Friday, April 8, 2011

ഓ ഹൌറാ..നീയകലെയകലെ...



"ഇത്താത്താ കല്‍ക്കത്തയിലേക്ക് വരുന്നോ?"
"ങേ..പിന്നില്ലാതെ..."
അതിശയവും,വിസ്മയവും,സന്തോഷവും എന്ന് വേണ്ട നവരസങ്ങള്‍ ഒത്തു ചേര്‍ന്നായിരുന്നു ആവേശത്തിലുള്ള എന്റെ മറുപടി.സരസയും,സംസാരപ്രിയയുമായ എന്റെ niece ആയിരുന്നു ഫോണിന്റെ അങ്ങേത്തലയ്ക്കല്‍.

അവളും മക്കളും,ദീര്‍ഘകാലം കല്‍ക്കത്തയിലുണ്ടായിരുന്ന അവളുടെ ഉപ്പയും(എന്റെ ആങ്ങള)ഒക്കെക്കൂടി കല്‍ക്കത്തയിലേക്ക് പോകാനുദ്ദേശിക്കുന്നു.കൂട്ടത്തില്‍ ഞാനും കൂടുന്നോ എന്ന് ചോദിച്ചതായിരുന്നു.
എന്റെ സന്തോഷത്തിനതിരില്ലായിരുന്നു...
aaj main ooppar..aasmaan neeche..എന്നൊക്കെ പാടിപ്പോയി..
എത്ര കാലം മുമ്പുള്ള ആഗ്രഹമാണിത്..
കല്‍ക്കത്ത!
ഇന്നത്തെ കൊല്‍ക്കത്തയല്ലത്.

മടിപിടിച്ചിരുന്ന ശരീരവും മനസ്സും പിന്നെ ഒന്നിച്ചുണരുകയായിരുന്നു.നടത്തത്തിന് സ്പീഡ് കൂടി..സംസാരത്തില്‍ ചിരിയും കളിയും..
മൊത്തത്തിലൊരുന്മേഷം.
കോളേജിലായിരുന്ന മോളെ ക്ലാസ്സ്‌ അവര്‍ ആണെന്ന ബോധമില്ലാതെ തന്നെ വിളിച്ചു.അവളുടെ ഓക്കേ കിട്ടിയതോട് കൂടി ഞാന്‍ പിന്നെ niece നെ വിളിച്ച് ഡബിള്‍ ഓക്കേ കൊടുത്തു.

പിന്നെ ഞങ്ങള്‍ രണ്ടാളുടെ ഫോണുകളും ഇടതടവില്ലാതെ പ്രവര്‍ത്തിക്കുകയായിരുന്നു.നിര്‍ത്താതെയുള്ള വിളി കണ്ട് ആങ്ങളയുടെ ഭാര്യ അമ്പരന്നപ്പോള്‍ ഞാന്‍ പറഞ്ഞു "അമ്മായീ ഏതായാലും നനഞ്ഞു,ഇനി കുളിച്ചു കയറല്‍ തന്നെ.."
ഫോണില്‍ കൂടി യാത്ര സംബന്ധമായ സ്വപ്‌നങ്ങള്‍ പങ്കിട്ടു..
ഞങ്ങളുടെ ടൂറിന് എല്ലാ വിധ പിന്തുണയും പ്രഖ്യാപിച്ച ഭര്‍ത്താക്കന്‍മാരെക്കുറിച്ച് സ്തുതിഗീതങ്ങള്‍ പാടി..
കല്‍ക്കത്തയിലെ തെരുവില്‍കൂടി ട്രാമുകളില്‍ യാത്ര ചെയ്തു..
മെട്രോയില്‍ കയറി..
വിക്ടോറിയ മെമ്മോറിയല്‍ കാണാന്‍ പോയി..
രസഗുള കഴിച്ചു..
അങ്ങിനെയങ്ങിനെയങ്ങിനെ....

യാത്രയില്‍ ബുര്‍ഖ ധരിക്കാം,അവിടെ നിന്നും ഏതൊക്കെ സാരികള്‍ ഏതൊക്കെ ദിവസങ്ങളിലുടുക്കണം?
ഇതൊക്കെയും മനസ്സില്‍ പ്ലാന്‍ ചെയ്തു.ചെറിയ മോള്‍ക്ക്‌ രണ്ട് കുര്‍ത്ത വാങ്ങിയാല്‍ മതിയത്രേ..
എനിക്കു ട്രെയിനിലെ ഭക്ഷണമൊന്നും പറ്റില്ല,അതിനാല്‍ സ്നാക്ക്സ് നല്ലോണം കരുതണം..

ഇനി ഒരല്‍പം ഫ്ലാഷ് ബാക്ക്.

ഉപ്പ കല്‍ക്കത്തയില്‍ കച്ചവടക്കാരനായിരുന്നു.
എന്റെ മജ്ജയിലും,മാംസത്തിലും,ചിന്തകളിലും,വേദനകളിലും കല്‍ക്കത്തയുടെ ഒരംശമുണ്ട്.
കുഞ്ഞുന്നാളില്‍ കളിച്ചിരുന്നത് വംഗ നാട്ടില്‍ നിന്നും കൊണ്ട് വന്ന മരത്തിന്റെ കുക്കിംഗ്‌ സെറ്റ് കൊണ്ടായിരുന്നു..
ധരിച്ചിരുന്നത് അവിടെനിന്നും കൊണ്ടുവന്ന വസ്ത്രങ്ങള്‍..
കൌമാരസ്വപ്നങ്ങളില്‍ കുലുങ്ങിയിരുന്ന കുപ്പിവളകളും അവിടെ നിന്ന് വന്നത് തന്നെ..
വിവാഹനാളില്‍ അണിഞ്ഞിരുന്നത് കല്‍ക്കത്തയിലെ ഏതോ തട്ടാന്‍ ഉണ്ടാക്കിയ ആഭരണങ്ങള്‍..

ഹൌറ എന്ന പദം തറ പറ പോലെ ഞങ്ങള്‍ക്ക് സുപരിചിതമായിരുന്നു.
ഉപ്പാക്ക് ശേഷം ആങ്ങള അവിടെ തുടര്‍ന്നു.
കല്‍ക്കത്തയിലെ കച്ചവടത്തിന്റെ കയറ്റിറക്കങ്ങള്‍ ഞങ്ങളുടെ ജീവിതത്തിന്റെ താളങ്ങളിലും മാറ്റങ്ങളുണ്ടാക്കി.
അവസാനം ആങ്ങളയും ആ വലിയ നഗരത്തോട് വിട പറഞ്ഞു.
എന്നിട്ടും അവിടം കാണാനുള്ള ആശ ഹൃദയത്തിലെവിടെയോ പറ്റിപ്പിടിച്ച് കിടന്നിരുന്നു.
"ഇത്താത്താ കല്‍ക്കത്തയിലേക്ക് വരുന്നോ?"എന്ന ചോദ്യത്തോടെ ആ മോഹമാണ് ഉയിരോടെ പുറത്തു വന്നിരിക്കുന്നത്.

