Friday, December 31, 2010

പ്രതീക്ഷയോടെ..പ്രത്യാശയോടെ...


ആഘോഷങ്ങളും ആരവങ്ങളുമായി വീണ്ടുമൊരു പുതുവര്‍ഷപ്പിറവിയുടെ പടിവാതില്‍ക്കലാണ് നാം.
വരാന്‍ പോകുന്ന വര്‍ഷം ശാന്തിയും സമാധാനവും നിറഞ്ഞതായിരിക്കട്ടെ എന്ന പ്രാര്‍ത്ഥനയാണ് നമ്മുടെയെല്ലാം ഉള്ളം നിറയെ.

ലോകജനതയില്‍ ഭൂരിഭാഗവും സമാധാനം ആഗ്രഹിക്കുന്നവരായിരിക്കുമല്ലോ.കൊല്ലാനോ,കൊല്ലപ്പെടാനോ ആരെങ്കിലും കൊതിക്കുമോ?

എന്നിട്ടുമെന്തേ ഇവിടെ അശാന്തി പെറ്റു പെരുകുന്നു?
യുദ്ധങ്ങള്‍ തുടര്‍ക്കഥകളാകുന്നു?
അഭയാര്‍ഥികള്‍ വര്‍ധിക്കുന്നു?
ബോംബ്‌ സ്ഫോടനങ്ങള്‍ നിത്യസംഭവങ്ങളാകുന്നു?

ആഘോഷങ്ങള്‍ നിഷേധിക്കപ്പെട്ട വലിയൊരു വിഭാഗം ഈ ലോകത്തുണ്ട്.അവര്‍ക്കുമില്ലേ അവകാശങ്ങള്‍?
അവരും മനുഷ്യരല്ലേ?
നമ്മള്‍ വീടകങ്ങള്‍ മോടി കൂട്ടുമ്പോള്‍, വീട് പോയിട്ട്, ജന്മനാട് പോലും നഷ്ടപ്പെട്ടവര്‍ ഈ ലോകത്തു ണ്ടെന്നുള്ള കയ്ക്കുന്ന സത്യങ്ങള്‍ നമ്മുടെ വിദൂര ചിന്തകളില്‍ പോലും കടന്നു വരുന്നില്ല.
എങ്ങിനെയായിരിക്കും അവരുടെ new year celebration?

ഏത് നിമിഷവും നിലച്ചേക്കാവുന്ന,നിന്നുപോയാല്‍ തിരിച്ചുവരാത്ത ഒരു മിടിപ്പിന്റെ ബലത്തിലാണ് നമ്മളിവിടെ അഹങ്കരിച്ച്‌ മസിലുപിടിച്ചു നടക്കുന്നത്.
ഒരു പുഞ്ചിരിപോലും ഔദാര്യമായി കാണാനാണ് നമുക്കിഷ്ടം..

സാമ്രാജ്യങ്ങള്‍ വെട്ടിപ്പിടിക്കുമ്പോള്‍,അധിനിവേശങ്ങള്‍ നടത്തുമ്പോള്‍ നമ്മള്‍ കാണാതെ പോകുന്ന ഒന്നാണ് അതിനിരയായവന്റെ വേദന.
ആരാണ് നമുക്ക് ഇതിനൊക്കെ അധികാരം തന്നത് ?
വരദാനമായി കിട്ടിയ ഈ ജീവിതം നമുക്ക് സ്നേഹിച്ചും സഹകരിച്ചും കഴിഞ്ഞു കൂടെ?

ആഗോളതാപനം,സാമ്പത്തികമാന്ദ്യം,തീവ്രവാദം തുടങ്ങിയ കടുകട്ടി പ്രശ്നങ്ങള്‍ പരിഹാരമില്ലാതെ കിടക്കുമ്പോഴും നമ്മള്‍ കേള്‍ക്കുന്നത് കോടികളുടെ അഴിമതിക്കഥകളാണ്..
വീണ വായിക്കുന്ന നീറോമാര്‍ ഇപ്പോഴും സജീവമാണ് എന്നല്ലേ ഇതിനര്‍ത്ഥം?

ഇതിനിടയിലും പ്രതീക്ഷിച്ചുപോകുന്നു സ്വാര്‍ഥതയില്ലാത്ത,യുദ്ധങ്ങളില്ലാത്ത,അസൂയയില്ലാത്ത ഒരു നവലോകം നമുക്ക് സൃഷ്ടിക്കാമെന്ന്..സ്നേഹമായിരിക്കട്ടെ അതിന്റെ ചേരുവ.

ഇപ്പോള്‍ കിട്ടിയ ഒരു fwd msg.അവസരോചിതമായതിനാല്‍ ഇവിടെ ചേര്‍ക്കുന്നു.
"Hurting someone is as easy as cutting a tree,
but making someone happy is like growing a tree.
It takes a lot of time.So do not hurt anyone."

