Tuesday, February 1, 2011

ഇക്കരെ നിന്ന് ഉരുകുന്നവര്‍..

പ്രവാസ കാര്യങ്ങള്‍ കൊണ്ട് സമ്പന്നമാണ് നമ്മുടെ ബൂലോകം.
അവരുടെ ആശയും,നിരാശയും,നേട്ടവും,കോട്ടവും,വിരഹവും,വേദനയുമെല്ലാം ബൂലോകക്കാഴ്ചകളില്‍ സാധാരണമാണ്.
അനുഭവസ്പര്‍ശം കൊണ്ട് മനസ്സില്‍ത്തൊടുന്നതുമാണ് മിക്ക പോസ്റ്റുകളും.

എന്നാല്‍ കാണാന്‍ കഴിയാത്ത ഒന്നുണ്ട്,നാട്ടില്‍ കഴിയുന്ന അവരുടെ നല്ല പാതിയുടെ സമര്‍പ്പണത്തിന്റെ,സ്വയം പര്യാപ്തതയുടെ,സഹനത്തിന്റെ കഥകള്‍..
ഞാന്‍ കാണാതെ പോയതുകൊണ്ടോ എന്തോ എന്നറിയില്ല.

മേലെ എഴുതിയ മനുഷ്യസഹജമായ എല്ലാ വികാരങ്ങളുടെയും ഉടമകളാണ് അവരും.അവര്‍ക്കും പറയാനുണ്ടാകും സങ്കടത്തിന്റെയും,വേര്‍പാടിന്റെയും,ഒറ്റപ്പെടലിന്റെയും കഥകള്‍..
കത്ത് പാട്ടില്‍ പറയുന്നതൊന്നുമല്ല അവളുടെ ജീവിതം..
അവളുടെ ഉള്ളം നിറയെ കാതങ്ങള്‍ക്കകലെ കഴിയുന്ന പ്രിയപ്പെട്ടവന് വേണ്ടിയുള്ള പ്രാര്‍ത്ഥനകളാണ്..
രാത്രിയില്‍ പുറത്ത് നിന്നൊരൊച്ച കേട്ടാല്‍ "ആരെടാ.."എന്ന് ചോദിക്കാന്‍ വീട്ടുകാരന്‍ അരികിലില്ലാത്തതിന്റെ വേവലാതികളാണ്..

ഭര്‍ത്താവിന്റെ അസാന്നിധ്യത്തില്‍ മാതാവിന്റെയും,പിതാവിന്റെയും റോളുകള്‍ അവള്‍ക്ക് ഒറ്റയ്ക്ക് നിര്‍വഹിക്കേണ്ടതുണ്ട്.
ഒരു കുടുംബത്തിന്റെ തൂണായി,വിളക്കായി മാറേണ്ടതുണ്ട്..
കുട്ടികളുടെ സ്‌കൂള്‍, കോളേജ് പ്രവേശനം. അത് സംബന്ധമായ സര്‍ട്ടിഫിക്കറ്റുകള്‍ക്ക് വേണ്ടി സര്‍ക്കാര്‍ ഓഫീസുകള്‍ കയറിയിറങ്ങല്‍..
അങ്ങിനെ എന്തെല്ലാം കടമകള്‍ കര്‍ത്തവ്യങ്ങള്‍..

ഏതൊരു ഉദ്യോഗസ്ഥയെയും വെല്ലുന്ന കാര്യപ്രാപ്തി ഈ വിഭാഗത്തിനുണ്ട്.
വിവര സാങ്കേതിക വിദ്യയുടെ വളര്‍ച്ച ഒരു പക്ഷെ,ഏറ്റവുമധികം പ്രയോജനപ്പെട്ടിരിക്കുക ഗള്‍ഫുകാര്‍ക്കായിരിക്കും.
തന്റെ നോവും വേവും ഒക്കെ പ്രിയപ്പെട്ടവനുമായി പങ്കിടാന്‍ പണ്ടത്തെ പോലെ ആഴ്ചകള്‍ കാത്തിരിക്കേണ്ടതില്ല.
പക്ഷെ,ഈ സംവിധാനങ്ങള്‍ അപ്രാപ്യമായ ലക്ഷക്കണക്കിന്‌ ഭാര്യമാര്‍ ഇപ്പോഴും നമ്മുടെ നാട്ടിലുണ്ടെന്നുള്ളത് തികച്ചും സങ്കടകരമാണ്.

സ്വന്തമായൊരു വീട് ഏതൊരാളുടെയും സ്വപ്നമാണ്.എന്നാല്‍ പ്രവാസിയുടെ ഈ സ്വപ്നം സഫലമാക്കുന്നതില്‍ അവന്റെ ഭാര്യക്ക് അനല്‍പ്പമായ പങ്കുണ്ട്. അതെപ്പറ്റി അവള്‍ക്ക് പറയാനുള്ളത് കേള്‍ക്കാന്‍ വല്ലപ്പോഴുമൊരിക്കല്‍ ചെവി കൊടുക്കണം.
അക്ഷരാര്‍ത്ഥത്തില്‍ നൂറു തവണ വിളിച്ചിട്ടും ഫോണെടുക്കാത്ത പ്ലംബറുടെ,വാക്കിന് വില കല്‍പ്പിക്കാത്ത ആശാരിയുടെ..,മേസ്തിരിയുടെ..ഒക്കെ കഥകള്‍..
ഇതിന്റെയൊക്കെ പിന്നാലെയോടി തളര്‍ന്നിരിക്കുമ്പോള്‍ കേള്‍ക്കുന്നതോ "ഇവള്‍ ആണാവേണ്ടത്‌ പെണ്ണായിപ്പോയതാ.."എന്ന കമന്റ് .ചങ്കില്‍ തറക്കുന്ന ഇത്തരം വര്‍ത്താനം കേട്ട് സങ്കടപ്പെട്ടു കരഞ്ഞ ദിവസങ്ങള്‍.
ഇതൊക്കെയാവും അവള്‍ക്ക് വേദനയോടെ പറയാനുണ്ടാവുക.

അവള്‍ക്ക് ദിവസേന നേരിടേണ്ട കടമ്പകള്‍ നിരവധിയാണ്.
ഏറ്റവുമധികം സോപ്പിടേണ്ടത് തേങ്ങ പറിക്കുന്നവനെ.
അവന്റെ മടുപ്പിക്കുന്ന ഹലോ ട്യൂണ്‍ പത്തു പതിനഞ്ചു തവണ കേട്ട് മടുത്ത് അവസാനം ലൈനില്‍ കിട്ടിയാല്‍ ഉള്ളിലെ കോപവും,താപവും ഒക്കെ ഒളിപ്പിച്ച് "പൊന്ന് മോനെ ഒന്ന് വന്ന് പറിച്ചു താ.."എന്ന് പറയുന്നത് കേള്‍ക്കുമ്പോള്‍ അത് കേള്‍ക്കാനിടയാകുന്ന ഭര്‍ത്താവ് വിചാരിക്കും "ഇവളെന്തിനാണാവോ ഈ തേങ്ങ പറിക്കുന്നവനെയൊക്കെ കയറി മോനേന്ന് വിളിക്കുന്നത്‌.."എന്ന്.
ശരിയല്ലേ?
തെങ്ങില്‍ തേങ്ങയും വെച്ച് അത് പൈസയും കൊടുത്തു വാങ്ങാന്‍ ഞങ്ങള്‍ക്ക് വയ്യാത്തത് കൊണ്ട് തന്നെ എന്നാണ് ഇതിനുള്ള ഉത്തരം.

