Friday, January 7, 2011

ഇടമില്ലാത്തവര്‍ക്കൊരിടം


എട്ട്‌ മാസമായൊരു ബ്ലോഗ്‌ വാവയുടെ പിറവിയിലേക്കൊരെത്തിനോട്ടമാണീ കുറിപ്പ്..
മോണകള്‍ കാട്ടി ചിരിക്കാന്‍ മാത്രമറിയാവുന്ന ഒരു ബൂലോകപ്പൈതലിന്റെ കഥ.

ആദ്യം തന്നെ എന്നെയീ അക്ഷരക്കൂട്ടായ്മയിലെത്തിച്ച മാന്യ സുഹൃത്തിന് സ്നേഹപൂര്‍വ്വം നന്ദിയോതീടട്ടെ..

ബ്ലോഗ്ഗിങ്ങിന്റെ ABCD അറിയാതിരുന്ന എനിക്ക് ആദ്യനാളുകള്‍ നിരാശയുടെതായിരുന്നു.
പ്രതിഫലം പ്രതീക്ഷിക്കാതെ എടുക്കുന്ന ജോലി പോലെ ആരില്‍ നിന്നും യാതൊരു കമന്റും കിട്ടാതെ വന്നിട്ടും പോസ്റ്റുകള്‍ വഴിക്ക് വഴി വരികയായിരുന്നു..
ഉള്ളില്‍ കെട്ടി നിന്നതെല്ലാം ഒഴുക്കി വിടാന്‍ ഒരു ചാല്‍ കിട്ടിയ ആശ്വാസം.അത്ര തന്നെ..

അപ്പോഴാണ്‌ നിരക്ഷരന്റെ ആദ്യ കമന്റു കിട്ടുന്നത്!!
ഹോ..സ്വര്‍ഗം കിട്ടിയ പ്രതീതിയായിരുന്നു..
പിന്നാലെ വരുന്നു കുഞ്ഞൂസ് എന്ന first follower!
രണ്ടു പേരോടും ഹൃദയത്തിന്റെ ഭാഷയില്‍ സ്നേഹവും നന്ദിയും അറിയിക്കുന്നു.
അവര്‍ തന്ന ആത്മവിശ്വാസം ചില്ലറയല്ല. premature ആയിരുന്ന ഒരു ബ്ലോഗ്‌ അവര്‍ കാരണം ജീവന്‍ വെച്ചു.
ജാലകത്തിലും,ചിന്തയിലും ഒക്കെ ലിസ്റ്റ് ചെയ്യുന്നത് പിന്നെയും മാസങ്ങള്‍ കഴിഞ്ഞാണ്.

എന്റെ മനസ്സിനുള്ളിലെപ്പോഴും സംവാദങ്ങളാണ്..എഴുത്ത്കുത്തുകളാണ്..
അത് പകര്‍ത്താനൊരിടം കിട്ടിയപ്പോള്‍ ഞാനനുഭവിച്ച സ്വ്വാസ്ഥ്യം പറഞ്ഞറിയിക്കാന്‍ കഴിയില്ല.

ഒരാശയം മനസ്സില്‍ വന്ന് പെട്ടാല്‍പ്പിന്നെ ചപ്പാത്തി ചുടുമ്പൊഴും,കറിക്കരിയുംപോഴും ,വസ്ത്രങ്ങള്‍ തയ്ക്കുംപോഴും ഒക്കെ ഉള്ളിക്കിടന്ന് അത് വളര്‍ച്ച പ്രാപിക്കുകയാണ്..അവിടെ നിന്നത് എഡിറ്റു ചെയ്യപ്പെടുകയാണ്..
പറ്റിയൊരു വാക്കിന് വേണ്ടി മനസ്സലയുമ്പോള്‍ പാചകം മന്ദഗതിയിലാകും..കറി വെച്ച് തീര്‍ന്നാല്‍ അതിനര്‍ത്ഥം തലക്കെട്ട്‌ കിട്ടി എന്നാണ്!
ചുരിദാറിന് ഷേപ്പ് വരുമ്പോഴേക്ക്‌ പോസ്റ്റ്‌ പൂര്‍ത്തിയായിട്ടുണ്ടാകും..
ഇതൊന്നും നടന്നില്ലെങ്കില്‍പ്പിന്നെ അന്നത്തെ ചപ്പാത്തിയുടെ കാര്യം പോക്കാണ്..

ബ്ലോഗിങ്ങ് ഇന്നെനിക്കൊരാവേശമാണ്..,ആശയാണ്..പ്രതീക്ഷയാണ്..
ഒരു തറവാട്ടില്‍ പോകുമ്പോള്‍ നമ്മളനുഭവിക്കുന്ന ആ ഒരു സ്നേഹോഷ്മളത ഇവിടെയെനിക്കനുഭവഭേദ്യമാകുന്നു.

എന്റെ വായുവും,വെള്ളവും,വെളിച്ചവുമായ followers നെപ്പറ്റി പരാമര്‍ശിക്കാതെ ഈ പോസ്റ്റ്‌ പൂര്‍ണമാവില്ല.

സുഖമുള്ള നോവ്‌ മനസ്സിലേക്കിട്ടു തന്ന എല്ലാവര്‍ക്കും സുസമ്മതനായ ഹംസ,
കുഞ്ഞു കഥകളില്‍ കൂടി വലിയ കാര്യങ്ങള്‍ പറയുന്ന കഥാകാരനായ ഇസ്മാഈല്‍(തണല്‍),
ജപ്പാന്‍ എന്ന ഹൈ ടെക് സിറ്റിയില്‍ ആരും പഠിക്കാന്‍ കൊതിച്ചു പോകുന്ന സ്കൂളിന്റെ കാര്യങ്ങള്‍ നമുക്ക് പറഞ്ഞു തന്ന മഞ്ജു,
ബൂലോകവാസികളെ ഒന്നടങ്കം ചിരിപ്പിക്കാന്‍ കരാര്‍ ഏറ്റെടുത്തിട്ടുള്ള നമ്മുടെ സ്വന്തം കണ്ണൂരാന്‍,
'ബ്ലോഗുലകത്തില്‍'എന്നെ പരിചയപ്പെടുത്തി അര്‍ഹിക്കാത്ത അംഗീകാരം തന്ന സ്നേഹമയിയായ മൈത്രേയി,
പാറിപ്പാറി നടന്ന്‌ വിശേഷങ്ങള്‍ വിളമ്പുന്ന എല്ലാവരുടെയും പ്രിയങ്കരിയായ വായാടി,
മേപ്പിള്‍ ലീഫിന്റെ സൌന്ദര്യം തുളുമ്പുന്ന കഥകള്‍ എഴുതുന്ന കുഞ്ഞൂസ്,
ബൂലോകത്താകെയും മാതൃകയായിക്കൊണ്ട്,സേവനത്തിനൊരു നൂതന വഴികാട്ടിയായ നമ്മുടെ ഒരു നുറുങ്ങ് ഹാരൂണ്‍ക്ക,
സഹൃദയനായ ശ്രീനാഥനെ മറക്കാന്‍ പറ്റുമോ? മൈത്രേയി ബ്ലോഗുലകത്തില്‍ എന്നെ പരിചയപ്പെടുത്തിയപ്പോള്‍ അത് കണ്ട രണ്ടു വ്യക്തികളില്‍ ഒരാള്‍.
സ്റ്റൈലന്‍ കഥകള്‍ നമുക്ക് സമ്മാനിക്കുന്ന ഡോക്ടര്‍ ജയന്‍,
അറിയാത്ത ഒരുപാട് കാര്യങ്ങള്‍ നമുക്കെത്തിച്ചു തരുന്ന നന്മയുടെ പര്യായമായ കുടിവെള്ളം,
മനോഹരമായ കഥകള്‍ എഴുതുന്ന സൂപ്പര്‍ ബ്ലോഗ്ഗര്‍ അവാര്‍ഡ്‌ winner അനില്‍കുമാര്‍,
ഗയാതി വിശേഷങ്ങള്‍ പറഞ്ഞ്‌ എന്റെ ശ്രദ്ധ ക്ഷണിച്ച് എന്റെ അനിയത്തിക്കുട്ടിയായി മാറിയ ജാസ്മിക്കുട്ടി,
ഞാനുമായി ഒരുപാട് സമാനതകള്‍ ഉള്ള,കാര്യങ്ങള്‍ ലളിതമായും,സരസമായും എഴുതുന്ന,ഭീഷണിയാല്‍ എന്റെ കൂട്ടുകാരിയായ കുളം fame എക്സ് പ്രവാസിനി,
പ്രവാസകാര്യങ്ങള്‍ രസകരമായി അവതരിപ്പിക്കുന്ന റിയാസും,സലീം.ഇ.പിയും.എന്ത് കൊണ്ടാണെന്നറിയില്ല,ഐക്കരപ്പടി ബ്ലോഗില്‍ എനിക്ക് കയറാന്‍ കഴിയുന്നില്ല.
ഗൃഹാതുരത്വം ഉണര്‍ത്തുന്ന പോസ്റ്റുകളിടുന്ന ചെറുവാടി,അ ക്‌ബര്‍‍,അലി,
കവിതകളില്‍ ആഗ്രഗണ്യയായ സ്മിത മീനാക്ഷി,
വരികളിലും വരകളിലും പ്രാവീണ്യം തെളിയിച്ച സിബു,
നിര്‍ദോഷ തമാശകളിലൂടെ നമ്മെ ചിരിപ്പിക്കുന്ന ഹാപ്പി ബാച്ചി,
ബൂലോകത്തെ gentleman ആയ സുകുമാരന്‍ സാര്‍,
കഥാകാരി ജുവൈരിയ സലാം,
പൊറിഞ്ചുക്കഥകളിലൂടെ പ്രസിദ്ധനായ രമേശ്‌,
കണ്ണൂര്‍ക്കാര്‍ക്ക് നല്ല സര്‍ട്ടിഫിക്കറ്റ് തന്ന പ്രിയപ്പെട്ട കുസുമം,
എന്റെ അടുത്ത ദേശക്കാരായ സ്വപ്നസഖി,റാണിപ്രിയ,നിശാസുരഭി.ഇവരെ എന്നെങ്കിലും കണ്ടുമുട്ടാമെന്നുള്ള പ്രതീക്ഷയിലാണ് ഞാന്‍.
ഇനിയുമുണ്ട് ഒരുപാട് പേര്‍ അവരൊക്കെയും എനിക്ക് പ്രചോദനമായിട്ടുണ്ട്.
എളയോടന്‍,ശുകൂര്‍ ചെറുവാടി,ശബാന പൊന്നാട്,സാബി ബാവ,ഗോപികൃഷ്ണന്‍,എന്റെ ലോകം,ഷകീബ് കൊലക്കാടന്‍,വേണുഗോപാല്‍,സോണി,ഹഫീസ്,ഇസ്മാഈല്‍ ചെമ്മാട്,ഫൈസുമദീന,സലാം pottengal , സപ്ന ജോര്‍ജ്,ഫയാസ്,കാര്‍ന്നോര്‍,പാലക്കുഴി,പി.എം.കോയ,ഞാന്‍ എന്ന പാമരന്‍,നൌഷാദ്മാര്‍,മനുകൊല്ലം,ഫൈസല്‍.എ,കുട്ടിത്തം വിട്ടുമാറാത്ത ഹൈനക്കുട്ടി..villageman ,moideen angadimugar വിരല്‍ത്തുമ്പ്,മിസ്രിയ നാസര്‍,മുനീര്‍ മാഹി,റഷീദ് പുന്നശ്ശേരി ...
തിരക്കിനിടയില്‍ എഴുതുന്നതിനാല്‍ ആരെയെങ്കിലും വിട്ടുപോയോ എന്നെനിക്കുറപ്പില്ല..അങ്ങിനെ സംഭവിച്ചു പോയിട്ടുണ്ടെങ്കില്‍ എന്നോട് ക്ഷമിക്കണം.

