Thursday, May 27, 2010

കരിമ്പിന്‍ കാട്ടിലെ ആനകള്‍

വിവാഹത്തോടനുബന്ധിച്ചു ഒരു ചടങ്ങെന്നോണം നടന്നു വരുന്ന കോപ്രായങ്ങള്‍ക്കെതിരെ ഇപ്പോള്‍ പല സ്ഥലങ്ങളിലും ജനകീയ കൂട്ടായ്മകള്‍ ഉണ്ടാവുന്നു എന്നുള്ളത് വളരെയധികംആശ്വാസാദായകവും,സന്തോഷകരവും ആണ്.
പരിപാവനവും ആഹ്ലാദകരവും ആവേണ്ട വിവാഹ വേളകള്‍ ഇത്തരക്കാരെക്കൊണ്ട് പലപ്പോഴും അലങ്കോലപ്പെട്ടു പോകുന്നു.കരിമ്പിന്‍ കാട്ടില്‍ ആന കയറിയ പോലുള്ള അവരുടെ പരാക്രമം കാണുമ്പോള്‍ അടിക്കാന്‍ തോന്നുമെങ്കിലും വരന്റെ കൂടെ വന്നവര്‍ ആയിപ്പോയതിനാല്‍ പുറമേ ചിരിച്ചു എല്ലാം സഹിക്കല്‍ തന്നെ.
കിണറില്‍ കരി ഓയില്‍ ഒഴിക്കല്‍,ജീവനുള്ള പൂച്ച,തവള മുതലായവയെ ഗിഫ്റ്റ് ആയി കൊടുക്കല്‍ തുടങ്ങിയവ ഇവരുടെ ക്രൂര കൃത്യങ്ങളില്‍ ചിലത് മാത്രം..
ഇത്തരം ആഭാസങ്ങള്‍ക്കെതിരെ സംസാരിക്കവേ ഒരാള്‍ കല്യാണ വീട്ടില്‍ വെച്ച് കുഴഞ്ഞു വീണു മരിച്ചതായി ഇന്നത്തെ പത്ര വാര്‍ത്ത.ഇതിനെതിരെ കുറച്ചു ശക്തമായി തന്നെ ഇനി പ്രതികരിക്കേണ്ടിയിരിക്കുന്നു.

7 comments:

  1. വടക്കന്‍ മലബാറില്‍ ആണെന്ന് തോന്നുന്നു ഇത്തരം ചെയ്തികള്‍ കൂടുതല്‍. കണ്ണൂരുള്ള എന്റെ സഹപ്രവര്‍ത്തകന്റെ കല്യാണത്തിന് ആ കുടുംബത്തെപ്പറ്റി മോശവും ഡബിള്‍ മീനിങ്ങ് ഉള്ളതുമായ പല തരം വാര്‍ത്തകള്‍ നിറച്ച പത്രത്താള്‍ അടിച്ചിറക്കി വിതരണം ചെയ്തതിന്റെ ഒരു കോപ്പി എന്റെ കൈയ്യില്‍ ഇപ്പോഴുമുണ്ട്. സൌഹൃദത്തിന്റെ പേരില്‍ ചെയ്യുന്നതാണെന്നാണ് പറയുന്നത്. പക്ഷെ അരോചകമാണ് ഈ പ്രവര്‍ത്തികള്‍.

    ReplyDelete
  2. comment നു നന്ദിയുണ്ട് കേട്ടോ.
    തലശ്ശേരി മാഹി ഭാഗങ്ങളില്‍ ഇവന്‍മാരുടെ ശല്യം രൂക്ഷമാണ്.

    ReplyDelete
  3. പരിപാവനമായ വിവാഹാഘോഷവേളയെ,വികലവുംമലീമസവുമായ
    പേക്കൂത്തുകള്‍ക്ക് വേദിയാക്കുന്ന ഈ പരിപാടി പലപ്പോഴും ശല്യമായിമാറുന്നുണ്ട്.ആതിഥേയരുടെ മാന്യതയോര്‍ത്ത് പ്രതികരിക്കാനാവാത്തസാഹചര്യം ചൂഷണം ചെയ്യപ്പെടുകയാണ്‍ !
    ശക്തമായ ഇടപെടല്‍ വരന്‍റെആള്‍ക്കാരില്‍നിന്നാണുണ്ടാവേണ്ടത്.
    വിവാഹത്തിന്‍ കാര്‍മികത്വം വഹിക്കുന്ന മതനേതാക്കള്‍ക്കും
    ഈ അഭിനവവൃത്തികേടിനെതിരെ നിലകൊള്ളാനാവുന്നില്ലല്ലോ
    എന്നത് ‘ഉത്തമസമൂഹവക്താക്കളെ’ന്നവകാശപ്പെടുന്നവരെ
    ആര്‍ക്കാണ്‍ ബോധവല്‍ക്കരിക്കാനാവുക..?

    ReplyDelete
  4. ബ്ലോഗ്‌ സന്ദര്‍ശിച്ചതില്‍ വളരെ സന്തോഷമുണ്ട്.
    ഇത്തരക്കാരെ നേരിടാന്‍ പ്രായോഗികമായ വല്ലതും ചെയ്യേണ്ടിയിരിക്കുന്നു.

    ReplyDelete
  5. ആദ്യമാണിവിടെ, സമൂഹത്തിലെ അരാജകത്വത്തിനെതിരെ ശബ്ദമുയര്‍ത്തുന്ന പോസ്റ്റ്‌ നന്നായിരിക്കുന്നു. പിന്നെ, ഞങ്ങളുടെ നാട്ടില്‍ ഇത്തരം കലാപരിപാടികള്‍ കേട്ടിട്ടില്ല ട്ടോ. എന്നാലും ഇത്തരം ദ്രോഹങ്ങള്‍ ഒഴിവാക്കാന്‍ എന്ത് ചെയ്യാം എന്ന് ആലോചിക്കേണ്ടിയിരിക്കുന്നു. പ്രധാനമായും വരന്റെ ആള്‍ക്കാര്‍ തന്നെയാണ് മുന്‍കൈ എടുക്കേണ്ടതും, അത് പോലെ മതനേതാക്കള്‍,സ്ഥലത്തെ പ്രധാനികള്‍ എന്നിവര്‍ക്കൊക്കെ ഇതിനെതിരെ പ്രതികരിക്കാമല്ലോ.

    ReplyDelete
  6. Thank you kunhoos..
    name is soooo cute..

    ReplyDelete
  7. അതെ.. പറയേണ്ട വിഷയം തന്നെ!

    ReplyDelete