Monday, June 27, 2011

ഞങ്ങള്‍ക്കെന്താ ജയിച്ചൂടെ??

'തലയുള്ളടത്തോളം നാള്‍ മൂക്കിലെ വെള്ളം വറ്റൂല" എന്ന് പറഞ്ഞ പോലെയാണ് സി ബി എസ് ഇയുടെ സാന്നിധ്യത്തില്‍ കേരള സിലബസ് കേള്‍ക്കുന്ന പഴി.

സി ബി എസ് ഇ സിലബസ് മോശമാണെന്ന് ഞാന്‍ പറയുന്നില്ല.പക്ഷെ കേരള സിലബസ് പഠിച്ച് ഉയര്‍ന്ന ഗ്രേഡ് വാങ്ങിയവരെ നോക്കി ഇതെല്ലാം നിങ്ങള്‍ക്ക്‌ ദാനം കിട്ടിയ മാര്‍ക്കല്ലേ എന്ന വിധത്തിലുള്ള സമൂഹത്തിന്റെ കാഴ്ചപ്പാട് സഹിക്കാന്‍ വിഷമമാണ്.
കഠിനാധ്വാനം ചെയ്തു തന്നെയാണ് കേരള പിള്ളേര്‍ നല്ല ഗ്രേഡ് വാങ്ങിക്കുന്നത്.അതിലസൂയപ്പെട്ടിട്ട് കാര്യമില്ല.ഇനി ഈ രണ്ട് കൂട്ടരും ഒന്നായി മത്സരിക്കുന്ന എന്‍ട്രന്‍സ് എന്ന യുദ്ധക്കളം നോക്കാം.ഈ കഴിഞ്ഞ കേരള മെഡിക്കല്‍ പ്രവേശനപ്പരീക്ഷയില്‍ ആദ്യത്തെ ആയിരം റാങ്കുകാരില്‍ 467 പേര്‍ കേരള ഹയര്‍ സെക്കന്ററിയില്‍ നിന്നായിരുന്നു!
ഒന്നാം റാങ്കുകാരനും പഠിച്ചത് കേരള സിലബസ്!!
സര്‍ക്കാര്‍ വിദ്യാലയത്തില്‍ പഠിച്ച് IAS ന് പോലും ഒന്നാം റാങ്ക് വാങ്ങിയവര്‍ ഇവിടെയുണ്ടെന്നുള്ളത് അതിശയോക്തിയല്ല.
അപ്പോള്‍പ്പിന്നെ സിലബസ്സിനെ എന്തിനു കുറ്റം പറയുന്നു?
ടെക്സ്റ്റ്‌ ബുക്കിലുള്ളത് വാ തൊടാതെ വിഴുങ്ങി അതപ്പടി ഉത്തരക്കടലാസ്സില്‍ ചര്‍ദ്ദിക്കാന്‍ കേരളത്തിലെ പിള്ളേര്‍ക്ക് കഴിയില്ല.വിദ്യാര്‍ഥിയുടെ ബുദ്ധിശക്തിയും നിരീക്ഷണവും നന്നായി ചോദ്യം ചെയ്യപ്പെടുന്നതാണ് ഇപ്പോഴത്തെ കേരള സിലബസ്സ്.
ഇതിനിടെ നടന്ന പ്ലസ്‌ ടു മാര്‍ക്ക്‌ ദാന വിവാദം പോലെയുള്ള ഒറ്റപ്പെട്ട സംഭവങ്ങള്‍ ചൂണ്ടിക്കാട്ടി മൊത്തം കുട്ടികളും പഠിക്കാതെ മാര്‍ക്ക് വാങ്ങുന്നവരാണെന്ന് ആക്ഷേപിക്കുന്നത് അവരെ സംബന്ധിച്ചിടത്തോളം ഹൃദയഭേദകമാണ്‌.
തന്റെത് മാത്രം നല്ലത് ബാക്കിയെല്ലാം മോശം എന്ന ഒരു സങ്കുചിതത്വം സി ബി എസ് ഇ ക്കാരിലും അവരുടെ രക്ഷിതാക്കളിലും കണ്ടു വരുന്നു എന്നുള്ളത് തീര്‍ച്ചയായും മാറേണ്ട ഒരു മനോഭാവമാണ്.
ഒരുപാട് കേട്ടും പറഞ്ഞും പഴകിയതാണെങ്കിലും എന്റെ നാക്കിന്‍ തുമ്പത്ത് വരുന്നത് "ഈ സി ബി എസ് ഇ ക്കെന്താ കൊമ്പുണ്ടോ?"എന്ന് തന്നെയാണ്.
ഇവിടെ ഈ സി ബി എസ് ഇ തരംഗം വരുന്നതിനു മുമ്പ് ഒരുപാട് പ്രഗല്‍ഭരും പ്രശസ്തരും കടന്ന് പോയിട്ടുണ്ടെന്നുള്ളത് നമ്മള്‍ വിസ്മരിക്കരുത്.

ഒരേതരം കാറ്റഗറിയില്‍പ്പെട്ടവര്‍ മാത്രമാണ് അത്തരം സ്കൂളുകളില്‍ പഠിക്കുന്നത്.അതുകൊണ്ട് സമൂഹത്തിലെ മറ്റ് വര്‍ഗങ്ങളുടെ യാതനകളോ വേദനകളോ മനസ്സിലാക്കാന്‍ ആ കുട്ടികള്‍ക്കാവുന്നില്ല.അതിനാല്‍ത്തന്നെ അസഹിഷ്ണുത അവരില്‍ പെരുകുന്നതായി കാണുന്നു.
വിദ്യാഭ്യാസം കൊണ്ടുണ്ടാവേണ്ട പ്രധാനപ്പെട്ട ഒരു ഗുണമായ ഹൃദയവിശാലത പലരിലും കാണുന്നില്ല. ഇത്തരം അമുല്‍ ബേബിമാര്‍ പുറത്തിറങ്ങിയാല്‍ സ്വന്തം സുഖത്തിനപ്പുറം മറ്റൊരു ലക്ഷ്യവും അവര്‍ക്കുണ്ടാവുകയുമില്ല.

മറിച്ച് സര്‍ക്കാര്‍ സ്കൂളുകളില്‍ എന്റെമകള്‍ക്കും എന്റെ ജോലിക്കാരിയുടെ മകള്‍ക്കും ഒരുമിച്ച് പഠിക്കാന്‍ അവസരം കിട്ടുമ്പോള്‍ അവിടെ വിശാലമായ തലത്തില്‍ ഒരു സംസ്കാരം വളരുകയാണ്.ഉള്ളവനും ഇല്ലാത്തവനും ഇടയ്ക്കുള്ള മതില്‍ ഇത്തരം സൌഹൃദങ്ങള്‍ വഴി പൊളിഞ്ഞു വീഴുന്നു.
സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ചങ്ങാതിമാരെ ഒരു കൈ സഹായിക്കുക വഴി അറിയാതെ അവരില്‍ ഒരു സഹജീവി സ്നേഹം ഉടലെടുക്കുന്നു.ഇതൊന്നും ഉപദേശിച്ചും വേദ പുസ്തകങ്ങള്‍ വായിച്ചും നേടിയെടുക്കാന്‍ കഴിയില്ല.
കോംപ്ലാന്‍ കുടിച്ച് സ്മാര്‍ട്ട്‌ ക്ലാസ്റൂമുകളില്‍ വിലസുന്ന കുട്ടികള്‍ക്ക് ഇതൊക്കെ അവരുടെ വികാര വിചാരങ്ങള്‍ക്കുമപ്പുറത്തെ കാര്യങ്ങളാണ്.

ഒരുപാട് പരാതികളും പരാധീനതകളും നില നില്‍ക്കെത്തന്നെ നമ്മുടെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ പല നല്ല ധര്‍മങ്ങളും നിറവേറ്റുന്നുണ്ട്.ഈ പരിമിതികള്‍ക്കൊക്കെയിടയില്‍ നിന്ന് കുട്ടികള്‍ തിളക്കമാര്‍ന്ന വിജയങ്ങള്‍ കരസ്ഥമാക്കുമ്പോള്‍ അതിനെ വിശേഷിപ്പിക്കാന്‍ 916 ഒന്നും പോരാ..

68 comments:

  1. മുഴുവന്‍ എ പ്ലസ്‌ വാങ്ങിയ കുട്ടികളെപ്പോലും കേരള സിലബസ് ആണ്‌ പഠിച്ചത് എന്ന കാരണത്താല്‍ അവഗണിക്കുന്നത് കണ്ടപ്പോള്‍ തോന്നിയ രോഷം ഇവിടെ പങ്ക് വെക്കുന്നു.

    ReplyDelete
  2. വളരെ ശരിയാണ്. എഴുതി വെച്ചത് കാണാപാഠം പഠിക്കുകയും മാര്‍ക്ക്‌ വാങ്ങുകയും ചെയുന്ന സംക്കാരത്ത്തിനു ചേരാത്തതാണ് കേരള സിലബസ്‌ എന്നാണ് ഒരു വിഭാഗം ചിന്തിക്കുന്നത് എന്ന് തോന്നുന്നു. മനുഷ്യര്‍ എല്ലാവരെയും ഒന്നായി കാണാനാണ് ആദ്യം പഠിക്കേണ്ടത്‌.സമൂഹത്തോട് ഉത്തരവാദിത്വമില്ലാതെ സ്വന്തം കാര്യം സിന്ദാബാദ്‌ എന്ന ചില ചിന്തകളുടെ ചില ബോധപൂര്‍വമായ പ്രചരണങ്ങള്‍ എന്ന് കാണേണ്ടിയിരിക്കുന്നു.

    ReplyDelete
  3. ഇത്തവണ ഇത്തിരി രോഷത്തില്‍ ആണല്ലോ .
    പക്ഷെ കാര്യമുണ്ട് അതില്‍ :).
    വ്യക്തിപരമായി ഞാന്‍ ഈ അഭിപ്രായത്തോട് യോജിക്കുന്നു.
    കുട്ടികള്‍ക്കിടയില്‍ ഐക്യവും സ്നേഹവും വളര്‍ത്തുന്നതില്‍ കേരളത്തിലെ സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ വളരെ സ്വാദീനം ചെലുത്തുന്നുണ്ട്. മറ്റുള്ളവയ്ക്ക് അതില്ല എന്നല്ല. പക്ഷെ ഇത്ര വിശാലമായ തലത്തില്‍ അത് സംഭവിക്കുന്നില്ല എന്നത് സത്യം.

    ReplyDelete
  4. തീര്‍ച്ചയായും നൂറു ശതമാനം യോജിക്കുന്നു. എന്‍റെ അഭിപ്രായത്തില്‍ കേരള സിലബസ്സില്‍ പഠിക്കുന്ന കുട്ടികളില്‍ മറ്റുള്ള കുട്ടികളെ അപേക്ഷിച്ച് പഠനത്തിലും, മെയ്‌ ഫ്ലവര്‍ (ക്ലൂ കിട്ടിയിട്ടും പേര് കിട്ടാത്തത് കൊണ്ടാണ്. ഒരുപക്ഷെ എന്‍റെ ചെറിയ മോളുടെ പേരാണെന്നാണ് സംശയം) പറഞ്ഞത് പോലെ സഹജീവി സ്നേഹവും സാമൂഹ്യ ബോധവും ഇത്തിരി കൂടുതലാണെന്നാണ്. ഇത് പറയാന്‍ ഒരു ചെറിയ അനുഭവവും കൂടി ഉണ്ട് . മറ്റൊന്നുമല്ല എന്‍റെ മകനില്‍ കൂടി ഞാന്‍ അത് അനുഭവിച്ചറിയുന്നു എന്നത് തന്നെ. എന്‍റെ മകനും ഈ പറഞ്ഞ കേരള സിലബസ്സിലും, സര്‍ക്കാര്‍ വിദ്യാലയത്തിലുമാണ് പഠിക്കുന്നത്. മറ്റുള്ളവരുടെ കഷ്ട്ടപാട് അറിഞ്ഞും അവരെ മനസ്സറിഞ്ഞ് സഹായിക്കുകയും, എല്ലാ വിഭാഗക്കാരോടും സ്നേഹത്തോടെ പെരുമാറുക എന്നതും എതൊരു വളര്‍ന്നു വരുന്ന പൌരനും അത്യാവശ്യം കൊടുക്കേണ്ട ശിക്ഷണമാണ്. അത് ഈ പറഞ്ഞ സി ബി എസ്സില്‍ പഠിക്കുന്നവരില്‍ തുലോം കുറവാണ്. നന്നായി എഴുതി

    ReplyDelete
  5. അസഹിഷ്ണുത cbse സ്കൂളിലെ കുട്ടികള്‍ക്ക് മാത്രം ഇല്ല എന്ന് പറയുന്നതില്‍ അര്‍ത്ഥമില്ല, ഒരു പരിധി വരെ ഇന്ന് അത് സമൂഹത്തില്‍ വര്‍ധിച്ചു വരുന്ന വിബതായി അതിനെ കണക്കാകണം മറ്റുള്ളവരുടെ യാതനകളില്‍ സഹായിക്കാത്ത അച്ഛനെ കണ്ടു വളരുന്ന മകന്‍ ഏതു സ്കൂളില്‍ പഠിച്ചാലും അവന്‍ അച്ഛന്റെ വഴി പിന്തുടരുക തന്നെ ചെയ്യും, മറ്റുള്ളവന്റെ യാതനകളോ വേദനകളോ മനസ്സിലാക്കാന്‍ സര്‍ക്കാര്‍ സ്കൂളില്‍ തന്നെ പഠിക്കണമെന്ന് വച്ചാലും നേരെ ചിന്ടിക്കുന്നവര്‍ക്ക് കാര്യത്തി എടുക്കാന്‍ കഴിയില്ല്ല

    സഹജീവി സ്നേഹം (സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന ചങ്ങാതിമാരെ ഒരു കൈ സഹായിക്കുക വഴി അറിയാതെ അവരില്‍ ഉണ്ടാകുന്ന സ്നേഹം ) വേദ പുസ്തകങ്ങളിലൂടെ ഉടലെടുക്കില്ല എന്ന് കവി ഇവടെ പറഞ്ഞത് യാഥാര്തമായ വേദ പുസ്തകങ്ങള്‍ യാടര്ത്യബോതതോടെ വായിക്കാന്‍ കവിക്ക്‌ കഴിയതിരുന്നതിനു വേദ പുസ്തകങ്ങളെ പറഞ്ഞിട്ടെന്തു കാര്യം?

