Wednesday, July 14, 2010

ആയിരം കണ്ണുമായി കാത്തിരുന്നൂ..


അതെ.. ഇതുപോലെയായിരുന്നു ഒരു കാലത്ത് നമ്മള്‍ പോസ്റ്റ്മാന്‍ വരുന്നതും നോക്കി നിന്നിരുന്നത്.
കത്തുകളിലൂടെ ബന്ധങ്ങള്‍ കാത്തു സൂക്ഷിച്ചിരുന്നൊരു കാലം..
സന്തോഷങ്ങളും,സങ്കടങ്ങളും,വിരഹവും,വേദനയും എല്ലാം നമ്മള്‍ കൈമാറിയിരുന്നത് കത്തുകളില്‍ കൂടിയായിരുന്നു.
സമ്മിശ്ര വികാരങ്ങള്‍ ഉള്‍ക്കൊണ്ടിരുന്ന ആ കത്തുകള്‍ ഇന്ന് മധുരിക്കുന്ന ഒരോര്‍മ മാത്രം..എങ്കിലും,ആ ഓര്‍മകള്‍ക്കുപോലുമുണ്ട് ഒരു സൌരഭ്യം..

ഇന്ന് ആരോടെങ്കിലും സ്വന്തക്കാരുടെ കത്ത് വരാറുണ്ടോ എന്ന് ചോദിച്ചാല്‍ ഒരു പരിഹാസച്ചിരി അല്ലെങ്കില്‍ ''നീയൊക്കെ ഏതു കോത്താഴത്തുകാരിയാണ്..''എന്ന മട്ടിലുള്ള ഒരു നോട്ടമായിരിക്കും മറുപടിയായി കിട്ടുക!
ഇതിനിടെ ഒരു വല്യുമ്മ പോലും എന്നോട് പറയുകയാണ് ''ഇപ്പൊ ആരാ മോളെ കത്തൊക്കെ എഴുത്‌ന്നെ..?നേരില്‍ കാണുന്നില്ലേ ദെവസോം..''
ഫോണൊന്നും സാര്‍വത്രികമല്ലാതിരുന്ന കാലത്ത് കത്തുകള്‍ മാത്രമായിരുന്നല്ലോ നമുക്ക് പ്രിയപ്പെട്ടവരുമായി സംവദിക്കാനുള്ള വഴി.യാതൊരു മടിയും കൂടാതെ അന്ന് നമ്മള്‍ എത്രയോ പേജ് കത്തുകള്‍ എഴുതി അയച്ചിരുന്നു..ഹൃദയത്തില്‍ കെട്ടി നില്ക്കുന്നവ അനായാസേന കടലാസിലേക്ക് പകര്‍ത്തിയിരുന്നു..
അതില്‍ക്കൂടി ഒരാശ്വാസവും നമുക്ക് ലഭിച്ചിരുന്നു..
ഇഷ്ട്ടപ്പെട്ട കത്തുകള്‍ വായിക്കുന്തോറും പുതിയ പുതിയ അര്‍ത്ഥങ്ങള്‍ അതില്‍ കണ്ടെത്തുമായിരുന്നു.
വന്ന കത്തിന് മറുപടി അയക്കുന്നതുവരെ ഒരു ശ്വാസം മുട്ടും,വിമ്മിട്ടവും ഒക്കെയായിരിക്കും.എഴുതിക്കഴിഞ്ഞാലോ..?പിന്നെ മറുപടിക്കായി കാത്തിരിപ്പായി ആയിരം കണ്ണുകളുമായി പോസ്റ്റ്‌മാന്‍ വരുന്നതും നോക്കി..
ആ കാത്തിരിപ്പിന്‍റെ വേദനയും സുഖവും ഒക്കെ പ്രവാസികള്‍ക്കും അവരുടെ കുടുംബത്തിനും മാത്രം അനുഭവിച്ചറിയാന്‍ കഴിയുന്ന ഒരു സവിശേഷമായ വികാരമാണ്.

