Sunday, June 6, 2010

കുരങ്ങിന്റെ കൈയിലെ പൂമാല

നമ്മള്‍ മലയാളികള്‍ ചന്ദ്രനില്‍ പോയി തട്ടുകട തുടങ്ങാനൊക്കെ പ്രാപ്തിയുള്ളവരാണെന്നാണ് പരക്കെയുള്ള വിശ്വാസം.(നമ്മുടെ വിശ്വാസം നമ്മെ രക്ഷിക്കട്ടെ!)
അതെ പോലെ ലോകത്തിലെ ഏതു കോണിലും ഒരു മലയാളി കാണും എന്നുള്ളതും വേറൊരു വാസ്തവം..
കോണ്‍ എന്ന് പറയുമ്പോള്‍ എല്ലാ കോണിലും ഒളിഞ്ഞിരുന്നു മറ്റുള്ളവരുടെ സ്വകാര്യതകള്‍ കാണുക എന്നതാണ് ഇന്ന് മലയാളിയുടെ ഒരു പ്രധാന ഹോബി!
ആധുനിക സാങ്കേതിക വിദ്യ കൊണ്ട് എത്ര പുരോഗതിയുണ്ടായോ, അത്ര കണ്ടു അത് ദുരുപയോഗം കൊണ്ട് അധോഗതിയിലേക്കും നയിക്കുന്നു.
ഇന്നത്തെ കാലത്ത് ഇന്റര്‍നെറ്റും,മൊബൈല്‍ ഫോണും ഒക്കെ ഒരത്യാവശ്യ ഘടകമാണ് ഭൂരിപക്ഷത്തിനും.എന്നാല്‍ അതുപയോഗിച്ചു എങ്ങിനെയൊക്കെ ചീത്ത കാര്യങ്ങള്‍ ചെയ്യാം എന്നതില്‍ മലയാളികള്‍ ഗവേഷണം തന്നെ നടത്തുന്നുണ്ട് എന്ന് തോന്നുന്നു.കേരളത്തില്‍ നടക്കുന്ന സംഭവങ്ങള്‍ അങ്ങിനെ ചിന്തിക്കാനാണ് എന്നെ പ്രേരിപ്പിക്കുന്നത്.
മിക്ക കേസുകളിലും കാണും പ്രതിപ്പട്ടികയില്‍ ഇന്റര്‍നെറ്റും,മൊബൈലും.
അടുക്കളയില്‍ ഉപയോഗിക്കുന്ന കത്തി കൊണ്ട് പച്ചക്കറിയും അരിയാം,ആളെയും കുത്താം എന്ന ഒരവസ്ഥ വരരുത്.
പെണ്‍കുട്ടികളുടെ മുഖത്തിന്റെ ഒരു തുണ്ട് കിട്ടിയാല്‍ മതി,പിന്നെ അതുപയോഗിച്ചു ഒരു ചിത്രം നിര്‍മിക്കാന്‍ പൂനെ ഫിലിം ഇന്സ്ടിട്യുട്ടില്‍ ഒന്നും പോയി പഠിക്കേണ്ട ഇപ്പോഴത്തെ പിള്ളേര്‍ക്ക്.

ടെക്നോളജി ഇവിടെ കുരങ്ങന്റെ കൈയിലെ പൂമാലയായി മാറുന്നതാണ് നാം കാണുന്നത്.
നമ്മുടെ മക്കളെ ദൈവം കാത്തു രക്ഷിക്കുമാറാകട്ടെ..

9 comments:

 1. കുടത്തിലെ ഭൂതത്തെ തുറന്നു വിടുക എന്നു കേട്ടിട്ടില്ലേ. അതന്നെ.
  അണുസിദ്ധാന്തം കണ്ടുപിടിച്ച ഐൻസ്റ്റീൻ രണ്ടാം ലോകമഹായുദ്ധത്തിനു ശേഷം പറഞ്ഞത് ഇതിങ്ങനെയൊക്കെ മനുഷ്യൻ ഉപയോഗിക്കുമെന്നറിഞ്ഞിരുന്നെങ്കിൽ ഞാനിത് കണ്ടെത്തുകയേ ഇല്ലായിരുന്നു എന്നാണ്.

  പിന്നെ കുറ്റം മൊബൈലിന്റെയും നെറ്റിന്റെതും ഒന്നുമല്ല. നമ്മളുടെ ധാർമ്മികയുടെതാണ്. സുഖത്തെപറ്റിയുള്ള നമ്മുടെ കാഴ്ചപ്പാടിന്റെതാണ്
  അവനവനാത്മസുഖത്തിന്നാചരിക്കുന്നവ അപരന്നും സുഖത്തിനായ് വരേണം എന്നായിരുന്നു പണ്ടത്തെ കാഴചപ്പാട്. ലോകാ സമസ്താ സുഖിനോ ഭവന്തു എന്നു തന്നെ. അതിൽ നിന്നും നാം സ്വാർത്ഥരായി മാറിയപ്പോൾ നമ്മൾ കുട്ടികളെയും അങ്ങനെ വളർത്തി. സാമൂഹ്യബോധമില്ല, അയൽബന്ധങ്ങളില്ല,പ്രപഞ്ചബോധമില്ല, സ്നേഹബന്ധങ്ങളില്ല, ഉള്ളത് അവനവനിസം മാത്രം,. നാം കുട്ടികളെ അങ്ങനെ ശീലിപ്പിച്ചു, അവനവന്റെ കാര്യം മാത്രം നോക്കാൻ.
  പിന്നെ മനുഷ്യബന്ധമില്ലാത്ത ഒരു തലമുറ എങ്ങനെ റ്റെക്നോളജിയുമായി മാത്രം അടുപ്പം കാണിക്കതിരിക്കും?
  വേണ്ടത് കുട്ടികളെ പ്രപഞ്ചത്തിലേക്കിറക്കിവിടുകയാണ്