    ReplyDelete
  6. സിലബസില്‍ അല്ല കാര്യം..അതെങ്ങനെ പഠിച്ചു എന്നതാണ്..ടെക്സ്റ്റ്‌ ബുക്കിലുള്ളത് വാ തൊടാതെ വിഴുങ്ങി അതപ്പടി ഉത്തരക്കടലാസ്സില്‍ ചര്‍ദ്ദിക്കുന്ന ശീലമാണെങ്കില്‍ CBSE അല്ല OXFORD സിലബസ് പഠിച്ചിട്ടും കാര്യമില്ല..സര്‍ക്കാര്‍ സ്കൂളില്‍ പഠിക്കാന്‍ പുണ്യം ചെയ്യണം..കൊട്ടും ടൈയും 10 Kg തൂക്കമുള്ള ബാഗും തൂക്കി ഏവരെസ്റ്റ് കൊടുമുടി കേറാന്‍ പോകും പോലെ സ്കൂളിലേക്ക് പോകുന്ന ഇംഗ്ലീഷ് മീഡിയം പിള്ളാര്‍ക്ക് നമ്മുടെ സര്‍ക്കാര്‍ സ്കൂളിന്റെ മഹത്വം ഒന്നും മനസ്സിലാകില്ല..സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ചത് കൊണ്ട് ജീവിതത്തില്‍ ഒരു തവണ പോലും എനിക്ക് നഷ്ടബോധം തോന്നിയിട്ടില്ല എന്ന് മാത്രമല്ല എവിടെയും എന്റെ അവസരങ്ങള്‍ നഷ്ടപെട്ടിട്ടും ഇല്ല..
    വിത്യസ്തമായ ഒരു വിഷയം അവതരിപ്പിച്ചതില്‍ താങ്കള്‍ അഭിനദ്ധനം അര്‍ഹിക്കുന്നു..

    ReplyDelete
  7. കാലിക പ്രസക്തമായ ഒരു പോസ്റ്റ് ഇതില്‍ ദുബായിക്കാരന്‍ പറഞ്ഞത് തന്നെ ആണ് എനിക്കും പറയാനുള്ളത് പക്ഷെ എന്ത്പരഞ്ഞിട്റ്റ് എന്താ നന്നാവൂല നാട്

    ReplyDelete
  8. കുറച്ചു ദിവസങ്ങള്‍ക്ക് മുമ്പ് വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട് ഒരു കുറിപ്പ് ഞാനുമിട്ടിരുന്നു.

    'മൂല്യ നിര്‍ണ്ണയം' എന്ന പേരില്‍ നടത്തുന്ന ഈ പ്രക്രിയയേ തന്നെ എനിക്ക് സമസ്യയാണ്. ഓര്‍മ്മ അളക്കുന്ന ഒരു സമ്പ്രദായമായി മാത്രമേ എനിക്കിതിനെ കാണാനോക്കുകയോള്ളൂ.. 'ഓര്‍മ്മ ശക്തി' എന്നത് ആരോഗ്യവുമായി ബന്ധപ്പെട്ടു കിടക്കുന്ന ഒന്നാണെന്നിരിക്കെ അതിലെ ഏറ്റ കുറച്ചിലുകളില്‍ വീമ്പു പറയുന്ന ഇക്കൂട്ടത്തെ വിശ്വാസത്തിലെടുക്കാന്‍ എനിക്കല്‍പം ബുദ്ധിമുട്ടുണ്ട്. എങ്കിലും, തമ്മില്‍ ഭേദം തൊമ്മന്‍ എന്ന അര്‍ത്ഥത്തില്‍ ഈ ലേഖനത്തിലെ ചിലതിനോട് ഞാന്‍ ഐക്യപ്പെടുന്നു.
    ഈ ഉറക്കെ പറയാനുള്ള ആര്‍ജ്ജവത്തിന് ആശംസകള്‍..!!

    ReplyDelete
  9. ശരി തന്നെ. കേരളാ സിലബസ്, പാഠപുസ്തകം എല്ലാം ഇപ്പോൾ നല്ല നിലവാരം പുലർത്തുന്നവയാണ്. നല്ല ലേഖനം. പദ്ധതി ഏതായാലും പഠനം നന്നായാൽ മതിയല്ലോ!

    ReplyDelete
  10. >>വിദ്യാഭ്യാസം കൊണ്ടുണ്ടാവേണ്ട പ്രധാനപ്പെട്ട ഒരു ഗുണമായ ഹൃദയവിശാലത പലരിലും കാണുന്നില്ല. ഇത്തരം അമുല്‍ ബേബിമാര്‍ പുറത്തിറങ്ങിയാല്‍ സ്വന്തം സുഖത്തിനപ്പുറം മറ്റൊരു ലക്ഷ്യവും അവര്‍ക്കുണ്ടാവുകയുമില്ല.<< ഇത് സി ബി എസ് ഇ സ്കൂളുകളില്‍ പഠിച്ചിറങ്ങുന്ന കുട്ടികളുടെ മാത്രം മനോഭാവം അല്ല. ഇന്നത്തെ ഭൂരിപക്ഷം കുട്ടികളിലും ഇത് കാണാന്‍ സാധിക്കില്ലേ?
    പോസ്റ്റ്‌ അഭിനന്ദനാര്‍ഹം......

    ReplyDelete
  11. എന്റമ്മോ ഇത് നമ്മളെ സിലബസില്‍ പെട്ടതല്ല ...ഏതായാലും പോസ്റ്റു വായിച്ചു..അമുല്‍ ബേബികളെ വളര്‍ത്തിയെടുക്കുന്നത് തന്നെ സ്വന്തം സുഖം മാത്രം നോക്കി നടക്കുക .. കാശുണ്ടെങ്കില്‍ അവിടെ ഞമ്മലുണ്ട് എന്നാ ഒരു പോളിസി അവരെ പഠിപ്പിക്കുന്നൂ .. അവിടെ ഉള്ളവര്‍ മാത്രമേ ഉള്ളൂ .ഇല്ലാത്തവന്‍ ഇല്ല .. ഉള്ളവനും ഇല്ലാത്തവനും ഒരിമിച്ചിരുന്നു പഠിക്കുന്നത് സാധാരണ സര്‍ക്കാര്‍ സ്കൂളുകളില്‍ തന്നെ .. അവിടെ അവര്‍ പരസ്പരം സ്നേഹവും ഇല്ലായ്മകളും പങ്കു വെക്കുന്നു... ഞാമാലോക്കെ പഠിച്ചതും അവിടെ തന്നെ നല്ല ജോലിയുള്ളവര്‍ സേവന മനോഭാവത്തോടെ ജോലി ചെയ്യുന്നവര്‍ എല്ലാം ഒരു പാട് പഠിച്ചിറങ്ങിയിട്ടുണ്ട് അവിടങ്ങളില്‍ നിന്നും.. പക്ഷെ ചോര്‍ന്നൊലിക്കുന്ന കെട്ടിടങ്ങള്‍ എപ്പോ തലയില്‍ വീഴും എന്ന് പേടിച്ചു രക്ഷിതാക്കള്‍ മക്കളെ മാറ്റുന്നതിന് ആരെ പഴിക്കണം.. ഏതായാലും നല്ലൊരു പോസ്റ്റു ആശംസകള്‍..

    ReplyDelete
  12. ഇതിനോട് യോജിക്കാന്‍ പറ്റില്ലല്ലോ മേയ്ഫ്ലവറെ...സിലബസിന്റേയല്ല പ്രശ്നം. മൊത്തം സമൂഹത്തിന്റെ അപചയമാണു കുട്ടികളിലും കാണുന്നത്.അതില്‍ സിലബസിനു പങ്കില്ല.പിന്നെ മാര്‍ക്കിന്റെ കാര്യം ,കേരള സിലബസിന്റെ വാല്യൂഷന്‍ നടത്തിയ അധ്യാപകരെ ആരേലും പരിചയമുണ്ടെല്‍ ചോദിച്ച് നൊക്കൂ.മാര്‍ക്ക് കൊടുക്കാനുള്ള മാനദണ്ഠം എന്താണെന്ന്.
    കുട്ടി ചോദ്യം attempt ചെയ്താല്‍ മതി.ഇത്ര ശതമാനം മാര്‍ക്കാണു.പിന്നെ മോഡറേഷന്‍ വേറെ.എന്നു വെച്ച് എല്ലാ കേരള കുട്ടികളും അങ്ങനെയാണെന്നല്ല. സി ബി എസ് സി കുട്ടികളും കാണാന്‍ പാഠം പഠിച്ച് എഴുതുന്ന ഘട്ടമൊക്കെ കഴിഞ്ഞു. C C A
    (continuous comprehensive evaluation)ആണിപ്പോള്‍.
    കുട്ടിയുടെ എല്ലാ കഴിവുകളും നിരന്തരം നിരീക്ഷിക്കപ്പെടുന്നുണ്ട്.

    പിന്നെ ഭൂതദയ,കാരുണ്യം ,സ്നേഹം ഇതൊക്കെ എല്ലാ കുട്ടികളിലും ഉണ്ട്. നമ്മള്‍ മുതിര്‍ന്നവരുടെ വ്യൂപോയിന്റിലൂടെയല്ല അവര്‍ കാണുന്നത് എന്ന് മാത്രം. നമുക്ക് നമ്മുടെ കണ്ണടകള്‍ ഒന്നു മാറ്റാം. എന്നിട്ട് അവരെ നോക്കാം അല്ലേ...
    ദൈവം കാക്കട്ടെ നമ്മുടെ മക്കളേ,നാളത്തെ ലോകമാണത്.

    ReplyDelete
  13. സര്‍ക്കാര്‍ വിദ്യാലയങ്ങള്‍ ഒരുപാട് മാറിക്കഴിഞ്ഞു. ഇന്ന് ഒരു സര്‍ക്കാര്‍ വിദ്യാലയത്തില്‍ എന്തൊക്കെ പഠന, പഠനേതര പ്രവര്‍ത്തനങ്ങളാണ് നടക്കുന്നത് എന്ന് അന്വേഷിച്ചാല്‍ ആ മാറ്റം തിരിച്ചറിയാന്‍ കഴിയും. ആ വിദ്യാലയങ്ങളുടെ പഴയ അവസ്ഥ വെച്ച് വിലയിരുത്തുന്നത് മാറേണ്ടിയിരിക്കുന്നു. കൂണു പോലെ മുളച്ചു പൊന്തുന്ന CBSE വിദ്യാലയങ്ങളില്‍ പലതിലും ചോദ്യോത്തരങ്ങള്‍ എഴുതിക്കൊടുക്കുകയും അവ കാണാതെ പഠിപ്പിക്കുകയും ചെയ്യുന്ന രീതി ഇന്നും തുടരുന്നുണ്ട്. ഇത്തരം സ്ക്കൂളുകള്‍ക്ക് വിദ്യാര്‍ത്ഥികളെ നേടിക്കൊടുക്കുക എന്ന അജണ്ട വെച്ചു കൊണ്ടു തന്നെയാണ് പലപ്പോഴും 'മുക്കിയധാരാ' മാധ്യമങ്ങള്‍ സിലബസ് പരിഷ്കരണങ്ങളെ വികലമായി ചിത്രീകരിക്കുന്നത്. രക്ഷിതാക്കളുടെ അമിതാശങ്കകളും മിഥ്യാ അഭിമാന ബോധവും ഇത്തരം സ്ക്കൂളുകള്‍ക്ക് തുണയാവുന്നു.

