Monday, May 10, 2010

ഈ വലിയ ലോകത്തിലെ ചെറിയ ഞാന്‍

In the name of Allah the most beneficient the most merciful.


എന്‍റെ പേര് മറിയം ഫസല്‍,സ്വദേശം കണ്ണൂര്‍ ജില്ലയില്‍.
എവിടെ തുടങ്ങണം..,എങ്ങിനെ തുടങ്ങണം എന്നൊന്നും അറിയില്ല
ചിന്തകളും,ആശയങ്ങളും ഒക്കെ പങ്കു വെക്കാന്‍ ഇത്തരം ഒരു വേദി കിട്ടിയതില്‍ ഒരു പാട് സന്തോഷമുണ്ട്.
പത്രം വായിക്കുമ്പോഴും,പലതും കാണുമ്പോഴും ഒക്കെ പ്രതികരിക്കാന്‍ മനസ്സ് വെമ്പും.
പക്ഷെ ആരോട് ?എവിടെ?
പത്രത്തില്‍ കത്തുകള്‍ അയച്ചാല്‍ KKPP ആണ്.കിട്ടിയാല്‍ കിട്ടി പോയാല്‍ പോയി.
എന്‍റെ ഒരു സുഹൃത്ത്‌ നിര്‍ദേശിച്ചു എന്നാല്‍ പിന്നെ ബ്ലോഗില്‍ എഴുതരുതോ എന്ന്.അതൊരു പ്രചോദനമായി.
അങ്ങിനെ മനസ്സിനടിയില്‍ ആണ്ടു കിടന്ന ആ പേന പൊക്കി എടുക്കുകയാണ്.ഫ്ലോ കിട്ടുമോ എന്തോ..
ബ്ലോഗ്‌ ആകുമ്പോള്‍ ആരുടേയും അനുവാദമില്ലാതെ നമ്മുടെ ആശയങ്ങള്‍ എവിടെയെങ്കിലും എഴുതാമല്ലോ.
സത്യത്തില്‍ കഴിഞ്ഞ വര്‍ഷം ബ്ലോഗ്‌ തുടങ്ങി,പക്ഷെ എഴുതാന്‍ മടിഞ്ഞു.ധൈര്യവും ഇല്ലായിരുന്നു.
എന്നെപ്പറ്റി കൂടുതലായി അടുത്ത പോസ്റ്റുകളില്‍ കൂടി മനസ്സിലാക്കാം.ബൈ ബൈ

4 comments:

  1. ബൂലോകത്തേക്ക് സ്വാഗതം.

    എഴുതുന്നത് അഗ്രഗേറ്ററുകളില്‍ വരാനുള്ള സെറ്റിങ്ങുകള്‍ കൂടെ ചെയ്യൂ. എന്നാലേ വായനക്കാര്‍ കാണുകയുള്ളൂ.

    ReplyDelete
  2. സന്ദര്‍ശനത്തിനു നന്ദി.
    ഏതു സെറ്റിംഗ് ആണെന്ന് അറിഞ്ഞാല്‍ ഉപകാരമായിരുന്നു.

    ReplyDelete
  3. മേയ് ഫ്ലവർസ് മേയിൽ തന്നെയാണ് പൂത്തത് അല്ലേ? നന്നായി. ആദ്യ പോസ്റ്റുകൾ വായിക്കാൻ നല്ല ഇഷ്ടാണ്. ആദ്യ പോസ്റ്റ് തന്നെ അക്ഷരത്തെറ്റുകളോ ഒന്നുമില്ലാതെ നന്നായി എഴുതിയല്ലൊ.

    ReplyDelete