ഫോളോ ചെയ്യാതെ തന്നെ നല്ല കമന്റ്സ് ഇടുന്ന ശ്രീ,ജയരാജ്‌,ഖാദര്‍ക്ക,ഉമ്മു അമ്മാര്‍, എന്‍.ബി.സുരേഷ് തുടങ്ങിയ മാന്യ സുഹൃത്തുക്കളോടും എനിക്ക് പറയാനുള്ളത് നന്ദി നന്ദി..

പ്രവാസികളുടെ പോസ്റ്റുകളുടെ മാധുര്യം സവിശേഷതയര്‍ഹിക്കുന്നു.ജീവിത ഗന്ധിയാണെന്നത് തന്നെ അതിന്റെ കാരണം.
റഫി സാബിന്റെ പാട്ട് പോലെ,
കടല് കണ്ടിരിക്കുന്നത് പോലെ,
ഇളനീര്‍ കുടിക്കുന്നതുപോലെ
ബ്ലോഗിങ്ങ് ഞാനാസ്വദിക്കുന്നു.
പക്ഷെ,ഞാനിപ്പോഴുംവലിയൊരു ഭൂഖണ്ടത്തിലെ ചെറിയൊരു കോണിലാണ് .
എനിക്കിനിയും സഞ്ചരിക്കാനുണ്ട് ഒരുപാട് ദൂരം..
കണ്ടതിനേക്കാള്‍ കൂടുതലുണ്ട് കാണാന്‍..
Robert frost നെ ഉദ്ധരിക്കട്ടെ:
miles to go before I sleep..
miles to go before I sleep..

തിരക്കുള്ള ബസ്സിലെ ഇരിപ്പിടം കിട്ടാത്ത യാത്രക്കാരിയെപ്പോലെ ഞാനൊരു സീറ്റിനു വേണ്ടി ചുറ്റും നോക്കുകയാണ്..അപ്പോഴും പുറം കാഴ്ചകളില്‍ അഭിരമിച്ച് സംതൃപ്തിയോടെ യാത്ര തുടര്‍ന്നുകൊണ്ടേയിരിക്കുന്നു..
.

60 comments:

  1. വായിച്ചിട്ട് വിശദമായി കമന്റാം,,ഇത് പറയാതെ പോയാല്‍ ഈ അവസരം പാഴാവും,
    ഇപ്പോള്‍ തിരക്കിലാണ്.

    ReplyDelete
  2. പ്രിയപ്പെട്ട മെയ്‌ഫ്ലവര്‍,,
    അപ്പൊ എട്ടു മാസം തികഞ്ഞു ല്ലേ..
    ഏതായാലും ഈ ബ്ലോഗു വാവയ്ക്ക് പ്രായത്തില്‍ കവിഞ്ഞ വളര്‍ച്ചയാണല്ലോ,,
    എന്നെ പരിചയപ്പെടുത്തിയ രീതി ഇഷ്ട്ടപ്പെട്ടു..

    രണ്ടു ദിവസം മുമ്പ്‌ ഞാന്‍ മെയ്‌ ഫ്ലവറിന്‍റെ ആദ്യകാലപോസ്റ്റുകളിലൂടെ ഒരു യാത്ര നടത്തിയിരുന്നു.
    വെത്യസ്ഥങ്ങളായ വിഷയങ്ങള്‍ തുടക്കത്തിന്‍റെ പോറലുകളില്ലാതെ എഴുതിയ പോസ്റ്റുകള്‍ക്ക്‌ കമന്‍റുകളൊന്നും കാണാത്തത് എന്നെ അത്ഭുതപ്പെടുത്തിയിരുന്നു.
    അതിനെയൊക്കെ അധിജീവിച്ചു ബ്ലോഗില്‍ ഇന്ന് നല്ലൊരു സ്ഥാനം തന്നെ നേടിയെടുത്ത എന്‍റെ കൂട്ടുകാരിക്ക് ഭാവുകങ്ങള്‍,,

    ReplyDelete
  3. ഹലോ നമസ്കാരം ഉണ്ട്.
    എല്ലാരേയും ഒന്ന് സുഘിപ്പിക്കാന്‍ തന്നെ തീരുമാനിച്ചു അല്ലെ?
    ഉം നടക്കട്ടെ..നടക്കട്ടെ..
    എന്തായാലും എന്റെ പേര്കണ്ടു നിറഞ്ഞ നന്ദി അറിയിക്കട്ടെ...എന്നും സമയം ഉള്ളപ്പോലോക്കെ വരും വായിക്കും കമന്റ് ഇടും...
    പോരെ ,
    പിന്നൊരു കാര്യം സീറ്റ് തിരഞ്ഞു നടക്കണ്ട....മമ്മൂട്ടിയുമായി അടുത്തൊരു ഇന്റെര്‍വ്യു കണ്ടു ഞാന്‍ " താങ്കളുടെ പിന്ഗാമി യാണ് പ്രിത്വിരാജ് എന്നൊരു വാര്‍ത്ത കേള്‍ക്കാനുണ്ട്?"
    എന്നാ ചോദ്യത്തിന് മമ്മൂട്ടി പറഞ്ഞത്...."എനിക്ക് പിന്‍ഗാമികള്‍ ഇല്ല . ഞാന്‍ സ്വയം പണിത സിംഹാസനത്തില്‍ ആണ് ഇരിക്കുന്നത്. പൃഥ്വിരാജ് സ്വയം അധ്വാനിച്ചു സ്വയം ഒരു സിംഹാസനം ഉണ്ടാക്കുകയാണ് വേണ്ടത്... അതാണ് ഒരു കലാകാരന്റെ വിജയം എന്ന്.."
    എന്ന് പറഞ്ഞ പോലെ ,
    മെയ്‌ഫ്ലവര്‍ വേറിട്ട വഴികളിലൂടെ സ്വയം ഒരു ഇരിപ്പിടം തീര്‍ക്കുക ബൈ

    ReplyDelete
  4. തീര്‍ച്ചയായും നല്ല രചനകള്‍ തന്നെയാണ് വായനക്കാര്‍ അന്യോഷിക്കുന്നത്. മേയ് ഫ്ലവറിന്റെ സൃഷ്ടികളും ആ ധര്‍മ്മം നിറവേറ്റുന്നുണ്ട്. ഈ പുതുവര്‍ഷവും മികച്ച രചനകളുമായി വായന പൂക്കാലമാക്കാന്‍ മേയ്ഫ്ലവര്‍ വിരിയട്ടെ എന്ന് ആശംസിക്കുന്നു.