    ഒരു സര്‍ക്കാര്‍ വിദ്യാലയം സന്ദര്‍ശിക്കൂ..

    ReplyDelete
  14. ഇവ്ടെ ഒരു അഭിപ്രായം ഇടണമെങ്കില്‍ സെന്‍സും സെന്‍സിവിറ്റിം, സെലിബ്രിറ്റീം മാത്രം പോര, കേരള സിലബസ് എന്താന്ന് അറിയണം, സിബീഎസ്‌ഇ സിലബസ് അറിയണം, ഇത് രണ്ടും തമ്മിലുള്ള വ്യത്യാസം എന്താന്നറിയണം, അതൊന്നും അറിയാത്തിടത്തോളം കാലം ചെറുത് ഇതിനെ പറ്റി ക മാ ന്ന് മിണ്ടൂല.

    ഒക്കേം ശര്യാ‍വും. സംഭവാമീ യുഗേ യുഗേ!
    ലാല്‍‌സലാം!

    ReplyDelete
  15. സര്‍ക്കാര്‍ സ്കൂളുകളില്‍ ഇത്ര നല്ല മാറ്റം ഉണ്ടാകുന്നു എന്നത് തന്നെ സന്തോഷമുള്ള കാര്യമാണ്....

    ReplyDelete
  16. @മുല്ല,
    എന്റെ ഒരു ബന്ധുവിന്‍റെ ഭര്‍ത്താവ് സെന്‍ട്രല്‍ സ്കൂളില്‍ ടീച്ചര്‍ ആണ്‌.അങ്ങേര് എന്താ പറയുന്നതെന്ന് കേള്‍ക്കണ്ടേ?valuation ന്റെ കാര്യത്തില്‍ രണ്ട് സിലബസ്സും equal ആണെന്ന് !
    പിന്നെ,കുട്ടികള്‍ക്ക് പച്ചയായ ജീവിതങ്ങള്‍ സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ കൂടുതലായി കാണാന്‍ പറ്റും എന്നുള്ളത് വാസ്തവമല്ലേ?

    ReplyDelete
  17. ചര്‍ച്ച നടക്കട്ടെ. അത് വിദ്യാഭ്യാസത്തെക്കുറിച്ച് ആകുമ്പോള്‍ തീര്‍ച്ചയായും സ്വാഗതാര്‍ഹം.

    ReplyDelete
  18. കൊള്ളാം വിഷയം.. സര്‍ക്കാരു സ്ക്കൂളില്‍ പഠിച്ച വലിയ വലിയ മഹാന്മാര്‍ ഭരിച്ച ഒരു നാടും കൂടിയാണ്. ഇത്.

    ReplyDelete
  19. തീര്‍ച്ചയായും അതുണ്ട്, പലരിലും. കുട്ടികളിലും രക്ഷിതാക്കളിലും., കേരള സിലബസ്സ് എന്തോ കുറവു പോലെ അല്ലെങ്കില്‍ സി ബി എസ് ഇ ക്കു് കൊമ്പുള്ളപോലെ.

    ReplyDelete
  20. രോഷം ന്യായമായതും ധാര്‍മീകവും ആണ്.

    ReplyDelete
  21. എല്ലാ ചര്‍ച്ചയും കേട്ടിട്ട് അഭിപ്രായം പറയാം ....:)

    ReplyDelete
  22. ഈ സി.ബി.ഐ ഒക്കെ വന്നത് ഈ അടുത്തല്ലേ?അയ്നും മുമ്പ് പഠിച്ചിറങ്ങിയവര്‍ അല്ലേ ഇപ്പോ സര്‍വ്വീസിലിരിക്കുന്നവരില്‍ ഭൂരിഭാഗവും?കേരള സിലബസില്‍ പഠിച്ചാലും സി.ബി.എസ്.ഇ ആയാലും വേറെ എന്ത് കുന്തമായാലും പഠിക്കേണ്ടവന്‍ പഠിക്കും.പിന്നീട് ഒരു രന്റാം തരമാക്കുന്ന ഏര്‍പ്പാട് ശരിയല്ല.

    ReplyDelete
  23. നാമൂസും ചാലിയാറും തല്ലുകൂടാതെ പോയത് നിങ്ങള്ടെ ഭാഗ്യം!
    (ഹൌ. അവരൊക്കെ നനായീന്നാ തോന്നണെ. അല്ലേലിവിടം ചോര ഒഴുകിയേനെ)

    ReplyDelete
  24. മെയ്‌ഫ്ലവര്‍ പറഞ്ഞതിനോടെല്ലാം യോജിക്കുന്നു. സര്‍ക്കാര്‍ സ്കൂളുകളിലെ ഇംഗ്ലീഷ് പഠിപ്പിക്കല്‍ പോര എന്നാണു പൊതുവേ ആളുകള്‍ കരുതുന്നത്. ഇംഗ്ലീഷ് പഠിപ്പിക്കുന്നതും മലയാളത്തില്‍ ആണ്. അതിനു യോഗ്യരായവര്‍ അല്ല അത് ചെയ്യുന്നത് എന്ന് സാരം. ഇത് ഇംഗ്ലീഷ് മീഡിയംകാര്‍ മുതലെടുക്കുന്നു. കേരളത്തില്‍ ഈ മീഡിയംകാരും കണക്ക് തന്നെ എന്നത് വേറെ കാര്യം. സര്‍ക്കാര്‍ സ്ഥാപനങ്ങള്‍ മീഡിയംകാരോട് മത്സരിച്ചു റിസല്‍ട്ടുകള്‍കൊണ്ട് മറുപടി കൊടുക്കട്ടെ. ആപ്പോള്‍ ധാരണകളില്‍ മാറ്റം വരും.

    ReplyDelete
  25. സി ബി എസ്സി ക്കപ്പുറം ഒരു വേള്‍ഡ് സിലബസ് ഒരുക്കുന്ന തിരക്കിലാണ് വിദ്യാഭ്യാസ വിചക്ഷണന്‍ മാര്‍ !
    അവരുടെ പരീക്ഷണ ശാലയില്‍ മനുഷ്യന്‍ വെറും യന്ത്രമായി മാറ്റപ്പെടുന്നു !
    പണമുല്‍പ്പാദിപ്പിക്കാന്‍ മാത്രം ഉപകരിക്കുന്ന യന്ത്രം !
    അതിനിടയില്‍ ലോകം സ്നേഹം ,ദയ ,സാഹോദര്യം എന്നിവയെല്ലാം മറക്കും !
    വൃദ്ധ സദനങ്ങള്‍ പോലെ പുതിയ തലങ്ങള്‍ നമ്മള്‍ അനുഭവിക്കും !
    അതാണിനി ഉണ്ടാകാന്‍ പോകുന്നത് !

    ReplyDelete
  26. ENGLISH SAMSARIKKUNNA THOZHILILLA PADAYE SRISHTIKKUVAN MATRAMANU KERALTHIL CBSE....

    NALLA POST... SUPER...

    ReplyDelete
  27. ഇതേ കുറിച്ച് സംസാരിക്കാനുള്ള അറിവുകള്‍ പരിമിതം..അതൊണ്ട് ഒന്നും മിണ്ടാതിരിക്കുന്നത നല്ലത്..അല്ലെ?

    ReplyDelete
  28. ഞാന്‍ പിന്താങ്ങുന്നു. ഒരു കാര്യംകൂടി. ഒന്നാം റാങ്ക് എല്ലാ നല്ല ഗുണങ്ങളുടെയും അളവുകോലല്ല. ഒന്നാം റാങ്കു നേടി ഉദേ്യാഗം കിട്ടിയ ആള്‍ പൊതുജന ദ്രോഹി അല്ലാതിരിക്കണമെന്നില്ല.

    ReplyDelete
  29. മെയ്‌ ഫ്ലവര്‍, രോക്ഷം മനസിലാക്കുന്നു... പക്ഷെ ,
    CBSE കുട്ടികളെ അടച്ചാക്ഷേപിക്കുന്നതിനോട് യോജിക്കാന്‍ കഴിയില്ലാട്ടോ... കാരണം കാണാപ്പാഠം പഠിപ്പിക്കുന്നതോ
    കുട്ടികളില്‍ അസഹിഷ്ണുത പെരുകുന്നതോ ഒരു സിലബസ്സിന്‍റെ മാത്രം കുഴപ്പം അല്ല, അത് പഠിപ്പിക്കുന്ന അദ്ധ്യാപകരുടെയും, മാതാപിതാക്കളുടെയും കാഴ്ചപ്പാട് അനുസരിച്ചിരിക്കും.

    ReplyDelete
  30. @റാംജി,
    ഇവിടെ രണ്ട് തരം പൌരന്മാര്‍ നിലവിലുണ്ടെന്നുള്ള കാര്യം സത്യമാണ്.
    @ചെറുവാടി,
    സര്‍ക്കാര്‍ വിദ്യാലയങ്ങളില്‍ എല്ലാ വിധ അലമ്പുകളും,അലിവുകളുമുണ്ടെന്നുള്ള കാര്യം നമുക്ക് നിഷേധിക്കാന്‍ കഴിയില്ല.
    @മുനീര്‍ മാഹി,
    നാട്ടുകാരന്‍ എന്റെ മനസ്സ് വായിച്ചു.
    തീര്‍ച്ചയായും സാദാ സ്കൂളില്‍ പഠിക്കുന്ന കുട്ടികളുടെ രക്ഷിതാക്കള്‍ക്ക് അതേപ്പറ്റി ഒരു പാട് പറയാനുണ്ടാകും.
    @മലയാളി,
    അസഹിഷ്ണുതയും,അന്യന്റെ വേദനയില്‍ അലിയാത്ത മനസ്സും ഒക്കെ ഇന്ന് പൊതുവായി കാണുന്നുണ്ടെന്നുള്ളത് സമ്മതിക്കുന്നു.പക്ഷെ,സി ബി എസ് ഇ സ്കൂളുകളില്‍ ഒരൊറ്റ കാറ്റഗറിയിലുള്ള കുട്ടികളെ കാണൂ എന്നുള്ളത് സത്യമല്ലേ?
    @ദുബായിക്കാരന്‍,കൊമ്പന്‍,
    അതെ ഇപ്പൊ കൊമ്പത്തിരിക്കുന്ന പല വമ്പന്മാരും സര്‍ക്കാര്‍ സ്കൂളിന്റെ സന്തതികള്‍ തന്നെയാണ്.
    @നാമൂസ്,
    ഇവിടെ വിദ്യാഭ്യാസ പരിഷ്കാരങ്ങളൊക്കെ കടലാസ് പുലികള്‍ മാത്രം.
    @ശ്രീനാഥന്‍,
    അതെ പഠനം നന്നാവണം,ഒപ്പം അത് മാനുഷിക മൂല്യങ്ങളെ മാനിക്കുന്നതുമാകണം.
    @ഹാഷിക്,ലിപി ,
    വീട്ടിലെ ചുറ്റുപാട് ഒരു പ്രധാന ഘടകം തന്നെയാണ്.സമ്മതിച്ചു.പക്ഷെ,ഫീസ്‌ കൂടിയ സ്കൂളില്‍ കുട്ടികളെ അയച്ചാലേ പഠനം നന്നാകൂ എന്ന് ചിന്തിക്കുന്ന വീട്ടുകാരാണെങ്കിലോ?
    പിന്നെ,സി ബി എസ് ഇ സ്കൂളിനെ അടച്ചാക്ഷേപിക്കല്‍ എന്റെ അജണ്ടയിലില്ല.പക്ഷെ,കേരള കുട്ടികള്‍ വാങ്ങുന്ന മാര്‍ക്കെല്ലാം ദാനം കിട്ടിയവയാണെന്ന് കേള്‍ക്കുമ്പോള്‍ 'ചവിട്ടിയാല്‍ കടിക്കാത്ത പാമ്പുണ്ടോ?'എന്നേ എനിക്ക് ചോദിക്കാനുള്ളൂ..
    @ഉമ്മു അമ്മാര്‍,
    സര്‍ക്കാര്‍ സ്കൂളിന് പറയാന്‍ പരാധീനതകള്‍ ഏറെയുണ്ട്.അത് മറക്കുന്നില്ല.എന്നിട്ടും അവിടെ നിന്ന് പ്രതിഭകള്‍ പിറവിയെടുക്കുന്നുമുണ്ട്.
    @ഷാ ,
    'സര്‍ക്കാര്‍ വിദ്യാലയം' സന്ദര്‍ശിച്ചു.സന്തോഷം..
    @ചെറുത്‌,
    എല്ലാം വായിച്ച് കഴിഞ്ഞപ്പോഴേക്ക്‌ ഒരു ധാരണ കിട്ടിയിരിക്കും അല്ലേ?
    :)
    @മഞ്ജു,
    തീര്‍ച്ചയായും നല്ല മാറ്റങ്ങളുണ്ട്.
    @അക്ബര്‍,
    പ്രോത്സാഹനത്തിനു നന്ദി.
    @കുസുമം,
    പിന്നല്ലാതെ?അന്ന് സി ബി എസ് ഇ എന്ന് ആരെങ്കിലും കേട്ട് കാണുമോന്ന് സംശയമാണ്.
    @typist ,
    അതന്നെ....
    @അജിത്‌,
    സാറിനത് മനസ്സിലായല്ലോ..നന്ദി.
    @രമേശ്‌,
    ഒരഭിപ്രായം പറയൂന്നേ..
    @അരീക്കോടന്‍,
    അതാണ്‌ സത്യം.
    @കണ്ണൂരാന്‍,
    ആന്റണി മാഷ്‌ടെ പുന്നാര ശിഷ്യന്‍ അഭിപ്രായം പറയാതെ മുങ്ങുകയാണല്ലേ?
    @സലാം,
    വളരെ അര്‍ത്ഥവത്തായ അഭിപ്രായം.പക്ഷെ,അപ്പോഴും പറയുന്നത് അതൊക്കെ ഫ്രീ ആയി കിട്ടുന്ന മാര്‍ക്കാണെന്നല്ലേ?
    @pushpamgad ,
    പഠനകാലം കഴിഞ്ഞാലും ഒരുവന് ഇവിടെ ജീവിക്കേണ്ടതുണ്ട്.അതിനവനെ പര്യാപ്തമാക്കുന്നതാവണം വിദ്യാഭ്യാസവും സിലബസ്സും.
    @veejyots ,
    സി ബി എസ് ഇ പഠിച്ചാല്‍ എല്ലാമായെന്ന് കരുതിയാല്‍ തെറ്റി.
    നന്ദി സര്‍.
    @നസീര്‍,
    നന്ദി.
    @അനശ്വര,
    എന്റെ അറിവുകള്‍ അതിലും പരിമിതമാണ്!!
    @ശങ്കരനാരായണന്‍,
    അതെ,ഒരാളുടെ നന്മയുടെ അളവുകോലുകള്‍ നിര്‍ണയിക്കേണ്ടത് അവന്റെ പ്രവൃത്തികള്‍ വഴിയാണ്.

