പെണ്ണും പൊന്നും..
ഇത്രയും പരസ്പര പൂരകങ്ങളായ ഘടകങ്ങള്‍ വേറെയുണ്ടാകുമോ എന്ന് സംശയമാണ്.
പുരാതന കാലം തൊട്ടു തുടങ്ങിയ ഒരു ബാന്ധവമാണത്.
ഇതെഴുതുമ്പോള്‍ സ്വര്‍ണവില എട്ട് ഗ്രാമിന് 15680.
ഇനി എത്ര കൂടിയാലും അതിനോടുള്ള ഭ്രമം കുറയുമെന്ന് തോന്നുന്നില്ല.സ്വര്‍ണ്ണക്കടകളിലെ തിരക്ക് അതാണ് നമ്മോട് പറയുന്നത്.
ഈ മുടിഞ്ഞ ലോഹത്തോടുള്ള സ്ത്രീകളുടെ മനോഭാവം ഒരിത്തിരി മാറിയിരുന്നെങ്കില്‍ ഒരു പാട് പെണ്‍കുട്ടികളുടെ മംഗല്യ സ്വപ്നങ്ങള്‍ പൂവണിയുമായിരുന്നൂ..
ഒരു പാട് മാതാപിതാക്കളുടെ നെഞ്ചിലെ തീയണയുമായിരുന്നൂ..
പക്ഷെ ഇടയ്ക്ക് ഒരു 'എങ്കില്‍' കിടപ്പുണ്ടല്ലോ..
ദിവസേന നമ്മളില്‍ പലരും കേള്‍ക്കുന്ന ഒന്നാണ് "മകളുടെ കല്യാണമാണ്,ഇത്ര പവന് അവര്‍ ആവശ്യപ്പെടുന്നു,വീട്ടിലാണെങ്കില്‍ ഒരു തരി പൊന്ന് പോലുമില്ല.."എന്ന് തുടങ്ങുന്ന പരിദേവനങ്ങള്‍..
ഇന്നത്തെ സ്വര്‍ണ വില വെച്ച് നോക്കുമ്പോള്‍ ഇവര്‍ എങ്ങിനെയാണിതൊക്കെ ഒപ്പിക്കുക എന്നോര്‍ത്ത് തല പുകച്ചിട്ടുണ്ട്.അവസാനം ആയിരം ആളുകളുടെ കൈയും കാലും പിടിച്ചു അവര്‍ കാര്യം സാധിക്കും.അവരോട് ഇത് ആവശ്യപ്പെടുന്നവര്‍ക്കുമറിയാം എങ്ങിനെയെങ്കിലും സംഗതി നടക്കുമെന്ന്.
ഒന്നാലോചിച്ച് നോക്കൂ,നമുക്ക് സ്ഥിരമായി രണ്ടോ മൂന്നോ പവനില്‍ കൂടുതല്‍ ആഭരണങ്ങള്‍ അണിഞ്ഞ് നടക്കാന്‍ കഴിയില്ല.(ഇത്രയും അണിഞ്ഞ് തന്നെയാണ് ഞാനേത് കൊമ്പന്റെയും കല്യാണത്തിന് പോകാറ്.ദൈവാധീനത്താല്‍ ഇക്കാരണത്താല്‍ എനിക്കെവിടെയും പ്രവേശനം നിഷേധിക്കപ്പെട്ടിട്ടില്ല!)
അപ്പോള്‍പ്പിന്നെ ബാക്കിയൊക്കെ ബാങ്ക് ലോക്കറുകളില്‍ സുഖനിദ്ര..
കോടിക്കണക്കിനു രൂപയാണ് ഇങ്ങിനെ ബാങ്ക് ലോക്കറുകളില്‍ നിര്‍ജ്ജീവമായിക്കിടക്കുന്നത്..
ഇതിനു മുമ്പൊരിക്കല്‍ ഒരു സംഘടന സക്കാത്ത് (മുസ്ലിംകളുടെ നിര്‍ബന്ധ ദാനം) സംബന്ധമായി ഒരു ഗ്രാമത്തില്‍ സര്‍വ്വേ നടത്തിയപ്പോള്‍ അറിയാന്‍ കഴിഞ്ഞത് ആ ഗ്രാമത്തിലെ സ്ത്രീകള്‍ ലോക്കറുകളില്‍ സൂക്ഷിച്ചിരിക്കുന്ന സ്വര്‍ണത്തിന്റെ സക്കാത്ത് മതിയത്രേ അവിടുത്തെ ജനങ്ങള്‍ക്ക് എന്നെന്നേക്കുമുള്ള ക്ഷേമാവസ്ഥ കൈവരിക്കാന്‍ എന്നാണ്!!
ഇടത്തരക്കാര്‍ക്കിടയിലും ഇപ്പോള്‍ നൂറു പവനൊക്കെ ഒരു മിനിമം ആയി മാറിയിരിക്കുന്നു.
ആണ്മക്കളുള്ള ഉമ്മമാര്/അമ്മമാര്‍ വിചാരിച്ചാല്‍ ഈ ദുരവസ്ഥ നിഷ്പ്രയാസം മാറ്റിയെടുക്കാന്‍ പറ്റും.അതിന് പാര്‍ലമെന്റില്‍ ബില്‍ പാസ്സാക്കിയെടുക്കേണ്ടത്ര ബുദ്ധിമുട്ടൊന്നുമില്ല.
ഒരു സാധനത്തിന് ആവശ്യക്കാര്‍ കുറയുമ്പോള്‍ അതിന്റെ വിലയിലും താനേ കുറവ് വരില്ലേ?
ഇതിനിടയിലുമുണ്ട് ചില വെള്ളിരേഖകള്‍.ഞാന്‍ കെട്ടുന്ന പെണ്ണിന് ഒരു പവന് പോലും ആവശ്യമില്ലെന്ന് ശഠിക്കുന്ന നട്ടെല്ലുള്ള യുവാക്കള്‍.പക്ഷെ അതൊക്കെ കാണുന്നത് Once in a blue moon എന്ന പോലെയാണെന്ന് മാത്രം.
ഒരു NRI തന്റെ മകളുടെ വിവാഹത്തിന് ഗള്‍ഫില്‍ നിന്ന് ചുമന്നു കൊണ്ട് വന്നത് പോരാഞ്ഞ് നാട്ടിലെ ബ്യൂട്ടിയും ക്വാളിറ്റിയുമൊക്കെയും വാങ്ങിക്കൂട്ടി,അതിനും പുറമേ ലോക്കല്‍ ജ്വല്ലറികളിലും തന്റെ സാന്നിധ്യമറിയിച്ചു !
എന്തിനെന്നോ?
അത്രയധികം കൊടുത്തെന്ന് പൊങ്ങച്ചം വിളമ്പണ്ടേ?
