
ബൂലോകത്ത് വന്നതുമുതലുള്ള ആശയാണ് ബ്ലോഗ് മീറ്റ് എന്നത്.സമയവും സന്ദര്‍ഭവും ഒത്തു വരാത്തതിനാല്‍ ഇത് വരെ ആ ആഗ്രഹം നിറവേറിയില്ല.
ബ്ലോഗ്മീറ്റ്കളെപ്പറ്റിയുള്ള പോസ്റ്റുകളൊക്കെ ആവേശത്തോടെയും ആര്ത്തിയോടെയുമായിരുന്നു വായിച്ചിരുന്നത്.
ആ വായനയില്‍ തൃപ്തിയടഞ്ഞും,എന്നെങ്കിലുമൊരിക്കല്‍ പങ്കെടുത്തേക്കാവുന്ന മീറ്റ് സ്വപ്നത്തില്‍ കണ്ടുമായിരുന്നു ഞാന്‍ സായൂജ്യമടഞ്ഞിരുന്നത്.
അങ്ങിനെയിരിക്കുമ്പോഴതാ ബ്ലോഗ് വഴി പരിചയപ്പെട്ട,ഞാന്‍ അനിയത്തിയായും ,മകളായും ഒക്കെ കരുതുന്ന ജാസ്മിക്കുട്ടി നാട്ടില്‍ വരുന്നു..
നാട്ടിലെത്തി അടുത്ത ദിവസങ്ങളില്‍ത്തന്നെ ഫോണില്ക്കൂടെ സംസാരിക്കുകയും തീര്‍ച്ചയായും നേരില്‍ കാണാമെന്ന് ഉറപ്പ് തരികയും ചെയ്തു.
ഞാന്‍ ആദ്യബ്ലോഗ് മീറ്റിനു വേണ്ടി പ്രതീക്ഷയോടെ കാത്തിരുന്നു..
അങ്ങിനെ ആ സുദിനം വന്നെത്തി....
മഴക്കാലമായിരുന്നെങ്കിലും മാനം തെളിഞ്ഞു നിന്ന ആ പകലില്‍ പ്രകാശം പൊഴിച്ച് കൊണ്ട് ജാസ്മിക്കുട്ടിയും കുടുംബവും ഞങ്ങളുടെ പടി കടന്ന് വന്നു!
ജാസ്മിക്കുട്ടിയെപ്പറ്റി ഞാന്‍ എന്താണോ വിചാരിച്ചിരുന്നത്,അതേ പോലെയായിരുന്നു ആ കുട്ടി..
സന്തോഷവും,സൌഹൃദവും തിരതല്ലിയ ആ നിമിഷങ്ങള്‍ എനിക്കൊരിക്കലും മറക്കാന്‍ കഴിയില്ല.
നിറഞ്ഞ ചിരിയുമായി ഇത്ത എന്ന് വിളിച്ചു കൊണ്ട് എന്റെ പിന്നാലെ നടക്കുമ്പോള്‍ എനിക്ക് തോന്നി ഈ 'ഇത്ത' വിളിയേക്കാള്‍ ഹൃദ്യമായി ഈ ലോകത്ത് വേറൊന്നും തന്നെയില്ലെന്ന് !
അത്രയ്ക്കും ശ്രവ്യ സുന്ദരമായിരുന്നത്..
ജാസ്മിക്കുട്ടി എന്നത് ബ്ലോഗ്ഗറുടെ മകളുടെ പേരാണ്.ആ മിടുക്കിക്കുട്ടിയെ ഓമനിക്കുമ്പോള്‍ ഇത് സ്വപ്നമോ സത്യമോ എന്ന് സംശയിച്ചു!
എവിടെയോ കിടക്കുന്ന ആള്ക്കാര് തമ്മില്‍ ഇങ്ങിനെയൊരു കെമിസ്ട്രി രൂപപ്പെടുന്നതില്‍ ബൂലോകത്തിന്റെ പങ്ക് അപാരം..
ബൂലോകമെന്ന സ്നേഹലോകത്തെപ്പറ്റി ഞാന്‍ നന്ദിയോടെ,അത്ഭുതത്തോടെ ഓര്‍ത്തു.
ഞാനിവിടെ എത്താനിടയാക്കിയ നിമിത്തങ്ങള്‍ എന്നില്‍ സന്തോഷകരമായ സ്മരണയായി.ആ സ്മരണകള്‍ പുറത്ത് കാണുന്ന പുഞ്ചിരിയായി...
ജാസ്മിക്കുട്ടി എനിക്ക് സമ്മാനിച്ച ഉപഹാരമാണ് മുകളില്‍ കാണുന്ന ചിത്രത്തിലുള്ളത്.
സ്പൈസി ഫുഡ് ഇഷ്ട്ടപ്പെടുന്ന എന്റെ രുചിക്കൂട്ടുകളിലേക്ക് ഉപ്പും കുരുമുളകും വിതറിയൊരു സ്നേഹപൂര്‍ണമായ കയ്യൊപ്പ്..