Wednesday, December 5, 2012

മരുന്ന് ഷോപ്പിലെ മായക്കാഴ്ച!!

നമുക്ക് പറ്റുന്ന പല അബദ്ധങ്ങളും പിന്നീട് ഓര്‍ത്തോര്‍ത്ത് ചിരിക്കാന്‍ പറ്റുന്നവയായിരിക്കും.
ഇപ്പോഴും ഓര്‍ക്കുമ്പോള്‍ ചിരിയും ചമ്മലും ഒന്നിച്ചു വരുന്ന ഒരു അനുഭവമിതാ..

ഞാന്‍ തലശേരിയിലേക്ക് പോകുമ്പോള്‍ എന്റെ മകള്‍ അവള്‍ക്ക്  കോളേജിലേക്ക്  ആവശ്യമുള്ള ഒരു ഇംഗ്ലീഷ് പുസ്തകം വാങ്ങാന്‍ ഏല്‍പ്പിച്ചിരുന്നു.അത് പ്രകാരം ടൌണില്‍ എത്തിയപ്പോള്‍ ഓട്ടോ ബുക്ക് ഷോപ്പിനു മുമ്പില്‍ നിര്‍ത്തി  തിരക്കിട്ട് ഷോപ്പില്‍ കയറി പുസ്തകത്തിന്റെ പേര് മുമ്പില്‍ കണ്ട ആളോട് പറഞ്ഞു.പേര് കേട്ടപ്പോള്‍  'ഇവിടെയില്ല റീഗല്‍ ഫാര്‍മസിയില്‍ കിട്ടുമായിരിക്കും ...'എന്ന് അയാള്‍ .
ഞാന്‍ പുച്ഛത്തോടെ 'ഫാര്‍മസിയിലാണോ പുസ്തകം കിട്ടുക ..?'എന്ന് ചോദിച്ചു.അതയാള്‍ കേട്ടോ എന്തോ..?
പുറത്തിറങ്ങി മൊബൈലില്‍ മോളെ വിളിച്ചു കാര്യം പറഞ്ഞു.അപ്പോഴവള്‍ പറഞ്ഞു ഓര്‍ഡര്‍ ചെയ്തു വരുത്താന്‍ പറ്റുമോന്നു ചോദിക്ക് എന്ന്.
വീണ്ടും ഷോപ്പില്‍ കയറി ആദ്യം സംസാരിച്ച ആളോട് സംഗതി പറഞ്ഞു.ഇത് കേട്ടപ്പോള്‍ അയാളും അടുത്തുള്ള ആള്‍ക്കാരുമെല്ലാം ഒരു വിചിത്ര ജീവിയെ എന്ന പോലെ എന്നെ നോക്കാന്‍ തുടങ്ങി.
എനിക്കും എന്തൊക്കെയോ സ്പെല്ലിംഗ് മിസ്‌റ്റെയ്ക്ക്  മണക്കുന്നുണ്ടായിരുന്നു.
കട ഒന്ന് നന്നായി നോക്കുമ്പോഴുണ്ട്‌ ഷെല്‍ഫ് നിറയെ മരുന്നുകള്‍!!!
അതൊരു മെഡിക്കല്‍ ഷോപ്പ് ആയിരുന്നു!
ഒരു നൂറു സോറി പറഞ്ഞു എങ്ങിനെയോ അവിടെ നിന്ന് പുറത്തു കടന്നു.
അല്ല,പുറത്തേക്ക് ഓടുകയായിരുന്നു ഞാന്‍.
തൊട്ടടുത്ത്‌ തന്നെയതാ കിടക്കുന്നു അതുല്യ ബുക്സ് !