വിളമ്പുന്ന കാര്യം സത്യമായിരിക്കണമെന്ന നിര്‍ബന്ധമുണ്ടേ മൂപ്പര്‍ക്ക്..
സ്നേഹക്കൂടുതല് പ്രകടിപ്പിക്കാന്‍ പോലും നമ്മള് കൂട്ടു പിടിക്കുന്നത് സ്വര്‍ണത്തിനെത്തന്നെ..
എന്റെ പോന്നേ..,പൊന്ന് മോളെ എന്നൊക്കെയാണല്ലോ നമ്മള് വിളിക്കാറ്.
ഒരു കുട്ടിയുടെ മികവിനെപ്പറ്റി പറയുമ്പോള്‍ പോലും "ആള് 916 ആണ് കേട്ടോ..!"എന്നാണ് വിശേഷണം..
വലിയ പാടൊന്നുമില്ലാതെ വിപാടനം ചെയ്യാന്‍ പറ്റുന്ന ഒരു കാര്യത്തിലേക്ക് നമ്മള് ഇറങ്ങിത്തിരിക്കാന്‍ ഇനിയും വൈകിയിട്ടില്ല..
ഒരു 916 പോസ്റ്റ് =))
ReplyDeleteനമ്മുടെ ശീലങ്ങളും ജീവിതരീതിയുമെല്ലാം വിപണി തീരുമാനിക്കുന്ന കാലഘട്ടത്തില്‍ ഇത്തരം കാര്യങ്ങള്‍ അത്രപെട്ടെന്ന് ഇല്ലാതാക്കാനാകുമോ? സ്വാതന്ത്രയദിനത്തേക്കാള് പ്രാധാന്യം അക്ഷയതൃതീയയ്ക്കാണിപ്പോഴെന്ന് മറക്കണ്ട!
ReplyDeleteനന്മയുടെ 'തങ്കത്തിളക്ക'മുള്ള മറ്റൊരു പോസ്റ്റ്
ReplyDeleteനവകേരളത്തിലെ നവവധുക്കളെ വിശേഷിപ്പിക്കാവുന്ന ഏറ്റവും ഉചിതമായ വാക്ക് സഞ്ചരിക്കുന്ന ജ്വല്ലറികള്‍ എന്നാവും.
പര്‍ദയിട്ട് നടക്കുന്നവരും അതിനു മുകളില്‍ വാരിപ്പൂശുന്നു പത്തുപവന്‍ പൊന്ന്.
പദനിസ്വനത്തിന്റെ കമന്റിനും ഒരു കയ്യടി!
ബിരിയാണി അരി പോലും 916 എന്നപേരില്‍ ഇറങ്ങിയ ഒരു കാലഘട്ടത്തിലാണ്
ReplyDeleteനമ്മള് ജീവിക്കുന്നത്.
ഒരു ദിവസം എത്ര പേരാണ് പള്ളിക്കമ്മിറ്റിയുടെ കത്തുകളുമായി 'തെണ്ടി'വരുന്നത്.
പച്ചപ്പാവങ്ങള്‍!പക്ഷെ മകള്‍ക്ക് പറഞ്ഞിരിക്കുന്നത് ഒരു ലക്ഷവും ഇരുപത്തഞ്ച് പവനും.
ഇവര്‍ നമ്മുടെ മുമ്പില്‍ വന്നിരുന്നു കണ്ണീര് വാര്‍ക്കുന്നു.ഇസ്ലാം നിഷിദ്ധമാക്കിയ ഈ സമ്പ്രദായത്തിന് പള്ളികള്ക്കെങ്കിലും കൂട്ട് നില്ക്കാതിരുന്നു കൂടെ...? ഇത്തരം വിവാഹങ്ങള്‍ക്ക് കാര്‍മികത്തം വഹിക്കില്ലെന്ന് പള്ളികള്‍ക്ക് കര്‍ശനമായി പറഞ്ഞു കൂടെ.
അതെങ്ങിനെ..പറഞ്ഞ പൊന്നിനും പണത്തിനും അനുസരിച്ചല്ലേ അവരുടെ കമ്മീഷന്റെ കിടപ്പ്.
മെയ് ഫ്ളവര്‍ പറഞ്ഞതുപോലെ,അഞ്ചു പവനില്‍ കുറച്ചു സ്വര്‍ണം ഇട്ടു നടക്കുന്ന എനിക്കോ കുട്ടികള്‍ക്കോ എവിടെയും അതിന്റെ കുറവ് അനുഭവപ്പെട്ടിട്ടില്ല.ലോക്കറില്‍ സൂക്ഷിച്ച സ്വര്ണമില്ലാത്തതുകൊണ്ട് ഞങ്ങളെ ആരും പരിഹസിച്ചിട്ടുമില്ല.
പൊന്നും പണവും കൊടുക്കാത്തത് കൊണ്ട് കെട്ടിച്ച മകള്‍ക്ക് പീഡനമേല്ക്കെണ്ടിയും വന്നിട്ടില്ല.
മഹര്‍ സ്ത്രീയുടെ അവകാശമാണ്.ആ മഹര്‍ ചോദിക്കുന്നത് പോലും പുരുഷനെ ബുദ്ധിമുട്ടിക്കുന്ന തരത്തിലാകരുത് എന്നനുശാസിക്കുന്ന മതത്തിലാണ് ഈ അനാചാരം ഏറ്റവും കൂടുതല്‍ നടമാടുന്നെതെന്ന സത്യം ഒരു യഥാര്‍ത്ഥ മുസ്ലിമിനെ നാണിപ്പിക്കുന്നതാണ്.
പണമുള്ളവര്‍ മാതൃക കാണിച്ചാലെ, പാവപ്പെട്ട പെണ്‍കുട്ടികളുള്ള മാതാപിതാക്കളുടെ ഹൃദയത്തിലെ തീയണയൂ.
മെയ്ഫ്ലവര്‍ ഇതാണ് ഞാന്‍ പറഞ്ഞ പവന് മാറ്റ് തങ്കത്തില്‍ പൊതിഞ്ഞ പോസ്റ്റ്.
ഇത്തരത്തില്‍ ഒന്ന് മതി,പത്തു പോസ്റ്റുകള്‍ക്ക് പകരം നില്ക്കാന്..!!
പണ്ടൊക്കെ മുസ്ലിം സ്ത്രീകളായിരുന്നു ഇങ്ങനെ ഉള്ള സ്വര്‍ണ്ണമെല്ലാം വാരിയണിഞ്ഞോണ്ട് നടന്നിരുന്നത്, ഇപ്പൊ പിന്നെ എല്ലാരും കണക്കാ..എനിക്കതല്ല മനസ്സിലാകാത്തത്, ഈ സ്വര്‍ണ്ണമെല്ലാം വാരിക്കെട്ടി എന്തിനാണു ബീച്ചിലും പാര്‍ക്കിലുമൊക്കെ കറങ്ങുന്നത്.കാണുമ്പോ ചവിട്ടാന്‍ തോന്നും,അവളെയല്ല,ഇങ്ങനൊരു കാഴ്ച്ചപ്പണ്ടത്തിന്റെ കൈയും പിടിച്ച് നടക്കുന്ന കോന്തനെ...
