്ടാണെന്ന കാര്യം മാത്രം എല്ലാവരും മറക്കുന്നു.ആ ഒരു കാര്യത്തില്‍ മാത്രമാണ് എല്ലാവരും യോജിക്കുന്നത്!
thank U jyo .
@ismail chemmad ,
ആ സ്വപ്നത്തില്‍ ജീവിക്കുന്ന എന്നെപ്പോലുള്ള വിഡ്ഢികളുടെ ഒരു പോസ്റ്റ് ആണിത്!
വരവില്‍ സന്തോഷം.നന്ദി..
@അത്തരം സ്മരണകളുടെ മാധുര്യം ഒരിക്കലും മായില്ല..മറക്കില്ല.
എന്താണെന്നറിയില്ല,സലീമിന്റെ ബ്ലോഗില്‍ എനിക്ക് കടക്കാന്‍ പറ്റുന്നില്ല.ഒരിക്കല്‍ ഭാഗ്യത്തിന് പറ്റി.
നന്ദിയുണ്ടേ വന്നതില്‍..
@ഇളയോടന്‍,
വീണ്ടും വന്ന അനിയന് കുട്ടിക്ക് സന്തോഷത്തിന്റെ പൂച്ചെണ്ടുകള്‍..
@ഹാഷിക്,
സ്വാഗതം.
ഇത്തരം തിരിച്ചറിവല്ലേ ശരിയായ അറിവ്?
നന്ദി.
@ഹാപ്പി ബാച്ചി,
കൂട്ടു കൂടിയതില്‍ ഒത്തിരി സന്തോഷം..
ഇത്തിരി ഹാപ്പിനെസ്സ് നമുക്കും പങ്കു വെക്കണം കേട്ടോ.
കമന്റിനു നന്ദി.
കൂട്ട് കുടുംബ മാഹാത്മ്യം വിളിച്ചോതുന്ന ലേഖനവും വായനക്കാരരുടെ അഭിപ്രായങ്ങളും വായിച്ചപ്പോള്‍ തോന്നിയത്. കൂട്ട് കുടുംബ ജീവിതം എല്ലാവരും ഇഷ്ടപ്പെടുന്നു. എന്നാല്‍ ആര്‍ക്കും കഴിയുന്നില്ല.
ReplyDeleteകഴിയുന്നില്ല എന്നതാണോ സത്യം?
അങ്ങിനെ ആരിലും താല്പര്യമില്ല എന്നതല്ലേ?
സ്വാതന്ത്ര്യം അന്വേഷിചിറങ്ങുന്ന നമ്മുടെ തലമുറ, തറവാടിലെ കാരണവന്മാരുടെ അച്ചടക്ക മേല്കോഇമ ഇഷ്ടപ്പെടുന്നില്ല.
അങ്ങിനെ ഒരാധിപത്യതിന് കീഴില്‍ ശ്വാസം മുട്ടല്‍
അനുഭവപ്പെടുന്നു അവര്‍ക്ക്.
വിവാഹം കഴിഞ്ഞു,ഞാനും, എന്റെ പെണ്ണും
എന്നനിലയില്‍, ആര്‍ക്കും ആരെയും നിയന്ത്രിക്കാനോ,
ഉപദേശിക്കാനോ, അധികാരമോ, അവകാശമോ ഇല്ലെന്ന
നിലയില്‍,ജന്മം നല്കിയ തന്ത തള്ളാരോട് പോലും യാതൊരു പ്രതിപത്തിയുമില്ലാത്ത വിധം ജീവിക്കുന്ന ഒരുപാട്
പ്രവാസികള്‍ ഇല്ലേ?.
നാടിലുള്ളവരും ഇല്ലേ?.
ബന്ധങ്ങളുടെ വില മനസ്സിലാകാന്‍ നമുക്കാര്‍ക്കും നേരമില്ല.
സ്നേഹത്തിനും വിലയില്ല.അതുകൊണ്ടുതന്നെ എല്ലാം യാന്ത്രികം.
സൈബര്‍ ലോക ബന്ധങ്ങളും, സൌഹൃദവും അതെത്രത്തോളം
ആത്മാര്‍ത്ഥമാണെന്ന് നമുക്കറിയാമല്ലോ.ഒന്നിനും നേരമില്ലാത്ത,
അണുകുടുംബ ബന്ധങ്ങളിലും,"ആത്മ" എന്നതിനര്ത്ഥമറിയാത്ത
അവസ്ഥയിലേക്ക് നീങ്ങിക്കൊണ്ടിരിക്കുന്നു.
ഒരാള്‍ മരിച്ചുകഴിഞ്ഞാല്‍ അയാളെ കുറിച്ച് നാം നല്ലത് പറയുന്നു.
അയ്യോ ഖേദം പ്രകടിപ്പിക്കുന്നു. ഇനി ഒരിക്കലും തിരിച്ചു വരില്ലെന്നുറപ്പുള്ള കൂട്ട് കുടുംബ ജീവിത ആശയത്തെ
കുറിച്ച് നമുക്കിനിയും വാചാലമാവാം.
ലേഖനം നന്നായി.എന്നാല്‍ പ്രസക്തമാണെന്നഭിപ്രായമില്ല.
കാരണം നമ്മുടെ തലമുറ അങ്ങിനെ ഒരു കൂട്ട് കുടുംബ
ജീവിതം ഉള്‍കൊള്ളാന്‍ ഒട്ടും താല്പര്യമുള്ളവരല്ല
എന്നത് കൊണ്ടുതന്നെ.
ക്ഷമിക്കണം,എന്റെ കാഴ്ചപ്പാട് ഞാന്‍ പറഞ്ഞെന്നു മാത്രം
ഭാവുകങ്ങളോടെ,
--- ഫാരിസ്
ധനം കുന്നു കൂടിയാല്‍ സ്വര്‍ഗാരോഹണം നടക്കുമെന്ന മാനസികാവസ്ഥയില്‍ നിന്നാണ് എല്ലാ അസമാധാനത്തിന്റെയും തുടക്കം. അതില്‍ പെടാത്തവര്‍ നമ്മില്‍ ആരുണ്ട് എന്നതിനാണ് നാം ആദ്യം ഉത്തരം തേടേണ്ടത്.
ReplyDelete@fariz ,
ReplyDeleteവിശദമായ അഭിപ്രായത്തിന് ആദ്യമായി നന്ദി പറയട്ടെ.
ഫാരിസിന്റെ നിരീക്ഷണങ്ങളോട് യോജിക്കുന്നു.
കൂട്ടുകുടുംബം ഇന്നത്തെ ചുറ്റുപാടില്‍ പ്രായോഗികമല്ല്ലെന്നു ഞാനും പറഞ്ഞല്ലോ.
അതിന് alternative കണ്ടെത്താനാണ് നമ്മള് ശ്രമിക്കേണ്ടത്.ഒരു കുടുംബത്തിലുള്ളവര്‍ അടുത്ത് വീടുവെച്ചും മറ്റും.
കാഴ്ചപ്പാട് എന്തായാലും തുറന്നു പറയാം.ഒരു കുഴപ്പവുമില്ല.
വരവില്‍ സന്തോഷം.
@സലാം,
ഇവിടെയ്ക്ക് സ്വാഗതം.
അതെ,ധനം കൈകാര്യം ചെയ്യുന്നതിലാണ് പക്വത വേണ്ടത്.
നന്ദി.