
ഇന്നലെ മുതല്‍ നമ്മുടെയെല്ലാം കണ്ണും,കരളും കാതും ജപ്പാനിലാണ്.
പ്രകൃതി അതിന്റെ എല്ലാ രൌദ്രഭാവത്തോടും കൂടിയാണ് അവിടെ തിമിര്‍ത്താടുന്നത്.
ജീവനില്ലാത്ത റോബോട്ടുകളെ അനുസരിപ്പിക്കുന്ന നാട്ടിലിന്ന് ജീവനുള്ള മനുഷ്യന് നിസ്സഹായന്..
മരണ സംഖ്യ നേരം കഴിയുന്തോറും കൂടിക്കൊണ്ടേയിരിക്കുന്നു.ടി വിയില്‍ കൂടി കാണുന്ന ചിത്രങ്ങള്‍ ഒരു ഇംഗ്ലീഷ് സിനിമയിലേതാണോ എന്ന് സംശയിച്ചു പോകുന്നത്ര ഭീകരം.
ടോയ് ഹൌസുകള്‍ പോലെ വീടുകള്‍ ഒഴുകിക്കൊണ്ടിരിക്കുന്ന കാഴ്ച സംഭ്രമജനകം.
അവിടെയുള്ള മനുഷ്യര്‍...അവരുടെ അവസ്ഥ..ആലോചിക്കാന്‍ കഴിയുന്നില്ല.
എത്ര എത്ര കുഞ്ഞുങ്ങള്‍ക്ക് മാതാപിതാക്കളെ നഷ്ടപ്പെട്ടിരിക്കാം.
ഇണ തുണകള്‍ നഷ്ടമായവരെത്ര..
ഞാനീയവസരം ഓര്‍ക്കുന്നത് ജപ്പാനിലുള്ള ബ്ലോഗ്ഗര്‍ മഞ്ജുവിനെയാണ് .
സുഖമാണോ മഞ്ജൂ?
മഞ്ജുവും കുടുംബവും സുരക്ഷിതരായിരിക്കണേ എന്ന പ്രാര്‍ത്ഥനയിലാണ് ഞാന്‍.
ബൂലോകം നല്കിയ ആത്മബന്ധം എത്രത്തോളം വലുതാണ് എന്നും കൂടി അനുഭവപ്പെട്ടു ഈ സംഭവത്തോടെ.
മനുഷ്യരുടെ എല്ലാ ഹുങ്കും അസ്തമിക്കാന്‍ പ്രകൃതി ഒന്ന് കണ്ണ് മിഴിച്ചാല്‍ മതി.അറിയാവുന്ന എല്ലാ ദൈവങ്ങളെയും വിളിച്ചവന് കേഴും..തന്റെ എല്ലാ സമ്പത്തും വലിച്ചെറിയാനവന്‍ തയ്യാറാകും..ജീവന് മാത്രം തിരിച്ചു കിട്ടിയാല്‍ മതിയെന്ന് പറഞ്ഞു അലറിക്കരയും..
പണ്ട് സിലോണില്‍ ഉണ്ടായിരുന്ന എന്റെ വലിയ കാരണവര്‍ പറഞ്ഞതായി കേട്ടിട്ടുണ്ട് അവിടെ ഒരു ഭയങ്കര വെള്ളപ്പൊക്കമുണ്ടായപ്പോള്‍ ഒരാള്‍ തന്റെ കുഞ്ഞിനെ കിടത്തി അതിന്മേല് ചവിട്ടി എന്തോ പിടിച്ചു രക്ഷപ്പെട്ടത്രേ!
അതാണ് ജീവന്റെ വില..
ആ വിലപിടിച്ച ജീവനാണ് നമ്മള് യാതൊരു മൂല്യവും കല്‍പ്പിക്കാതെ പാഴാക്കിക്കളയുന്നത്.
ജീവിക്കുന്ന ഓരോ നിമിഷവും വിലപിടിപ്പുള്ളതാക്കാന്‍ ദൈവം നമ്മെ തുണയ്ക്കട്ടെ..
ജപ്പാന് എത്രയും വേഗം പൂര്‍വ സ്ഥിതി പ്രാപിക്കുമാറാകട്ടെ.
നമുക്കൊന്നായി പ്രാര്‍ഥിക്കാം..
നമുക്കൊന്നായി പ്രാര്‍ഥിക്കാം..
ReplyDeleteഎഴുതിയതിനോട് പരിപൂര്‍ണ്ണ യോജിപ്പ്.
ReplyDeleteപ്രാര്‍ഥനയും.