ReplyDeleteആരെന്ത് പറഞ്ഞിട്ടും കാര്യമില്ലെന്ന് തോന്നുന്നു. സ്വയം അവനവന് തോന്നാതെ ഈ ഭ്രമവും സ്വര്ന്നത്തിനോടുള്ള ആര്‍ത്തിയും കുറയും എന്ന് തോന്നുന്നില്ല.
ReplyDeleteസ്ത്രിധനം തടയാന്‍ രണ്ടേ രണ്ടു കുട്ടര് കരുതിയാല്‍ മതി. കെട്ടുന്ന ചെക്കന്റെ തന്തയും തള്ളയും! പക്ഷെ ഖിയാമം ഒന്നാന്തി വരെ 99% പേരും അങ്ങിനെ കരുതും എന്ന് വ്ശ്വസിക്കാന്‍ ആവുന്നില്ല. എന്തായാലും നല്ല പോസ്റ്റ്. ആനുകാലിക വിഷയം തന്നെ..
ReplyDeleteകാലികമായ പോസ്റ്റ്..
ReplyDeleteഈയിടെ ഒരു മെയില്‍ കറങ്ങി നടക്കുന്നു...ഒരു പെണ്‍കുട്ടിയുടെ കല്യാണ ഫോട്ടോ..1500 പവനും ഒരു ബി എം ഡബ്ലിയു കാറും സ്ത്രീധനം..
സ്വര്‍ണവില തന്നെ ഏകദേശം 2.5 കോടി രൂപ...അരക്കോടിയുടെ കാറും! ഏറ്റവും രസകരമായ വസ്തുത, പെണ്ണിന്റെ അച്ഛനും അമ്മയും ആങ്ങളമാരും ( അവര്‍ ഒരു വച്ച് പോലും കെട്ടിയിട്ടില്ല ) വളരെ സിമ്പിള്‍ ആയില് വസ്ത്രം ധരിച്ചിരിക്കുന്നു.
വിവാഹ നാളില്‍ അല്ലാതെ ഇത് ജീവിതത്തില്‍ ഒരിക്കലും എല്ലാം കൂടി ഇട്ടു നടക്കാന്‍ ഉള്ള ഒരു അവസരം വരും എന്ന് തോന്നുന്നില്ല...എന്നിട്ടും!
ഇതാണ് ഇന്നത്തെ അവസ്ഥ.
പൊന്നിടില്ല എന്ന് പെണ്ണുങ്ങള് തീരുമാനിക്കാത്ത കാലത്തോളം
ReplyDeleteഇതൊക്കെ ഇങ്ങനെ തന്നെ പോകും ...മറ്റുള്ളവരെയും ലോകത്തെ മുഴുവനായും നന്നാക്കാനാണ് നമ്മള്‍ക്ക് ധൃതി ...നമ്മളൊക്കെ എല്ലാവരും നന്നായിട്ട് നന്നായാല്‍ മതി അല്ലെ ?...
നല്ല പോസ്റ്റ് ...പക്ഷെ ആരും പൊന്നില്‍ തൊട്ടു കളിക്കില്ല ..കിട്ടുന്നത് പോരട്ടെ എന്നെ കരുതൂ ....!
ReplyDeleteനല്ല പോസ്റ്റ്, ഇങ്ങനെയെഴുതണം, ചിന്തിക്കണം നമ്മുടെ സ്ത്രീകൾ. പൊന്നിനോടുള്ള ആസക്തി മലയാളിക്ക് വളരെ കൂടുതലാണ്, മെയ്പ്പൂക്കൾ പറഞ്ഞപോലെ പൊങ്ങച്ചം കാണിക്കാനുള്ള ഒരു മാധ്യമം. വലിയ പുരോഗമനക്കാരു പോലും നിറയെ പൊന്നണിഞ്ഞ് മകളെ പന്തലിലിറക്കുന്നതു കണ്ട് ഞാൻ അതിശയിച്ചിട്ടുണ്ട്. ഇക്കാര്യത്തിൽ ഞാൻ ഒരു ഭാഗ്യവാനാകുന്നു, 30 വർഷത്തെ ദാമ്പത്യത്തിനുള്ളിൽ കാൽ പവൻ പൊന്നേ എനിക്ക് ഭാര്യക്ക് വാങ്ങികൊടുക്കേണ്ടി വന്നിട്ടുള്ളൂ
ReplyDeleteചില കാര്യങ്ങള്‍ പഴയതു തന്നെയാണ് നല്ലതെന്നു തോന്നുന്നു.
ReplyDeleteപഴയതുപോലെ ഒരു പുടമുറി കല്യാണം.എന്റ അമ്മയെയൊക്കെ
അങ്ങിനെയാണ് കല്യാണം നടത്തിയതെന്നു പറഞ്ഞു കേട്ടിട്ടുണ്ട്.
നല്ല ലേഖനം
ഇപ്പോള്‍ എഴുതിയത് പത്തരമാറ്റു കാര്യം തന്നെ !
ReplyDeleteഷെയര്‍ മാര്‍ക്കറ്റിനു പകരം ജനം നിക്ഷേപം പൊന്നിലാക്കിയപ്പോള് കാര്യങ്ങള്‍ ഇങ്ങനെയൊക്കെ പുരോഗമിപ്പിക്കാന്‍ കഴിഞ്ഞു !
ഭൂമി വിറ്റും പെണ്മക്കളെ വിവാഹം ചെയ്തയക്കുന്ന മാതാപിതാക്കള്‍ പിന്നെയൊരു തുണ്ട് ഭൂമി ഇനി എങ്ങനെ വാങ്ങും ?
നല്ല പോസ്റ്റ് !
അഭിനന്ദനങ്ങള്‍ ....
സ്ത്രീകള്‍ സ്വയം വിചാരിക്കണം. വേറെ ഒരു രക്ഷയും ഇല്ല. ഒരു ചത്ത നിക്ഷേപം ആണിത്. ആര്‍ക്കും ഒരു ഉപകാരവും ഇല്ലാതെ അങ്ങനെ കിടക്കും. ആ കാശു കൊണ്ട് വല്ല ബിസിനസും നടത്താനുള്ള സംരംഭം തുടങ്ങിയാല്‍ കുറെ ആള്ക്കരക്ക് ജോലി കൊടുക്കാം.
