Wednesday, August 4, 2010

പുണ്യം പൊഴിക്കുന്ന നാളുകള്‍


റമദാന്‍ ഒരു വിളിപ്പാടകലെ എത്തിക്കഴിഞ്ഞു.മനസ്സും ശരീരവും അതിനെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞിരിക്കയാണ്.അധരങ്ങള്‍ പ്രാര്‍ഥനാ മന്ത്രങ്ങള്‍ ഉരുവിടുകയായി..

ഇസ്ലാം മതത്തിന്‍റെ പ്രധാന സ്തംഭങ്ങളില്‍ ഒന്നാണ് ഒരു മാസക്കാലത്തെ വ്രതാനുഷ്ടാനം.ഖുര്‍ആന്‍ അവതരിച്ച മാസമാണ് റമദാന്‍.
വ്രതം എന്നത് കേവലം ഭക്ഷണ പാനീയങ്ങള്‍ വെടിയുക എന്നത് മാത്രമല്ല,മറിച്ച് അസൂയ,പക,വിദ്വേഷം,പരദൂഷണം മുതലായ ചീത്ത സ്വഭാവങ്ങളും ഒപ്പം വര്‍ജിക്കേണ്ടതുണ്ട്.ഇതൊന്നും ഒഴിവാക്കാതെ നോമ്പ് എടുക്കുന്നവനെപ്പറ്റി ''അവന്‍ വിശപ്പും ദാഹവും സഹിച്ചത് മിച്ചം''എന്നാണു പ്രവാചകന്‍ പറഞ്ഞത്.
നോമ്പ് ഒരു പരിചയാണ്.നോമ്പുകാരനോട് വല്ലവരും വഴക്കിനു വന്നാല്‍ ഞാന്‍ നോമ്പുകാരനാണ് എന്ന് പറഞ്ഞു അവന്‍ അതില്‍ നിന്ന് ഒഴിഞ്ഞു നില്‍ക്കയാണ്‌ വേണ്ടത്.

ആത്മ സംസ്കരണമാണ് വ്രതം കൊണ്ടുദ്ദേശിക്കുന്നത്. എല്ലാ സമുദായങ്ങളിലും ഉപവാസം പറഞ്ഞിട്ടുണ്ട്.
ഭക്ഷിച്ചും,ഭോഗിച്ചും,കോപിച്ചും,കാടിളക്കിയും കഴിയുന്ന മനുഷ്യനെ ഒരു ഉത്കൃഷ്ട ജീവിയാക്കി മാറ്റുന്ന പരിശീലനക്കളരിയാണ് നോമ്പ് കാലം.അതുവഴി അവന്‍ ആത്മ നിയന്ത്രണം കൈവരിക്കും.

നമ്മുടെതുപോലുള്ള ഒരു രാജ്യത്ത് ലക്ഷക്കണക്കിന്‌ ജനങ്ങള്‍ ദാരിദ്ര്യ രേഖക്ക് താഴെ കഴിയുമ്പോള്‍ അവരുടെ വിശപ്പ്‌ വല്ലപ്പോഴുമൊരിക്കല്‍ നമ്മളുമറിയേണ്ടതുണ്ട്.
എല്ലാ ഫാക്ടറികളിലെയും യന്ത്രങ്ങള്‍ക്ക് ആഴ്ചയിലൊരിക്കല്‍ അവധി കിട്ടും,അന്ന് അവയുടെ കേടുപാടുകള്‍ തീര്‍ക്കും.എന്നാല്‍ നമ്മുടെ ശരീരത്തിലെ യന്ത്രങ്ങള്‍ക്കോ? അവയ്ക്കും വേണ്ടേ ഒരു ബ്രേക്ക്‌?
ഉപവാസം കൊണ്ട് ഉണ്ടാകുന്ന ആരോഗ്യപരമായ നേട്ടങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.

രാത്രികാലം ഭകഷ്യമേളയാക്കുന്നവര്‍ക്ക് നോമ്പ് കാലത്തിന്റെ യാതൊരു സദ്ഫലവും ലഭിക്കുകയില്ല.പകരം റമദാന്‍ കഴിഞ്ഞതിനു ശേഷം PSC ടെസ്റ്റ്‌നു (pressure,sugar,cholestrol :)....) പോകേണ്ടി വരികയും ചെയ്യും..

അതേപോലെ ഇഫ്താര്‍ പാര്‍ടികള്‍ ഇന്ന് സമ്പന്നന്‍റെ സമ്പന്നത വിളിച്ചോതുന്നതായി മാറിയിരിക്കുന്നു.അവിടെ നോമ്പ് തുറക്കാന്‍ വകയില്ലാത്തവന് എവിടെയാണിടം?
ശരിയായ അര്‍ത്ഥത്തില്‍ ഉപവസിച്ചാല്‍ ശരീരവും,മനസ്സും ഒന്ന് ഫ്രഷ്‌ ആകുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.