പണ്ട് ഗള്‍ഫില്‍ നിന്ന് വരുന്നവരുടെ കൈയ്യിലുമുണ്ടാകും ഒരു പോസ്റ്റ്‌മാന്‍റെ കൈയ്യിലുള്ളതിനേക്കാള്‍ക്കൂടുതല്‍ കത്തുകള്‍.ആദ്യത്തെ മൂന്നാല് ദിവസം കത്ത് വിതരണം ആയിരിക്കും അവരുടെ പ്രധാന പണി!
ചിലപ്പോള്‍ പോസ്റ്റ്‌ ആയി അയക്കുന്നതിനേക്കാള്‍ കൂടുതല്‍ പൈസ ചിലവാക്കി ഇങ്ങനെ എത്തുന്ന കത്ത് വാങ്ങാന്‍ പോയ സന്ദര്‍ഭങ്ങളുണ്ട്.അതൊക്കെ ഒരു കാലം.

ഇപ്പോള്‍ ഫോണായി,നെറ്റായി,ചാറ്റിംഗ് ആയി,ചീപ്പ്‌ ആയി മണിക്കൂറുകള്‍ സംസാരിക്കാന്‍ പറ്റുന്ന VOIP കോളുകള്‍ സാധാരണമായി.പിന്നെ ആരാണ് കത്തെഴുതുക?

ഇതിനിടെ 'The Hindu'വിലെ ഓപ്പണ്‍ പേജില്‍ letter writing നെപ്പറ്റി ഒരു ലേഖനം വന്നിരുന്നു.അഭൂതപൂര്‍വമായ പ്രതികരണമായിരുന്നു വായനക്കാരില്‍ നിന്ന്..ആഴ്ചകളോളം.
ഇതില്‍ നിന്ന് മനസ്സിലാകുന്നത്‌ കത്തെഴുത്തിന്റെ സുഖം,കത്ത് കിട്ടുമ്പോഴുള്ള ആ രസം..ഒക്കെ ഇപ്പോഴും ആളുകള്‍ മനസ്സിലിട്ടു താലോലിക്കുന്നു എന്നല്ലേ?
ഇതൊക്കെ എഴുതിയ ഞാനോ??എന്‍റെ കൈയ്യക്ഷരം കണ്ട കാലം മറന്നു എന്നാണു ഹബ്ബിയുടെ പരാതി.
നാടോടുമ്പോള്‍ നടുവേ..

34 comments:

 1. ങ്ങ്ഹാ…. എല്ലാം ഓർമകൾ……..
  പഴമയിലേക്ക് ഒഴുകിപരക്കുന്നു ദീർകനിശ്വാസങ്ങൾ.

  ReplyDelete
 2. പഴയകാല മധുര സ്മരണയിലേക്ക് കത്തുകളും!

  പണ്ട്, അച്ഛന് എഴുതിയ കത്തുകളില്‍ തുടങ്ങി,ഭര്‍ത്താവിനു എഴുതിയ കത്തുകള്‍ വരെ ഒരമൂല്യ നിധി പോലെ സൂക്ഷിക്കുന്നു ഇന്നും......ഇടയ്ക്കിടെ അവയെടുത്ത് വായിക്കുമ്പോള്‍ അന്ന് അതെഴുതിയ സാഹചര്യങ്ങള്‍, സംഭവങ്ങള്‍ ഒക്കെ ഓര്‍മയില്‍ എത്തുന്നു.ശരിക്കും നൊസ്റ്റാള്‍ജിക്ക് ആണ്...

