എന്താണെന്നല്ലേ..? ബെന്യാമിന്റെ ''ആടുജീവിതം'' എന്ന നോവല്‍ വായിച്ചതിന്റെ പരിണിതിയായിരുന്നു എല്ലാം.
പ്രിയപ്പെട്ട സുഹൃത്തുക്കളെ..,അത് കേവലമൊരു നോവല്‍ അല്ല.ഒരു പാവം യുവാവ് അനുഭവിച്ചു തീര്‍ത്ത ജീവിതമാണ്.
നിങ്ങളില്‍ പലരും ആ നോവല്‍ വായിച്ചിട്ടുണ്ടാവാം, ഇല്ലെങ്കില്‍ തീര്‍ച്ചയായും അത് വായിക്കണമെന്ന് ഞാന്‍ വിനയത്തോടെ പറയട്ടെ.
ഹക്കീമും,നജീബും എന്റെ മനസ്സില്‍ കിടന്നു നീറുകയാണ്..ഹക്കീമിന്റെ പിടച്ചില്‍ ഓര്‍ക്കുമ്പോള്‍ ഞാനും അറിയാതെ പിടഞ്ഞു പോകുന്നു..
ഇവിടെ ഇഷ്ടം പോലെ ഞാന്‍ വെള്ളം ഉപയോഗിക്കുമ്പോള്‍ ഒരു കുറച്ചു എങ്കിലും നജീബിന് കിട്ടിയിരുന്നെങ്കില്‍ എന്ന് ആശിച്ചു പോകുന്നു..
വായിച്ച എന്റെ അനുഭവം ഇതാണെങ്കില്‍ നോവലിസ്റ്റ് എങ്ങിനെയായിരിക്കും ആ അവസ്ഥ തരണം ചെയ്തിരിക്കുക എന്ന് ഞാന്‍ അത്ഭുതപ്പെടുകയാണ്..?
അനുഭവസ്പര്‍ശമുള്ള പല കൃതികളും വായിച്ചിട്ടുണ്ട്.പക്ഷെ ഒരിക്കലും ഒരു കഥാപാത്രവും ഇങ്ങനെ മനസ്സില്‍ കടന്നു കൂടിയിട്ടില്ല..
ആട് ജീവിതത്തെപ്പറ്റി എനിക്കിനിയും ഒരുപാട് എഴുതണമെന്നുണ്ട്..പക്ഷെ ,ഇത് വായിക്കാത്തവരുണ്ടെങ്കില് അവരുടെ വായനക്ക് ഭംഗം വരുത്താന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.
ചെറിയ ചെറിയ കാര്യങ്ങളുടെ പേരില്‍ ആധി പിടിക്കുന്നവരാണ് ഞാനടക്കമുള്ള നമ്മില്‍ പലരും.ഇതിലെ നജീബിന്റെ തീഷ്ണമായ അനുഭവങ്ങള്‍ അറിഞ്ഞാല്‍ നമ്മുടെ ആധിയൊക്കെ ആവിയായിപ്പോകും..
പരിമിതമായ ഭാഷ ജ്ഞാനം വെച്ച് നോക്കുമ്പോള്‍ നോവലിസ്റ്റ്നെ അഭിനന്ദിക്കാനുള്ള വാക്കുകള്‍ പോലും എന്റെ കൈവശമില്ല.
ഒരിക്കല്‍ക്കൂടി പറയുകയാണ് ഈ കൃതി വായിക്കാത്തവരുണ്ടെങ്കില് തീര്‍ച്ചയായും വായിക്കണം.പ്രവാസികളായ ബ്ലോഗ്ഗെര്മാര് ഇത്തരം അവസ്ഥയില്‍ പെട്ടവര്‍ക്ക് വേണ്ടി എന്തെങ്കിലും ചെയ്യാന്‍ ശ്രമിക്കുകയും വേണം.
ആട് ജീവിതത്തെ കുറിച്ചു കുറെ ലേഖനങ്ങള്‍ വായിച്ചു. നോവല്‍ വായിക്കാന്‍ കഴിഞ്ഞില്ല. വായിക്കണം ഇന്‍ശാഅള്ളാ..
ReplyDeleteഎന്തായാലും വായിക്കണം.
ReplyDeletethanks for your quick response.
can't wait to read this book!