    ReplyDelete
  5. എളുപ്പത്തില്‍ ചിരിക്കുന്ന,എളുപ്പത്തില്‍ കരയുന്ന, ലോക സമാധാനം കാംക്ഷിക്കുന്ന ആളാണ്‌ അല്ലേ ...എന്നിട്ട് ഉമ്മു ഇര്‍ഫാന്‍{എക്സ് പ്രവസിനി} ആണ് അല്ലേ അടുത്ത ഫ്രെണ്ട് ....കൊള്ളാം നല്ല ആളെ തന്നെയാണ് ലോക സമാധാനത്തിന് ഫ്രെണ്ട് ആക്കിയത് ..!!!

    എന്തൊക്കെ പറഞ്ഞാലും ഈ വീട്ടമ്മയുടെ ബ്ലോഗും എഴുത്തും എനിക്കിഷ്ട്ടമാണ് ..ഇനിയും ഒരു പാട് ചപ്പാത്തി ഉണ്ടാക്കാനും ചുരിദാര്‍ ഇസ്തിരി ഇടാനും കറി ഉണ്ടാക്കാനും പടച്ചവന്‍ അനുഗ്രഹിക്കട്ടെ ...എല്ലാ ഭാവുകങ്ങളും ..

    എന്നെ പറ്റി രണ്ടു വാക്ക് കൂടുതല്‍ പറയാമായിരുന്നു ....!!

    ReplyDelete
  6. കൂടുതല്‍ എഴുതാന്‍ കഴിയട്ടെ...ആശംസകള്‍........

    ReplyDelete
  7. This comment has been removed by the author.

    ReplyDelete
  8. വെളിയില്‍ വരേണ്ടത് എന്താണെങ്കിലും എത്ര തന്നെ ഒളിച്ചുവെച്ചാലും ഒളിഞ്ഞിരിക്കാതെ നാം അറിയാതെ തന്നെ അത് പുറത്ത് ചാടും എന്ന് പറഞ്ഞപോലെയാണ് പലപ്പോഴും എഴുത്ത് എനിക്ക് തോന്നിയിട്ടുള്ളത് ( എന്‍റെ മാത്രം തോന്നല്‍)

    കഴിഞ്ഞ ഒരു വര്‍ഷം കൊണ്ട് ജീവിതത്തില്‍ ഈ മുപ്പത്തിയഞ്ച് വയസ്സ് വരെ അനുഭവിക്കാത്ത ഒരു പ്രത്യേകതരം അനുഭൂതി തന്നെ ആയിരുന്നു ബ്ലൊഗിലൂടെ അനുഭവിച്ചിരുന്നത് ( നൌഷാദ് അകമ്പാടത്തിന്‍റെ ഭാഷയില്‍ ..ബ്ലോഗോമാനിയ എന്ന രോഗമായിരിക്കാം ) അങ്ങനെ അതൊരു രോഗമാണെങ്കില് ആ രോഗത്തില്‍ ഞാന്‍ സന്തോഷം കണ്ടെത്തുന്നു എന്നതാണ് സത്യം .. ( നാളത്തെ കാര്യം നമുക്കാര്‍ക്കും മുന്‍ കൂട്ടി പറയാന്‍ കഴിയാത്തതുകൊണ്ട് ആ ഭാഗം പരാമര്‍ശിക്കുന്നില്ല. )
    ശരിയായ പേരെന്ത് എന്നു പോലും അറിയാത്ത ( mayflowers ന്റ്റെ പേരു പോലും എനിക്കറിയില്ല ) ഭൂമിയുടെ പല കോണുകളിലായി ജീവിക്കുന്നവരുമായുള്ള ഈ സൌഹൃദം . അത് ബൂലോകത്ത് നിന്നല്ലാതെ മറ്റെവിടുന്നു കിട്ടാനാണ്...

    പലപ്പോഴും ബ്ലോഗ് പോസ്റ്റുകളുടെ നിലവാരത്തേക്കാള്‍ അത് എഴുതിയ വ്യക്തികളുടെ നന്മ ഞാന്‍ തിരിച്ചറിയാറൂണ്ട്.

    ഒരു വയസ്സ് തികയും മുന്‍പ് തന്നെ ഇങ്ങനെ ഒരു പോസ്റ്റ് ഇട്ട് .. ബൂലോക സൌഹൃദവും, സന്തോഷവും എന്തെന്ന് വായനക്കാര്‍ക്ക് എത്തിച്ചത് താങ്കളിലെ നന്മയെ കാണിക്കുന്നു....

    ഒത്തിരികാലം ഇതു പോലെ ബൂലോകത്ത് കഴിയാനുള്ള ഭാഗ്യം സര്‍വ്വശക്തന്‍ നല്‍കട്ടെ എന്ന് പ്രാര്‍ത്ഥിക്കുന്നു..

    ആശംസകള്‍ :)

    ReplyDelete
  9. ആഹാ.. എട്ടു മാസം ആയതുകൊണ്ട് ഗിഫ്റ്റ് ഒന്നും മേടിച്ചില്ല, എന്തായാലും ഒരുവര്‍ഷം തികയട്ടെ അപ്പോള്‍ തരാം... നല്ല നല്ല പോസ്റ്റിലൂടെ അവിടെ നിന്നു ഗിഫ്റ്റുകള്‍ പ്രതീക്ഷിക്കുന്നു...

    ReplyDelete
  10. ഇനിയും നല്ല രചനകള്‍ വരട്ടെ ! യാത്ര തുടര്‍ന്ന് കൊണ്ടേ ഇരിക്കു!ആശംസകള്‍ !

    ReplyDelete
  11. ഏറ്റു മാസം തികഞ്ഞ ബ്ലോഗിന് ആശംസകള്‍. പിന്നെ ഒരു തുടക്കക്കാരനായിട്ടുപോലും എന്റെ പേര് ഈ പോസ്റ്റില്‍ പരാമര്‍ശിച്ചതിനു
    വളരെ ഏറെ നന്ദി അറിയിക്കുന്നു .
    ഇനിയും ഒരു പാട് പോസ്റ്റുകള്‍ക്ക്‌ ജന്മം നല്‍കാനുള്ള ഈ ബ്ലോഗിന് എന്റെ എല്ലാ വിധ ആശംസകളും

    ReplyDelete
  12. എട്ടാം മാസത്തിനു എന്താണാവോ പ്രത്യേകത ? പത്താം മാസത്തിനും ഒരു വയസ്സിനും ഒക്കെ മനസ്സിലാക്കാം. :)
    തിഞ്ഞു നോട്ടത്തിന് സമയമൊന്നുമില്ല .. ഇടക്ക്‌ തിരിഞ്ഞു നോക്കുന്നത് നല്ലതാണ്... ആശംസകള്‍

    ReplyDelete
  13. എന്താ പറയുക,മേയ്മാസപുഷ്പമേ,ആശംസകളല്ലാതെ...
    നല്ലൊരു വായനക്കായി പരതിനടന്നപ്പോൽകണ്ടതാണ് ഈ’Home maker's world'.ലളിതമായ രീതിയിലുള്ള പോസ്റ്റുകൾ,എന്റെ തന്നെ ചിന്തകളും ഒക്കെ കണ്ടപ്പോൾ ഏറെ സന്തോഷം തോന്നുകയും അറിയുന്ന കൂട്ടുകാർക്കൊക്കെ ലിങ്ക് അയച്ചു കൊടുത്തു ഇവിടേക്കു വരുത്തുകയും ചെയ്തത്.

    ഒത്തിരി കാലം ബൂലോകത്ത് നറുമണം പടർത്താൻ ഈ മെയ്മാസ പൂവിനു കഴിയട്ടെ ...

    ReplyDelete
  14. അതുശരി അപ്പോ ഞാനിതുവരെ ഇവിടുത്തെ അംഗമായില്ലെ ഇതെനിക്കറിയില്ലായിരുന്നു ഇപ്പോ ശരിയാക്കാം ഹല്ല പിന്നെ!!!!! ........ ഹോ ഇപ്പോ ഞാനും ഒരു ഫോളോവറായില്ലെ... ഇനിയും ധാരാളം എഴുതാൻ കഴിയട്ടെ... പോസ്റ്റു റഡിയായില്ലെങ്കിൽ അന്നെല്ലാരും പട്ടിണിയാണല്ലെ..