കുഞ്ഞുങ്ങളുടെ മുമ്പില്‍ കനിവിന്റെ തൊങ്ങല്‍ പിടിപ്പിച്ച,സ്നേഹത്തലപ്പാവണിഞ്ഞ ഒരു സുല്‍ത്താനായി അവരുടെ ഉപ്പയെ/അച്ഛനെ അവള്‍ കാണിച്ചു കൊടുക്കുന്നു.
വര്‍ഷത്തിലൊരിക്കല്‍ കാണുന്ന അച്ഛന്റെ/ഉപ്പയുടെ രൂപം അങ്ങിനെയാണ് അവരുടെ ഉള്ളില്‍ ഒരു സ്നേഹസ്വരൂപനായി മാറുന്നത്.
എന്ത് സമ്മാനമാണ് നിങ്ങളിതിനു പകരം കൊടുക്കുക?

പ്രവാസി മെഴുകുതിരി ആണെങ്കില്‍,ആ ഉരുക്കം ഇവിടെ കാത്തിരിക്കുന്ന അവന്റെ പ്രിയതമയും അനുഭവിക്കുന്നു.
ആരെങ്കിലും ഭര്‍ത്താവ് ഗള്‍ഫിലാണെന്ന് പറഞ്ഞാല്‍ ആദരം നിറച്ച കണ്ണുകളോടെയാണ് ഞാന്‍ അവരെ നോക്കാറ്.
കാരണം ഞാനാ കണ്ണുകളില്‍ കാണാറുണ്ട്‌ ഒറ്റയ്ക്ക് പടപോരുതേണ്ടി വന്ന ഒരു പോരാളിയുടെ ദുഃഖം..

63 comments:

  1. കാരണം ഞാനാ കണ്ണുകളില്‍ കാണാറുണ്ട്‌ ഒറ്റയ്ക്ക് പടപോരുതേണ്ടി വന്ന ഒരു പോരാളിയുടെ ദുഃഖം..

    സത്യം !

    ReplyDelete
  2. നല്ല ഉള്‍കാമ്പുള്ള ലേഖനം.
    ഏകപക്ഷീയമായി കാണേണ്ട ഒരു കുറിപ്പല്ലിത്. നാട്ടില്‍ ഒറ്റയ്ക്ക് നില്‍ക്കുന്നവര്‍ നേരിടുന്ന പ്രശ്നങ്ങളെ ഭംഗിയായി പറഞ്ഞിടുണ്ട്.
    പ്രശ്നങ്ങളെ ഒറ്റയ്ക്ക് നേരിടേണ്ടി വരുമ്പോള്‍ അവര്‍ക്ക് കിട്ടുന്ന തന്റേടത്തെ പലപ്പോഴും തെറ്റിദ്ധരിക്കപ്പെടുകയും ചെയ്യുന്നു.

    ReplyDelete
  3. ഇതാണ് സത്യം, ഇത് മാത്രമാണ് സത്യം!
    ഒരുപാട് കാലമായിട്ട് പറയാന്‍ കൊതിച്ചത്,,എഴുതാന്‍ നിനച്ചത്,,
    ഇത്രയും കാലമായിട്ടു അനുഭവിക്കുന്നത്,
    ഇപ്പോഴും അനുഭവിച്ചുകൊണ്ടിരിക്കുന്നത്,
    എക്സ് പ്രവാസിനിമാരുടെ ,,അല്ലെങ്കില്‍ പ്രവാസമേ അനുഭവിക്കാത്ത ഒരു പാട് സഹോദരിമാരുടെ..അനുഭവ സക്ഷ്യമാണിത്..
    ഏറ്റുപറച്ചിലുകളാണിത്.
    അഭിനന്ദനങ്ങള്‍!
    ഒന്നുകൂടി വിശദമായി കുറെകൂടി കാര്യങ്ങള്‍ സ്പര്‍ശിക്കുന്ന തരത്തില്‍ എഴുതാമായിരുന്നു എന്ന് തോന്നി.
    ഒരിക്കല്‍ കൂടി നന്ദി.ഈ പോസ്റ്റിന്.

    ReplyDelete
  4. ആരും കാണാതെ പോകുന്നു ഈ യഥാർത്ഥ്യ്ങ്ങൾ!
    പ്രവാസി വിരഹമനുഭവിക്കുന്നു, നാടുവീടും കുടുമ്പവും ഉപേക്ഷിക്കപ്പെടേണ്ടിവരുന്നു എന്നതുപോലെ അല്ലെങ്കിൽ നാടുവിട്ടു പോകുന്നു എന്നതൊഴിച്ചാൽ എല്ലാ മാനസ്സിക പ്രയാസങ്ങളും പ്രവാസി ഗ്രഹങ്ങളിലെ സ്ത്രീകളും അനുഭവിക്കുന്നുണ്ട്.

    ഹ്രദ്യമായി എഴുതി....
    ആശംസകൾ!

    ReplyDelete
  5. അലകടലിന്റെ അക്കരെ ഇക്കരെ എരിഞ്ഞു തീരല്‍ തന്നെയാണ് സത്യത്തില്‍ പ്രവാസത്തിന്റെ മുറിവ്. അക്കരെയും ഇക്കരെയും തീവ്രമാണ് അവസ്ഥ.എന്നാല്‍, ഇക്കരെയുള്ള കരച്ചില്‍ ഏറെയൊന്നും പരിഗണിക്കപ്പെട്ടിട്ടില്ല. നമ്മുടെ സിനിമകള്‍ നോക്കൂ, പ്രവാസികളുടെ
    ഭാര്യമാര്‍ എത്ര നീചമായി ചത്രീകരിക്കപ്പെടുന്നതെന്ന് കണ്ടറിയാം.
    അംഗീകരിക്കേണ്ടതിനു പകരം നിന്ദിക്കുകയാണ് പൊതുസമൂഹം.

    ReplyDelete
  6. ആരും ശ്രേദ്ധിക്കാതെ പോയ ഒരു വിഷയം.
    പലതും ചിന്തിപ്പിച്ച പോസ്റ്റ്‌ , അഭിനന്ദനങ്ങള്‍

    ReplyDelete
  7. ശരിയാണ് കേട്ടോ... അവരെ സമ്മതിക്കണം.

    ReplyDelete
  8. നല്ല കാര്യം.അങ്ങനെ അവരെ പറ്റിയും എഴുതൂ...

    ReplyDelete
  9. നല്ലൊരു ലേഖനം.... പ്രവാസിയുടെ ഭാര്യയെ പുച്ഛത്തോടെ കാണുന്ന നമ്മുടെ സമൂഹത്തില്‍ ഇങ്ങനെയൊരു ലേഖനത്തിനു വളരെ പ്രസക്തിയുണ്ട്. അവരുടെ വേദനകള്‍ ആരും മനസ്സിലാക്കാന്‍ ശ്രമിക്കുന്നില്ലെന്നതാണു സത്യം.

    ReplyDelete
  10. അതു ശരി തന്നെ, ആരും കാണാതെ പോകുന്നു, ഇക്കരയിലെ നോവുകൾ, വളരെ പ്രസക്തമായ ചിന്തകൾ!

    ReplyDelete
  11. അക്കരെയും ഇക്കരെയും ഉള്ളവരുടെ ഉരുക്കങ്ങളെല്ലാം തീരട്ടെ എന്നാശംസിക്കുന്നു.അത്യാവശ്യമുള്ളതെല്ലാം ഉണ്ടാക്കിയിട്ടും ആര്‍ത്തി മൂത്ത് പിന്നെയും അക്കരെയുള്ളവളേയോ ഇക്കരെയുള്ളവനേയോ ഉരുകാന്‍ നിര്‍ബന്ധിക്കുന്നവര്‍ക്കുള്ളത് പടച്ചോന്‍ കൊടുക്കട്ടെ.

    കുറച്ചൂടെ നന്നാക്കാമായിരുന്നു എന്ന് പറഞ്ഞാല്‍ ഇത് നന്നായില്ല എന്നര്‍ഥം വരുമോ ?

    ReplyDelete
  12. എന്താ സുഹൃത്തേ ഇങ്ങനെയൊരു മണിയടി.. !

