Monday, May 17, 2010

Home maker

ജോലിക്ക് പോകുന്ന സ്ത്രീകള്‍ അഥവാ വര്‍ക്കിംഗ്‌ വുമന്‍ എപ്പോഴും സമൂഹത്തിന്‍റെ ആദരം പിടിച്ചു പറ്റുന്നവരാണ്.അതില്‍ കുഴപ്പമില്ല.
എന്നാല്‍ വേറൊരു വിഭാഗം കൂടിയുണ്ടല്ലോ,വീട്ടമ്മമാര്‍ അഥവാ 'ഹോം മെയ്‌കര്‍'.അവരുടെ നേരെ 'ഓ സീരിയലും കണ്ടു സമയം കളയുന്നവര്‍..'എന്ന ഒരു മനോഭാവമാണ് എല്ലാവര്‍ക്കും.
സീരിയലില്‍ ജീവിതം ഹോമിക്കുന്നവര്‍ ഉണ്ടായിരിക്കാം,പക്ഷെ ഭൂരിപക്ഷം സ്ത്രീകളും അങ്ങിനെയുള്ളവരല്ലെന്നു മനസ്സിലാക്കണം.
ജോലിക്ക് പോകുന്ന സ്ത്രീകളുടെ പങ്കപ്പാടുകള്‍ ഓര്‍ത്തു എല്ലാവരും പരിതപിക്കുന്നു.ശരിയാണ്,പക്ഷെ അതിനു പകരമായി അവര്‍ക്ക് ലഭിക്കുന്ന സാമ്പത്തിക സ്വാതന്ത്ര്യവും,സമൂഹത്തില്‍ അവര്‍ക്കുള്ള സ്ഥാനവും എന്താണെന്ന് മറക്കരുത്.
മറ്റേ വര്‍ഗ്ഗത്തിന്റെ അവസ്ഥയോ?
ശമ്പളമില്ല,
അവധിയില്ല,
ബോണസ്സോ,ഇന്ക്രിമെന്റോ ഇല്ല. 24x7 duty!!
വീട്ടിലെ ഓരോ അംഗത്തിന്റെയും ഇഷ്ടാനിഷ്ടങ്ങള്‍ക്ക് പിന്നാലെ ഓടിയോടി അവള്‍ തളരുകയാണ്.'ഓഫീസിലൊന്നും പോകാനില്ലാത്തതിനാല്‍ ' no excuse..
പുകഴ്ത്തിയില്ലെങ്കിലും അവരെ ഇകഴ്ത്താതിരിക്കുക.
നാല് ചുവരുകളുള്ള ഒരു കോണ്‍ക്രീറ്റ് കൂടിനെ ഹോം ആക്കി മാറ്റുന്നവരാണ് ഈ ഹോം മെയ്‌കേര്‍സ്..

4 comments:

  1. ഞാന്‍ കണ്ടിട്ടുണ്ട് ഈ പൂക്കുട ...
    എന്‍റെ കഥയ്ക്ക് ശേഷം ഞാന്‍ കുഞ്ഞുസ്സിന്റെ
    ഒരു കഥ വായിച്ചു.ശരിക്കും എന്‍റെ കണ്ണ്
    നിറഞ്ഞു അപ്പോള്‍ .(അല്ല എന്‍റെ ബ്ലോഗ് വായിച്ചിട്ട്
    കുഞ്ഞുസ്സ്സ് എനിക്ക് അയച്ചത് ആണ്).
    താങ്ങളെപ്പോലെ.
    കുഞ്ഞെട്ടനായി ഒരു അര്‍ച്ചന
    നോക്കു
    kunjuss.blogspot.com..

    ReplyDelete
  2. yes 24x 7 duty...i know
    even house maids get one day weekly
    off but home makers getoff from all
    those..

    ReplyDelete
  3. ഈ പോസ്റ്റ്‌ വായിച്ചപ്പോള്‍ എനിക്ക് മിസ്സ്‌ ചെയ്തത് എന്‍റെ ഉമ്മയെയാണ്.45 വയസ്സിനിടക്ക് ഉമ്മ കണ്ട പുറം ലോകം അതിരപ്പള്ളിയാണ്.
    ഇപ്പോള്‍ ഈ ദുബായ് നഗരത്തിലൂടെ നടക്കുമ്പോളും നല്ല ഭക്ഷണം കഴിക്കുംപോളും നല്ല പുറം കാഴ്ചകള്‍ കാണുമ്പോളും നാട്ടില്‍ എന്‍റെ ഉമ്മ 4 ചുമരുകള്‍ക്കുള്ളില്‍ തന്നെ അല്ലെ എന്ന്
    മനസ്സ് വല്ലാതെ ആവലാതിപ്പെടുന്നു.ഇപ്പോള്‍ കണ്ണ് തുറന്നു ഒരു നല്ല കാഴ്ച കാണുമ്പൊള്‍ പോലും കുറ്റബോധം തോന്നുന്നു.

    ReplyDelete