വീണ്ടും വര്‍ത്തമാനത്തിലെത്താം.
ഞങ്ങളുടെ ടൂര്‍ വാര്‍ത്ത കുറേശ്ശെ ബന്ധുക്കളുടെയിടയില്‍ പരന്നു.കല്‍ക്കത്തയിലെന്തുണ്ട് കാണാനെന്ന ചോദ്യത്തിനുത്തരം കൊടുക്കലായി പിന്നെ ഞങ്ങളുടെ പണി.
അതിനിടയില്‍ എന്റെ സഹോദരന്‍ അവിടെയുള്ള പരിചയക്കാരനെ വിളിച്ച് താമസസൌകര്യം ഒക്കെ ഏര്‍പ്പാടാക്കാന്‍ പറഞ്ഞു.
എന്റെ വേറൊരിക്കാക്ക(മൂപ്പരും എക്സ് കല്‍ക്കത്ത ആണ്‌) പറഞ്ഞു.ഡാര്‍ജിലിംഗ് അവിടെ നിന്നും വളരെ അടുത്താണ് നിങ്ങള്‍ ഏതായാലും പോകുന്ന സ്ഥിതിക്ക് അവിടെയും കൂടി കണ്ടേക്കൂ എന്ന്.
ഞങ്ങള്‍ക്കും പെരുത്ത്‌ സന്തോഷം.
ഡാര്‍ജിലിംഗ് കണ്ടേ മതിയാകൂ എന്നായി.
അപ്പോഴാണ്‌ ഞാനോര്‍ത്തത് പ്രിയപ്പെട്ടവന്‍ സമ്മാനിച്ച ഒരു കാശ്മീരിഷാള്‍ അലമാരിയില്‍ വെറുതെ കിടപ്പുണ്ട്.അതുപയോഗിക്കാന്‍ ഇതിലും നല്ലൊരവസരം വേറെ എപ്പോള്‍ കിട്ടും?
ആങ്ങളയുടെ മകള്‍ എന്നെക്കാള്‍ ഒരു പടി മുന്നോട്ട് പോയി..
അവള്‍ ഡാര്‍ജിലിംഗ് ല്‍ നിന്നെടുത്ത ഫോട്ടോ കമ്പ്യൂട്ടര്‍ ല്‍ ലോഡ് ചെയ്യലും കാണലും ഒക്കെ കഴിഞ്ഞു!
കൂടാതെ കുറച്ചു ഷോപ്പിങ്ങും.

അപ്പോഴാണ്‌ എന്റെ ഇക്കാക്കമാര്‍ വേദനയോടെ ഒരു കാര്യമറിയിക്കുന്നത് ..
ഞങ്ങള്‍ സ്വപ്നങ്ങളില്‍ നീന്തിത്തുടിക്കുന്ന നേരത്ത് അവര്‍ റെയില്‍വേ സ്റ്റെഷനിലും,പ്രൈവറ്റ് ഏജന്‍സിയിലും,ഓണ്‍ ലൈനിലുമൊക്കെ ടിക്കറ്റിന് വേണ്ടി പരതുകയായിരുന്നു!
ഒരു രക്ഷയുമില്ലത്രേ..
പ്രൈവറ്റ് ഏജന്‍സിയില്‍ നിന്നും പരിഹസിച്ചു പോലും,ഇപ്പോള്‍ ജൂണിലേക്കുള്ള ബുക്കിംഗ് ആണ്‌ നടന്ന്‌ കൊണ്ടിരിക്കുന്നത്,നിങ്ങള്‍ എവിടെയായിരുന്നു എന്ന്..
ആരോ പറഞ്ഞ പോലെ എല്ലാം വളരെ പെട്ടെന്നായിരുന്നു..
എന്റെ ജനപ്രിയ കണക്ഷനില്‍ കുറെ റീചാര്‍ജ് ചെയ്യേണ്ടി വന്നത് ബാക്കി ഭാഗം.
ആദ്യം സന്തോഷം പങ്കിടാനാണ് വിളിച്ചിരുന്നതെങ്കില്‍,സങ്കടം പങ്കിടാനും കുറെ വിളിചു.
എല്ലാം മുട്ടക്കാരന്റെ സ്വപ്നങ്ങളായിരുന്നു..

ഈ നിരാശ മാറ്റാന്‍ വേറൊരു ചെറിയ ട്രിപ്പ്‌ പ്ലാന്‍ ചെയ്തൂടെ എന്ന ഒരു സംസാരമുണ്ടായി.ഊട്ടി,ബാംഗ്ലൂര്‍ ഒക്കെ ചര്‍ച്ചയ്ക്കു വന്നു.
പക്ഷെ,അതൊക്കെ ഐസ് ക്രീമിന് കൊതിച്ചിട്ട് ലോലി പോപ്‌ കിട്ടിയപോലെയല്ലേ ആകൂ..

62 comments:

  1. This comment has been removed by the author.

    ReplyDelete
  2. കപ്പിനും ലിപ്പിനുമിടയില്‍ അവസരങ്ങള്‍ ഒരുപാട് നഷ്ടപ്പെട്ടിട്ടുള്ളതു കൊണ്ട് ഈ വേദന എനിക്ക് നന്നായി മനസിലാവും
    പക്ഷെ ചെങ്കടലിന്റെയും ചെകുത്താന്റെയും ഇടയില്‍ നിന്ന് ദൈവാധീനം കൊണ്ട് രക്ഷപ്പെട്ടിട്ടുള്ള അനുഭവം വെച്ച് പറയട്ടെ
    സമാധാനമായിരിക്കുക- നല്ലൊരവസരം ഉണ്ടാവട്ടെ എന്ന് പ്രാര്‍ഥിക്കുന്നു
    കല്‍ക്കട്ടയില്‍ പോയ വിശേഷം എഴുതുന്നതിനേക്കാള്‍ നല്ല പോസ്റ്റ് ആയി ഇത്

    ReplyDelete
  3. ശെടാ.. ഇത് എന്നോടൊന്നു പറഞ്ഞാല്‍ പോരായിരുന്നോ ?

    ആശംസകള്‍.. ആഗ്രഹം വേഗം സഫലമാകാന്‍..