    ReplyDelete
  15. ഇനിയും പോവുക കാതങ്ങള്‍

    ReplyDelete
  16. ഒരമ്മിച്ച്തിനു വളരെ നന്ദി... ഭാവുകങ്ങള്‍

    ReplyDelete
  17. എല്ലാവരും ആദ്യം പലതും അറിയാതെ തുടുങ്ങുന്നു. പിന്നെ തുടര്‍ന്ന് പോകുമ്പോള്‍ അത് ഹൃദയത്തില്‍ അള്ളിപ്പിടിക്കുന്നു.ഊണിലും ഉറക്കത്തിലും ജോലിക്കിടയിലും എല്ലാം മനസ്സിന് പറഞ്ഞറിയിക്കാന്‍ കഴിയാത്ത ഉന്മേഷത്തോടെ താഴുകിക്കൊണ്ടിരിക്കും,സ്വന്തബന്ധങ്ങളെക്കാളെറെ.

    ReplyDelete
  18. ആ കുഞ്ഞുവാവയുടെ ഫോട്ടോ അടിപൊളി
    അതുപോലെ മെയ്ഫ്ലവേഴ്സിന്റെ പോസ്റ്റുകളും അടിപൊളി..
    ഇങ്ങനെയൊരവസരത്തില്‍ എന്നേയും സ്മരിച്ചതിനു ഒരായിരം നന്ദി
    ഒപ്പം പുതുവര്‍ഷത്തില്‍ ഒത്തിരി ഒത്തിരി നല്ല പോസ്റ്റുകളെഴുതാന്‍
    സര്‍വ്വശക്തന്‍ അനുഗ്രഹിക്കട്ടെ...

    ReplyDelete
  19. മനസ്സിന്റെ ഒരു തെളിമ ഈ കുറിപ്പിലുണ്ട്, ഈ പ്രസാദമാണ് ഈ ബ്ലോഗ് പ്രിയങ്കരമാക്കുന്നത്,ആശംസകൾ!

    ReplyDelete
  20. തുടരട്ടെ, ഈ ജൈത്രയാത്ര. എല്ലാ ഭാവുകങ്ങളും :)

    ReplyDelete
  21. @പ്രവാസിനി,
    സ്നേഹത്തോടെയുള്ള ഈ കമന്റ് അതിലും സ്നേഹത്തോടെ സ്വീകരിക്കുന്നു.
    അപ്പൊ,ഞാന്‍ കൂട്ടുകാരിയാക്കിയത് വെറുതെയായില്ല..കണ്ടില്ലേ,ഓടിവന്ന് കമന്റു ഇട്ടത്..?
    ഇദ്ദാണ് കൂട്ടുകാര്‍ തമ്മിലുള്ള ഒരു കെമിസ്ട്രി..
    @മിസ്രിയനാസര്‍,
    അയ്യോ..ആരെയും സുഖിപ്പിച്ചതല്ല.എന്റെയൊരു നിരീക്ഷണം പങ്കു വെച്ചെന്ന് മാത്രം.ഇനി ആരെങ്കിലും സുഖിക്കുന്നുണ്ടെങ്കില്‍ അത് നല്ലതല്ലേ?
    ഏതായാലും കമന്റിനു നന്ദി.
    @ചെറുവാടി,
    നന്‍മ നിറഞ്ഞ ഈ ആശംസകള്‍ക്ക് ആയിരം നന്ദി.
    @ഫൈസുമദീന,
    മോനെപ്പറ്റി എഴുതാന്‍ വിട്ടുപോയതാണ്.എന്താണെന്നോ?ബൂലോകത്തെ ബേബി!
    പിന്നെ,ചുരിദാര്‍ ഇസ്തിരിയിടലല്ല ,തയ്ക്കലാണ്.
    നന്ദി.
    @ഹാഷിക്,
    കമന്റിനും,ആശംസകള്‍ക്കും നന്ദി..
    @ഹംസ,
    ശരിയാണ് ,അത് ഹംസയുടെ മാത്രം തോന്നലല്ല.
    ബ്ലോഗ്ഗിങ്ങില്‍ കൂടി അനുഭവിക്കുന്ന ആ അനുഭൂതി അവാച്യമാണ്,അനിര്‍വചനീയമാണ്..
    എവിടെയോ കിടക്കുന്ന,ചിലപ്പോള്‍ ഒരിക്കലും പോലും കണ്ടുമുട്ടാന്‍ പോലും സാധ്യതയില്ലാത്ത ഒരാള്‍ക്ക്‌ വേണ്ടി ഒരു പ്രാര്‍ത്ഥന,ഒരാശംസ...
    അത് തന്നെയാണ് ബൂലോകമെന്ന ഈ അക്ഷരലോകത്തിന്റെ നന്‍മ.
    ഹംസയെപ്പോലുള്ള കുറച്ചു അനിയന്മാരെക്കിട്ടി എന്നതും എനിക്ക് ബൂലോകം ചെയ്ത സുകൃതമാണ്.
    @ജിഷാദ്,
    heartbeats ഞാന്‍ ഫോളോ ചെയ്യുന്ന ബ്ലോഗ്‌ ആണ്‌.എനിക്കിഷ്ട്ടവുമാണ്.പരാമര്‍ശിക്കാന്‍ വിട്ടതില്‍ ക്ഷമിക്കണം.
    കമന്റിന് പ്രത്യേകം നന്ദി..
    @villageman ,
    ആശംസകള്‍ക്ക് സ്നേഹപൂര്‍വ്വം നന്ദി പറയുന്നു.
    @ഇസ്മാഈല്‍ ചെമ്മാട്,
    ആശംസകള്‍ ഏറ്റു വാങ്ങി വാങ്ങി എന്റെ ഹൃദയവും മനസ്സും നിറഞ്ഞു..എങ്ങിനെയാ നന്ദി പറയേണ്ടത് എന്നെനിക്കറിയില്ല..
    @ഹഫീസ്,
    ശരിയാണ്,എട്ടാം മാസത്തില്‍ ഇത് അപ്രതീക്ഷിതമാണ്..ചിലപ്പോള്‍ എനിക്ക് പോലും..
    പെട്ടെന്നുള്ള ഒരു തോന്നലല്ലേ എല്ലാം?
    ഹഫീസ് പറഞ്ഞത് പോലെ തിരിഞ്ഞു നോട്ടം എപ്പോഴും നല്ലതാണല്ലോ..
    നന്ദി.
    @പ്രിയപ്പെട്ട കുഞ്ഞൂസ്,
    എന്താ പറയേണ്ടതെന്ന് എനിക്കുമറിയില്ല..
    രണ്ട് ഭൂഖണ്ടങ്ങളിലായി ജീവിക്കുന്ന നമ്മളെ അടുപ്പിച്ച ഈ ബൂലോകം എല്ലാവിധ വിശേഷണങ്ങള്‍ക്കുമപ്പുറമാണ്..
    സ്നേഹം.. സ്നേഹം മാത്രമേ എനിക്ക് അറിയിക്കാനുള്ളൂ..
    @ഉമ്മു അമ്മാര്‍,
    വന്നല്ലോ വനമാല!
    കൂടെ കൂട്ടിയതില്‍ വളരെ വളരെ സന്തോഷം..
    @സലാം,വേണുഗോപാല്‍,
    വന്നതിലും കമന്റിട്ടതിലും ഒരു പാട് നന്ദി..
    @റാംജി,
    അതേ, ഊണിലും ഉറക്കിലും..സ്വപ്നത്തിലും..
    നന്ദി സാര്‍..
    @റിയാസ്,
    മിഴിനീര്‍ത്തുള്ളിയില്‍ കടന്നാല്‍ ഒരു ലൈവ് ഫീലിംഗ് ആണ്‌.
    അപ്പോള്‍പ്പിന്നെ അത്തരം ഒരു ബ്ലോഗുടമയെ mention ചെയ്യാതിരിക്കുമോ?
    നന്ദി റിയാസ്.
    @ശ്രീനാഥന്‍,
    എന്റെ ഒരു നല്ല follower ആയ താങ്കളുടെ ആശംസയ്ക്ക് സ്നേഹപൂര്‍വ്വം നന്ദി പറയട്ടെ..
    @ശ്രീ, ഭാവുകങ്ങള്‍ക്ക് നന്ദി..നന്ദി..

    ReplyDelete
  22. എട്ടാം മാസത്തില്‍ എട്ടടി വെക്കണമെന്നാ ചൊല്ല്. മെയ്മാസപ്പൂവ് പതിനെട്ടടി വെച്ചു അമ്പരപ്പിച്ചു കളഞ്ഞില്ലേ...എന്തായാലും ഒരു പാടു നല്ല നല്ല പോസ്റ്റുകള്‍ പിറവിയെടുക്കട്ടെ എന്നാശംസിക്കുന്നു. ഒപ്പം പുതുവത്സരാശംസകളും.

