Friday, June 4, 2010

ഉള്ളുലച്ചത്

ചിക്കന്‍ ആല കാര്‍ടെ എന്ന ഹൃസ്വ ചിത്രം നല്‍കിയ ഷോക്കില്‍ നിന്ന് ഞാന്‍ മുക്തമാകുന്നേയുള്ളൂ.
വെറും ആറ് മിനിട്ടും ഒന്‍പതു സെക്കന്ടും മാത്രം നീണ്ടു നില്‍ക്കുന്ന ആ ചിത്രം ആരെയും പിടിച്ചുലക്കും.
ഇന്നത്തെ അടിച്ചു പൊളി തലമുറ നിര്‍ബന്ധമായും ചിക്കന്‍ ആല കാര്‍ ടെ കാണേണ്ടിയിരിക്കുന്നു.കാരണം ,അവര്‍ ജങ്ക് ഫുഡ് ഔട്ട് ലെറ്റുകളില്‍ വേസ്റ്റ് ആക്കുന്നത് കഴിക്കാന്‍ വലിയൊരു വിഭാഗം കാത്തിരിക്കുന്നുണ്ട് എന്നുള്ള കയ്ക്കുന്ന സത്യം അവരറിയേണ്ടതുണ്ട്.പിറ്റേന്നും ഈ ഭക്ഷണം കിട്ടണേ എന്ന പ്രാര്‍ത്ഥനയോടെയാണ് ആവേശത്തോടെ,ആര്‍ത്തിയോടെ ആ വിഭാഗം വേസ്റ്റ് കഴിക്കുന്നത്‌..
ഈ ലോകത്ത് ദിവസവും 25000 ആളുകള്‍ പട്ടിണിയാല്‍ മരിക്കുന്നുണ്ട് എന്ന സത്യം അറിയിച്ചു കൊണ്ട് ഫിലിം അവസാനിക്കുന്നു.ഏതു കഠിന ഹൃദയനും ഈ ചിത്രം കണ്ടാല്‍ ഒന്ന് വിങ്ങിപ്പോകും.
വലിയ സിറ്റികളില്‍ ഫൈവ് സ്റ്റാര്‍ ഹോട്ടെലുകളില്‍ നിന്നുള്ള ലെഫ്റ്റ് ഓവര്‍ ചേരികളില്‍ വിതരണം ചെയ്യുന്ന organizations ഉണ്ടെന്നു കേട്ടിട്ടുണ്ട്.ശരിക്കും അത്തരം കൂട്ടങ്ങള്‍ എല്ലാ സ്ഥലത്തും ഉണ്ടാവേണ്ടിയിരിക്കുന്നു.
ഞാനോര്‍ക്കുകയാണ്..എന്‍റെ ഈ കൊച്ചു പഞ്ചായത്തില്‍ പോലും വിവാഹ,സല്‍കാര വേളകളില്‍ എത്ര എത്ര
ഭകഷ്യ മേളകളാണ് അരങ്ങേറുന്നത്..എത്ര ഭക്ഷണമാണ് കളയുന്നത്.
ജീവിക്കാന്‍ വേണ്ടി തിന്നുക,തിന്നാന്‍ വേണ്ടി ജീവിക്കരുത്..

11 comments:

  1. മെയ്‌ഫ്ലവര്‍, ചിക്കന്‍ ആലാകാര്‍ട്ടെ എന്ന ചിത്രം ഉള്ളുരുക്കുന്നതാണ്.ഭക്ഷണം വേസ്റ്റ് ആക്കുന്നവര്‍ ഇതൊന്നു കണ്ടിരുന്നെങ്കില്‍!
    നമ്മള്‍ കളയുന്ന എച്ചില്‍ കഴിക്കാനായി കാത്തിരിക്കുന്നവരും നമ്മെപോലുള്ള മനുഷ്യര്‍ എന്നത്, എന്തേ നാം കാണാതെ പോവുന്നു??

    ReplyDelete
  2. Very True Mayflower........This is not new,when some one made a video we thought about it and before that also these things were happening,but none pointed it out to us.Great thinking and concept,God bless you.

    ReplyDelete
  3. "വിവാഹ,സല്‍കാര വേളകളില്‍ എത്ര എത്ര
    ഭകഷ്യ മേളകളാണ് അരങ്ങേറുന്നത്..എത്ര ഭക്ഷണമാണ് കളയുന്നത്.
    ജീവിക്കാന്‍ വേണ്ടി തിന്നുക,തിന്നാന്‍ വേണ്ടി ജീവിക്കരുത്.."

    -എത്രയോ ശരി, നമ്മുടെ ആള്‍ക്കാര്‍ ഇതൊന്ന് ചിന്തിച്ചിരുന്നെന്‍കില്‍!

    ReplyDelete
  4. കുഞ്ഞൂസ്,സപ്ന,അനില്‍കുമാര്‍.. നിങ്ങളെപ്പോലെയുള്ള സുഹൃത്തുക്കളുമായി സംവദിക്കാന്‍ കഴിയുന്നതില്‍ സന്തോഷവും ആശ്വാസവും ഉണ്ട്.
    ഒരേ പോലെ ചിന്തിക്കുന്നവര്‍ തമ്മില്‍ കൂട്ടുകൂടുക തീര്‍ച്ചയായും സന്തോഷകരമാണ്.
    നന്ദി..നന്ദി..