    ReplyDelete
  4. വരട്ടെ,വരട്ടെ..ഇങ്ങനെ പോസ്റ്റുകള്‍ വരട്ടെ..
    കല്‍ക്കത്തയില്‍ പോയിരുന്നെങ്കില്‍ ഈയൊരു പോസ്റ്റ്‌ ഞങ്ങള്‍ക്ക് നഷ്ട്ടപ്പെട്ടെനെ..
    സാരമില്ല അവസരങ്ങള്‍ ഇനിയും വരും.
    ഇതുപോലുള്ള "കടുത്ത" അനുഭവങ്ങള്‍ ഇവിടെയും ഉണ്ടായിട്ടുണ്ട്..
    മെയ്‌ ഫ്ളവര്‍,,വളരെ രസകരമായി എഴുതി..
    ഇഷ്ടപ്പെട്ട വരികള്‍ ഒരുപാട്.ഓരോന്നും എടുത്തു പറയുന്നില്ല.
    പൊലിഞ്ഞ സ്വപ്നം സഫലമാകട്ടെ..എന്ന് പ്രാര്‍ഥിക്കുന്നു.

    ReplyDelete
  5. യാത്രാ വിവരണം പ്രതീക്ഷിച്ചിട്ട് യാത്ര പോവാത്ത വിവരണം ആണല്ലോ കിട്ടിയത് :)
    രണ്ടായാലും വായന രസകരമായിരുന്നു ട്ടോ .
    പക്ഷെ വിടരുത്. കൊല്‍ക്കത്തയില്‍ പോയി ചരിത്രം ഉറങ്ങുന്ന തെരുവുകളിലൂടെ യാത്ര ചെയ്ത് ഒരു വിവരണം വരട്ടെ.
    അവിടെ പോവണം എന്നത് എന്‍റെയും ആഗ്രഹമാണ്.
    ഇനിയിപ്പോ ഊട്ടിയായാലും വിടല്ലേ ട്ടോ. യാത്ര രസല്ലേ..

    ReplyDelete
  6. ഞാനും ഉണ്ടായിരുന്നു കുറച്ചുകാലം കൊൽക്കത്തയിൽ.

    ReplyDelete
  7. ഇന്ത്യയില്‍ കല്‍ക്കത്ത മാത്രമേ ഇനി കാണാന്‍ ബാക്കിയുള്ളു.പോണം ഇന്‍ഷാ അല്ലാഹ്,
    മേയ്ഫ്ലവര്‍ന്നും അടുത്ത് തന്നെ പോകാന്‍ കഴിയട്ടെ എന്ന് ആശംസിക്കുന്നു.

    ReplyDelete
  8. ഓ കല്‍ക്കത്ത, പ്രിയനഗരം, ചരിത്രമുറങ്ങാതിരിക്കുന്ന നഗരം, ഭാരതത്തിന്റെ സാംസ്കാരികതലസ്ഥാനം. ആഗ്രഹം സഫലമാകട്ടെ..

    ReplyDelete
  9. ഗുരുവായൂരമ്പല നടയില്‍ ഒരു ദിവസം ഞാന്‍ പോകും എന്ന് പാടിയ യേശുദാസിന്റെ അനുഭവം വരില്ലെന്ന് വിശ്വസിച്ച് ആശംസകളൊടെ...

    ReplyDelete
  10. ഇതിപ്പോള്‍ പോയില്ലെങ്കിലെന്താ പോയത് പോലെ തന്നെ എനിക്ക് തോന്നി...പ്രിയപ്പെട്ട മെയ്‌ ഫ്ലവേസ് തീര്‍ച്ചയായും ഹൌറ അവിടെ കാത്തിരിക്കും..മെയ്‌ ഫ്ലാവേസിനു അവിടെ പോകാന്‍ കഴിയും എന്ന് തന്നെയാണ് എന്‍റെ വിശ്വാസം..(പ്രാര്‍ഥനയും) പിന്നെ ഒരു കാര്യം കുറെ നാളായി ചോദിക്കണമെന്ന് കരുതുന്നു,ആനുകാലികങ്ങളില്‍ എഴുതിക്കൂടെ മേയ്ഫ്ലാവെസിനു..അതോ എഴുതാറുണ്ടോ..?

    ReplyDelete
  11. നഷ്ടസ്വപ്നം എന്നൊന്നും പറയാന്‍ പറ്റില്ലെങ്കിലും ഇഷ്ട്ടപെട്ടു മനസ്സില്‍ താലോലിച്ച ഒരുയാത്ര പെട്ടന്ന് നടക്കാതാവുമ്പോള്‍ ശരിക്കും വേദനിച്ചുപോകും...! എങ്കിലും ഒരു യാത്രാവിവരണം വായിച്ച പ്രതീതി തോന്നി ഈ എഴുത്തിന്....
    ആശംസകള്‍...

    ReplyDelete
  12. എന്റെ മജ്ജയിലും,മാംസത്തിലും,ചിന്തകളിലും,വേദനകളിലും കല്‍ക്കത്തയുടെ ഒരംശമുണ്ട്- പോസ്റ്റിൽ നടക്കാതെ പോയ യാത്രയുടെ നിരാശ നന്നായി വന്നിട്ടുണ്ട്, സാരോല്യാട്ടോ, കൊൽക്കത്ത അവിടെ തന്നെ ഉണ്ടാകും. കാലമതീവവിശാലം...

    ReplyDelete
  13. നിരാശപ്പെടണ്ടാ..പോകാന്‍ശ്രമിക്കു.നടക്കും. നടക്കട്ടെ. പോകുമ്പോള്‍ ഡാര്‍ജാലിഗും,കാണുക.ചൈന ബോര്‍ഡറും വേണേല്‍
    പോകാം.

    ReplyDelete
  14. അത് സാരമില്ലന്നെ. പിന്നെ ഐസ്ക്രീം കിട്ടിയില്ലേ. ഇതിപ്പോ ഇങ്ങിനെ പോസ്റ്റ്‌ ഇട്ട നിലക്ക് ഇനി അവിടെ കാണേണ്ട സ്ഥലങ്ങളുടെ ഒരു പട്ടിക തന്നെ ഇവിടെ വരാന്‍ വഴിയുണ്ട്. ഇനിയും അധികം നീട്ടിക്കൊണ്ടുപോയാല്‍ ചുരുങ്ങിയത്‌ ഒരു മാസമെന്കിലും അവിടെ കഴിയേണ്ടി വരും എല്ലാം കണ്ടു തീരാന്‍.