    തലശ്ശേരിയിലേക്കു വരുമ്പോ അറിയിക്കൂ...നമുക്കു കാണാം.

    ReplyDelete
  23. വരാൻ വൈകി. സാരമില്ല. മേഫ്ലവറിന്റെ തട്ടകത്തിൽ വരാൻ സന്തോഷമേയൂള്ളൂ. എന്താ ഇപ്പൊ ഇങ്ങനെ ഒരു പോസ്റ്റ് എന്ന് സംശയമില്ലാതില്ല!! ബസ്സിൽ സീറ്റ് കിട്ടട്ടെ എന്നാശംസിക്കുന്നു. (ചുടുമ്പൊഴും,കറിക്കരിയുംപോഴും ,വസ്ത്രങ്ങള്‍ തയ്ക്കുംപോഴും ഒക്കെ ഉള്ളിക്കിടന്ന് അത് വളര്‍ച്ച പ്രാപിക്കുകയാണ്..അവിടെ നിന്നത് എഡിറ്റു ചെയ്യപ്പെടുകയാണ്..
    പറ്റിയൊരു വാക്കിന് വേണ്ടി മനസ്സലയുമ്പോള്‍ പാചകം മന്ദഗതിയിലാകും..കറി വെച്ച് തീര്‍ന്നാല്‍ അതിനര്‍ത്ഥം തലക്കെട്ട്‌ കിട്ടി എന്നാണ്!
    ചുരിദാറിന് ഷേപ്പ് വരുമ്പോഴേക്ക്‌ പോസ്റ്റ്‌ പൂര്‍ത്തിയായിട്ടുണ്ടാകും..) വീട്ടുകാരെ ഓർത്തപ്പോ സങ്കടം തോന്നി. ചപ്പാത്തി ദൊഡ്ഡലി പോലെ ആയിരിക്കും, ചൂരിദാർ പാന്റ് ആവും അങ്ങനെ എന്തെല്ലാം വിസ്മയങ്ങൾ!! ഹൊ. :) നല്ല നല്ല ചിന്തകളും കഥകളും ഒക്കെ പോരട്ടെ. പിന്നെ ചെറിയ വലിയൊരു താങ്ക്സും.

    ReplyDelete
  24. എട്ടുമാസം ചെറിയൊരു കാലയളവാണ്. ഈ കുറഞ്ഞ സമയം കൊണ്ട് mayflower ബൂലോകത്ത് സ്വന്തമായ ഇരിപ്പിടം നേടിക്കഴിഞ്ഞു എന്നതിന് തെളിവാണ് ഇതില്‍ വന്ന കമെന്റുകള്‍. ഈ ആത്മവിശ്വാസത്തിന്, നല്ല സൗഹൃദം തേടുന്ന മനസ്സിന്, ക്രിയേറ്റിവിറ്റിയുള്ള എഴുത്തുകാരിക്ക് ഇനിയും ഒരു പാട് ദൂരം മുന്നോട്ടു പോകാന്‍ കഴിയും. കഴിയട്ടെ. ആശംസകളോടെ.

    ReplyDelete
  25. പ്രിയപ്പെട്ട മേയഫ്ലാവേസ്,എന്തോ എന്‍റെ ഡാഷ്ബോര്‍ഡില്‍ Home maker's വേള്‍ഡ് അപ്ഡേറ്റ് ആവുന്നില്ല.അത് കൊണ്ടു പുതിയ പോസ്റ്റുകള്‍ വരുന്നതൊന്നും അറിയുന്നില്ല..ഞാന്‍ ഇവിടെ ഇടയ്ക്കിടെ സന്ദര്‍ശിക്കുന്നത് കൊണ്ട് കാണുന്നു..ജാലകത്തില്‍ രണ്ടു ദിവസത്തില്‍ കൂടുതല്‍ നില്കില്ലല്ലോ..ഏതായാലും, ഞാന്‍ ഒന്ന് കൂടി ഫോളോ ചെയ്യാന്‍ തീരുമാനിച്ചു.ഈ പോസ്റ്റും നന്നായി..ഈ എഴുത്തുകാരി കൂടുതല്‍ ഉയരങ്ങളില്‍ എത്തട്ടെ എന്നാശംസിക്കുന്നു..

    ReplyDelete
  26. mayflowers പൂത്തിട്ടു എട്ടു മാസം ആയല്ലേ, ഇനിയും വിരിയട്ടെ ഈ പൂക്കള്‍ ഒരുപാട് കാലം

    ReplyDelete
  27. ആദ്യായിട്ടാ ഇവിടെ വരുന്നേ...
    സന്തോഷം!
    ചപ്പാത്തിക്കൊപ്പം കഥയും
    മീന്‍കറിക്കൊപ്പം കവിതയും
    ബിരിയാണിയാവുമ്പോഴേക്ക് നോവലും
    ഇനിയും പിറക്കട്ടെ!
    നല്ല എഴുത്തിനുടമയാണ്.
    എല്ലാ ആശംസകളും നേരുന്നു.

    ReplyDelete
  28. ഇപ്പോള്‍ കുഞ്ഞല്ല കേട്ടോ. മുറ്റത്തൊക്കെ ഓടിച്ചാടി നടക്കുന്നു. സന്തോഷം.

    ReplyDelete
  29. ചുവന്ന പൂക്കളുടെ വസന്തമേ എഴുത്തിന്റെ ആവേശവും ഭംഗിയും നന്മയും സന്തൊഷവും തുടർന്നുമുണ്ടാകട്ടെ. ആത്മാർത്ഥമായ ആശംസകൾ

    ReplyDelete
  30. എഴുത്തിന്റെ ലോകം എന്നും തുണയാകട്ടെ.....ആശംസകള്‍

    ReplyDelete
  31. ഈ മെയ്മാസ പുലരിയിലെ പൂവിനോട് എനിക്ക് ഒരു പ്രത്യേക അടുപ്പമുണ്ട്. ഒരു പക്ഷേ മനസ്സിലെ നന്മ, വാക്കുകളിലൂടെ വായനക്കാരുടെ മനസ്സുകളിലേക്ക് എത്തിക്കാന്‍ കഴിയുന്നതു കൊണ്ടാകണം. നിലവാരമുള്ള രചനയും കൂടിയായപ്പോള്‍ പൂവിനു സുഗന്ധം ഉണ്ടായതു പോലെയായി.

    എല്ലാവരും അറിയപ്പെടുന്ന നല്ലൊരു എഴുത്തുകാരിയാകാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു. എന്നെ ഓര്‍ത്തതിനു ഒരുപാട് നന്ദി. ഓര്‍ക്കാതെ/അറിയാതെ എങ്ങാനും മറന്നു പോയിരുന്നെങ്കില്‍ എനിക്ക് ശരിക്കും സങ്കടമായേനെ..ഇപ്പോള്‍ സന്തോഷായി :))

    ReplyDelete
  32. ആശംസകള്‍, ഞാന്‍ അടുത്ത മാസം ഒന്നാം പിറന്നാള്‍ ആഘോഷിക്കും, വരണേ..

    ReplyDelete
  33. വൈകിയാണെങ്കിലും,
    പുതു വത്സരാശംസകളും..എല്ലാഭാവുകങ്ങളും!!
    വീണ്ടും വരാം..