    ReplyDelete
  31. വായിച്ചു .പോസ്റ്റും കമന്റും ..ചര്‍ച്ച തുടരട്ടെ

    ReplyDelete
  32. "May Flower Deedi"..,

    We are the ‘living examples’ of successful candidates in career (praise to almighty-God, at first) who had been educated by ‘Kerala syllabus’..!!

    Remember; if your brain can storm, NO matter what the syllabus and how much grade you have been scored in Exams..!! :)

    ReplyDelete
  33. Pls read mathrubhumi weekly. (10/7/2011 issue.)
    It will give more information about this matter.

    ReplyDelete
  34. ഞാന്‍ ഒരു സര്‍ക്കാര്‍ സ്കൂളില്‍ പഠിച്ചു പിന്നീട് സീ ബീ എസ് ഈ യില്‍ ചേരുകയും പഠനം പൂര്‍ത്തിയാക്കുകയും ചെയ്ത ഒരാളാണ്.. ആ നിലക്ക് ഞാന്‍ പറയും സര്‍ക്കാര്‍ സ്കൂളിലെ പഠനം അതൊന്നു വേറെ തന്നെയാണ്.. അതിലൂടെ കിട്ടുന്ന പല അറിവുകളും നമുക്ക് അച്ചടി ഭാഷയില്‍ അതിരുകള്‍ക്കുള്ളില്‍ ഒരേ താളത്തില്‍ തള്ളി പഠിപ്പിക്കുന്ന സി ബി എസ് ഇ വിദ്യാഭ്യാസത്തിനു കിട്ടില്ല.

    ReplyDelete
  35. വളരെ പ്രസക്തമായ ചോദ്യം..
    ഈ ബൂലോകത്തെ നല്ല എഴുത്തുകാരും സ്റ്റേറ്റ് സിലബസ് ആണെന്നാണ്‌ മനസ്സിലായിട്ടുള്ളത് .
    ആശംസകള്‍

    ReplyDelete
  36. This comment has been removed by the author.

    ReplyDelete
  37. ഞാന്‍ കണ്ട Cbse സ്കൂളിനു വേറെ ഒരു ഗുണവുമുണ്ട്. അവിടെ അനാഥരായ കുട്ടികളെ പഠിപ്പിച്ചിരുന്നു. അതുകൊണ്ട് പാവപ്പെട്ടവരുടെ ബുദ്ധിമുട്ടുകള്‍ അറിയാന്‍ Cbse -ക്കാര്‍ക് കഴിയില്ല എന്ന് പറയുന്നത് വെറുതെയാണ്. മിക്ക മുസ്ലിം മാനേജ്‌മന്റ്‌ (മറ്റു മാനേജ്‌മന്റ്‌-ഇനെ പറ്റി എനിക്കറിയില്ല, അവര്‍ക്കും ഉണ്ടാകും ഇതുപോലെയൊക്കെ) നടത്തുന്ന സ്കൂളുകളിലും ഫീസ്‌ ഇളവു അനുവദിച്ചിട്ടുള്ള കുട്ടികള്‍ കാണും. ഈ കുട്ടികള്‍ക്ക് ഡ്രസ്സ്‌, ബുക്സ്, ബെഡ് തുടങ്ങി എല്ലാം സ്കൂളില്‍ നിന്നാണ് ലഭിച്ചിരുന്നത്. എന്തിനു പറയുന്നു, വാച്ച് പോലും സ്കൂളില്‍ നിന്നും കൊടുത്തിരുന്നു. അതുകൊണ്ട് പാവപെട്ട വിദ്യാര്‍ത്ഥികളും നല്ല 'അമുല്‍' ബേബികളെ പോലെ വളര്‍ന്നുവന്നു.
    മാറി വരുന്ന സര്‍ക്കാരുകളുടെ പിടിപ്പുകേടും രക്ഷിതാകളെ മാറി ചിന്തിപ്പിക്കാന്‍ നിര്‍ബന്തിതര്‍ ആക്കുന്നുണ്ട്‌. ഒരു കുട്ടിക്ക് ഒരു പരീക്ഷയുടെ റിസള്‍ട്ട്‌ കിട്ടിയിട്ട് വേണം അടുത്ത കോഴ്സ്-നു ചേരാന്‍. അപ്പൊ പല വിവാദങ്ങളും സൃഷ്ടിച്ചു റിസള്‍ട്ട്‌ വൈകിപ്പിക്കുന്നത് സര്‍ക്കാര്‍ തടയണം. ഇത് സ്കൂള്‍ തലത്തില്‍ മാത്രമല്ല, കോളേജ് തലത്തിലും ബാധകമാണ്. പോരാത്തതിന് പഠിപ്പിക്കുന്ന വിഷയങ്ങള്‍, textbook അച്ചടി എന്നിങ്ങനെ വേറെ കുറെ വിവാദങ്ങള്‍.
    എന്ട്രന്‍സ് എക്സാം-ഇനെ പറ്റി പറഞ്ഞതിലും ഇത്തിരി പിശകുണ്ട്. ഇത്രയും കൊല്ലം കേരളത്തില്‍ എന്ട്രന്‍സ് എക്സാം നടത്തിയിട്ട് അതില്‍ Cbse -ക്കാര്‍ ആയിരുന്നു മുന്നിട്ടു നിന്നത്. ഇപ്പൊ കേരള hse സിലബസ് മാറ്റിയതിനു ശേഷമാണു കേരള സിലബസ്-ക്കാര്‍ മുന്നോട്ടു വന്നത്. കേരള hse -ഇല്‍ ഇപ്പൊ പഠിപ്പിക്കുന്നത്‌ NCERT ടെക്സ്റ്റ്‌ ബുക്കുകള്‍ ആണ്. ഇത് കേരള സിലബസ് കുട്ടികളുടെ കുഴപ്പമെല്ല കാണിക്കുന്നത്, മറിച്ചു നമ്മുടെ സര്‍ക്കരിന്റെയാണ്. കുട്ടികള്‍ക്ക് ഉയര്‍ന് വരാന്‍ ഉതകുന്ന ഒരു സിലബസ് തയ്യാറാക്കാന്‍ പോലും നമ്മുടെയൊക്കെ തലപ്പത് ഇരിക്കുന്നവര്‍ക് കഴിയുനില്ലല്ലോ! പണ്ട് പ്രീഡിഗ്രി എന്ന പേരിലായിരുന്നു ഈ +1, +2 വിദ്യാഭ്യാസം.
    പിന്നെ കുട്ടികള്‍ക്ക് കിട്ടുന്ന നല്ലതും ചീത്തതുമായ സ്വഭാവങ്ങള്‍ അദ്യാപകര്‍, കുടുംബക്കാര്‍, സുഹൃത്തുക്കള്‍ തുടങ്ങിയവരെ ആശ്രയിച്ചിരിക്കും. അത് ഒരു വിദ്യാഭ്യാസ രീതിയെ ആശ്രയിക്കുന്നുണ്ടെന്ന് എനിക്ക് തീരെ തോന്നുന്നില്ല. നല്ല കഴിവുള്ള കുട്ടികള്‍ എത്ത്ര മോശം സ്കൂളില്‍ പഠിച്ചാലും നന്നായി വരും, മോശം കുട്ടികള്‍ ഏതു 'good shepherd' സ്കൂളില്‍ പഠിച്ചിട്ടും കാര്യമില്ല.
    (പിന്കുറി: Cbse പഠിച്ച ഞാനിതുവരെ അമുല്‍ കുടിച്ചിട്ടില്ല. ആദ്യമായി 2-3 മാസം തുടര്‍ന്ന് ഹോര്‍ലിക്ക്സ് കുടിച്ചത് എന്റെ പ്രസവ ശേഷമാണു !!!).