    ReplyDelete
  15. আপ কেমুনাছে
    അവിടെ പോകാന്‍ പറ്റാത്ത തോണ്ടു രണ്ടുണ്ട് ഗുണം. ഒന്നീ പോസ്റ്റ് രണ്ടു ഇനി ചാന്‍സ് കിട്ടി അവിടെ പോയി വന്നാലുള്ള ക്ടിലന്‍ യാത്രാ വിവരണം..

    ReplyDelete
  16. കൊൽക്കൊട്ടയാണു ശരി.കൽക്കത്തയല്ല. ഏതായാലും പോയി വന്നു വിശദമായി എഴുതണം.

    ReplyDelete
  17. തല്‍ക്കാലം ലോലിപോപ്പ് കൊണ്ട് അഡ്ജസ്റ്റ് ചെയ്യുന്നേ.. ഐസ്ക്രീമിന് ഇനിയും സമയമുണ്ടല്ലോ..

    aaj main ooppar..aasmaan neeche.. കുറേ കാലമായി കേട്ടിട്ട്. മറന്നിരിക്കുകയായിരുന്നു. നന്ദി.

    ReplyDelete
  18. അയ്യോടാ... പോവാന്‍ പറ്റിയില്ലലെ... സാരമില്ല.. കൊല്‍ക്കത്ത അവിടെ തന്നെ കാണും....ഇനിയും അവസരം വരും ട്ടോ.... പക്ഷെ ഈ പോസ്റ്റ്‌ കലക്കി...ഇപ്പൊ പോവും ഇപ്പൊ പോവും എന്ന് വിചാരിച്ചാ അവസാനം വരെ വായിച്ചത്.....

    ReplyDelete
  19. സാരമില്ലെന്നേ... വൈകാതെ ആഗ്രഹം പുവണിയട്ടെ എന്ന് ആശംസിയ്ക്കുന്നു.

    ReplyDelete
  20. വിഷമിക്കരുത് മെയ്‌ ഫ്ളവര്‍ .
    ജൂണിനു മുന്‍പ് ഈ മെയ്യില്‍ തന്നെ അതിനുള്ള അവസരം ഉണ്ടാവും!
    പ്രതീക്ഷയോടെ കാത്തിരിക്കുക .
    ആശംസകള്‍ ....

    ReplyDelete
  21. കൊല്‍ക്കട്ട തെരുവിലൂടെ 'aaj mein oopar, aazman neche, aaj mein aage.. zmana he peeche' എന്നും പാടി ഓടി ചാടി നടക്കാന്‍ ഉടനെ തന്നെ കഴിയട്ടെ. ഓടുംബഴും ചാടുംബോഴും സൂക്ഷിച്ചാല്‍ മതി... അമിതാവേശം കൊണ്ട് വീണ് പരിപ്പാകണ്ട...

    ReplyDelete
  22. പോകാന്‍ പറ്റും മെയ്‌ ഫ്ലവര്‍.....
    അവിടുത്തെ മണ്ണിന്റെ മണം ശ്വസിച്ചു പോയി ഈ പോസ്റ്റ് വായിച്ചപ്പോള്‍.... ജീവിതത്തിലെ കുറെ നാളുകള്‍ ചിലവഴിച്ച കല്‍ക്കത്ത നല്‍കുന്ന ഗൃഹാതുരത, ഓര്‍മ്മകള്‍ ഒക്കെ ഈ പോസ്റ്റിലൂടെ വീണ്ടും അനുഭവിക്കാനായി....

    ReplyDelete
  23. കഷ്ടായീലൊ... പ്ലാന്‍ ചെയ്തിട്ട് നടക്കാഞ്ഞാല്‍ ഉള്ള സങ്കടം ഒരുപാടു അനുഭവിച്ചിട്ടുള്ളതു കൊണ്ട് എനിക്ക് ശരിക്കും മനസിലാവുന്നുണ്ട് ഈ സങ്കടം... സാരല്യാട്ടോ... ഇനിം അവസരങ്ങള്‍ ഉണ്ടാവൂല്ലോ.... ആഗ്രഹം വേഗം സാധിക്കാന്‍ ഞാനും പ്രാര്‍ഥിക്കാട്ടോ....

    ReplyDelete
  24. യാത്ര പോകാന്‍ കൊതിച്ചിട്ട് അതു നടക്കാതെ വന്നാല്‍ വലിയ സങ്കടമായിരിക്കും. ഇനിയുമൊരു അവസരം കിട്ടാതിരിക്കില്ല. വിഷമിക്കണ്ട. യാത്രയില്‍ കഴിക്കാന്‍ വാങ്ങിച്ച സ്നാക്സ് ഒക്കെ ഇനി എന്തു ചെയ്യും? അതോര്‍ത്തിട്ടാണ്‌ എനിക്ക് വിഷമം.