എല്ലാ വായനക്കാര്‍ക്കെല്ലാം മുന്‍‌കൂര്‍ ആയി ഓണാശംസകള്‍..

29 comments:

  1. മെയ്പ്പൂക്കളേ, വിശുദ്ധ റമദാൻ മൻസ്സുകളെ നിർമലമാക്കട്ടേ! ഇഫ്താർ വിരുന്നുകളെക്കുറിച്ചുള്ള പരാമർശം നന്നായി.

    ReplyDelete
  2. ഈ റമദാൻ മാസം മനസ്സും ശരീരവും ശുദ്ധമാക്കാൻ ഈ എളിയവനും ശ്രമിക്കും എന്ന തീരുമാനത്തിൽ. പടച്ചവൻ അനുഗ്രഹിക്കട്ടെ…….. ഇത് എഴുതിയ നല്ല മനസ്സിൻ ഉടമയെയും……..

    ReplyDelete
  3. "ആത്മ സംസ്കരണമാണ് വ്രതം കൊണ്ടുദ്ദേശിക്കുന്നത്"

    തീര്‍ച്ചയായും അതു തന്നെയാണ്‌ ഉദ്ദേശിക്കുന്നത്. ഈ റമദാൻ മാസത്തില്‍ മനസ്സും ശരീരവും ശുദ്ധമാകട്ടെയെന്ന് ആശംസിക്കുന്നു.

    ReplyDelete
  4. പുണ്യങ്ങളുടെ പൂക്കാലം ..!
    പടച്ചവൻ അനുഗ്രഹിക്കട്ടെ..!

    ReplyDelete
  5. പുണ്യമാസമായ റമദാന്‍ മാസത്തെ ബഹുമാനിക്കുന്നവന് പോലും അതിന്റെ പ്രതിഫലം ലഭിക്കുന്നു....തീര്‍ച്ചയായും എല്ലാവരെയും അല്ലാഹു അനുഗ്രഹിക്കട്ടെ...ആമീന്‍...

    ReplyDelete
  6. മനസ്സില് ഉരുണ്ടു കൂടുന്ന പകയുടെ കാറ്മേഘങ്ങള് ഒഴിഞ്ഞു പോവാന് അള്ളാഹു അനുഗ്രഹിക്കട്ടെ...

    ReplyDelete
  7. മനസ്സിലെ അഴുക്കിനെ കഴുകികളയനുള്ള അവസരമായി നമുക്കീ റമദാന്‍മാസത്തെ വിനിയോഗിക്കാം....

    ReplyDelete
  8. @ശ്രീനാഥന്‍,റമദാന്‍ ആശംസകള്‍ക്ക് പ്രത്യേക നന്ദി..
    @സാദിക്ക്,നമ്മുടെയെല്ലാം പ്രാര്‍ത്ഥന അല്ലാഹു സ്വീകരിക്കുമാറാകട്ടെ.(ആമീന്‍)
    @വായാടി,തീര്‍ച്ചയായും റമദാനിലെ ഓരോ നാളിലും മാനസിക സംസ്കരണത്തില്‍ ശ്രദ്ധിക്കും.നന്ദി.
    @ഫൈസല്‍,ഈ പുണ്യമാസം നമുക്കെല്ലാം അനുഗ്രഹീതമായിരിക്കട്ടെ.
    @ജിഷാദ്,പ്രാര്‍ത്ഥനകള്‍ക്ക് ഉത്തരം കിട്ടുന്ന ഈ മാസത്തില്‍ നമുക്ക് ലോക സമാധാനത്തിനു വേണ്ടി പ്രാര്‍ത്ഥിക്കാം..
    @അനസ്,റമദാന്‍ മാസം നമ്മില്‍ എല്ലാ നന്മയും വര്‍ഷിക്കുമാറാ കട്ടെ.ആദ്യ സന്ദര്‍ശനത്തില്‍ സന്തോഷം.
    @ഫിലിംപൂക്കള്‍, അതെ,നമ്മുടെ മനസ്സിലെ എല്ലാ മാലിന്യങ്ങളുംനിര്‍മാര്‍ജനം ചെയ്യാന്‍ നമുക്ക് ഈ വേള ഉപയോഗിക്കാം..വരവില്‍ സന്തോഷമുണ്ട്.