  ReplyDelete
 3. ആദ്യമായി ഞാന്‍ നാട്ടിലെക്ക് അവധിക്ക് പോയപ്പോള്‍ അന്ന് ഏകദേശം മൂന്ന് കിലോയോളം തൂക്കത്തില്‍ കത്തുകള്‍ മാത്രം ഉണ്ടായിരുന്നു എന്‍റെ പെട്ടിയില്‍.. ഇപ്പോള്‍ അരെങ്കിലും ചെക്ക് ലീഫോ ഡ്രാഫ്റ്റോ കവറില്‍ ഇട്ട് തന്നങ്കില്‍ ആയി. അല്ലങ്കില്‍ അതും ഇല്ല.

  ReplyDelete
 4. എസ്.എം.സാദിക്ക്,
  കുഞ്ഞൂസ്,
  ഹംസ,
  എന്‍റെ കത്തുകളുടെ മധുരസ്മരണയിലൂടെ കണ്ണോടിച്ച എല്ലാവര്‍ക്കും നന്ദി..

  ReplyDelete
 5. കത്തുകൾക്കു ഇപ്പൊഴും പ്രസക്തി നഷ്ട്ടപെട്ടിട്ടില്ല, ഇപ്പൊഴും ഒരു കത്തിനായ് കാത്തിരിക്കായാണു പ്രവാസി ഹബ്ബിയെ പൊലെ ഇങ്ങനെ കാത്തിരിക്കൽ അല്ലാതെ മറ്റൊരു വഴിയും ഇല്ലല്ലൊ?..ചേച്ചി ബ്ലൊഗെഴുത്തു നിറുത്തി കത്തെഴുത്തു തുടങ്ങിയാൽ ഹബ്ബിയും രക്ഷപെടും നമ്മളും രക്ഷപെടും

  ReplyDelete
 6. ഞാനും കത്തുകളുടെ ആ പഴയ കാലത്തിലേക്ക് ഒന്ന് തിരിഞ്ഞു നോക്കിപോയി ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍...കുഞ്ഞൂസ് പറഞ്ഞ പോലെ ഭര്‍ത്താവിന് എഴുതിയ കത്തുകള്‍ മുതല്‍ കൂട്ടുകാരില്‍ നിന്നും ലഭിച്ച കത്തുകള്‍ വരെ എല്ലാം സൂക്ഷിച്ചു വച്ചിട്ടുണ്ട്.. വല്ലപ്പോഴും വായികുമ്പോള്‍ ഒരു സുഖം... പോസ്റ്റ്‌ വളരെ നന്നായി...ആശംസകള്‍ ..

  ReplyDelete
 7. True. But life is too fast now to spare time for writing letters.
  And I too enjoy reading hindu open page. was it your article? send me the link pls. Due to one reason or other i miss many "must read articles" now.

  ReplyDelete
 8. @ഉസ്താദ്,
  അയ്യോ...എന്‍റെ ബ്ലോഗ്‌ വായിച്ച് വല്ലാതെ ബോറടിച്ചോ..?
  എന്തായാലും പോസ്റ്റ്‌ വായിച്ച് കമന്റിട്ടതില്‍ സന്തോഷം.

  @മഞ്ജു,
  കത്തെഴുത്തിന്റെ ആ സുവര്‍ണകാലം എന്നെപ്പോലെ അയവിറക്കുന്നവര്‍ വേറെയും ഉണ്ടെന്നു അറിയുമ്പോള്‍ ആഹ്ലാദം തോന്നുന്നു.
  ഇവിടെ വന്നു കമന്റിട്ടതില്‍ നന്ദി..

  @മൈത്രേയി,
  ശരിയാണ്,ഇന്നത്തെ സൂപ്പര്‍ ഫാസ്റ്റ് ലോകത്ത് നമ്മള്‍ മാത്രം സ്ലോ ആയാല്‍ കാര്യം നടക്കില്ലല്ലോ.
  പിന്നെ,അങ്ങിനെയൊരു article എഴുതാന്‍ മാത്രം ഞാന്‍ വളര്‍ന്നിട്ടില്ല കേട്ടോ.
  http://www.hindu.com/op/2010/06/27/stories/2010062755871600.htm

  തിരക്കിനിടയില്‍ ഇങ്ങനെയൊരു വരവിനും,അഭിപ്രായത്തിനും സമയം കണ്ടെത്തിയതില്‍ നന്ദി.