    ReplyDelete
  38. ആദ്യമായിട്ടാണ് ഈ ബ്ലോഗില്‍ വരുന്നത്. ആദ്യത്തെ പോസ്റ്റ്‌-ഇനോട് തന്നെ എനിക്കല്പം അഭിപ്രായ വിത്യാസമുണ്ട്. ഞാന്‍ cbse പഠിച്ചതാണ്. എനിക്ക് നാലു ആങ്ങള്ളമാരുണ്ട് . എല്ലാവരും പലതരം സിലബസ് പഠിച്ചവര്‍. +2 പഠിക്കുന്ന ഒരാള്‍ ഒഴികെ എല്ലാവരും എഞ്ചിനീയര്‍-മാര്‍. അതുകൊണ്ട് Cbse നല്ലത്, കേരള നല്ലത് എന്നൊന്നും എനിക്ക് അഭിപ്രായമില്ല. ഓരോന്നും ഓരോ വിത്യസ്ത പഠന രീതി, അത്രയേയുള്ളൂ. ഒന്ന് കേന്ദ്രത്തിലെ കുറെ ബുദ്ധിജീവികള്‍ ചേ൪നോരുക്കിയ 'പാല്‍പായസം' മറ്റേതു നമ്മുടെ നാട്ടിലെ കുറെ ബുദ്ധിജീവികള്‍ തയ്യാറാക്കുന്ന 'അട പ്രഥമന്‍'. രണ്ടും കുടിച്ചു ബുദ്ധിമുട്ടുന്നത് നമ്മുടെ കുട്ടികള്‍!
    ഞാന്‍ Cbse പഠിക്കാന്‍ കാരണമുണ്ട്. ഞങ്ങളുടെ അടുത്തു നല്ല ഹൈ സ്കൂളുകള്‍ ഇല്ലായിരുന്നു. പെണ്‍കുട്ടി ആയ ഞാന്‍ കുറെ ദൂരം ബസ്‌-ഇല്‍ യാത്ര ചെയ്തു പഠിക്കാന്‍ പോകുന്നതിനോട് എന്റെ വീട്ടുകാര്‍ക് യോചിപ്പില്ലയിരുന്നു, പ്രത്യേകിച്ചും നമ്മുടെ നാടിലെ ലൈന്‍-ബസില്‍. അപ്പൊ ഹോസ്റ്റല്‍ സൗകര്യമുള്ള സ്കൂള്‍ എന്നാ നിലയില്‍ ദൂരെ ഒരു Cbse സ്കൂളില്‍ ചേര്‍ത്തു. പിന്നെ മത-പഠനവും കിട്ടും. എനിക്ക് തോന്നുന്നു മിക്ക രക്ഷിതാകളും മക്കളെ Cbse സ്കൂളില്‍ വിടുന്നതിനു ഒരു കാരണം മത-ഭൗതിക വിദ്യാഭാസം, ഹോസ്റ്റല്‍ സൗകര്യം എന്നിവ കിട്ടും എന്നതാണ്. പ്രൈവറ്റ് കേരള സിലബസ് സ്കൂളുകളിലും അത് ലഭ്യമായിരിക്കണം, എനിക്ക് അറിയില്ല. പിന്നെ, കൊമ്പുള്ള കുട്ടികള്‍ കേരള സിലബസ് പഠിച്ച്ചവരിലും ഉണ്ട്, പ്രൈവറ്റ് സ്കൂളുകളില്‍. ടൈ കെട്ടി, 10 കിലോ ബാഗും തൂക്കി പോകുന്ന കേരള സിലബസ് കുട്ടികള്‍ ഇഷ്ടം പോലെയുണ്ട്.
    വേറെ ഒരു കാര്യം പറയാനുള്ളത്, നമ്മുടെ നാട്ടില്‍ഇപ്പൊ കുട്ടികളെ സ്കൂളില്‍ ചേര്‍കുന്നത് സ്കൂളിന്റെ മാനേജ്‌മന്റ്‌-ഇനെ നോകിയിട്ടാണ്. മുജാഹിദ്, ജമാഅത്ത്, സുന്നി എന്നിങ്ങനെ. പിന്നെ, ക്രിസ്ത്യന്‍, നായര്‍, ഈഴവര്‍ എന്നിങ്ങനെ. ഓരോ കൂട്ടര്കും ഓരോ സ്കൂള്‍. ഇവെര്‍ക്കെല്ലാം സ്കൂള്‍ അനുവദിക്കാന്‍ കേരള സര്‍ക്കാര്‍ തയ്യാറല്ലാത്തത് കാരണം അവര്‍ കേന്ദ്രത്തെ സമീപിക്കുന്നു എന്നെ ഉള്ളൂ. അങ്ങിനെ വരുമ്പോള്‍ നിങ്ങള്‍ പറഞ്ഞ ഒരു കാര്യം ശെരിയാണ്‌ - വത്യസ്ഥ മത-ജാതി വിഭാഗങ്ങളെ ഈ സ്കൂളുകള്‍ സൃഷ്ടിക്കുന്നു. പക്ഷെ ഇങ്ങനെയുള്ള പല സ്കൂളുകളും തീരെ നിലവാരം കുറഞ്ഞവയാണ്, അതിലെ മൂന്നാം ക്ലാസ്സില്‍ പഠിക്കുന്ന ഒരു കുട്ടിക്ക് പത്ത് വരെ ഇംഗ്ലീഷ്-ലോ മലയാളത്തിലോ എണ്ണാന്‍ പോലും അറിയില്ല (ഇത് എന്റെ അനുഭവമാണ്‌).

    ReplyDelete
  39. അമുല്‍ ബേബിമാരെ സൃഷ്ട്ടിക്കുന്നത് 'സിലബസ്' ആണെന്ന് പറയുന്നതിനോട് വിയോജിപ്പുണ്ട്... പത്തു പതിനഞ്ചു വര്ഷം മുമ്പും ഇവിടെ ഈ പറഞ്ഞ സിലബസ് എല്ലാം ഉണ്ട് , പക്ഷെ 'ഇറച്ചി കോഴി' പോലത്തെ മക്കള്‍ ഉണ്ടായിരുന്നോ..? സത്യത്തില്‍ അമുല്‍ ബേബിമാരെ വളര്‍ത്തി എടുക്കുന്നതില്‍ മുക്കാല്‍ പങ്കും വഹിക്കുന്നത് 'മാതാപിതാക്കള്‍ ആണ്..' എന്നാണ് എന്റെ അഭിപ്രായം..നമ്മുടെ കുട്ട്ടികളുടെ വിലപ്പെട്ട സമയത്തെ ടി.വി കാര്‍ടൂണ്‍-നു മുമ്പില്‍ പിടിച്ചു കെട്ടി, ഇന്ന ചാനലില്‍ ഇന്ന ഷോ കണ്ടാലെ എന്റെ കുട്ടിക്ക് ഉറക്കം വരൂ എന്ന് ഊറ്റം കൊള്ളുന്ന.., സാഹയാനത്തിലെ ടി.വി സീരിയലിനു മുമ്പില്‍ പിഞ്ചു മക്കളെ ഒപ്പമിരുതി കണ്ണീര്‍ വാര്‍ക്കുന്ന, പ്ലേ സ്റ്റേഷന്‍- ഉം, കമ്പ്യൂട്ടര്‍ ഗെയിംകളും, ആണെന്റെ പിഞ്ചു കുഞ്ഞിന്റെ ജീവിതം എന്ന് വീമ്പു പറയുന്ന, സ്പിടെര്മാന്‍ ആണെന്റെ അഞ്ചു വയസ്സുകാരന്റെ റോള്‍ മോഡല്‍ എന്ന് ആര്‍ത്തു ചിരിച്ചു പറയുന്ന, പെറ്റു വീണ പിറ്റേന്ന് തൊട്ടു ടിവിയെ 'ബേബി സിടെര്‍' ആക്കി നാല് ചുമര്കള്‍ക്കുള്ളില്‍ അവരെ തളച്ചിടുന്ന , മാതാപിതാക്കള്‍ തന്നെയാണ് സാമൂഹ്യബോധം ഇല്ലാത്ത മക്കളെ വാര്തെടുക്കുന്നതിന്റെ ഉത്തരവാദികള്‍... മൂന്നു വയസ്സുവരെ കുട്ടികളെ ടി വി കാണിക്കുക പോലും ചെയ്യരുത് എന്നും, എട്ടു വയസ്സ് വരെ അര മനിക്കൂരിലതികം ഒരു ദിവസം കുട്ടി ടി.വി കാണരുത് എന്ന് ബന്ധപെട്ടവര്‍ വാണ്‍ ചെയ്തിട്ടും, നാല് മുറികള്‍ക്കുള്ളില്‍ അവധിദിനങ്ങള്‍ അടക്കം ഒതുക്കി തീര്‍ക്കുന്നവരായി നമ്മളുടെ മക്കളെ മാറ്റിയെടുക്കുന്നതില്‍ ചില മാതാ പിതാക്കളുടെ പങ്കിനെ നിസ്സാരമായി കാണാന്‍ ആവില്ല..

    ReplyDelete
  40. "മണ്ട ഉള്ള മട്ടും ചീരാപ്പ്" എന്ന് പാലക്കാട്ടുകാര്‍ പറയും. (ചീരാപ്പ് എന്ന് പറഞ്ഞാല്‍ ജലദോഷം). പെങ്ങള്‍, തുടക്കത്തില്‍ എഴുതിയ പഴഞ്ചൊല്ല്
    ആണ് ഞാന്‍ റെഫര്‍ ചെയ്തത്. വളരെ നന്നായി എഴുതിയിരിക്കുന്നു. ഭാവുകങ്ങള്‍.

    ReplyDelete
  41. "ഈ സി ബി എസ് ഇ ക്കെന്താ കൊമ്പുണ്ടോ?"
    കൊമ്പുണ്ട്. കേരള സിലബസിൽ പത്താം തരത്തിൽ പഠിക്കുന്നതെടുത്ത് സി.ബി.എസ്.സിയിൽ ഒന്നാം ക്ലാസ്സിലിടും.എന്നിട്ട് അദ്ധ്യാപകരും രക്ഷിതാക്കളും കുട്ടികളും കൂടി കൊമ്പുകോർക്കും! കൂട്ടിയുടെ മാനസിക ബുദ്ധിമുട്ടുകൾ അവർക്ക് കാര്യമല്ല.ചുറ്റുവട്ടത്തുള്ള സാധാരണ കുട്ടികളിൽ നിന്നും ഈ സി.ബി.എസ്.സി കുട്ടികളെ ഒരു നിശ്ചിത അകലത്തിൽ നിർത്താൻ രക്ഷകർത്താക്കൾ പ്രത്യേകം ശ്രദ്ധിക്കുകയും ചെയ്യും. ഈ കുട്ടികൾ യാതൊരു സഹജീവീയ ബോധവുമില്ലാതെ വളർന്നു വരും. സമൂഹത്തിനല്ല, സ്വന്തം മാതാപിതാക്കൾക്കും ഇവർ ഭാവിയിൽ ഉപകരിക്കില്ല. അപ്പോൾ ആ മാതാ പിതാക്കൾക്കും തൃപ്തിയാകും. എല്ലാവരുടെ കാര്യത്തിലും ഇങ്ങനെയാണെന്നല്ല. എന്തായാലും സമൂഹത്തിൽ രണ്ടു തരം തലമുറകൾതന്നെ വളർന്നുവരും. സ്വാഭാവികമായും ഭാവിയിൽ രണ്ട് താല്പര്യങ്ങൾ തമ്മിലുള്ള സംഘർഷങ്ങൾക്ക് ഇത് വഴി വയ്ക്കും. സി.ബി.എസ്.സികളിൽ നിന്നും വരുന്ന യാന്ത്രിക ജീവികളുടെയും സാധാരണക്കാരന്റെയും താല്പര്യങ്ങൾ തമ്മിലായിരിക്കും ഈ സംഘർഷം. സമൂഹത്തിൽ അസമത്വം വർദ്ധിപ്പിക്കും ഇത്. ഒന്നുകിൽ എല്ലായിടത്തും ഇംഗ്ലീഷ് മീഡിയവും ഒരേ സിലബസും ആക്കുക. അല്ലെങ്കിൽ ഈ ഇംഗ്ലീഷ് മീഡിയം എടുത്തു കളയുക. ഇംഗ്ലീഷ് മീഡിയം ആയാലേ നന്നായി ഇംഗ്ലീഷ് പഠിപ്പിക്കവൂ എന്നില്ലല്ലോ. ലോക ഭാഷയെന്ന നിലയിൽ ഇന്നത്തേതിനേക്കാൾ കുറച്ചുകൂടി പ്രാധാന്യത്തോടെയും ശാസ്ത്രീയമായും ഇംഗ്ലീഷ്-മലയാളം മീഡിയം ഭേദം ഇല്ലാതെ കേരള-സി.ബി.എസ്.എസി ഭേദമില്ലാതെ പഠിപ്പിച്ചാൽ പോരേ? മലയാളത്തിന്റെ നില നില്പ് ഭാവി തലമുറയുടെ കൈയ്യിലാണെന്ന ഓർമ്മ കൂടി ഉണ്ടായിരിക്കുകയും വേണം.