ഇതായിരിക്കട്ടെ നമ്മുടെ new year resolution.
എല്ലാ ബൂലോകവാസികള്‍ക്കും ഹൃദയം നിറഞ്ഞ പുതുവത്സരാശംസകള്‍..

31 comments:

  1. നമ്മള്‍ വീടകങ്ങള്‍ മോടി കൂട്ടുമ്പോള്‍, വീട് പോയിട്ട്, ജന്മനാട് പോലും നഷ്ടപ്പെട്ടവര്‍ ഈ ലോകത്തു ണ്ടെന്നുള്ള കയ്ക്കുന്ന സത്യങ്ങള്‍ നമ്മുടെ വിദൂര ചിന്തകളില്‍ പോലും കടന്നു വരുന്നില്ല

    നഷ്ടപ്പെടുന്ന ശാന്തി വരും നാളുകളില്‍ കുറയട്ടെ..
    പുതുവല്‍സരാശംസകള്‍.

    ReplyDelete
  2. അഭിനന്ദനങ്ങള്‍
    നല്ല ചിന്തകള്‍ക്ക്..

    പുതുവത്സരവേളയിലെ ഈ എഴുത്ത് സന്ദര്‍ഭോചിതമായി.
    പുതുവത്സരാശംസകളോടെ..

    ReplyDelete
  3. അതെ , നല്ല ചിന്തകള്‍ തന്നെയാണ് പങ്കുവെച്ചത്.
    ഒരു ആഘോഷം എന്ന രീതിയില്‍ പുതുവര്‍ഷത്തെ സമീപ്പിക്കരുത്.
    ആഘോഷങ്ങള്‍ നിഷേധിക്കപ്പെട്ട പരിസരത്തെയും മറക്കരുത്.
    മികച്ച ലേഖനം .
    നന്മയും ഐശ്വര്യവും നിറഞ്ഞ ഒരു പുതുവര്‍ഷം ആശംസിക്കുന്നു.

    ReplyDelete
  4. ചിന്താര്‍ഹാമായ പോസ്റ്റ്‌
    അഭിനന്ദനങ്ങള്‍
    പുതുവര്‍ഷാശംസകള്‍

    ReplyDelete
  5. Good post!!
    പുതുവത്സരാശംസകള്‍

    ReplyDelete
  6. Happy new year to you. may the spark of your heart's light ignite your blog and spread them to your readers' soul.

    ReplyDelete
  7. ഏത് നിമിഷവും നിലച്ചേക്കാവുന്ന,നിന്നുപോയാല്‍ തിരിച്ചുവരാത്ത ഒരു മിടിപ്പിന്റെ ബലത്തിലാണ് നമ്മളിവിടെ അഹങ്കരിച്ച്‌ മസിലുപിടിച്ചു നടക്കുന്നത്.
    ഒരു പുഞ്ചിരിപോലും ഔദാര്യമായി കാണാനാണ് നമുക്കിഷ്ടം..

    ശരിയാണ് , താങ്കളുടെ ചിന്തകളോട് യോജിക്കുന്നു. പുതുവത്സരാശംസകൾ

    ReplyDelete
  8. പുതുവർഷം എന്ന പേരിൽ ആഘോഷപ്പേക്കൂത്തുകൾ കാണുമ്പോൾശരിക്കും ദു:ഖം തോന്നുന്നു.മറുവശത്ത്, വീടും നാടും നഷ്ടപ്പെട്ട അനേകലക്ഷങ്ങൾ...ഒരു നേരത്തെ ആഹാരത്തിനായി നമുക്കു നേരെ കൈനീട്ടുന്ന പിഞ്ചുകുഞ്ഞുങ്ങൾ...അതേ, ദയ പോയിട്ടു ഒരു പുഞ്ചിരി പോലും ഔദാര്യമായി കാണുന്ന നാം എന്നാണ് മനുഷ്യരാവുക??

    നല്ല ചിന്തകൾ പങ്കുവച്ചതിനു നന്ദി!

    ReplyDelete
  9. ഇതൊന്നും കാണേണ്ടവർ കാണുന്നുമില്ല, കേൾക്കുന്നുമില്ലല്ലൊ. എന്തായാലും മേഫ്ലവേഴ്സിനു പുതുവത്സരാശംസകൾ

    ReplyDelete
  10. നല്ല ചിന്തകള്‍ ....

    നിങ്ങള്‍ക്കും കുടുംബത്തിനും എന്‍റെ ഹൃദയം നിറഞ്ഞ പുതു വത്സര ആശംസകള്‍….!!!!

    ReplyDelete
  11. ഇങ്ങനെയൊരു നവലോകം വരുമെന്ന് നമുക്ക് പ്രത്യാശിക്കാം,,അതിന്നായി പ്രാര്‍ഥിക്കാം..