  ReplyDelete
 9. ഞാന്‍ ആദ്യമായി ഗള്‍ഫില്‍ എത്തിയതിനു ശേഷം ഉമ്മാ അയച്ച കത്ത് വായിച്ചു ഞാന്‍ കരഞ്ഞിട്ടുണ്ട്. കത്ത് വായിച്ചു കിട്ടുന്ന സുഖം ഫോണ്‍ ചെയ്താലും ചാറ്റ് ചെയ്താലും കിട്ടില്ല.

  ReplyDelete
 10. കേണലിനാരും എഴുതുന്നില്ല എന്ന് മാർക്കേസ് പറഞ്ഞപോലെ, ആർക്കും ഇപ്പോൾ അക്ഷരങ്ങൾ തീരെ വേണ്ടാതായി.ചരിഞ്ഞോ ഉരുണ്ടോ പടർന്നോ, നീലിച്ചോ കറുത്തോ നേർത്തോ, നനഞ്ഞോ അലിഞ്ഞോ കോപിച്ചോ ദേശങ്ങൾ കടന്നെത്തുന്ന സ്നേഹത്തിന്റെയും പരിഭവത്തിന്റെയും വിരഹത്തിന്റെയും രൂപങ്ങൾ. ഒക്കെയും പോയ കൂട്ടത്തിൽ അതും പോയി, ഒരു കത്തെഴൂതാൻ കൊതി തോന്നുന്നു ഇപ്പോൾ.

  ReplyDelete
 11. njan sammmathikunnu. snehikkunnavar oru randu vari ezhuti ayachal athundakkunna oru santhosham onnu vere thanne aanu.
  beena

  ReplyDelete
 12. @ജിഷാദ്,
  ഞാനും അതുപോലെ ഉമ്മയുടെ കത്തുകള്‍ വായിച്ച് സങ്കടപ്പെട്ടിട്ടുണ്ട്‌.
  ആ കത്തുകള്‍ കളഞ്ഞു പോയതില്‍ ഇപ്പോള്‍ വല്ലാത്ത നഷ്ടബോധം തോന്നുന്നു.
  അഭിപ്രായത്തിനു നന്ദി.

  @എന്‍.ബി.സുരേഷ്,
  പണ്ട് എഴുതിയതും,വായിച്ചതുമായ കത്തുകള്‍ ഓര്‍ത്തു നമുക്ക് നെടുവീര്‍പ്പിടാം.
  കമന്റിട്ടതില്‍ സന്തോഷം.

  @ബീന,
  വന്നതിലും, കമന്റിനും ഒരുപാട് നന്ദി.

  ReplyDelete
 13. കത്തുകളുടെത് പൊയ്പ്പോയൊരു ലോകമാണ്, ഗൃഹാതുരത ഉണർത്തുന്ന ഈ പോസ്റ്റ് നല്ല ഇഷ്ടമായി.

  ReplyDelete
 14. ഈശ്വരാ.. 'എന്റെ പൂക്കളുടെ' ബ്ലോഗു ഞാന്‍ ഇതേവരെ കണ്ടില്ലെന്നോ!
  ആരവിടെ? ഈ കണ്ണൂരാനെ വെടിവെച്ചു കൊല്ലൂ..
  ഇത്ര മനോഹരമായ പോസ്റ്റു വായിക്കാത്ത എന്റെ കൈ വെട്ടൂ. തല അറുക്കൂ.. പ്ലീസ്.

  ReplyDelete
 15. നാടോടുമ്പോള്‍ നടുവേ..