    ReplyDelete
  5. മേല്പറഞ്ഞ ഫിലിം വീഡിയോയില്‍ എവിടെയോ കണ്ടതായി ഓര്‍മ്മ വന്നു. വല്ലാതെ മനസ്സുലച്ച ഒരു കാഴ്ചയായിരുന്നു!. ഇന്നും നമ്മുടെയിടയില്‍ വിവാഹാഹാഘോഷങ്ങളിലും പാര്‍ട്ടികളിലും ആളുകള്‍ ഭക്ഷണം ദുര്‍വ്വിനിയോഗം ചെയ്യുന്നത് കാണാം. അതെ സമയം ഒരു നേരത്തെ ഭക്ഷണത്തിനു കൊതിക്കുന്നവര്‍ മറു വശത്ത്. തീര്‍ച്ചയായും ഇതിനുള്ള ശിക്ഷ അവര്‍ അനുഭവിക്കേണ്ടി വരും!

    ReplyDelete
  6. ആ വീഡിയോയിലേക്കുള്ള
    ലിങ്കിതാ. പിന്നെ ഈ word verification ഒഴിവാക്കിക്കൂടെ?

    ReplyDelete
  7. വളരെ ഗൌരവത്തോടെ സമൂഹം ചര്‍ച്ച ചെയ്യേണ്ട ഒരു വിഷയമാണിത്.ഈ പോസ്റ്റ് അതിനൊരു തുടക്കമാകട്ടെ....

    ReplyDelete
  8. കൃഷ്ണകുമാര്‍,
    ബൂലോകത്തിലെ ഒരു ശിശുവാണ് ഞാന്‍.എന്നെ പ്രോത്സാഹിപ്പിക്കുന്ന എല്ലാവരോടും നന്ദിയുണ്ട്.

    ReplyDelete
  9. അമിതമായി തിന്നു മരിക്കുന്ന ഒരു കൂട്ടവും ഒട്ടും തിന്നാൻ കിട്ടാത്ത ഒരു കൂട്ടവും ലോകത്തുണ്ടല്ലോ.

    നമ്മുടെ ഈ തീറ്റക്കൊതിയാണ് പ്രകൃതിയെ ഇങ്ങനെ തകർത്തുകളഞ്ഞത്.

    എത്ര ഉല്പാദിപ്പിച്ചാലും നമുക്കു തികയില്ലല്ലോ
    അനിനാ‍ൽ അതിഭീകരമായി മലിനീകരിച്ചുകൊണ്ട്, മാരകമായ രാസവളങ്ങൽ ചേർത്തുകൊണ്ട്,ഭയാനകമായ കീടനാശിനികൾ ഉപയോഗിച്ച് നാം ഭൂമിയിൽ നിന്നും ഊറ്റിയെറ്റുത്ത് അമിതമായി പാകം ചെയ്ത് മാലിന്യകൂമ്പാരങ്ങളിൽ കളൌന്നു.

    അപ്പോഴും കൃഷിഭൂമിയില്ലാതെ, കിടപ്പാടമില്ലാതെ, കുടിവെള്ളമില്ലാതെ, മനുഷ്യാവകാശങ്ങളിൽ ഒന്നുപോലും ലഭീക്കാതെ കോടിക്കണക്കിനാളുകൾ നരകിക്കുന്നു.

    അത് അവരുടെ വിധി എന്ന വാചകം പുച്ഛത്തോടെ ഉച്ചരിച്ച് നാം നമ്മുടെ വിരുന്നു മേശകളിലേക്ക് പായുകയായിരിക്കും.

    താഴത്തെ ഹാളിൽ വിരുന്നവസാനിച്ചു കാണും.
    ഉച്ഛിഷ്ടം കുമിഞ്ഞ തീന്മേശകൾ
    വൃത്തിയാക്കുന്ന പരിചാരകരുടെ
    നിശബ്ദനാടകം തീരാതെ.. തീരാതെ.
    തിന്നും കുടിച്ചും മദിച്ചും രമിച്ചുമി-
    ങ്ങെന്നും രസിക്കാ‍ൻ കൊതിക്കും മനുഷ്യർക്ക്
    പെട്ടെന്നൊരുദിനമുദ്ധാരണശേഷി
    നഷ്ടപ്പെടുന്നതും, പക്ഷവാതം കാലു
    ചുറ്റിപ്പിടിച്ചു നിലത്തടിക്കുന്നതും,
    രക്തസമ്മർദ്ധത്തോടൊപ്പം പ്രമേഹവും-
    മെത്തിച്ചവുട്ടിക്കുഴയ്ക്കുന്നതും,പിന്നെ
    മൃത്യുവിൻ ദൂതുമായെത്തുന്നോരർബ്ബുദം
    മുറ്റിത്തഴച്ചു വളർന്നൊരായുസ്സിനെ-
    ച്ചുട്ടെരിക്കുന്നതും.....
    അങ്ങനെയങ്ങനെ
    ഓർത്താലൊരു കിടിലം മാത്രമുള്ളത്തിൽ
    ബാക്കിയാകുന്നു.
    (സഹശയനം- ബാലചന്ദ്രൻ ചുള്ളിക്കാട്)

    ReplyDelete
  10. അതെ...നമുക്കില്ലാത്ത എല്ലാ ദുരിതങ്ങളും വിധി എന്ന ഒറ്റവാക്കില്‍ നമ്മള്‍ നിസ്സാരമാക്കി തള്ളിക്കളയുന്നു..
    നന്ദി സുരേഷ്.

    ReplyDelete