11 comments:

 1. പ്രിയപ്പെട്ട ബൂലോകവാസികളേ,
  ബ്ലോഗിങ്ങ് തുടങ്ങിയ ആദ്യ നാളുകളില്‍ എഴുതിയ ഒരനുഭവക്കുറിപ്പാണിത് .
  പക്ഷെ,ഒരു കമന്റ്‌ പോലും ഇല്ലായിരുന്നു.അതിനാല്‍ത്തന്നെ ആരും അത് വായിച്ചിരിക്കില്ല എന്ന ധൈര്യത്തില്‍ റീ പോസ്റ്റ്‌ ചെയ്യുകയാണ്.
  സദയം ക്ഷമിച്ചാലും..

  ReplyDelete
 2. hahaha

  ഇപ്പൊ എനിക്ക് മനസ്സിലായി...

  “ബാര്‍ബര്‍ ഷോപ്പില്‍ കയറി മസാലദോശയ്ക്ക് ഓര്‍ഡര്‍ കൊടുത്ത” തമാശ എവിടെനിന്നാണ് ഉണ്ടായത് എന്ന്.

  ReplyDelete
 3. നന്നായി...അമളി എല്ലാവര്ക്കും പറ്റും.

  ReplyDelete
 4. ഇപ്പോള്‍ സര്‍വ്വസാധാരണമാണ് ഇത്തരം സംഭവം. മനസ്സില്‍ ഒന്നും ചിന്തിക്കുന്നത് വേറൊന്നും ആയാണ് ഇപ്പോഴത്തെ നടപ്പ്...

  ReplyDelete
 5. അജിത്തേട്ടന്‍ പറഞ്ഞതേ എനിക്കും പറയാനുള്ളൂ.. :)

  മാസങ്ങള്‍ക്കു ശേഷം റിപോസ്റ്റാണെങ്കിലും ഒരെണ്ണം വായിക്കാനായ സന്തോഷവും അറിയിക്കുന്നു.

  ReplyDelete
 6. ഹോട്ടലാണെന്ന് കരുതി ഹോട്ടലില്‍ തന്നെ കയറിയ ഒരുവന്‍.. എന്തുണ്ട്?

  അത് കേട്ട് അടുത്തിരുന്ന ബാര്‍ബര്‍: ഹോട്ടലില്‍ എന്തൊക്കെ ഉണ്ടോ അതൊക്കെ ഉണ്ട്... പിന്നെ കട്ടിങ്ങും ഷേവിങ്ങും ആണോ ഹോട്ടലില്‍ !


  ചിരിക്കണ്ട...തമാശിച്ചതല്ല !

  വീണ്ടും കണ്ടതില്‍ സന്തോഷം..

  ReplyDelete
 7. മിടുക്കീ മിടുമിടുക്കീ......

  ReplyDelete
 8. ഒന്നൊന്നര അബദ്ധം തന്നെ :)

  ReplyDelete
 9. ഒരു നൂറു സോറി പറഞ്ഞു എങ്ങിനെയോ അവിടെ നിന്ന് പുറത്തു കടന്നു.
  -----------------------------------------------------
  സോറി പറഞ്ഞതു നിങ്ങള്‍ ആയത് കൊണ്ട് ഞമ്മള്‍ സഹിച്ചു !!!

  ReplyDelete
 10. ഹാ ഹാ ഒരു ഒന്നൊന്നര ചമ്മല്‍! ഇത്തരം അനുഭവങ്ങള്‍ പലര്‍ക്കും ഉണ്ടാവും. എഴുതിവന്നാല്‍ സ്വയം ചിരിക്കാനും മറ്റുള്ളവരെ ചിരിപ്പിക്കാനും ഉള്ള വക!
  http://drpmalankot0.blogspot.com

  ReplyDelete
 11. അത് ശരി എനിക്ക് കൂട്ടുകാരുണ്ട് അല്ലെ?

  പോരട്ടെ. ഇനിയും ഇനിയും പോരട്ടെ

  ഈ അമളി പറ്റൽ കഴിഞ്ഞ് തല കുനിച്ചുള്ള ആ പോക്കാണ് കാണേണ്ടത് :)

  ReplyDelete