ReplyDeleteവലിയ പാടൊന്നുമില്ലാതെ വിപാടനം ചെയ്യാന്‍ പറ്റുന്ന ഒരു കാര്യത്തിലേക്ക് നമ്മള് ഇറങ്ങിത്തിരിക്കാന്‍ ഇനിയും വൈകിയിട്ടില്ല..
ReplyDeleteഭയങ്കരപാടാണ് ഈ കാര്യത്തിന്. കാരണം അത് രക്തത്തില്‍ അലിഞ്ഞ് ചേര്‍ന്ന സ്വഭാവമായിപ്പോയി. ഇനി ഒരു ബ്ലഡ് ട്രാന്സ്ഫ്യൂഷന് നടത്തണം.
ബൈക്കില്‍ വന്ന് മാല പൊട്ടിച്ച ന്യൂസ് വായിക്കുമ്പോള്‍ എനിക്ക് ചിരിയാണ് വരുന്നത്. ഒരുകണക്കില് അവര്‍ ചെയ്യുന്നത് ഒരു സാമൂഹ്യപരിഷ്കരണമാണ്. അത്രയെങ്കിലും ഈ ആഭരണപ്രദര്ശനഭ്രമം ഒന്ന് കുറയുമല്ലോ.
സ്വര്‍ണ്ണത്തിനു നാള്‍ക്കു നാള് വിലകൂടുന്നുണ്ടെങ്കിലും
ReplyDeleteകല്ല്യാണപെണ്ണിന് സ്വര്‍ണ്ണം കുറയുന്നില്ല.ധനികര്‍ക്ക് തങ്ങളുടെ
ശക്തി തെളിയിക്കാന്‍ കിട്ടുന്ന അവസരമാണ് പെണ്‍കുട്ടികളുടെ
കല്യാണം..പിന്നെ സ്വര്‍ണ്ണം ഇന്ന് ആഭരണം എന്നതിലുപരി
സ്വത്ത് ആയിട്ടാണ് കണക്കാക്കുന്നത്.സ്ത്രീധനം,സ്വര്‍ണ്ണം ഒന്നും
വാങ്ങാതെ കല്ല്യാണം കഴിക്കുന്നവരുണ്ടെങ്കില്പോലും പൊതുവായെടുത്താല്‍
രണ്ടും നിലനിര്‍ത്തിക്കൊണ്ടു പോകുന്നവരാണ് കൂടുതലും...
മഞ്ഞ ലോഹം പെണ്ണിന്റെ മനസ്സ് കവരുന്നതെങ്ങിനെ എന്നത് എനിക്ക് ഏപ്പോഴും മനസ്സില്‍ തോന്നുന്ന സംശയമാണ്...ഈ സാഹചര്യത്തില്‍ പെണ് കുട്ടികളുടെ വിവാഹം കഴിച്ചയക്കേണ്ട മാതാപിതാക്കള്‍(ഇടത്തരം കുടുംബം)എത്ര മാത്രം വിഷമം അനുഭവിക്കുന്നുണ്ടാകും...? ഈ ലേഖനം തീര്‍ച്ചയായും പത്തരമാറ്റിന്റെ തിളക്കം സമ്മാനിക്കുന്നു..അഭിനന്ദനങ്ങള്‍..
ReplyDeleteനല്ല ലേഖനം. കൂടെ വായിക്കാന്‍ നല്ല കമ്മന്റുകളും.
ReplyDelete:)
ReplyDeleteഒരു രക്ഷയുമില്ല!
ReplyDeleteഎന്നെകൊണ്ടാവുന്നത് കഴിയുന്നത്ര സ്വർണം ധരിക്കാതിരിക്കുക എന്നതു മാത്രമാണ്. വിവാഹമോതിരം ഇട്ടില്ലെങ്കിൽ ഭാര്യയ്ക്കു വിഷമമാകും എന്നുള്ളതു കൊണ്ട് അതുമാത്രം വിരലിൽ ഇടുന്നു.
സ്വർണപ്രാന്ത് എല്ലാവരും കുറയ്ക്കുക തന്നെ വേണം.
എന്റെ വിവാഹത്തിന് സ്വർണം ഇടാത്ത പെണ്ണിനെ മതി എന്നു പറയാനുള്ള ധൈര്യം ഉണ്ടായില്ല. എത്ര വേണം എന്നു പറഞ്ഞില്ല. അവർക്കിഷ്ടമുള്ളത് ഇട്ടു.അതുകൊണ്ട് മറ്റുള്ളവരെ വിമർശിക്കാൻ എനിക്കവകാശമില്ല.(സ്ത്രീധനമൊന്നും വാങ്ങിയില്ല)
എന്റെ മകന്റെ വിവാഹത്തിന് സ്വർണത്തിൽ പൊതിഞ്ഞ പെണ്ണിനെ വേണ്ട എന്നും മകളുടെ വിവാഹത്തിന് അവളെ സ്വർണത്തിൽ പൊതിയില്ല എന്നും തീരുമാനിച്ചിട്ടുണ്ട്. ഇനിയുള്ള കാലത്ത് മക്കൾ അതിനു നിർബന്ധിക്കും എന്നു തോന്നുന്നില്ല. മിക്കവാറും അവർ അവർവർക്കുള്ള ഇണകളെ കണ്ടെത്തിക്കൊള്ളും!
@പദസ്വനം,
ReplyDeleteഅത് കുറച്ചു കൂടിപ്പോയി..നന്ദി.
@നന്ദു,
ഈ അക്ഷയതൃതീയ ഒക്കെ പെട്ടെന്ന് എവിടെ നിന്നാണ് ഇറങ്ങി വന്നത് എന്ന് മനസ്സിലാകുന്നില്ല.പത്രത്തിനും,ചാനലുകാര്‍ക്കും,ജ്വല്ലറിക്കാര്‍ക്കും കൊള്ളാം.പതിവ് പോലെ കഴുതയാകുന്ന ജനം.നന്ദി.
@ഒരുമയുടെ തെളിനീര്,
അതെ സഞ്ചരിക്കുന്ന ജ്വല്ലറികള്‍ തന്നെ.കള്ളന്മാരെ മാടിവിളിക്കുകയാണ് ഇക്കൂട്ടര്‍.
തെളിമയുള്ള വാക്കുകള്‍ക്ക് നന്ദി.
@എക്സ് പ്രവാസിനി,
എന്റെ പോസ്റ്റിന്റെ വികാരം അതേപോലെ ഉള്‍ക്കൊണ്ട പ്രവാസിനിയുടെ വിശദമായ കമന്റിന് ഒരുപാട് നന്ദി.ഇങ്ങിനെയൊക്കെ നമ്മുടെ രോഷം തീര്‍ക്കാം അത്ര തന്നെ.