    ReplyDelete
  25. @chat'n'chat,
    ലിപ്പും കപ്പും,
    ചെങ്കടലും ചെകുത്താനും..
    ഉപമകളുടെ ഉസ്താദിന് ഇവിടേയ്ക്ക് ഹാര്‍ദ്ദമായ സ്വാഗതം..
    ഒപ്പം ആ പ്രാര്‍ത്ഥനകള്‍ക്ക് ,സമാശ്വാസിപ്പിക്കലിന് നന്ദി..
    @പദസ്വനം,
    ഒരു കാര്യം പറഞ്ഞാല്‍ വിശ്വസിക്കുമോ?ഈ യാത്രക്കാര്യം എടുത്തിട്ടപ്പോള്‍ ഞാന്‍ പദസ്വനത്തിനെ ഓര്‍ത്തിരുന്നു!!ആശംസകള്‍ക്ക് സ്നേഹം.
    @പ്രവാസിനി,
    ആ 'കടുത്ത'അനുഭവം ഞങ്ങളുമൊന്ന് കേള്‍ക്കെട്ടെന്റെ കൂട്ടുകാരീ..
    നല്ല വാക്കുകള്‍ കേട്ട് സന്തോഷമായി..
    @ചെറുവാടി,
    ഇങ്ങിനെയൊരു പോസ്റ്റ്‌ ഇടുമെന്ന് സ്വപ്നേപി കരുതിയതല്ല.
    പോയി വന്നാല്‍ എഴുതണമെന്നും ഉറപ്പിച്ചിരുന്നു.
    ദാസനോട് വിജയന്‍ പറഞ്ഞതോര്‍മയില്ലേ?"എല്ലാറ്റിനും ഒരു സമയമുണ്ട് ദാസാ.."
    @typist ,
    ങാ ഹാ..എന്നാല്‍ അവിടുത്തെ വിശേഷങ്ങള്‍ വേഗം എഴുതൂ..
    @മുല്ല,
    അപ്പൊ ഉലകം ചുറ്റും വാലിബയാണല്ലേ?
    ഭാഗ്യവതി..
    ആശംസകള്‍ക്ക് നന്ദി കേട്ടോ..
    @അജിത്‌,
    കല്‍ക്കത്തയുടെ പ്രാധാന്യം മനസ്സിലാക്കിയ സാറിന്റെ കമന്റിന് പ്രത്യേകം നന്ദി.
    @വാഴക്കോടന്‍,
    ചിരിയുടെ സുല്‍ത്താന് സുസ്വാഗതം.
    അമിട്ടും പൊട്ടിച്ചു കൊണ്ടാണല്ലോ വന്നിരിക്കുന്നത്..
    ഏതായാലും നാക്കില്‍ കറുത്ത പുള്ളികളൊന്നുമില്ലെന്ന് കരുതട്ടെ..!
    @വില്ലേജ്മാന്‍,
    ഞാന്‍ എന്നോട് അത് തന്നെയാ പറഞ്ഞു കൊണ്ടിരിക്കുന്നത്.
    @ജാസ്മിക്കുട്ടി,
    ഈ കുഞ്ഞനിയത്തിയുടെ പ്രാര്‍ത്ഥന ദൈവം സ്വീകരിക്കുമാറാകട്ടെ..(ആമീന്‍)
    മോളെ,വായനക്കാര്‍ക്ക് വേണ്ടി ഒഴിച്ചിട്ട കോളങ്ങളില്‍ വല്ലപ്പോഴും സാന്നിധ്യമറിയിച്ചിട്ടുണ്ട്,എന്നുള്ളതൊഴിച്ചാല്‍ ഇല്ല.
    അതിന്‌ മാത്രം വളര്‍ന്നിട്ടുമില്ല.
    @ഷമീര്‍,
    ആ വേദന ഉള്‍ക്കൊള്ളാന്‍ കഴിഞ്ഞു എന്നറിഞ്ഞതില്‍ ആശ്വാസം..ആശംസകള്‍ക്ക് നന്ദി.
    @ശ്രീനാഥന്‍.
    അനുഭവിക്കുന്നതപ്പടി പകര്‍ത്തുമ്പോള്‍ തീര്‍ച്ചയായും അതില്‍ ആത്മാവിന്റെ ഒരംശം കാണുമല്ലോ.
    ഈ ആശ്വാസവാക്കുകള്‍ സന്തോഷപൂര്‍വ്വം സ്വീകരിക്കുന്നു..
    @കുസുമം പുന്നപ്ര,
    ഇത്തരം വചനങ്ങള്‍ വായിക്കുമ്പോള്‍ ഞാന്‍ വീണ്ടും ധീരയാവുകയാണ്..നന്ദി..
    @റാംജി,
    അതെ,ശാന്തി നികേതന്‍,നിര്‍മല്‍ഹൃദയ് ഒക്കെ ലിസ്റ്റിലുണ്ടായിരുന്നു.എഴുതാന്‍ വിട്ടു.
    പട്ടിക ധൈര്യ പൂര്‍വ്വം തന്നോളൂ മടിക്കേണ്ട.നന്ദി സര്‍.
    @OAB ,
    ഞാന്‍ മക്കളോട് പറഞ്ഞിരുന്നു ഇതൊക്കെയും കഴിഞ്ഞു വന്നാലൊരു പോസ്റ്റ്‌ ഇടാനുണ്ട് നോക്കിക്കോ എന്ന്..
    അപ്പോള്‍ അവര്‍ പറഞ്ഞതെന്താണെന്നോ?മോഹന്‍ലാല്‍ പറഞ്ഞത് പോലെ,"അതിമോഹമാണ് മോളെ അതിമോഹം.."അറം പറ്റിപ്പോയി..
    @moideen ,
    ഞാന്‍ ആഗ്രഹിച്ച കാലത്തത് കല്‍ക്കത്തയായിരുന്നു.കമന്റിന് നന്ദി.
    @ഷാ,
    അഡ്ജസ്റ്റ് ചെയ്യുന്ന കാര്യം പരിഗണനയിലുണ്ട്.കുറേക്കാലത്തിനു ശേഷം കണ്ടതില്‍ സന്തോഷം.
    @മഞ്ജു,
    അതെ,ഞാനും കരുതിയത്‌ കല്‍ക്കത്തയിലെത്തും എന്ന് തന്നെയാണ്...കാള പെറ്റു എന്ന് കേട്ടപ്പോഴേ കയറെടുത്തു പോയി..നന്ദി മഞ്ജൂ.
    @ശ്രീ,
    ഈ സ്നേഹാശംസയ്ക്ക് നന്ദി.
    @pushpamgad ,
    കാത്തിരിപ്പിലും ഒരു സുഖമുണ്ടല്ലോ..അങ്ങിനെ സമാധാനിക്കാം.
    ആശംസകള്‍ക്ക് നന്ദി.
    @തിരിച്ചിലാന്‍,
    ഷബീറെ ,ഇപ്പോള്‍ ഞാന്‍ പാടുന്നതെന്താണെന്ന് കേള്‍ക്കണോ?
    "toote huve kwaabon mein.."
    മുന്‍കരുതലെടുക്കാന്‍ ഓര്‍മിപ്പിച്ച തില്‍ സന്തോഷം.
    @കുഞ്ഞൂസ്,
    അപ്പൊ കുഞ്ഞൂസും..?ഒരു പോസ്റ്റിടൂ പ്ലീസ്..
    ആത്മവിശ്വാസം നല്‍കുന്ന വാക്കുകള്‍ക്ക് നന്ദി..
    @ലിപി രഞ്ജു,
    ഈ ഒരു സങ്കടം ബൂലോകത്ത് പങ്കിടുക വഴി എത്രയോ സുമനസ്സുകളുടെ പ്രാര്‍ത്ഥനകള്‍ സ്നേഹം ഒക്കെ കിട്ടാനായി..
    വേനലിലൊരു കുളിര്‍തെന്നല്‍ ഏറ്റ പ്രതീതി..
    നന്ദി..

    ReplyDelete
  26. @വായാടി,
    വന്നല്ലോ വന്നല്ലോ വായാടി വന്നല്ലോ..
    സ്നാക്ക്സ് വാങ്ങാനും ഉണ്ടാക്കാനും ഒക്കെ ഒരുങ്ങുമ്പോഴേക്കും എല്ലാം തീര്‍ന്നല്ലോ..
    അതിലിനി വിഷമം വേണ്ട!!

    ReplyDelete
  27. നല്ല എഴുത്ത്...ഈ യാത്രികയ്ക്ക് വേണ്ടി ഹൌറാ കാത്തിരിക്കട്ടെ...