  കോടാനുകോടി വ്യത്യസ്ത ജീവജാലങ്ങളെ ഒരു ആകാശത്തിനു കീഴിൽ ജന്മം കൊടുത്തു പോറ്റുന്ന പ്രകൃതിയുടെ ജൈവിക ഐക്യം നാം എന്താണ് നമ്മുടെ കുട്ടികളെ പഠിപ്പിക്കാത്തത്. വേർതിരിഞ്ഞുപോകാനല്ല ഒന്നായി നിൽക്കാനാണ് പ്രകൃതി നിയമം എന്ന ബോധം സൃഷ്റ്റിക്കാത്തതെന്താണ്.?

  അവരെ ഒറ്റപ്പെടുത്തി ഒന്നിലും തലയിടാതെ വളർത്തിക്കഴിഞ്ഞു തലതെറ്റിപ്പോകുമ്പോൾ അയ്യോ ദാ എല്ലാം തകർന്നേ എന്നു നിലവിളിച്ചിട്ടു കാര്യമുണ്ടൊ?
  ചൊട്ടയിലെ ശീലം ചുടലവരെ എന്ന് ഒരു നാട്ടുചൊല്ല് ഇല്ലെ
  ഹ കൊള്ളാം അതൊക്കെ നമുക്കറിയാമോ?

  എന്തു ചൊല്ലും നെറ്റിൽ തപ്പാൻ കുട്ടികളെ ഉപദേശിക്കുന്നവരല്ലേ നമ്മൾ.

  നമ്മൾക്കിത് തന്നെ വരണം.

  പരസ്പരസ്നേഹത്തിലധിഷ്ഠിതമാണീ ലോകം എന്നു തിരിച്ചറിവില്ലാതെ ജീവിക്കുന്ന ഏത് സമൂഹവും തകർന്നടിയുകയേ ഉള്ളൂ.

  ReplyDelete
 2. താങ്കളുടെ കാഴ്ചപ്പാട് തികച്ചും ശരിയാണ്.
  സന്ദര്‍ശനത്തിനു നന്ദി..

  ReplyDelete
 3. ടെക്നോളജിയുടെ പ്രത്യാഘാതങ്ങള്‍ അറിയാന്‍ ആന്ദ്ന്ദിന്റെ "കണ്ണാടിലോകം" എന്ന ലേഖനസമാഹാരം വായിക്കൂ
  :-)

  ReplyDelete
 4. എല്ലാ കണ്ടുപിടുത്തങ്ങളും എങ്ങനെ ദുരുപയോഗിക്കാം എന്നതാണ് ചിലര്‍ ആലോചിക്കുന്നത്.

  ReplyDelete
 5. നമ്മുടെ മക്കളെ ദൈവം കാത്തു രക്ഷിക്കുമാറാകട്ടെ..
  ആമീന്‍.

  എലാറ്റിന്‍റെയും നല്ല വശത്തേക്കാള്‍ അതിന്‍റെ ചീത്ത വശത്തിനു തന്നെയാണ് ഇന്ന് സമൂഹം പ്രാധാന്യം കൊടുക്കുന്നത് കുറച്ചെ പറഞ്ഞൊള്ളൂ എങ്കിലും പറഞ്ഞത് മുഴുവന്‍ വലിയ കാര്യങ്ങളാണ്

  ReplyDelete
 6. 'കുരങ്ങിന്റെ കയ്യിലെ പൂമാല " ചെറുതെങ്കിലും ഗഹനമായി ചര്‍ച്ച ചെയ്യപ്പെടേണ്ട വിഷയം.മലയാളി എന്നത് ആര്‍ക്കും അടുപ്പിക്കാന്‍ പറ്റാത്ത ഒന്നായി തീര്‍ന്നിരിക്കുന്നു.മറ്റുള്ളവനെ നോക്കാനേ മലയാളിക്ക് നേരമുള്ളൂ .ഒളിഞ്ഞിരുന്നു എത്തി നോക്കുന്ന സ്വഭാവം.സ്വയം ഒന്ന് നോക്കാന്‍ നേരമില്ല.ഇതൊരു പൊതു സ്വഭാവമായി മാറിയിരിക്കുന്നു.പെണ്‍ മക്കളായാലും, ആണ്കുട്ടികളാ യാലും, നമ്മുടെ കുട്ടികളില്‍ നാം അതീവ ശ്രദ്ധ പുലര്‍ത്തുക.എന്റെ "കാവ്യയുടെ കഥ" ഇത്തരത്തിലൊരനുഭവ കഥയാണ്.പത്താം ക്ലാസ്സില്‍ പടിച്ചുകൊണ്ടിരിക്കുകയായിരുന്ന പെണ്‍കുട്ടിയുടെ കഥ.വായിക്കാന്‍ ശ്രമിക്കുമല്ലോ.

  ബ്ലോഗ്‌ സന്ദര്‍ശിച്ചു കമന്റ് ചെയ്തതില്‍ സന്തോഷം.

  ആശംസകളോടെ
  --- ഫാരിസ്‌

  ReplyDelete