    ReplyDelete
  13. ഇതിന്റെയൊക്കെ പിന്നാലെയോടി തളര്‍ന്നിരിക്കുമ്പോള്‍ കേള്‍ക്കുന്നതോ "ഇവള്‍ ആണാവേണ്ടത്‌ പെണ്ണായിപ്പോയതാ.."എന്ന കമന്റ് .ചങ്കില്‍ തറക്കുന്ന ഇത്തരം വര്‍ത്താനം കേട്ട് സങ്കടപ്പെട്ടു കരഞ്ഞ ദിവസങ്ങള്‍.
    ഇതൊക്കെയാവും അവള്‍ക്ക് വേദനയോടെ പറയാനുണ്ടാവുക..


    സത്യം!!
    ഇതിലുമപ്പുറം പറയുന്ന വര്‍ഗ്ഗങ്ങള്‍ ഉണ്ട് - നല്ലവരെ വിസ്മരിച്ചല്ല ഈ കമന്റ്, നാട് മുന്നേറുമ്പോള്‍ നല്ലവര്‍ കുറഞ്ഞുവരുന്നതായാണനുഭവം!

    ReplyDelete
  14. ശരിയാണല്ലൊ. ഇതുവരെ ചിന്തിച്ചിട്ടേയില്ലാത്ത ഒരു വിഷയം.

    ReplyDelete
  15. എല്ലാവരുടെയും മനസ്സിലുഇണ്ടായിരുന്നത്, എന്നാല്‍ എല്ലാവരും പറയാന്‍ മറന്നത്. മനോഹരമായി അവതരിപ്പിച്ചു. ഇപ്പോള്‍ എല്ലാവരും ആലോചിക്കുന്നത് ഇത് "ഞാന്‍" ആദ്യം പറയേണ്ട വിഷയമായിരുന്നല്ലോ എന്നാവാം.

    ReplyDelete
  16. 'പ്രവാസി മെഴുകുതിരി ആണെങ്കില്‍,ആ ഉരുക്കം ഇവിടെ കാത്തിരിക്കുന്ന അവന്റെ പ്രിയതമയും അനുഭവിക്കുന്നു.'
    ഭാര്യ വെറുതെ യാണെന്ന് വിചാരിക്കുന്നവര്‍ ഇത് വായിക്കട്ടെ .
    അവരുടെ ദുഃഖം അവരും മനസ്സിലാക്കട്ടെ .
    നല്ല പോസ്റ്റ്‌ .
    അഭിനന്ദനങ്ങള്‍ ...

    ReplyDelete
  17. @വില്ലേജ് മാന്‍,
    ചൂടോടെ വന്ന് കമന്റിട്ടതില്‍ വളരെ സന്തോഷം.
    @ചെറുവാടി,
    എഴുത്തിന്റെ ഉദ്ദേശം മനസ്സിലാക്കിയതില്‍ ആഹ്ലാദമുണ്ട്.നന്ദി.
    @എക്സ് പ്രവാസിനി,
    സ്നേഹത്തോടെയുള്ള അഭിപ്രായത്തിന് ആദ്യമേ നന്ദി പറയുന്നു.
    അതേ പ്രവാസിനി,ഒരപൂര്‍ണ്ണത എനിക്കുമനുഭവപ്പെടുന്നുണ്ട്.ഒരുപാട് നീട്ടിയെഴുതിയത് ആറ്റിക്കുറുക്കിയതാണ് .ആകാശത്തോളം..കടലോളം പറയാനുള്ളത് ഒരു ബ്ലോഗ്‌ പോസ്റ്റിലൊതുങ്ങുമോ?
    ഇതിനൊരു രണ്ടാം പര്‍വ്വം പ്രവാസിനിക്കെഴുതിക്കൂടെ?
    @മുഹമ്മദ്‌ കുഞ്ഞി,
    ആ പ്രയാസങ്ങള്‍ മനസ്സിലാക്കുന്നവര്‍ ഉണ്ടെന്നറിയുന്നതില്‍ അതിയായ സന്തോഷമുണ്ട്.നന്ദി.
    @ഒരില,ആ മുറിവിന്റെ എരിച്ചില്‍ അനുഭവിച്ചവര്‍ക്കേ അറിയൂ..
    പുകഴ്ത്തിയില്ലെങ്കിലും വേണ്ടില്ല,,ഇകഴ്താതിരുന്നാല്‍ മതി.നന്ദി.
    @ഇസ്മയില്‍ ചെമ്മാട്,
    കമന്റിന് നന്ദി കേട്ടോ.
    @ആളവന്‍താന്‍,മുല്ല,
    വന്നതിലും രണ്ട് വാക്ക് പറഞ്ഞതിലും സന്തോഷം..
    @സ്വപ്ന സഖി,ശ്രീനാഥന്‍ ,
    നമ്മള്‍ കാണാതെ പോകുന്ന നോവുകളില്‍ ഒന്നിതും..നന്ദി.
    @ജിപ്പൂസ്,
    ശരിയാണ്,എനിക്കും തോന്നിയിരുന്നു..അഭിപ്രായത്തിന് നന്ദി.
    @സുജിത്,
    വളരെ നന്ദി.
    @ഖാദര്‍,
    മനസ്സിലായില്ലല്ലോ?ഇതെഴുതിയത് "അവളാണ്" "അവനല്ല".
    വന്നതില്‍ സന്തോഷം.
    @നിശാസുരഭി,
    "ഉടുത്തിട്ടും നടന്നൂടാ..ഉടുക്കാണ്ടും നടന്നൂടാ" എന്ന ഒരവസ്ഥ.
    നന്ദി.
    @അജിത്‌,
    ഇവിടെയ്ക്ക് സ്വാഗതം.
    ഇനി അവരെക്കുറിച്ച് ചിന്തിക്കുമ്പോള്‍ ഇതൊക്കെ ഓര്‍ക്കുമല്ലോ.
    @സലാം,
    ഞാന്‍ എത്ര നാളായി ഇത് മനസ്സില്‍കൊണ്ട് നടക്കുന്നു..
    നന്ദി സലാം..
    @pushpamgad ,
    അങ്ങിനെ ഉരുകുന്നവര്‍ക്ക് വേണ്ടിയുള്ള ഒരു സമര്‍പ്പണമാണിത്..
    വന്നതിലും,വായിച്ച് അഭിപ്രായം പറഞ്ഞതിലും സന്തോഷം.

    ReplyDelete
  18. പ്രസക്തമായ പോസ്റ്റ്.
    നല്ല പോസ്റ്റ്.

    ReplyDelete
  19. നല്ല ലേഖനം.
    ആരും ശ്രദ്ധിക്കാതെ പോയ വിഷയം...