    ReplyDelete
  28. mayflower ചില കാര്യങ്ങള്‍ അങ്ങിനയാണ് നമ്മള്‍ ഒരുപാട് മോഹിക്കും കയ്യെതും ദൂരത്തു അത് നഷ്ട്ടപെടും ..എന്കും പണ്ട് സ്കൂളില്‍ പഡിക്കുമ്പോള്‍ ഇത്തരം ഒരനുഭവം ഉണ്ടായിരുന്നു ..സ്കൂള്‍ ടൂര്‍ പോകാന്‍ നശ്ചയിച്ച ദിവസം ശക്തമായ പനീ ..അതേ വേദന ഇവിടയും എനികനുബവപെട്ടു.. നാന്നയിരികുന്നു....

    ReplyDelete
  29. ഫൈസല്‍ ബാബു മുകളില്‍ എഴുതിയിരിക്കുന്ന കമന്റിനു സമാനമായി സ്കൂളില്‍ നിന്ന് ടൂറു പോകാനിരുന്ന കുട്ടിയുടെ യാത്ര മുടങ്ങിയ അതേ മൂഡില്‍ ആണ് പോസ്റ്റ് എഴുതിയിരിക്കുന്നത്. അതു കൊണ്ടു തന്നെ മെയ്ഫ്ലവേഴ്സിന്റെ സങ്കടം മറ്റുള്ളവരിലേക്കും പടരുന്നു. ഒരുക്കിവെച്ച ബാഗ് വലിച്ചുവാരിയിടണ്ട, യാത്ര എങ്ങിനെയെങ്കിലും ok ആയാലോ.... ഭാവുകങ്ങള്‍

    ReplyDelete
  30. ഹൌറ, ചെറുപ്പത്തിലേ മനസ്സില്‍ കുടിയേറിയ ഗംഭീര്യത്തിന്‍റെ ഒരു പ്രതീകമാണ്. ആ ഓര്‍മ്മകള്‍ വീണ്ടും ചികയാന്‍ കഴിഞ്ഞു. നന്ദി!

    ReplyDelete
  31. സാരമില്ല , എത്രെയും പെട്ടെന്ന് കൊല്കൊട ട്രിപ്പ്‌ സാധ്യമാവും

    ReplyDelete
  32. ethrayum vegam aagraham niraveratte...... aashamsakal...............

    ReplyDelete
  33. വളരെ രസകരമായ പോസ്റ്റ്. വീണ്ടും ഇത്തരം പോസ്റ്റ് പ്രതീക്ഷിക്കുന്നു. ബീനാമ്മ പണ്ട് കല്‍ക്കത്തയില്‍ പോയിരുന്നു. ഞാന്‍ അവിടെ ഇത് വരെ പോയിട്ടില്ല.

    greetings from thrissivaperoor.
    trichur pooram is on may 12th. u are welcome. my home is 500 meters away from the പൂരപ്പറമ്പ്

    ReplyDelete
  34. ആശംസകള്‍!

    www.chemmaran.blogspot.com

    ReplyDelete
  35. aaj main ooppar..aasmaan neeche.. എന്നൊക്കെ പാടിയപ്പോഴേ കണ്ണൂരാന് തോന്നി ഈ യാത്ര കുളം തോണ്ടുന്ന്.
    എന്റെ ഇത്താ, അത്രയ്ക്ക് പൂതിയാണെന്കില്‍ അടുത്ത മാസം ന്റെ ഓളും മോനും തിരിച്ചു വരുന്നുണ്ട്. കൂടെ വാ.
    (ഇതിലേറെ ഇനിയെങ്ങനെയാ ഇത്താനെ ഈ അനുജന്‍ ആശ്വസിപ്പിക്കേണ്ടത്)

    **

    ReplyDelete
  36. @സീത,
    നല്ലോരാശംസയുമായി പടി കടന്നുവന്ന സീതയ്ക്ക് സ്നേഹപ്പൂര്‍വ്വം സ്വാഗതമോതീടട്ടെ..
    @ഫൈസല്‍ ബാബു,ഒരുമയുടെ തെളിനീര്‍,
    അതെ,ചിലപ്പോള്‍ നമ്മള്‍ മനസ്സ് കൊണ്ട് കുട്ടികളായിപ്പോകും..
    നല്ല വാക്കുകള്‍ക്ക് നന്ദി.
    @എം.ടി.മനാഫ്,
    മുംസു,
    സുജിത് കയ്യൂര്‍,
    ജയരാജ്‌,
    നിങ്ങളുടെയെല്ലാം വരികളില്‍ നിറഞ്ഞു നില്‍ക്കുന്ന നന്മയ്ക്ക് ഞാനെങ്ങിനെ നന്ദി പറയേണ്ടൂ??
    @ജെ.പി.വെട്ടിയാട്ടില്‍,
    ചെമ്മരന്‍,
    വന്നതില്‍,കമന്റില്‍..സന്തോഷം..
    @കണ്ണൂരാന്‍,
    ന്റെ കണ്ണൂരാനേ...ഇതെവിടെപ്പോയീ..??
    ബൂലോകത്ത് പവര്‍ കട്ട് പ്രഖ്യാപിച്ചപോലുണ്ടായിരുന്നു കേട്ടോ..
    അതിനാല്‍ എത്രയും വേഗം പവര്‍ സപ്ലൈ restore ചെയ്യണമെന്ന് ഇവിടെ നിന്നും ഉത്തരവിട്ടിരിക്കുന്നു..
    അനിയന്റെ ക്ഷണത്തിന് ഈ ഇത്ത സ്നേഹത്തോടെ,വാത്സല്യത്തോടെ നന്ദി പറയുന്നു..

    ReplyDelete
  37. ഹൌറാ കാത്തിരിക്കട്ടെ...
    ആശംസകള്‍

    ReplyDelete
  38. കല്‍ക്കത്തയില്‍ പോവാന്‍ പറ്റിയില്ലെങ്കില്‍ സാരമില്ല തല്‍ക്കാലം “കല്‍ക്കട്ട” സിനിമയുടെ സീ.ഡി വാങ്ങി കണ്ട് ആസ്വദിക്കൂ.. പ്രൈവറ്റ് ഏജന്‍സിക്കാര്‍ പരിഹസിച്ച പോലെ പരിഹസിച്ചതല്ല . അല്ലാതെ കല്‍ക്കത്തക്ക് പകരം സ്കൂളില്‍ നിന്നും ഏത് കാലത്തും ടൂര്‍ കൊണ്ട് പോവുന്ന ബാംഗ്ലൂരും, മൈസൂരും ഒക്കെ പോയിട്ട് എന്താവാനാ..