    ReplyDelete
  9. റമളാൻ ആശംസകൾ
    ഫ്രീഡം ഞാൻ എഴുതിയതാണ്‌

    ReplyDelete
  10. @പ്രദീപ്‌,സന്ദര്‍ശനത്തിനും അഭിപ്രായത്തിനും നന്ദി.
    @സോണ,@krishnakumar,thank you..
    @ജുവൈരിയ സലാം,റമദാന്‍ കരീം.
    @നൌഷാദ്,റമദാന്‍ കരീം.
    @തൊമ്മി,ആദ്യ സന്ദര്‍ശനത്തിനു നന്ദി.

    ReplyDelete
  11. എപ്പോഴും തോന്നും, എന്റെ പട്ടിണി എന്നെ എന്തെങ്കിലും പഠിപ്പിക്കുന്നുണ്ടോ എന്ന്... ഞാന്‍ പട്ടിണി കിടക്കുമ്പോഴും എനിക്കറിയാം ഇതിന്റെ അവസാനം എനിക്ക് വിഭവ സമ്രിദ്ധമായ ഭക്ഷണവും വിശ്രമവും ഉണ്ഠെന്ന്... നോമ്പിന്റെ യഥാര്‍ത്ഥമായ പുണ്യം തൊടനാവട്ടെ എന്നു എന്നും ദുആ ചെയ്യുന്നു!

    ReplyDelete
  12. @@@
    നല്ല കുറിപ്പ്. പോസ്ടിടുമ്പോള്‍ kannooraan2010@gmail.com എന്ന വിലാസത്തില്‍ മെയില്‍ അയക്കുക. ബ്ലോഗിനെ സുന്ദരിയാക്കിയല്ലോ. കാണാന്‍ നല്ല മൊഞ്ച്ണ്ട്. റമദാന്‍ ആദ്യ പകുതിയിലേക്ക് നീങ്ങുന്നു. എത്ര നോമ്പ് എടുത്താലാ നമ്മള്‍ മനുഷ്യാനാവുക! നമുക്കുള്ളിലെ പകയും വിദ്വേഷവും നീങ്ങട്ടെ. നല്ലൊരു ലോകം ഉണ്ടാവട്ടെ. ആശംസകള്‍.

    കണ്ണൂരാന്‍ കുടുംബത്തിന്റെ റമദാന്‍ ആശംസകള്‍ സ്വീകരിക്കുമല്ലോ.

    ***

    ReplyDelete
  13. പുണ്യം പൊഴിക്കുന്ന മാസം.ആശംസകൾ

    ReplyDelete
  14. നമ്മുടെതുപോലുള്ള ഒരു രാജ്യത്ത് ലക്ഷക്കണക്കിന്‌ ജനങ്ങള്‍ ദാരിദ്ര്യ രേഖക്ക് താഴെ കഴിയുമ്പോള്‍ അവരുടെ വിശപ്പ്‌ വല്ലപ്പോഴുമൊരിക്കല്‍ നമ്മളുമറിയേണ്ടതുണ്ട്.ഇന്നു ഇതെല്ലാം ആരു നോക്കുന്നു.വളരെ നന്നായിരിക്കുന്നു.ആശംസകൾ

    ReplyDelete
  15. ആത്മസംസ്കരണത്തിന്റെ ഈ മാസത്തില്‍ പാപമുക്തമായ ജീവിതം നയിക്കാന്‍ നമ്മെ ദൈവം സഹായിക്കട്ടെ.

    ReplyDelete
  16. @ഐസിബി,ഊഷ്മളമായ സ്വാഗതം..വാക്കുകള്‍ വളരെ അന്യര്‍ത്വമാണ്.നന്ദി.
    @കണ്ണൂരാന്‍,നല്ല മനസ്സുകളില്‍ നിന്നേ നല്ലത് വരൂ..നന്ദി.
    ആശംസകള്‍ സ്നേഹപൂര്‍വ്വം സ്വീകരിച്ചിരിക്കുന്നു.
    @ജുവൈരിയ,ഈ സ്നേഹത്തിനു സന്തോഷപൂര്‍വ്വം നന്ദി പറയട്ടെ..
    @ഹൈന,മോള്‍ക്ക്‌ എന്റെയും റമദാന്‍ ആശംസകള്‍..
    @ജാബിര്‍,തെച്ചിക്കോടന്‍,ഈ വരവിനും കമന്റിനും ഹൃദയത്തിന്റെ ഭാഷയില്‍ നദി പറയുന്നു..