    ReplyDelete
  20. പ്രവാസികളുടെ പ്രശ്നങ്ങളാണ് ബ്ലോഗുകളില്‍ കൂടുതലും കണ്ടിട്ടുള്ളത് എന്നുള്ളത് ശരിയാണെങ്കിലും പ്രവാസികാളായവരുടെ ഭാര്യമാരെക്കുറിച്ചും ചില പോസ്റ്റുകളും കണ്ടിട്ടുണ്ട്.ഞാന്‍ കുറച്ചു നാള്‍ മുന്‍പ്‌ ഒരു പ്രവാസിയുടെ ഭാര്യയുടെ ഒരു ദിവസം ഒരു കഥയായി പോസ്റ്റ്‌ ചെയ്തിരുന്നു.
    സുപ്രഭാതം കാത്തിരിക്കുന്നവള്‍(ഇവിടെ വായിക്കാം)
    ഈ പോസ്റ്റില്‍ പറഞ്ഞിരിക്കുന്നതിനേക്കാള്‍ വളരെ തീവ്രമാണ് അവരുടെ അവസ്ഥ അല്ലെങ്കില്‍ മാനസ്സിക പ്രയാസങ്ങള്‍ എന്നാണു തോന്നിയിട്ടുള്ളത്‌.‍

    ReplyDelete
  21. മെയ്‌ ഫ്ലവര്‍ പറഞ്ഞത് വളരെ ശെരി...നമ്മുടെ നാട്ടില്‍ ബോള്‍ഡ്‌ എന്നാല്‍ ചീത്ത അര്‍ത്ഥത്തില്‍ തന്റേടി എന്നും അര്‍ത്ഥമുണ്ട്."അവള് തന്റേടിയാ..." എന്ന് നല്ല അര്‍ത്ഥത്തില്‍ ആണെന്കില്‍ സന്തോഷമുണ്ടെങ്കിലും മിക്കവാറും ആളുകള്‍ അങ്ങനെയല്ല പറയുന്നത്.ഈയിടെ ഇറങ്ങിയ ഫിലിം ന്റെ പേര് കണ്ടോ"എല്‍സമ്മ എന്ന ആങ്കുട്ടി".എന്തുകൊണ്ടാണ് കുറച്ചു ബോള്‍ഡ്‌ ആയി പെരുമാറുന്ന, ജീവിക്കാന്‍ വേണ്ടി ആരുടെയും കാലു പിടിക്കാത്ത ,മാന്യമായി ജോലി എടുത്തു ജീവിക്കുന്ന പെണ്ണിനെ ആണ് എന്ന് വിളിക്കുന്നത്‌?എനിക്ക് തീരെ മനസിലാവാത്ത ഒരു കാര്യം ആണത്.അതുപോട്ടെ..... പോസ്റ്റ്‌ നന്നായി... എന്നാലും കുറച്ചു കൂടി വിശദമാക്കാമായിരുന്നു എന്ന് പറഞ്ഞാല്‍ പരിഭവിക്കല്ലേ ട്ടോ....

    ReplyDelete
  22. ഇക്കരെയും അക്കരെയും നില്‍ക്കുന്നവര്‍ തമ്മില്‍ വല്ലാത്തൊരു ‘gap'ഉണ്ട്.പ്രത്യേകിച്ചും പ്രവാസികളുടെ വിരസതയാര്‍ന്ന ജീവിതം തെല്ല് സമ്മര്‍ദ്ധവും ആകുലതയും കൂട്ടും..അതുകൊണ്ട് തന്നെ നാട്ടിലെ കാര്യങ്ങള്‍ വള്രെ ‘sensitive' കൈകാര്യം ചെയ്യുന്നത് പൊതുവെ കണ്ടുവരുന്നതാണ്..അതു പോലെ പത്രങ്ങളില്‍ കണ്ട് വരുന്ന വഴിതെറ്റിപ്പോകുന്നവരുടെയും അപകടങ്ങളില്‍ ചെന്നു ചാടുന്നവരുടെയുമൊക്കെ വാര്‍ത്തകള്‍ കൂടുതല്‍ മുന്‍ കരുതല്‍ കുടുംബംഗങ്ങളെക്കൊണ്ടെടുപ്പിക്കാന്‍ ഇന്നത്തെക്കാലത്ത് നിര്‍ബന്ധിതരാകുന്നുണ്ട്..എന്നാല്‍ ചിലര്‍ ഇതൊക്കെ വല്ലാതെ ‘Generalization'ചെയ്ത് ഭാര്യമാരെ തീതീറ്റിക്കുന്ന
    വരാണ്..പരസ്പരം വിശ്വാസവും രണ്ടുപേരുടെയും മനസ്സുകളെ അന്യോന്യം മനസ്സിലാക്കിക്കൊണ്ടുള്ള സംസാരരീതികളും കൊണ്ടു മാത്രമേ ഇത്തരം ഉരുകലുകളെ ഇല്ലാതാക്കാന്‍ കഴിയൂ..
    ‘പ്രവാസി മെഴുകുതിരി ആണെങ്കില്‍,ആ ഉരുക്കം ഇവിടെ കാത്തിരിക്കുന്ന അവന്റെ പ്രിയതമയും അനുഭവിക്കുന്നു.‘
    mayflowers എഴുതിയിരിക്കുന്നത് വള്രെ ശരി തന്നെ...

    ReplyDelete
  23. വളരെ പ്രസക്തമായ പോസ്റ്റ്.പ്രവാസിയുടെ ഭാര്യാപദവി, ഒരുപാട് ഉത്തരവാദിത്തങ്ങളോടൊപ്പം സമൂഹത്തിന്റെ എക്സറേ കണ്ണൂകളേയും നേരിടേണ്ടി വരുന്നു. മഞ്ജുവിന്റെയും എക്സ് -പ്രവാസിനിയുടെയും കമന്റുകളോട് യോജിക്കുന്നു.

    ReplyDelete
  24. ഇത്രയും പ്രാധാന്യം അര്‍ഹിച്ച വിഷയം, ഇങ്ങനെ ഒരു കാര്യത്തെ പറ്റി ഈ പോസ്റ്റ്‌ കണ്ടപ്പോള്‍ ആണ് ചിന്തിക്കുന്നത് തന്നെ. എനിക്ക് തോന്നുന്നത് ഈ നല്ലപകുതികള്‍ നാട്ടില്‍ സഹിക്കുന്നതിന്റെ പകുതി പോലും പ്രവാസിക്ക് പ്രശ്നം ഉണ്ടാകില്ല. അയാള്‍ക്കവിടെ കൂട്ടുകാര്‍ ഉണ്ട്, ഉല്ലസിക്കാന്‍ ഇടങ്ങള്‍ ഉണ്ട്, മറിച്ചു നാട്ടുകാരി എന്നും ഊര്‍മിള ജീവിതം അനുഭവിക്കാന്‍ വിധിക്കപ്പെട്ടവള്‍.

    ReplyDelete
  25. കാരണം ഞാനാ കണ്ണുകളില്‍ കാണാറുണ്ട്‌ ഒറ്റയ്ക്ക് പടപോരുതേണ്ടി വന്ന ഒരു പോരാളിയുടെ ദുഃഖം..
    nalla post

    ReplyDelete
  26. ലേഖനം നന്നായിരിയ്ക്കുന്നു!!
    ഹൃദയം നിറഞ്ഞ ആശംസകളോടെ..

    ഇനിയും തുടരുക..

    ReplyDelete
  27. കുടുംബത്തിന്റെ സന്തോഷത്തിനായി സ്വന്തം കഷ്ട്ടപ്പാടുകള്‍ മറക്കുന്നവര്‍

    --

    ReplyDelete
  28. ഈടുറ്റ എഴുത്ത്.
    പിന്നെ ആരാ ഉരുകാത്തത്.
    ഉരുകുന്നു ദേഹവും മനവും
    തമസ്സിന്റെ നിഴലുമകറ്റി
    ത്യാഗദീപ്തിയതേകിലുമെന്തേ
    ഉള്‍ത്തടമിതില്‍ കാളിമ

    ReplyDelete
  29. ഇത് വായിച്ചപ്പോള്‍ എന്‍റെ മനസ്സില്‍ കുറ്റ ബോധം തോന്നുന്നു. കാരണം പ്രവാസികളുടെ സഹനത്തിന്റെയും, സ്നേഹത്തിന്റെയും ത്യാഗത്തിന്റെയും, ആത്മ നൊമ്പരങ്ങളുടെയും കഥകള്‍ ചിലതൊക്കെ ഞാന്‍ എഴുതിയിരുന്നു. എന്നാല്‍ പ്രവാസികളുടെ തുല്യ ദുഖിതരായ നാട്ടിലെ ഭാര്യമാരുടെ സങ്കടങ്ങള്‍ എന്ത് കൊണ്ടോ വിട്ടു പോയി. പ്രവാസികളുടെ ഭാര്യമാരായിപ്പോയി എന്ന തങ്ങളുടെതല്ലാത്ത കാരണത്താല്‍ അവരും ഈ ഉരുകുന്ന ജീവിതച്ചൂടില്‍ ഏറെ വിയര്‍ക്കേണ്ടി വരുന്നവരാണ്.