    ReplyDelete
  34. @സ്വപ്നസഖി,
    അടുത്താണെങ്കിലും അകലെ എന്നതാണല്ലോ നമ്മുടെ അവസ്ഥ.
    എളുപ്പം തമ്മില്‍ കാണാനിടവരട്ടെ എന്നാശിക്കുകയാണ്.ആശംസകള്‍ക്ക് നന്ദിയുണ്ട്.
    @ഹാപ്പി ബാച്ചി,
    സന്തോഷത്തോടെ തന്നെ എന്നും ഇവിടേയ്ക്ക് വരാന്‍ തോന്നട്ടെ!
    ഒരമ്മയെ സംബന്ധിച്ചിടത്തോളം തന്റെ കുഞ്ഞിന്റെ ഓരോ ദിവസവും,ഓരോ മാസവും,ഓരോ വര്‍ഷവും പ്രാധാന്യമേറിയതാണ്.അപ്പൊപ്പിന്നെ എന്ത് എട്ടാം മാസം അല്ലെ?
    നിങ്ങളെപ്പോലുള്ളവരുടെ കമന്‍റുകള്‍ വഴിയാണ് എന്റെ ബ്ലോഗ്‌ വാവ വളര്‍ച്ചയുടെ പടവുകള്‍ താണ്ടുന്നത്.
    ഈ സ്നേഹാശംസകള്‍ക്ക് നന്ദി..
    @അക് ബര്‍,
    ആ വലിയ മനസ്സില്‍ നിന്നും വന്ന നല്ല വാക്കുകള്‍ക്ക് സ്നേഹപൂര്‍വ്വം നന്ദി പറയുന്നു.
    @ഉമ്മു ജാസ്മിന്‍,
    മുല്ലപ്പൂവിന്റെ സൌരഭ്യവും പേറി അനിയത്തിപ്രാവെത്തിയല്ലോ..
    സ്നേഹം തുളുമ്പുന്ന വരികള്‍ക്ക് സ്നേഹപൂര്‍വ്വം നന്ദി..
    @അനീസ,
    വന്നതിലും ആശംസകള്‍ നേര്‍ന്നതിലും സന്തോഷം..
    എന്റെ ജില്ലക്കാരിയാണല്ലേ?എപ്പോഴെങ്കിലും കാണാം..
    @മുഹമ്മദ്‌ കുഞ്ഞി,ഖാദര്‍ patteppadam ,
    രണ്ട് പേര്‍ക്കും സുസ്വാഗതം..
    നീണ്ടു നില്‍ക്കുന്ന ഒരു സൌഹൃദത്തിന്റെ തുടക്കമാവട്ടെ ഈ വരവ്.
    ആശംസകള്‍ക്ക് നന്ദി.
    @എന്‍.ബി.സുരേഷ്,
    നല്ല കമന്‍റുകള്‍ നല്‍കി തുടക്കം മുതല്‍ എന്നെ പ്രോത്സാഹിപ്പിച്ച വലിയ മനുഷ്യനാണ് താങ്കള്‍.
    ഈ ആശംസകള്‍ എനിക്ക് കൂടുതല്‍ പ്രചോദനം നല്‍കുന്നു.നന്ദി.
    @പാലക്കുഴി,
    വന്നതില്‍,കമന്റിട്ടതില്‍, അതിയായ സന്തോഷം...നന്ദി.
    @വായാടി,
    പ്രിയങ്കരി എന്ന് ഞാന്‍ വിശേഷിപ്പിച്ചത്‌ ആലങ്കാരികമായല്ല കേട്ടോ..സത്യം.
    വായാടിയുടെ പോസ്റ്റുകള്‍ ആദ്യനോട്ടത്തില്‍ തന്നെ എന്റെ മനസ്സിലിടം നേടി.ഇങ്ങോട്ട് ഫോളോ ചെയ്യും എന്നൊന്നും പ്രതീക്ഷിച്ചിരുന്നേയില്ല.അപ്പോള്‍ മനസ്സിലായി ഈ തത്തമ്മയുടെ കൊഞ്ചല്‍ പോലെ സുന്ദരമാണ് ആ മനസ്സും എന്ന്.
    എല്ലാറ്റിനും നന്ദി.
    @സ്മിത,
    വരാതെ പിന്നെ?
    അറിയപ്പെടുന്ന കവിയത്രിയാകട്ടെ..
    നന്ദി.
    @ജോയ് പാലക്കല്‍,
    വൈകിയിട്ടൊന്നുമില്ല കേട്ടോ..
    ആശംസകള്‍ക്ക് സ്നേഹത്തോടെ നന്ദി.

    ReplyDelete
  35. എല്ലാ ആശംസകളും

    ReplyDelete
  36. ഈ നെറികെട്ട ലോകം.follower ആയാലും എനിക്ക്
    റീഡറില്‍ ഒന്നും നോക്കാന്‍ പറ്റുന്നില്ല. മെയില്‍ വഴിയാണ് ലിങ്ക് നോക്കുന്നത്. എന്‍റെ മനസ്സില്‍ ഉള്ളതെല്ലാം എട്ടാം മാസത്തില്‍ തന്നെ പറഞ്ഞു കളഞ്ഞു. premature ബേബി എന്ത് കൊണ്ടു premature ജന്മ ദിനം ആക്കി എന്ന് നന്നായി മനസ്സിലാവുന്നുണ്ട്. അത് ബുലോകത്തെ
    എല്ലാവര്കും ഹൃദയത്തില്‍ പേറാന്‍ കഴിയും.ഈ ബ്ലോഗിങ്ങ് അങ്ങനേ ആണ്. ഹംസ പറഞ്ഞത് പോലെ നൌഷാദ് അകംപാടം പറഞ്ഞ പോലെ.
    അതാ എന്‍റെ പ്രിയതമ ഈയിടെ ചോദിച്ചത് "നിങ്ങള്‍ എന്നേ ഉപേക്ഷിച്ചു
    ഇതിനെ കെട്ടിയോ" എന്ന്.ഹ..ഹ...അടുത്ത പോസ്റ്റ്‌ ഒന്ന് മെയില്‍ ചെയ്യണേ
    പ്ലീസ്..ആശംസകള്‍ ‍.....

    ReplyDelete
  37. കണ്ണൂരിന്റെ അഭിമാനമായ, എന്റെ പുന്നാര ഇത്താത്തക്ക് ഇരിക്കാന്‍ ഈ ബസ്സില്‍ ഇരിപ്പിടം കിട്ടിയില്ലെന്ന തോന്നലുന്ടെന്കില്‍ ദാ, ഇവിടെ കണ്ണൂരാന്റെ മുന്പിലൊരു സീറ്റൊഴിവുണ്ട്. വന്നിരുന്നോളൂ.

    @
    പോസ്റ്റുകളില്‍ പക്വവും മാന്യവുമായി കമന്ടിടുന്ന ബ്ലോഗിണികളില്‍ ഒരാളാണ് മെയ്‌ഫ്ലവേഴ്. കനപ്പെട്ട കമന്റുകള്‍കൊണ്ടറിയാം ആളുടെ സ്വഭാവം. എല്ലാവിധ ആശംസകളും നേരുന്നു.
    **

    ReplyDelete
  38. എന്റെ കുട്ടിക്കാലം ഓര്‍മപ്പെടുത്തിയ
    ചിത്രവുമായി ബ്ലോഗില്‍ എട്ടു മാസം
    പൂര്‍ത്തിയാക്കിയ
    പൂമരത്താത്തയ്ക്ക് ആശംസകള്‍,

    ഒരു പാട് പൂക്കളുമായി ജീവിതത്തിലും ബ്ലോഗിലും
    പടര്‍ന്നു പന്തലിച്ചു തണല്‍ വിരിച്ചു ഈ പൂമരം പരിലസിക്കുമാറാകട്ടെ എന്ന് പ്രാര്‍ഥിക്കുന്നു.

    നാല് മാസം കഴിഞ്ഞാല്‍ ഈ തരത്തില്‍ ഒന്ന് കൂടി ഉണ്ടാവുമോ?


    (ഈ കണ്ണൂരാന്‍ സോപ്പിങ്ങിന്റെ ആശാനാണല്ലേ)

    ReplyDelete
  39. കണ്ണൂരാന്‍ പറഞ്ഞു :
    പോസ്റ്റുകളില്‍ പക്വവും മാന്യവുമായി കമന്ടിടുന്ന ബ്ലോഗിണികളില്‍ ഒരാളാണ് മെയ്‌ഫ്ലവേഴ്. കനപ്പെട്ട കമന്റുകള്‍കൊണ്ടറിയാം ആളുടെ സ്വഭാവം.
    ഇതിനടിയില്‍ ഞാന്‍ ഒരു ഒപ്പ് വെക്കുന്നു കാരണം ഇത് നൂറ് വട്ടം ശരിയാണെന്നു എനിക്കും തോന്നിയിട്ടുണ്ട്.

    ഇത് ഞാന്‍ എടുത്ത് പറയാന്‍ കാരണം ബിന്‍ഷേഖ് കണ്ണൂരാന്‍ സോപ്പിങ്ങിന്റെ ആശാനാണല്ലേ
    എന്ന് പറഞ്ഞത് കൊണ്ടാണ്..

    ReplyDelete
  40. ഹംസക്കാ
    ഞാന്‍ അത് തമാശക്ക് പറഞ്ഞതാണേ!
    dont think otherwise.

    ഇടയ്ക്കു ചാറ്റ് ചെയ്യുമ്പോള്‍ പുള്ളിക്കിട്ടു എന്തെങ്കിലും
    താങ്ങി നോക്കും.പക്ഷെ നോ രക്ഷ. അതൊന്നു ഇവിടേം
    പ്രയോഗിച്ചു പോയതാ. സോ സോറി.

