Wednesday, June 16, 2010

കുറച്ചു കച്ചറക്കാര്യം

നഗരത്തിലായാലും, ഗ്രാമത്തിലായാലും പരിഹരിക്കപ്പെടാതെ കിടക്കുന്ന ഒരു പ്രശ്നമാണ് ഇന്ന് മാലിന്യ നിര്‍മാര്‍ജനം.പൊതുവഴിയാണ് മിക്കവര്‍ക്കും വേസ്റ്റ് ബിന്‍.തോട് കണ്ടാല്‍ പെരുത്ത്‌ സന്തോഷം.പുഴകളെയും ആരും വെറുതെ വിടുന്ന മട്ടില്ല.
പ്ലാസ്റ്റിക് തന്നെയാണ് പ്രധാന വില്ലന്‍.
എം.മുകുന്ദന്‍ എഴുതി അനശ്വരമാക്കിയ ഞങ്ങളുടെ നാട്ടിലെ മയ്യഴിപ്പുഴ മലിനമാക്കുന്നതിനെതിരെ ഇതിനിടെ കുറെ ഒച്ചപ്പാടൊക്കെ കേട്ടിരുന്നു.മാലിന്യം സംസ്കരിക്കുന്നതിന് മുമ്പേ ജനങ്ങളുടെ മനസ്സ് സംസ്കരിക്കേണ്ടിയിരിക്കുന്നു.
ഇരുപതും,മുപ്പതും ചിലപ്പോള്‍ അതിലധികവും ലക്ഷങ്ങള്‍ ചിലവാക്കി വീട് പണിയാന്‍ നമ്മള്‍ മലയാളികള്‍ മുന്‍പന്തിയിലാണ്.എന്നാല്‍ ആ വീട്ടില്‍ വേസ്റ്റ് കളയാന്‍ ചെറിയ ഒരു കുഴിയെങ്കിലും ഉണ്ടാക്കാതിരിക്കാനും നമ്മള്‍ വമ്പന്‍മാരാണ്!
സംസ്കരിക്കപ്പെടാതെ കിടക്കുന്ന ഈ മാലിന്യത്തിന്റെ ഒരു ബൈ പ്രോഡക്റ്റ് അല്ലേ വര്‍ഷത്തില്‍ കേരളത്തില്‍ വിരുന്നു വന്നു വിറപ്പിക്കുന്ന പനി?
തൃശൂരില്‍ ഒരു വീട്ടില്‍ പോയപ്പോള്‍ ഉപയോഗിച്ച പ്ലാസ്റ്റിക് കവറുകള്‍ അവര്‍ പ്രത്യേകമായി പുറത്തു ഒരിടത്ത് സൂക്ഷിച്ചിരിക്കുന്നത് കണ്ടു.അത് ആള്‍ വന്നു കൊണ്ട് പോകുമത്രേ.ഈ രീതി കേരളത്തിലെ എല്ലാ പഞ്ചായത്തുകളും മുനിസിപ്പാലിറ്റികളും സ്വീകരിച്ചിരുന്നുവെങ്കില്‍ എത്ര നന്നായിരുന്നു..
റോഡ്‌ നിര്‍മാണത്തിന് പ്ലാസ്റ്റിക് ഉപയോഗിച്ചതായും,അത് വിജയിച്ചതായും ഒക്കെ പത്രത്തില്‍ വായിച്ചിരുന്നു.അങ്ങിനെയാണെങ്കില്‍ പ്ലാസ്റ്റിക് നിര്‍മാര്‍ജനത്തില്‍ അതൊരു വലിയ വഴിത്തിരിവ് തന്നെയായിരിക്കും.പക്ഷെ എന്തോ,പിന്നീട് അതെപ്പറ്റി വേറെ വാര്‍ത്തയൊന്നും കണ്ടില്ല.
അത് പോലെ ആക്രിക്കച്ചവടക്കാര്‍ നമുക്ക് ചെയ്യുന്നത് എത്ര വലിയ ഉപകാരമാണ്..
നമ്മുടെ വീടുകളിലെ പൊട്ടിയതും, പൊളിഞ്ഞതുമായ സാധനങ്ങള്‍ കൊണ്ടുപോകുന്നത് വഴി ഒരു clutter free home ആണ് അവര്‍ വഴി നമുക്ക് കിട്ടുന്നത്.
അവരോടു സ്നേഹത്തോടെ ഇടപഴകുന്നതിനു പകരം ഈ വേണ്ടാത്ത സാധനങ്ങള്‍ക്ക് വേണ്ടി അവരോടു വിലപേശുന്ന വീട്ടമ്മമാരെ കണ്ടിട്ടുണ്ട്.
ഞങ്ങളുടെ ഏരിയയില്‍ ഇത്തരം സാധനങ്ങള്‍ collect ചെയ്യുന്നത് ഒരു ചെല്ലമ്മയാണ്.അവരുടെ ആ വലിയ ചാക്കില്‍ എല്ലാ സാധനങ്ങളും എടുത്തു വെക്കുന്നത് കാണുമ്പോള്‍ എന്‍റെ നെഞ്ചകത്ത് നിന്നും എന്തെല്ലോ ഒഴിഞ്ഞആശ്വാസമാണ്..