    ReplyDelete
  12. പുതുവത്സരം എന്നല്ല ഏതൊരു ആഘോഷമായാലും അതില്‍ നിന്നെല്ലാം ഏറെ മാറി കഷ്ടതകള്‍ മാത്രം അനുഭവിക്കാന്‍ വിധിക്കപ്പെട്ട ഒരുപാട് പേര്‍ ഭൂമുഖത്തുണ്ടെന്ന സത്യം നാം മറക്കുന്നു.....

    സമാധാനത്തിന്‍റെ . സന്തോഷത്തിന്‍റെയും മാത്രം വര്‍ഷങ്ങളാവട്ടെ ഇനി വരാന്‍ പോവുന്നത് എന്ന് പ്രാര്‍ത്ഥിക്കാം .... നന്മകള്‍ നേരുന്നു...

    ReplyDelete
  13. മെയ്പ്പൂക്കളേ ഈ ചോദ്യങ്ങളെല്ലാം മനുഷ്യരാശി ചോദിച്ചു കൊണ്ടേയിരിക്കേണ്ടവയാണ്, ഈ പ്രതീക്ഷ നാം കൈവിടാതിരിക്കാൻ പുതിയ വർഷം സഹായിക്കട്ടേ, ആശംസകൾ!

    ReplyDelete
  14. നല്ല ചിന്തകള്‍

    പുതുവത്സരാശംസകൾ

    ReplyDelete
  15. നീറോമാര്‍ വീണ വായിക്കുക തന്നെയാണ്, ലജ്ജയില്ലാതെ..!

    ചിന്തനീയമായ പോസ്റ്റ്‌. പുതുവത്സരാശംസകള്‍.

    ReplyDelete
  16. വരും നാളുകള്‍ സമാധാനവും,ശാന്തിയും ഏകുന്നതാവുമെന്നു നമുക്ക് പ്രത്യാശിക്കാം...ഇന്നലെ ഒരു മലയാളം ചാനലില്‍ പുതുവര്‍ഷം കുടിച്ചു പൂസായി ആഘോഷിക്കുന്ന ഒരു മാന്യന്റെ സംസാരം കാണുകയുണ്ടായി..ആഘോഷങ്ങള്‍ മദ്യ സേവയിലേക്ക് മാറ്റുന്ന മനുഷ്യര്‍ പെരുകി വരുന്ന ഈ കലികാലം ഓരോ പുതുവര്‍ഷത്തെയും എങ്ങനെയാണ് മേന്മയേരിയതാക്കുക..? നന്നായി എഴുതി മെയ്‌ ഫ്ലവേസ്...ഈ പോസ്റ്റ് ഞങ്ങള്‍ക്കുള്ള പുതുവത്സര സമ്മാനം ആയി എടുക്കുന്നു..

    ReplyDelete
  17. മനോഹരമായ പുതു വത്സരം നേരുന്നു

    ReplyDelete
  18. എല്ലാം നല്ലതിന്... പുതുവത്സരാശംസകള്‍......

    ReplyDelete
  19. @പട്ടേപ്പാടം റാംജി ,
    @നിശാസുരഭി,
    @ചെറുവാടി,
    @ഇസ്മാഈല്‍ ചെമ്മാട്,
    @റാണിപ്രിയ,
    @സലാം pottengal ,
    @moideen angadimugar ,
    @മുല്ല,
    @കുഞ്ഞൂസ്,
    @ഹാപ് ബാച്ചി,
    @ഫൈസുമദീന,
    @എക്സ് പ്രവാസിനി,
    @ഹംസ,
    @ശ്രീനാഥന്‍,
    @റിയാസ്,
    @സിബു നൂറനാട്,
    @ജാസ്മിക്കുട്ടി,
    @റഷീദ് പുന്നശ്ശേരി,
    @വേണുഗോപാല്‍ ജി,

    ഇവിടെയെത്തി കമന്റിട്ട എല്ലാ സഹൃദയര്‍ക്കും സ്നേഹം നിറഞ്ഞ കൂപ്പു കൈ..
    നമ്മുടെയെല്ലാം ഉള്ളിലുള്ള കനിവിന്റെ ചാലുകള്‍ അനുസ്യൂതം നിര്‍ഗളിക്കട്ടെ...ആ പ്രവാഹത്തില്‍ എല്ലാ നോവും ഒലിച്ചു പോകുമെന്ന് നമുക്ക് പ്രത്യാശിക്കാം..

    ReplyDelete
  20. നല്ല ചിന്ത; നല്ല വാക്കുകൾ!

    2011 മലയാളം ബൂലോകത്തിന് ഉയിർത്തെനീപ്പിന്റെ വർഷമാവട്ടെ!