കാലികപ്രസക്തമായ ലേഖനം...എല്ലാവിധ സുരക്ഷസന്നാഹങ്ങള്‍ ഉണ്ടായിട്ടും സംഭവിച്ച ഈ സുനാമി ദുരന്തത്തിന് മുന്നില്‍ ഒരു നിമിഷം ഞാനും മൌനം ആചരിക്കുന്നു..മനുഷ്യന് എത്ര ദുര്ബലന്!!
ReplyDeleteഇനിയൊരു ദുരന്തം എവിടെയും സംഭവിക്കാതിരിക്കട്ടെ.ഓരോ ദുരന്തം കഴിയുന്തോറും നാം പ്രാർത്ഥിച്ചു കൊണ്ടിരിക്കുന്നു.
ReplyDelete>>മനുഷ്യരുടെ എല്ലാ ഹുങ്കും അസ്തമിക്കാന്‍ പ്രകൃതി ഒന്ന് കണ്ണ് മിഴിച്ചാല്‍ മതി.അറിയാവുന്ന എല്ലാ ദൈവങ്ങളെയും വിളിച്ചവന് കേഴും..തന്റെ എല്ലാ സമ്പത്തും വലിച്ചെറിയാനവന്‍ തയ്യാറാകും..ജീവന് മാത്രം തിരിച്ചു കിട്ടിയാല്‍ മതിയെന്ന് പറഞ്ഞു അലറിക്കരയും..<<
ReplyDeleteഇതാണ് സത്യം..മനുഷ്യന്റെ അഹങ്കാരങ്ങള്‍ക്ക് മേല്‍ വല്ലപ്പോഴും മുകളിലുള്ളവനില്നിന്നും വന്നുഭവിക്കുന്ന ശിക്ഷകള്‍.രക്ഷക്കായ് നമുക്ക് പ്രാര്‍ഥിക്കാം.ജീവന് ബാക്കിയായ മനുഷ്യജന്മങ്ങള്ക്ക് വേണ്ടിയും.
This comment has been removed by the author.
ReplyDelete"മാ :ധന കുരു ജന യൌവന ഗര്‍വ്വം
ReplyDeleteഹരതി നിമേഷാദ് കാലം സര്‍വ്വം
മായാ മായാ മയമിതമഖിലം ഹിത്വാ
ബ്രഹ്മ പദം ത്വം പ്രവിശ വിദിത്വാ "
ധനസ്ഥിതി ,വംശ മഹിമ ,ആള്‍ബലം ,യൌവനം (ബലം സൌന്ദര്യം ) ഇവയിലൊന്നും അഹങ്കരിച്ചിട്ടു ഒരു കാര്യവുമില്ല ,,അര നിമിഷം കൊണ്ട് ഇതെല്ലാം ഇല്ലാതായി പോകാവുന്നതേയുള്ളൂ ..
ഈ കാണുന്നതെല്ലാം വെറും മായയാണ് ..ഈ അറിവാണ് ഏറ്റവും ആവശ്യം ..(ശരിയായ മോക്ഷം എന്നത് ഭൌതിക സുഖങ്ങള്‍ നശ്വരമാണെ അറിവ് തന്നെയാണ് )
എല്ലാം വായിച്ചു .
ReplyDeleteകൂടെ ദുഖിക്കുന്നു ...
സുനാമിത്തിരകളും ഭൂകമ്പങ്ങളും ഇനിയും ആവര്‍ത്തിക്കാം ,
എവിടെയും ....
അവനൊന്നു നിശ്ചയിച്ചിട്ടുണ്ട് .
അത് നടക്കും .
ആര്‍ക്കും രക്ഷയില്ല അതില്‍നിന്നും ..
ഒരു പ്രമാണവും നമ്മെ രക്ഷിക്കുന്നില്ല എന്നതുകൊണ്ട് ശേഷം എന്ത് എന്ന് ചിന്തിക്കാം ...
മെയ്പ്പൂക്കളുടെ പ്രാർത്ഥനയിൽ, ഒത്തു ചേരുന്നു. പ്രകൃതി ഹിരോഷിമ തീർക്കുന്നത് അവസാനിപ്പിക്കുമെന്ന് പ്രതീക്ഷിക്കാം, മനുഷ്യനല്ലല്ലോ!
ReplyDeleteപ്രകൃതിയുടെ ക്ഷോഭം നാള്‍ക്ക്നാള്‍ വര്‍ദ്ധിച്ചു കൊണ്ടിരിക്കുന്നു.
ReplyDeleteനിസ്സഹയാരാകുന്ന മനുഷ്യന് ജീവനുവേണ്ടി കേഴുന്നു.
