
റമദാന് ഒരു വിളിപ്പാടകലെ എത്തിക്കഴിഞ്ഞു.മനസ്സും ശരീരവും അതിനെ വരവേല്‍ക്കാന്‍ ഒരുങ്ങിക്കഴിഞ്ഞിരിക്കയാണ്.അധരങ്ങള്‍ പ്രാര്‍ഥനാ മന്ത്രങ്ങള്‍ ഉരുവിടുകയായി..
ഇസ്ലാം മതത്തിന്റെ പ്രധാന സ്തംഭങ്ങളില്‍ ഒന്നാണ് ഒരു മാസക്കാലത്തെ വ്രതാനുഷ്ടാനം.ഖുര്‍ആന്‍ അവതരിച്ച മാസമാണ് റമദാന്.
വ്രതം എന്നത് കേവലം ഭക്ഷണ പാനീയങ്ങള്‍ വെടിയുക എന്നത് മാത്രമല്ല,മറിച്ച് അസൂയ,പക,വിദ്വേഷം,പരദൂഷണം മുതലായ ചീത്ത സ്വഭാവങ്ങളും ഒപ്പം വര്‍ജിക്കേണ്ടതുണ്ട്.ഇതൊന്നും ഒഴിവാക്കാതെ നോമ്പ് എടുക്കുന്നവനെപ്പറ്റി ''അവന് വിശപ്പും ദാഹവും സഹിച്ചത് മിച്ചം''എന്നാണു പ്രവാചകന് പറഞ്ഞത്.
നോമ്പ് ഒരു പരിചയാണ്.നോമ്പുകാരനോട് വല്ലവരും വഴക്കിനു വന്നാല്‍ ഞാന്‍ നോമ്പുകാരനാണ് എന്ന് പറഞ്ഞു അവന് അതില്‍ നിന്ന് ഒഴിഞ്ഞു നില്ക്കയാണ് വേണ്ടത്.
ആത്മ സംസ്കരണമാണ് വ്രതം കൊണ്ടുദ്ദേശിക്കുന്നത്. എല്ലാ സമുദായങ്ങളിലും ഉപവാസം പറഞ്ഞിട്ടുണ്ട്.
ഭക്ഷിച്ചും,ഭോഗിച്ചും,കോപിച്ചും,കാടിളക്കിയും കഴിയുന്ന മനുഷ്യനെ ഒരു ഉത്കൃഷ്ട ജീവിയാക്കി മാറ്റുന്ന പരിശീലനക്കളരിയാണ് നോമ്പ് കാലം.അതുവഴി അവന് ആത്മ നിയന്ത്രണം കൈവരിക്കും.
നമ്മുടെതുപോലുള്ള ഒരു രാജ്യത്ത് ലക്ഷക്കണക്കിന് ജനങ്ങള്‍ ദാരിദ്ര്യ രേഖക്ക് താഴെ കഴിയുമ്പോള്‍ അവരുടെ വിശപ്പ് വല്ലപ്പോഴുമൊരിക്കല്‍ നമ്മളുമറിയേണ്ടതുണ്ട്.
എല്ലാ ഫാക്ടറികളിലെയും യന്ത്രങ്ങള്‍ക്ക് ആഴ്ചയിലൊരിക്കല്‍ അവധി കിട്ടും,അന്ന് അവയുടെ കേടുപാടുകള്‍ തീര്‍ക്കും.എന്നാല്‍ നമ്മുടെ ശരീരത്തിലെ യന്ത്രങ്ങള്‍ക്കോ? അവയ്ക്കും വേണ്ടേ ഒരു ബ്രേക്ക്?
ഉപവാസം കൊണ്ട് ഉണ്ടാകുന്ന ആരോഗ്യപരമായ നേട്ടങ്ങള്‍ ശാസ്ത്രീയമായി തെളിയിക്കപ്പെട്ടിട്ടുണ്ട്.
രാത്രികാലം ഭകഷ്യമേളയാക്കുന്നവര്ക്ക് നോമ്പ് കാലത്തിന്റെ യാതൊരു സദ്ഫലവും ലഭിക്കുകയില്ല.പകരം റമദാന് കഴിഞ്ഞതിനു ശേഷം PSC ടെസ്റ്റ്നു (pressure,sugar,cholestrol :)....) പോകേണ്ടി വരികയും ചെയ്യും..
അതേപോലെ ഇഫ്താര്‍ പാര്‍ടികള്‍ ഇന്ന് സമ്പന്നന്റെ സമ്പന്നത വിളിച്ചോതുന്നതായി മാറിയിരിക്കുന്നു.അവിടെ നോമ്പ് തുറക്കാന്‍ വകയില്ലാത്തവന് എവിടെയാണിടം?
ശരിയായ അര്‍ത്ഥത്തില്‍ ഉപവസിച്ചാല്‍ ശരീരവും,മനസ്സും ഒന്ന് ഫ്രഷ് ആകുമെന്ന കാര്യത്തില്‍ യാതൊരു സംശയവും വേണ്ട.
എല്ലാ വായനക്കാര്‍ക്കെല്ലാം മുന്‍കൂര്‍ ആയി ഓണാശംസകള്‍..