    ReplyDelete
  42. ഇനി ഈ സ്റ്റേറ്റ് സിലബസിൽ ഗ്രേഡിംഗ് സിസ്റ്റം വന്നതും ആരും തോല്പിക്കപ്പെടാതിരിക്കുന്നതും ഒക്കെ നല്ലതുതന്നെ. പക്ഷെ ഇന്നത്തെ പോലെ പാഠ പുസ്തകങ്ങളുമായി ബന്ധമില്ലാത്ത ചോദ്യങ്ങൾ ചോദിക്കുകയും അതിനു കുട്ടികൾ വായിൽ തോന്നിയ ഉത്തരമെഴുതുകയും അതിന് ഓരോരുത്തർക്കും തോന്നും പടി മാർക്ക് കൊടുക്കുകയും ചെയ്യുന്ന ഏർപ്പാടിൽ ചില മാറ്റങ്ങൾ ആവശ്യമാണ്. പണ്ടത്തെ മോഡലിൽ പഠിച്ച് അന്നത്തെ മോഡലിൽ പരീക്ഷയും എഴുതിയതുകൊണ്ട് ആരും മോശപ്പെട്ടു പോയിട്ടില്ല. എങ്കിലും കാലോചിതമായ മാറ്റങ്ങൾ വേണം. പാഠപുസ്തകങ്ങളിൽ വ്യക്തമായി കാര്യങ്ങൾ എഴുതി വയ്ക്കണം. അതിനെ ആസ്പദമാക്കി ചോദ്യം ചോദിക്കണം. കൃത്യമായ ഉത്തരം എഴുതാൻ കുട്ടിയ്ക്ക് കഴിയത്തക്ക നിലയിലുള്ള ചോദ്യങ്ങൾ ആയിരിക്കണം. ഒപ്പം പൊതുവായ കാര്യങ്ങളിൽ അറിവു വർദ്ധിപ്പിക്കുവാൻ ജനറൽ നോളഡ്ജ് സിലബസിന്റെ ഭാഗമാക്കി അതിനും പരീക്ഷ വയ്ക്കണം. അല്ലാതെ എല്ലാ വിഷയങ്ങൾക്കും ഔട്ട് ഓഫ് സിലബസ് ചോദ്യം ചോദിക്കുന്നത് നല്ലരീതിയല്ല. ഉത്തരങ്ങളേക്കാൾ വലുതാണ് ഇന്ന് ചോദ്യപ്പേപ്പറുകൾ. ദുർഗ്രാഹ്യവും സങ്കീർണ്ണവുമാണ് ചോദ്യങ്ങൾ. ലിബറലായി പേപ്പർ നോക്കുന്നതുകൊണ്ടാണ് എല്ലാവരും ജയിക്കുന്നത്. കൃത്യതയോടെ പേപ്പർ നോക്കിയാൽ ആരെയും ജയിപ്പിക്കാനാകില്ല. അതി സമർത്ഥരായ ഒരു ചെറു ന്യൂനപക്ഷം കുട്ടികൾ ഒഴിച്ച്. പ്രോജക്ടും അസൈന്മെന്റും വരപ്പും കുറിപ്പും ഒക്കെ വേണം. ആവശ്യത്തിന്. പക്ഷെ അദ്ധ്യാപകർക്ക് അറിഞ്ഞുകൂടാത്ത കാര്യങ്ങൾ മുഴുവൻ പ്രോജക്ടും, അസൈൻ മെന്റുകളും ‘അന്വേഷിക്കു കണ്ടു പിടിക്കൂ’ആയും കുട്ടികൾക്ക് നൽകുന്ന രീതി ശരിയല്ല. കുട്ടികൾ പല വർക്കുകളും ഇന്റർനെറ്റിൽ നിന്ന് കോപ്പി പേസ്റ്റ് ചെയ്യുകയാണ്. കാരണം അവർക്ക് സ്വയം താങ്ങാവുന്നതിനപ്പുറമുള്ള വർക്കുകൾ കൊടുത്താൽ അതല്ലാതെ അവർ എന്തു ചെയ്യും? പദപ്രസ്നങ്ങളുടെ രൂപത്തിലുള്ള പാഠപുസ്തക ശൈലിയും മാറ്റണം. അന്വേഷിച്ചതും കണ്ടു പിടിച്ചതുമായ കുറെ കാര്യങ്ങൾ പഠിക്കാനാണ് കുട്ടികൾ സ്കൂളിൽ വരുന്നത്. അല്ലാതെസ്വയം അന്വേഷിക്കുവാനും കണ്ടു പിടിക്കാനുമല്ല. ആദ്യം അദ്ധ്യാപകർ കുട്ടികളെ പഠിപ്പിക്കാനാവശ്യമായ സോഴ്സുകൾ കണ്ടു പിടിക്കട്ടെ. പിന്നെയല്ലേ കുട്ടികൾ!

    ReplyDelete
  43. ഞാൻ ചുരുക്കി ഇങ്ങനെ പറയുന്നത് എന്തെന്നാൽ
    രണ്ടു തരം പൌരന്മാരെ സൃഷ്ടിക്കുന്ന വിദ്യാഭ്യാസം വേണ്ട
    മലയാളത്തിനു മുന്തിയ പ്രാധാന്യവും, ഇംഗ്ലീഷ് ഹിന്ദി എന്നിവയ്ക്ക് പ്രത്യേക പ്രാധാന്യവും നൽകണം
    സ്റ്റേറ്റ്, കേരള തരം തിരിവുകൾ വേണ്ട
    പ്ലസ് ടു വരെ കുട്ടികളെ തോല്പിക്കെണ്ട കാര്യമില്ല. ഗ്രേഡ് ചെയ്താൽ മതി. അത്രത്തോളം വർഷം പഠിച്ച കുട്ടികൾ എന്തെങ്കിലുമൊക്കെ അറിവും അനുഭവങ്ങളും ആർജ്ജിച്ചിരിക്കും.
    അതിനാൽ ഇപ്പോൾ ജയിക്കാൻ വേണ്ട ഡി.പ്ലസിൽ കുറഞ്ഞൊരു ഗ്രേഡ് വേണ്ട. എല്ലാവരും പ്രമോട്ട് ചെയ്യപ്പെടട്ടെ. കാരണം ജയിക്കുന്ന കുട്ടിയുടെയും തോൽക്കുന്ന കുട്ടിയുടെയും മനോഭാവങ്ങൾ രണ്ടായി പോകും.
    ഇന്നത്തെ പാഠപുസ്തകങ്ങളുടെ വലിപ്പം (പാഠങ്ങളുടെയല്ല) കുറയ്ക്കണം. (നമ്മൾ പഠിക്കുന്ന കാലത്തെ പുസ്തകം ചെറിയൊരു ബാഗിൽ ഒതുങ്ങുന്നതായിരുന്നു.ചെറു നോവൽബുക്കും കഥാബുക്കും ഒക്കെ പോലെയേ വലിപ്പമുണ്ടായിരുന്നുള്ളു. ഇന്നത്തെ കുട്ടികൾ വലിയ ഭാണ്ഡവും മുതുകത്തു കെട്ടി കൂനിപ്പോകുന്ന കാഴ്ച ദയനീയമാണ്. (എല്ലാ കുട്ടികൾക്കും പുസ്തകങ്ങൾക്ക് പകരം ലാപ് ടോപ്പ് നൽകേണ്ട കാലം അതിക്രമിച്ചിരിക്കുന്നു)

    വിദ്യാഭ്യാസ മേഖലയിൽ ഇനിയും ഒരു പൊളിച്ചെഴുത്ത് അനിവാര്യം. അതോടുകൂടി ഈ രണ്ടുതരം ഏർപ്പാട് ഇല്ലാതാക്കണം. ഈ അസമത്വം നിർത്തലാക്കാൻ കോടതികൾ സ്വയം ഇടപെടേണ്ടതാണ്. ഭരണപരവും രാഷ്ട്രീയവുമായ തീരുമാ‍നം വരുമ്പോഴാണല്ലോ വിദ്യാഭ്യാസ മുതലാളിമാരുടെ പ്രതിഷേധവും ഗൊഗ്വാ വിളികലും ഒക്കെ!

    ReplyDelete
  44. മേൽ ഞാനെഴുതിയ കമന്റ് എന്റെ കമന്റ് ബോക്സ് എന്ന ബ്ലോഗിൽ പ്രസിദ്ധീകരിച്ചു. ലിങ്ക്:http://easajimabhiprayangal.blogspot.com/2011/07/mayflowers.html

    ReplyDelete
  45. എത്താന്‍ വയ്കി.
    ഓരോന്നോരോന്നായി വായിച്ചു വരുന്നേയുള്ളൂ.
    കൂട്ടുകാരി ഇവിടെ പറഞ്ഞ വിഷയം ചര്‍ച്ച ചെയ്യാനോ വിമര്‍ശിക്കാനോ എനിക്ക് കഴിയുമെന്ന് തോന്നുന്നില്ല.
    എന്‍റെ അനുഭവം മാത്രം പറയുന്നു.
    എന്‍റെ മക്കള്‍ മൂത്തവര്‍ മൂന്നാളും ഇപ്പോള്‍ ഇളയവര്‍ മൂന്നാളും സി ബി എസ് ഇ സിലബസ്സ് പഠിച്ചവരും പഠിക്കുന്നവരുമാണ്. അനാഥകളും പണക്കാരും ഒരുമിച്ചു ഭക്ഷണം കഴിച്ചു ഒരേ റൂമില്‍ ഒരേ പോലെയുള്ള മെത്തയില്‍ ഉറങ്ങി ഒരേ ക്ലാസ്സില്‍ ഒരുമിച്ചു പഠിക്കുന്ന പ്രശസ്തമായ ഒരു സ്ഥാപനത്തിലാണ് എന്‍റെ മക്കള്‍ പഠിച്ചത്.ഇപ്പോള്‍ ഒരാള്‍ പഠിക്കുന്നു.
    നമ്മുടെ കുട്ടികളെ നമുക്ക് നന്നാക്കി വളര്‍ത്താം..
    അവര്‍ ഏതു സിലബസ്സ് പഠിച്ചാലും അവരുടെ ഭാവി നമ്മുടെ കയ്യിലാണ്.
    ദയ് വാനുഗ്രഹമുണ്ടാകട്ടെ.

    ReplyDelete
  46. താങ്കളുടെ അഭിപ്രായങ്ങള്‍ പലതും ശെരി തന്നെയാണ്.. അവയോട് ഞാനും യോജിക്കുന്നു. ഏതു സിലബസ്സില്‍ പഠിച്ചു എന്ന് മാത്രം നോക്കിയിട്ട് കാര്യമില്ല അത് എങ്ങനെ പഠിച്ചു എന്നതിലാണ് കാര്യം. ശ്രി. കെ.ആര്‍. നാരായണന്‍ ഏതു സിലബസില്‍ പഠിച്ചിട്ടാണ് നമ്മുടെ രാജ്യത്തിന്റെ പ്രഥമ പുരുഷന്റെ പദവി അലങ്കരിച്ചത് ?.cbse യില്‍ പടിച്ചത് കൊണ്ട് ആരും മാഹന്‍ ആകുന്നില്ല അത് പോലെ തന്നെ കേരള സിലബസില്‍ പഠിച്ചത് കൊണ്ട് മാത്രം ആരും കാര്യ പ്രാപ്തി ഉള്ളവരും ആകുനില്ല..

    ReplyDelete
  47. I totally disagree with your post. I am a person who studied in the ICSE stream 28 years ago. Now I am teaching in one of the higher secondary schools here in Kerala. Students who learn will do well in any stream. Many people who studied in the state stream have succeeded in life and have held good posts in many departments. That doesn't mean that the present generation is doing well in life.

    There may be students who score A+ for all subjects. Have you looked into the fact how far these students succeed later in life????? The truth is that the ISC and CBSE students fare much better than the state stream students. This is a fact that no one can deny. If students score well for the entrance, it is mainly because of tuition. Majority of the teachers use ISC books to teach the students, whether they are from the state stream or any other stream. Have you ever checked how many of them are repeaters??????

    I am in the teaching profession and have been going for valuation ever since higher secondary started. It is a pity to say that students are made to pass. At least 85% of them are made to pass. I purely blame teachers for it. Teachers feel it is their right to make students pass. If not, the curse of students will befall us!!!!! I feel frustrated to see students who are sure to fail passing with good grades. So it is quite natural for people to say that "ഇതെല്ലാം നിങ്ങള്‍ക്ക്‌ ദാനം കിട്ടിയ മാര്‍ക്കല്ലേ".

    Every time I go for invigilation there are at least 20% of students who does not know how to write their register numbers in English. There are students of Standard XII who writes "faif" for five, "fore, for, fur" for four, "tri, thri, tree" for three and "sex" for six. The mistakes are innumerable. Can you say that their standard is good??????

    Students who come from good backgrounds and who are intelligent will do well in any stream. But majority of students from lower strata does not succeed in the state stream. Of course there are exceptional cases.

    Students of the present generation are an inconsiderate lot and parents are to be blamed for it. There is no use blaming the other streams for it.

    ReplyDelete
  48. പഠിക്കാനുരച്ചവന് സിലബസ് ഒരു പ്രശ്നമാവില്ല എന്നാണു എന്റെ അഭിപ്രായം !
    ..
    ..
    ..
    ചേച്ചി ചോദിച്ച പോലെ എന്റെ പുതിയ പോസ്റ്റ്‌....വന്നിട്ടുണ്ട്
    ക്ഷണിക്കുന്നു ...

    ReplyDelete
  49. ഒന്നാമത്തെ വിദ്യാലയം അമ്മയും വീടുമാണ്. വീട്ടിലെ ചുറ്റുപാടുകൾക്കനുസരിച്ച് കുട്ടികൾ വളരുന്നു.
    ഏത് സ്കൂളിലായാലും നല്ല സ്വഭാവക്കാരും ക്രിമിനൽ സ്വഭാവക്കാരും കാണാൻ കഴിയുന്നത് വിദ്യാഭ്യാസ സിസ്റ്റത്തിന്റെ പ്രശ്നമല്ല... വളരുന്ന സാഹചര്യങ്ങളുടെ പ്രശ്നമാണ്. ഏതൊരൂ സിസ്റ്റവും കാലങ്ങൾക്കനുസരിച്ച് ഡവലെപ് ചെയ്തെടുക്കുന്നതിനാൽ അതിലൊന്നും അത്ര കാര്യമില്ല.