@മുല്ല,
വളരെ ശരിയാ മുല്ലേ,എനിക്കും തോന്നാറുണ്ട് അത്പോലെ.കാണുന്ന നമുക്ക് ശ്വാസം മുട്ട് അനുഭവപ്പെടും,അപ്പോള്‍ കൂടെ നടക്കുന്നവര്‍ എങ്ങിനെയാണാവോ?
നന്ദി.
@റാംജി,
എങ്ങിനെയാണ് സര് ഇവരെക്കൊണ്ട് തോന്നിപ്പിക്കേണ്ടത്?ഇങ്ങിനെ വിട്ടാല്‍ ശരിയാകുമോ?
കമന്റിന് നന്ദി.
@ആസാദ്,
വാസ്തവം.രണ്ടേ രണ്ട് കൂട്ടര് വിചാരിച്ചാല്‍ തടയാം.
അല്ലെങ്കില്‍ പിന്നെ കെട്ടുന്നവന് ചങ്കൂറ്റം കാണിക്കണം.
വന്നതില്‍ കമന്റിട്ടതില്‍ നന്ദി.
@വില്ലേജ് മാന്‍,
വിചിത്രമായിരിക്കുന്നല്ലോ..അതിന്റെ ഗുട്ടന്‍സ് പിടികിട്ടുന്നില്ല..
നന്ദി..
@രമേശ്,
ഇക്കാര്യത്തില്‍ എന്റെ വര്ഗത്തെത്തന്നെയാണ് ഞാന്‍ പ്രതിക്കൂട്ടില്‍ നിര്‍ത്തുന്നത്.പക്ഷെ,നിങ്ങള്‍ക്കും ഒരു പങ്കുണ്ടെന്ന കാര്യം മറക്കരുത്.
ക്രമേണയെങ്കിലും സ്ഥിതിഗതികള്‍ മാറുമെന്ന് പ്രത്യാശിക്കാം..നന്ദി.
@ഫൈസു,
ഏതായാലും ഫൈസുവിന് എന്തെങ്കിലും ചെയ്യാന്‍ സമയമുണ്ട്.Do it!
നന്ദി.
@ശ്രീനാഥന്‍,
ഭാഗ്യവാന് തന്നെ സംശയമില്ല.ഒപ്പം ഭാര്യക്ക് അറിയിക്കൂ എന്റെ വക ഒരു സ്നേഹത്തില്‍ പൊതിഞ്ഞ അഭിനന്ദനം.
നന്ദി.
@കുസുമം,
അതല്ലേ പറയുന്നത് ഓള്‍ഡ് ഇസ് ഗോള്‍ഡ് എന്ന്..
ഓ..അവിടെയും വന്നു പെട്ടു ഗോള്‍ഡ്...
നന്ദി കുസുമം.
@pushpamgad ,
അതെ,പെണ് മക്കളുടെ കല്യാണത്തോടെ പല കുടുംബങ്ങളും കുളം തോണ്ടിയ സംഭവങ്ങളുണ്ട്.
നന്ദി.
@ഹഫീസ്,
പുരുഷന്മാര്ക്ക് അവരെ പ്രേരിപ്പിക്കുകയും ചെയ്യാമല്ലോ.അല്ലാതെ അവര്‍ കളിക്കുന്നതൊക്കെ കളിക്കട്ടെ 'ഞാനൊന്നുമറിയില്ലേ രാമ നാരായണ' എന്ന മട്ടില്‍ ആണുങ്ങള് കൈ കഴുകരുത്.
നന്ദി ഹഫീസ്.
@അജിത്,
ഞാന്‍ പറഞ്ഞ പോലെ പാര്‍ലമെന്റില്‍ ബില്‍ പാസ്സാക്കിയെടുക്കുന്നത്ര പാട് ഉണ്ടോ സര്?
ഒത്തു പിടിച്ചാല്‍ മലയും പോരും എന്നല്ലേ?
നന്ദി.
@മുനീര്‍,
അതെ,ആരും മര്‍മം വിട്ടു കളിക്കില്ല.
സ്വര്‍ണത്തിന് ഇത്രയും വില ഉയരുമ്പോള്‍ ആരെങ്കിലും എന്തെങ്കിലും ചെയ്തെ പറ്റൂ..
നന്ദി.
@ജാസ്മിക്കുട്ടി,
അത്തരം മാതാപിതാക്കളെയൊന്നും ഇന്നത്തെ ഫാസ്റ്റ് യുഗത്തില്‍ ആര്‍ക്കും ഓര്‍ക്കാന്‍ നേരമില്ല അല്ലെങ്കില്‍ ഇഷ്ടമില്ല എന്നതാണ് നേര്.
നന്ദി മോളെ.
@ചെറുവാടി,
ലേഖനം ഇഷ്ടപ്പെട്ടതില്‍ സന്തോഷവും നന്ദിയും.
ഈയടുത്ത് ഒരു മയിൽ കിട്ടീരുന്നു,പെട്രോൾ ഒരു ദിവസം വാങ്ങാാതിരുന്നാൽ വില കുറയുമെന്ന്.അതെപോലെയുള്ള ഒന്നാണ് സ്വർണ്ണവും...ഒന്ന് വില കുറഞ്ഞാൽ ആളുകൾ അതിന്റെ പിന്നാലെ പോകും.അങ്ങിനെ വില വീണ്ടും കൂടും.
ReplyDeleteവില കൂടിയാലും സ്വര്‍ണ്ണം വാങ്ങാതിരിക്കാന്നാവാത്ത അവസ്ഥയിലാണ് നമ്മുടെ നാട്. അത്രയേരെയാണ് സ്വര്ന്നത്തിനോട്, പ്രത്യേകിച്ച് മലയാളിക്കുള്ള ബന്ധം.
ReplyDeleteപോസ്റ്റ് നന്നായി, വില കൂടിക്കൊണ്ടെയിരിക്കുന്നു....!
കാലികപ്രസക്തിയുള്ള വിഷയം...!പക്ഷേ പൂച്ചക്കാരു മണികെട്ടും എന്ന അവസ്ഥയല്ലേ , ആരെങ്കിലും തുടങ്ങി വെച്ചെങ്കില്‍ നന്നായിരുന്നു എന്ന് പറഞ്ഞിരിക്കാതെ ,എന്തുകൊണ്ട് നമുക്ക് തന്നെ തുടങ്ങിക്കൂടാ...നാം ഓരോരുത്തരും സ്വര്‍ണം ഒഴിവാക്കും എന്ന് പ്രതിഞ്ജയെടുത്തു, പുതിയൊരു തുടക്കം കുറിച്ചു കൂടെ...??
ReplyDeleteനല്ല പോസ്റ്റ്.ഈ മഞ്ഞ ലൊഹത്തിലെ നിക്ഷേപം മറ്റു വല്ല കാര്യങ്ങൾകും ഉപയോഗിച്ചിരുന്നെങ്കിൽ.....