    ReplyDelete
  17. വളരെ നല്ല സന്ദേശമാണ് പരിശുദ്ധമായ ഈ റമദാന്‍ മാസത്തില്‍ സഹോദരി കൈമാറിയത് . ഭക്ഷണത്തില്‍ നിയന്ത്രണം പാലിക്കേണ്ട ഈ മാസത്തില്‍ തന്നെ ദൌര്‍ഭാഗ്യകരമെന്നു പറയട്ടെ ഏറ്റവും കൂടുതല്‍ ഭക്ഷണം കുപ്പത്തൊട്ടിയില്‍ തള്ളുന്ന ദയനീയ കാഴ്ചയും നാം കാണേണ്ടി വരുന്നു . സമ്പന്നത വരുത്തിയ മാറ്റങ്ങള്‍ . റമദാന്‍ ആശംസകള്‍

    ReplyDelete
  18. റമദാന്‍ പ്രമാണിച്ച് അവധിയാണോ? പുതിയ പോസ്റ്റ് ഒന്നും കാണുന്നില്ല
    പെരുന്നാള്‍ അടുക്കുന്നു
    Eiid wishes in advance

    ReplyDelete
  19. @അബ്ദുല്‍ കാദര്‍ക്ക,
    ഇവിടെ വന്നതില്‍ സന്തോഷം..പെരുന്നാള്‍ അടുത്തല്ലോ.ആശംസകള്‍..
    @ജോയ്,ആശംസകള്‍ക്ക് സ്നേഹപൂര്‍വ്വം നന്ദി പറയട്ടെ..
    @തെളിനീര്‍,റമദാനിലെ ആരാധനകളും,കുട്ടികളുടെ വസ്ത്രം തുന്നലും ഒക്കെയായി സ്വല്പം തിരക്കിലാണ്..
    ആദ്യത്തെ ഈദ്‌ ആശംസക്ക് മനം നിറഞ്ഞ നന്ദി..ഒപ്പം തിരിച്ചങ്ങോട്ടും ഒരുമയുടെ ഒരു പെരുന്നാള്‍ നേരത്തെ ആശംസിക്കുന്നു..

    ReplyDelete
  20. അതെ, പറഞ്ഞത് അത്രയും സത്യമാണ്.നോമ്പ് തീർച്ചയായും എല്ലാ അർത്ഥത്തിലും നോമ്പ് ആയിരിക്കണം. നാം ത്യാഗം ചെയ്യുന്നു എന്ന കപട നാട്യത്തിൽ നടന്നാൽ പോരാ... ത്യാഗം ഉള്ളിന്റെയുള്ളിൽ നാം തന്നെ ബോധ്യപ്പെടേണ്ടതാണ്. മനുഷ്യസ്നേഹവും പ്രപഞ്ചസ്നേഹവും ഈ വാക്കുകളിൽ നിന്നും പുറത്തേക്കൊഴുകുന്നു.

    ReplyDelete
  21. വളരെ ശരിയാണ്‌ പറഞ്ഞത്‌.രാത്രി ഭക്ഷ്യമേളയാക്കുമ്പോള്‍ വ്രതം വ്രതമാകുകയില്ല.യന്ത്രങ്ങളുടെ ഉദാ.നന്നായി.വിമര്‍ശിച്ചാല്‍ എതിര്‍ക്കപ്പെടാനിടയുള്ള ശീലങ്ങളെപ്പറ്റി ഇങ്ങനെ പറയാന്‍ ഒരു വീട്ടമ്മ മുന്നോട്ട്‌ വന്നതിലെ ആഹ്‌ളാദം മറച്ചുവയ്‌ക്കുന്നില്ല.
    കത്തുകളെപ്പറ്റിയുള്ള പോസ്‌റ്റും ബെന്യാമിനും വായിച്ചു.നല്ല ഭാഷയാണ്‌ താങ്കളുടെത്‌.കത്തുകളെപ്പറ്റി വേണമെങ്കില്‍ നമുക്ക്‌ രണ്ടുനാള്‍ തുടര്‍ച്ചയായി സംസാരിക്കാം...
    മെയ്‌ഫ്‌ളവറിന്റെ വ്യത്യസ്‌തപടങ്ങള്‍ പോലെ ചുവന്ന തപാല്‍പ്പെട്ടിയുടെ രക്തപ്പൂക്കാലങ്ങള്‍..!!

    ReplyDelete
  22. Nice blog ....
    ella postum vayichu .. ishtayi ..
    ineem varam ...:)

    Perunnal aashamsakal

    ReplyDelete
  23. ഈ ബ്ലോഗ് ഇപ്പോഴാണ് കാണുന്നത്. എല്ലാ പോസ്റ്റും വായിച്ചു. നല്ല പോസ്റ്റുകള്‍ . നോമ്പുമായി ബന്ധപ്പെട്ടു എനിക്കും തോന്നിയതു ഇതു തന്നെ. നോമ്പിന്റെ ചെലവ്.

    വീണ്ടും വരാം.

    ReplyDelete