    ReplyDelete
  39. കല്‍ക്കത്ത...ഓ, കല്‍ക്കത്ത... നിണ്റ്റെ സവിധത്തിലെത്താന്‍ കാത്ത്‌ കാത്തിരിക്കുന്ന ഈ സഹൃദയയോട്‌ എന്തെങ്കിലും ഒന്നു പറയൂ..

    ReplyDelete
  40. നടക്കാത്ത പോയ അനേകം യാത്രകള്‍ കൂടി
    ചേര്‍ന്നതാണ് സഞ്ചാര സ്മൃതികള്‍.
    കുഞ്ഞിലേ ഉള്ളില്‍ കുടിയേറിയ കൊല്‍ക്കത്ത
    തൊട്ടു മുന്നില്‍ നിറയട്ടെ വൈകാതെ
    എന്നാശംസിക്കുന്നു.
    ലോലിപോപ്പിന്റെ ഐസ്ക്രീം കാലവും.

    ReplyDelete
  41. ഒരു കല്‍ക്കത്താ മോഹം ഉടഞ്ഞത് സരസമായി അവതരിപ്പിച്ചു.
    'ദുന്യാവിലെ' ജീവിത ബാലന്‍സ് ശരിയാക്കാന്‍ ഇങ്ങനെ കുറേ മോഹങ്ങളുണ്ടായെ പറ്റൂ!

    ReplyDelete
  42. തുടക്കം വായിച്ചപ്പോ ഞാന്‍ കരുതിയതി ആന്റി കല്‍ക്കത്തയില്‍ എത്തി അവിടത്തെ വിശേഷങ്ങളൊക്കെ എഴുതുന്നു. അവസാനം ഒരു പൊട്ടല്‍. നന്നായി അവതരിപ്പിച്ചു കേട്ടോ.

    ReplyDelete
  43. This comment has been removed by the author.

    ReplyDelete
  44. നഷ്ട വസന്തങ്ങള്‍ ഇനിയും മാറും .വിണ്ടും ഒരിങ്ങി കോള്‍ക , കല്‍ക്കത്ത അധികം ദുരെ അല്ല

    ReplyDelete
  45. ഇച്ഛാഭംഗം വാക്കുകൾക്കപ്പുറമുള്ള നൊമ്പരമാണ്‌..ആ നൊമ്പരത്തെ നന്നായി എഴുതി..

    ReplyDelete
  46. സ്വപ്നങ്ങളിലെ യാത്ര യാഥാര്ഥ്യമാവട്ടെ

    ReplyDelete
  47. ഇത് ഒരുമാതിരി ഇലയിട്ടിട്ടു ചോറില്ല എന്ന് പറഞ്ഞ പോലെ ആയല്ലോ
    ഓസിനു കല്കട്ട ഒന്ന് കാണാം എന്ന് വന്ന ഞമ്മക്ക് ഇങ്ങള് തന്നത് വെറും മണ്ണും കട്ട ആയല്ലോ
    ഒരു കൊമ്ബനാതി ആശംഷകള്‍

    ReplyDelete
  48. ഹൌറയില്‍ പോയി ലോലി പോപ്പും ഐസ്ക്രീമുമൊന്നു
    മല്ല നല്ല രസഗുള തന്നെ കഴിക്കാനാകട്ടെ. ഞാനെക്കെ
    മനോരഥം ടൂര്‍ പാക്കേജില്‍ സ്ഥലങ്ങള്‍ കാണുന്നവരാണു്.

    ReplyDelete
  49. ഇത്താ, പോട്ടെ സാരമില്ല, അല്ലേലും ബുദ്ധിജീവികളുടെ നാട് എന്ന് വിളിക്കുന്ന നാട്ടിൽ പ്രത്യേകിച്ച് ഒന്നുമില്ല കാണാൻ.കുറേ ചുവപ്പ് കൊടിയും സമരവും നമ്മുടെ നാട്ടിൽ [കണ്ണൂർ പ്രത്യേകിച്ചും] തന്നെ കാണാമല്ലോ. :)) ഇങ്ങോട്ടൊ മറ്റൊ വരുന്നുണ്ടെങ്കിൽ അറിയിക്കണേ. രസമായി എഴുതിട്ടൊ. പിന്നെ ടിക്കറ്റിന്റെ കാര്യങ്ങൾ ഇങ്ങനെത്തന്നെയാണ്. ആവശ്യം വരുമ്പോൾ കിട്ടില്ല.

    ReplyDelete
  50. മെയ്‌ ഫ്ലാവേര്സിനെ പൂത്തുനില്‍ക്കുന്ന ഈ മെയില്‍ തന്ന്നെ കാണാനായതില്‍ സന്തോഷം....ഹൌറ ആ പേരാണ് എന്നെ കൂടുതല്‍ ആകര്‍ഷിച്ചത്...നന്നായി വിവരിച്ചു കേട്ടോ...സ്വപ്നങ്ങളും സ്വപ്നഭംഗങ്ങലുമെല്ലാം...എന്തായാലും ഹൌരയെ നേരില്‍ കാണാന്‍ ദൈവം അനുഗ്രഹിക്കട്ടെ...

    ReplyDelete
  51. ഇതിപ്പം സ്വപ്നം കണ്ടുണർന്ന പോലെയായിപ്പോയല്ലോ...ശെ...

    കൽക്കത്ത ഒന്നു കാണാനുള്ള ചാൻസ് എനിക്കും നഷ്ടപ്പെട്ടല്ലോ ഇത്താ....:)