    കുട്ടികളുടെ സംരക്ഷണം, വീട് പരിപാലനം, സാമ്പത്തിക നിയന്ത്രണം, സ്വയം സംരക്ഷണം അങ്ങിനെ കുടുംബ നായകന്‍റെ അഭാവത്തില്‍ അവള്‍ പോരാട്ട വീര്യത്തോടെ ജീവിതത്തെ നേരിടാന്‍ വിധിക്കപ്പെട്ടവളാണ് . ആ പോരാട്ടാത്തില്‍ പലപ്പോഴും അവള്‍ക്കു സ്വന്തം പടയില്‍ നിന്നും ശത്രു പടയില്‍ നിന്നും പഴിയും പരിക്കും ഏല്‍ക്കേണ്ടി വരുന്നു. സര്‍വ്വം സഹിയായ അവരുടെ കണ്ണീരിനെയും അടിച്ചമര്‍ത്തപ്പെട്ട ഹൃദയ വികാരങ്ങളെയും അധികമാരും എഴുത്തിനു വിഷയമാക്കി കണ്ടില്ല.

    may flower ലേഖനം ഒരു ബ്ലോഗ്‌ പോസ്റ്റിന്റെ പരിമിതിയാല്‍ ഒതുക്കി എളിയ രീതിയില്‍ പറയാന്‍ ശ്രമിച്ചു. ഈ ഓര്‍മ്മപ്പെടുത്തലിനും നല്ല ചിന്തക്കും നന്ദി പറയുന്നു .

    ReplyDelete
  30. പ്രസക്തമായ വിഷയം തന്നെ. ഇത്തരം പോസ്റ്റുകള്‍ വളരെ ദുര്‍ലഭമായേ കാണാറുള്ളൂ... ആ പോരാളികള്‍ക്കിരിക്കട്ടെ എന്റെ വക ഒരു സല്യൂട്ട്, ആ പോരാളികളിലൊരാളായ എന്റെ ഉമ്മയ്ക്കും...

    ReplyDelete
  31. @ജയന്‍,
    നല്ല വാക്കുകള്‍ക്ക് നന്ദിയുണ്ട് ഡോക്ടര്‍.
    @റിയാസ്,
    ഈ നല്ല കമന്റിന് നന്ദി റിയാസ്.
    @റാംജി,
    "സുപ്രഭാതം.."വായിച്ചു.
    ശരിയാണ്,ഞാനെഴുതിയത് വളരെ വളരെ ചെറിയൊരംശം മാത്രം.
    ആ തീവ്രത അതിന്റെ ശരിയായ അളവില്‍ ഇവിടെ പകര്‍ത്താന്‍ മാത്രം കഴിവെനിക്കില്ല.
    വന്നതില്‍,അഭിപ്രായം പറഞ്ഞതില്‍ നന്ദി..
    @മഞ്ജു,
    വളരെ ശരിയാ മഞ്ജൂ.
    തന്റേടമെന്താ ഒരു വിഭാഗത്തിന്റെ മാത്രം കുത്തകയാണോ?
    പോസ്റ്റ്‌ വിശദമാക്കാമായിരുന്നു എന്ന് പറഞ്ഞതില്‍ ഒട്ടും പരിഭവമില്ലെന്ന് മാത്രമല്ല,ഇത്തരം ക്രിയാത്മകമായ നിര്‍ദ്ദേശങ്ങളുള്ള കമന്റുകളാണ് ഞാന്‍ പ്രതീക്ഷിക്കുന്നതും.
    ഞങ്ങളുടെ ഓരോ നിശ്വാസങ്ങള്‍ക്കും പറയാനുണ്ട് മഞ്ജൂ ഒരായിരം കഥകള്‍..
    വളരെ നന്ദി.
    @ജയരാജ്‌,
    നന്ദി ജയരാജ്‌..
    @മുനീര്‍,
    വിശദമായ കമന്റില്‍ വളരെ സന്തോഷം.
    ആ gap ഇല്ലാതാക്കാന്‍ സ്നേഹത്തിനും,സഹകരണത്തിനും മാത്രമേ കഴിയൂ.
    കാരണം ഇപ്പുറത്തുള്ളവരും പാടുന്നത് ഒരേ പാട്ടാണ്.
    "ഇക്കരയാണെന്റെ താമസം..
    അക്കരെയാണെന്റെ മാനസം.."
    @കുഞ്ഞൂസ്,
    പോസ്റ്റിന്റെ പ്രസക്തി മനസ്സിലാക്കിയതില്‍ സന്തോഷമുണ്ട്.
    പ്രവാസിനിക്ക് കൊടുത്ത മറുപടി ശ്രദ്ധിക്കുക.
    എഴുതിയാലൊടുങ്ങാത്ത,പറഞ്ഞാല്‍ തീരാത്ത വിശേഷങ്ങളുണ്ട്..വേദനകളുണ്ട്..
    നന്ദി കുഞ്ഞൂസ്.
    @പ്രജോഷ് കുമാര്‍,
    താങ്കളിവിടെ ആദ്യമായാണല്ലോ.
    സ്വാഗതം.
    അര്‍ഹിക്കുന്ന പ്രാധാന്യത്തോടെ ഈ പോസ്റ്റിനെ എടുത്തതില്‍ വളരെ സന്തോഷം.
    നന്ദിയുണ്ട്..
    @കുസുമം,ഇനി അത്തരം കണ്ണുകള്‍ കാണുമ്പോള്‍ ഈ വരികള്‍ ഓര്‍ത്താലും.നന്ദി കുസുമം.
    @ജോയ്,ആശംസകള്‍ക്ക് സ്നേഹപൂര്‍വ്വം നന്ദി.
    @ശങ്കരനാരായണന്‍,താങ്ക്സ് .
    @അനീസ,കഷ്ടപ്പെട്ടാലും സാരമില്ല കുടുംബത്തില്‍ സന്തോഷം നില നിന്നാല്‍ മതി.നന്ദി.
    @ജെയിംസ്‌,കമന്റിലെ കവിത ഹൃദ്യം.നന്ദി.
    @അക്ബര്‍,
    ഒരു പ്രവാസിയുടെ തന്നെ അഭിപ്രായം എന്ന നിലയില്‍ അക്ബറിന്റെ വരികള്‍ക്ക് പ്രാധാന്യമുണ്ട്.
    ഒരിക്കലും അക്കരെക്കിടന്ന് പാടുപെടുന്നവരുടെ പ്രയാസങ്ങള്‍ ചെറുതായി കണ്ടിട്ടില്ല.പക്ഷെ തുല്യ ദുഖിതരായി ഇക്കരെയും ഒരു വര്‍ഗ്ഗമുണ്ടെന്നുള്ളത് പലരും കാണാറില്ലെന്ന് മാത്രം.
    വിശദമായ കമന്റിന് ഹൃദയം നിറഞ്ഞ നന്ദി.
    @തിരച്ചിലാന്‍,
    ഇവിടെയ്ക്ക് സ്വാഗതം.
    ഉമ്മയ്ക്ക് സല്യൂട്ട് കൊടുത്ത ഈ മോന് എന്റെ വക ഇരിക്കട്ടെ ഒരു ഷേക്ക്‌ ഹാന്‍ഡ്‌!
    നന്ദി.

    ReplyDelete
  32. അതെ...ശെരിയാണ്‌ ..ഇങ്ങനെയൊന്നും ആരും ചിന്തിക്കാറില്ല. വളരെ പ്രസക്തമായ പോസ്റ്റ്‌.

    ReplyDelete
  33. valare nalla post may flower.................