ReplyDeleteപുതിയ തലമുറക്ക് സ്വര്‍ണ്ണമണിഞ്ഞ് നടക്കാനുള്ള ഭ്രമം കുറഞ്ഞിട്ടുണ്ടെന്നാണ് എന്റെ അഭിപ്രായം. പക്ഷേ സ്വര്‍ണ്ണം വാങ്ങിക്കൂട്ടാനുള്ള ഭ്രമം ഇപ്പോഴും കുറഞ്ഞിട്ടില്ല എന്നത് വാസ്തവം. കഴിഞ്ഞ ഞായറാഴ്ച്ച എന്റെ അറിവിലുള്ള ഒരു കുട്ടിയുടെ വിവാഹം നടന്നത് ഒരു പര്‍ദ മഹറ് നല്‍കികൊണ്ടാണ്. പെണ്ണിന്റെ വീട്ടുകാര്‍ നല്കിയ 30 പവന് സ്വര്‍ണ്ണം അവര്‍ പിറ്റേദിവസം രാവിലെ തിരിച്ചേല്‍പ്പിക്കുകയും ചെയ്തു. വിശ്വാസികളുടെ സമ്പ്രദായങ്ങള്‍ മാറുകതന്നെ ചെയ്യും..
ReplyDeleteപൊന്നിന്റെ ഈ പോസ്റ്റിനു നല്ല മാറ്റുണ്ട്.
ReplyDeleteപൊന്ന് ഇപ്പോള്‍ കാശുള്ളവര്‍ക്ക് സ്റ്റാറ്റസ് symbol ഉം ,കല്യാണം കഴിയാന്‍ പെണ്‍കുട്ടികളുള്ള പാവങ്ങളായ വീട്ടുകാര്‍ക്ക് ഒരു സ്വപ്നവും , കല്യാണം കഴിഞ്ഞ പെണ്ണിനും ചെക്കനും (പാവങ്ങള്‍ ) ഭാവിയിലേക്കുള്ള നിക്ഷേപവും ആണ് .
ReplyDelete@നിശാസുരഭി,
ReplyDeleteഇങ്ങിനെ ചിരിച്ചു കാണിച്ചാലൊന്നും കാര്യം നടക്കില്ല കേട്ടോ..
ഏതായാലും ഈ പുഞ്ചിരിയില്‍ സന്തോഷം..
@ജയന്,
ഡോക്ടറുടെ നല്ല തീരുമാനത്തിനെ ആദരിക്കട്ടെ.
ഇങ്ങിനെ ചിന്തിക്കുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്താല്‍ ചെറിയ ചലനങ്ങളെങ്കിലും ഉണ്ടാക്കാന്‍ പറ്റും.
നന്ദി.
@തൂവലാന്‍,
അതെ,അതാണ് കഷ്ടം.
നന്ദി.
@ഷമീര്‍,
മലയാളിയുടെ ഈ ഭ്രാന്ത് തന്നെയാണ് അവന്റെ ശാപം.
നല്ല വാക്കുകള്‍ക്ക് നന്ദി.
@കുഞ്ഞൂസ്,
തീര്‍ച്ചയായും.
കൊമാര പ്രായത്തില്‍ വിവാഹം കഴിയുമ്പോള്‍ തൊട്ട് ഞാനിത് പ്രാവര്‍ത്തികമാക്കുന്നുണ്ട്.അത് കൊണ്ടാണ് ഇത്ര ധൈര്യത്തില്‍ ഈ വിഷയം എടുത്തിട്ടത്.
ഇപ്പോള്‍ സില്‍വര്‍ ജുബിലീ കഴിഞ്ഞു കേട്ടോ..!
നന്ദി കുഞ്ഞൂസ്..
@റയീസ്,
അതെ മോനെ,പക്ഷെ അങ്ങിനെ ചിന്തിച്ചിട്ട് വേണ്ടേ?
നന്ദി റയീസ്.
@ഷബീര്‍,
വളരെ സന്തോഷകരമായ ഒരു വാര്‍ത്തയാണ് ഷബീര്‍ അറിയിച്ചത്.ഇത്തരം ആള്ക്കാര് പെരുകട്ടെ..
നന്ദി..
@ഇസ്മായീല്‍ ചെമ്മാട്,
പ്രശംസക്ക് സ്നേഹപൂര്‍വ്വം നന്ദി.
@ലക്ഷ്മി,
ശരിയായ വിലയിരുത്തല്‍.
വന്നതിലും അഭിപ്രായം പറഞ്ഞതിലും സന്തോഷം,നന്ദി..
പുറമേയണിയും പൊന്ന് പാഴ്മോടി
ReplyDeleteഅകമേയണിഞ്ഞാലത് നിറമോടി.
കെട്ടാന്‍ പോകുന്ന പെങ്കൊച്ചു എത്ര സ്വര്‍ണം ഇടുന്നെന്നു നോക്കട്ടെ, എന്നിട്ടേ ജയന് ഡോക്ടര്‍ പറഞ്ഞത് പോലെ ഇവിടെ സപ്പോര്‍ട്ട് ചെയ്തു കമന്റ് ഇടുന്നുള്ളൂ...
ReplyDeleteഇപ്പൊ ഞാന്‍ ഒരു 'Blue moon' ആണ് :-)
വിവാഹ മാര്‍ക്കറ്റില്‍ നൂറു പവന് കത്തി നിന്നിരുന്ന സമയത്തേതിനേക്കാള്‍ നാലിരട്ടിയായി സ്വര്‍ണ്ണത്തിന്റെ വില. എന്നിട്ടും നൂറു പവന് എന്നത് കൂടുകയല്ലാതെ കുറയിന്നില്ലല്ലോ..!
ReplyDelete@ഷബീര്‍ ,
താങ്കളറിയിച്ച വാര്‍ത്തക്ക് വളരെയധികം നന്ദി. മഹറെന്നാല്‍ സ്വര്‍ണ്ണം മാത്രമാണെന്നാണ് ചിലരുടെയെങ്കിലും ധാരണ.
(സ്വകാര്യം: നട്ടെല്ലുണ്ടെന്നാണ് ധാരണ. സമയമാവുമ്പോള്‍ വീട്ടുകാര്‍ പ്രശ്നമാക്കാതിരുന്നാല്‍ മതിയായിരുന്നു.)
'കുറയുന്നില്ലല്ലോ' എന്ന് തിരുത്തി വായിക്കാനപേക്ഷ.