  :)

  ReplyDelete
 16. @ശ്രീനാഥന്‍,
  എന്‍റെ പോസ്റ്റ്‌ വായിച്ചു നൊസ്റ്റാള്‍ജിക് ആയെങ്കില്‍ സന്തോഷം..
  ഇത്തരം നൊസ്റ്റാള്‍ജിയ തന്നെയല്ലേ നമ്മുടെ ജീവിതം മധുരതരമാക്കുന്നത് ..?

  ഓ..കണ്ണൂരാന്‍..,
  വെടി പൊട്ടിച്ചും കൊണ്ടാണല്ലോ ആദ്യവരവ് തന്നെ..
  സസന്തോഷം സ്വാഗതം..

  @സോനാ,
  സന്ദര്‍ശനത്തിനു നന്ദി..

  ReplyDelete
 17. ഇതേവരെ കത്ത്തെഴുതിയില്ല.. ആര്‍ക്കാ എഴുതേണ്ടത്? ഇഷ്ട്ടായി കേട്ടോ.

  ReplyDelete
 18. ഈ പോസ്റ്റ് എന്നെ പഴയ ഓര്‍മ്മകളിലേയ്ക്ക് കൂട്ടികൊണ്ടു പോയി. കത്തിന്റെ ഒരു സുഖം അതൊന്നു വേറെ തന്നെയാണ്‌ അല്ലേ? എനിക്കു കിട്ടിയ മിക്ക കത്തുകളും ഞാന്‍ സൂക്ഷിച്ചു വെച്ചിട്ടുണ്ട്. ഇനി പോയി അതൊക്കെയൊന്നു വായിക്കട്ടെ. മറന്നു കിടക്കയായിരുന്നു. നന്ദി.

  ReplyDelete
 19. ഓര്‍മ്മപ്പെടുത്തലുകള്‍ നന്നായിരിക്കുന്നു....

  ReplyDelete
 20. @കൊലുസ്,
  വല്ലപ്പോഴും ആര്‍ക്കെങ്കിലും എന്തെങ്കിലുമൊക്കെ എഴുതൂ മോളെ..
  വന്നതില്‍ നന്ദി..

  @വായാടീ,
  ഒരുപാട് പേര്‍ ഇങ്ങനെ പഴയ കത്തുകള്‍ ഒക്കെ സൂക്ഷിച്ചു വെക്കാറുണ്ട് എന്ന് കേള്‍ക്കുമ്പോള്‍ സന്തോഷം തോന്നുന്നു.
  വരവിനും കമന്റിനും സസ്നേഹം നന്ദി പറയട്ടെ..

  @കൃഷ്ണകുമാര്‍,
  സന്ദര്‍ശനത്തിനും,അഭിപ്രായത്തിനും നന്ദി.

  ReplyDelete
 21. ഞാന്‍ ഇന്നും കത്തുകളുടെ പിറകെയുണ്ട്...
  സ്കൂളിലെ ഒരു പഴയ കൂട്ടുകാരിയെ തേടിപ്പിടിച്ചത് അവളുടെ മേല്‍വിലാസം ഇന്നും ഓര്‍മ്മയില്‍ നിന്നത് കൊണ്ട് മാത്രമാണ്...
  കത്ത് കിട്ടിയപ്പോള്‍ അവള്‍ക്കുണ്ടായ സന്തോഷം അവള്‍ പ്രകടിപ്പിച്ചതും കത്തിലൂടെ തന്നെ.... :)
  നന്ദി ഓര്‍മ്മകള്‍ പൊടിതട്ടിയെടുക്കാന്‍ സഹായിച്ചതിന്... :D

  ReplyDelete
 22. എനിക്കു പണ്ട് കുറച്ചു കത്തെഴുത്ത് സൊഉഹൃദങ്ങള്‍ ഉണ്ടായിരുന്നു.
  പെന്‍ ഫ്രന്റ് എന്നു പറയുന്നവര്‍..
  അതൊക്കെ ഓര്‍ത്തു.
  :-)

  ReplyDelete
 23. എഴുത്ത് മറന്നപ്പോള്‍..ബന്ധങ്ങളും മറഞ്ഞു..!
  നന്നായി പറഞ്ഞു.