എത്ര സാങ്കേതികമായി പുരോഗമിച്ചാലും
ReplyDeleteഎത്ര വലിയ കോട്ടകള്‍ കെട്ടി പൊക്കിയാലും
ഒരുകാറ്റ് , അല്ലങ്കില്‍ ഒരു തിരമാല,
എല്ലാ അഹങ്കാരങ്ങളെയും ആര്ഭാടങ്ങളെയും
നക്കി തുടയ്ക്കും
മനുഷ്യന് എത്ര നിസ്സാരന്
മഞ്ജുവിനും കുടുംബത്തിനും, മറ്റെല്ലാവരെയും ദൈവം കാത്തു രക്ഷിക്കട്ടെ
നമുക്ക് പ്രാര്‍ത്ഥിയ്ക്കാം, വേറെന്തു ചെയ്യാന്‍!
ReplyDeleteമനുഷ്യന്റെ നിസ്സാരത വെളിപ്പെടുന്ന നിമിഷങ്ങള്‍, പ്രാര്‍ത്ഥനമാത്രം ബാക്കി.
ReplyDeleteമഞ്ജുവും കുടുംബവും സുരക്ഷിതരാണ്...
ReplyDeleteമഞ്ജുവിന്റെ ബസ്സില്‍ നിന്നും:
manju manoj: "ഞങ്ങള്‍ ഓക്കേ ആണ്... എന്നാലും വല്ലാത്ത വിഷമം.. ടി വി കാണാന്‍ പറ്റണില്ല... എല്ലായിടത്തും റെസ്ക്യൂ സ്റ്റാര്‍ട്ട് ചെയ്തു...ന്യൂസ് ല്‍ ഇപ്പോള്‍ 8:30 kku Prime minister കോണ്‍ഫറന്‍സ് വിളിച്ചിട്ടുണ്ട് എന്ന് പറയുന്നു.. അത് കഴിഞ്ഞു എമര്‍ജന്‍സി എന്തെങ്കിലും പറയുമായിരിക്കും..."
പ്രാര്‍ത്ഥിക്കാം നമുക്ക്... നിസ്സഹായരായ എല്ലാവര്ക്കും വേണ്ടി...
All world pray for Japan, me too
ReplyDeleteദുരന്തങ്ങളില്‍നിന്ന് പിന്നെയും ഉയിര്‍ത്തെഴുന്നേറ്റ ഒരു രാജ്യവും ജനതയും.
ReplyDeleteപ്രാര്തനയോടെ....
@കാര്ന്നോര്,
ReplyDeleteചെറുവാടി,
ജാസ്മിക്കുട്ടി.
moideen angadimugar ,
എക്സ് പ്രവാസിനി,
രമേശ് അരൂര്‍,
pushpamgad ,
ശ്രീനാഥന്‍,
റാംജി,
കെ.എം.റഷീദ്,
ശ്രീ,
സ്മിത മീനാക്ഷി,
കുഞ്ഞുസ്,
അജിത്,
ഷമീര്‍ തളിക്കുളം,
ഈ പ്രാര്‍ഥനയില്‍ പങ്ക് ചേര്‍ന്ന എല്ലാവര്ക്കും നന്ദി..നന്ദി..
മഞ്ജുവും കുടുംബവും സുരക്ഷിതരാണെന്നറിഞ്ഞു..സമാധാനം.ദൈവത്തിന് സ്തുതി!
ഉദയ സൂര്യന്റെ നാട്ടില്‍ എത്രയും വേഗം ഉണര്‍വ് വരട്ടെ..
കാലിക പ്രസക്തമായ ഒരു ലേഖനം.
ReplyDeleteനന്മ നിറഞ്ഞ മനസ്സിന്റെ ആവലാതി.
അഭിനന്ദനങ്ങള്‍.
പ്രാര്‍ത്ഥിക്കാം...
ReplyDeleteരാക്ഷസ തിരമാലകള്‍ക്ക് വിശപ്പ് ശമിക്കട്ടെയെന്നു..
ഇനിയും ഭൂമി അവളെ പ്രകോപിപ്പിക്കാതിരിക്കട്ടെയെന്നു...
നമുക്ക് പ്രാര്‍ത്ഥിയ്ക്കാം
ReplyDeleteസഹജീവികളെക്കുറിച്ചു വേവലാതിപ്പെടുന്നത് മനസ്സില്‍ നന്മയുള്ളവരാണ്.