    ReplyDelete
  50. now a days we, the elders make the life of children too narrow...During their childhood days, we haven't allow them to mingle with their peers. We force them to sit in a room, provide them television,computer, video game etc. Thus , our young ones have no opportunity to experience first hand what life is...

    ReplyDelete
  51. @ഫൈസല്‍ ബാബു,
    ഒന്നും പറഞ്ഞില്ലല്ലോ..

    @mad ,
    അതെ,അത് തന്നെയാണ് ഞാനും പറഞ്ഞത്.അവിടുന്ന് മനസ്സിന് കിട്ടുന്ന ആ അയവ് വലിയ ഫീസ് കൊടുത്തു പഠിച്ചാല്‍ കിട്ടില്ല.

    @the man to walk with ,
    പിന്നല്ലാതെ?ഉത്കൃഷ്ട കൃതികള്‍ക്ക് പിന്നാലെ പോയാലത് മനസ്സിലാക്കാം.

    @About aisha ,പ്രവാസിനി,
    നിങ്ങള്‍ പറയുന്ന സ്കൂളുകളില്‍ പാവപ്പെട്ട കുട്ടികള്‍ക്കും പ്രവേശനം കൊടുക്കുന്നുണ്ടാവാം.പക്ഷെ,എത്ര ശതമാനം കുട്ടികള്‍ക്കാണത് ലഭിക്കുന്നത്?
    വിദ്യാഭ്യാസം എന്നതിനേക്കാള്‍ കച്ചവടമാണ് അവിടെ നടക്കുന്നത് എന്നതില്‍ തര്‍ക്കമില്ല.ഇതിനിടെ കേരളത്തിലെ സി ബി എസ് ഇ സ്കൂളിന്റെ തലവന്‍ തന്നെ സമ്മതിച്ച ഒരു കാര്യമുണ്ട്,അത്തരം സ്കൂളുകളില്‍ കുറഞ്ഞ വേതനത്തിനാണ് അധ്യാപകര്‍ ജോലി ചെയ്യുന്നതെന്ന്.അപ്പോള്‍ പിന്നെ,ഇത്രയും ഉയര്‍ന്ന ഫീ എന്തിനാണവര്‍ ഈടാക്കുന്നത്?
    പിന്നെ സ്വഭാവ രൂപീകരണത്തില്‍ സ്കൂളിലെ ചുറ്റുപാട് ഒരു പങ്കും വഹിക്കുന്നില്ലെന്ന് പറയാന്‍ പറ്റുമോ?പഠനകാലത്ത്‌ വീട്ടിലെതിനെക്കാള്‍ സമയം അവര്‍ ചിലവഴിക്കുന്നത് സ്കൂളിലല്ലേ?വീട്ടുകാരേക്കാള്‍ അവര്‍ വിലമതിക്കുന്നത് കൂടെപ്പഠിക്കുന്നവരെയല്ലേ?

    @നിഷാന,
    ഇവിടെ വന്നതില്‍ സന്തോഷം.
    അമുല്‍ ബേബി എന്നത് കൊണ്ട് ഞാന്‍ ഉദ്ദേശിച്ചത് ശാരീരിക രൂപമല്ല.

    @Dr .P .Malankot ,
    വന്നതിലും അഭിപ്രായം രേഖപ്പെടുത്തിയതിലും സന്തോഷം..

    @ഇ.എ.സജിം,
    ദീര്‍ഘവും ചിന്തനീയവുമായ കമന്റ് എഴുതിയതില്‍ ആദ്യമേ നന്ദി പറയുന്നു.
    സ്റ്റേറ്റ് സിലബസ്സ് കുറ്റമറ്റതാണെന്ന് ഞാന്‍ കരുതുന്നില്ല.തീര്‍ച്ചയായും ഒരു പാട് പോരായ്മകളുണ്ട്.പക്ഷെ,അതിന്റെയിടയിലും കാണുന്ന തിളക്കങ്ങള്‍ നമ്മള്‍ക്ക് അവഗണിക്കാന്‍ പറ്റില്ല.
    സാധാരണ ചര്‍ച്ച ചെയ്യാത്തതും ചിന്തിക്കാത്തതുമായ പല വിഷയങ്ങളിലും കുട്ടികളില്‍ involved ആയി കാണുന്നു എന്നുള്ളത് എന്നെ സംബന്ധിച്ചിടത്തോളം സന്തോഷകരമാണ്.ഇത് സ്വന്തം അനുഭവം.
    പൊളിച്ചെഴുത്ത് ആവശ്യം തന്നെ .സിലബസ്സിനനുസരിച്ചു അധ്യാപകര്‍ക്ക് ആവശ്യമായ training കൊടുക്കേണ്ടിയിരിക്കുന്നു.
    ടീച്ചിംഗ് പ്രൊഫഷന്‍ ആയ സജിമിനോട് ഞാന്‍ കൂടുതല്‍ ഒന്നും പറയേണ്ടല്ലോ.

    @INTIMATE STRANGER ,
    സുസ്വാഗതം.
    അതെ,കെ.ആര്‍.നാരായണനേക്കാള്‍ വലിയൊരു ഉദാഹരണം ആവശ്യമില്ല.

    @xina crooning ,
    ആദ്യമായി എന്റെ ബ്ലോഗ്‌ സന്ദര്‍ശിച്ചതിലും അഭിപ്രായം എഴുതിയതിലും നന്ദി അറിയിക്കട്ടെ.
    താങ്കളുടെ നീണ്ട കമന്റ് വായിച്ചു.ചില കാര്യങ്ങളോട് യോജിക്കുകയും,മറ്റ് ചിലതിനോട് വിയോജിക്കുകയും ചെയ്യുന്നു.
    ഞാന്‍ മുകളില്‍ എഴുതിയ ഒരു കമന്റ് വായിക്കാനഭ്യര്‍ത്ഥന.എന്റെ ഒരു ബന്ധുവിന്റെ ഭര്‍ത്താവ് പറഞ്ഞ കാര്യം.
    അതേ പോലെ എനിക്ക് നേരിട്ടനുഭവപ്പെട്ട രണ്ട് സംഗതികള്‍ കൂടി ഇവിടെ സൂചിപ്പിക്കാന്‍ ആഗ്രഹിക്കുന്നു.
    1 .എല്‍ കെ ജി മുതല്‍ സി ബി എസ് ഇ പഠിച്ച കുട്ടി എട്ടാം ക്ലാസില്‍ കേരള സ്ട്രീമിലേക്ക് മാറിയപ്പോള്‍ താങ്കള്‍ പറഞ്ഞ പോലെ വളരെ ലളിതമായ വാക്കുകളുടെ വരെ സ്പെല്ലിംഗ് അറിയില്ല.
    2 .ഈ കക്ഷിയും എല്‍ കെ ജി മുതല്‍ സി ബി എസ് ഇ ആണ്‌.അവിടുന്ന് തന്നെ പ്ലസ്‌ ടു വും ജയിച്ചു.സിലബസ്സിന്റെ സ്പെല്ലിംഗ് എഴുതിയത് കാണണോ?
    celebs ....
    ഇപ്പോള്‍ സി ബി എസ് ഇ എന്താണ് ചെയ്തു കൊണ്ടിരിക്കുന്നത്?പബ്ലിക്‌ എക്സാം optional ആക്കി മാറ്റി.സ്ക്കൂളില്‍ നിന്ന് തയ്യാറാക്കുന്ന ചോദ്യക്കടലാസ്സിന് ഉത്തരമെഴുതാം,സര്‍ട്ടിഫിക്കറ്റ് ഡല്‍ഹിയില്‍ നിന്ന് വരും !

    @സ്വന്തം സുഹൃത്ത്‌,
    നന്ദിയുണ്ട് സുഹൃത്തേ..
    @കോമണ്‍ സെന്‍സ്‌,
    സ്കൂള്‍ നമ്മെ ഒട്ടും സ്വാധീനിക്കില്ലെന്നാണോ?

    @തണല്‍ വഴികള്‍,
    നമ്മുടെ മനസ്സിന്റെ ഇടുക്കം മക്കളിലേക്ക് പടരാതിരിക്കട്ടെ..

    ReplyDelete
  52. Well, I didn't mean the 'appearance' either.If you have got it incorrectly, let me clarify. I was saying that we can not escape by pouring all blame on syllabus for not having a newer generation with social values. Parents are equally responsible for this. We are tying our children up in front of visual media, their leisure time has been spent 'alone in a room on a keyboard or TV remote' and how could we expect them to grow with a social eye and humanity.

    In my college days, I had a bundle of friends who came with different backgrounds and were following different syllabuses. But, when it came to the social matters, everyone was well aware, and were ready to do their tiny bits. That's because, we spent our leisure time with family, we mingled with all kind of people, we had different kinds of playmates - who behold different ideological values, some of them were poor, some were rich but we did not have any barrier between us.
    Our parents never locked us inside a room. We learned from our playgrounds, we learned to share and care from there. We learned the value of loving each other, we fought over silly things but we united within minutes. The 'social eye' came to us from the society we lived in as we were allowed to mingle with everyone.
    Looks at the kids in this era....aren't their feet tied in front of visual media...? How could you expect them to learn from society..? And that's why they are growing as Amul babies without any concern for the society and no human values.
    Syllabus can not be chosen many times as we live in different countries and many things have changed in so called God's own country as well. Parents play a phenomenal role in molding a new generation who cares for the society regardless of the skin color, religion, language, caste, etc. That's what I meant!

    ReplyDelete
  53. ആര്‍ജ്ജവത്തിന് ആശംസ

    ReplyDelete
  54. നന്നായി പറഞ്ഞു.
    ആശംസകള്‍.

    ReplyDelete
  55. what a blog! Fantastic...I liked the way of writing! :)

    ReplyDelete
  56. ഉള്ളവനും ഇല്ലാത്തവനും ഒരിമിച്ചിരുന്നു പഠിക്കുന്നത് സാധാരണ സര്‍ക്കാര്‍ സ്കൂളുകളില്‍ തന്നെ .. അവിടെ അവര്‍ പരസ്പരം സ്നേഹവും ഇല്ലായ്മകളും പങ്കു വെക്കുന്നു... ഇതേ കുറിച്ച് സംസാരിക്കാനുള്ള അറിവുകള്‍വളരെ കുറവാണ് .....അതുകൊണ്ട് ഒന്നും മിണ്ടാതിരിക്കുന്നതാണ് ബുദ്ധി എന്ന് തോന്നുന്നു...........അല്ലെ?

    ReplyDelete
  57. അധ്യാപകന്റെ നിലവാരം, കുട്ടിയുടെ കഴിവ് ,മാതാപിതാക്കളുടെ ഇടപെടല്‍. വീട്ടിലേയും വിദ്യാലയത്തിലേയും ചുറ്റുപാടുകള്‍. ഇവയൊക്കെയാണ് കുട്ടിയുടെ വിദ്യാഭ്യാസത്തെ ബാധിക്കുന്ന പ്രധാന ഘടകങ്ങള്‍. സിലബസ്സേതായാലും ഇതിലെ ഏറ്റക്കുറച്ചിലുകള്‍ തീര്‍ച്ചയായും കുട്ടിയുടെ പഠനത്തെ ബാധിക്കും.സര്‍ക്കാര്‍ സ്കൂളുകള്‍ നിലവാരമില്ലാത്തവയാണെ ന്നതിനോട് യോജിപ്പില്ല.എന്നാല്‍ അധികാരികളുടെ അലംഭാവം കൊണ്ട് ചിലവയെങ്കിലും പിന്നാക്കം പോവുന്നുണ്ട്.
    സര്‍ക്കാര്‍ സ്കൂളില്‍ മലയാളം പോലെതന്നെ ഇംഗ്ലീഷും,ഹിന്ദിയും കുട്ടി സ്വായത്തമാക്കട്ടെ.പോരായ്മകള്‍ പരിഹരിച്ച് പഠനനിലവാരം ഇനിയും ഉയര്‍ത്തുകവഴി അവരിനിയും മുന്നിലേക്കു കുതിക്കട്ടെ..!
    ഒത്തിരിയാശംസകളോടെ...പുലരി

    ReplyDelete
  58. ഇന്ന് ഈ ബ്ലോഗിലെ മുഴുവന്‍ പോസ്റ്റുകളിലൂടെയും ഒരു യാത്ര നടത്തി .............
    ഫോളോ ചെയ്തിരുന്നെങ്ങിലും പലപ്പോഴും ഇവിടെ എത്തിയിരുന്നില്ല,പ്രവാസത്തിന്റെ തിരക്കുകള്‍ക്കിടയില്‍
    ജാസിം കുട്ടി യുടെ പുതിയ പോസ്റ്റാണ് വീണ്ടും ഇവിടെ എത്തിച്ചത് ..
    എല്ലാ പോസ്റ്റുകളും വായിച്ചു ,,,,,,,,,,,,,
    എല്ലാം ഒന്നിനൊന്നു മെച്ചം .. വീണ്ടും വീണ്ടും എഴുതാന്‍ നാഥന്‍ അനുഗ്രഹിക്കട്ടെ എന്ന് പ്രാര്‍ഥിച്ചു കൊണ്ട് ...