14 comments:

 1. ആക്രി കച്ചവടക്കാർക്ക് നന്ദി….
  പക്ഷെ, പരിസരമലിനീകരണത്തെ നമ്മളും ഗവുരവത്തോടെ കാണണം.
  വ്രത്തി വിശ്വാസത്തിന്റെ ഭാഗമായി കാണു.

  ReplyDelete
 2. മലയാളികളെ അറബികള്‍ക്ക് ഏറെ ഇഷ്ടമാണെങ്കിലും ഇവിടെ അറബ്നാട്ടില്‍ റൂം കൊടുക്കാന്‍ ഫ്ലാറ്റ് ഉടമകള്‍ക്ക് മടിയുണ്ട് കാരണം മറ്റൊന്നുമല്ല വെള്ളം കൂടുതലായി ഉപയോഗിക്കും എന്ന കാരണം തന്നെ. അത് സ്വന്തം ശരീരവും വസ്ത്രങ്ങളും ശുദ്ധിയാക്കാന്‍ മാത്രമേ മലയാളികള്‍ ഉപയോഗിക്കൂ പരിസരം വൃത്തിയാക്കുന്ന കര്യത്തില്‍ നമ്മള്‍ വളരെ മടിയന്മാരാണ്.
  റോഡിലേക്ക് വലിച്ചെറിയുന്ന മാലിന്യം അപ്പോള്‍ വീട്ടില്‍ നിന്നും പോവുമെങ്കിലും അത് കാരണം വരുന്ന അസുഖങ്ങള്‍ നാം തന്നെ അനുഭവിക്കണമല്ലോ എന്നാരും ചിന്തിക്കാറില്ല. നല്ല ലേഖനം . ഇങ്ങനെ എല്ലാവരും ചിന്തിച്ചിരുന്നെങ്കില്‍ അല്ലെ.....

  ReplyDelete
 3. ഇത്തരം ചെല്ലമ്മമാരുടെ അഭാവത്തില്‍ ,ദൈവത്തിന്‍റെ സ്വന്തം
  നാട് പാഴ് വസ്തുക്കളുടെ മഹാകൂമ്പാരമായി മാറിയേനെ !!
  ഞങ്ങളുടെ ഏരിയയിലുമുണ്ട് ഇങ്ങിനെയൊരു പേരില്ലാ‘ചെല്ലമ്മ’!
  ഉപജീവനത്തിന്‍ പാടുപെടുന്ന അവരുടെ ഈ ആക്രിക്കച്ചവടത്തെ
  പ്രോത്സാഹിപ്പിക്കുന്നതിന്‍ പകരം ആ പാവം സ്ത്രീയെ വിലപേശി
  വെള്ളം കുടിപ്പിക്കും ചില ആഡ്യക്കൊച്ചമ്മമാര്‍ !!!!!

  ReplyDelete
 4. സാദിക്ക്,ഹംസ,
  നിങ്ങളുടെ വിലയേറിയ അഭിപ്രായങ്ങള്‍ക്ക് വളരെ നന്ദി.
  ഇക്കാര്യത്തില്‍ എല്ലാവരും കൂടെ എന്തെങ്കിലും ചെയ്യേണ്ടിയിരിക്കുന്നു.
  ഒത്തു പിടിച്ചാല്‍ മലയും പോരും എന്നാണല്ലോ ചൊല്ല്..