ReplyDeleteനമുക്കു പ്രാര്‍ത്ഥിക്കാം
മനുഷ്യന് തട്ടിച്ചും വെട്ടിച്ചും വെല്ലുവിളിച്ചും ഉണ്ടാക്കുന്നതെല്ലാം ഇല്ലാതാക്കാന്‍ ഒരു നിമിഷത്തിന്റെ ചെറിയ ഒരംശം മാത്രം മതി എന്ന് ഇത്തരം ക്ഷോപങ്ങള്‍ നമ്മളെ ഓര്‍മ്മപ്പെടുത്തുന്നു. അവനിലേക്ക് മടങ്ങാന്‍, അവനെ ഓര്‍ക്കാന്‍ ഇത്തരം സംഭവങ്ങള്‍ ഉണ്ടായിക്കൊണ്ടേയിരിക്കും. പ്രാര്‍ഥിക്കാന്‍ മാത്രമേ നമുക്കാവുള്ളൂ...
ReplyDeleteഉദകപ്പോളകൾക്ക് ആത്മവിചിന്തനത്തിനുള്ള സമയം....
ReplyDeleteപ്രകൃതിദുരന്തങ്ങളിൽ പെട്ടുപോയ പാവങ്ങൾക്ക് ഒരു ദൈവവും തുണയാവില്ല...
(മഞ്ജു മനോജും കുടുംബവും ആപത്തില്ലാതിരിക്കുന്നു എന്നറിയിച്ചതിനു നന്ദി, കുഞ്ഞൂസ്...)
നമുക്ക് പ്രാര്‍ത്ഥിക്കാം അവര്‍ക്ക് വേണ്ടി.
ReplyDeleteപിന്നെ ഒന്നുകൂടിയുണ്ട്.ദുരന്തങ്ങല്ക്കെതിരെ ജപ്പാന്റെ മുന്‍ കരുതലുകള്‍ ശ്ലാഘനീയമാണു. ഇങ്ങനെയൊരു ഭൂകമ്പം ഇന്ത്യയിലായിരുന്നെങ്കിലോ..?
പ്രാര്‍ത്ഥനാപൂര്‍വ്വം...
ReplyDeletewith prayer for all victims in japan
ReplyDeleteThe 3 powers are unbearable when they come into force at full-throttle:
ReplyDelete1) WATER
2) AIR
3) FIRE
May God bless all...
അനുഭവിക്കുന്നവര്‍ക്കെ വേദനയുടെ കടുപ്പം അറിയൂ... അവരുടെ ആത്മ ശാന്തിക്കായി പ്രാര്‍ഥിക്കുന്നു. ഒപ്പം അവര്‍ക്കായി ഈ എളിയവന്റെ ഒരു സമര്പണം സുനാമിനല്ല മനസ്സിന് അഭിനന്ദനങ്ങള്‍.
ReplyDeleteനാം ചെയ്തു കൂട്ടുന്ന പാപങ്ങള്‍ക്ക് ദൈവം ചിലപ്പോള്‍ അതിക്രൂരമായി ശിക്ഷിക്കും....ചിലപ്പോള്‍ അത് അനുഭവിക്കുന്നത് അക്രമവും അനീതിയും കാണിക്കുന്നവര്‍ മാത്രമല്ല...കുറെ നിരപരാതികള്‍ കൂടെ അനുഭവിക്കും...ഈ നിരപരാതികള്‍ക്ക് മറ്റുള്ളവരെ അപേക്ഷിച്ച് ശിക്ഷയുടെ കാഠിന്യം കുറയുമെന്നുമാത്രം..അങ്ങിനെ കുറക്കുന്നത് അവരോടുള്ള ദയകൊണ്ടായിരിക്കില്ല. മറിച്ച് പിന്നിട് അവര്‍ അനുഭവിക്കുന്ന യാതനകള്‍ കണ്ടിട്ടെങ്കിലും മറ്റുള്ളവര്‍ പഠിക്കാന്‍ വേണ്ടിയാണ്.എന്നിട്ടുമുണ്ടോ പഠിക്കുന്നു നാം..എവടെ എന്നെ തല്ലണ്ടമ്മേ അമ്മ നന്നാവില്ല..എന്നല്ലേ മനുഷ്യന്റെ ചിന്ത.ഇപ്പോള്‍ ജപ്പാനില്‍ സംഭവിച്ചു നാളെ ഇവിടെ ആയിക്കൂടെന്നുണ്ടൊ..?ദുരന്തങ്ങള്‍ കാണുമ്പോഴും കേള്‍ക്കുമ്പോളും അനുഭവിക്കുമ്പോഴും മാത്രം ദൈവത്തെ ഓര്‍ത്താല്‍ പോര......അക്രമവും അനീതിയും ചെയ്യുമ്പോള്‍ ദൈവത്തെ ഓര്‍ത്താല്‍.....ഒന്നു മനുഷ്യനായി ജീവിച്ചാല്‍ മതിയായിരുന്നു.......അവിടെ പൊഴിയുന്ന ആത്മാക്കള്‍ക്ക് വേണ്ടിയും മരിക്കാതെ മരിക്കുന്ന മനുഷ്യര്‍ക്കു വേണ്ടിയും ഹൃദയമുരുകി പ്രാര്‍ത്ഥിക്കാം
ReplyDeleteമരണം സുനിശ്ചിതമായി മുന്നില്‍ കാണുമ്പോഴേ മനുഷ്യന് ബോധവാനാവുകയുള്ളൂ. മരണം മുന്നിലെത്തുമ്പോള്‍ പാഴാക്കിയ പഴയ കാലം ഓര്‍ക്കും തീര്‍ച്ച.