    ReplyDelete
  34. എഴുത്ത് വളരെ ചിന്തിപ്പിക്കുന്നുണ്ട്.പിന്നെ എനിക്ക് അവരെ പോരാളിയെക്കാളും വിളിക്കാനിഷ്ടം തേരാളിയെന്നാണ്!.

    ReplyDelete
  35. നന്ദി സുഹൃത്തെ
    എല്ലാ ദുഖങ്ങളും മനസ്സിലൊതിക്കി എരിയുന്ന മെഴുകുതിരിക്കു കാവലാളായി , മക്കള്‍ക്ക്‌ ഉമ്മയും ഉപ്പയുമായി , വിരഹ വേദന നെഞ്ചിലേറ്റി
    എരിയുന്ന നെരിപ്പോടായി നാട്ടില്‍ കഴിയുന്ന, പ്രാവസികളുടെ വേദനകള്‍ നനായി വരച്ചു വെച്ചതിനു . നന്ദി

    ReplyDelete
  36. നിങ്ങള്‍ എഴുതിയതില്‍ എനിക്ക് ഏറ്റവും ഇഷ്ട്ടപ്പെട്ട ലേഖനങ്ങളില്‍ ഒന്ന് ഇതായിരിക്കും ..പാവങ്ങള്‍ ....അവരെ ഒക്കെ പൂവിട്ടു പൂജിക്കണം .അത്രക്കും കഷ്ട്ടപ്പെടുന്നുണ്ട് അവര്‍ ..ഭര്‍ത്താവ് ഇല്ലാത്തപ്പോള്‍ കഷ്ട്ടപ്പെടനം ..എന്നാല്‍ ആണുങ്ങള്‍ക്ക് രണ്ടു വര്ഷം കൂടുമ്പോള്‍ ഒരു ആറു മാസം ലീവ് കിട്ടും ...ഈ പാവങ്ങള്‍ക്കോ അപ്പോഴും പണി കൂടുതല്‍ ......കഷ്ട്ടം ...അല്ലാഹു അതില്‍ നല്ലവര്‍ക്ക് അതിനുള്ള പ്രതിഫലം കൊടുക്കട്ടെ .......!

    ReplyDelete
  37. ലേഖനം വളരെ നന്നായി. ഇതുവരെ ആരും ഈ വിഷയം ഇങ്ങനെ എഴുതി കണ്ടിട്ടില്ല. ഈ സ്ത്രീകളുടെ ക്ഷമ സമ്മതിക്കണം.

    satheeshharipad.blogspot.com

    ReplyDelete
  38. ഇതൊക്കെ അങ്ങേ തലക്കല്‍ ഇരുന്നു ശ്രീമതി പറയുമ്പോള്‍ അത്രക്കൊന്നും കരുതാറില്ല. പിന്നെ ഇപ്പോള്‍ ഒപ്പമുള്ള സുഹൃത്ത്‌ ഇടക്കൊക്കെ ഇവ്വിധം ഒര്മിപ്പിക്കാറുണ്ട്. ഈ തുറന്നു പറച്ചില്‍ ഞാന്‍ ഇഷ്ടപ്പെടുന്നു. എല്ലാ പ്രശനങ്ങളിലും കൂടുതല്‍ ചിന്തനീയമായ എഴുത്ത് ഉണ്ടാകട്ടെ. ആശംസകളോടെ AJ

    ReplyDelete
  39. എന്ത്നാ പൂമരത്താ ചങ്കില്‍ കുത്തുന്ന കാര്യങ്ങള്‍ എഴുതാന്‍ നില്‍ക്കുന്നത്. എനിക്ക് പരിചയമുള്ള ഒരു ഗള്‍ഫുകാരന്‍ ഉണ്ടായിരുന്നു. വിവാഹം കഴിഞ്ഞിട്ട് മുപ്പതു വര്ഷം ഗള്‍ഫില്‍ തന്നെ കൂടി.അഞ്ചു പെണ്മക്കള്‍.രണ്ടാളുടെ വിവാഹം കഴിഞ്ഞു.ഇതിനിടെ ഭാര്യയോടും കുട്ടികളോടുമൊപ്പം ചെലവഴിച്ച സമയം ഒരിക്കല്‍ കണക്കു കൂട്ടി പറഞ്ഞു തന്നു.ഏറിയാല്‍ മൂന്നേമൂന്നു വര്‍ഷം.
    താനില്ലാത്ത കുറവ് അറിയിക്കാതെ കുട്ടികളെ വളര്‍ത്തി വലുതാക്കിയ ഭാര്യയെ കുറിച്ച്,പിതാവ്‌ ജീവിച്ചിരിക്കുമ്പോഴും യത്തീം കുട്ടികളെ പോലെ കഴിയേണ്ടി വന്ന മക്കളെ കുറിച്ച്-അങ്ങനെ പലതും പറഞ്ഞു തരും.എന്ത് പറയുമ്പോഴും പ്രയാസപ്പെട്ടു ചിരിക്കാന്‍ ശ്രമിക്കും.
    ഒരു ലീവിന് നാട്ടില്‍ വന്നു അധികം കഴിഞ്ഞില്ല.പോയി, എന്നെന്നേക്കുമായുള്ള യാത്ര...! അദ്ധേഹത്തിന്റെ ഭാര്യയെ,കുട്ടികളെ കാണുമ്പോള്‍ ഇവര്‍ ഇതൊക്കെ മാനസികമായി എങ്ങനെ തരണം ചെയ്യുന്നു എന്ന് അത്ഭുതം തോന്നിയിട്ടുണ്ട്.

    അന്ന് ഞാന്‍ ഒരിക്കലും ഒരു പ്രവാസിയാവില്ല എന്ന് കരുതിയതായിരുന്നു.എന്ത് ചെയ്യാന്‍, സാഹചര്യങ്ങളുടെ സമ്മര്‍ദം
    എന്നെ പോലുള്ളവരെ അവരുടെ പിന്മുറക്കാരാക്കികൊണ്ടേയിരിക്കുന്നു.
    ഞങ്ങളുടെ ഭാര്യമാരും കുഞ്ഞുങ്ങളും ഒരു മൊബൈല്‍ ഫോണിന്‍റെ
    ബലത്തില്‍ ഞങ്ങളുടെ സാന്നിധ്യം വൃഥാ സങ്കല്‍പ്പിച്ചു ജീവിതം
    ജീവിച്ചു തീര്‍ക്കുന്നു.
    ഇത്ത പറഞ്ഞത് പോലെ ഞങ്ങള്‍ മെഴുകുതിരിയാണെങ്കില്‍ അവര്‍ നെരിപ്പോടായി പുകഞ്ഞു തീരുന്നു.
    അത് ഓര്‍മിപ്പിച്ചതിനു ഇത്തയ്ക്ക്.......!( ഊഹിച്ചോ)
    എല്ലാ പ്രവാസികളെയും അവരുടെ കുടുംബത്തെയും ദൈവം തമ്പുരാന്‍ അനുഗ്രഹിക്കുമാറാകട്ടെ.

    ReplyDelete
  40. ഇത്താ, വിട്ടുപോയി .
    ഞാനിപ്പം ഇവിടുത്തെ ഫോളോവര്‍ ആണ് കേട്ടോ.

    ReplyDelete
  41. നിറഞ്ഞ ആശംസകളോടെ.. continue with ur skill

    ReplyDelete
  42. ഏതിനും ഇപ്പോഴും രണ്ടു വശമുണ്ടാവും. ഇവിടെ പ്രസക്തമായത് ഈ രണ്ടാം വശം അവതരിപ്പിച്ചതാണ്.
    ഭംഗിയായ അവതരണം. ഏതായാലും കുടുംബം കൂടെയില്ലാത്ത പ്രവാസം പ്രോത്സാഹിപ്പിക്കപ്പെടെണ്ടതല്ല.