    ReplyDelete
  59. സിലബസില്‍ തൊട്ട് കൈ പൊള്ളിയാ? കാണാനേ ഇല്ല!

    ReplyDelete
  60. വാകപ്പൂമരത്തിന്‍ ഭംഗി കണ്ടാണ്‌ ബ്ലോഗില്‍ കയറിയത്.........കൊള്ളാം.........എഴുത്ത് നന്നായി.......
    [എന്‍റെ ഒരു കുഞ്ഞു പോസ്റ്റ്‌ ഉണ്ട്........ജംഗമ വിളക്ക്...സ്നേഹ സ്വാഗതം........]

    ReplyDelete
  61. രോഷം മനസിലാവുന്നു. എഴുതിയത് ഒരുവിധമെല്ലാം വാസ്തവവും. സി.ബി. എസ്. ഇ സെലിബസ് ആയാലും കേരള സെലബാസ് ആയാലും എല്ലാവരും വിധ്യാരതികള്‍ തന്നെയാണ്. എല്ലാറ്റിനും ഓരോ ഗുണ വശങ്ങള്‍ ഉണ്ടെങ്കില്‍ ഒരു ദോഷ വശവും ഇല്ലാതിരിക്കില്ല. പക്ഷെ അതൊന്നും കുട്ടികളുടെ ഭാവിക്ക് വിലങ്ങു തടി ആവരുത്..
    നന്മകള്‍ നേരുന്നു..
    സസ്നേഹം..
    www.ettavattam.blogspot.com

    ReplyDelete
  62. ഇവിടെ വരാന്‍ അല്പം വൈകി , ഇന്നാണിവിടെ എത്തിപെട്ടത്
    സിലബസ് ഏതായാലും പഠിക്കുന്നവരുടെ ബുദ്ധിക്ക് അനുസരിച്ച് വിജയം ഉണ്ടാകും , പിന്നെ കേരള സിലബസ് പുഛത്തോടെ കാണുന്നവര്‍ അനേകം ഉണ്ട് നമ്മുടെ നാട്ടില്‍ . പഠിക്കുന്ന സ്കൂളിന്‍റെ സിലബസ് കൂടി ആടംഭരമായ് കാണുന്ന ആളുകള്‍

    ReplyDelete
  63. വളരെ സങ്കുചിതമായ ഒരു ചിന്ത എന്ന് പരയാതീരിക്കാന് വയ്യ .കേരള സിലബസും സി ബി എസ് ഈ സിലബസും തമ്മില്‍ ഉള്ള താരതമ്യം വളരെ ബാലിശം ആയിപ്പോയി .തങ്ങളുടെ പരുക്കന്‍ ജീവിത യാതാര്‍ത്ഥ്യങ്ങളെ നേരിടാന്‍ ഈ രണ്ടു സിലബസില്‍ പഠിച്ചത് കൊണ്ടൊന്നും കഴിയില്ല .താങ്കള്‍ക്ക് തന്നെ ഇതിനു മുന്പ് ഇട്ട പോസ്റ്റിലെ അനുഭവം പോലെ ഹിന്ദി സംസാരിക്കാന്‍ ഒരു ഹിന്ടിക്കാരിയുമായി കുറേക്കാലം ഇട പഴകേണ്ടി വന്നു ,പത്താം ക്ലാസ് വരെയെങ്കിലും താങ്കള്‍ പഠിച്ച ഹിന്ദി ഒക്കെ എന്ത് സഹായം ആണ് അപ്പോള്‍ ചെയ്തത് ?ആശംസകള്‍ ,ഭാഷ വളരെ മനോഹരമാണ് ,കഥ ,കവിത ഒക്കെ എഴുതിയാല്‍ നന്നാവും .

    ReplyDelete
  64. നല്ലൊരു ചർച്ചയാണല്ലോ ഇവിടെ നടന്നീരിക്കുന്നത്...

    ReplyDelete
  65. ഇന്ത്യയിൽ ത്രിഭാഷാ ( മാതൃ ഭാഷ ,ഹിന്ദി ,ഇംഗ്ലീഷ് ) പദ്ധതി ജവഹര്‍ലാല്‍ നെഹ്‌റുവിന്റെ കാലം മുതല്‍ നിലനില്‍ക്കുന്നുണ്ട്. അതിന്‍ പ്രകാരം പഠിപ്പിക്കുന്ന ഒരു ഭാഷയെങ്കിലും മാതൃഭാഷ ആയിരിക്കണം .ഇത് വിദ്യാഭ്യാസ അവകാശ നിയമത്തില്‍ പറയുന്നുമുണ്ട് .മാതൃഭാഷയിലൂടെയുള്ള ബോധനമാണ് ഉത്തമം എന്ന് ലോകമെങ്ങും അംഗീകരിച്ചിട്ടുള്ള വിദ്യാഭ്യാസ തത്വമാണ്. സമൂഹത്തിന്‍റെ വൈജ്ഞാനിക വളര്‍ച്ചയ്ക് മാതൃഭാഷയിലുള്ള വിദ്യാഭ്യസത്തിനുള്ള പങ്കിനെക്കുറിച്ച് വിദ്യാഭ്യാസ വിദഗ്ദര്‍ക്ക് സംശയമൊന്നുമില്ല.ഇംഗ്ലീഷും മലയാളത്തില്‍ പഠിക്കുന്ന നാട്ടില്‍ അടിസ്ഥാന ശാസ്ത്ര വിഷയങ്ങള്‍ വിദ്യാര്‍ത്ഥികള്‍ മാതൃഭാഷയില്‍ മനസ്സിലാക്കുന്നതാണ് ഉചിതം. ഇംഗ്ലീഷ് രണ്ടാംഭാഷ ആയി സ്വീകരിക്കാം. ഇന്ത്യയിലെ ജനതകളുടെ സർഗ്ഗശേഷി നശിപ്പിക്കുന്ന ഇംഗ്ലീഷ് മാധ്യമത്തിലൂടെയുള്ള പഠനം ഒഴിവാക്കുക .ഇന്ത്യയില്‍ ഏറ്റവും കൂടുതല്‍ വികാസം പ്രാപിക്കുന്ന ഭാഷ മലയാളമാണെന്നാണ് പുതിയ സര്‍വേ പറയുന്നത്. മലയാളഭാഷ മരണത്തിലേക്ക് പോവുകയല്ല മറിച്ച് കൂടുതല്‍ നവീകരണം സംഭവിച്ച് രാജ്യത്തെ തന്നെ ഏറ്റവും വികാസം പ്രാപിച്ച ഭാഷയായി മാറുകയാണെന്നാണ് ബറോഡയില്‍ പ്രവര്‍ത്തിക്കുന്ന ഭാഷാ റിസര്‍ച്ച് ആന്‍ഡ് പബ്ലിക്കേഷന്‍ അഖിലേന്ത്യാ തലത്തില്‍ നടത്തിയ പീപ്പിള്‍സ് ലിംഗ്വിസ്റ്റിക്‌സ് സര്‍വേ പറയുന്നത്.കേരളത്തില്‍ ഇംഗ്ലീഷ്‌ മീഡിയം വിദ്യാഭ്യാസം വലിയ കച്ചവടമാണ്‌. എന്ത് കൊണ്ടാണ് ഇത്രയും വര്ഷം ഇംഗ്ലീഷ് ഭാഷയിൽ പഠിപ്പിച്ചിട്ടു ഇന്ത്യയിലെ ഒരു സർവകലാശാല പോലും ലോക റാങ്കിൽ ആദ്യത്തെ 500 എണ്ണത്തിൽ പോലും വരാത്തത് ? തദ്ദേശ ഭാഷയിൽ പഠിപ്പിക്കുന്ന രാജ്യങ്ങളിലെ സർവകലാശാലകൾ എല്ലാം ഗവേഷണത്തിലും പഠനത്തിലും മുമ്പിൽ എത്തുകയും ചെയ്യുന്നു .വിദേശിക്ക് അടിമകളെ ഉണ്ടാക്കുന്ന ഇംഗ്ലീഷ് വിദ്യാഭ്യസ രീതി . എന്നും വിദേശിയുടെ സാങ്കേതിക വിദ്യുടെ കീഴിൽ അടിമയെപോലെ പണിയെടുക്കേണ്ടി വരുന്നവൻ അക്കിയെടുക്കുന്ന,ഗുമസ്തന്മാരെ മാത്രം സൃഷ്ടിക്കാൻ കെല്പുള്ള ഇംഗ്ലീഷ് വിദ്യാഭ്യാസ രീതി ഇനിയും നമ്മുടെ നാടിനെ മൂന്നാം ലോക രാജ്യമാക്കി മാത്രം നിര്ത്തും എന്ന് മനസിലാക്കുക .മാതൃഭാഷാമാധ്യമത്തെ സ്കൂളില്‍ നിന്നും ഒഴിവാക്കി ഇംഗ്ലീഷ് മാധ്യമ വിദ്യാഭ്യാസം വ്യാപിപ്പിക്കുക എന്നുള്ളത് ലോകം മുഴുവന്‍ സമ്പൂര്‍ണ്ണ പരാജയവും വിദ്യാഭ്യാസത്തിന്‍െറ അടിസ്ഥാന സിദ്ധാന്തത്തിന് എതിരുമാണ്. പരിഹാര മാര്‍ഗ്ഗം ഉന്നത വിദ്യാഭ്യാസത്തിനും തൊഴില്‍ അവസരങ്ങള്‍ക്കും തുല്യ പ്രാധാന്യം നല്‍കി ഇന്ത്യന്‍ ഭാഷകളെ ശക്തിപ്പെടുത്തുക എന്നുള്ളതാണ്.ഭാഷ സംസാരിക്കുന്നവരുടെ എണ്ണത്തില്‍ മലയാളത്തിന്റെ വളരെ പിറകില്‍ നില്‍ക്കുന്ന ഭാഷകളാണ് ഐസ്ലാന്‍ഡിക്കും നോര്‍വീജിയന്‍ ഭാഷയും. എന്നിട്ടും അവിടുത്തെ പ്രാഥമിക വിദ്യാഭ്യാസം മുതല്‍ ഉന്നതവിദ്യാഭ്യാസംവരെ, മെഡിക്കല്‍ സാങ്കേതിക വിദ്യാഭ്യാസം ഉള്‍പ്പെടെ സകലതും നടക്കുന്നത് മാതൃഭാഷയായ ഐസ്ലാന്‍ഡിക്കിലും നോര്‍വീജിയന്‍ ഭാഷയിലുമാണ്. ഇത് അവരുടെ ജീവിത നിലവാരത്തെ ഒരുതരത്തിലും പിറകോട്ടടിപ്പിച്ചിട്ടില്ല. ലോകത്തിലെ ഏറ്റവും മുന്തിയ ജീവിതനിലവാരമുളള രാജ്യങ്ങളുടെ കൂട്ടത്തിലാണ് ഐസ്ലാന്‍ഡും ഫിന്‍ലാന്‍ഡും നോര്‍വെയും മറ്റും.കേരള സർക്കാർ അടിയത്തിരമായി കേരളത്തിലെ എല്ലാ സാങ്കേതിക -തൊഴില്‍പര പാഠ്യ -പഠനാനന്തരപരിശീലനത്തിൽ മലയാള ഭാഷ ഉൾപെടുത്തണം.എല്ലാ വികസിത രാജ്യങ്ങളിലും അവരുടെ ഡോക്ടര്‍മാരേയും എഞ്ചിനീയര്‍മാരേയും പഠിപ്പിക്കുന്നത് മാതൃഭാഷഭാഷകളിലൂടെയാണ്. ആശയവിനിമയത്തിന് ഇംഗ്ലീഷ് പഠനവും പ്രോത്സാഹിക്കപ്പെടുന്നു. മാതൃഭാഷ യിൽ വിദ്യാഭ്യാസവും ആശയവിനിമയത്തിന് ഇംഗ്ലീഷ് പഠനവും ഉപയോഗിച്ചുള്ള വിദ്യാഭ്യാസ രീതി കൊണ്ട് മാത്രമേ ഇന്ത്യ രക്ഷപെടു .

    ReplyDelete