ReplyDeleteനല്ല പോസ്റ്റ്.
പ്രാര്‍ത്ഥിക്കാന്‍ അല്ലാതെ എന്താ കഴിയുക ..
ReplyDeleteഇഹലോകത്തിന്റെ നൈമിഷികത വിളിച്ചോതുന്ന പോസ്റ്റ്..നന്നായിരിക്കുന്നു...
ReplyDeleteഇനിയം ദുരന്ത ങ്ങള് ഉണ്ടാവാതിരിക്കട്ടെ എന്ന പ്രാര്‍ത്ഥന മാത്രം.
ReplyDeleteദൈവ നിഷേധവും അഹങ്കാരവും പ്രപഞ്ച നാഥന് സഹിക്കാന്‍ കഴിയാതാവുമ്പോള്‍ ചെയ്തു പോകുന്നതവാം.മനുഷ്യ അഹങ്കാരം അത്രതോളമല്ലേ ഇന്ന് ? ദൈവം ദയാ നിധിയാണ്, ക്രൂരമല്ല ഒരിക്കലും.
ReplyDeleteലേഖനം ചെറൂതെങ്കിലും സന്ദര്‍ഭോചിതം.
ജപ്പാന് എത്രയും വേഗം പൂര്‍വ സ്ഥിതി പ്രാപിക്കുമാറാകട്ടെ.
ReplyDeleteനമുക്കൊന്നായി പ്രാര്‍ഥിക്കാം..
@ashraf ambalathu,
ReplyDelete@ഫെമിന ഫാറൂക്ക്,
@ഇസ്മായീല്‍,
@മുനീര്‍,
@ഷബീര്‍,
@ജയന് ഏവൂര്‍,
@നന്ദു,
@ലത്തീഫ്,
@റാഷിദ് മാലിക്,
@കാഴ്ചക്കാരന്,
@മുസ്തഫ പുളിക്കല്‍,
@ശുകൂര്‍,
@വില്ലേജ്മാന്‍,
@അനശ്വര,
@അക്ബര്‍,
@പി എം കോയ,
@ഷമീര്‍.ടി.കെ,
ഇവിടെയെത്തി വ്യഥകള്‍ പങ്കിട്ട എല്ലാ പ്രിയ സുഹൃത്തുക്കള്‍ക്കും സ്നേഹപൂര്‍വ്വം നന്ദി പറയുന്നു.
ഈ കൊടും ദുരിതങ്ങള്‍ക്കിടയില്‍ ജപ്പാന് ജനത കാണിച്ച ധൈര്യവും സ്ഥൈര്യവും എടുത്തു പറയേണ്ടിയിരിക്കുന്നു.അവരുടെ crisis management കാണുമ്പോള്‍ അറിയാതെ പറഞ്ഞ് പോകുന്നു.വീണ്ടുമൊരു ഫീനിക്സ് ആവാന്‍ ഇവര്‍ക്ക് പറ്റും..
ഞാന്‍ ഇവിടെ എത്താന്‍ വളരെ വൈകിപ്പോയി... ക്ഷമിക്കു മെയ്ഫ്ലവര്‍... ദുരന്തം ഉണ്ടായപ്പോള്‍ ഞങ്ങളെ കുറിച്ച് ഓര്‍മിച്ച എല്ലാ നല്ല മനസ്സുകള്‍ക്കും നന്ദി.ഒരു മാസം ആയിട്ടും അഫ്റെര്‍ ഷോക്ക് തുടര്‍ന്ന് കൊണ്ടിരിക്കുന്നു...എങ്കിലും ജപ്പാന് ആയതു കൊണ്ട് വീണ്ടുമിവിടെ തളിരുകളും പൂക്കളും ഉണ്ടാകും എന്നാ ആത്മവിശ്വാസത്തില്‍ ......
ReplyDelete