ReplyDeleteആടുജീവിതം വായിച്ചിരുന്നു . ഒന്നല്ല രണ്ടു പ്രാവശ്യം. രണ്ടു പ്രാവശ്യവും രണ്ടു ദൃശ്യങ്ങളാണ് എന്റെ മനസ്സിലൂടെ കടന്നു പോയത്!!അത് വായിച്ചപോള്‍ എന്റെ മനസ്സില്‍ മുളപൊട്ടിയ ഒരു സംശയം - നജീബ് എല്ലാം ദൈവത്തില്‍ ഭരമേല്പിച്ചു കഴിഞ്ഞതിനാലാണ് മനസ്സിനെ നിയന്ത്രിക്കാനായത്. അയാള്‍ ഒരു നിരീശ്വരവാദി ആയിരുന്നെങ്കിലോ? ഇത് ഒരു ബാലിശമായ ചോദ്യം ആയിരിക്കാം. എന്നാലും അത് വായിക്കുമ്പോള്‍ ഈ ചോദ്യം മനസ്സില്‍ വിടാതെ പിന്തുടരുന്നു.
ReplyDelete@ഇസ്മായീല്‍,
ReplyDeleteഎനിക്കും അങ്ങിനെ തന്നെ തോന്നിയിരുന്നു.ഇനി നിരീശ്വരവാദി തന്നെ ആണെന്നിരിക്കട്ടെ,വേദനകള്‍ക്കും,ദുരിതങ്ങള്‍ക്കും നടുവില്‍ ആരും ആദ്യം വിളിക്കുക ദൈവത്തെ തന്നെയാണ്.
അതൊരു പ്രാപഞ്ചിക സത്യമാണ്.
നമുക്ക് ആരും തുണയില്ലാത്തപ്പോള് നമ്മെ താങ്ങി നിര്‍ത്തുന്നത് ആ അദൃശ്യ ശക്തി അല്ലാതാരാണ്?
thank you ...
ആട് ജീവിതത്തെപ്പറ്റി ധാരാളം കേട്ടിട്ടുണ്ടെങ്കിലും ഇതുവരെ വായിക്കാന്‍ കഴിഞ്ഞിട്ടില്ല. ഇപ്പോള്‍, വീണ്ടും വായിക്കാനുള്ള ആഗ്രഹം കൂടുന്നു...
ReplyDeleteസൌദിയിലുള്ള ഒരു സുഹൃത്ത് വഴി അത്തരം സന്ദര്‍ഭങ്ങളില്‍ ജീവിച്ചുവരുന്ന ചിലരെക്കുറിച്ച് അറിയാന്‍ കഴിഞ്ഞിട്ടുണ്ട്.ഒരു കെട്ടുകഥപ്പോലെ അവിശ്വസനീയമായ സത്യങ്ങള്‍!
ഭയാനകമായ അനുഭവങ്ങള്‍ വായിക്കുമ്പോള്‍ നമ്മള് വിചാരിക്കും 'ഓ ഇതൊന്നും എനിക്ക് സംഭവിച്ചില്ലല്ലോ എന്ന്..'
ReplyDeleteപക്ഷെ,കുഞ്ഞൂസ്..,ആട്ജീവിതം വ്യതസ്തമായ ഒരു വായനാനുഭവമാണ് എനിക്ക് നല്‍കിയത്.
ആടുജീവിതം വായിച്ചിരുന്നു...
ReplyDeleteThanks for your visit..
ReplyDeleteഎല്ലാ ആടുജീവിതങ്ങൾക്കും സ്നേഹപൂർവ്വം, അനുതാപപൂർവ്വം.
ReplyDeletethank you dear for introducing "aadu jeevitham". i know one of Mohamedali, he had same thing in Soudi.
ReplyDelete@സുരേഷ്,
ReplyDeleteഎന്റെ പോസ്റ്റിനു നല്കിയ അനുതാപത്തിന് നന്ദിയോടെ..
@യുസുഫ്,
ഇതുപോലെ ആരൊക്കെയോ,എവിടെയൊക്കെയോ അനുഭവിക്കുന്നുണ്ട് എന്നോര്‍ക്കുമ്പോള്‍ അറിയാതെ ഞെട്ടിപ്പോകുന്നു.
സന്ദര്‍ശനത്തിനു നന്ദി.