ReplyDelete101 ശതമാനം യോജിക്കുന്നു. സ്വര്‍ണം വേണ്ടെന്നു വയ്ക്കാന്‍ ഒരു പക്ഷേ നമ്മുടെ സ്ത്രീജനങ്ങള്‍ക്ക് ബുദ്ധിമുട്ടാകും. എന്നാല്‍ മിതത്വം ആയിക്കൂടേ. പല കല്യാണ ആല്‍ബങ്ങളും കാണുമ്പോള്‍ കണ്ണു മഞ്ഞളിച്ച് ശര്ദ്ദിവരും. സ്വന്തം സൌന്ദര്യത്തില്‍ ആത്മവിശ്വാസമില്ലാത്തവരാണ് അമിതമായി സ്വര്‍ണത്തില്‍ ആശ്രയിക്കുന്നത് എന്നാണ് എന്റെ നിരീക്ഷണം. എന്റെ 8 വയസുകാരി മോളോട് ഇപ്പോഴേ ഞാന്‍ പറയും ഒരു ചെറിയ മാലയും ഒരു സെറ്റ് പേള്‍ കമ്മലും ഒറ്റ മോതിരവും കൊണ്ട് സൃഷ്ടിക്കപ്പെടുന്ന ക്ലാസിക് ബ്യൂട്ടിയ്ക്കപ്പുറം ഒന്നും തരാന്‍ ഒരു കിലോ സ്വര്ണത്തിനാവില്ലെന്ന്.
ReplyDeleteഎന്റെ ഒരു കസിന്റെ ഭാര്യയുടെ മാല ഒരു കള്ളന് ബൈക്കില്‍ വന്ന് വലിച്ചുപൊട്ടിച്ചു കൊണ്ടുപോയ ഒരു സംഭവം കഴിഞ്ഞ വര്‍ഷം ഉണ്ടായി. പോലീസില്‍ കേസുകൊടുക്കുന്നതിനേപ്പറ്റി കസിനോടു തിരക്കിയപ്പോള്‍ പറഞ്ഞതിങ്ങനെ ‘ ഓ എന്തിനാ.. പോയത് പോയി.. അതുകൊണ്ട് എന്തായാലും ഒരു ഗുണമൊണ്ടായി. ഞാന്‍ 20 കൊല്ലം കൊണ്ടു ഞാന്‍ വിചാരിച്ചിട്ട് നടക്കാഞ്ഞത് ആ കള്ളന്റെ ഒരു അടി കിട്ടിയപ്പോ സംഭവിച്ചു. ഇപ്പോ സ്വര്‍ണമില്ലെങ്കിലും അവക്കു പൊറത്തെറങ്ങാം..’
ReplyDeleteസ്വര്‍ണ്ണം കൊടുക്കലും വാങ്ങലുമായി വിവാഹം
ReplyDeleteഒരു കച്ചവട തലത്തിലേക്ക് അധ:പ്പതിച്ചതില്
ഒന്നാം പ്രതി പൌരോഹിത്യവും പിന്നെ സമൂഹവുമാണ്.
ബോധമുള്ള ആളുകളൊക്കെ ഈ രണ്ടു പിന്തിരിപ്പന്
പ്രതീകങ്ങളെയും അവഗണിച്ചു തലയുയര്‍ത്തി
ജീവിക്കുന്നുണ്ട്. അത് നാം കാണാതെ പോകരുത്.
പലപ്പോഴും നമ്മുടെ സമൂഹത്തിലെ പാവപ്പെട്ട
(എന്ന് നാം വിളിക്കുന്ന) വര്‍ഗ്ഗമാണ് കാട്ടിക്കൂട്ടലുകളില്‍ വമ്പന്മാര്.
വസ്ത്രധാരണത്തിലും സ്വര്‍ണ്ണത്തിലും
അടിപൊളിയാക്കുന്നതിലും അവര്‍ക്ക് പലപ്പോഴും
compromise ഉണ്ടാകാറില്ല! സ്ത്രീയുടെ ആഭരണം പണവും
വാങ്ങി ജീവിതത്തെ പച്ചപിടിപ്പിക്കാന്‍
നോക്കുന്നവനും ആ പണം കൊണ്ട് മറ്റുള്ളവര്‍ക്ക്
ചോറ്വെച്ചു വിളമ്പുന്നവനും മീശ വടിച്ച്
തലയില്‍ തട്ടമിടട്ടെ!
സ്ത്രീക ള്‍ സ്വര്‍ണ്ണം ധരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് സ്ത്രീകള്‍ തന്നെയാണ്
ReplyDeleteസ്ത്രീകളുടെ ശത്രു പലപ്പോഴും സ്ത്രീകളാണ് . മത മേധാവികള്‍ ശ്രമിച്ചാല്‍ സ്ത്രീധനം ഒരു പരിധി വരെ നിയന്ത്രിക്കാം
സ്ത്രീധനം അടിസ്ഥാ നമായുള്ള വിവാഹത്തിനു കാര്‍മികത്വം വഹിക്കില്ലാ എന്ന് അവര്‍ തീരുമാനിക്കണം . ഞങ്ങള്‍ എട്ട് സഹോദരങ്ങള്‍ ഉണ്ട് ( അഞ്ച് ആണും 3 പെണ്ണും )ഒരാളുടെയും വിവാഹത്തിനു സ്ത്രീധനം വാങ്ങിയിട്ടുമില്ല കൊടുത്തിട്ടുമില്ല.
ദാ... മുകളില്‍ മുല്ല പറഞ്ഞതാണ് എനിക്കും പറയാന്‍ ഉള്ളത്... സ്വര്‍ണം വാരി വലിച്ചു ഇടുന്നത് കാണുമ്പോള്‍ ചവിട്ടാന്‍ തോന്നും ശരിക്കും....ഇഷ്ടമുള്ളവര്‍ ആവശ്യത്തിന് ഇട്ടോട്ടെ..ഇത്ര വില കൂടുതല്‍ ആയിട്ടും ആളുകള്‍ ഇതെങ്ങനെ വാങ്ങുന്നു എന്നാണ് എനിക്ക് മനസ്സിലാകാത്തത്....
ReplyDeleteസ്വര്‍ണം നല്ല ഒരു ഇന്‍വെസ്റ്റ് മെന്റായി മാറിയില്ലേ.അത് കൊണ്ട് തന്നെ സ്വരണത്തെ മാറ്റി നിര്‍ത്തി ഒരു ചിന്ത.അത് ഉണ്ടാവും എന്ന് തോന്നില്ല
ReplyDeleteസ്വര്‍ണ്ണം ഉപയോഗിക്കാനുള്ള ആഗ്രഹം കൊണ്ടാണോ ആളുകള്‍ ഇങ്ങനെ വാങ്ങിക്കൂട്ടുന്നത്?, അല്ലെന്നാണെനിക്ക് തോന്നുന്നത്. "സ്വര്‍ണ്ണത്തില്‍ പൊതിഞ്ഞ നവ വധു" !, എന്നാണാവോ ആ സങ്കല്പം മാറുക.