    ReplyDelete
  52. @the man to walk with,
    ആ വിളിക്കായി വീണ്ടും കാതോര്‍ത്തിരിക്കട്ടെ..നന്ദി.
    @ബെഞ്ചാലി,
    ഈ നന്‍മ നിറഞ്ഞ ആശംസകള്‍ക്ക് നന്ദി പൂര്‍വ്വം..
    @ഹംസ,
    അതന്നെ..
    @ഖാദര്‍ പട്ടേപ്പാടം,
    ആ വരികളിലുണ്ട് എന്റെ ഹൃദയ വികാരം..
    സന്തോഷം..
    @ഒരില വെറുതെ,
    സഞ്ചാര സ്മൃതികളില്‍ ഊളിയിടല്‍ പോലുമൊരു സുഖമാണ്..
    @റഫീക്ക് നടുവട്ടം,
    അതെ,എല്ലാ മോഹങ്ങളും നടന്നാല്‍പ്പിന്നെ,അത് ജീവിതമാണോ?
    @കൊലുസ്,
    കുറെ നാളിനു ശേഷമാണ് മോളുവിനെ കാണുന്നത്.thank u കുട്ടാ..
    @ജി.ആര്‍.കവിയൂര്‍,
    നന്‍മ നിറഞ്ഞ വാക്കുകള്‍ക്ക് മുമ്പില്‍ നന്ദിയോടെ..
    @അനശ്വര,
    അനുഭവം പകര്‍ത്താന്‍ എപ്പോഴും എളുപ്പമാണ്..
    @സലാഹ്,
    സ്വപ്നത്തേരില്‍ നിന്നും തീവണ്ടിയിലെക്കുള്ള ദൂരം ദൈവം എളുപ്പമാക്കുമെന്ന പ്രതീക്ഷയിലങ്ങിനെ കഴിയുന്നു.
    @ജയരാജ്‌,
    ആശംസകള്‍ക്കും പ്രാര്‍ത്ഥനകള്‍ക്കും ഹൃദയം നിറഞ്ഞ നന്ദി.
    @കൊമ്പന്‍,
    പോയി വന്നാല്‍ വിഭവ സമൃദ്ധമായ സദ്യ പോലെയുള്ള ഒരു പോസ്റ്റിടും.ഇന്‍ഷാ അല്ലാഹ്.
    @ജെയിംസ്‌ സണ്ണി,
    ആഹാ..അതാണേറ്റവും നല്ല പേക്കെജെന്ന് തോന്നുന്നു.
    പിന്നെ,സെറിലാക്ക് കഴിക്കുന്ന പ്രായത്തില്‍ രസഗുള കഴിച്ചു വളര്‍ന്ന എനിക്കെങ്ങിനെ അതിന്റെ രുചി മറക്കാന്‍ പറ്റും?
    @ഹാപ്പി ബാച്ചി,
    കുറേക്കാലത്തിനു ശേഷം വീണ്ടും കണ്ടതില്‍ സന്തോഷം.
    തല്‍ക്കാലം പുളിക്കുന്ന മുന്തിരി ലൈന്‍ സ്വീകരിക്കണമെന്നാണല്ലേ?
    :)
    @നജ്മത്തുല്ലെയില്‍,
    നല്ല വാക്കുകളുമായി പടി കടന്നു വന്ന നക്ഷത്രത്തിനു സുസ്വാഗതം..
    @ഐക്കരപ്പടിയന്‍,
    ഞാനിപ്പോഴും ആ സ്വപ്നഭംഗത്തിന്റെ പൊട്ടിയ ഭാഗങ്ങള്‍ ബാന്‍ഡ് എയിഡ് ചുറ്റി നില്‍ക്കുകയാണ്..

    ReplyDelete
  53. എഴുത്ത് നന്നായിട്ടുണ്ട്.
    കല്‍ക്കത്തയല്ലേ, ഒന്ന് കണ്ടു കളയാമെന്നു തുടക്കത്തില്‍ ഞാനും കരുതി. യാത്രാ മദ്ധ്യേ ഈ വാഹനം Break down ആയാല്‍ ഉണ്ടാകുന്ന ഒരു മാനസികാവസ്ഥ ഉണ്ടല്ലോ, അതുപോലെ.
    താങ്കള്‍ക്കോ?
    ആശംസകള്‍.

    ReplyDelete
  54. കഷടം... എന്നോടൊരു വാക്ക് അറിയിച്ചീരുന്നെങ്കി,ഞാനൊരു ഹെലികോപ്റ്റർ ഏർപ്പാടാക്കി തരുമായിരുന്നില്ലേ...!!!!

    ReplyDelete
  55. വിഷമിക്കണ്ട..എത്രയും പെട്ടെന്ന് കല്‍ക്കത്തയില്‍ പോകാനുള്ള അവസരമുണ്ടാകട്ടെ എന്നു ആശംസിക്കുന്നു...അവിടെ പോകാതെ തന്നെ വളരെ നല്ലൊരു പോസ്റ്റ് സമ്മാനിച്ചു..
    അപ്പോ അവിടെ പോയാലുള്ള പോസ്റ്റെന്തായിരിക്കും എന്നാ ഞാനിപ്പൊ ആലോചിക്കുന്നത്...

    ReplyDelete
  56. കല്‍ക്കത്ത യാത്ര അങ്ങിനെ നടക്കാത്ത സ്വപ്നമായി അല്ലേ. ഒരു പാട് ആഗ്രഹിക്കുന്നത് പലപ്പോഴും കിട്ടാതെ പോകുകയാണ് പതിവ്.

    ReplyDelete
  57. കാല്‍പ്പനികത ഇഷ്ടപ്പെടുത്ത ഏതൊരാളെയും ഭ്രമിപ്പിക്കുന്ന ഒരു ലോകമാണ് കല്‍ക്കത്ത. ഒരിക്കലും പോകാന്‍ കഴിഞ്ഞിട്ടില്ലെങ്കിലും ഒരുപാട് കേട്ടും വായിച്ചും പരിചിതമാണ് അതിന്റെ തെരുവുകളും ട്രാമുകളും ഒക്കെ. ആ ലോകത്തേക്ക്, വായിക്കാന്‍ സുഖമുള്ള കുറെ നല്ല വരികളിലൂടെ കൂട്ടികൊണ്ടുപോയതിനു നന്ദി.

    കാണാത്ത കല്‍ക്കത്തയുടെ, പറഞ്ഞാലും തീരാത്ത ഭംഗി, ഒരുപക്ഷെ അവിടം നേരിട്ട് കാണുമ്പോള്‍ മാഞ്ഞുപോയെങ്കിലോ? കാണാതിരുന്നത് നന്നായെന്നാണ് എന്റെ അഭിപ്രായം.

    ReplyDelete
  58. @അഷ്‌റഫ്‌,
    എല്ലാം നല്ലതിനാണെന്ന് കരുതാം.നന്ദി.
    @ജിയാസു,
    അയ്യോടാ..ഇത് ഞാന്‍ നേരത്തെയറിഞ്ഞിരുന്നെങ്കില്‍..!
    സന്തോഷം.
    @റിയാസ്,
    അങ്ങിനെയൊരു പോസ്റ്റ്‌ വേണ്ടെന്നായിരിക്കും ദൈവ നിശ്ചയം.നല്ല വാക്കുകള്‍ കേട്ടതില്‍ സന്തോഷം.
    @അക്ബര്‍,
    അതിന്റെ പേരല്ലേ ജീവിതം?
    @Alone in a crowd ,
    കേട്ട ഗാനം മനോഹരം..കേള്‍ക്കാത്തത് അതി മനോഹരം എന്നാണല്ലോ..നന്ദി.

    ReplyDelete