വിസ എന്നു കെൾക്കുംബ്ഴീക്കു ചാടിവീണു അവസാനം ഇവിടെയത്തി കണ്ണിരുകുടിക്കുന്നവർ നിരവതിയാൺ,വിസ തന്നവരോടോ,കുടുംബത്തോടോ പരാതിപറയാൻ കഴിയാതെ ഞാനടക്കാമുള്ള ആയിരങ്ങൾ ഇന്നും പറയതെ പറയുന്നതാണു ..വിസ കണ്ടു പിടിചോനെ ചവിട്ടണം എന്നു ... നാട്ടിൽ ശക്ത്തമായ ബൊതവല്കരണമാണു പ്രതിവിതി എന്നു തോനുന്നു ഭാവുകങ്ങൾ
ReplyDeleteyet to read addujeevitham...one suggestion- lack of space between comments, between one post and the next makes reading difficult.
ReplyDeletewud you mind mailing to me?
@ഉസ്താദ്,
ReplyDeleteപെട്ടിരിക്കുന്ന കുരുക്കില്‍ നിന്നും ദൈവം രക്ഷിക്കുമാറാകട്ടെ.പിന്നെ,വിസ കൊണ്ട് രക്ഷപ്പെട്ടവരും നിരവധിയുണ്ടല്ലോ.
നന്ദി.
@മൈത്രേയി,
suggestions are always welcome..
but,I didnt get what you meant.
could you pls tell me?
of course..do mail me..I won't mind it at all..
വല്ലാതെ സ്പര്‍ശിച്ചിട്ടുണ്ട് ആടുജീവിതം. ഒരു അവലോകനം എഴുതി ഇടുകയും ചെയ്തിരുന്നു. ഇതാണതിന്റെ ലിങ്ക്
ReplyDeleteഞാന്‍ താങ്കളുടെ അവലോകനം വായിച്ചു.നേരത്തെ അറിഞ്ഞില്ല.
ReplyDeleteഎങ്ങിനെ അറിയും?ഞാനിവിടെ ഒരു ശിശുവാണല്ലോ..
ദുനിയാവില് ആര്‍ക്കും ഇങ്ങനെ ഒരനുഭവം വരുത്തല്ലേ എന്ന പ്രാര്‍ഥനയോടെ..
ബെന്യാമിന്റെ ''ആടുജീവിതം'' എന്ന നോവല്‍ വായിച്ചിട്ടെന്റെ നെഞ്ച് പൊട്ടി. കരഞ്ഞുപോയി.
ReplyDeleteഈ എഴുത്തുകാരനെ എങ്ങിനെയാണ് അഭിനന്ദിക്കേണ്ടത് എന്നെനിക്കറിയില്ല.
Ella Aadu jeevithangalum, naam manushya jeevithangalkkulla ormappeduthalukalaanu.
ReplyDeleteOnnalla, oraayiram ormapeduthalukal.
ആടുജീവിതം വായിച്ചുകൊണ്ടിരിക്കുന്നു..
ReplyDeleteനാട്ടില്‍ വെക്കേഷനു പൊയപ്പോള്‍ അന്വേഷിച്ചിട്ടും കിട്ടിയില്ല..പിന്നെ
ദാ മുകളിരിക്കുന്ന താടിക്കാരന് (നൗഷാദ് കൂടരഞ്ഞി) ആണു ഒപ്പിച്ചു തന്നത്.
വായിച്ചു കഴിഞ്ഞ് വിശദമായി അഭിപ്രായം എഴുതാം!
@വായാടി,ആടുജീവിതം വായിച്ചു കരയാതിരിക്കണമെങ്കില്‍ ഹൃദയമില്ലാതിരിക്കണം.
ReplyDeleteസ്നേഹത്തോടെ..
@നൌഷാദ്മാര്‍,രണ്ടു പേരുടെ വരവിനും,അഭിപ്രായത്തിനും നന്ദി.
Nice depiction "Mayflowers"....
ReplyDeleteAlso thanx for ur kind reading and comment in my blog post on "Aadujeevitham".
Regards
Ottamyna
Mayflowers Deedi..,
ReplyDelete"Pravasi" or "Ex-Pravasi" will have more affinity with this "AaduJeevitham" while reading, than any one else...!!?