  ReplyDelete
 24. @റ്റോംസ്,വരവിനു നന്ദി..
  @പദസ്വനം,കത്തുകള്‍ വഴി കൂട്ടുകാരിയെ കിട്ടിയല്ലോ..enjoy ..thank you.
  @ഉപാസന,penfriends എത്ര നല്ല ആശയമായിരുന്നു..നന്ദി.
  @A.Faisal,അതെ,കത്തുകളോടൊപ്പം നമ്മള്‍ ബന്ധങ്ങളും വിസ്മൃതിയിലാഴ്ത്തിക്കളഞ്ഞു.വാസ്തവം! thanks.

  ReplyDelete
 25. ഇപ്പോഴും ഞാന്‍ കത്തുകള്‍ അയക്കാറുണ്ട്. കൈകൊണ്ടല്ല. ടൈപ്പ് ചെയ്ത് പ്രിന്റെടുത്ത്. അതൊരു സുഖമാണ്.

  ReplyDelete
 26. എന്‍റെ മനസ്സില്‍ കത്തുകളെക്കാള്‍ കത്തുപാട്ടുകള്‍ക്കാണു പ്രിയം! എന്തായാലും പോസ്റ്റ് മാന്‍ കത്തുമായി അന്വേഷിച്ചെത്തുമ്പോഴത്തെ ആ അനുഭൂതി സുഖദായകം തന്നെ!

  ReplyDelete
 27. ഇപ്പോഴുള്ള കുഞ്ഞുങ്ങള്‍ക്ക് ഈ അനുഭവം ഒരിക്കലും അസ്വാദ്യമാവില്ലല്ലോ എന്ന് ഓര്‍ത്തുപോയി!

  ReplyDelete
 28. തീര്‍ച്ചയായും കത്തെഴുത്തില്‍ ലഭിക്കുന്ന സുഖം അത് പറഞ്ഞു അറിയിക്കാന്‍ കഴിയാത്തതാണ്... എത്ര തന്നെ നമ്മുടെ സാങ്കേതിക വിദ്യ വളര്‍ന്നാലും മനുഷ്യരുടെ വികാരങ്ങള്‍ പലപ്പോഴും അവരുടെ എഴുത്തില്‍ കണ്ടാല്‍ മനസിലാകും എന്നാ പക്ഷ കാരനാണ് ഞാന്‍... തിരുവിതാംകൂര്‍ രാജകുടുംബത്തിലെ ഹൈനസ് അശ്വതി തിരുനാള്‍ ഗൌരി ലക്ഷ്മി ബായി മലയാള മനോരമ പത്രത്തില്‍ "കത്തും കാത്തിരിപ്പും" എന്ന തലകെട്ടില്‍ എഴുതിയ പംക്തിയില്‍ ഇതേ കാര്യമാണ് സൂചിപ്പിക്കുന്നത്.... ഇന്നും കുറഞ്ഞത്‌ മാസത്തില്‍ ഒരാള്കെങ്കിലും എഴുതുന്നുണ്ട്.... എല്ലാരും ബ്ലോഗ്‌ലോകത്ത് പരിചയപെട്ടവര്‍.

  കതെഴുതിന്റെ ആക്കം കൂട്ടാന്‍ പലപ്പോഴും കത്ത് അവസാനിപ്പിക്കുന്നതു ഒരു ചോദ്യമാണെങ്കില്‍ നന്നാകും......

  ഇക്കാലത്തെ കുട്ടികള്‍ പോസ്റ്മന്‍ ടെക്സ്റ്റില്‍ കണ്ട പരിചയമേ കാണുകയുള്ളൂ എന്നാണ് എനിക്ക് തോന്നുന്നത്.....