  ReplyDelete
 5. ഹാരൂണ്‍ക്കാ,
  ബ്ലോഗ്‌ വായിച്ചു കമന്റ്‌ ഇട്ടതില്‍ വളരെ സന്തോഷമുണ്ട്.
  'ചെല്ലമ്മമാരെ' മനസ്സിലാക്കുന്നവര്‍ വേറെയുമുണ്ട് എന്ന അറിവ് ആഹ്ലാദകരമാണ്.

  ReplyDelete
 6. ആക്രിക്കാരെക്കൊണ്ടുള്ള ഉപയോഗം ശരിയാണ്,പക്ഷെ അതിന്റെ മറവില്‍ മോഷണവും ധാരാളം നടക്കുന്നുണ്ട്. പുറത്തു വെച്ചു മറന്നു പോയ പാത്രങ്ങളും വസ്ത്രങ്ങളും പലപ്പോഴും കാണാതാവുന്ന അനുഭവങ്ങളുമുണ്ട്. നെല്ലും പതിരും തിരിച്ചറിയാനാണ് പ്രയാസം. സ്ഥിരമായി വരുന്ന “ചെല്ലമ്മമാര്‍” ഉപകാരം തന്നെയാണ്. അതവര്‍ക്കും ഒരു ജീവിത മാര്‍ഗ്ഗമാണല്ലോ?. എന്നാല്‍ പഞ്ചായത്ത് തലത്തില്‍ ഇതിനു സ്ഥിരമായൊരു പരിഹാരം നിര്‍ബന്ധമായും വേണം.പല സ്ഥലങ്ങളിലും തുടങ്ങിയിട്ടുണ്ടെങ്കിലും നിര്‍ബന്ധമാക്കേണ്ട ഒരു പരിപാടിയാണത്. എല്ലാ വീട്ടുകാരും സഹകരിച്ചാല്‍ തീര്‍ക്കാവുന്ന പ്രശ്നവുമാണ്.

  ReplyDelete
 7. ശരിയാ മമ്മൂട്ടിക്കാ..നമ്മുടെ നാട്ടില്‍ എന്നാണാവോ അങ്ങിനെയൊരു നല്ല പദ്ധതിയൊക്കെ വരിക?

  ReplyDelete
 8. 100% യോജിക്കുന്നു...വൈലോപ്പിള്ളി കാക്കയെപ്പറ്റി പാടിയത് ഓര്‍മ്മിച്ചു. പ്ലാസ്റ്റിക് റീസൈക്കിളിംഗ് പത്രവാര്‍ത്ത ഞാനും ശ്രസദ്ധിച്ചിരുന്നു. പക്ഷേ പിന്നെ ഒന്നും കേട്ടില്ല. വായിച്ച 2 പോസ്റ്റുകളും നന്നായി ബോധിച്ചു. അതു കൊണ്ട് ഈ സാധാരണക്കാരിയെ കാണാന്‍ ഇനിയും വരും തീര്‍ച്ചയായും. ഇതു പറഞ്ഞു തന്ന കുഞ്ഞൂസിനു നന്ദി.

  ReplyDelete
 9. മൈത്രെയിയുടെ 'സമകാലികചിന്ത' ഞാനും ഇപ്പോള്‍ വായിച്ചതേയുള്ളൂ..
  ഒരേ തൂവല്‍ പക്ഷികള്‍...
  Thank you..

  ReplyDelete
 10. നല്ല ലേഖനം. ഞങ്ങളുടെ നാട്ടിലുമുണ്ടായിരുന്നു സ്ഥിരം വന്നിരുന്ന ഒരു ‘ചെല്ലമ്മ’. ബ്ലോഗിലെ കമന്റിനു നന്ദി.

  ReplyDelete
 11. Thanks for your visit and comment.

  ReplyDelete
 12. പ്ലാസ്റ്റിക്ക് മാലിന്യം റോഡ് നിര്‍മ്മാനണത്തിനുപയോഗിക്കുന്നതാവും ഇനിയുള്ള കാലത്ത് ഗുണം ചെയ്യുക. റോഡും നന്നാകും, കുറേ പ്ലാസിക്ക് മാലിന്യവും ഒഴിവായിക്കിട്ടും.

  ReplyDelete