    ReplyDelete
  43. നല്ല പോസ്റ്റ്. എനിക്ക് നേരിട്ടറിയാവുന്ന കുറെ ചേച്ചിമാരെ ഞാനീ വരികള്‍ക്കിടയില്‍ കണ്ടു. ഞാനും ഓര്‍ത്തിട്ടുണ്ട്, അവരുടെ ദുഃഖങ്ങളെപ്പറ്റി...
    ...........................................
    ഫോളോ-സെഞ്ച്വറി എന്റെ വക!

    ReplyDelete
  44. @ത്രിശൂര്‍ക്കാരന്‍,
    വരവിനും നല്ല കമന്റിനും നന്ദി.
    @ജാസ്മിക്കുട്ടി,
    നന്ദി മോളെ..
    @മുഹമ്മദ്‌ സഗീര്‍,
    സുസ്വാഗതം.
    ശരിയാണ് അവള്‍ തേരാളിയും കൂടിയാണല്ലോ..നന്ദി.
    @കെ.എം.റഷീദ്,
    ഈ കാത്തിരിപ്പിലും അവള്‍ കാണുന്നു ഒരുപാട് വ്യര്‍ഥമായ സ്വപ്‌നങ്ങള്‍..വന്നതില്‍ നന്ദി.
    @ഫൈസു,
    മോനെ,ഈ പ്രാര്‍ത്ഥന ധാരാളം..
    പിന്നെ,ആറ് മാസം സൌദിക്കാര്‍ക്ക് മാത്രമേയുള്ളൂ കേട്ടോ..
    നന്ദി ഫൈസൂ.
    @സതീഷ്‌ ഹരിപ്പാട്,
    ഇങ്ങിനെയൊരു ലളിത സമ്മതം മാത്രം മതി ഒരു സ്ത്രീക്ക് ഒരു വര്‍ഷത്തേക്ക് സന്തോഷിക്കാന്‍..!
    നന്ദി വരവിനും,കമന്റിനും..
    @abduljaleel ,
    അതാണ്‌ ഞാന്‍ പറഞ്ഞത് വല്ലപ്പോഴും അവരുടെ വാക്കുകള്‍ക്കും ചെവി കൊടുക്കണമെന്ന്.
    ഏതായാലും ഇങ്ങിനെയൊരു വശം കാണിച്ചു തരാന്‍ പറ്റിയതില്‍ സന്തോഷമുണ്ട്.ആശംസകള്‍ക്കുംകമന്റിനും നന്ദി.
    @ബിന്‍ ഷേഖ്,
    ഞാനെഴുതാത്ത ഒരു പാട് കാര്യങ്ങള്‍ എഴുതിയതില്‍ സന്തോഷം.ഇങ്ങിനെ ഒരു കെട്ട് വേദനകള്‍ പൊതിഞ്ഞു കെട്ടി പ്രവാസിയും അവന്റെ കുടുംബവും ജീവിക്കുന്നു പുറമേക്ക് അത് അത്തര്‍ മണക്കുമെങ്കിലും..
    ഒരു പാട് പരിധികള്‍ക്കും പരിമിതികള്‍ക്കുമിടയില്‍ പോസ്റ്റ്‌ കാപ്സ്യൂള്‍ പരുവത്തിലാക്കിയെടുത്തപ്പോള്‍ ബാക്കിയായത് പറഞ്ഞതിനേക്കാള്‍ കൂടുതല്‍ പറയാത്തത് !
    പിന്നെ പൂമരങ്ങളെ സ്നേഹിക്കുന്ന എനിക്ക് ഈ പേര് പെരുത്ത്‌ പിടിച്ചു..
    നന്ദി എല്ലാത്തിനും..
    @ബെഞ്ചാലി,
    വന്നതില്‍,കമന്റെഴുതിയതില്‍ നന്ദി..
    @ശുകൂര്‍,
    എപ്പോഴും എല്ലാവരും ഒരുവശം മാത്രം കാണുന്നു എന്നതാണല്ലോ പ്രശ്നം.
    വിലയേറിയ അഭിപ്രായത്തിന് നന്ദി.
    @നന്ദു,
    പോസ്റ്റ്‌ വായിച്ചതില്‍ ,അതില്‍ പരിചയ മുഖങ്ങളെ കണ്ടെന്നറിഞ്ഞതില്‍ വളരെ സന്തോഷം..
    നൂറാമന് ഒരു വലിയ നന്ദി..

    ReplyDelete
  45. ഒരു പക്ഷെ ബാച്ചിലറായ പ്രവാസിയ്ക്ക് ഈ വേദനകളൊന്നും അറിയാൻ സാധിക്കില്ല. കല്ല്യാണം കഴിയുമ്പോൾ മനസ്സിലാകുമായിരിക്കും അല്ലെ?

    ReplyDelete
  46. ശരിയാ.. അതെ കുറിച്ചുള്ള പോസ്റ്റുകള്‍ വായിച്ചതോര്‍മ്മയില്ല.... വിത്യ്സ്ത്മായി... എല്ലാ ആശംസകളൂം

    ReplyDelete
  47. വളരേ നന്നായി, ഇഷ്ടപ്പെട്ടൂ. നമ്മള്‍ പലപ്പോഴും പ്രവാസിയുടെ കാര്യങ്ങള്‍ മാത്രമാണ്‌ ചര്‍ച്ചക്കെടുക്കറുള്ളത്, എന്നാല്‍ പ്രവാസി ഭാര്യമാരുടെ (ഗള്‍ഫ് ഭാര്യമാര്‍) വിധയങ്ങളിലേക്കിറങ്ങിച്ചെല്ലാന്‍ പലര്‍ക്കും താല്പര്യമില്ല..... ആശകളും ആഗ്രഹങ്ങളും ഒരു പുരുഷനെപ്പോലെ അല്ലെങ്കില്‍ അതിലും കൂടുതല്‍ ഒരു സ്ത്രീക്കുണ്ടാകുമെന്നാണ്‌ ഞാന്‍ കരുതുന്നത്.

    ReplyDelete
  48. വേണ്ടിയിരുന്നില്ല, ഈ ജീവിതം
    ആവശ്യമായിരുന്നു ബന്ധം
    പക്ഷെ, ഈ ബന്ധമിങ്ങനെ
    ബന്ധനമാകുമെന്നറിഞ്ഞില്ല

    ഞാനൊരു പ്രവാസിയായി പോയില്ലേ?
    ആരാണതിന്നുത്ത്രവാദി?

    ഞാന്‍ തനെ, ഞാന്‍ മാത്രം
    പിന്നെ മറ്റു ചിലരും

    ReplyDelete
  49. തികച്ചും പ്രസക്തമാണ് വിഷയം. ഒരു പോസ്റ്റു കൊണ്ട് എഴുതിപ്രതിഫലിപ്പിക്കാന്‍ കഴിയാത്ത കാര്യം.
    ഈ വിഷയം ഉള്‍ക്കൊള്ളിച്ച് പണ്ടൊരു കഥ ഞാനും എഴുതിയിരുന്നു. അത് ഇവിടെ അമര്‍ത്തി വായിക്കാം

    ReplyDelete
  50. മരുഭൂമിയില്‍ പണിയെടുക്കുന്നവന്‍റെ കഷ്ട്ടപാടോളം വലുത് തന്നെയാണ് മക്കളെ വളര്‍ത്തി വലുതാക്കുന്ന അവന്‍റെ ഭാര്യയുടെയും എന്നുള്ളത് നല്ല ചിന്ത നല്‍കിയ വിഷയമാണ്...
    ആശംസകള്‍..

    ReplyDelete
  51. ഗള്ഫുകാരന് മകളെ കെട്ടിച്ചുകൊടുക്കാന്‍ തയ്യാറാകാത്ത ഒരുപാട് മാതാപിതാക്കളെ എനിക്കറിയാം. അവര്‍ അറിഞ്ഞിട്ടുണ്ടാവും വിരഹത്തിന്റെ വേദന; പണ്ടൊരിക്കല്‍....