ReplyDeleteസ്ത്രീധനം:
1. ചോദിക്കുന്നത് ഒരു നിലക്കും അംഗീകരിക്കാന്‍ കഴിയുന്നില്ല.
2. 'ചോദിക്കുന്നില്ല' എന്നതാണ് ഇപ്പോള്‍ പലരുടേയും നിലപാട്. ചോദിക്കാതിരുന്നത് കൊണ്ട് മാത്രം ഉത്തരവാദിത്വം കഴിയുന്നില്ല, നാട്ടു നടപ്പ് (ബുദ്ധിമുട്ടി ഒന്നും ചെയ്യണ്ട)കണക്കാകണ്ട എന്നു കൂടി പെണ് വീട്ടുകാരെ അറിയിക്കണം.
3. പെണ്ണിനെ ഉടുത്ത വസ്ത്രത്തോടെ മാത്രം പറഞ്ഞയക്കണം എന്നു പറയുന്നവരുണ്ട്, അതിനോടും യോജിപ്പില്ല. മകള്‍ക്ക് തന്റെ സമ്പാദ്യത്തിന്റെ പങ്ക് നല്കാന് മാതാപിതാക്കള്‍ക്കും അത് വാങ്ങിക്കാന്‍ പെണ്‍കുട്ടിക്കും അവകാശമുണ്ട്.
(ഈ പറഞ്ഞത് പ്രവര്‍ത്തിക്കാന്‍ സര്വശക്തന് എന്നെ തുണക്കട്ടെ)
നല്ല പോസ്റ്റ്....അഭിനന്ദങ്ങള്‍.
ReplyDeleteഈ സ്വര്‍ണത്തിനു മുടക്കുന്ന തുക നിര്മാണാതമകമാക്കി ഉപയോഗിക്കാനുള്ള ബുദ്ധിയും വിവേകവും ഇല്ലാത്തിടത്തോളം കാലം ഇതൊക്കെ ഇങ്ങിനെ പോവും. old habits die hard.
ReplyDelete@ഖാദര്‍ patteppaadam ,
ReplyDeleteഅര്‍ത്ഥവത്തായ വരികള്‍..സന്ദര്‍ശനത്തിന് നന്ദി.
@സിബു,
അത്ശരി..അങ്ങിനെയാണല്ലേ?
Blue moon ആയി നില നില്ക്കൂ..വന്നതില്‍ നന്ദി.
@ഷാ,
ഇത്തരം കാര്യങ്ങളില്‍ വീട്ടുകാരെ പറഞ്ഞു സമ്മതിപ്പിക്കുന്നിടത്താണ് നട്ടെല്ലിന്റെ ആവശ്യം..(ഞാനധികം പറഞ്ഞോ?)
ഏതായാലും കമന്റില്‍ സന്തോഷം.
@കാര്ന്നോര്,
നല്ല കാര്യം.കുഞ്ഞുങ്ങളില്‍ ചെറുതിലേ അത്തരം ഒരു ചിന്ത വളര്‍ത്തിക്കൊണ്ടു വരണം.
കസിന് പറഞ്ഞത് വാസ്തവം.കണ്ട് പഠിക്കാത്തവള്‍ കൊണ്ടു പഠിക്കും.
കമന്റിന് നന്ദി.
@MT manaf ,
ശരിയാണ്,താഴേക്കിടയിലാണ് കാട്ടിക്കൂട്ടലുകള്‍ കൂടുതലായി കാണുന്നത്.അത്തരം കല്യാണങ്ങളില്‍ സഹകരിക്കാതെ പ്രതിഷേധിക്കണം.
വിശദമായ കമന്റിന് നന്ദി.
@കെ എം റഷീദ്,
ഇപ്പോള്‍ നേര്‍ക്കുനേര്‍ പറഞ്ഞു വാങ്ങുന്ന സ്ത്രീധനം വളരെ കുറവാണ്.അത് കാണുന്നത് താഴെക്കിടയിലുള്ളവരില്‍ മാത്രം.ബഡാ പാര്‍ട്ടികള്‍ ഊക്കനുസരിച്ച് സ്വര്‍ണ്ണത്തിന്റെ കിലോ കൂട്ടും.
നല്ലൊരു മാതൃക കാണിച്ച റഷീദിനും കുടുംബത്തിനും അഭിനന്ദനങ്ങള്‍..
ഞങ്ങളുമതെ..
@മഞ്ജു,
ഇത്രയും irritation ഉണ്ടാക്കുന്ന കാഴ്ച വേറെയില്ല.നന്ദി മഞ്ജൂ.
@My dreams ,
ഇന്‍വെസ്റ്റ്മെന്റ് ശരി തന്നെ.എന്നാലും ഇത്രയുമധികം കൂട്ടിവെക്കുന്നത് ശരിയാണോ?
നന്ദി.
@അനസ് ഉസ്മാന്,
അതെ,ആ സങ്കല്പം മാറണമാദ്യം.അതിന് മുന്‍കൈ എടുക്കേണ്ടത് ആണ്‍കുട്ടികളും വീട്ടുകാരുമാണ്.
വന്നതിലും കമന്റിട്ടതിലും നന്ദി.
@വര്‍ഷിണി,
ആദ്യത്തെ വരവില്‍ സന്തോഷം..നന്ദി..
@സലാം,
well said .thank you .
ഈ പോസ്റ്റ് വളരെ നന്നായിരിക്കുന്നു. സ്വര്‍ണത്തെ പറ്റി പറയുമ്പോള്‍ സ്ത്രീകളെ അടച്ച്ചാപെക്ഷിക്കുന്നവര്ക് ഞാന്‍ എന്റെ അനുഭവം പറയാം. എന്റെ കല്യാണത്തിന് ഒട്ടും സ്വര്‍ണം ഇടാതെ പോകാന്‍ ഞാന്‍ തയ്യാറായിരുന്നു. പക്ഷെ ഭ൪ത്താവിെന്റ വീട്ടുകാര്‍ക് അത് സമ്മതമല്ലായിരുന്നു. ഇപ്പൊ മൂന്നു വര്‍ഷമായി ഞാന്‍ ഒരു മില്ലിഗ്രാം സ്വര്‍ണം പോലും ഉപയോഗിക്കുന്നില്ല. എന്റെ കാതിന്റെ ദ്വാരം പൂര്‍ണമായും അടഞ്ഞുപോയി.
ReplyDeleteഇപ്പൊ മൂന്നു വര്‍ഷമായി ഞാന്‍ ഒരു മില്ലിഗ്രാം സ്വര്‍ണം പോലും ഉപയോഗിക്കുന്നില്ല
ReplyDeleteഞാനൊന്നു കൈയ്യടിച്ചോട്ടെ..