    പുതുവത്സരസംഗമം ജനുവരി 6 ന് കൊച്ചി മറൈൻ ഡ്രൈവിൽ വൈകിട്ട് 4 മുതൽ 8 വരെ. കഴിയുമെങ്കിൽ പങ്കെടുക്കുക!
    വിവരങ്ങൾക്ക് http://jayanevoor1.blogspot.com/

    ReplyDelete
  21. നല്ല ചിന്തകള്‍....പുതുവത്സരാശംസകള്‍

    ReplyDelete
  22. നല്ല ചിന്തകള്‍

    ReplyDelete
  23. let thz new year brng hapy and peace, its just wish , bt i knw it will never be fulfilled.
    ഇത് വായിക്കു
    newpost

    ReplyDelete
  24. പ്രതിസന്ധികളും പ്രശ്‌നങ്ങളും പ്രയാസങ്ങളും നിറഞ്ഞ ഒരു പുതുവര്‍ഷത്തില്‍ അതിനെയെല്ലാം ശക്തമായി നേരിട്ട് മുന്നേറി വിജയം വരിക്കുന്ന ആത്മവിശ്വാസം നിറഞ്ഞ അഭിമാനിയായ നിങ്ങളുടെ മുഖമാണ് എന്റെ മനസ്സില്‍. അത് എനിക്കും പ്രതീക്ഷ നല്‍കുന്നു. നിങ്ങള്‍ സത്യത്തില്‍ എനിക്കും പ്രചോദനമാണ്. ഈ ബ്ലോഗ് സൗഹൃദം എനിക്ക് എത്ര വിലപ്പെട്ടതാണെന്നോ?

    ReplyDelete
  25. പുതുവത്സരാശംസകള്‍..

    ReplyDelete
  26. വരാന്‍ വൈകിപ്പോയി. ക്ഷമിക്കുക
    താങ്കളുടെ സദുദേശ്യം സഫലമാകട്ടെ!
    നല്ല നാളുകള്‍ പുലരട്ടെ!
    സമാധാനം കളിയാടട്ടെ!

    ReplyDelete
  27. ഇതിനിടയിലും പ്രതീക്ഷിച്ചുപോകുന്നു സ്വാര്‍ഥതയില്ലാത്ത,യുദ്ധങ്ങളില്ലാത്ത,അസൂയയില്ലാത്ത ഒരു നവലോകം നമുക്ക് സൃഷ്ടിക്കാമെന്ന്..സ്നേഹമായിരിക്കട്ടെ അതിന്റെ ചേരുവ ...ഈ പ്രതീക്ഷയില്‍ ഞാനും ഒത്തു ചേരുന്നു .പുതു വര്‍ഷം നല്ല ഓര്‍മ്മകള്‍ സമ്മാനിക്കട്ടെ "നന്മ നിറഞ്ഞ പുതു വത്സര ആശംസകള്‍ "

    ReplyDelete
  28. @ജയന്‍,
    @മഞ്ജു,
    @അക് ബര്‍,
    @സുജിത് കയ്യൂര്‍,
    @അനീസ,
    @പ്രകാശ്‌ നമ്പൂതിരി,
    @മിസ്‌രിയ നിസാര്‍,
    @ഇസ്മാഈല്‍ കുറുമ്പടി,
    @ജയരാജ്‌,
    @കാവതിയോടന്‍,
    ഇവിടെയെത്തിയ എല്ലാവരുടെയും മനസ്സിലുള്ള നന്മയുടെ സൌരഭ്യം ബൂലോകത്താകെയും പരിമളം പരത്തട്ടെ..
    എല്ലാവര്‍ക്കും നന്ദി ഹൃദയം നിറയെ..
    ബ്ലോഗ്‌ മീറ്റില്‍ പങ്കെടുത്തവര്‍ അത് വായനക്കാരുമായ്‌ പങ്കുവെക്കുമല്ലോ..

    ReplyDelete
  29. ജീവന്റെ രഹസ്യ രേഖകള്‍ എഴുതിയ DNA പോലും സമ്മതിക്കുന്നൂ, ജീവജാലങ്ങളിലെ "കയ്യൂക്കുള്ളോന്‍ കാര്യക്കാരന്‍" എന്ന സത്യം. തലച്ചോറ് കാര്യമായി പ്രവര്‍ത്തിക്കാത്ത അവക്കിടയില്‍ അത് സ്വാഭാവികം മാത്രമാവുമ്പോള്‍, ബുദ്ധി കൂര്‍മ്മ ഏറെയുള്ള മനുഷ്യ മൃഘത്തിന്റെ കാര്യം ഏറെ പറയാനുണ്ടോ? പ്രത്യാശിക്കു വകയില്ല, പ്രതീക്ഷിക്കുകയല്ലാതെ ! ഭാവുകങ്ങള്‍...

    ReplyDelete