    അഭിനന്ദിക്കാന്‍ വാക്കുകളില്ല, വളരെ വളരെ നന്നായി...

    ReplyDelete
  52. അങ്ങയെ ഒരു അവസരം വന്നാല്‍ എഴുതാം അവരെ കുറിച്ച്

    ReplyDelete
  53. @G.Manu,
    Thank you sooooo much for coming..
    @തൂവലാന്‍,
    അങ്ങിനെയൊരു വേദന അനുഭവിക്കാന്‍ ഇടവരാതിരിക്കട്ടെ..
    വന്നതിലും കമന്റിനും നന്ദി.
    @നസീഫ്,
    ആശംസകള്‍ക്കും കമന്റിനും നന്ദിയുണ്ട്.
    @കുറ്റൂരി,
    ഇങ്ങനെയൊരു കൊച്ചു പോസ്റ്റ്‌ വഴി കുറച്ചു പേരുടെയെങ്കിലും ചിന്താഗതിയില്‍ മാറ്റമുണ്ടായാല്‍ അത് മതി എനിക്ക്..
    നന്ദി.
    @തണല്‍,
    ആ കഥ ഞാന്‍ വായിച്ചിരുന്നു.എവിടെയൊക്കെയോ കണ്ട് മറന്ന മുഖങ്ങള്‍ അതിലുണ്ടായിരുന്നു..
    ശരിയാണ്,ഇത്തരം ഒരു വിഷയം ഒരു ബ്ലോഗ്‌ പോസ്റ്റില്‍ എവിടെ ഒതുക്കാന്‍?
    നന്ദി ഇസ്മായീല്‍.
    @സിബു,
    നല്ല വാക്കുകള്‍ക്ക്,ഗുണകാംക്ഷക്ക് നന്ദി..
    @ഷമീര്‍,
    അതെ,ഞാനും കണ്ടിട്ടുണ്ട്.
    ആദ്യ വരവിനും,അഭിനന്ദനങ്ങള്‍ക്കും നന്ദി.
    @My Dreams,
    തീര്‍ച്ചയായും എഴുതണം.
    ഈ സന്ദര്‍ശനത്തിന് നന്ദി.

    ReplyDelete
  54. Dear sister "Mayflowers",

    This article is an appreciable approach, though the author is not a true victim of "PRAVASAM" to full extent!?
    I just come across this, because of the following article on the same topic that has been forwarded to my mail:

    ഗള്‍ഫ് ഭാര്യമാര്‍ അഥവാ പ്രവാസീ വിധവകള്‍:

    കേരളക്കരയിലെ ആണുങ്ങള്‍ പ്രവാസത്തെ പ്രണയിക്കാനന്‍ തുടങ്ങിയിട്ട് വര്‍ഷങ്ങളായി, ഇതുവരേ കേരളത്തില്‍ നിന്നുള്ള പ്രവാസികളുടെ എണ്ണം കൂടുകയല്ലാതെ അത് കുറയുന്നതായ്യിട്ട് കാണാന്‍‍ കഴിഞിട്ടില്ല. ഇതില്‍‍ തന്നെ ഭൂരിഭാഗം പ്രവാസികളും തങ്ങളുടെ കുടുംബത്തെ സ്വന്തം നാട്ടി വിട്ടേച്ച് പറന്നവരാണ്‌...ഖലീഫ ഉമര്‍‍(റ) ഒരിക്കല്‍‍ രാത്രിയില്‍‍ തന്റെ പ്രജകളുടെ ക്ഷേമം അന്വേഷിക്കുന്നതിന്നു വേണ്ടി സഞ്ചരിച്ചുകൊണ്ടീരിക്കെ ഒരു വീട്ടില്‍‍ നിന്നും ഒരു സ്ത്രീയുടെ ആര്‍‍ദ്രമായ ഗാനാലാപനം കേട്ട് തരിച്ചു പോയി. ആ സ്ത്രീ പാടിയത് "നീണ്ട രാത്രികള്‍‍! സല്ലപിക്കാന്‍‍ അടുത്ത് ഭര്‍‍ത്താവില്ലല്ലോ... അല്ലഹു ഇല്ലായിരുന്നുവെങ്കില്‍‍ ഈ കട്ടിലിന്റെ പാര്‍‍ശ്വങ്ങള്‍‍ കുലുങ്ങിയേനേ...ഞങ്ങളിങ്ങനെ ഭര്‍‍ത്താവില്ലാതെ കഴിയുന്നത് ഉമറിനു പ്രശ്നമല്ലെന്നോ...." എന്നു തുടങ്ങുന്ന വരികളായിരുന്നു. അത് യുദ്ധത്തിനു പോയ ഒരു സമര ഭടന്റെ വീടാനെന്നറിഞ്ഞ ഉമര്‍‍(റ) വേകം തന്റെ മകളും പ്രവാചക പത്നിയുമായ ഹഫ്സ ബീവിയോട് ചോദിച്ചു, ഒരു സ്ത്രീക്ക് തന്റെ ഭര്‍‍ത്താവില്‍ നിന്നും എത്ര നാള്‍‍ അകന്നു നില്‍‍കാന്‍‍ കഴിയും? അവര്‍‍ പറഞ്ഞു, ഒരു മാസം, രണ്ട് മാസം, മൂന്നു മാസം, നാലു മാസം. ഇതില്‍ കൂടുതല്‍ ഒരു ഭാര്യക്കും സഹിക്കാന്‍ കഴിയില്ല. ഉടനെ ഉമര്‍‍(റ) ഉത്തരവു പുടപ്പെടുവിച്ചു. യുദ്ധത്തിനു പോകുന്നവര്‍‍ നാലു മാസത്തിലൊരിക്കല്‍‍ തന്റെ ഭാര്യയുടെ അടുത്തെത്തണം എന്ന്.

    ReplyDelete
  55. ചെറുതെങ്കിലും കാമ്പുള്ള വിഷയം.
    ഇത്തരം നല്ല വിഷയങ്ങള്‍ ഇങ്ങിനെ ആറ്റിക്കുറുക്കി പറഞ്ഞാല്‍ ആളുകള്‍ വായിക്കും.
    ഇനി ആളുകളെ കൊണ്ട് ഗൌരവപരമായ വിഷയങ്ങള്‍ വായിപ്പിക്കാന്‍ ഇതേ ഉള്ളൂ രക്ഷ.
    ഈ നല്ല വിഷയം പറഞ്ഞതിന്, പ്രവാസികളുടെ വീട്ടുകാരികളുടെ മനസ് കണ്ടതിന്, അവരുടെ കൂടെ നിന്നതിന്, ഒരായിരം നന്ദി.
    കാരണം ഞാനും ഒരു പ്രവാസിയാണ്. ഒരു കാലത്ത് എന്‍റെ കുടുംബിനിയും അനുഭവിച്ച വിഷമങ്ങളാണ് ഇതൊക്കെ (ഇപ്പോള്‍ എന്‍റെ കൂടെ ദുബൈയില്‍ ഉണ്ട് കേട്ടോ)

    ReplyDelete
  56. വായിക്കാന്‍ വകിപ്പോയി.........വളരെ നല്ല വിഷയം, ആശംസകള്‍

    ReplyDelete
  57. @Rashid Mali
    Sulfi
    Muje
    Thanks all...

    ReplyDelete
  58. @Rashid Mali
    Sulfi
    Muje
    Thanks all...

    ReplyDelete
  59. The Casino - Slots, Bingo, Blackjack, Poker, Roulette - Mapyro
    The Casino 경기도 출장마사지 in 포항 출장샵 Casino Lake Tahoe. 대구광역 출장마사지 See reviews, hours, directions, 논산 출장샵 phone 천안 출장샵 number, hours and map directions.

    ReplyDelete