  കത്തെഴുതാന്‍ താല്പര്യമുള്ളവര്‍ തീര്‍ച്ചയായും ബന്ധപ്പെടുക;

  പ്രണവം രവികുമാര്‍, 2 / 4 2 ,
  മഹാലെക്ഷ്മി നിലയം, മുനീശ്വര്‍ നഗര്‍,
  ഹോസൂര്‍, കൃഷ്ണഗിരി - 635109

  (അഡ്രസ്‌ ഇംഗ്ലീഷില്‍ എഴുതുക... കാരണം ഞങ്ങളുടെ പോസ്റ്മാണ് മലയാളം അറിയില്ല :-) ))))))

  ReplyDelete
 29. theerchayayum kaathirunnu kittunna kathukal vayikkunna sukham onnu vere thanne......

  ReplyDelete
 30. @കുമാരന്‍,കൈ കൊണ്ടെഴുതാനൊക്കെ ഇപ്പോള്‍ എല്ലാര്‍ക്കും മടിയാ..വന്നതില്‍ നന്ദി.
  @ഒരു നുറുങ്ങ്,ഒരു കാലത്ത് പോസ്റ്റ്‌മാനോളം ജനകീയനായ ആരെങ്കിലുമുണ്ടായിരുന്നോ എന്ന് സംശയമാണ്...നന്ദി ഹാരൂണ്‍ക്കാ.
  @വഴിപോക്കന്‍,ഇപ്പോഴത്തെ കുഞ്ഞുങ്ങള്‍ക്ക്‌ നഷ്ടമാവുന്നതിന്റെ കൂട്ടത്തില്‍ ഇതും കൂടി! വരവില്‍ സന്തോഷം.
  @പ്രണവം രവികുമാര്‍,ദീര്‍ഘമായ അഭിപ്രായത്തിനു വളരെയധികം നന്ദി പറയട്ടെ..''കത്ത് അവസാനിപ്പിക്കുന്നത് ചോദ്യത്തോട് കൂടിയായാല്‍ നന്നായിരിക്കും ...'' തീര്‍ത്തും യോജിക്കുന്നു.
  @jayarajmurukkumpuzha,കമന്റിനു നന്ദിയുണ്ടേ..

  ReplyDelete
 31. ബ്ലോഗിലുടെ വെറുതെ കണ്ണോടിച്ചപ്പോള്‍ ഈ പോസ്റ്റില്‍ കണ്ണ് ഉടക്കി...
  കാരണം ഞാന്‍ കത്ത് എഴുതാനും വായിക്കാനും ഇഷ്ടപെടുന്ന ഒരാള്‍ ആണ്...ഈ വര്‍ഷം ഞാന്‍ വീണ്ടും കത്ത് എഴുതി തുടങ്ങി ...ഒരുപാട് വര്‍ഷങ്ങള്‍ക്കു ശേഷം..
  അപ്പോഴാണ്‌ അക്ഷരങ്ങള്‍ പലതും വഴങ്ങുന്നില്ല എന്ന് മനസിലായത്...ഉപയോഗിക്കാത്ത എന്തും തുരുബെടുക്കും..
  കത്തുകളുടെ ആ വസന്ത കാലം തിരിച്ചു വരുമോ.....?

  ReplyDelete
 32. njaanum katthukalude aaraadhika aanu...so nice 2 read ur blog posts

  ReplyDelete
 33. കത്തിനായി കാത്തിരുന്ന കാലം ഓർമ്മിക്കുന്നു. ഇന്നത്തെ കുട്ടികൾക്ക് ഐഫോൺ കിട്ടിയ പോലെയായിരുന്നു അന്ന് പ്രിയപ്പെട്ടവരുടെ കത്തുകൾ കിട്ടുമ്പോൾ. നല്ല പോസ്റ്റ്.

  ReplyDelete