    ReplyDelete
  41. ഒരു തിരിഞ്ഞു നോട്ടം വളരെ ഭംഗിയായി അവതരിപ്പിച്ചു. എല്ലാ ബ്ലോഗ്ഗെര്മാരുടെയും ഏകദേശരൂപം ഇത് തന്നെയായിരിക്കും. ഏതായാലും തുടക്കം ശുഷ്കമാണെങ്കിലും ഇപ്പോള്‍ പുലി ആയല്ലോ. ഇനിയും വളരട്ടെ. ആശംസകള്‍

    ReplyDelete
  42. നല്ല കാര്യം മെയ്‌ഫ്ലവര്‍സ്...അപ്പോള്‍ ഞാനും മെയ്‌ഫ്ലവറും ഏകദേശം ഒരേ സമയത്താണ് ബ്ലോഗിങ്ങ് തുടങ്ങിയത്....എട്ടു മാസം പൂര്‍ത്തിയാക്കിയതിനു ആശംസകള്‍....എന്നും ഏറ്റവും വൈകി ആണ് ഞാന്‍ കമന്റ്‌ ഇടാരെന്കിലും ഓര്‍ത്തതിനു നന്ദി.ഇനിയും ഒരുപാടൊരുപാട് പോസ്റ്റുകള്‍ എഴുതാന്‍ ഇടയാകട്ടെ എന്ന് ആശംസിക്കുന്നു.

    ReplyDelete
  43. ബൂലോകത്തില്‍ തിളങ്ങട്ടെ......
    തിരിഞ്ഞു നോട്ടം ഇഷ്ടമായി......
    ഉയര്‍ച്ചയുടെ പടവുകള്‍ മുന്നില്‍.....
    ആശംസകള്‍ ......
    "മ" യിലേക്ക് സ്വാഗതം വരുന്നോ??

    ReplyDelete
  44. ബ്ലോഗ്ഗെഴുത്തിന്റെ സംതൃപ്തിയും ബ്ലോഗ്ഗര്‍മാരെക്കുറിച്ചുള്ള
    വിവരണവും കൊണ്ടു നിറഞ്ഞു നില്‍ക്കുന്ന ഈ പോസ്റ്റിനു
    എല്ലാ പിന്തുണയും നേരുന്നു..ഇനിയും ഒരു പാടു
    രചനകള്‍ പുറത്തു വരട്ടെ എന്നാശംസിക്കുന്നു..

    ReplyDelete
  45. കൊള്ളാം സവാരി ഗിരി ഗിരി പൂക്കട്ടെ കായ്ക്കട്ടെ മധുര ക്കനി ബുചിക്കട്ടെ

    ReplyDelete
  46. ഞാനൊരു പാടു വൈകിയാ എത്തിയത്..സോറി കെട്ടോ..
    "മലയാളം ബ്ലോഗ്ഗേഴ്സ് ഗ്രൂപ്പ്" സജീവമായതില്‍ പിന്നെ നേരത്തിനും കാലത്തിനുമൊന്നും
    പരിചയക്കാരുടെ ബ്ലോഗ്ഗിലെത്താന്‍ കഴിയുന്നില്ല..

    എന്റെ പേരു പരാമര്‍ശിച്ചാലും ഇല്ലെങ്കിലും എനിക്ക് വിഷയമല്ല എന്റെന്നാല്‍ എന്റെ ബ്ലോഗ്ഗില്‍ തുടക്കം മുതലേ താങ്കളുടെ സാന്നിധ്യമുണ്ട്..
    അഭിനന്ദിക്കാനും നല്ല പോസ്റ്റുകള്‍ ഒരു പാട് എഴുതുവാനും മേലേ കമന്റുകളില്‍ തെളിഞ്ഞു വന്ന ബൂലോകത്തിന്റെ ആ കറയറ്റ സ്നേഹം അങ്ങേക്ക് ഇനിയും ഒരു പാടു ലഭിക്കുവാനും കഴിയട്ടെ എന്നു ആത്മാര്‍ത്ഥമായി പ്രാര്‍ത്ഥിക്കുന്നു.

    ReplyDelete
  47. തുടരട്ടെ ഈ യാത്ര.
    എല്ലാ ഭാവുകങ്ങളും..........

    ReplyDelete
  48. നല്ല ചിന്തയാ‍ലുള്ള വ്യത്യസ്ഥമായ പോസ്റ്റുകളെഴുതിയ ഈ ബ്ലോഗിനെയും ബ്ലോഗിണിയെയും ആദ്യമായി കാണുന്നതിന് കാരണം ഞാ‍നെന്ന ബ്ലോഗറുടെ സമയമില്ലായ്മ ഒന്ന് മാത്രമാണ് കെട്ടൊ.

    ബ്ലോഗിൽ ഫോളോവേർസ് വേണം കമന്റ്സുകൾ കിട്ടാൻ എന്നതിനോട് ഒട്ടും യോചിക്കാത്ത ഒരാളാണ് ഞാൻ.

    ഞനിതു വരെ ‘ ഒരു കമന്റ് തരൂ, അഭിപ്രായം പറയൂ, എന്നെ പിന്തുടരൂ, ഉയർത്തൂ, വളർത്തൂ എന്നാരോടും പറഞ്ഞിട്ടില്ല.

    കാരണം എനിക്കെത്രത്തോളം കഴിവുണ്ടെന്ന തിരിച്ചറിവ് തന്നെ.

    അതിനനുസരിച്ചുള്ള കമന്റ് കൊണ്ട് സംത്രപ്തനാണിയാൾ.

    അത് പോലെ തന്നെയാണ് മറിച്ചും. സമയമുണ്ടെങ്കിൽ ആരതെങ്കിലും വായിച്ചാൽ സുഖിപ്പിക്കൽ കമന്റ്സ് എഴുതില്ല.

    ഈ ബ്ലോഗിലെ പോസ്റ്റ് പോലെ നല്ലതിന് നല്ലതെന്ന ഒരു വാക്ക് അത് ആരായാലും പറ്യാൻ മടി കാണിക്കാറുമില്ല.

    പിന്നെ കറീം, തുന്നലുമൊക്കെ നടക്കുന്നതിനിടക്ക് വാചകങ്ങൾ ......പക്ഷെ ഇന്നുണ്ടാവുന്ന ആ ഒരിതുണ്ടല്ലൊ അത് നാളേയും വേണം കെട്ടൊ.

    അതുണ്ടാവട്ടെ നല്ലതിന് വേണ്ടി പ്രാർത്ഥിച്ച് കൊണ്ട്...

    ReplyDelete
  49. @മുല്ല,
    ആശംസകള്‍ അറിയിക്കാന്‍ എത്തിയതില്‍ അതിയായ ആഹ്ലാദമുണ്ടെന്ന് അറിയിക്കുന്നു.
    @എന്റെ ലോകം ,
    വന്നതില്‍ സന്തോഷം..
    അപ്പൊ എല്ലാര്‍ക്കുമുണ്ടല്ലേ ഈ രോഗം ?
    എന്റെ ലോകത്തിനു പറയാനുള്ളതും എഴുതൂ.. കേള്‍ക്കാനിവിടെ ഞങ്ങളൊക്കെയുണ്ടേ...
    നന്ദി .
    @കണ്ണൂരാന്‍,
    ഈ ഓഫറില്‍ ഇത്താത്ത മൂക്കും കുത്തി വീണല്ലോ മോനെ..
    കണ്ണൂരാനുള്ള ബസ്സില്‍ ഇടം കിട്ടിയത് തന്നെ എന്റെയൊരു സൌഭാഗ്യമാണ്..അപ്പൊപ്പിന്നെ സീറ്റൊക്കെ 'കല്ലിവല്ലി'!
    ബൂലോകത്തെ ഈ കണ്ണൂരാന്‍ പവര്‍ എന്നെന്നും നില നില്‍ക്കട്ടെ എന്ന പ്രാര്‍ത്ഥനയോടെ..നന്ദിയോടെ..
    @ബിന്‍ ഷേഖ്,
    ഹലോ..കണ്ടിട്ട് നാളേറെയായല്ലോ..
    എന്നാലും സ്നേഹമുള്ള ആശംസകളുമായി..,പ്രാര്‍ത്ഥനകളുമായി വന്നല്ലോ..
    വളരെ സന്തോഷം.
    പേടിക്കേണ്ട,നാലുമാസം കഴിഞ്ഞാല്‍ ഇതുപോലൊരെണ്ണം ഉണ്ടാവില്ല ഉറപ്പ്!
    @ഹംസയുടെ നന്‍മ നിറഞ്ഞ മനസ്സ് ഒരിക്കല്‍ക്കൂടി കാണാനായി..
    @ശുകൂര്‍,
    അയ്യോ..പുലിപോയിട്ട് ജെറിയെപ്പോലുള്ള ഒരെലി പോലും ആകാന്‍ പറ്റുന്നില്ലാലോന്നാ സങ്കടം..താങ്കളുടെ ആശംസകള്‍ക്ക് നന്ദി.
    @മഞ്ജു,
    ആഹാ..അപ്പൊ നമ്മളുടെ ബ്ലോഗ്‌ പിള്ളേര്‍ സമപ്രായക്കാരാ അല്ലെ?സന്തോഷം..
    വൈകിയാലും മഞ്ജു വരാറുണ്ടല്ലോ..അതുമതി.
    നന്ദിയുണ്ട് കൂട്ടുകാരീ..
    @raanipriya ,
    നല്ല വാക്കുകള്‍ക്ക് നന്ദി.
    'മ' യില്‍ കാലെടുത്തുവെച്ചു,ചമ്മലോടെ,അന്ധാളിപ്പോടെ..ചുറ്റുപാട് പഠിക്കുകയാണ്.
    @മുനീര്‍,
    ഇത്തരം പിന്തുണയുള്ളത്കൊണ്ടല്ലേ എന്നെപ്പോലുള്ളവര്‍ പിടിച്ചു നില്‍ക്കുന്നത്?
    സന്തോഷം..
    @iylaserikkaran,
    ആദ്യത്തെ വരവില്‍ സുസ്വാഗതം.
    കമന്റിന് നന്ദി.
    @നൌഷാദ് അകമ്പാടം,
    വന്നതില്‍ അനല്‍പമായ ആഹ്ലാദമുണ്ട്.
    നൌഷാദ്മാര്‍ എന്ന് എഴുതിയിട്ടുണ്ടല്ലോ.ബൂലോകത്തെ സജീവ സാന്നിധ്യമായ താങ്കളെ മറക്കുമോ?
    ആത്മാര്‍ഥമായ പ്രാര്‍ഥനയും കൊണ്ട് വന്ന എന്റെ മാന്യ സുഹൃത്തിന് നന്ദി..നന്ദി..
    @രമണിക,
    സന്തോഷവും,നന്ദിയുമുണ്ടേ....ഇവിടെയ്ക്ക് വന്നതില്‍..
    @ഓ എ ബി,
    വിശദമായ കമന്റിനും,പ്രാര്‍ത്ഥനകള്‍ക്കും ആദ്യം തന്നെ നന്ദി പറയുന്നു.
    എന്റെ ഭാഗം പറയട്ടെ,ഞാനും ഇന്നേവരെ ആരോടും ഒന്ന് വരണേ,കമന്റു തരണേ എന്ന് പറഞ്ഞിട്ടില്ല.
    പക്ഷെ,കമന്റു കണ്ടില്ലെങ്കില്‍,എന്റെ പോസ്റ്റ്‌ ബൂലോകം തള്ളി എന്നും സങ്കടപ്പെടും.
    ഈ മെയ് ഫ്ലവറിന് ചുവട്ടില്‍ എന്നെന്നും നില്‍ക്കാന്‍ ആശയുണ്ട്..ദൈവം അനുവദിക്കുകയാണെങ്കില്‍..

    ReplyDelete
  50. ഏയ്..മെയ് ഫ്ലവര്‍..ആ കുഞ്ഞു വാവയ്ക്ക് വല്ല ഹാര്‍മൂണ്‍ ഫുഡു കൊടുക്കുന്നോന്നൊരു സംശയം..പ്രായത്തില്‍ക്കവിഞ്ഞ ഒരു വളര്‍ച്ച.
    പോസ്റ്റു കൊള്ളാം .എല്ലാരെയും ഒന്നു തഴുകി തലോടി കടന്നു പോയല്ലോ.

    ReplyDelete
  51. വായിക്കുവാന്‍ സുഖമുള്ള എഴുത്ത്.... ഭാവുകങ്ങള്‍!!!

    ReplyDelete
  52. ഹായ് മെയ്‌ ഫ്ലവര്‍, വരാന്‍ അല്‍പ്പം വൈകി ... നല്ല നല്ല രചനകള്‍ ഇനിയും ഒരുപാടു പ്രതീക്ഷിക്കുന്നു അതോടൊപ്പം ഈ അയല്‍ക്കാരന്‍റെ എല്ലാവിധ ആശംസകളും.

    ReplyDelete
  53. മുമ്പേ കുറച്ച് ദിവസങ്ങള്‍ നെറ്റ് ഗോപിയായിരുന്നു, ആ ദിവസങ്ങളിലെ ഡാഷ്ബോര്‍ഡ് അപ്ഡേറ്റുകള്‍ ശ്രദ്ധിക്കാന്‍ പറ്റിയിരുന്നില്ല, അതാ ഇത്തവണ വൈകിയത്.

    ആശംസകള്‍
    ഓ : ടോ :-ജന്മദിനാഘോഷമുണ്ടാകുമല്ലോ, അന്നേരം നേരത്തെ എത്താന്‍ നോക്കാം ;)

    ReplyDelete
  54. ഞങ്ങളൊക്കെ ഇതൊക്കെ കഴിഞ്ഞാണ് ഇവിടെ എത്തിയത്..... സ്വാഗതം, ഒരു പുതുവത്സരാശംസകള്‍ കൂടി ഇരിക്കട്ടെ.എന്റെ ബ്ലോഗുകളിലേക്കും സ്വാഗതം

    ReplyDelete
  55. ശോ!!! കഷ്ട്ടായിപ്പോയി. ഒരു പോസ്റ്റ്‌ മുന്നേ ഇവടെ വരാന്‍ പറ്റിയിരുന്നെകില്‍ എന്റെയും പേര് പറഞ്ഞേനെ. സാരമില്ല അടുത്ത വാര്‍ഷികത്തിന് എന്റെ പേര് ആദ്യം പറയാനുള്ള വകുപ്പില്‍ ഞാനും പേര് ചേര്‍ത്തു. കൂടെ ചേരുന്നു.
    നല്ല സ്റ്റൈലാണ് കേട്ടോ എഴുത്ത്. ഒരു സുഖമുണ്ട് വായിക്കാന്‍

    ReplyDelete
  56. നന്നായിട്ടുണ്ട് മെയ് ഫ്ളവര്‍......!!
    നല്ല രസമുള്ള അവതരണമാണ്.....!!
    ഇനിയും ഒരുപാടെഴുതുക.. വായിക്കുക........!!
    ആശംസകള്‍ .....>!!

    ReplyDelete
  57. മുന്‍പൊരു പോസ്റ്റിനടിയില്‍ എഴുതിയ കമന്റ് തന്നെ ആവര്‍ത്തിക്കുന്നു
    വൈവിധ്യം ആണ് മെയ്ഫ്ലവര്‍ പോസ്റ്റുകളിലെ മുഖ്യ ആകര്‍ഷണം

    ReplyDelete
  58. ഇനിയും കുറേ ദൂരം ഒരു നല്ല ബ്ലോഗരായി മുന്നോട്ടു പോവാന്‍ കഴിയട്ടെ എന്നാശംസിക്കുന്നു....

    ReplyDelete
  59. .
    ഉള്ളില്‍ ഉറഞ്ഞു കിടക്കുന്ന വാക്കുകള്‍ക്ക് പൂക്കാന്‍ ഒരിടം. ബ്ലോഗിങ് അങ്ങിനെ തന്നെയാണ്.
    ഇനിയുമേറെ പൂക്കട്ടെ, വാക്കുകളുടെ ഈ പൂമരം. ആശംസകള്‍.

    ReplyDelete
  60. @കുസുമം,
    നിങ്ങളെപ്പോലുള്ളവരുടെ തഴുകലും,തലോടലുമേറ്റത് കൊണ്ടാണ് കുഞ്ഞിനു ഈ വളര്‍ച്ച!
    വന്നതില്‍ വളരെ സന്തോഷം..
    @ബിജു,
    അഭിപ്രായത്തിന് നന്ദി.
    @മുനീര്‍ മാഹി,
    നാട്ടുകാരന്റെ ആശംസകള്‍ സ്നേഹപൂര്‍വ്വം സ്വീകരിച്ചിരിക്കുന്നു.നന്ദി.
    @നിശാസുരഭി,
    ഇനിയും ജന്മദിനാഘോഷാമോ?
    അത് വേണോ?
    ഇവിടെയെത്തിയതില്‍ സന്തോഷം..നന്ദി.
    @ഹാക്കര്‍,
    നന്ദി.
    @സപ്ന,
    ഒരു പാട് നാള്‍ കഴിഞ്ഞാണ് കാണുന്നത്..വളരെ സന്തോഷം.
    പുതുവത്സരാശംസകള്‍ അങ്ങോട്ടും നേരുന്നു..
    @ആളവന്താന്‍,
    ഇവിടെ കണ്ടതില്‍ വളരെ ആഹ്ലാദമുണ്ട്..ഈ സൗഹൃദം കാത്തു സൂക്ഷിക്കാം..
    നന്ദി.
    @ശങ്കരനാരായണന്‍,
    ആശംസകള്‍ക്ക് നന്ദി.
    @ഒരുമയുടെ തെളിനീര്‍,
    കുറെ നാളായി കണ്ടിട്ട്..
    കമന്റ് ബോക്സില്‍ ഈ നല്ല വാക്കുകളുടെ ഒരു കുറവ് അനുഭവപ്പെട്ടിരുന്നു.
    ഏതായാലും സന്തോഷം..
    @നസീഫ്,മനു കുന്നത്ത്,വെറുതെ ഒരില,
    ആദ്യവരവിനു സ്വാഗതമോതീടട്ടെ..
    ഈ ആശംസകള്‍ക്ക് നന്ദി..

    ReplyDelete